വേദ ആചാരങ്ങളെ പിന്തുണക്കുന്ന ആറ് തത്വങ്ങളില്‍ ഒന്നാണല്ലോ ജ്യോതിഷം. ആചാരങ്ങളുടെ തീയതി നിര്‍ണ്ണയിക്കുന്ന ഒരു കലണ്ടര്‍ തയ്യാറാക്കുന്നതും ജ്യോതിഷവുമായി ബന്ധപ്പെട്ടിരുന്നു. ഇന്ന് ഇന്ത്യയിലെ തന്നെ വിവിധ സര്‍വ്വകലാശാലകളില്‍ ജ്യോതിഷം ഒരു പാഠ്യവിഷയമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. വര്‍ഷങ്ങളായി ജ്യോതിഷരംഗത്ത് നിറസാന്നിദ്ധ്യമായ ശ്രീഹരി പ്രശസ്ത ജോത്സ്യപണ്ഡിതനായ നാരായണ പൊതുവാളിന്റെയും വീട്ടമ്മയായ കാര്‍ത്ത്യായനി കെ. പി യുടെയും മൂന്ന് മക്കളില്‍ ഇളയ മകനായി കണ്ണൂര്‍ ജില്ലയിലാണ് ജനിച്ചത് എ.എല്‍.പി കുറുവേരി, എച്ച് എസ് മാത്തില്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴില്‍ നാഷണല്‍ കോളേജ് പയ്യന്നൂരില്‍ നിന്നും ഗണിതശാസ്ത്രത്തില്‍ ബിരുദവും നേടി. ഇതിനിടയില്‍ കമ്പ്യൂട്ടര്‍ പരിജ്ഞാനവും കരസ്ഥമാക്കിയ ഇദ്ദേഹം പിന്നീട് തന്റെ ഇഷ്ടമേഖലയായ ജോതിഷമേഖലയില് പ്രശസ്തനാവുകയായിരുന്നു.
സ്കൂള്‍ തലം മുതല്‍ കലാരംഗത്തുകൂടി ശ്രീഹരി സക്രിയ സാന്നിദ്ധ്യമായിരുന്നു. സ്കൂള്‍ തലം മുതല്‍ നാടകത്തില്‍ വിവിധ കഴിവ് തെളിയിച്ച വ്യക്തികൂടിയാണ് ഇദ്ദേഹം. നല്ലൊരു കാലാസ്വാദകനം വായനക്കാരനുമായ ഇദ്ദേഷം കഥ, നോവല്‍, എന്നിവയക്ക് പുറമെ പുരാണ പഠനങ്ങളും പുരാണകൃതികളും തന്റെ പരന്നവായനയില് ഉള്‍പ്പെടുത്തുന്നു. എം ടി വാസുദേവന്‍നായര്‍ ഏറെ സ്വാധീനിച്ച എഴുത്തുകാരനാണ്. പഠനശേഷം കണ്ണൂര്‍ ജില്ലയിലെ മാതമഗംലം ടൗണില്‍ എട്ട് വര്ഷത്തോള് ഔഷധശാലനടത്തിയിരുന്നു. ഈ കാലഘട്ടത്തിലും വായനയിലും പഠനത്തിലും അദ്ദേഹം ശ്രദ്ദാലുവായിരുന്നു.
ജ്യോതിഷത്തിന്റെ ആദ്യപാഠം സ്വപിതാവില്നിന്നുമാണ് ആരംഭിച്ചത്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ പിതാവില്‍ നിന്ന്പ്രചോദനം ഉള്‍കൊണ്ട് ജ്യോതിഷ പഠനവും, പുരാണങ്ങള്‍ തനത് രൂപത്തില്‍ വായിക്കാനും തുടങ്ങി. ഒപ്പം ജ്യോതിഷവുമായി ബന്ധപ്പെട്ട സംസ്കൃതം ഉള്‍പ്പെടെയുള്ള ഭാഷയിലുള്ള ഗ്രന്ഥങ്ങളും വായിക്കാനും പഠിക്കാനും കഠിനമായ ശ്രമം ആരംഭിച്ചു. ശ്രീഹരി 21-ാം വയസ്സുമുതല്‍ ജോതിഷരംഗത്ത് സജീവമായി. കേരളത്തിലെ പ്രശസ്തമായ തറവാടുകളിലും ക്ഷേത്രങ്ങളിലും സ്വര്ണ്ണപ്രശ്നങ്ങളിലൂടെ പ്രശ്നപരിഹാരക്രിയകള്‍ നിര്‍ദ്ദേശിച്ചു. കാലചക്രത്തിന്റെ അനുസ്യൂതമായ പ്രവാഹത്തില്‍ ജീര്‍ണ്ണാവസ്ഥയില്‍ എത്തിയ പല ക്ഷേത്രങ്ങളും, നാശോന്മുഖമായ തറവാടുകളും പ്രശ്നചിന്തയിലൂടെ പുനരുദ്ധാരണ പ്രക്രീയകള്‍ നിര്‍ദ്ദേശിച്ച് പുതുക്കിപണിയാന്‍ കഴിഞ്ഞിട്ടുണ്ട്.
ശ്രീഹരിയുടെ അച്ഛന് നാരായണ പൊതുവാള് തന്ത്രശാസ്ത്രം ശില്പ ശാസ്ത്രം, വിഷചികിത്സ, അഷ്ടാംഗഹൃദയം തുടങ്ങിയവയില്‍ അഗാധ പാണ്ഡിത്യം നേടിയ വ്യക്തിയായിരുന്നു.കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒട്ടനവധിശിഷ്യന്മാര് അദ്ദേഹത്തിനുണ്ടായിരുന്നു. കൂടാതെ ഈ മേഖലയിലെ നിരവധി പേര് വിവിധ സംശയനിവാരണത്തിനായി നാരായണപൊതുവാളിനെ സമീപിക്കുക പതിവായിരുന്നു. അച്ഛനെപ്പോലെ തന്നെ ശില്പശാസ്ത്രത്തില് ശ്രീഹരിയും സ്വപ്രയത്നത്തിലൂടെ പ്രാവീണ്യം നേടി. കേരളത്തിനകത്തും പുറത്തും പ്രശ്നചിന്തകള്ക്കായി ആവശ്യക്കാര്‍ ജോത്സ്യര് ശ്രീഹരിയെ ഏല്‍പ്പിക്കുന്ന പ്രവണതയാണ് ഉള്ളത്. സംശയനിവാരണത്തിനായി അനേകം ആള്‍ക്കാരും നിരവധി സംഘടനകളും ജ്യോതിഷ വിദ്യാര്‍ത്ഥികളും ഇദ്ദേഹത്തെയും ഇപ്പോഴും സന്ദര്ശിച്ചുവരുന്നു.
ശ്രദ്ദേയനായ സാമൂഹ്യ പ്രവര്ത്തകന് കൂടിയാണ് ജോത്സ്യര് ശ്രീഹരി. ലയണ്‍സ്ക്ലബ് ഇന്റര്‍നാഷണലിന്റെ ഒരു ഘടകം പ്രദേശത്ത് ഉണ്ടാക്കുന്നതിന് വേണ്ടി സമാനഹൃദയരായ ആള്‍ക്കാരെ പങ്കെടുപ്പിച്ച് കൊണ്ട് രൂപീകരിക്കുവാനും ഏറെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാനും സാധിച്ചു. പ്രസ്തുത ക്ലബ്ബിലൂടെ പ്രദേശത്ത് നിരവധി സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുവാനും നിരവധി സാമൂഹ്യസേവനങ്ങള്‍ ചെയ്യുവാനും സാധിച്ചിട്ടുണ്ട്.
ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട്, മഹാത്മട്രസ്റ്റ് ഭാരവാഹി, തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. സമുദായക്ഷേത്ര ഭാരവാഹിയായും ട്രഷറര്‍ ആയും പ്രവര്‍ത്തിച്ചു. നിരവധി ക്ഷേത്രങ്ങളും യുവജന പ്രസ്ഥാനങ്ങളും അവാര്‍ഡുകള്‍ക്കും അംഗീകാരത്തിനുമായി ഇദ്ദേഹത്തെ ക്ഷണിച്ചിരുന്നുവെങ്കിലും എല്ലാറ്റില്‍ നിന്നും സ്നേഹപൂര്‍വ്വം വിട്ടുനിന്നു. തന്ന്റെ ഗുരുനാഥന് കൂടിയായ അച്ഛനുകിട്ടാത്ത ആദരവും അംഗീകാരങ്ങളും തനിക്ക് വേണ്ട എന്ന തീരുമാനമാണ് ശ്രീഹരി എടുത്തത്. ഏഴുവയസ്സുമുതല്‍ അച്ഛന്റെ കൂടെയായിരുന്നു പഠനം അതുകൊണ്ട് തന്നെ തന്റെ അനുഭവജ്ഞാനം വച്ച് ഇദ്ദേഹം പറയുകയാണ് ജോതിഷത്തില്‍ ആവശ്യം പ്രായോഗിക പരിജ്ഞാനമാണ് വേണ്ടത് എന്ന്. തിരക്കേറിയ ജീവിതത്തിലും ഒട്ടനവധി സാഹിത്യ കൃതികളും ആനുകാലികപ്രസിദ്ധീകരണങ്ങളും ഇദ്ദേഹം വായിക്കാറുണ്ട്. സമകാലിക പ്രസിദ്ധീകരണങ്ങളില്‍ വിഞ്ജാന പ്രദങ്ങളായ ലേഖനങ്ങളും പഠനങ്ങളും എഴുതുകയും ചെയ്യുന്നു. കൂടാതെ കേരളത്തിനകത്തും പുറത്തും സമയപ്രശ്നവും താമ്പൂലപ്രശ്നവും ചെയ്യാറുണ്ട്.ഭാര്യ രാധാമണി ആലപ്പടമ്പ്മക്കള്: ജോതിസ്സ് , ജോതിക.
ജോത്സ്യര് ശ്രീഹരി കെ പി ആലപ്പടമ്പ്
മാത്തില്‍
പയ്യന്നൂര്‍ കണ്ണൂര്‍ ജില്ല. 670307
9446921890