1990 ഫെബ്രുവരി 2 നു ശാസ്താംകോട്ട ശുദ്ധ ജലതടാകത്തിനരികെ മുതുപിലാക്കാട് എന്ന ചെറു ഗ്രാമത്തിലാണ് സനല്‍ കൃഷ്ണ ജനിച്ചത്. ജനിച്ചു നാല്പത്തി അഞ്ചാം നാള് അച്ഛന് സദാനന്ദന് മരണപ്പെട്ടു. തുടര്‍ന്നുള്ള ജീവിതത്തില്‍ രണ്ടാനാച്ചന്‍ ദിവാകരന്റെയും അമ്മ തങ്കമണിയുടെയും അരുമയായി കുട്ടിക്കാലം. ഇക്കാലത്ത് അമ്മൂമ്മയുമായുള്ള അഭേദ്യമായ ഇഴയടുപ്പമാണ് സാഹിത്യത്തിലേക്ക് വലിച്ചടുപ്പിച്ചത്. കുട്ടിക്കാലത്തെ ഏകാന്ത രാത്രികളില്‍ മാറില്‍ ചേര്‍ത്തുറക്കി അമ്മൂമ്മ പറയുന്ന ഓരോ കഥകളും പാട്ടുകളും തുടര്‍ന്നുള്ള ജീവിതത്തിലെ പുത്തന്‍ പാതകള്‍ക്ക് വഴി തെളിച്ചു.സ്കൂള്‍ കാലഘട്ടം മുതല്‍ കഥാ പ്രസംഗം, സംഗീതം, സാഹിത്യം എന്നിങ്ങനെ മിക്ക പരിപാടികളിലും സജീവ സാന്നിധ്യമായിരുന്നു. സ്കൂളില്‍ നിന്നും തുടര്‍ച്ചയായി കവിതാ കഥാ സാഹിത്യ ക്യാമ്പുകളിലേക്കു തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥിയായി. തുടര്‍ന്നു കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജ്, കോട്ടയം സ്കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ എന്നിവിടങ്ങളില്‍ ഉന്നത വിദ്യാഭ്യാസം. കോട്ടയത്തെ ഫിസിയോതെറാപ്പി പഠന കാലത്താണ് വീണ്ടും സാഹിത്യം പൊടിതട്ടിയെടുക്കുന്നത്. ഇക്കാലത്ത് എസ്.എഫ്.ഐ യൂണിയനില്‍ മാഗസിന് സബ് എഡിറ്റര്‍ ആയി പ്രവര്‍ത്തിച്ചു. പിന്നീട് ഡി സി ബുക്സ്, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം എന്നിവിടങ്ങളില്‍ ചെറിയ കാലം ജോലി നോക്കി. കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ദേശാഭിമാനിയില്‍ റിപ്പോര്‍ട്ടര്‍ ആയി ജോലി നോക്കുന്നതിനിടയിലാണ് ആദ്യ കവിതാ സമാഹാരമായ മഴയോര്‍മകള്‍ പുറത്തിറങ്ങുന്നത്. ഗുല്‍മോഹറുകള്‍ വീണ്ടും പൂക്കുമ്പോള്‍ (എന്‍.ബി.എസ്)മഴയോര്‍മകള്‍ (തുളുനാട് ബുക്സ് ) എന്നിവ കാഞ്ഞങ്ങാട് പ്രെസ്സ് ഫോറത്തില്‍ വച്ചു അഡ്വ.പി. അപ്പുക്കുട്ടന്, പി.വി.കെ പനയാല്‍ എന്നിവര്‍ ചേര്‍ന്നു പ്രകാശനം ചെയ്തു. വടക്കന്‍ മലബാറിന്റെ ഭാഷയുമായി കടല്‍ക്കുറിഞ്ഞികളുടെ നാട്ടില്‍ എന്ന കഥാ സമാഹാരം പുറത്തിറക്കിയത് തിരുവനന്തപുരം പ്രഭാത് ബുക്സ് ആയിരുന്നു. ഇതിനിടയില്‍ രാഷ്ട്ര കവി ഗോവിന്ദ പൈ സ്മാരക പുരസ്കാരം, കരിന്തണ്ടന് സ്മൃതി പുരസ്കാരം ഉള്‍പ്പെടെ പല ആദരവുകളും തേടിയെത്തി. വയനാട്ടില്‍ ഒരു വര്‍ഷത്തോളം താമസിച്ചാണ് കരിന്തണ്ടന് നോവല്‍ പൂര്‍ത്തിയാക്കുന്നത്. ഇംഗ്ളീഷ്കാരുടെ ചതിയില്‍ മരണപ്പെട്ട കരിന്തണ്ടന്റെ കഥ പറഞ്ഞ ആദ്യ പുസ്തകം ഒലിവ് ബുക്സ് പുറത്തിറക്കുകയും അതി വേഗം രണ്ടാം പതിപ്പിലേക്ക് കടക്കുകയും ചെയ്തു. ഇപ്പോള്‍ സോഷ്യല്‍ വര്‍ക്ക് കോഴ്സ് പൂര്‍ത്തിയാക്കിയ സനല്കൃഷ്ണയുടെതായി രണ്ടു പുസ്തകങ്ങള്‍ കൂടി പുറത്തിറങ്ങിയിരിക്കുന്നു. കല്ലായി കടവിലെ ആയിരം ഹൂറിമാര് (തിരുവനന്തപുരം പേപ്പര്‍ പബ്ലിക്കേഷന്‍), ഗുല്‍ മോഹറുകള്‍ വീണ്ടും പൂക്കുമ്പോള്‍ (നാഷണല്‍ ബുക്സ്) ഇപ്പോള്‍ വയനാട് കല്‍പ്പറ്റയില്‍ താമസം.
അഡ്രസ്
സനല്‍ കൃഷ്ണ
മസ്ജിദ് എമിലി
കല്‍പ്പറ്റ പോസ്റ്റ്- 673121
മൊബ്: 8943198472