പലപ്പോഴും അന്തരാത്മാവിന്റെ നോവില്‍ നിന്ന് ഇറ്റുവീഴുന്ന കണ്ണൂനീര്‍ തുള്ളിയായി കവിതയെ വിശേഷിപ്പിക്കാറുണ്ട്. പച്ചയായ ജീവിതാനുഭവങ്ങളെ ഭാവനയുടെ തീച്ചൂളയില്‍ ഉരുക്കി ജീവന് നല്കിയവയാണ് ഡി. സുജാതയുടെ കവിതകള്‍. തന്റെ നൈസര്‍ഗീകമായ രചനാവൈഭവവും അവരുടെ കവിതകള്‍ക്ക് ചാരുതയേകുന്നു.
കണ്ണൂര്‍ ജില്ലയിലെ മാനന്തേരി കൈതേരി മഠത്തില്‍ കര്‍ഷക കുടുംബത്തില്‍ പ്പെട്ട ആനന്ദന് നമ്പ്യാരുടെയും നാരായണിയമ്മയുടെയും നാല് മക്കളില്‍ ഇളയവളാണ് സുജാത.ഡി. മാനന്തേരി സ്കൂളില്‍ ഒന്നാം തരത്തില്‍ പഠിക്കുമ്പോഴാണ് സ്വമാതാവിന്റെ ആകസ്മികമായ മരണം നടക്കുന്നത്. മരണമെന്ന സനാതന സത്യം അത് എന്തെന്നുപോലും ആകുരുന്ന് മനസ്സിന് അന്ന് അറിയില്ലായിരുന്നു. തുടര്‍ന്ന് അമ്മയുടെ അമ്മയായിരുന്നു വളര്‍ത്തിയത്. ശേഷം ആയിത്തര എല്‍.പി.സ്കൂളിലായിരുന്നു സുജാതയുടെ പഠനം. കൂത്തുപറമ്പ്, ചിത്താരിപ്പറപ്പ് എന്നിവടങ്ങളില്‍ നിന്ന് ഹൈസ്കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. കൂടാതെ ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷിലും, മലയാളത്തിലും ലോവറും ഹയറും പാസ്സായി. ഈ കാലമെത്രയും വായന എന്നത് ഒരു തപസ്യയായി കൊണ്ട് നടക്കുകയായിരുന്നു ഇവര്‍.
പ്രശ്നസങ്കീര്‍ണ്ണമായ ജീവിതയാത്രയില്‍ ലൈബ്രറിയില്‍ നിന്നും നോവലുകള്‍ എടുത്ത് നേരം ഏറെയാകുന്നത് വരെ ഏകാന്തമായ തന്റെ വായനയില്‍ മുഴുകുക എന്നത് അവരുടെ ഒരു ഹോബിയായിരുന്നു. എം. മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, എം.ടിയുടെ രണ്ടാം മൂഴം എന്നിവ മറക്കാനാവാത്ത സാഹിത്യ കൃതികളില്‍ പ്പെട്ടതാണെന്ന് സുജാത ഡി. ഓര്‍മ്മിക്കുന്നു.
സമൂഹത്തില്‍ നടമാടികൊണ്ടിരിക്കുന്ന അക്രമങ്ങളും, അസാന്മാര്ഗ്ഗികതളും കണ്ട് മനംനൊന്ത കവയിത്രിയയുടെ മനസ്സിന്റെ വേദനകള്‍ കവിതളായി പെയ്തിറങ്ങി. അവയ്ക്ക് കാവ്യഭാഷ്യം വന്നപ്പോള്‍ കൈരളിക്ക് പുതിയ മാനം തേടിയുള്ള കവിതകള്‍ ലഭിച്ചു.
2000 ത്തില്‍ ഫയര്‍ സര്‍വ്വീസില്‍ പാര്‍ട്ട്ടൈം ജോലിയില്‍ പ്രവേശിച്ചപ്പോഴും എഴുത്തും വായനയും തുടര്‍ന്നുകൊണ്ടേയിരുന്നു. 2007 ല്‍ കേരളത്തില്‍ തന്നെ ആരോഗ്യവകുപ്പില്‍ (സര്‍ക്കാര്‍ സര്‍വ്വീസ് തലശ്ശേരി) നേഴ്സിംഗ് അസിസ്റ്റന്റായായി സേവനം ആരംഭിച്ചു.
വേങ്ങാട് കരിയോടിലെ സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തകനും (ശാസ്ത്രീയമായ തീരിയില്‍ കൃഷിചെയ്യുന്നു) മാതൃകാ കൃഷിക്കാരനുമായ ശ്രീ.കെ. കൃഷ്ണനാണ് ഭവര്ത്താവ് എല്ലാവിധ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്കും കവിതയെഴുത്തിനും ഡി.സുജാതയ്ക്ക് നിര്‍ലോഭമായ എല്ലാവിധ പ്രോത്സാഹനങ്ങളും നല്‍കിവരുന്നുണ്ട്. ഏകമകന് അമല്‍ കൃഷ്ണന് വിദ്യാര്‍ത്ഥിയാണ്. 20019 ല്‍ കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം ജീവിതസമന്വയ സംഘടിപ്പിച്ച കവിതാമത്സരത്തില്‍ പ്രത്യേക ആദരവ് ഡി. സുജാതയ്ക്ക് ലഭിച്ചിരുന്നു. തുടര്‍ന്നും ശ്രദ്ധേയമായ കവിതകളുടെ പണിപ്പുരയിലാണ് ഈ കവയിത്രി.