വളരെ ചെറിയ പ്രായത്തില്‍ തന്നെ എസ്.കെ. പൊറ്റക്കാടിന്റ യാത്രവിവരണങ്ങളിലൂടെ വായനയുടെ ലോകത്ത് എത്തി ഇന്നും വായന എന്നത് ഒരു തപസ്യയായി കൊണ്ടുനടക്കുന്ന ഗംഗാധരന്‍ എടച്ചൊവ്വ എന്ന എം. ഗംഗാധരന്‍ ഇന്നും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും കാവ്യ സദസ്സുകളിലും സാഹിത്യവേദിളിലും നിറസാന്നിദ്ധ്യമാണ്. പ്രസംഗം എന്നതും ഒരു കലയാണെന്ന് നിസ്തര്‍ക്കമായ കാര്യമാണ്. തന്റെ ശബ്ദം മറ്റുള്ളവര്‍ ശ്രവിക്കുമ്പോള്‍ അതിന്റെ അര്‍ത്ഥതലങ്ങള്‍ വേണ്ടവിധത്തില്‍ ഉള്‍ക്കൊള്ളുക എന്നത് അനുവാചകന്റെ കര്‍ത്തവ്യമാകുമ്പോള്‍ അര്‍ഹക്കുന്ന രീതിയില്‍ ശ്രോതാക്കളില്‍ എത്തിക്കപ്പെടണം. ഗംഗാധരന്‍ ഇടച്ചൊവ്വയും ജന്മനാലുള്ള പ്രസംഗം എന്ന സര്‍ഗ്ഗവാസന കലയുടെ ഉടമയാണ്. ഒപ്പം സാഹിത്യ പ്രവര്‍ത്തനവും സാമൂഹ്യ പ്രവര്‍ത്തനവും കൈമുതലാക്കിയ ഇദ്ദേഹം കണ്ണൂര്‍ ജില്ലയിലെ വലിയന്നൂര്‍ എന്ന സ്ഥത്ത് കണ്ണോത്ത് രാഘവന്റെയും ചാത്തമ്പള്ളി ജാനികയമ്മയുടെയും രണ്ടാമത്തെ മകനായി 1953 ഒക്‌ടോബര്‍ 26 ന് ഭൂജാതനായി. കണ്ണൂര്‍ ജില്ലയിലെ വലിയന്നൂര്‍ എല്‍.പി. സ്‌കൂള്‍ വാരം അപ്പര്‍ പ്രൈമറി സ്‌കൂള്‍ എന്നിവടങ്ങളില്‍ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഹരിശ്രി കുറിച്ചത്. തുടര്‍ന്ന് ചെല്ലോറ ഗവ:ഹൈസ്‌കൂളില്‍ നിന്നും എസ്.എസ്.എല്‍.സി. പാസ്സായി. ജേബീസ് കോളേജില്‍ നിന്നും പ്രീഡിഗ്രിയും. കോമേഴ്‌സില്‍ ബിരുദവും പൂര്‍ത്തിയാക്കി.
പഠനശേം ദീര്‍ഘകാലം പാരല്‍ കോളേജ് അധ്യാപകനായി ജോലി ചെയ്തു. നിരവധി ശിഷ്യന്മാര്‍ക്ക് ജോലിക്കും തുടര്‍ വിദ്യാഭ്യാസത്തിനുമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൊടുക്കാന്‍ കഴിഞ്ഞത് ജീവിത്തിലെ നേട്ടമായി ഇദ്ദേഹം സ്വാഭിമാനം ഓര്‍ക്കുന്നു. ഇപ്പോള്‍ കേരളാ സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റെ പ്രൈസസിലെ കണ്ണൂര്‍ ബ്രാഞ്ചില്‍ വിവിധ ചിട്ടികളിലേക്ക് ആള്‍ക്കാരെ ചേര്‍ക്കുന്ന ജോലിയില്‍ സാഹിത്യ പ്രവര്‍ത്തനത്തോടം വ്യാപൃതനാണ് ശ്രി. സി. ഗംഗാധരന്‍.കണ്ണൂര്‍ ജില്ലയിലെ പ്രമുഖ സാഹിത്യ-സാംസ്‌കാരിക സംഘടകളിലെ സാന്നിദ്ധ്യമാണ് ശ്രീ.ഗംഗാധരന്‍ ഇടച്ചൊവ്വ. ഉത്തരകേരള കവിതാ സാഹിത്യവേദി, പ്രകമ്പനം, ചിലങ്ക സാംസ്‌കാരിവേദി, റൈറ്റേഴ്‌സ്‌ഫോറം, നര്‍മ്മവേദി തുടങ്ങിയവയാണ് പ്രധാനപ്പെട്ടവ. ചിലങ്കയുടെ പ്രസിദ്ധീകരണങ്ങളിലെ സ്ഥിരം എഴുത്തുകാരന്‍ കൂടിയാണ് ഇദ്ദേഹം. തീര്‍ച്ചായും സ്വാനുഭവങ്ങളുടെ വെളിച്ചത്തില്‍ തൂലികതുമ്പില്‍ നിന്നും വിടരുന്ന ഇദ്ദേഹത്തിന്റെ രചനകള്‍ മലയാള സാഹിത്യത്തിന് എന്നും മുതല്‍കൂട്ട് തന്നെയാണ്. സാഹിത്യരംഗത്ത് വേറിട്ട വഴികളിലൂടെ സഞ്ചരിക്കാനുള്ള ഇദ്ദേഹത്തിനുള്ള കഴിവ് ചെറുകഥളും, കവിതകളും ഉള്‍പ്പെടെ എല്ലാരചനകളിലുടെയും കടന്ന് പോയാല്‍ നമുക്ക് ദര്‍ശിക്കാന്‍ കഴിയും.ജീവിതത്തില്‍ കടന്ന് പോയ വഴികളില്‍ തന്റെ തായ അടയാളപ്പെടുത്തലുകള്‍ എഴുത്തിലൂടെ അനിവാര്യമാണെന്ന തിരിച്ചറിവിലൂടെയുള്ള ഇദ്ദേഹത്തിന്റെ യാത്രയില്‍ നിരവധി പുരസ്‌കാരങ്ങളും, ആദരവുകളും ഗംഗാധരന്‍ ഇടചൊവ്വയെ തേടിയെത്തി. 2019 ലെ കാഞ്ഞങ്ങാട് തുളുനാട് മാസികയുടെ സംസ്ഥാന വ്യക്തിഗത അവാര്‍ഡിന് അര്‍ഹനായത് ഗംഗാധരനാണ്. അതുപോലെ ഉത്തര കേരള സാഹിത്യ വേദി കൃഷ്ണഗാഥ പുരസ്‌കാരത്തിന് അര്‍ഹനായും ഇദ്ദേഹമാണ്. നര്‍മ്മവേദി, കോളേജ് ഓഫ് കോമേഴ്‌സില്‍ നിന്നും ഒട്ടേറെ തവണ മെഡലുകള്‍ കരസ്ഥമാക്കനും സി. ഗംഗാധരന് സാധിച്ചു. ഉത്തരകേരള സാഹിത്യവേദി ആസാദി ലൈബ്രറി എന്നിവിടങ്ങളില്‍ നിന്നും പുസ്തകള്‍ ശേഖരിച്ച് വായിക്കുന്നതാണ് ഇപ്പോഴും പ്രധാന ഹോബി. വായനയില്‍ പ്രിയപ്പെട്ടവര്‍ ടി.എന്‍. പ്രകാശ്, ടി.പത്മാനഭന്‍, എസ്.കെ. പൊറ്റക്കാട് എന്നിവരുടെ കൃതികളാണ്. ഒപ്പം മഹത് വ്യക്തികളുടെ ജീവചരിത്രങ്ങളും ഈ എഴുത്തുകാരന്‍ തന്റെ പരന്ന വായനയില്‍ ഉള്‍പ്പെടുത്തുന്നു. കുടുംബത്തില്‍ നിന്നുള്ള നിര്‍ലോഭമായ സഹകരണവും പ്രോത്സാഹവുമാണ് ഇദ്ദേഹത്തിന്റെ സാഹിത്യ പ്രവര്‍ത്തനത്തിനുള്ള പ്രചോദനം. ഭാര്യ ലത. ഇ.കെ, ഇന്ദു. ഇ.സി, സ്വാതി ഇ.സി. എന്നിവര്‍ മക്കളാണ്.
വിലാസം:
സി.ഗംഗാധരന്‍, ഇന്ദുനിവാസ്എടച്ചൊവ്വപോസ്റ്റ്-
ചൊവ്വകണ്ണൂര്‍ ജില്ല- പിന്‍ – 670006 ഫോണ്‍ : 9388728547.