പ്രസാദ് കൂടാളി

പ്രസാദ് കൂടാളി

കണ്ണൂര്‍ ജില്ലയിലെ കൂടാളിയില്‍ ആമേരി ശ്രീധരന്റെയും പി.ഗൗരിയമ്മയുടെയും മകനായി ജനനം. കൂടാളി ഹൈസ്‌കൂള്‍, ഇരിക്കൂര്‍ ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍, കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജ്, ഗവ. ടി.ടി.ഐ (മെന്‍) കണ്ണൂര്‍ എന്നവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 3 വര്‍ഷം യു പി സ്‌കൂള്‍ അദ്ധ്യാപകനായി ജോലി ചെയ്തു.പഠനകാലത്ത് തന്നെ ആദ്യകവിതാസമാഹാരം പ്രസിദ്ധീകരിക്കപ്പെട്ടു. ഇപ്പോള്‍ കണ്ണൂര്‍ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഓഫീസില്‍ ജോലി ചെയ്യുന്നു. പരസ്പരം മാസിക കോട്ടയം സംസ്ഥാനതലത്തില്‍ ഏര്‍പ്പെടുത്തിയ കവിതാ പുരസ്‌കാരം, തൃശ്ശൂര്‍ അങ്കണം സാംസ്‌കാരിക വേദിയുടെ മികച്ച യുവ കഥാകൃത്തിനുള്ള സംസ്ഥാന അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
കുന്നിലേക്ക് ഒഴുകുന്ന പുഴ എന്ന കഥ നാട്ടുവഴിയിലൂടെയുള്ള ഒരു കവിയുടെ സഞ്ചാരമാണ്.കൊണ്ട മഴയും കണ്ട നിലാവും തഴുകിയ കാറ്റും ചേര്‍ന്ന് ഓരോ ഇതളിലും തന്നെ കൊത്തിവച്ച പൂവിനെപോലെ തന്റെ സ്മൃതികളുടെ മഷി നിറച്ച് എഴുതിയ ഒരു കവിയുടെ ജീവിത പുസ്തകം. ചെടി വസന്തം തേടി വേരിലേക്ക് നടത്തുന്ന യാത്രകള്‍പോലെ ഒഴുക്കിനിടയിലും ഒരു പുഴ കുന്നിലേക്ക് നടത്തുന്ന ചില യാത്രകള്‍.
കിവതയായിരുന്നു പ്രസാദിന്റെ കൂടപ്പിറപ്പ്. കഥ എഴുതിയതിനെകുറിച്ച് അദ്ദേഹം പറയുന്നത് ആസ്വാദകരെ വളരെയേറെ ആകര്‍ഷിക്കുന്ന ഒന്നാണ്. അദ്ദേഹത്തെ കവിതയുടെ കടലില്‍ നിന്നും കഥയുടെ കരയില്‍ പിടിച്ചിട്ടവനെപ്പോലെ ഒരു പിടച്ചിലായിരുന്നു എന്നാണ്.
കൃതികള്‍
ഹൃദയമുള്ള തോക്ക്-കവിതകള്‍- പായല്‍ബുക്‌സ്.
മഴപെയ്ത്തുകള്‍- കവിതകള്‍- കൈരളി ബുക്‌സ്.
രണ്ടാംപ്രതി (നോവല്‍)- പായല്‍ബുക്‌സ്.
മെന്‍സസ്സ്‌കാര്‍ഡ് -കവിതകള്‍- ഇന്‍സൈറ്റ് ബുക്‌സ്.
കുന്നിലേക്ക് ഒഴുകുന്ന പുഴകള്‍-കഥാസമാഹാരം-പ്രതിഭ ബുക്‌സ് തൃശ്ശൂര്‍.
ഭാര്യ: ടി എസ് സുജാത, മക്കള്‍: നിലീന, അമേയ


വിലാസം
പ്രിയ നിവാസ്, കൂടാളി പി.ഒ, കണ്ണൂര്‍-670592
ഫോണ്‍: 9446658377

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *