അധ്യാപകന്, എഴുത്തുകാരന്, നാടക പ്രവര്ത്തകന് എന്നീ നിലകളില്‍ പ്രശസ്തനായ കെ. കെ. സുരേഷ് കണ്ണൂര്‍ ജില്ലയിലെ കടന്നപ്പള്ളിയില്‍ താമസിക്കുന്നു. പി.ടി. ഗോവിന്ദന് നമ്പ്യാരുടെയും കെ.കെ. ലക്ഷ്മികുട്ടിയമ്മയുടെയും മകനായ ഇദ്ദേഹം പഠനകാലത്ത് തന്നെ കലാ സാഹിത്യ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക അഭിരുചിയുണ്ടാ യിരുന്നു. വായനാശീലവും കലാസ്വാദനും ചെറുപ്പം മുതല്‍ കൈമുതലാക്കിയ ഇദ്ദേഹം ഇന്ന് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളോടൊപ്പം അമേച്ച്വര്‍ നാടകരംഗത്തെ നിറസാന്നിധ്യമാണ്. നവ മാധ്യമങ്ങള്‍ സിനിമകള്‍ക്കും പരമ്പരകള്‍ക്കും, പ്രാധ്യാന്യം കൊടുത്തുകൊണ്ടി രിക്കുന്ന ഈ വര്‍ത്തമാനകാലഘട്ടത്തില്‍ അന്യം നിന്നുപോകപ്പെടാത്ത വിധം നാടകങ്ങളെ നെഞ്ചിലേറ്റുകയും നാടകങ്ങളെകുറിച്ചുള്ള പ്രശസ്തമായ നിരവധി പുസ്തങ്ങള്‍ രചിക്കുന്നതിലും സദാ വ്യാപൃതനാണ് ഇപ്പോഴും വിവിധ നാടകങ്ങളെ കുറിച്ചുള്ള പഠനത്തിലും പ്പം പുസ്തകങ്ങളുടെ പണിപ്പുരിയിലാണ് കെ.കെ.സുരേഷ്.
കലാ പ്രവര്‍ത്തനങ്ങളുടെ ആദ്യകാലത്ത് പ്രശ്സത നാടക സംഘങ്ങളായ ശ്രീകണ്ഠാപുരം കാവ്യ, കോഴിക്കോട് ചിരന്തന തുടങ്ങിയ പ്രമുഖ നാടക സംഘങ്ങളില്‍ ശ്രദ്ധേയമായ വിവിധ കഥാപാത്രങ്ങളെ ഇദേഹം അനശ്വരമാക്കി. മൂന്ന് പതിറ്റണ്ടുകളിലിധികം നീണ്ടുന്ന നിക്കുന്ന അധ്യാപനത്തോടൊപ്പം, നടന്, നാടകകൃത്ത്, സംവിധായകന് എന്നീ നിലകളില്‍ ജനകീയനാടക പ്രവര്‍ത്തനങ്ങനങ്ങള്‍ക്ക് വേണ്ടി സേവനം നടത്തുന്നതിലും സദാ വ്യാപൃതനാണ്. സ്കൂള്‍ കോളേജ്-കേരളോല്‍സവ മത്സരങ്ങള്‍ക്കു വേണ്ടി നാടകങ്ങള്‍ ഒരുക്കുകയും ഒട്ടനവധി അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്തു.വനിതകള്‍ക്കു വേണ്ടി സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട ശ്ര ദ്ധേയമായ നാടകങ്ങള്‍ ചിട്ടപ്പെടുത്തി വിവിധ സ്ഥലങ്ങളില്‍ അരങ്ങിലെത്തിച്ചു.
കണ്ണൂര്‍ ജില്ലയിലുള്ള നിരവധി അമേച്ച്വര്‍ സംഘങ്ങള്‍ക്ക് വേണ്ടി നാടകങ്ങള്‍ രചിക്കുകയും സംവിധാനം നിര്‍വ്വഹിക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല നാടക രംഗത്ത് കണ്ണൂര്‍ ജില്ലയിലെ വിവിധ കലാസമിതികളുമായി ഇപ്പോഴും സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. കദീ സുമ്മ, (പരിയാരം തരംഗിംണി) പ്രളയ കാലത്തിന്റെ ഓര്‍മ്മയ്ക്ക്, നിലവിളി കള്‍ക്കപ്പുറം (തെക്കുമ്പാട് വനിതാ വേദി) തുടങ്ങിയ നാടകങ്ങള്‍ ധാരാളം ഇതിേനോകം നിരവധി വേദികളില്‍ അവതരിക്കപ്പെട്ടു.കാവടിയാട്ടം, കാഴ്ച, കെ.എസ്.ടി.എ കലാവേദി. ദി ലാസ്ററ് ഡയലോഗ് പരിയാരം നാടകവേദിയുടെ മരണവൃത്താന്തം തുടങ്ങിയവയും എടു ത്ത് പറയേണ്ട കലാസൃഷ്ടികള്‍ തന്നെയായിരുന്നു.
കുട്ടികളുടെ നാടകവേദിയിലാണ് ഇദേ ദ്ദേഹംകൂടുതല് ശ്രദ്ധ കേന്ദ്രികരി ക്കുന്നത്. ജില്ലയിലെ വിവിധ വിദ്യാലയ ങ്ങളില്‍ സര്‍ഗാത്മക നാടക ക്യാമ്പുകള്‍ ഇപ്പോഴും സംഘടിപ്പച്ചുവരുന്നുണ്ട്. സ്വന്തം സ്കൂളായ കടന്നപ്പള്ളി യു.പി സ്കൂളില്‍ 2005 മുതല്‍ തിരുവന്തപുരം രംഗപ്രഭാതത്തിന്റെ ആശിര്‍വാദത്തോടെ ഒരു ചില്‍ഡ്രന്‍സ് തിയറ്റര്‍ പ്രവര് ത്തിക്കുന്നു. കുട്ടികളില്‍ വ്യക്തിത്വ വികാസം, സംഘബോധം, കലാഭിരുരുചി, സംഘാടന മികവ് എന്നിവയിലൂന്നിയ പരിശീലനക്കളരികള്‍ സംഘടിപ്പിച്ചു വരുന്നുണ്ട്. സ്കൂളില്‍ രൂപപെടുന്ന നാടകങ്ങള്‍ മറ്റ് വേദികളില്‍ അവതരിച്ചു വരുന്നു.കാബൂളിബാല, ഭൂമിയുടെ അവകാ ശികള്‍, സുഹൃത്ത് വിശ്വവിഖ്യാതമായ മൂക്ക് തുടങ്ങിയ നാടകങ്ങള്‍ മറ്റ് വേദികളില്‍ക്കൂടി അവതരിപ്പിക്കപ്പെട്ട് ഏറെ പ്രശംസ പിടിച്ചുപറ്റി യനാടങ്ങളായിരുന്നു.
പ്രസിദ്ധമായ നാടക സാഹിത്യ കൃതികള്‍, ഒലിവ് ബുക്സ് കോഴിക്കോട് പ്രസിദ്ധീകരിച്ച നാടകക്കളി (നാടക സമാഹാരം), പുസ്തക ഭവന് പയ്യന്നൂര്‍ പ്രസിദ്ധപ്പെടുത്തിയ നാടകക്കൂട് (കലോല്‍സവ നാടകങ്ങള്‍), തുളുനാട് ബുക്സ് കാഞ്ഞങ്ങാട് പ്രസിദ്ധീകരിച്ച നാടകപ്പുര, കുടാതെ ചരിത്രം വര്‍ത്തമാനം (പ്രാദേശിക ചരിത്രം) എന്നിവയാണ്.
നിരവധി യുവജനോല്‍സവ നാടകങ്ങള്‍ക്കും, അമേച്ച്വര്‍ നാടകങ്ങള്‍ക്കും കിട്ടിയ അംഗീകാരങ്ങള്‍ക്ക് പുറമേ, ഒട്ടനവധി അവാര്‍ഡുകളും ബഹുമതികളും കെ. സുരേഷിനെ തേടിയെത്തി. ദുരന്ത ഭൂമിയില്‍ നിന്ന് ദുര്‍ഗ (2011 ലെ പാര്‍ട്ട് പി.ജെ ആന്റണി പ്രോത്സാഹന പുരസ്കാരം), കുന്ന് (2013 ല്‍ വിദ്യാരംഗ അവാര്‍ഡ്), കാവടിയാട്ടം (2015 ല്‍ കെഎസ്ടിഎ കലാവേദി നാടകാവതരണം -ഒന്നാ സ്ഥാനം), നാടകക്കൂട് (നാടക സമാഹാരം)-2018 ലെ ജോസഫ് മുണ്ടശേരി പുരസ ്കാരം എന്നിവ ഇതില്‍ ചിലത് മാത്രമാണ്. ഗുരുശ്രേഷ്ഠ അവാര്‍ഡ് കോവൂര്‍ കുഞ്ഞുമോന് എം.എല്‍.എ യില്‍ നിന്നാണ് ഏറ്റുവാങ്ങിയത്. 2019 മുതല്‍ പ്രധാന അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചുവരുന്നു. 2019 ല്‍ കദീസുമ്മ എന്ന നാടകത്തിന് പി.ജെ.ആന്റണി സ്മാരക നാടകരചനാ സ്പെഷല്‍ ജൂറി അവാര്‍ഡ് ലഭിച്ചു.2023 ല്‍ കാഞ്ഞങ്ങാട് തുളുനാട് മാസികയുടെ വാര്‍ഷികത്തോടനുബന്ധിച്ച് കൃഷ്ണ ചന്ദ്രന് സ്മാരക സംസ്ഥാന വിദ്യാഭ്യാസ അവാര്‍ഡ് മുന്‍ കാസര്‍ഗോഡ് എം.പി. ശ്രീ. പി.കരുണാകരനില്‍ നിന്നാണ് ഏറ്റുവാങ്ങിയത്.
പുതുതായി 3 പുസ്തകങ്ങള്‍ ഇറങ്ങുന്നു. ചിത്രശ ലഭങ്ങളെ തേടി (തുളുനാട് ) കപ്പിയും കയറും ( പുസ്തക ഭവന് പയ്യന്നൂര്‍) വിധികര്‍ത്താക്കളുടെ ശ്രദ്ധയ്ക്ക് (ദേശശബ്ദം കോഴിക്കോട്)
നിരവധി പുരോഗമന സാംസ്കാരിക പ്രവര്‍ത്തന ങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം പുരോഗമന കലാസാഹിത്യസം ഘം കണ്ണൂര്ജില്ലാ കമ്മിറ്റി അംഗമാണ്. കൂടാതെ കെ എസ് ടി എ കലാവേദി അംഗം, നാടക് ജില്ലാകമ്മിററി അംഗം, ഇടതുപക്ഷ പുരോഗമന പ്രസ്ഥാ നങ്ങളു ടെ സജ്ജീവപ്രര്ത്തനങ്ങളില് കൂടി വ്യാപൃ തനാണ് ഇദ്ദേഹം.
കെ.കെ.സുരേഷിന്റെ എല്ലാവിധ കലാ സാംസ്കരിക പ്രവര്‍ത്തനങ്ങള്‍ക്കും എപ്പോഴും താങ്ങും തണലുമായി നില് ക്കുന്ന രാഗിണിയാണ് ഭാര്യ, മക്കള്‍ അനുലക്ഷ്മി സുരേഷ്, ശ്രീലക്ഷ്മി സുരേഷ് ഇരുവരും വിദ്യാര്‍ത്ഥികളാണ്.
വിലാസം
സുരേഷ് .കെ.കെ.
കടന്നപ്പള്ളി ഹൗസ്,
പി.ഒ. കടന്നപ്പള്ളി, പിന് 670306
കണ്ണൂര്‍ ജില്ല. മൊബൈല്‍ : 9961112766,