രാമകൃഷ്ണന്‍ മൊനാച്ച

 രാമകൃഷ്ണന്‍ മൊനാച്ച

മലബാറിലെ അറിയപ്പെടുന്ന ഗ്രന്ഥകര്‍ത്താവും പ്രഭാഷകനുമായ ഇദ്ദേഹം കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റിയില്‍പ്പെട്ട മൊനാച്ച ഗ്രാമത്തില്‍ മാവില വളപ്പില്‍ അമ്പാടിയുടെയും വീട്ടമ്മയായ മീത്തല്‍ വീട്ടില്‍ ഉണ്ടച്ചിയമ്മയുടെ മകനായി ജനിച്ചു. പിതാവ് പാരമ്പര്യ വെദ്യന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വേണ്ടി ഔഷധചെടികള്‍ ശേഖരിക്കുന്ന പതിവുണ്ടായി രുന്നുത് കൊണ്ട് തന്നെ വിവിധഔഷധസസ്യങ്ങളെയും ഉപയോഗത്തെയും കുറിച്ചുള്ള അഗാധമായ അറിവുള്ളവ്യക്തിയായിരുന്നു. മാതാവ് കര്‍ഷതൊഴിലാളിയായിരുന്നു. വാമൊഴിയായി കേട്ടുപഠിച്ച വടക്കന്‍ പാട്ടുകള്‍ ഈണത്തില്‍ ചൊല്ലിയിരുന്ന സ്വമാതാവില്‍ നിന്നും രാമകൃഷ്ണന്‍ വളരെ ചെറുപ്രായത്തില്‍ തന്നെ വടക്കന്‍ പാട്ടിലെ കഥാപാത്രളെകുറിച്ചുള്ള അറിവ് നേടിയിരുന്നു. പില്‍ക്കാലത്തെ പരന്ന വായനയ്ക്കും പഠനത്തിനും ഇത് നിദാനമായിരുന്നുവെന്ന് അദ്ദേഹം ഇപ്പോഴും സ്മരിക്കുന്നു. 

തന്റെ ഗ്രാമത്തിന് തൊട്ടടുത്തുള്ള അരയി ലോവര്‍ പ്രൈമറി സ്‌കൂളിലായിരുന്ന രാമകൃഷ്ണന്റെ പ്രാഥമിക വിദ്യാഭ്യാസം. പഠനസമയത്ത് അന്തര്‍മുഖന്‍നായിരുന്ന ഇദ്ദേഹം വായനയിലാണ് അഭയം തേടിയത്. നാലാം തരത്തില്‍ പഠിക്കുമ്പോള്‍ തന്നെ വീട്ടിന് തൊട്ടടുത്ത് വിവേകാന്ദ എന്ന പേരില്‍ ഒരു വായനശാലയുടെ പ്രവര്‍ത്തനം ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോയി. ഇന്നും ഈ വായനശാല നല്ലരീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.  ഈ വായനശാലയിലൂടെ സമൂഹത്തിലെ കലാ-സാംസ്‌കാരിക രംഗത്തുള്ള സുമനസ്സുകളുമായി പരിചയപ്പെടാനുള്ള അദ്ദേഹത്തിന്റെ അറിയാതെ തന്നെയുള്ള വേദിയായിരുന്നു. തുടര്‍ന്ന് തൊട്ടടുത്തുള്ള മടിക്കൈ ഗ്രാമത്തിലെ മേക്കാട്ട് സ്‌കൂളില്‍ നിന്ന് യു.പി യും, പ്രശസ്തമായ രാജാസ് ഹയര്‍സെക്കന്ററി സ്‌കൂള്‍ നീലേശ്വരത്ത് നിന്ന് ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. പ്രീ-ഡിഗ്രി പഠനത്തിന് ശേഷം വിവിധ ജോലികള്‍ ചെയ്യാന്‍ നിബന്ധതിതനായ രാമകൃഷ്ണന്‍ പ്രൈവറ്റായി പൊളിറ്റികല്‍ സയന്‍സില്‍ ബിരുദം കരസ്ഥമാക്കി.

1980 മുതല്‍ സാക്ഷരത പ്രവര്‍ത്തനരംഗത്ത് കാന്‍ഫെഡ് ഉള്‍പ്പെടെയുള്ള വിവിധസന്നദ്ധസേവന സംഘടനകളുമായി ചേര്‍ന്ന് ഈ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. അക്ഷരജ്ഞാനമില്ലാത്ത ഒട്ടനവധി പേര്‍ക്ക് അക്ഷരത്തിന്റെ വെളിച്ചവും അറിവിന്റെ ഊര്‍ജ്ജവും പകര്‍ന്ന് നല്‍കുന്നതിലുള്ള തീവ്രപരിശ്രമത്തിന് ചുക്കാന്‍ പിടിക്കാന്‍ ഈ സാമൂഹ്യപ്രവര്‍ത്തകന് കഴിഞ്ഞു. 

ജീവിതത്തിന്റെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളോടുള്ള പൊരുത്തപ്പെടല്‍ എല്ലാ യുവക്കളെയും പോലെ രാകൃഷ്ണനേയും പലസ്ഥലങ്ങളിലും വിവിധ ജോലികള്‍ ചെയ്യുവാന്‍ നിര്‍ബന്ധിതനാക്കി. ഈ കാലഘട്ടങ്ങളിലും എഴുത്തും വായനയും സാമൂഹ്യ സേവനങ്ങളും ഒരു തപസ്യയായി തന്നെ ഇദ്ദേഹം കൈവിടാതെ കൊണ്ടു നടന്നിരുന്നു. 1989 മുതല്‍ കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റിലിറ്റിയില്‍ സ്ഥിരമായി ജോലി ലഭിച്ചു.

ഉത്തരമലബാര്‍ തെയ്യങ്ങളുടെയും അനുഷ്ഠാന കലകളുടെയും ഈറ്റില്ലമാണല്ലോ. വളരെ ചെറുപ്പം മുതല്‍ തെയ്യംകലയെകുറിച്ച് മനസ്സിലാക്കുവാനും പഠിക്കുവാനുമുള്ള ശ്രമം രാമകൃഷ്ണനില്‍ ഉണ്ടായിരുന്നു. 2015 മുതല്‍ എഴുത്തിന്റെ ലോകത്ത് മാത്രമായി കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുവാന്‍ ഇദ്ദേഹത്തിന് സാധിച്ചു. അങ്ങനെ മലബാറിലെ ക്ഷേത്രങ്ങളിലും തറവാടുകളിലും കെട്ടിയാടുന്ന  തെയ്യങ്ങളെ കുറിച്ചുള്ള ഒരു പഠനഗ്രന്ഥം ഉത്തരമലബാറിലെ തെയ്യങ്ങള്‍- എന്ന പേരില്‍ പുറത്തിറക്കി. പ്രിന്റ്ഹൗസ് പബ്ലിക്കേഷന്‍സ് ആയിരുന്നു പ്രസിദ്ധം ചെയ്യതത്. എം. പ്രദീപ്കുമാറിന്റെ അവതാരികയോട് കൂടിയാണ് പ്രസ്തുത ഗ്രന്ഥം പുറത്തിറക്കിയത്. തെയ്യങ്ങളെ കുറിച്ച് പഠിക്കുവാനും മനസ്സിലാക്കുവാനുള്ള അപൂര്‍വ്വം റഫറന്‍സ് ഗ്രന്ഥങ്ങളില്‍ ഒന്നാണിത്. 

കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വേണ്ടി പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുകയും, പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്യുന്ന രാമകൃഷ്ണന്‍ കുട്ടികളുടെ മനശ്ശാസ്ത്രം മനസ്സിലാക്കി രചിക്കപ്പെട്ട ബാലസാഹിത്യ കൃതിയാണ് ആച്ചയോട് പറഞ്ഞ കഥകള്‍ എന്ന കഥാസമാഹാരം. കുട്ടികള്‍ക്കുള്ള ഗുണപാഠങ്ങള്‍ ആന്തരീകമായി പരാമര്‍ശിക്കുന്ന പതിനാറ് കഥകളാണ് ഈ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

മലയാളത്തിന്റെ പ്രതേ്യകിച്ച് മലബാറില്‍ പൂരത്തോടുബന്ധിച്ച് ക്ഷേത്രങ്ങളില്‍ ഒരു അനുഷ്ഠാനമായി നടത്തിവരുന്ന ഒന്നാണ് പൂരക്കളി. പുരാണങ്ങള്‍ വിഷയമാക്കി വിവിധ സമുദായക്കാര്‍ തങ്ങളുടെ സ്ഥാനങ്ങളില്‍ നടത്തപ്പെടുന്ന ഈ കലായെ കുറിച്ചുള്ള ആധികാരിക പഠനഗ്രന്ഥമാണ് 2017 ല്‍ പ്രസിദ്ധം ചെയ്ത് രണ്ടാരിക്കൈ എന്നഗ്രന്ഥം. തലമുറകള്‍ക്ക് ആവശ്യമായ ഒരു ഉത്തമ റഫറന്‍സ് ഗ്രന്ഥം കൂടിയാണ് പുസ്തകഭവന്‍ പ്രസിദ്ധീകരിച്ച രണ്ടാരികൈ.

വിവിധകൃഷിരീതികളെ കുറിച്ചും പ്രതേ്യകിച്ച് ജൈവകൃഷിരീതിയെ പറ്റി പ്രതിപാദിക്കുന്ന കൃതിയാണ് പൂര്‍ണ്ണോദയ ബുക്‌സ് പുറത്തിറക്കിയ നട്ടൊന് പന്തീരായിരം എന്ന കൃഷി പാഠപുസ്തകം.  പുതിയ തലമുറക്ക് പാരമ്പര്യ കൃഷിരീതികളെകുറിച്ച് അറിവ് നല്‍കുന്ന മികച്ച ഒരു റഹറന്‍സ് ഗ്രന്ഥംകൂടിയാണിത്. ഗാന്ധിയന്‍ രീതിയില്‍ അതായത് പ്രകൃതിക്ക് കോട്ടം വരാതെയും അമിതമായ പ്രകൃതി ചൂഷണം ഇല്ലാതെയുമുളള കൃഷി രീതികളെ കുറിച്ച് പ്രദിപാദിക്കുന്നതാണ്  നാടൊന്ന് പന്തിരായിരം എന്ന കൃതി.

സപ്തഭാഷ സംഗമഭൂമിയെന്നാണ് കാസര്‍ഗോഡിനെ പൊതുവെ വിശേഷിപ്പിക്കാറ്. കാസര്‍ഗോഡ് ഭാഗത്ത് നിലനില്‍ക്കുന്ന ഒരു ഭാഷയും കൂടിയാണ് തുളു. ഈ നാടിനെ പൊതുവെ തുളുനാട് എന്ന് വിവക്ഷിക്കപ്പെടുന്നു. കാസര്‍ഗോഡ് ജില്ലയിലെ തുളുസംസ്‌കാരവുമായി ബന്ധപ്പെട്ട് പ്രതേ്യകിച്ച് കോപ്പാള, മാവില വിഭാഗത്തില്‍ പെട്ടവര്‍ കെട്ടിയാടുന്ന തെയ്യങ്ങളെ കുറിച്ച് അറിവ് നല്‍കുന്ന പഠനഗ്രന്ഥമാണ് ശ്രാവണ്‍ ബുക്‌സ് പുറത്തിറക്കിയ തുളുദൈവങ്ങള്‍.

മലബാറിലെ മറ്റൊരു വിശേഷപ്പെട്ട തെയ്യക്കോലമാണ് വിഷ്ണുമൂര്‍ത്തി. വിഷ്ണുവിന്റെ നരസിംഹാവതാരവുമായി ബന്ധപ്പെട്ട തെയ്യത്തിന്റെ ഐതീഹ്യം ചെന്നത്തുന്നത് വടക്കേ മലബാറിലെ പാലന്തായികണ്ണനിലാണ്. ഇതുമായി ബന്ധപ്പെട്ട പുസ്തകത്തിന്റെ പ്രകാശനത്തിന് ഒരുങ്ങിനില്‍ക്കുകയാണ് രാമകൃഷ്ണന്‍ മൊനാച്ച. കൈരളി ബുക്‌സാണ് ഇത് പബ്ലിഷ് ചെയ്തത്.

ഈ കാലയളവില്‍ നിരവധി അവര്‍ഡുകളും ബഹുമതികളും ഇദ്ദേഹത്തെ തേടിയെത്തി. 1999ല്‍ മികച്ച സാമൂഹ്യപ്രര്‍ത്തകനുള്ള കാന്‍ഫെഡ് അവാര്‍ഡ്, 2019 ല്‍ സഹ്യാദി നാച്ച്യൂറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ സഹ്യാദ്രി പരിസ്ഥിതി സാഹിത്യഅവാര്‍ഡ്, കാഞ്ഞങ്ങാട് തുളുനാട് പബ്ലിക്കേഷന്റെ കൂര്‍മ്മിള്‍ എഴുത്തച്ചന്‍ പുരസ്‌കാരം എന്നിവ ഉദാഹരണങ്ങള്‍ മാത്രം. 

എല്ലാ സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും സര്‍വ്വ പിന്തുണയും സഹകരണവും നല്‍കിവരുന്ന ലീലയാണ് രാമകൃഷ്ണന്‍ മൊനാച്ചയുടെ സഹധര്‍മ്മിണി. രാഹുല്‍, രമ്യ എന്നിവര്‍ മക്കളാണ്.

വിലാസം

രാമകൃഷ്ണന്‍ മൊനാച്ച, രമ്യാനിവാസ്, മൊനാച്ച- ഉപ്പിലിക്കൈ പോസ്റ്റ്, വഴി നീലേശ്വരം – 671314, കാസര്‍ഗോഡ് ജില്ല

ഫോണ്‍: 9847400855,8547054385

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *