കമലാക്ഷന്‍ വെളളാച്ചേരി

കമലാക്ഷന്‍ വെളളാച്ചേരി


ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് അറിവിന്റെ വെളിച്ചവും അക്ഷരത്തിന്റെ ഊര്‍ജ്ജവും പകര്‍ന്ന് നല്‍കിയ അധ്യാപകന്‍ സാഹിത്യ രംഗത്ത് രചനാവൈഭവം കൊണ്ട് നവതരംഗം സൃഷ്ടിച്ച് നിരവധി കൃതികളിലൂടെ തന്നില്‍ അന്തര്‍ലീനമായിരിക്കുന്ന കഴിവുകള്‍ക്ക് അക്ഷരരൂപം നല്‍കി സമൂഹത്തിന് നല്‍കിയ കമലാക്ഷന്‍ മാസ്റ്റര്‍ എന്ന കമലാക്ഷന്‍ വെളളാച്ചേരി .ഈ എഴുത്തുകാരന്‍ 1969 ജനുവരിയില്‍ കണ്ണൂര്‍ ജില്ലയിലെ പുഞ്ചക്കാട്ട് കിഴക്കേവീട്ടില്‍ ഗോവിന്ദന്റെയും വെളളച്ചേരി രോഹിണിയുടെയും മകനായി ജനിച്ചു. സഹോദരനായ പങ്കജാക്ഷന്‍ ബാങ്ക് ജീവനക്കാരനും , രാജീവന്‍ പോലീസ് ഡിപ്പാര്‍ട്ടുമെന്റില്‍ ഉദേ്യാഗസ്ഥനുമാണ്. പുറച്ചേരി പിലാത്തറ കുഞ്ഞിമംഗലം പയ്യന്നൂര്‍ ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ എസ്.സി.പി.വി.ടി.ടി ഐയില്‍ നിന്ന് ടി.ടി.സി പാസ്സായി സര്‍വ്വീസില്‍ ഇരിക്കെതന്നെ മൂന്ന് വര്‍ഷത്തെ ബി.എയും ശേഷം കാസര്‍ഗോഡ് ബി.എഡ് സെന്റെറില്‍ നിന്ന് മലയാളത്തില്‍ ബ.എഡും പാസ്സായി.വളരെ ചെറുപ്പത്തില്‍ തന്നെ പാഠ്യവിഷയത്തോടോപ്പം പാഠേ്യതര വിഷയങ്ങളിലും ഒന്നാമനായിരുന്നു കമലാക്ഷന്‍. ചുരുക്കത്തില്‍ വിദ്യാര്‍ത്ഥി ആയിരിക്കുമ്പോഴും അധ്യാപകനായിരിക്കുമ്പോഴും സാഹിത്യമേഖലയില്‍ തന്റെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനപ്പുറം വിദ്യാര്‍ത്ഥികള്‍ക്കും സഹ അധ്യാപകര്‍ക്കും സാഹിത്യ-സാംസ്‌കാരിക രംഗങ്ങളില്‍ ആവിശ്യമായ പ്രോത്സാഹനങ്ങള്‍ നല്‍കാനും അവരെ മുഖ്യധാരയില്‍ എത്തിക്കുന്നതിനും ഇദ്ദേഹം സമയം കണ്ടെത്തി. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കാസര്‍ഗോഡ് മേഖലയില്‍ കലാ-ജാഥയ്ക്കും വിജ്ഞാനോത്സവത്തിനും നേതൃത്വം നല്‍കാനും ഇദ്ദേഹത്തിന് സാധിച്ചു. അധ്യാപക ജോലികിട്ടി സേവനത്തില്‍ പ്രവേശിക്കുമ്പോഴണ് പി.എസ്.സി എംപ്ലോയിസ് നടത്തിയ സാഹിത്യ രചനാമത്സരത്തില്‍ കവിതയ്ക്ക് ഒന്നാം സ്ഥാനം കമലാക്ഷന്‍ വെളളാച്ചേരിക്ക് ലഭിച്ചത്. കൂടാതെ കണ്ണൂര്‍ ജില്ലാത്തലത്തിലും സമ്മാനം ലഭിച്ചതും ഇദ്ദേഹത്തിനായിരുന്നു.സ്പിരിച്ച്യൂല്‍ എജ്യൂക്കേഷന്‍ ഇന്‍ വേദിക് ഇംഗ്ലീഷ് റിസെര്‍ച്ച് സ്റ്റഡി നടത്തി. മലയാളത്തിലെന്ന പോലെ സംസ്‌കൃതം,ഇംഗ്ലീഷ്,ഹിന്ദി എന്നീ ഭാഷകളില്‍ അഗാധജ്ഞാനമുണ്ടായിരുന്നു ഇദ്ദേഹത്തിന്. 1990 മുതല്‍ 2012 നവംബര്‍ വരെ കാസര്‍ഗോഡ് കണ്ണൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ അധ്യാപകനായി സേവനം അനുഷ്ഠിച്ചപ്പോള്‍ സാഹിത്യരംഗത്തും സാമൂഹ്യരംഗത്തും നിറസാന്നിധ്യമായിരുന്നു ഇദ്ദേഹം. എപ്പോഴും ഇടതുപക്ഷ പുരോഗമന സാംസ്‌കാരിക സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിലും കമലാക്ഷന്‍ മാസ്റ്റര്‍ സദാവ്യാപൃതനായിരുന്നു. 2017-ല്‍ കണ്ണൂര ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ പഠനകോണ്‍ഗ്രസില്‍ പ്രവര്‍ത്തനങ്ങളെ കുറിച്ച് ശ്രദ്ധേയമായ പഠനപ്രബന്ധമവതരിപ്പിച്ചതും ഇദ്ദേഹത്തിനും ഗുരുവായൂരില്‍ നടന്ന മലയാള കവിതാ പത്തുദിവസത്തെ കവിത കളരിയിലും പങ്കെടുക്കുവാനുളള അവസരം ഈ എഴുത്തുകാരന് ലഭിച്ചു. നിരവധി അനുഭവങ്ങളുടെ കലവറ തന്നെയായിരുന്നു പ്രസ്തുത ക്യാമ്പുകള്‍ എന്ന് അദ്ദേഹം ഓര്‍മ്മിക്കുന്നു. എഴുത്തും വായനയും ഇദ്ദേഹത്തിന് ജീവിതമാണ്. വിശ്വസാഹത്യം, ഇന്ത്യന്‍ സാഹിത്യം, മലയാള സാഹിത്യം ചരിത്രം ജ്ഞാന-വിജ്ഞാന ശാസ്ത്രങ്ങള്‍ ആനുകാലികങ്ങള്‍ എന്നിവയുടെ വായനയും ഇപ്പോഴും ഇദ്ദേഹത്തിന്റെ കൂടെപിറപ്പാണ്. ലൈബ്രറി കൗണ്‍സില്‍ ,സാഹിത്യ അക്കാദമി , കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എന്നിവയില്‍ ഒരു വായനക്കാരന്റെ-എഴുത്തുകാരന്റെ ചിന്തകന്റെ നിറസാന്നിധ്യമായി എപ്പോഴും കമലാക്ഷന്‍ വെളളാച്ചേരി ഉണ്ടാകാറുണ്ട്. കേരത്തില്‍ മാത്രമല്ല ഇന്ത്യയുടെ പല ഭാഗങ്ങളിലും യാത്രചെയ്തു ഈ എഴുത്തുകാരന്‍. കന്യാകുമാരി മുതല്‍ ഹിമാലയം വരെ കരയിലും , കടലിലും, ആകാശത്തിലും യാത്ര ചെയ്ത ഇദ്ദേഹം ഓരോ യാത്രയും ഓരോ അനുഭവമാണെന്ന് വിലയിരുത്തുന്നു. ഭാവനയുടെ ലോകത്തെല്ലാതെ യാഥാര്‍ത്ഥ്യ ലോകത്ത് നിന്ന് രചനകള്‍ നടത്താന്‍ ഇന്ന് ഒരു പക്ഷേ ഇതോക്കെയായിരിക്കാം അദ്ദേഹത്തെ പ്രാപ്തനാക്കിയത്. ജില്ലയ്ക്ക് അകത്തും പുറത്തും ഒട്ടനവധി കവിയരങ്ങുകളിലും പ്രഭാഷണ വേദികളിലും തിളങ്ങിയ ഈ എഴുത്തുകാരന്‍ വ്യത്യസ്തനാര്‍ന്നതും പുതുമയാര്‍ന്നതുമായ മൂന്ന് കവിതാസമാഹാരങ്ങള്‍ക്കും മൂന്ന് നോവലുകള്‍ക്കും ശേഷം റഫറന്‍സ് ഗ്രന്ഥങ്ങളുടെ വായനയിലും വിശ്രമത്തിലുമാണ്.പ്രശസ്തമായ എല്ലാ ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ഇദ്ദേഹത്തിന്റെ സാഹിത്യ രചനകള്‍ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ ഗ്രന്ഥലോകത്തില്‍ പുസ്തകങ്ങളെ കുറിച്ച് വിശകലനങ്ങള്‍ വന്നതും ശ്രദ്ധേയമായിരുന്നു.പ്രധാനമായും ഇദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചത് കാഞ്ഞങ്ങാട് തുളുനാട് പബ്ലിക്കേഷന്‍സും അതുപോലെ സഹകാരി പയ്യന്നൂരും മലബാര്‍ ഗ്രാഫിക്‌സ് പയ്യന്നൂരും ആയിരുന്നു. കണ്ണൂര്‍ ജില്ലാ ലൈബ്രറി ഹാളിലും പയ്യന്നൂര്‍ ഷേണായി സ്‌ക്വയറിലും ശാസ്ത്ര പഴയങ്ങാടിയിലും ഏഴിലോട് എ.കെ.ജി സ്മാരക വായനശാല ആന്റ്ഗ്രന്ഥാലയത്തിലും സീനിയര്‍ സിറ്റിസണ്‍ ഫോം ഏഴിലോടും കെ.എസ്.എസ്.പിയുടെ ചെറുതാഴം യൂണിറ്റ് സമ്മേളനത്തിലും പുസ്തകങ്ങള്‍ പ്രകാശിതമായി. ഇദ്ദേഹത്തിന്റെ പ്രഥമ കവിതാസമാഹാരം ദര്‍ശനത്തിലെ വരികള്‍ മരണമില്ലാത്ത നിര്‍വാണവീഥിയില്‍ ഒഴുകിപ്പരക്കുന്ന ആനന്ദഗീതങ്ങള്‍ മരണമില്ലാത്ത മുക്തിപദങ്ങള്‍ മിതശീതോഷ്ണത്തില്‍ സൗന്ദര്യഗീതങ്ങള്‍ മരണമില്ലാത്ത മോക്ഷപദങ്ങളില്‍ ഒഴുകിപരക്കുന്ന താണ്ഡവതാപങ്ങള്‍ അതുപോലെ രണ്ടാമത്തെ കവിതാസമാഹാരം വിധിയെഴുത്തുകളിലെ ആമുഖം ഇങ്ങനെ അഹവും ഇഹവും പരവും പഠിപ്പിക്കുന്ന സര്‍വകലാശാല ജ്ഞാനവിജ്ഞാന വേദാന്തങ്ങളുടെ ശാസ്ത്രം അഹമെന്നാല്‍ ജ്ഞാനം ഇഹമെന്നാല്‍ വിജ്ഞാനം പരമെന്നാല്‍ വേദാന്തം സത്യത്തിന്റെ വിധിയെഴുത്തുകളാണ് ഈ കവിതകള്‍എന്ന് വിശേഷിക്കപ്പെട്ടു.
തുളുനാട് സാഹിത്യ അവാര്‍ഡ് നേടിയ കമലാക്ഷന്‍ വെളളാച്ചേരിയെ ഒരു കൃതിയിലെ പരാമര്‍ശം ഒരു വൈഗാരികസന്യാസിയുടെ വേദാന്തമാണിത് മനുഷ്യ ഭൗതികംശ്വരമാണ്.കാലം ജീവിത യാത്രയുടെ വിധിയാണ് ജ്ഞാനം എല്ലാത്തിനുമപ്പുറം മഹാ ബുദ്ധബോധത്തിന്റെ സര്‍വ്വകലാശാലയാണ്. ഈ വ്യവസ്തയുടെ ജനന മരണമില്ലാത്ത ആദിമദ്ധ്യാന്ത സത്യമാണ്. ഗവേഷണപഠന നോവലായ ചതുര്‍വംശതിയില്‍ ജഗതകാരണം മഹാബോധ സത്യം എന്ന് സംസ്‌കൃതിയില്‍ വൈഗാരി എന്ന കവിതാസമാഹാരം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്. ഇദ്ദേഹം ഈ ഭൂമിയില്‍ അവതരിച്ചത് മുതല്‍ തന്റെ ഔദേ്യാഗിക ജീവിതത്തിലെ ഒടുവിലെ തിരിച്ചറിവുകളെ ആത്മജീവിതമാണ് ദര്‍ശനം എന്ന കവിതാസമാഹാരത്തിലുളളത്. അതിന് ശേഷമുളള ലോകവസാന കവിതകളാണ് വിധിയെഴുത്തുകള്‍. അതിന്റെ തുടര്‍ച്ചയാണ് ഇദ്ദേഹത്തിന്റെ വൈഗാരി എന്ന കവിതാസമാഹാരം. തന്റെ മുക്തി വേദാന്തയാത്രയാണ്. തന്നെ തിരിച്ചറിഞ്ഞ ഞാന്‍ എന്ന ആത്മകഥാ നോവല്‍ ഇദ്ദേഹത്തിന്റെ കലാസാഹിത്യ സാംസ്‌കാരിക ജീവിതവും എത്തിച്ചേരുന്ന വേദിതളുമാണ് ചതുര്‍വംശതി എന്ന നോവലുകളിലുളളത്. മാസ്റ്ററിംങ് റിസെര്‍ച്ച് സ്റ്റഡി എന്ന ഇംഗ്ലീഷ് പഠനഗ്രന്ഥത്തില്‍ പത്ത് ഗവേഷണ പഠനങ്ങളാണുളളത്. ഇതിനെകുറിച്ച് ഗ്രന്ഥലോകം 2018 ജൂലൈ ലക്കത്തില്‍ വന്നത്.സര്‍ഗ്ഗ ജീവിതത്തിന്റെ അഭാവബുദ്ധി മനസ്സ് ശരീരം എന്നിവയുടെ ശക്തി ശയിപ്പിക്കുകയും വ്യാവസായികവും കാര്‍ഷികവുമായ കര്‍മ്മാഐശ്വരങ്ങള്‍ക്ക് വിഘാതമുണ്ടാക്കുകയും ചെയ്യുമെന്ന വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ എഴുത്തുകാരന്‍ ഈ പുസ്തകത്തില്‍ പങ്കുവെയ്ക്കുന്നുവെന്നാണ് . അതുപോലെ ഗ്രന്ഥലോകത്തിന്റെ 2017 മെയ് ലക്കത്തില്‍ വിധിയെഴുത്തുകള്‍ എന്ന കാവ്യസമാഹാരത്തെ കുറിച്ചുളള പരിചയം ഇങ്ങനെയാണ് ,മനുഷ്യന്‍ വചനം, സുതാര്യ സത്യം, ശാശ്വത ജീവിതം ,പറയുവാന്‍ പാടില്ല, വിധി കാലം തുടങ്ങി ഇരുപത്തിയൊന്‍പത് കവിതകള്‍ മലയാള ഭാഷയും മനുഷ്യന്റെ ചരിത്രവും ഏകാന്തതയും വേദാന്തദര്‍ശനവുമെല്ലാം കവിതയില്‍ കടന്നുവരുന്നുണ്ട്. ആത്മീയതയോടുളള കവിയുടെ പക്ഷപാതീതം ഈ കവിതകളിലെല്ലാം കാണാനാകും. സത്യത്തിന്റെ വിധിയെഴുത്തുകളാണ് ഈ കവിതകളെന്ന് ആമുഖത്തില്‍ പറയുന്നു. സംസ്‌കൃതത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലുമായി കമലാക്ഷന്‍ വെളളാച്ചേരി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ച കൃതികള്‍ ഏറെയാണ്. ദര്‍ശനം (കവിതസമാഹാരം),വിധിയെഴുത്തുകള്‍(കവിതസമാഹാരം),വൈരാഗി(കവിതസമാഹാരം),എന്നെ തിരിച്ചറിഞ്ഞ ഞാന്‍ (ആത്മകഥാ നോവല്‍),മഹാവിഷ്ണു(നോവല്‍),ചതുര്‍വിശതി(നോവല്‍),മാസ്റ്റര്‍ റിസെര്‍ച്ച് സ്റ്റഡി(പഠനം),സന്യാസി(സംസ്‌കൃത കവിതസമാഹാരം) എന്നിവയാണ്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *