കാവ്യരചന രംഗത്ത് വേറിട്ട പ്രമേയങ്ങള്‍ കണ്ടെത്തി അവതിരിപ്പിക്കുന്നതിലൂടെ ശ്രദ്ധേയമായ വ്യക്തിത്വത്തിന് ഉടമയാണ് സാവിത്രി. സര്‍ക്കാര്‍ മേഖലയില്‍ വര്‍ഷങ്ങളോളം സേവനമനുഷ്ഠിച്ച് വിരമിച്ച ശേഷം കവിതയേയും സാഹിത്യത്തേയും നെഞ്ചിലേറ്റിയ സാവിത്രിവെള്ളിക്കോത്ത് കാസര്‍ഗോഡ് ജില്ലയിലെ പുല്ലൂര്‍ എടമുണ്ട കെ.സി. കുഞ്ഞികൃഷ്ണന്‍ മാസ്റ്റരുടെയും ജാനകിഅമ്മയുടെയും ഏകമകളാണ്. 1957 ല്‍ എടമുണ്ട എന്ന സ്ഥലത്താണ് ജനിച്ചത്. വിദ്യാഭ്യാസരംഗത്ത് ശോഭിച്ചുനിന്ന ഇവര്‍ പുല്ലൂര്‍ ഉദയനഗര്‍ സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം നടത്തിയത്.
വളരെ ചെറുപ്പത്തില്‍ തന്നെ പരന്ന വായന എന്നത് ഒരു ശീലമാക്കിയെടുത്ത സാവിത്രി അന്ന് ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ശ്രദ്ധേയമായ മാതൃഭൂമി ആഴ്ചപതിപ്പിന്റെ വായനക്കാരിയായിരുന്നു. ഇതിലെ ബാലപംക്തിയില്‍ നിന്നായിരുന്നു വായനയുടെ തുടക്കം എന്ന് അവര്‍ സ്വാഭിമാനം ഓര്‍മ്മിക്കുന്നു. പില്‍ക്കാലത്തുള്ള സാഹിത്യ രചനകള്‍ക്ക് നിദാനമായതും ചെറുപ്പത്തിലുള്ള പരന്ന വായനതന്നെയാണെന്നകാര്യത്തില്‍ സംശയമില്ല. എം. മുകുന്ദന്റെ കൃതികളാണ് ഇവരെ ഏറെ ആകര്‍ഷിച്ചത്.
എസ്.എസ്.എല്‍.സിക്ക് ശേഷം ടൈപ്പ് റൈറ്റിഗും ഒപ്പം ഷോര്‍ട്ട് ഹാന്റും പഠിക്കാന്‍ തുടങ്ങി. തുടര്‍ന്ന് പ്രസ്തുത കോഴ്സുകളില്‍ വിജയം നേടി. റെയ്ഡ്കോ ഉദ്യോഗസ്ഥനായിരുന്ന അരവിന്ദനുമായുള്ള വിവാഹം നടന്നതിന് ശേഷവും കുടുംബകാര്യങ്ങള്‍ക്കൊപ്പം വായനയുടെ ലോകത്തായിരുന്നു. 1992ല്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ സ്റ്റെനോ ടൈപ്പിസ്റ്റായി ജോലിലഭിച്ചു. സ്വന്തം ജില്ലയായ കാസര്‍ഗോഡ് നിന്ന് വയനാട്ടിലെത്തി അവിടെ നാല് വര്‍ഷക്കാലത്തോളം സേവനം അനുഷ്ഠിച്ചു. സ്വദേശം വിട്ട് പോകേണ്ടിവന്നതിനാല്‍ സാവിത്രിക്ക് കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കേണ്ടിവന്ന കാലഘട്ടം കൂടിയായിരുന്നു ഇത്. പിന്നിട് കാസര്‍ഗോഡ് ജില്ലയില്‍ തന്നെ നിയമനം ലഭിച്ചു. കലക്ട്രേറ്റില്‍ സി.എ ആയി സേവനം അനുഷ്ഠിക്കുന്ന കാലഘട്ടത്തില്‍ നിരവധി ഐ.എ.എസുകാരുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞു. സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകന്‍ കൂടിയായ ഭര്‍ത്താവ് അരവിന്ദാക്ഷന്‍നായര്‍(റിട്ട. ബാഞ്ച് മാനേജര്‍, റെയ്ഡ്കോ) നിന്നും, മക്കളായ സവിത, സജിത എന്നിവരില്‍ നിന്നും എല്ലാ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്കും നിര്‍ലോഭമായ സഹകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
യങ്മെന്‍സ് ക്ലബ്ബിന്റെ സോവനീറിലാണ് ആദ്യ സൃഷ്ടിക്ക് അച്ചടി മഷി പുരണ്ടത്. തുടര്‍ന്ന് വിവിധ സംയുക്ത കവിതാ സമാഹാരങ്ങളിലും, ആനുകാലിക പ്രസിദ്ധീകരങ്ങളിലും കാലിക പ്രസക്തിയുള്ളതും ശ്രദ്ധേയവുമായ നിരവധി സാഹിത്യ കൃതികള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. സമകാലിക സംഭവങ്ങളാണ് സാവിത്രി വെള്ളിക്കോത്തിന്റെ കവിതകള്‍ക്ക് എന്നും നിദാനമായി വര്‍ത്തിച്ചിരുന്നത്. പി.യുടെ വഴിത്താരയിലൂടെ എന്ന സംയുക്ത കവിതാ സമാഹാരത്തില്‍ പ്രസിദ്ധപ്പെടുത്തി പ്രജ്ഞാ പ്രതിഷ്ഠിതാ, തുളസി എന്നീകവിതകള്‍ 2010 കാലഘട്ടത്തില്‍ഏറെ ശ്രദ്ധിക്കപ്പെട്ടവായിരുന്നു. കൂട്ടുകൃഷി എന്ന തുളനാട് പ്രസിദ്ധപ്പെടുത്തിയ സമാഹാരത്തിലെ കവിതകള്‍ വിഷുകൊന്ന, കടലിനും പറയാനുണ്ട് തുടങ്ങിയ കവിതകളും രചനാവൈഭവം കൊണ്ട് മികച്ച സൃഷ്ടികളായിരുന്നു. തുളുനാട് മാസിക മികച്ച സാഹിത്യ സംഭാവനകള്‍ കണക്കിലെടുത്ത് കൂര്‍മ്മല്‍ എഴുത്തച്ഛന്‍ സ്മാരക കവിതാ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. ജീവിത ഡിജിറ്റല്‍ മാസിക വിഷുവിശേഷാല്‍ പതിപ്പില്‍ പ്രസിദ്ധീകരിച്ച ഹ്രസ്വമീജീവിതം എന്ന കവിതയക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു.കവിതകള്‍ ഉള്‍പ്പെടുത്തി ഒരുപുസ്തകം പ്രസിദ്ധീകരിച്ചു.
വിലാസം :
സാവിത്രി ,സവിധം
W/0 അരവിന്ദാക്ഷന്‍ നായര്‍, വെള്ളിക്കോത്ത്,
പി.ഒ. അജാന്നൂര്‍, കാസര്‍ഗോഡ് ജില്ലാ
പിന്‍ 671531
ഫോണ്‍: 9496830698.