കലാ-സാഹിത്യ രംഗത്തും പുസ്തക രചന രംഗത്തും അറിയപ്പെട്ടുന്ന തങ്കമണി അമ്മഗോഡ് സ്കൂള്‍ തലം മുതല്‍ തന്റെ സര്‍ഗ്ഗവാസനകള്‍ പ്രകടമാക്കിതുടങ്ങിയിരുന്നു. കാസര്‍ഗോഡ് ജില്ലയിലെ അമ്മഗോഡ് എന്ന സ്ഥലത്ത് കച്ചവടക്കാരനായ ബാലന് കുഞ്ഞാണി ദമ്പതികളുടെ മകളായി ജനിച്ച ഈ കലാകാരി കുണ്ടംകുഴി ഗവ:ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ കഥാപ്രസംഗം, മോണോആക്ട്, മാപ്പിളപ്പാട്ട് തുടങ്ങിയവയിലും കവിതാ പാരായണത്തിലും (ഇംഗ്ലീഷ്, മലയാളം, ഹിന്ദി) തന്റെ കഴിവുകള്‍ തെളിയിച്ചിരുന്നു. കഥാപ്രസംഗം സബ്ബ് ജില്ലാ തലം വരെ മത്സരിക്കാന്‍ അവസരം ലഭിച്ചു. കൂടാതെ പ്രബന്ധരചനമത്സരത്തിലും നിരവധി തവണ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. എസ്.എസ്.എസ്.എല്‍ പഠനത്തിന് ശേഷം പ്രീ-ഡിഗ്രി പഠനസമയത്തും വായനയും സാഹിത്യ പ്രവര്ത്തനത്തിലം നിറസാന്നിദ്ധ്യമായിരുന്നു. കേരളോത്സവവേദിയില്‍ കണ്ണകി എന്ന കഥാപ്രസംഗത്തിലൂടെ കാണികളെ വിസ്മയപ്പെടുത്തി. ഡിഗ്രിക്ക് ഐച്ഛിക വിഷയം ചരിത്രമായിരുന്നു. തുടര്‍ന്ന് പോസ്റ്റ് ഗ്രാജേ്യഷനും പാസ്സായി. ശേഷം ബിഎഢ് (ട്രെയിനിംഗ് കോളേജ് മൂവാറ്റ്പുഴ) ചെയ്യുമ്പോള്‍ വായനയും സാഹിത്യ പ്രവര്‍ത്തനവും ഒഴിവാക്കിയിരുന്നില്ല. മലയാളം കഥാരചനയ്ക്ക് എപ്പോഴും നിദാനമായി വര്‍ത്തിച്ചത് സാമൂഹ്യ വിഷയങ്ങളായിരുന്നു. ഇതിനിടയില്‍ മലയാളം ദിനപത്രത്തില്‍ മഞ്ഞുപോലെ പെണ്‍കുട്ടി എന്ന കഥ എഴുതി. പി.ജി. പഠിക്കുമ്പോള്‍ ആണ് വായന എന്നത് ഗൗരവമായി എടുത്തിരുന്നത്. ഒ.വി.വിജയന്. എസ്.കെ പൊറ്റക്കാട്, മാധവികുട്ടി, വെക്കം മുഹമ്മദ് ബഷീര്‍, മധുസൂദനന് നായര്‍ തുടങ്ങിയവരുടെ കൃതികളിലാണ് തങ്കമണി ഏറെ ആകൃഷ്ടയായത്. മാത്രമല്ല തോമസ് ഹൗസിയുടെ ദി വുഡ് ലാന്റ്സ്, ഖസാക്കിന്റെ ഇതിഹാസം എന്നി കൃതികളും ഈ എഴുത്തുകാരിക്ക് ഏറെ പ്രീയപ്പെട്ടതാണ്.
വിദ്യാനികേതനില്‍ പഠിപ്പിക്കുമ്പോള്‍ എഴുത്തിന് താത്പര്യമുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും അവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിലും ടീച്ചര്‍ സദാവ്യാപൃതയായിരുന്നു.കാഞ്ഞങ്ങാട് തുളുനാട് ബുക്ക്സ് ആണ് ടീച്ചറുടെ ആദ്യ കഥാസമാഹാരമായ മഞ്ഞുകുട്ടി പുറത്തിറക്കിയത്. പ്രസ്തുത പുസ്തകത്തിന്റെ പ്രകാശനം പ്രശസ്ത സാഹിത്യകാരന് നാലപ്പാടം പത്മനാഭന് റിട്ട. ഡി.എ.ഇ.ഒ. മാസ്റ്റര്‍ക്ക് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. കേരള സാക്ഷരമിഷന്റെ സജീവ പ്രവര്‍ത്തകയായിരുന്നു ഇവര്‍ കൂടാതെ ഫ്ളൈ എന്ന സന്നദ്ധസംഘടനയുമായും ബന്ധപ്പെടു പ്രവര്‍ത്തിച്ചുവരുന്നു. വിദ്യാനികേതന്‍ കാസര്‍ഗോഡ് റിസോഴ്സ് പേഴ്സണ്‍ കൂടിയാണ് തങ്കമണി അമ്മഗോഡ്. ഭര്‍ത്താവ് ജയരാജന് രാജ് റസിഡന്‍സി ജീവനക്കാരനാണ്. മകള്‍ തന്മയ.
തങ്കമണി അമ്മന്ഗോഡ്
കാഞ്ഞങ്ങാട് , ലക്ഷ്മി നഗര്‍
കാഞ്ഞങ്ങാട് – 671315
ഫോണ്‍ : 9495191301
തങ്കമണി, അമ്മന്ഗോഡ്
കാഞ്ഞങ്ങാട് തെരു,
കാഞ്ഞങ്ങാട് – 671315
ഫോണ്‍ : 9495191301