സഹിത ഭാവമുള്ളത് സാഹിത്യം. ജന്മനിദ്ധമായ കഴിവിലൂടെ ലഭിക്കുന്ന കലയെ അല്ലെങ്കില്‍ സാഹിത്യത്തെ ചുറ്റുപാടുകളില്‍ നിന്ന് ലഭ്യമായ അറിവുകള്‍ കൊണ്ട് നിറച്ച് അതിനെ പൂര്‍ണ്ണതയില്‍ എത്തിക്കാനുള്ള വെമ്പല്‍- അതിലൂടെയാണ് ഒരു പക്ഷേ സര്‍ഗ്ഗാത്മകമായ സൃഷ്ടികള്‍ പിറവിയെടുക്കുന്നത്. വളരെ ചെറുപ്പത്തില്‍ തന്നെ വായന കൈമുതലാക്കി സാഹിത്യരംഗത്ത് നിറസാന്നിദ്ധ്യമെന്ന നിലയിലേക്കുള്ള പ്രയാണത്തിലാണ് ഈ അനുഗ്രഹീത കലാകാരന്‍ അലന്‍ ആന്റണി.
സ്‌കൂള്‍ പഠനകാലത്ത് തന്നെ പരന്നവായന ഇദ്ദേഹത്തെ കൊണ്ട് ചെന്നത്തിച്ചത് രചനകളുടെ വിശലമായ ലോകത്താണ്. സെന്റ് പീറ്റേഴ്‌സ് കുറമ്പനാട് സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ സാഹിത്യ രചനയുടെ ഹരിശ്രീ കുറിച്ചു. കൂടുതലും കവിതകളോടായിരുന്നു പ്രീയം. അപ്പൂപ്പന്‍ താടിയുടെ അവധിക്കാലം എന്ന ബാല നോവല്‍ എഴുതി. ഈ കാലഘട്ടങ്ങളില്‍ തന്നെ വിവിധ മത്സരങ്ങളില്‍ തന്റെതായ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഇദ്ദേഹത്തിന് സാധിച്ചു. ഏകാഭിനയം, ലേഖനം എന്നിവ ഉദാഹരങ്ങള്‍ മാത്രം. ഇക്കാലത്ത് അധ്യാപകരില്‍ നിന്നുള്ള നിര്‍ലോഭമായ പ്രോത്സാഹനങ്ങള്‍ അലന്‍ ആന്റണിക്ക് എന്നും പ്രചോദനമായിരുന്നു.
വായന ഒരു തപസ്യയായി കൊണ്ടുനടക്കുന്ന ഇദ്ദേഹത്തിന് ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളാണ് ഏറെ ഇഷ്ടപ്പെട്ടത്. എസ്.എസ്.എല്‍.സിക്ക് ശേഷം പ്ലസ്ടുവിന് കോമേഴ്‌സ് ആണ് എടുത്തിരുന്നതെങ്കിലും മലയാള സാഹിത്യത്തോടുള്ള ഇഷ്ടം അവസാനിച്ചില്ല. ലൈബ്രറികള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ഈ കാലഘട്ടത്തില്‍ അദ്ദേഹത്തിന് സാധിച്ചു. ഷെയ്‌സ്പിയറുടെതടക്കമുള്ള പാശ്ചാത്യസാഹിത്യങ്ങള്‍ വായിക്കാനും അടുത്തറിയാനുമുള്ള അവസരങ്ങള്‍ ഉണ്ടായതും ഈ കാലഘട്ടത്തിലായിരുന്നു.
തുടര്‍ന്ന് ചങ്ങനാശ്ശേരി എസ്.ബി കോളേജില്‍ മലയാള സാഹത്യം ഐച്ഛീകവിഷയമായി എടുത്ത് ബിരുദ പഠനം ആരംഭിച്ചു. ഇക്കാലത്തും നോവലുകളും വിവിധ പഠനലേഖനങ്ങളും വായിക്കുന്നതിന് സമയം കണ്ടെത്തി. മാത്രമല്ല ഫിലിം ക്ലബ്ബുകളില്‍ സജീവസാന്നിധ്യകൂടിയായിരുന്നു അലന്‍ ആന്റണി. സിനിമകള്‍ കണ്ട് അതിന് ശേഷം ഫിലിം ക്ലബ്ബുകളില്‍ ചര്‍ച്ചനടത്തുക പതിവായിരുന്നു. ഈശ്വമറിയംഔസേപ്പ് എന്ന സിനിമയുടെ നിരൂപണത്തിന് സംസ്ഥാന തല അവാര്‍ഡിന് അര്‍ഹനായത് ഇദ്ദേഹമായിരുന്നു. വായനക്കൊപ്പം സിനിമകാണുക എന്ന ഹോബിയും കൊണ്ടുനടന്നു.
അബേദ്ക്കറുടെ സമകാലിക പ്രസക്തി എന്ന ലേഖനമാണ് ആദ്യമായി അച്ചടിച്ച് വന്ന ശ്രദ്ധേയമായ ലേഖനം. ബിരുദാനന്തര ബിരുദത്തിനും ചങ്ങനാശ്ശേരി എസ്.ബി. കോളേജ് തന്നെയാണ് ഈ എഴുത്തുകാരന്‍ തെരഞ്ഞെടുത്തത്. ഇപ്പോള്‍ ബി.എഡ് വിദ്യാര്‍ത്ഥിയാണ്.
ഇതിനിടയില്‍ നിരവധി അവാര്‍ഡുകളും ബഹുമതികളും ഈ യുവ സാഹിത്യകാരനെ തേടിയെത്തി. തുളുനാട് പബ്ലിക്കേഷന്‍സ് കാഞ്ഞങ്ങാടിന്റെ 2023 വര്‍ഷത്തെ സംസ്ഥാന ലേഖന എ.എന്‍.ഇ. സുവര്‍ണ്ണവല്ലി അവാര്‍ഡ് – അരിക് വല്‍ക്കരിക്കപ്പെടുന്ന ഭാഷാ സമൂഹങ്ങള്‍ എന്ന ലേഖനത്തിനാണ് ലഭിച്ചത്. സി.വി. ബാലകൃഷ്ണന്റെ ആയൂസ്സിന്റെ പുസ്തകം നാല്പതാം വാര്‍ഷീകത്തില്‍ സപര്യ നടത്തിയ ആസ്വാദന മത്സരത്തില്‍ സംസ്ഥാന തല അവാര്‍ഡും- ആസ്വാദന ലിഖിത പുരസ്‌കാരം. ഇദ്ദേഹത്തിന് ലഭിച്ചു. ശാസ്ത്രബോധവും മാധ്യമങ്ങളും എന്ന പ്രബന്ധത്തിനും പുരസ്‌കാരം ലഭിച്ചു. രാഷ്ട്രീയ കലാമഞ്ചും. എ.ബി.വി.പിയും സംയുക്തമായി നടത്തിയ ഓണ്‍ലൈന്‍ കലോത്സവത്തില്‍ ഫിലും റിവ്യ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി സ്റ്റേറ്റ് ബാങ്ക് സ്റ്റാഫ് യൂണിയന്‍ കേരള സര്‍ക്കില്‍ ഓമ്പതാമത് ത്രൈവാര്‍ഷിക ജനറല്‍ കൗസില്‍ പ്രബന്ധരചനാ മത്സരത്തില്‍ രണ്ടാം സമ്മാനം ലഭിച്ചിരുന്നു. പീപ്പിള്‍സ് ആര്‍ട് ആന്റ് ലിറ്ററേച്ചര്‍ ഇനിഷിയേറ്റീവ് – പാലി യും കലാ സാഹിത്യ വേദിയും തെമാര്‍ഗ ഡോട്ട് കോം വെബ്ബ് ജേണലും സംയുക്തമായി സംഘടിപ്പിച്ച ലേഖന മത്സരത്തില്‍ രണ്ടാം സമ്മാനം നേടി- അബേദ്കര്‍ ചിന്തകളുടെ സമകാലിക വെല്ലുവിളി.
മലയാള ഉപന്യാസരചന എ ഗ്രേഡ്.എം ജി യൂണിവേഴ്‌സിറ്റി കലോത്സവം, കോട്ടയം 2024. പാര്‍ലിമെന്ററി ഇന്‍സ്റ്റിറ്റ്യൂട്ട് ( കേരള സര്‍ക്കാര്‍ ) സംഘടിപ്പിച്ച സംസ്ഥാനതല ഉപന്യാസമത്സരം വിജയി: ചട്ടമ്പിസ്വാമികളുടെ കൃതികളും ദര്‍ശനങ്ങളും സംസ്ഥാനതല പ്രബന്ധമത്സരം രണ്ടാം സ്ഥാനം ( പന്മന ആശ്രമം)
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയില്‍ കെ.എം. ആന്റെണിയുടെയും ജെസ്സി ആന്റണിയുടെയും രണ്ട് മക്കളില്‍ മൂത്തമകനാണ് അലന്‍ ആന്റണി. പിതാവ് ഫാക്ടറി സൂപ്രര്‍വൈസര്‍ ആയി സേവനം അനുഷ്ഠിച്ചിവരുന്നു. സഹോദരി അജ്ജുആന്റണി പത്രസ്ഥാപനത്തില്‍ ജോലിചെയ്തുവരുന്നു. മാതാവ് ജസ്സിആന്റണി. ഇവരില്‍ നിന്നെല്ലാം സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ലോഭമായ സഹായ സഹകരണങ്ങളാണ് അലന്‍ ആന്റണിക്ക് ലഭിച്ചുവരുന്നത്.
അലന്‍ ആന്റണി
കിഴക്കേവീട്ടില്‍ (H)
മാമ്മൂട് പി. ഒ,686536
ചങ്ങനാശ്ശേരി കോട്ടയം