വളരെ ചെറിയ പ്രായത്തില്‍ തന്നെ നവമാധ്യമങ്ങളില്‍ അഭിനയചാതുരിയാല്‍ നിറഞ്ഞ് നിന്ന് പ്രേക്ഷകരുടെ കണ്ണിലുണ്ണിയായി മാറിയ കലാദേവതയുടെ കയ്യൊപ്പ് ചാര്‍ത്തിയ ഈ കൊച്ചു കലാകാരി ഗോപികപ്രദീപ് എറണാകുളം ജില്ലയിലെ നേര്യമംഗലത്ത് ഡ്രൈവറും നല്ലൊരു കലാസ്വാദകനും സര്‍വ്വോപരി വായനയേയും എഴുത്തിനേയും നെഞ്ചോട് ചേര്‍ത്ത് സ്നേഹിക്കുന്ന ശ്രീ. പ്രദീപ് സഹദേവന്റെയും സിനിതപ്രദീപിന്റെയും മൂന്ന് മക്കളില്‍ രണ്ടാമത്തെ മകളാണ്. വളരെ ചെറിയ പ്രായത്തില്‍ തന്നെ കലയോട് അടങ്ങാത്ത അഭിവാച്ഛയുണ്ടായിരുന്ന ഈ കൊച്ചുമിടുക്കി നേരിയമംഗലം കോളനി ലിറ്റില്‍ ഫ്ളവര്‍ സ്കൂളില്‍ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഹരിശ്രികുറിച്ചത്.
ഇപ്പോള്‍ എറണാകുളം ജില്ലയിലെ നടരാജ് കലാക്ഷേത്രത്തില്‍ നിന്നും ആതിര എന്ന നൃത്താധ്യാപികയുടെ കീഴില്‍ നൃത്തം ശാസ്ത്രീയമായി അഭ്യസിക്കുന്ന ഗോപിക സ്കൂള്‍ പഠനസമയത്ത് തന്നെ ഡാന്‍സില്‍ സക്രിയ സാന്നിദ്ധ്യമായിരുന്നു. സ്കൂള്‍ പഠനസമയത്ത് നിരവധി നൃത്തമത്സരങ്ങളില്‍ പങ്കെടുക്കുവാനും തന്റെ കഴിവ് തെളിയിക്കാനുമുള്ള അവസരം ഗോപികയ്ക്കുണ്ടായി.
അന്നാഭായി എന്ന ചലചിത്രത്തില്‍ അഭിനയിക്കാന്‍ ഈ കൊച്ചുകലാകാരിക്ക് കഴിഞ്ഞു. കൂടാതെ മിന്നല്‍മുരളി എന്ന ചലചിത്രത്തിലും ഗോപിക അഭിനയിച്ചു. ഇതിനെല്ലാം പുറമെ കുട്ടിയുടെ അഭിനയമികവ് കണ്ടെറിഞ്ഞ സംവിധായകര്‍ മലയാളത്തിലെ ഹ്രസ്വചിത്രങ്ങളിലും അതുപോലെ തന്നെ മികവുറ്റ ആല്‍ബങ്ങളിലും അഭിനയമികവ് തെളിയിക്കാനുള്ള അസരങ്ങള്‍ ഗോപികയ്ക്ക് നല്കി.
ഗൗരവമായ വായനയെ ഏറെ ഇഷ്ടപ്പെടുന്ന ഈ ബാലനടി സമകാലിക പ്രസിദ്ധീകരങ്ങള്‍ ശേഖരിച്ച് വായിക്കുന്നതിലും ചര്‍ച്ചചെയ്യുന്നതിലും ഏറെ ശ്രദ്ധാലുവാണ്. അഭിനയം എന്നത് തന്റെ രക്തത്തിലലിഞ്ഞ ഒന്നാണെന്ന് മനസ്സിലാക്കിയ ഗോപിക നവമാധ്യമങ്ങളില്‍ ചെയ്തുവരുന്ന ഹ്രസ്വമായ അഭിനയപരിപാടികള് സര്‍പ്പോര്‍ട്ട് ചെയ്യാനും ഇഷ്ടപ്പെടുകയും ചെയ്യുന്ന ആരാധകര്‍ നിരവധിയാണ്. സ്വന്തമായുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ കൊച്ചുകലാകാരി ഇവ ലോകത്തിന് മുന്നില്‍ എത്തിക്കുന്നത്. ഇതിന് അച്ഛന് പ്രദീപ്സഹദേവിന്റെ നിരന്തരമായ സഹായവും പ്രോത്സാഹനവും പ്രേക്ഷകര്‍ക്കൊപ്പം ഗോപികയ്ക്ക് കിട്ടുന്നുണ്ട്.
സിനിമയെയും അഭിനയത്തെയും ഏറെ സ്നേഹിക്കുന്ന ഗോപികനേര്യമംഗലത്തിന്റെ ഇഷ്ടതാരം അഭിനയത്തിന്റെ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയ മലയാളത്തിന്റെ എന്നത്തേയും സൂപ്പര്‍സ്റ്റാര്‍ മോഹന്‍ ലാല്‍ തന്നെയാണ്. കൂടാതെ ജനപ്രീയനടന് ദിലീപിന്റെയും പടങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്നകൂട്ടത്തിലാണ് ഗോപിക. സിനിമകാണുമ്പോള്‍ കേവലം ആകഥകള്‍ ആസ്വദിക്കുന്നതിനോടൊപ്പം പ്രശസ്തരായ അഭിനേതാക്കളുടെ അഭിനയ മുഹൂര്‍ത്തങ്ങള്‍ ഗൗരവമായി നോക്കി മനസ്സിലാക്കാനുള്ള ഈ കൊച്ചു മനസ്സിന്റെ ശ്രമം ഗോപികയുടെ ഹ്രസ്വാഭിനയങ്ങള് കണ്ടാല്‍ തന്നെ ഏതൊരാള്‍ക്കും മനസ്സിലാക്കാന്‍ സാധിക്കും. എത്ര ദീര്‍ഘമായ സംഭാഷണങ്ങള്‍ പോലും ഒറ്റപ്രാവശ്യം കേട്ടാല്‍ പുനരാവിഷ്കരിക്കാനുള്ള കഴിവ് ഈ കൊച്ചുകലാകാരിക്കുണ്ട്.
കുടാതെ മലയാളത്തിന്റെ പ്രീയപ്പെട്ട നായികമാരായ മജ്ഞുവാര്യരുടെ സിനിമകള്‍ കാണുന്നതും കാവ്യാമാധവന്റെ സിനിമകളും ഗോപിക ഏറെ ഇഷ്ടപ്പെടുന്നു. നടന്മാരെ പോലെതന്നെ ഇവരുടെയും അഭിനയ മുഹൂര്‍ത്തങ്ങള്‍ മനസ്സില്‍ പകര്‍ത്താന്‍ ഇവളുടെ കൊച്ചുമനസ്സും ആഗ്രഹിക്കുന്നു.
പഠനത്തില്‍ മിടുക്കിയായ ഗോപികയുടെ സഹോദരന് ഗോഗുല്പ്രദീപും നല്ല ഒരു അഭിനേതാവ് കൂടിയാണ്. ഗോപികയ്ക്കൊപ്പെം സിനിമകളില്‍ തന്റെ അഭിനയ മികവ് തെളിയിക്കാന്‍ ഗോഗുല്പ്രദീപിനും അവസരങ്ങള്‍ ഏറെ കിട്ടിയിട്ടുണ്ട്. മൂത്ത സഹോദരി മാളവികപ്രദീപും അമ്മയും ഗോപികയുടെയും ഗോഗുലിന്റെയും എല്ലാ കലാപ്രവര്‍ത്തനങ്ങള്‍ക്കും സര്‍വ്വവിധ പിന്തുണയും സഹായങ്ങളും നിര്‍ലോഭമായി നല്‍കിവരുന്നുണ്ട്. ഗോപിയുടെ ഫേസ്ബുക്ക് പേജ് നോക്കിയാല്‍ തന്നെ മതിയാകും ഈ കുരുന്ന് പ്രതിഭയുടെ കലാവാസനകള്‍ മനസ്സിലാക്കാന്‍.
വിലാസം :
ഗോപിക പ്രദീപ്കുന്നത്ത്ഹൗസ്, നേരിയ മംഗലം പോസ്റ്റ്മണിയന്പാറ, എറണാകുളം ജില്ല
ഫോണ്‍ : 8606837858