ജീവിതം കുട്ടികളുടെ പഠനത്തിനായി മാറ്റിവെച്ച് മാതൃക കാട്ടുന്ന ഒരധ്യാപിക നമ്മുടെ ഇടയില്‍ ഉണ്ട്.മുളേളരിയ എ.യു.പി സ്‌കൂളിലെ സാവിത്രി ടീച്ചര്‍.കേരളത്തില്‍ ജനിച്ച് മലയാളം മാതൃഭാഷയായി മാറുമ്പോഴും കന്നഡയേയും ഹിന്ദിയേയും മുറുകെ പിടിച്ച് അധ്യാപനത്തിന്റെ വേറിട്ട വഴികള്‍ തേടുകയാണ് സാവിത്രി ടീച്ചര്‍.ഞാന്‍ ചെയ്യുന്ന പ്രവര്‍ത്തിക്ക് അര്‍ഹതയുണ്ടെങ്കില്‍ അംഗീകാരം ലഭിക്കുമെന്ന് ഉത്തമബോധമുളള ടീച്ചര്‍ അംഗീകാരത്തിന് പിറകെ ഓടാതെ അംഗീകാരം തന്നെ തേടിവരുന്ന ആത്മസംതൃപ്തിയിലാണ്.കുട്ടികളെ ഹിന്ദി പഠിപ്പിക്കുക അതിലൂടെ രാഷ്ട്രഭാഷ കുട്ടികളില്‍ ഉറപ്പിക്കുക.അതോടോപ്പം പരിസ്ഥിതി പ്രവര്‍ത്തനത്തിലും സമയം കണ്ടെത്തുക ഇവയാണ് ടീച്ചറുടെ വഴികള്‍.ഹിന്ദിയില്‍ ബിരുദവും രാഷ്ട്രഭാഷ പ്രവീണ്‍ യോഗ്യത നേടിയ ടീച്ചര്‍ ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയും, കേരള ഹിന്ദി പ്രചാരസഭയും നടത്തുന്ന സരള , പ്രാദമിക്, മദ്ധ്യമിക് , രാഷ്ട്രഭാഷ, പ്രവേശിക , സുഗമ പരീക്ഷകശക്കുളള പരിശീലനം നല്‍കി വര്‍ഷംതോറും താന്‍ പഠിപ്പിക്കുന്ന വിദ്യാലയ അംഗണത്തില്‍ വെച്ച് പരീക്ഷ നടത്തുന്നു. ഹിന്ദിക്കു വേണ്ടിയുളള ഈ ഒഴിഞ്ഞുവെക്കല്‍ ടീച്ചറുടെ ശിക്ഷഗണങ്ങളെ എട്ടുവര്‍ഷമായി സംസ്ഥാനത്ത് യു.പി തലത്തില്‍ ഏറ്റവും കൂടുതല്‍ ഹിന്ദി സുഗമ പരീക്ഷ എഴുതിച്ച് ഒന്നാം സ്ഥാനം ലഭിക്കുകയും ആയതിന്റെ അടിസ്ഥാനത്തില്‍ അംഗീകാരമായി വിദ്യാലയത്തില്‍ വെച്ച് പ്രചാരസഭ പ്രശസ്തിപത്രവും ട്രോഫിയും നല്‍കി ആദരിച്ചിരുന്നു. വായനയെ പ്രോത്സാഹിപ്പിക്കുവാനും ഹിന്ദി ഭാഷയെ അടുത്തറിയുവാനും വേണ്ടി ആയിരത്തോളം പുസ്തകങ്ങള്‍ അടങ്ങുന്ന ഒരു ലൈബ്രററി ഹിന്ദി പ്രചാരസഭകളും കേന്ദ്ര ഹിന്ദി ഡയറക്റ്ററേറ്റും സഹായത്തോടെ വിദ്യാലയത്തില്‍ ഒരുക്കിയിട്ടുണ്ട്.ലൈബ്രററിക്ക് ആവിശ്യമായ അലമാരകളും വായനാമേശയും ടീച്ചര്‍ തന്നെ നല്‍കുകയുണുണ്ടായത്.ഹിന്ദി പണ്ഡിതന്മാരെ കൊണ്ടുവന്ന് എല്ലാവര്‍ഷവും ഹിന്ദി ദിനാഘോഷവും വായനാദിനവും ഹിന്ദി ഉത്സവവും നടത്തുന്നു.ഹിന്ദി ഭാഷയിലുളള കുട്ടികളുടെ വാസന മനസ്സിലാക്കുവാനും വളര്‍ത്തിയെടുക്കുവാനും ഇതിലൂടെ സാധിക്കുന്നു.കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഹിന്ദി രചനയിലും പ്രസംഗത്തിലും ജില്ലാതലം വരെ കുട്ടികളെ മത്സരിപ്പിക്കുന്നു.സര്‍വ്വശിക്ഷാ അഭിയാന്‍ 2017 -ല്‍ നടത്തിയ മികവ് പരിപാടിയില്‍ ഹിന്ദി ഭാഷ വിഷയാടിസ്ഥാനത്തില്‍ പഞ്ചായത്ത്, സബ്ജില്ല, ജില്ലാതലത്തിലും സമ്മാനങ്ങള്‍ വാങ്ങിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല പരിപാടിയില്‍ പങ്കെടുക്കുവാന്‍ സാവിത്രി ടീച്ചര്‍ക്ക് സാധിച്ചു.വിദ്യാലയത്തില്‍ വായനയെ പ്രോത്സാഹിപ്പിക്കുന്ന ടീച്ചര്‍ ശുചിത്വ ക്ലബിന്റെ ചുമതല വഹിക്കുന്നു.അധ്യാപിക എന്ന നിലയില്‍ ടീച്ചര്‍ കുട്ടികളുടെ ഇടയില്‍ തന്റെ അധ്യാപനം പൂര്‍ത്തീകരിക്കുമ്പോഴും വേറിട്ട വഴികളില്‍ കൂടി സ്‌കൂളിന്റെ പരിസ്ഥിതി ക്ലബിന്റെയും ശുചിത്വത്തിന്റെയും ചുമതല വഹിക്കുന്നു. 2016 മുതല്‍ മാതൃഭൂമി സ്വീഡ്-കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന ടീച്ചറുടെ നാല്‍പ്പത് കുട്ടികളടങ്ങിയ സ്വീഡ് ക്ലബിന്റെ പ്രവര്‍ത്തനവും പ്രശംസനീയമാണ്.മാലിന്യം വലിച്ചെറിയുന്നത് തടയുകയും ഇത്തരം ഭാഗങ്ങളില്‍ കപ്പ കൃഷി നടത്തി വിജയഗാഥ രചിക്കുകയായിരുന്നു. ആരണ്യകം,കുട്ടിവനം പദ്ധതി പ്രതേ്യകം എടുത്തുപറയേണ്ടതാണ്.ഇവിടെ ഔഷധ ചെടികളും ഫലവൃക്ഷ്ങ്ങളും , നാട്ടുമാവുകള്‍, സപ്പോട്ട ,റംബൂട്ടാന്‍, പേരയ്ക്ക , നെല്ലി എന്നിങ്ങനെ നീളുന്ന ഫലവൃക്ഷചെടികള്‍ തന്നെയുണ്ട് കുട്ടിവനത്തില്‍. ടീച്ചറുടെ പ്രവര്‍ത്തനത്തില്‍ അംഗീകാരമായി 2016-17 വര്‍ഷത്തെ മികച്ച സ്വീഡ് കോര്‍ഡിനേറ്റര്‍ക്കുളള അവാര്‍ഡും, കാസര്‍ഗോഡ് വിദ്യാഭ്യാസ ജില്ലയിലെ മികച്ച ടീച്ചര്‍ കോര്‍ഡിനേറ്റര്‍ക്കുളള അവാര്‍ഡും,വിദ്യാഭ്യാസ പ്രവര്‍ത്തകയ്ക്കുളള തുളുനാട് കൃഷ്ണചന്ദ്ര സ്മാരക അവാര്‍ഡും, ജീവിത സമന്വയയുടെ അവാര്‍ഡും ടീച്ചറെ തേടിയെത്തിയിട്ടുണ്ട്.1972 -ല്‍ മുളേളരിയ കുഞ്ഞിരാമന്‍ മണിയാണി , ബെല്‍ത്തമ്മ എന്നവരുടെ മകളായി ജനിച്ചു.ഭര്‍ത്താവ് ടി.കൃഷ്ണന്‍.മക്കള്‍ ഹരികൃഷ്ണന്‍, അര്‍ജുന്‍, അഖില്‍. തന്റെ പ്രവര്‍ത്തനപാതയില്‍ ഇന്നും ടീച്ചര്‍ തിരിഞ്ഞുപോക്കാതെ യാത്ര തുടരുന്നു.
വിലാസം :നന്ദനം മുളേളരിയ – മുളേളരിയ-671543
ഫോണ്‍ : 9497842076