സി.ഐ. ശങ്കരന്‍

സി.ഐ. ശങ്കരന്‍

വാക്കുകളുടെ വലംപിരി ശംഖില്‍ കാവ്യജീവനെ ആവാഹിക്കാന്‍ ആത്മാര്‍ത്ഥമായും പരിശ്രമിക്കുന്ന സഹൃദയ മനസ്സും ഭാവനയുമുണ്ട് ശ്രീ. സി.ഐ. ശങ്കരന്. ഇക്കഴിഞ്ഞ നാളുകളില്‍ കുറേയേറെ കവിതകള്‍ കുറിച്ചിട്ട അദ്ദേഹം പണ്ട് ഇടശ്ശേരി ചോദിച്ചതുപോലെ ഇങ്ങനെയൊക്കെയല്ലേ കവിത? എന്ന് നമ്മോടും ചോദിക്കുന്നു. നീ കാണുന്ന മുരിങ്ങാക്കൊമ്പിനുച്ചിയിലെ നിലാചന്ദ്രനല്ല എന്റെ പുളിമാവിന്നിടയിലൂടെ കാണുന്ന പൂനിലാവെന്ന് വിളിച്ചുപറയാന്‍ ഇക്കവിയും ധൈര്യം കാട്ടുന്നു. ഇത് സി.ഐ. ശങ്കരന്റെ പറയാന്‍ കൊതിക്കുന്നത് എന്ന് കവിതാസമാഹരത്തിന്റെ അവതാരികയില്‍ ഡോ: ആര്‍.സി. കരിപ്പത്ത് പറയുന്നവാക്കകളാണ്. ഈ വരികളില്‍ നിന്ന് തന്നെ നമുക്ക് ഊഹിച്ചെടുക്കാന്‍ കഴിയും എത്ര ഗൗരവബുദ്ധിയോടെയാണ് ശ്രീ. സി.ഐ. ശങ്കരന്‍ എന്ന കവി കവിതകളെ സമീപിക്കുന്നതെന്ന്.
കണ്ണൂര്‍ ജില്ലയിലെ മാതമംഗലത്ത് ചെറുകുടല്‍ ഇല്ലത്ത് സി.കൃഷ്ണന്‍ നമ്പൂതിരിയുടെയും സി.സാവിത്രി അന്തര്‍ജനത്തിന്റെയും മകനായി ജനിച്ച സി.ഐ.ശങ്കരന്‍ ജി.എല്‍.പി സ്‌ക്കൂള്‍ മാതമംഗലം, ജി.എച്ച്.എസ്.എസ് മാതമംഗലം ആദര്‍ശസംസ്‌കൃത വിദ്യാപീഠം ബാലുശ്ശേരി, ജി.ബി.ടി. എസ്.ചിറ്റൂര്‍ പാലക്കാട് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പഠനസമയത്ത് തന്നെ വായനയിലായിരുന്നു അഭിരുചി. വായനയുടെ തുടക്കം പ്രശസ്തമായ കുറ്റാന്വേഷണ നോവലുകളിലായിരുന്നു. മാത്രമല്ല ഈ പഠനസമയത്ത് തന്നെ കവിത, കഥ, നാടകം, അഭിനയം എന്നിവയില്‍ അഭിരുചി ഉണ്ടായിരുന്നു. ജന്മഭൂമിയില്‍ പ്രസിദ്ധീകരിച്ച കരിപുരണ്ട ജീവിതം ഏറെ ശ്രദ്ധേയമായ സൃഷ്ടിയായിരുന്നു.
1989 മുതല്‍ അധ്യാപന ജീവിതം ആരംഭിച്ചു. തിരക്കേറിയ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനിടയിലും സാഹിത്യ-സാംസ്‌കാരിക നഭോമ ണ്ഡലങ്ങളില്‍ ശോഭിച്ചുനില്‍ക്കാന്‍ ഈ എഴുത്തുകാരന് സാധിച്ചു. തൃശ്ശൂര്‍ പേരാമംഗലം ശ്രീ ദുര്‍ഗ്ഗാവിലാസം സ്‌ക്കൂള്‍, ജി.ഡബ്ല്യു.എല്‍.പി സ്‌ക്കൂള്‍ അഡൂര്‍, ജി.യു.പി സ്‌ക്കൂള്‍ ബാര, ജി.വി.എച്ച്.എസ്.എസ് അമ്പലത്തറ, ജി.വി.എച്ച്.എസ്.എസ് മടിക്കൈസെക്കന്റ്, ജി.എല്‍.പി സ്‌ക്കൂള്‍ മാതമംഗലം, ജി.എച്ച്.എസ്.എസ് മാതമംഗലും എന്നി വിടങ്ങളിലും സേവനമനുഷ്ഠിച്ചു.
ഇതിനെല്ലാം പുറമേ മലയാളത്തിലെ പ്രസിദ്ധമായ പ്രസിദ്ധീകരണങ്ങളിലെല്ലാം തന്നെ ഇദ്ദേഹത്തിന്റെ സൃഷ്ടികള്‍ അച്ചടിച്ചുവന്നു. കേസരി വാരിക, സമയം, ദിനപത്രങ്ങള്‍ തുടങ്ങി മറ്റ് പ്രസിദ്ധീകര ണങ്ങളിലും, സോവനീയറുകള്‍ഉള്‍പ്പെടെയുള്ള ആനുകാലിക പ്രസിദ്ധികരണങ്ങള്‍ തുടങ്ങിയവയില്‍ ഇപ്പോഴും സൃഷ്ടികള്‍ നടത്തി വരുന്നു. ഇതിനെല്ലാം പുറമെ മലബാര്‍ മേഖലയില്‍ വിവിധ സ്ഥലങ്ങളില്‍ സാംസ്‌കാരിക പ്രഭാഷണ ങ്ങള്‍ ശങ്കരന്‍മാസ്റ്റര്‍ നടത്തിവരുന്നുണ്ട്. മാത്രമല്ല ആധ്യാ ന്മിക രംഗത്തും എപ്പോഴുംനിറ സാന്നിദ്ധ്യ മാണ് ഈ എഴുത്തുകാരന്‍. അമൃതഭാരതി, വിദ്യാപീഠം പരീക്ഷകള്‍ നടത്തിവരുന്നുണ്ട്. ഇതിന്റെ ചുക്കാന്‍ പിടിക്കുന്ന കേരള സംസ്ഥാന സമിതി അംഗമായി 1987 മുതല്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.
ശ്രീ ഉമ്മന്നൂര്‍ ഗോപാലകൃഷ്ണന്റെ തെരഞ്ഞെ ടുത്ത കവിതകളുടെ സമാഹാര മായ ഉമ്മന്നൂരിന്റെ കവിതകള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനോ ടനുബന്ധിച്ച് സമന്വയം സാഹിത്യ സമിതി നടത്തിയ അഖിലകേരള മലയാള കവിതാരചന മത്സരത്തില്‍ കാലികം എന്ന കവിത മികച്ച രചനയ്ക്ക് 2012 സമന്വയം കവിതാ അവാര്‍ഡ് ലഭിച്ചു. അഖില കേരളാടിസ്ഥാനത്തില്‍ നടത്തിയ പതിമൂന്നാമത് തുളുനാട് സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതില്‍ സാഹിത്യ-കലാ സാംസ്‌കാരിക വിഭാഗത്തില്‍ കവിതയ്ക്ക് രാഷ്ട്രകവി ഗോവിന്ദപൈ സ്മാരക തുളുനാട് അവാര്‍ഡിന് അര്‍ഹനായി. ജീവിത സമന്വയ കലാ സാംസ്‌കാരിക വേദി നീലേശ്വരത്തിന്റെ സാഹിത്യ അവാര്‍ഡും ഇദ്ദേഹത്തിന് ലഭിച്ച അംഗീകാരങ്ങള്‍ക്കുള്ള ഉദാഹരണങ്ങള്‍ മാത്രമാണ്. പ്രസ്തുത അവാര്‍ഡ് ഡോ: എ.എം. ശ്രീധരനില്‍ നിന്നാണ് ഏറ്റുവങ്ങിയത്.
ബംഗാളി ഭാഷ പഠിക്കുന്നതില്‍ അഭിരുചി യുണ്ടായിരുന്ന സി.ഐ. ശങ്കരന്‍ മൂന്ന് വര്‍ഷക്കാലത്തോളം ബംഗാളി ഭാഷ പഠിക്കുക യും ബംഗാള്‍ സന്ദര്‍ശിക്കാനുള്ള അവസരം ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. 2022 മേയ് മാസം അധ്യാപക സേവനത്തില്‍ നിന്നും റിട്ടയര്‍ ചെയ്ത ശേഷം സാമൂഹ്യ-സാംസ്‌കാരിക-സാഹിത്യരംഗത്ത് നിറസാന്നിധ്യമായി പ്രവര്‍ത്തിച്ചുവരുന്നു.
ഭാര്യ : അനിതകുമാരി. ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നേഴ്സ് ആയി ജോലിചെയ്യുന്നു. മകന്‍ ഹരികൃഷ്ണന്‍.സി.ഐ ഇപ്പോള്‍ പി.എച്ച്. ഡി ചെയ്യുന്നു. സംഗീതത്തില്‍ പ്രത്യേക അഭിരുചിയുണ്ട്. ഹരിത.സി.ഐ പി.ജി പഠനം പൂര്‍ത്തിയാക്കി.നൃത്തരംഗത്ത് സജ്ജീവ സാന്നിദ്ധ്യമാണ്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *