മലയാള കാവ്യ നഭോമണ്ഡലത്തിലെ ഒരു നവാഗതനാണെങ്കിലും ജീവസ്സുറ്റ വരികളാലും ഈണങ്ങളാലും ശ്രദ്ധേയമാണ് ജോസ് തിരൂറിന്റെ കാവ്യ രചനകള്‍. അവ വരച്ചുകാട്ടുന്ന വാഗ്മയ ചിത്രങ്ങള്‍ ചിന്തനീയവും ഒപ്പം കാവ്യത്മകവുമാണ്. ഓരോ കവിക്കും സമൂഹത്തോട് ഏറെ പറയാനുണ്ട്. അത് കേള്‍ക്കാനും ഒപ്പം വരികള്‍ക്കിടയിലൂടെ വായിച്ചെടുക്കാനുമുള്ള മഹാമനസ്സകത സ്വായത്തമാക്കേണ്ടത് അനുവാചകനാണ്. ഇത് എ.എല്‍.ജോസ് തിരൂര്‍ കേളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂര്‍ ജില്ലയില്‍ ആലപ്പാടന്‍ ലാസറിന്റെയും കാക്കശ്ശേരി മറിയത്തിന്റെ ആറുമക്കളില്‍ അഞ്ചാമത്തെ മകനാണ്. ചെറുപ്പത്തില്‍ തന്നെ സാഹിത്യവാസന ഇദ്ദേഹത്തില്‍ അന്തര്‍ലീനമായിരുന്നു.
ചില്ലറ ചില്ലറ ചിന്തകള്‍ -എന്ന പേരില്‍ റെഡ് ലീഫ് പബ്ലിക്കേഷന്‍ പുറത്തിറക്കി കാവ്യ കൈരളിക്ക് സമ്മാനിച്ചത് അമ്പതിലതികം പുതുമായര്‍ന്ന കാവ്യകുസുമങ്ങള്‍ കോര്‍ത്തിണക്കി വര്‍ത്തമാന കാലജീര്‍ണ്ണതയ്ക്ക് നേരെ പിടിച്ച ഒരു കണ്ണാടികൂടിയാണ് ഇതെന്ന് നമുക്ക് വിലയിരുത്താം
പ്രസ്തുത കൃതിയില്‍ ഞാന്‍ എന്ന പേരില്‍ ശ്രീ. എ.എല്‍.ജോസ് തിരൂര്‍ എഴുതിയ ആമുഖത്തില്‍ ജീവിതത്തിന്റെ നെട്ടോട്ടത്തില്‍ പ്രാഥമിക വിദ്യാഭ്യാസം മാത്രമുണ്ടായിരുന്നെന്നും കൗമാരപ്രായത്തില്‍ അല്‍പസ്വല്‍പം കവിത മോഹം ഉണ്ടായിരുന്നെന്നും പറയുന്നു. എന്നാല്‍ നാടും വീടും വിട്ട് തൊഴില്‍രഹിതനായി പെയിന്റിംഗ് ബ്രഷുമായി സഞ്ചരിക്കുമ്പോള്‍ പ്രവാസജീവിതമെന്ന മോഹമുണര്‍ത്തി.ആറുമാസത്തെ ജീവിതം എന്നാല്‍ അതില്‍ പകുതിയും ജയില്‍വാസം പോലെയായിരുന്നു.ഒരു കാലഘട്ടത്തില്‍ അദ്ദേഹത്തെ തളര്‍ത്തിയ ഓര്‍മ്മകളും ഇതു തന്നെയായിരുന്നു. ജീവിതം അസ്തമിച്ച നിമിഷം.കൊടുത്തുതീര്‍ക്കേണ്ട പണത്തിനു സ്വന്തം കൂര വില്‍ക്കേണ്ടതായി വന്നു. മുണ്ടശ്ശേരി മാഷ് കൊഴിഞ്ഞ ഇലകളില്‍ പറയുന്ന പോലെ ഒന്ന് ചത്താലെത്രെ ഒന്നിന് വളമാകുന്നത്. ജീവിതം വഴിമുട്ടി നില്‍ക്കുമ്പോള്‍ ആശ്വാസം കൊള്ളാന്‍ കവിത വളരെയധികം സ്വാധിനിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിക്കുന്നു. അവതാരികയ്ക്ക് പ്രശസ്ത കവി പി.കെ. ഗോപി നല്‍കിയ വിശേഷണം പരമാര്‍ത്ഥങ്ങളുടെ മൊഴി മുദ്രകള്‍ എന്നത് എത്രമാത്രം അര്‍ത്ഥവത്താണെന്ന് കവിതളിലൂടെ കടന്ന് പോകുന്നവര്‍ക്ക് മനസ്സിലാക്കാം.
കാഞ്ഞങ്ങാട് തുളുനാട് ബുക്‌സ് പുറത്തിറക്കിയ മറ്റൊരു കാവ്യ സമാഹാരമാണ് ചിതറിയ ചിന്തേറുകള്‍. ഇതാകട്ടെ രചനാവൈഭവം കൊണ്ടും ആശയസബുഷ്ടതകൊണ്ടും വ്യത്യസ്തതയാര്‍ന്ന് അമ്പതോളം കവിതകളുടെ സമാഹാരമാണ്. സഹനം സ്‌നേഹവഴിയേ എന്ന പേരില്‍ പുറത്തിറക്കിയ ഡോക്യൂഫിക്ഷന്‍ ഫ്രാന്‍സിസ് സെന്റ് സേവിയറിനെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കി തരാന്‍ ഏവര്‍ക്കും സഹായകരമാണ്. ഇതാകട്ടെ ഇപ്പോള്‍ യൂട്യൂബില്‍ ലഭ്യമാണ്. കൂടാതെ ഓഡിയോ ഗാനങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഇതിന് പുറമെ നിരവധി ഭക്തിഗാനങ്ങളുടെ രചയിതാവ് കൂടിയാണ് ശ്രീ. ജോസ് തിരൂര്‍. മൈത്രി പകല്‍ വീട് സംഘടിപ്പിച്ച സാഹിത്യചര്‍ച്ചയിലും ഇദ്ദേഹത്തിന്റെ സാഹിത്യകൃതി ചര്‍ച്ചചചെയ്യപ്പെട്ടു. ശ്രീ.മുകുന്ദന്‍മാസ്റ്ററാണ് ഇതിന്റെ വിഷയാവതരണം നടത്തിയത്ത്. നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ശ്രീ.ജോസ് തിരൂറിന്റെ ശ്രദ്ധേയമായ കവിതകള്‍ പ്രസിദ്ധപ്പെടുത്തിവരുന്നുണ്ട്. പച്ചയായ ജീവിതത്തിന്റെ നേര്‍കാഴ്ചയായി അനുവാചകര്‍ കവിതകളെ വിലയിരുത്തുന്നു.നിരവധി അവാര്‍ഡുകളും ബഹുമതികളും ഈ എഴുത്തുകാരനെ തേടിയെത്തി. നവഭാവന ചാരിറ്റബിള്‍ ട്രസ്റ്റ് തിരുവനന്തപുരം ഏര്‍പ്പെടുത്തിയ ഗിരീഷ് പുത്തഞ്ചേരി അവാര്‍ഡ്, മൈഡിയര്‍ ഏയ്ഞ്ചല്‍ ഡോക്യുമെന്ററിയിലെ ഗാനരചനയ്ക്ക് ലഭിച്ചു.തൃശ്ശൂരിലെ കാര്യാലയം സാഹിത്യവേദി ഏര്‍പ്പെടുത്തിയ വയലാര്‍ രാമവര്‍മ്മ അവാര്‍ഡും ഇദ്ദേഹത്തെ തേടിയെത്തി. കൂടാതെ നിരവധി പ്രാദേശിക അവാര്‍ഡുകളും ഇദ്ദേഹത്തിന് ലഭിച്ചു. മറ്റുനിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. കുരിപ്പുഴ ശ്രീകുമാറില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങാനുള്ള അവസരവും ഇദ്ദേഹത്തിന് ലഭിച്ചു. ചെറുപ്പം മുതല്‍ തന്നെ എഴുത്തിലും വായനയിലും തല്‍പരനായിരുന്ന ഇദ്ദേഹം ഡോക്യുമെന്ററികള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഹൈന്ദവ ക്രിസ്തീയ ഭക്തിഗാനങ്ങളും കവിതകളും രചിച്ച് സംഗീതം നല്‍കി ജോസ് ആലപ്പാടന്‍ എന്ന യൂട്യൂബ് ചാനലില്‍ അവതരിപ്പിക്കാറുണ്ട്. കനവില്‍ ഏഴ അഴകായ് എന്ന മ്യൂസിക്കല്‍ ആല്‍ബം ദൃശ്യഭംഗികൊണ്ടും, രചനാ വൈഭവം കൊണ്ടും ശ്രദ്ധേയമാണ്. ഇപ്പോഴും യൂട്യൂബില്‍ പ്രസ്തുത ആല്‍ബം ലഭ്യമാണ്. ആനുകാലികപ്രസിദ്ധീകരണങ്ങളില്‍ ഇപ്പോഴും സക്രിയ സാന്നിദ്ധമാണ്. ഇതിന് പുറമെ നവമാധ്യമ കൂട്ടായ്മകളിലും സജീവ സാന്നിദ്ധമാണ്.
ഇപ്പോള്‍ ഇദ്ദേഹം കാസര്‍ഗോഡ് ജില്ലയില്‍ ഉദുമയ്ക്കടുത്ത് ബാരായിലാണ് താമസിക്കുന്നത്. ഒരു സ്വയംതൊഴില്‍ സംരംഭം എന്ന നിലയില്‍ ഫിനോയില്‍, സോപ്പ്, ഓയില്‍ തുടങ്ങിയ ക്ലീനിംഗ് ലായനികള്‍ നിര്‍മ്മിക്കുന്ന അള്‍ട്ടോസ് കെമിക്കല്‍ ഇന്‍ട്രസ്റ്റീസ് എന്ന സ്ഥാപനം നടത്തിവരുന്നു. പ്രസ്തുത സ്ഥാപനം ആരംഭിച്ചത് 1987 ലാണ്. എല്ലാവിധ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്കും നിര്‍ലോഭമായ പ്രോത്സാഹനങ്ങളും നല്‍കിവരുന്ന മാര്‍ഗലിജോസ് ആണ് ഇദ്ദേഹത്തിന്റെ ഭാര്യ. ഏക മകള്‍ ജിസ്മി ബിജോയ്, മരുമകന്‍ ബിജോയ് തോമസ്. കൊച്ചുമകന്‍ നെഹാന്‍ ബിജോയ്.
വിലാസം
എ.എല്‍.ജോസ് തിരൂര്‍
അലപ്പാടന്‍ ഹൗസ്
കുളിക്കുന്ന്, പി.ഒ ബാര
ഉദുമ, കാസര്‍ഗോഡ് ജില്ല- 671319
മൊബൈല്‍— 9288138198
A L ജോസ് എഴുതിയ പുസ്തകത്തെ പറ്റിയുള്ള ചര്‍ച്ചയില്‍ മുകുന്ദന്‍ മാസ്റ്റര്‍ വിഷയാവതരണം നടത്തുന്നു @ മൈത്രി പകല്‍വീട് .