ആദ്യകാല പയ്യന്നൂര്‍ പഞ്ചായത്ത് ബോര്‍ഡ് മെമ്പറും തൊഴിലാളി പ്രസ്ഥാന നേതാവും പൊതുപ്രവര്‍ത്തകനുമായ കൊഴുമ്മല്‍ പുതിയ പറമ്പത്ത് കുഞ്ഞിരാമന് നമ്പ്യാരുടെയും പോത്തരകര്യാട്ട് രുഗ്മിണിയമ്മയുടെയും മകനായി 1954 ജനുവരി ഒന്നിന് ശ്രീ പി.കെ തമ്പാന് നമ്പ്യാര്‍ ജനിച്ചു. ചെറുപ്പം മുതല്‍ തന്നെ ചിട്ടയും അച്ചടക്കവും ലക്ഷ്യ ബോധവുമുളള ഒരു ജീവിത ശൈലിയാണ് തമ്പാന് പിന്തുടരുന്നത്. തമ്പാന്റെ മുത്തച്ഛന് കടമ്പൂര് ശങ്കരന് നമ്പ്യാര്‍ അറിയപ്പെടുന്ന വിഷവൈദ്യന്‍ ആയിരുന്നു.അമ്മയുടെ അമ്മാവന് ബിരുദധാരിയും സ്വാതന്ത്രസമര സേനാനിയും ഭൂദാന പ്രസ്ഥാനത്തിന്റെ പ്രചാരകനുമായിരുന്നു. സ്വന്തം ഭൂമി പ്രസ്ഥാനത്തിന് ദാനമായി നല്കി മാതൃക കാട്ടിയ വ്യക്തിയായിരുന്നു അദ്ദേഹം.പുറച്ചേറി ഗവ: എല്‍.പി സ്കൂള്‍, പിലാത്തറ യു.പി സ്കൂള്‍ മാതമംഗലം ഗവ: ഹൈസൂള്‍, കുഞ്ഞിമംഗലം ഗവ: ഹൈസൂള്‍ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ തമ്പാന് പയ്യന്നൂര്‍ കോളേജില്‍ ചേര്‍ന്ന് ഇക്കണോമിക്സില്‍ ബിരുദമെടുത്തു.1978 കണ്ണൂര്‍ ഡിസ്ട്രിക്റ്റ് കോപ്പേറേറ്റിവ് ബാങ്കില്‍ സ്റ്റെനോഗ്രാഫറായി ജോലിയില്‍ പ്രവേശിച്ചു. പ്രമോഷന് ലഭിക്കണമെങ്കില്‍ കോപ്പറേറ്റിവ് ട്രെയിനിംങ് ആവിശ്യമായിരുന്നു. ബി.എ ബിരുദമുണ്ടായിരുന്നെങ്കിലും പ്രൈവറ്റായി പഠിച്ച് ബി.കോം പസ്സായി. പിന്നീട് അക്കൗണ്ടന്റായി പ്രമോഷന് നേടി. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ വായന ഇദ്ദേഹത്തിന്റെ ഹോബിയാണ്. ഗാന്ധിജിയുടെ ആത്മകഥയാണ് തന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച ഗ്രന്ഥം എന്ന് തമ്പാന് പറയുന്നു.അക്കാലത്ത് പ്രസിദ്ധീകരിച്ചിരുന്ന അസാധു എന്ന കാര്‍ട്ടൂണ്‍ മാസികയില്‍ അടിക്കുറിപ്പ് മത്സരത്തിന് താനയച്ചുകൊടുത്ത അടിക്കുറിപ്പ് ഫോട്ടോയോടോപ്പം അടിച്ചുവന്നതും സമ്മാനം ലഭിച്ചതും ഇദ്ദേഹം ഇപ്പോഴും ഓര്‍ക്കുന്നു1994 സംസ്ഥാന സഹകരണ ബാങ്ക് തീരുമാനം അനുസരിച്ച് ജില്ലാ ബാങ്കുകള്‍ ഭാഗികമായി കമ്പ്യൂട്ടര്‍ വല്ക്കരിക്കുവാന് തീരുമാനിച്ചുവെങ്കിലും ഇതിനായി കണ്ണൂരില്‍ നിന്നും തിരെഞ്ഞെടുക്കപ്പെട്ട രണ്ടുപേരില്‍ ഒരാള്‍ തമ്പാന് നമ്പ്യാരായിരുന്നു.ട്രെയിനിങിനു ശേഷം ബാങ്കിന്റെ കമ്പ്യൂട്ടര്‍ ഡിപ്പാര്‍ട്ട്മെന്റില്‍ സീനിയര്‍ അക്കൗണ്ടന്റായും പിന്നീട് മാനേജറായും ഇദ്ദേഹം നിയമിതനായി. ആ സമയത്ത് കേരളത്തിന് പുറത്തേക്ക് ഡ്രാഫ്റ്റുകള്‍ എടുക്കുവാനുളള സൗകര്യം ബാങ്കിന്റെ കണ്ണൂര്‍ ബ്രാഞ്ചില്‍ മാത്രമേ ഉണ്ടായിരുന്നുളളൂ.മറ്റ് പത്ത് ബ്രാഞ്ചുകളില്‍ ഈ സൗകര്യം ഏര്‍പ്പെടുത്തുവാനുളള ബാങ്ക് തീരുമാനം ഈ സമയത്തായിരുന്നു.
2005 മുതല്‍ കണ്ണൂര്‍ ഡിസ്ട്രിക്റ്റ് കോ-ഓപ്പറേറ്റിവ് ബാങ്ക് പരിയാരം മെഡിക്കല്‍ കോളേജ് ബ്രാഞ്ച് മാനേജരായി സേവനമനുഷ്ഠിക്കുന്ന തമ്പാന് ഓള് കേരള ബാങ്ക് എംപ്ലോയിസ് അസോസിയേഷന് ജില്ലാ വൈസ ്പ്രസിഡന്റായും കണ്ണൂര്‍ ഡിസ്ട്രിക്റ്റ് കോ-ഓപ്പറേറ്റിവ് ബാങ്ക് എംപ്ലോയീസ് യൂണിയന് ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു.അതിനുശേഷം ടൈപ്പ്റേറ്റിങ്ങും ഷോര്‍ട്ട് ഹാന്റും പഠിച്ചു. കേരള ഗവ:സര്‍ട്ടിഫിക്കറ്റുകളും കരസ്ഥമാക്കി.
സ്കൂളില്‍ പഠിക്കുമ്പോള്‍ സ്കൗട്ടില് ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്നു. ഇദ്ദേഹം കോളേജില്‍ എന്‍.സി.സി അണ്ടര്‍ ഓഫീസറായിരുന്നു.ഇന്ത്യന്‍ ആര്‍മിയുടെ മദ്രാസ് റെജിമെന്റ് തിരുവനന്തപുരത്ത് വെച്ച് നടത്തിയ 45 ദിവസത്തെ ട്രെയിനിംങ് ക്യാമ്പില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചു.ആര്‍മിയില്‍ ചേരുവാന്‍ താല്പര്യമുണ്ടായിരുന്നെങ്കിലും വീട്ടുകാരുടെ എതിര്‍പ്പ് കാരണം നടന്നില്ല. എങ്കിലും എന്‍.സി.സിയില്‍ നിന്നും കിട്ടിയ ട്രെയിനിംങ് ജീവിതത്തില്‍ അടുക്കും ചിട്ടയും ലഭിക്കുവാന്‍ സഹായകമായി എന്ന് ഇദ്ദേഹം പറയുന്നു. കടന്നപ്പളളി ശിവക്ഷേത്രം അമ്മയുടെ തറവാട്ടുകാരുടെ വകയാണ്. അച്ഛന്റെ തറവാടായ കൊഴുമ്മല്‍ പുതിയ പറമ്പത്തുകാര്ക്ക് സ്വന്തമായി കാവുകളുണ്ട്. കക്കറ ഭഗവതിയാണ് പ്രതിഷ്ഠ.തികഞ്ഞ ഈശ്വര വിശ്വാസിയായ തമ്പാന് ഗുരുവായൂര്‍,മധുര, കാശി തുടങ്ങിയ പുണ്യ സ്ഥലങ്ങളില്‍ സന്ദര്‍ശിച്ചിട്ടുണ്ട്.1984-ല്‍ വിവാഹിതനായി.ബ്രിട്ടീഷ് ഭരണകാലത്ത് ജഡ്ജിയായിരുന്ന ജസ്റ്റിസ് പാറകുളങ്ങര ഗോവിന്ദമേനോന്റെ കുടുംബപരമ്പരയില്‍പ്പെട്ട പി.ദീപയാണ് ഭാര്യ.കോയമ്പത്തൂരില്‍ എം.എ.സി ബയോടെക്നോളജി വിദ്യാര്‍ത്ഥിനിയായ ദീപ്തി,ബാംഗ്ലൂരില്‍ ബി.ബി.എം വിദ്യാര്‍ത്ഥിയായ സന്ദീപ് എന്നിവരാണ് മക്കള്‍.
തമ്പാന് നമ്പ്യാര്‍
ദീപ്തി,പുറച്ചേരി,ഏഴിലോട്
പി.ഒ, പയ്യന്നൂര്‍,കണ്ണൂര്‍-670309
ഫോണ്‍ : 9446678008