നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പ്രയോഗിക്കപ്പെടുന്ന പൗരാണിക സമ്പ്രദായങ്ങളെയാണ് വാസ്തുശാസ്ത്രം എന്ന വാക്കുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഇതിന്റെ പ്രയോഗത്തെ സ്ഥാനം നോക്കല്‍ എന്ന പേരിലും അറിയപ്പെടുന്നു.മുന്‍കാലങ്ങളില്‍ ഹിന്ദു ക്ഷേത്രങ്ങളുടെ നിര്‍മ്മിതിക്ക് മാത്രമായി ഉപയോഗിച്ചിരുന്ന ഈ രീതി, ഇന്ന് എല്ലാവിധ കെട്ടിടങ്ങളുടെയും കിണറുകളുടെയും നിര്‍മ്മാണത്തിലും അവലംബിക്കുന്നുണ്ട ്.കെട്ടിടത്തിന്റെയും അതിലെ വിവിധ മുറികളുടെയും സ്ഥാനവും ദിശയുമാണ് വാസ്തുശാസ്ത്രം അനുസരിച്ച് ഗണിച്ചെടുക്കുന്നത്. ഇരുന്നൂറ്റി അമ്പതിലധികം വീടുകള്‍ക്ക് വേണ്ടി സ്ഥാനനിര്‍ണ്ണയം ചെയ്യുകയും കുറ്റിയടിക്കല്‍ കര്‍മ്മം ചെയ്യുകയും ചെയ്തിട്ടുളള ഈ അധ്യാപകന് കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരത്തിനടുത്ത് പട്ടേനയില്‍ മാധവന് നമ്പൂതിരിയുടെയും ഗൗരി അന്തര്‍ജനത്തിന്റെയും ആറ് മക്കളില്‍ ഇളയവനാണ്.പിതാവ് പൂജാതി കര്‍മ്മങ്ങളും ഒപ്പം കൃഷിയിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ പൂജാതി കര്‍മ്മങ്ങളുടെ ബാലപാഠങ്ങള്‍ സ്വപിതാവില്‍ നിന്ന് വളരെ ചെറുപ്പത്തില്‍ തന്നെ സ്വായത്തമാക്കാന്‍ വെതിരമന കൃഷ്ണന് നമ്പൂതിരിക്ക് കഴിഞ്ഞു.നീലേശ്വരം പട്ടേന എല്‍.പി.സ്കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഹരിശ്രീകുറിച്ച കൃഷ്ണന് നമ്പൂതിരി ചെറുപ്പത്തില്‍ തന്നെ പഠനത്തില്‍ സമര്‍ത്ഥനായിരുന്നു. തുടര്‍ന്ന് നീലേശ്വരം രാജാസ് ഹയര്‍സെക്കന്റെറി സ്കൂളില്‍ നിന്ന് ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി,പഠനസമയത്ത് പരന്നവായനാശീലം ഇദ്ദേഹം കൈമുതലാക്കിയിരുന്നു.സംസകൃതം എന്നത് ഇദ്ദേഹത്തിന് ഏറെ താല്പര്യമുളള വിഷയമായിരുന്നു.ശേഷം കാഞ്ചീപുരം സംസ്കൃത കോളേജില്‍ നിന്നും പ്രക്ശാസ്ത്രി,ശാസ്ത്രി എന്നിവ പാസായി.ഇത് ബിരുദത്തിന് തുല്യമായ കോഴ്സാണ്.ശേഷം ബി.എഡ് ബിരുദവും സംസ്കൃതത്തില്‍ ബിരുദാനന്തര ബിരുദവും (ആചാര്യ) കരസ്ഥമാക്കി.പുറനാട്ടുകര സംസ്കൃതകോളേജില്‍ ബിരുദപഠനസമയത്ത് രാമേശ്വരത്ത് പഠിക്കുമ്പോള്‍ പൗരാണിക രീതിയായിരുന്ന ഗുരുകുല വിദ്യാഭ്യാസ രീതിയായിരുന്നു അവലംബിച്ചിരുന്നത്. പ്രശസ്ത ജ്യോതിഷ പണ്ഡിതന് കാണിപ്പയ്യൂരില്‍ നിന്ന് വാസ്തു ശാസ്ത്രം മൂന്ന് വര്‍ഷം പഠിച്ചു. കേരളത്തിന് അകത്തും പുറത്തും നിരവധി പ്രശസ്തമായ ക്ഷേത്രങ്ങളില്‍ ശാന്തിക്കാരനായി ഇദ്ദേഹം സേവനം അനുഷ്ടിച്ചു. ഇതില്‍ തമിഴ്നാട്ടില്‍ തന്നെ മൂന്നോളം കേഷത്രങ്ങളില് പൂജാതി കര്‍മ്മങ്ങള്‍ ചെയ്തിരുന്നു.തമിഴ്നാട്ടിലെ ധര്‍മ്മശാസ്താ ക്ഷേത്രം മദ്രാസിലെ കെ. കെ നായര്അമ്പലം എന്നിവയും ശാന്തിക്കാരനായിരുന്നു.എട്ട് വര്‍ഷത്തോളം തമിഴ്നാട്ടില്‍ തന്നെയായിരുന്നു.കാട്ട് ഹൗക്കെ അമ്പലത്തിനടുത്തുളള കാട്ട് ഹൂക്കെ സുബ്രഹ്മണേശ്വര ക്ഷേത്രത്തിലും ശാന്തിക്കാരനായി സേവനം അനുഷ്ടിച്ചിരുന്നു.തുടര്‍ന്ന് ഹയര്‍സെക്കന്ററി അധ്യാപകനായി പതിനെട്ട് വര്‍ഷത്തോളം സേവനം അനുഷ്ഠിച്ചു.
വിദ്യാര്‍ത്ഥികള്‍ക്ക് അറിവിന്റെ ഊര്‍ജം പകര്‍ന്ന് നല്കുമ്പോള് തന്നെ ഇടവേളകളില്‍ പൂജാതികര്മ്മങ്ങളിലും ഒപ്പം വാസ്തുവിദ്യയിലും തന്റെ കഴിവ് പ്രകടിപ്പിക്കുവാനുളള അവസരം ഉണ്ടാക്കിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.തീര്‍ത്തും ശാസ്ത്രീയമായ രീതയില്‍ പൂജാതികര്‍മ്മങ്ങള്‍ ചെയ്തുവരുന്ന ഇദ്ദേഹം വാസ്തുകാര്യങ്ങളിലും,രാത്രികം,മാത്രികം,വൈദികം,കര്‍മ്മങ്ങള്‍ ഇത്യാദികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.ശാസ്ത്രവിധി പ്രകാരം ഇത്തരം കാര്യങ്ങള്‍ സമൂഹത്തിന് വേണ്ടി ചെയ്യാന്‍ സ്വപ്രയത്നത്താല്‍ ഇദ്ദേഹത്തിന് സാധിച്ചു. പാചകവും ഒരുകലയാണ്, അതില്‍ താല്പര്യവും കൈപാണ്യവും കൂടിച്ചേരുമ്പോഴാണല്ലോ മികച്ച വിഭവമായത് മാറുന്നത്.ഒപ്പം ആ കൈപ്പുണ്യം മറ്റുളളവര്‍ ആസ്വദിക്കുമ്പോള്‍ മാത്രമാണ് പാചകം ഒരു യഥാര്ത്ഥകലയായി മാറുന്നത്.ശ്രീ കൃഷ്ണന് നമ്പൂതിരി അറിയപ്പെടുന്ന ഒരു പാചകവിദഗ്ദന്‍ കൂടിയാണ് താന്‍ ഉണ്ടാക്കുന്ന വിഭവങ്ങള്‍ മറ്റുളളവര്‍ക്ക് കൃത്യമായ അളവിലും രീതിയിലും എത്തിക്കണമെന്ന് ഇദ്ദേഹത്തിന് നിര്ബദ്ധമുണ്ട്.അതുകൊണ്ട് തന്നെ ഇതില്‍ നൈപുണ്യമുളള ബന്ധുക്കളെയും സ്വന്തക്കാരെയുമണ് സഹായത്തിനും വിളമ്പുകാരായും കൂടെകൊണ്ട് പോകാറുളളത്.പാചകരംഗത്ത് ഇദ്ദേഹത്തിന്റെ ഗുരുനാഥന് ശ്രീ. മാധവനമ്പൂതിരിയാണ്. ഒരു പ്രഭാഷകന്‍ എന്നതിലുപരി നല്ലൊരു വായനക്കാരന് കൂടിയാണ് ഇദ്ദേഹം, ആനാകാലിക പ്രസിദ്ധീകരണങ്ങള്‍ക്ക് പുറമേ, രാമായണവും , ഭാരതവും ഉള്പ്പെടേയുളള എല്ലാവിധ പൗരാണിക കൃതികളും ഇദ്ദേഹത്തിന്റെപരന്ന വായനയില്‍ ഉള്‍പ്പെടുന്നു. സംസ്കൃത ഭാഷയിലുളള അഗാധമായ ജ്ഞാനം ഉളളത്കൊണ്ട് തന്നെ ഇത്തരം കൃതികള്‍ തനത് രൂപത്തില്‍ ഉള്‍കൊളളാനും മറ്റുളളവര്‍ക്ക് അതിന്റെ അന്തസ്സത്ത പകര്‍ന്ന് നല്കുവാനും ഇദ്ദേഹത്തിന് കഴിയുന്നു. വാസ്തുശാസ്ത്രവിധി പ്രകാരം തന്നെ കെട്ടിടങ്ങളുടെ രൂപരേഖ തയ്യാറാക്കി വാസതുദോഷ പരിഹാരത്തിന് വേണ്ടി പ്രസ്തുത കെട്ടിനിര്മ്മിക്കുന്ന ഭൂമിയുടെ പൂജചെയ്ത് ശിലന്യാസത്തോടുകൂടി കുറ്റി അടിക്കുകയും അനുബന്ധപൂജാതികര്മ്മങ്ങള് ചെയ്യുന്ന കാര്യവും ശ്രീ.വെതിരമന കൃഷ്ണന് നമ്പൂതിരി ചെയ്തുകൊടുക്കുന്നുണ്ട്.ജ്യോതി ആലക്കാടാണ് ഇദ്ദേഹത്തിന്റെ സഹധര്‍മ്മിണി,മക്കള്‍ അഖില,അതുല്ല്യ,അഭിനവ് കൃഷ്ണന് എന്നിവരാണ്.
വിലാസം
വെതിരമന കൃഷ്ണന് നമ്പൂതിരി
വൃന്ദാവനം,പുത്തതിയടുക്കം പട്ടേന
സുവര്‍ണ്ണവല്ലി, നീലേശ്വരം,കാസറഗോഡ്,കേരളം-671314
ഫോണ്‍ -9961918686,9747359742