പുതുമയാര്‍ന്ന കഥനശൈലിയുടെ ഉടമയാണ് തിരക്കഥാകൃത്ത് കൂടിയായിരുന്ന റെജിമോന് തട്ടാപ്പറമ്പില്‍. ചെറുപ്പം മുതലുളള പരന്നവായനക്കിടയില് തന്നെ ഏറെ സ്വാധീനിച്ച സാഹിത്യ കൃതിയാണ് സി.വി. രാമന്പ്പിളളയുടെ 1913-ല്‍ പ്രസിദ്ധീകരിച്ച ഒരു ചരിത്രഖ്യായികയായ ധര്‍മ്മരാജ എന്ന് റെജിമോന് പറയുന്നു. കാര്‍ത്തിക തിരുനാള്‍ രാജവര്‍മ്മ തിരുവിതാംകൂര്‍ ഭരിച്ചിരുന്ന കാലഘട്ടത്തിലാണ് കഥ നടക്കുന്നത്.സ.വി രാമന്‍പിളളയുടെ മൂന്ന് ചരിത്രഖ്യായികകളില് രണ്ടാമത്തേതാണ് ഇത്. എട്ടുവീട്ടില്‍ പിളളമാരുടെ പിന്‍ഗാമിയായ രണ്ടു ചെറുപ്പക്കാര്‍ രാജാവിനെതിരായി ഗൂഢനീക്കം നടത്തുകയും എന്നാല്‍ ആ ശ്രമം പരാജയപ്പെടുകയും ചെയ്യുന്നതാണ് ധര്‍മ്മരാജയിലെ കഥ. രാജകേശവദാസ് എന്ന കേശവപിളളയാണ് ഈ കഥയിലെ പ്രധാന കഥാപാത്രം. കേശവപിളളയുടെ ചെറുപ്പം മുതല്‍ സമ്പ്രതി ആകുന്നതുവരെയാണ് ഇതിലെ ഇതിവൃത്തം. മുമ്പ് കേരളത്തിലെ വിദ്യാലയങ്ങളില്‍ ഈ നോവല്‍ പത്താം ക്ലാസിലെ ഉപപാഠപുസ്തകമാക്കിയിട്ടുണ്ട്. തന്റെ തുടര്‍ന്നുളള സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് നിദാനവും, വായനാരംഗത്ത് ചിരപ്രതിഷ്ഠയ്ക്കുളള ഒരു മാര്‍ഗ്ഗ രേഖയും കൂടിയാണ് പ്രസ്തുത കൃതി എന്ന് അദ്ദേഹം സ്വാഭിമാനം ഓര്‍മ്മിക്കുന്നു.തുടര്‍ന്ന് നിരവധി മഹാന്മാരുടെ ജീവചരിത്ര ഗ്രന്ഥങ്ങളിലൂടെ കടന്ന് പോകാന്‍ റെജിമോന് സാധിച്ചു. കണ്ണൂര്‍ ജില്ലയിലെ പാടിയോട്ട് ചാലിലെ മാത്യു ത്രേസ്യ ദമ്പതിമാരുടെ പത്ത് മക്കളില്‍ ഇളയസന്താനമാണ് ഇദ്ദേഹം. പ്രാഥമിക വിദ്യാഭ്യാസം വായക്കര ഗവണ്‍മെന്റ്സ്കൂളിലും തുടര്‍ന്ന് എട്ടാംതരം മുതല്‍ ചെറുപ്പുഴ സെന്റ്മേരിസ് സ്കൂളിലുമായിരുന്നു.പഠനവിഷയങ്ങളോടോപ്പം പാഠേ്യതരവിഷയങ്ങളിലും താല്പര്യനായിരുന്നു റെജിമോന്.എസ്. എസ്.എല്‍.സി ക്ക് ശേഷം കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും പ്രൈവറ്റ് ആയി പഠിച്ച് പ്രീഡിഗ്രിയും, മഹാത്മ (പാരല്‍) കോളേജില്‍ നിന്നും ബിരുദവും കരസ്ഥമാക്കി. എറണാകുളത്ത് വെച്ച് പ്രൊഫഷണല്‍ കോഴ്സായ ഹോട്ടല്‍മാനേജ്മെന്റ് പാസ്സായി. തുടര്‍ന്ന് പ്രമുഖ ഹോട്ടലുകളില്‍ ജോലി ചെയ്തു. സാമൂഹ്യ സേവനം ഏറെ ഇഷ്ടപ്പെട്ടിരുന്ന ഇദ്ദേഹം കല്‍ക്കട്ടയില്‍ എത്തി അവിടെത്തെ പ്രശസ്ത സ്ഥാപനമായ ആശാനികേതനില്‍ നിന്ന് സ്പെഷ്യല്‍ എജ്യുകേഷനില്‍ ഡിപ്ലോമ എടുത്തു.(മാനസിക വെല്ലുവിളികളെ നേരിടുന്നവരെ പഠിപ്പിക്കുന്നതില്‍)തുടര്‍ന്ന് അയര്‍ലെന്റില്‍ എത്തി റെജിമോന് അഞ്ച് വര്‍ഷം കെയര്‍ അസിസ്റ്റന്റ്ആയി സേവനം ചെയ്തു. ഇതിടയില്‍ തുളുനാട് പബ്ലിക്കേഷന്‍ കാഞ്ഞങ്ങാടിന്റെ ബാലകൃഷ്ണന്മാങ്ങാട് സംസ്ഥാന കഥാ ആവാര്‍ഡിന് അര്‍ഹനായത് റെജിമോനാണ്.ശാസ്ത്ര പരിശത്ത് ്പ്രവര്ത്തകനായിരുന്നു റെജിമോന്.സിനിമാ തിരക്കഥയുടെ ശില്‍പ്പശാലയില്‍ എറണാകുളത്ത് വെച്ച് പരിശീലനം നേടി.സിനിമാ രംഗത്ത് അഭിനേതാക്കളടക്കം പ്രവര്‍ത്തിക്കുന്നവരുമായി നല്ല ബന്ധം വെച്ചുപുലര്‍ത്തുന്നു. ഇപ്പോള്‍ സാഹിത്യ പ്രവര്ത്തനത്തോടോപ്പം ബിസിനസ്സ് രംഗത്തും പ്രവര്‍ത്തിച്ചു വരുന്നു.എല്ലാ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കും നിര്‍ലോഭമായ സഹകരണവും പ്രോത്സാഹനവും നല്‍കിവരുന്ന ഹര്‍ഷയാണ് ഇദ്ദേഹത്തിന്റെ സഹധര്‍മ്മണി. അമേഘ, ആന്‍ഡ്രിയ,ജൂഡ് എന്നവരാണ് മക്കള്‍ രണ്ടുപേരും വിദ്യാര്‍ത്ഥികളാണ്.
റെജിമോന് തട്ടാപ്പറമ്പില്‍
കാലിച്ചാമരം,പളളപ്പാറ
പോസ്റ്റ്- കോയിത്തട്ട
(വഴി) നീലേശ്വരം – 671314
ഫോണ്‍ : 9747465588