രാഘവന്‍ അടുക്കം

രാഘവന്‍ അടുക്കം

ഒരോ ജന്മവും ഓരോ നിയോഗമാണ്. അതിന്റെ സാക്ഷാത്കാരത്തിനുള്ള വെമ്പലിലാണ് ഓരോരുത്തരും. ഇത് സി.രാഘവന്‍ എന്ന രാഘവന്‍ അടുക്കം സാമൂഹ്യ പ്രവര്‍ത്തനവും ഒപ്പം സാംസ്‌കാരിക പ്രവര്‍ത്തനവും ജീവിതവ്രതമാക്കിയെടുത്ത ഒരു സംഘാടകന്‍ സര്‍വ്വോപരി ഒരു കലാകാരന്‍. കാസര്‍ഗോഡ് ജില്ലയിലെ മലയോര പ്രദേശമായ കര്‍ഷക കുടുംബത്തിലാണ് രാഘവന്‍ കാലിച്ചാനടുക്കം ജനിച്ചത്. മാതാപിതാക്കളുടെ എട്ട് മക്കളില്‍ ഒരാളായിരുന്നു ഇദ്ദേഹം. ദാരിദ്രത്തോട് എന്നും പടപൊരുതികൊണ്ടിരുക്കുന്ന കുടുംബമായിരുന്നു ഇദ്ദേഹത്തിന്റെത്. അക്ഷരാര്‍ത്ഥത്തില്‍ ഒരു നേരത്തെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടിയിരുന്ന കാലഘട്ടമായിരുന്നു അന്ന്. പലപ്പോഴും പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞ കുട്ടികാലത്തെ രാഘവന്‍ ഇന്നും ഓര്‍ത്തെടുക്കുന്നു. ആ സമയത്ത് നാട്ടിലെത്തിയ ഹോമിയോ ഡോക്ടര്‍ രാഘവനെ തന്റെ ഒരു പെണ്‍കുട്ടിക്കൊപ്പം രണ്ടാമനായി ഏറ്റെടുത്തു വളര്‍ത്തി. പിന്നീട് ഡോക്ടറുടെ കുടുംബത്തോടൊപ്പം കണ്ണൂര്‍ ജില്ലയില്‍ ഇരിക്കൂര്‍ ഉപജില്ലയിലെ അരീക്കമല ഗവണ്മെന്റ് യു പി സ്‌കൂളില്‍ ചേര്‍ന്ന് പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഹരിശ്രീ കുറിച്ചു. അമ്മയ്ക്ക് അസുഖം വന്നപ്പോള്‍ അവിടുത്തെ പഠനം മതിയാക്കി നാട്ടിലേക്ക് തിരിച്ചു വരേണ്ടിവന്നു. അപ്പോഴും പട്ടിണിതന്നെയായിരുന്നു വീട്ടിലെ അവസ്ഥ. അയല്‍ വീടുകളില്‍ ചെറിയ ചെറിയ പണികള്‍ക്ക് പോയി.അത്യാവശ്യം വിശപ്പകറ്റി,,തുടര്‍ന്ന് ജീപ്പില്‍ ക്ളീനറായി ഡ്രൈവിംഗ് പഠിച്ച് സ്വയം തൊഴില്‍ ചെയ്യാമെന്ന ആഗ്രഹത്തില്‍ . ഈ കഷ്ടപ്പാടുകള്‍ക്കിടയിലും കൈയില്‍ കിട്ടാവുന്നതെല്ലാം വായിച്ചെടുക്കുക എന്നത് രാഘവന്റെ ഒരു ഹോബിയായിരുന്നു. ഏതാണ്ട് ഈ കാലഘട്ടത്തിലാണ് ബാലജനസഖ്യം എന്ന കുട്ടികളുടെ സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞത്. അത് ജീവിതയാത്രയിലെ ഒരു വഴിത്തിരിവ് തന്നെയായിരുന്നു. തുടര്‍ന്നുള്ള തന്റെ പ്രയാണത്തിന് വിദ്യാഭ്യാസം എന്നത് ഒരു അവിഭാജ്യഘടകമാണെന്ന യാഥാര്‍ത്ഥ്യം രാഘവന്‍ തിരിച്ചറിഞ്ഞു. അശോകന്‍ ആചാരി എന്ന ഒരു സുമനസ്സിന്റെ പ്രേരണയില്‍ വീണ്ടും സ്‌കൂളിലെത്തി.കാലിച്ചാനടുക്കം യു പി സ്‌കൂളില്‍ ചേര്‍ന്ന് സ്‌കൂള്‍ ലീഡറുമായി, അന്നത്തെ സ്‌കൂള്‍ പ്രധാന അദ്ധ്യാപകന്‍ നാരായണന്‍ മാസ്റ്റര്‍,, മുകുന്ദന്‍ മാസ്റ്ററും സന്മനസ്സ് കാണിച്ചതിനാല്‍ അന്തര്‍ലീനമായി കിടന്ന സര്‍ഗ്ഗത്മകമായ കഴിവുകളും അതോടെ ആളിക്കത്തി. ഹൈസ്‌കൂള്‍ പഠനത്തിന് രാജാസില്‍ എത്തിയതോടെ ദേശീയ തലം വരെ സ്പോട്സ് രംഗത്ത് എത്തി. നീലേശ്വരം രാജാസ് ഹൈസ്‌കൂളിലെ പി. നാരായണന്‍ മാസ്റ്റര്‍, എന്‍.പി. വിജയന്‍മാസ്റ്റര്‍,കണ്ണന്‍ മാസ്റ്റര്‍ രാമചന്ദ്രന്‍ മാസ്റ്റര്‍ ശ്രീധരന്‍ എമ്പ്രാന്തിരി മാസ്റ്റര്‍,, ക്ലാസ്സ് ടീച്ചര്‍ ശ്രീപതിറാവുമാഷ് തുടങ്ങിയ ഗുരുനാഥന്‍മാര്‍,, കുറെ നല്ല സഹപാഠികള്‍ രാഘവനിലെ പ്രതിഭ തിരിച്ചറിഞ്ഞ് എല്ലാവിധ പ്രോത്സാഹനവും സഹകരണവും നല്‍കി.

2005ല്‍ ഗ്വലിയോറില്‍ നിന്ന് ഡല്‍ഹി വരെയും 365കിലോമീറ്റര്‍ നടന്ന പതയാത്രയില്‍ കേരളസംഘത്തോടൊപ്പം


തുടര്‍ന്ന് കേരള സ്റ്റുഡന്‍സ് യൂണിയനിലൂടെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ സജീവസാന്നിദ്ധ്യമായി മാറി. നീലേശ്വരം രാജാസ് ഹൈസ്‌കൂളിലെ പ്ലാറ്റിനം ജൂബിലിവര്‍ഷത്തില്‍ സ്‌കൂള്‍ ലീഡര്‍ സ്ഥാനം അലങ്കരിച്ചതും ഇദ്ദേഹമായിരുന്നു. നിരവധി തവണ കായിക രംഗത്ത് ചാമ്പ്യന്‍ പട്ടം നേടാനും, ആ വര്‍ഷം നടന്ന ജില്ലാ കായിക മേളയില്‍ രാജാസിന് ചാമ്പ്യാന്‍ പട്ടം നേടി കൊടുക്കാന്‍ കഴിഞ്ഞു. എസ്.എസ്.എല്‍.സിക്ക് ശേഷം കാഞ്ഞങ്ങാട് നെഹ്റു കോളേജില്‍ പ്രീഡിഗ്രി പഠനസമത്തും പാഠ്യേതര രംഗത്ത് എന്‍.സി.സി, എന്‍.എസ്.എസ്. സ്‌പോര്‍ട്‌സ് എന്നിവയിലും ഇദ്ദേഹത്തിന്റെ പ്രകടനം മികച്ചതായിരുന്നു.പലപ്പോഴും കായിക മത്സരങ്ങള്‍ക്കും പഠനത്തിനുമുളള തുക രാഘവന്റെ അമ്മ തിരുമ കൂലിപ്പണിയെടുത്ത് കിട്ടുന്നതില്‍ നിന്ന് കൊടുക്കുകയാണ് പതിവ്. പണിയില്ലാത്ത സമയങ്ങളില്‍ മറ്റു സ്ഥലങ്ങളില്‍ നിന്ന് കടം വാങ്ങി അത് അവിടെ പണിചെയ്ത് വീട്ടുകയാണ് പതിവ്. ആന്ത്രപ്രദേശില്‍ വെച്ച് നടന്ന എന്‍.സി.സി നാഷണല്‍ ഇന്റഗ്രേഷന്‍ ക്യാമ്പില്‍ പങ്കെടുക്കാനുള്ള ഭാഗ്യവും ഇദ്ദേഹത്തിന് ലഭിച്ചു.
ജീവിത ഭാരം ചുമക്കാന്‍ വിധിക്കപ്പെട്ട തലമുറയുടെ പ്രതിനിധിയെന്നോണം സ്‌കൂള്‍ അവധി ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ റോഡ് പണിയെടുത്തു, വീട്ടു ജോലിയെടുത്തു ഒരുപാട് കാലം കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ മൂന്ന് വര്‍ഷത്തിലേറെക്കാലം ടാക്സി ഡ്രൈവര്‍ ആയി ഇദ്ദേഹം ജോലിചെയ്തു.ആദ്യം എടുത്തുവളര്‍ത്തിയ ഹോമിയോ ഡോക്ടര്‍ വീണ്ടും വിളിച്ചതിനെ തുടര്‍ന്നാണ് രാഘവന് ഡ്രെവറായി പയ്യന്നൂരില്‍ എത്തേണ്ടി വന്നത്. ഇടക്കാലത്ത് ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ മണ്ഡലം സെക്രട്ടറിയായും ടൗണ്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിക്കേണ്ടതായി വന്നു. മാത്രമല്ല ബാലജനസഖ്യത്തിന്റെയും, സര്‍വ്വോദയ മണ്ഡലം,, ശ്രീ നാരായണ സ്റ്റഡിസര്‍ക്കില്‍ ജില്ലാ കമ്മിറ്റി സ്വാമി പ്രേമാനന്ദയോടൊപ്പം ജില്ലാ പ്രതികരണവേദി ശാസ്ത്രയുടെയും ശാസ്താ ബാലജനസഖ്യന്‍ രക്ഷാധികാരിയായും,ബാലജന സഖ്യം യൂണിയന്റെ ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്ന നിലകളിലും പ്രവര്‍ത്തിക്കാന്‍ സമയം കണ്ടെത്തി. ബാലജനസഖ്യത്തിന്റെ സഹകാരിക്കാനുള്ള സംസ്ഥാന അവാര്‍ഡിന് അര്‍ഹതനേടി.
കേരളത്തെ ഞെട്ടിച്ച മാറാട് കലാപത്തിന് ശേഷം അവിടെ ശാന്തിപരിശീലന വളണ്ടിയര്‍ ആയും തന്റെ സേവനത്തിന്റെ സമയം ഇദ്ദേഹം മാറ്റിവെച്ചു.കൂടാതെ ഇരിട്ടിക്കടുത്ത് പുന്നാട് അശ്വനി കുമാര്‍ വധവുമായി ബന്ധപ്പെട്ട് 15 ദിവസം സമാധാന പ്രവര്‍ത്തനം നടത്തി.
മധുരയില്‍ വെച്ച് ഏകതാപരിഷത്തിന്റെ കേരള ഘടകരൂപീകരണത്തിന്റെ പ്ലാനിംഗ് യോഗത്തില്‍ പ്രൊഫസര്‍ ടി എം സുരേന്ദ്രനാഥ് മാഷിന്റെ നിര്‍ദേശ പ്രകാരം ശ്രീനിവാസന്‍ പുതിശ്ശേരി മൂകന്ദാരം സംബന്ധിച്ചു. മാറാട് കലാപം മുന്‍നിര്‍ത്തി ഹിംസയ്ക്കെതിരെ യുവ ശക്തി എന്ന മുദ്രവാക്യംഉയര്‍ത്തി സമാധാന സന്ദേശയാത്ര കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നിന്നും തിരുവനന്തപുരം വരെ 1500 കിലോമീറ്റര്‍ 10 പേര്‍ അടങ്ങുന്ന സംഘമായി സൈക്കില്‍ യാത്രനടത്തി. ജനങ്ങളില്‍ സമാധാന സന്ദേശം എത്തിച്ചുകൊണ്ടുള്ള യാത്ര ഇടുക്കിയില്‍ എത്തിയപ്പോഴാണ് സുനാമി ദുരന്തം ഉണ്ടായത്. ഈ സമയം യാത്ര അവസാനിപ്പിച്ച് കരുനാഗപ്പള്ളിയില്‍ താലുക്ക് ഹോസ്പിറ്റലിലും ഓച്ചിറ ക്യാമ്പുകളിലും സംഘത്തോടൊപ്പം രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുഴുകി. നാല് വര്‍ഷത്തോളം സുനാമി ബാധിത പ്രദേശങ്ങളില്‍ സേവന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി.

GHS കാളിച്ചാനടുക്കാം പ്രധാന അദ്ധ്യാപകന്‍ നാരായണന്‍ മാഷ്റ്റര്‍ ആദരിക്കുന്നു


തുടര്‍ന്ന് വിവിധ പദയാത്രകളില്‍ പങ്കെടുത്തു. ജിന്തല്‍ കല്‍ക്കരി ഫാക്ടറിക്ക് മുന്നില്‍ ആദിവാസികളെ കുടിയിറക്കുന്നതിനെതിരെയുള്ള സമാധാനപരമായ സമര പരിപാടികള്‍ക്ക് വേണ്ടി ഏറെ കാലം പ്രവര്‍ത്തിച്ചു. ഈ കാലഘട്ടത്തില്‍ നാട്ടില്‍ തിരിച്ചെത്തി വിവാഹം കഴിച്ചു. ഭാര്യ സ്‌കൂള്‍ അധ്യാപികയായിരുന്നു.
ഒരു മാസത്തോളം നീണ്ടുനിന്ന പോണ്ടിച്ചേരി-നാഗ പട്ടണം പദയാത്ര ഒരു മാസം നീണ്ടു നിന്ന ചത്തീഖഢ് പതയാത്ര ലക്ഷ്യം ഭൂരഹിതര്‍ക്ക് ഭൂമിക്ക് വേണ്ടിയായിരുന്നു. ഭോപ്പാല്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നടന്ന ആഗോള താപനവുംആദിവാസി ഭക്ഷ്യ സുരക്ഷയും സെമിനാറിലും കുടിയിക്കലിന് എതിരെയുള്ള സെമിനാറുകളുടെ പ്ലാനിംഗ് മീറ്റിംഗുകളില്‍ കേരളത്തെ പ്രതിനിധികരിച്ച് പങ്കെടുത്തതും രാഘവനായിരുന്നു. 2005 ല്‍ ഗോളിയോര്‍ മുതല്‍ ഡല്‍ഹിവരെയുള്ള പതയാത്രയില്‍ ഇന്ത്യയില്‍ നിന്ന് തിരഞ്ഞെടുത്ത 5000 പേരുടെ രാജാജിയുടെ നേതൃത്വത്തില്‍ ഭൂപരിഷ്‌കരണനിയമവും, വനവകാശ നിയമവും,, ആദിവാസി, കര്‍ഷക തൊഴിലാളി പുനരാദിവസവും നടപ്പിലാക്കുന്നതിന് വേണ്ടി നടത്തിയ പദയാത്രയിലും കേരളത്തെ പ്രതിനിധികരിച്ചു പങ്കെടുത്തു പാര്‍ലിമെന്റില്‍ എത്തുന്നതിന് മുമ്പ് തടയപ്പെട്ടു. തുടര്‍ന്ന് ജന്തര്‍മന്തലില്‍ പത്ത് ദിവസത്തോളം ചമ്പല്‍ കൊള്ളക്കാരോടൊപ്പം സത്യഗ്രഹം അനുഷ്ഠിച്ചു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച ചെയ്ത സംഘടത്തില്‍ രാഘവനുമാണ്ടായിരുന്നു.
2007 ല്‍ 25000 പേരടങ്ങുന്ന ജനദേശ് യാത്രയ്ക്ക് വേണ്ടിയുള്ള കലാകാര ഗ്രൂപ്പ് ഉണ്ടാക്കുന്നതിന് വേണ്ടിയുളള ഇന്‍ന്റര്‍ നാഷണല്‍ തിയേറ്റര്‍ (മധ്യപ്രദേശ് കടനീ ജില്ല) തമിഴ്നാട് മധുരയില്‍ )ഫെസ്റ്റിവെല്‍ക്യാമ്പില്‍ പങ്കെടുത്തപ്പോഴാണ് വിവിധ രാജ്യങ്ങളിലെ കലാകാരന്മാരുമായി അടുത്ത് ഇടപഴകാനുള്ള അവസരം ഇദ്ദേഹത്തിന് ലഭിച്ചത്. ഏകതാ പരിഷത്ത് കലാവിഭാഗത്തിന്റെ സംസ്ഥാന- സൗത്ത് ഇന്ത്യന്‍ കോഡിനേറ്റര്‍ ആയും പ്രവര്‍ത്തിച്ചു. ഭൂപരിഷ്‌ക്കരണവും വനവകാശ നിയമവും ഇന്ത്യയിലെ ഒട്ടു മിക്ക സംസ്ഥാനങ്ങളിലേയും ഗ്രാമാഗ്രാമാന്തരങ്ങളിലൂടെയും നാടന്‍ പാട്ടുകളും ദേശ ഭക്തി ഗാനങ്ങളും ഉണര്‍ത്തു പാട്ടുകള്‍ പാടി സഞ്ചരിക്കാനും അവിടുത്തെ സാധാരണക്കാരുടെ ജീവിതം കണ്ടറിയാനും വിവിധ യാത്രകളിലൂടെ ഇദ്ദേഹത്തിന് സാധിച്ചു. മാത്രമല്ല ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും കലാപരിപാടികള്‍ അവതരിപ്പിക്കാനും കലാകാരന്‍ കൂടിയായ ഇദ്ദേഹത്തിന് സാധിച്ചു. 2007 കെനിയയില്‍ നടന്ന വേള്‍ഡ് സോഷ്യല്‍ ഫോറം ഇന്ത്യന്‍ പ്രതിനിധിയായും ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്.അടുക്കം ഫൈനാന്‍സ് സൊസൈറ്റി രൂപീകരണവും വൈസ് പ്രസിരണ്ട് സ്ഥാനവും രാഘവന്‍ അടുക്കം വഹിച്ചിട്ടുണ്ട്.

ചക്ക വേവിച്ചതും പന്നി കറിയും എന്നും നല്‍കാറുള്ള അരീക്കമലയില്‍ അയല്‍വാസി മറിയാമ്മ ചേടത്തിയും, ചാബങ്ങയും പഴുത്ത മാങ്ങയും പറിച്ചു തരാറുള്ള ഔസപ്പ് ചേട്ടനും വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയപ്പോള്‍


ഹൊസ്ദുര്‍ഗ്ഗ് അസംബ്ലി നിയോജക മണ്ഡലത്തില്‍ സ്വതന്ത്രസ്ഥാനാര്‍ത്തിയായി മത്സരിക്കുകയും ചെയ്തിട്ടുണ്ട്. അട്ടപ്പാടിയിലെ ഊര് സന്ദര്‍ശനം ദേശീയ ഭൂപരിക്ഷകരണ കമ്മറ്റിക്ക് ഒപ്പം വനവകാശ നിയമവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന സംഘത്തോടൊപ്പം ഇദ്ദേഹത്തിന് പോകാന്‍ സാധിച്ചു. മാത്രമല്ല പ്ലാച്ചിമട കൊക്കൊകോള സമരവുമായി ബന്ധപ്പെട്ട് പഠനസംഘത്തിലും മയിലമ്മയോടൊപ്പം സമര പന്തലില്‍ നാടന്‍ പാട്ടുമായി രാഘവന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. കരിമണല്‍ ഘനന സമരത്തില്‍ കണ്ണിയാകാനും, തൃശ്ശൂര്‍ ജില്ലയിലെ കൈനൂര്‍ പന്നിഫാം എതിരെയുള്ള സമരത്തിന് തുടക്കം കുറിക്കാന്‍ ,പഠന സംഘത്തിന്റെ ഭാഗമായി കരിന്തളം കടലാടിപ്പാറ ഘനനത്തിനെതിരെ സമരം തുടക്കം കുറിച്ചതും തുടങ്ങിയവയില്ലൊം നേതൃപരമായ പങ്ക് വഹിക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു.കൂടാതെ മദ്യമുക്ത ഊര് എന്ന മുദ്രാവാക്യം ഉയര്‍ത്തി കാസറഗോഡ് മുതല്‍ കണ്ണൂര്‍ വരെയും,,കാസറഗോഡ് മുതല്‍ തിരുവനന്തപുരം വരെയും ആദിവാസി കലാകാരമ്മാരെ പങ്കെടുപ്പിച്ചു നടത്തിയ കലാജാഥ കോഡിനേറ്ററായും പ്രവര്‍ത്തിച്ചു.
കോടോം ബേളൂര്‍ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ(കാലിച്ചാനടുക്കാം )രൂപീകരണത്തിന് നേതൃത്വം നല്‍കി. കൂടാതെ നാട്ടിലെ ദ്രാവിഡ കലാസമിതിയില്‍ മൂന്ന് വര്‍ഷത്തോളം പ്രസിരണ്ടായി പ്രവര്‍ത്തിച്ചു. മാത്രമല്ല ഏകതാകലാമഞ്ച് കലാസമിതി രൂപീകരിച്ചതും രാഘവനാണ്. വനവകാശ നിയമം ഭൂപരിഷ്‌ക്കരണം നടപ്പിലാക്കാന്‍ വേണ്ടിയുളള പതയാത്രകളില്‍ കലാപരിപാടികള്‍ ഇദ്ദേഹം ഒരുക്കി.

സംസ്ഥാന സ്‌കൂള്‍ കബഡി ചാമ്പ്യാന്‍ ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ കാസറഗോഡ് ജില്ലാ ടീം

പരിസ്ഥിതി -അരിക് വല്‍ക്കരിക്കപ്പെട്ടവരുടെ മേഖല-ആദിവാസി മേഖലകളില്‍ ചൂഷണം ചെയ്യപ്പെടുന്നതിനെതിരെയുള്ള സമരപരിപാടികള്‍ സംഘടിപ്പിക്കാനും സാധിച്ചു.വല്യച്ഛന്റെ ഭൂമി കയ്യേറിയത് തിരിച്ചു പിടിക്കാന്‍, പാര്‍ട്ടി,പോലിസ്, റവന്യൂ ഭരണാധികാരികളോടും, സാമ്പത്തിക ശക്തിയുള്ള ഭൂമി കയ്യെറിയവരോടും വര്‍ഷങ്ങളോളം പൊരുതി നഷ്ട്ടപെട്ട ഭൂമി തിരിച്ചു പിടിച്ചു,കേരള ആദിവാസി ഫോറം സംസ്ഥാന പ്രസിരണ്ടായും, ആദിവാസി ഫെഡറേഷന്‍ സൗത്ത് ഇന്ത്യന്‍ ജോ:സെക്രട്ടറി – സംസ്ഥാന ഉപദേശക സമിതി അംഗം എന്നനിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2012 ല്‍ ഡ്രൈവറായി കാസറഗോഡ് പി.ഡബ്ലു.ഡി യില്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു.
ഭാര്യ: കൗസല്യ വി.കെ. അധ്യാപികയാണ്. മക്കള്‍ അഭിവന്,എ ആര്‍ അദ്വൈദ്, എ ആര്‍ വിദ്യാര്‍ത്ഥികളാണ്.


വിലാസം
രാഘവന്‍.സി.
അടുക്കം വീട്.
ശാസ്താം പാറ
കാലിച്ചാനടുക്കം പോസ്റ്റ്
നീലേശ്വരം- 671314, ഫോണ്‍ നമ്പര്‍ 9562540615

രാജാസ് സ്കൂൾ 94SSLC ബാച്ച് പൂർവ വിദ്യാർത്ഥി സംഗമത്തിൽ

3 Comments

  1. C. Prabhakaran

    സമൂഹത്തിലെ ദുരിതമനുവദിക്കുന്ന വരുടെ പ്രയാസങ്ങൾ മണലിലാക്കി അവർക്ക് വേണ്ടി ആത്മാർഥമായി പ്രവർത്തിക്കുന്ന രാഘവൻ അഭിനന്ദനങ്ങൾ അറിയിക്കുന്നു എല്ലാ മേഖലകളിലും തന്റെ സേവനം നൽകാൻ കഴിയുക എന്നത് അഭിമാനകരമായ നേട്ടമാണ് കോടോം ബെളൂർ പഞ്ചായത്തിലെ പാലീയേറ്റിവ് പ്രവർത്തകനായിരുന്നു റിപ്പോട്ടിൽ ഇത് കണ്ടില്ല
    സി.പ്രഭാകരൻ
    . നീലേശ്വരം

  2. അനിൽ കുമാർ....... കരിങ്ങാട്ട്

    രാഘവൻ ഏട്ടൻ വന്ന വഴികൾ ആണ്. എല്ലാ ജീവിത യാത്രയും താണ്ടി വന്ന എൻ്റെ കൂട്ടുകാരൻ രാഘവൻ ഏട്ടൻ്റെ ജീവിതകഥ വളരെ മനോഹരമായി എഴുതി ചിട്ടപ്പെടുത്തിയിട്ട് ഉണ്ട്. വളരെ കഷ്ടപ്പാട് നിറഞ്ഞതായിരുന്നു. പണ്ടത്തെ ജീവിതം………. ഇപ്പോൾ നല്ല മാറ്റങ്ങൾ ഉണ്ട്. രാഘവൻ ഏട്ടൻ എനിയും നല്ല ഉയരങ്ങളിൽ എത്തട്ടെ എന്ന് ജഗദീശവരനോട് പ്രാർത്ഥിക്കും.

Leave a Reply

Your email address will not be published. Required fields are marked *