പി. പി. രാധാമണി

പി. പി. രാധാമണി


കണ്ണൂര്‍ ജില്ലയിലെ പ്രാപ്പൊയിലില്‍ കര്‍ഷക കുടംബത്തില്‍ വെളുത്തമ്പു യശോദ ദമ്പതികളുടെ നാല് മക്കളില്‍ രണ്ടാമത്തെയാളാണ് രാധാമണി. പ്രാപ്പൊയില്‍ ഹൈസ്‌കൂളില്‍ ഒന്നാതരം മുതല്‍ പത്താം തരം വരെ പഠിച്ചു. പഠനസമയത്ത് തന്നെ കവിതകളോട് താത്പര്യംപ്രകടിപ്പിച്ചിരുന്ന പി. രാധാമണിക്ക് സംസ്ഥാന യുവജനോത്സവത്തില്‍ മലയാളം കവിത വിഭാഗത്തില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചു. സ്‌കൂള്‍ പഠനകാലത്ത് ചെറുതായി കവിതകള്‍ രചിച്ചിരുന്നത് പ്രകൃതിയെക്കുറിച്ച് മനസ്സില്‍ കടന്നുവന്ന ആശയങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നു. സ്‌കൂള്‍ പഠനകാലം മുതല്‍ പാഠ്യവിഷയങ്ങളില്‍ എപ്പോഴും ഒന്നാം സ്ഥാനത്തായിരുന്നു രാധാമണി. മാതാവില്‍ നിന്നും പകര്‍ന്ന് കിട്ടിയ വായനാശീലം പില്‍ക്കാല ജീവിതത്തിലെ രചനകള്‍ക്ക് മാറ്റ് കൂട്ടാനും പുതിയ പുതിയ ആശയങ്ങള്‍ കണ്ടെത്താനുമുള്ള മാര്‍ഗ്ഗദീപങ്ങളായി വര്‍ത്തിച്ചു. ചെറുപ്പം മുതല്‍ അമ്മയില്‍ നിന്നും നല്ല നല്ല കഥകള്‍ കേട്ടാണ് ഈ കവയിത്രി വളര്‍ന്നത്. വടക്കന്‍ പാട്ടുകള്‍ ഈണത്തില്‍ അമ്മചൊല്ലുന്നത് അര്‍ത്ഥങ്ങള്‍ ഉള്‍ക്കൊണ്ട് ഇവര്‍ കേട്ടിരിക്കും.
ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം കണ്ണൂര്‍ ശ്രീനാരായണ കോളേജില്‍നിന്നും പ്രീ-ഡിഗ്രിക്ക് ചേര്‍ന്നതോട് കൂടി അവിടുത്തെ ലൈബ്രററി പരമാവധി പ്രയോജനപ്പെടുത്താന്‍ രാധാമണി ശ്രമിച്ചു. വായനക്കും ഒപ്പം എഴുത്തിനും അധ്യാപകരില്‍നിന്നും സുഹൃത്തുക്കളില്‍ നിന്നും ലഭിച്ച നിര്‍ലോഭമായ പ്രോത്സാഹനങ്ങള്‍ കൊണ്ട് തന്നെയാണ് ഇവര്‍ക്ക് കോളേജില്‍ വെച്ച് സോണല്‍ തല മത്സരങ്ങള്‍ക്ക് കഥയ്ക്കും, കവിതയ്ക്കും മത്സരിക്കാന്‍ സാധിച്ചത്. പ്രീഡിഗ്രിക്ക് സയന്‍സ് വിഷയമാണ് പഠിച്ചിരുന്നതെങ്കിലും അതിന് ശേഷം കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി.
അന്നത്തെ പ്രശസ്തമായ വാരികകളില്‍ ഒന്നായിരുന്നു കഥ ദ്വൈവാരിക അതിലാണ് പ്രഥമകഥ പ്രസിദ്ധീകൃതമായത്. അലയിളകുന്ന കുറത്തിപ്പുഴ- എന്നായിരുന്നു കഥയുടെ പേര്. ഈ കാലഘട്ടത്തില്‍ തന്നെ സ്മരണികളില്‍ പുതുമായര്‍ന്ന സൃഷ്ടികള്‍ നടത്തിവന്നിട്ടുണ്ട്.
തിരുവല്ല മാര്‍സെവേറിയോസ് മെമ്മോറിയല്‍ ട്രെയിനിംഗ് കോളേജ് ചെങ്ങരൂരില്‍ നിന്നു അധ്യാപക പരിശീലനം പൂര്‍ത്തിയാക്കി. ഒമ്പത് വര്‍ഷത്തോളം ചെറുപുഴ അണ്‍ എയ്ഡഡ് സ്‌കൂളില്‍ (സെന്റ് ജോസഫ് ഹയര്‍ സെക്കന്ററി സ്‌കൂള്‍) സേവനം അനുഷ്ഠിച്ചു. 2000-ത്തില്‍ കൊടക്കാട് ഓലാട്ട് സ്വദേശി സി. വാസുവുമായുള്ള വിവാഹം നടത്തു. അദ്ദേഹവും സാഹിത്യപ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ലോഭമായ സഹായവും പ്രോത്സാഹനവും നല്‍കി. സംയുക്ത കവിതാ സമാഹരാങ്ങളായ സമന്വയം, കാവ്യലോകം എന്നിവയില്‍ ശ്രദ്ധേയമായ കവിതകള്‍ പ്രസിദ്ധീകരിച്ചു. ഇതില്‍ സമന്വയത്തില്‍ പ്രസിദ്ധീകരിച്ച അടഞ്ഞ വാതിലുകളുള്ള വീട്, അവതാര രഹസ്യം എന്നീ കവിതകള്‍ രചനാ വൈഭവം കൊണ്ടും അനേകം അര്‍ത്ഥതലങ്ങള്‍ ഉള്ളതുകൊണ്ടും എടുത്തുപറയേണ്ടുന്ന കവിതകളായിരുന്നു. ഹൊസ്ദുര്‍ഗ്ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവ സ്മരണികയുടെ എഡിറ്ററായി പ്രവര്‍ത്തിച്ചു. (ജീവിതം ഒരാള്‍ ജീവിച്ചു തീര്‍ത്ത ഒന്നല്ല) സ്‌കൂള്‍ കുട്ടികള്‍ക്ക് വേണ്ടി ശില്പശാലകള്‍ സംഘടിപ്പിക്കുകയും അവരുടെ സര്‍ഗ്ഗവാസനകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് എല്ലാവിധ ശ്രമങ്ങള്‍ നടത്തുന്നതിനും തിരിക്കിനിടയിലും രാധാമണി ടീച്ചര്‍ സമയം കണ്ടെത്തുന്നു. ചുരുക്കത്തില്‍ ടീച്ചറുടെ ഏറ്റവും വലിയ ഹോബി എന്നത് പുസ്തകം വാങ്ങി സൂക്ഷിക്കുക എന്നത് തന്നെയാണ്.


വായനയുടെ പരന്ന ലോകത്തേക്ക് എത്തിയ സംഭവം ടീച്ചര്‍ ഇന്നും വിടാതെ മനസ്സില്‍ സൂക്ഷിക്കുന്നു. പത്താംതരത്തിലായിരിക്കുമ്പോള്‍ സ്‌കൂള്‍ യുവജനോത്സവത്തിന് ജഡ്ജ്‌മെന്റിന് എത്തിയ ചെറുപുഴ പത്മാലയത്തില്‍ ശ്രീധരന്‍ മാസ്റ്റര്‍ വീട്ടില്‍ വന്ന് ഒരു പുസ്തകം വായിക്കാന്‍ കൊടുത്തു. മാഷിന്റെ വീട്ടിലുളള ലൈബ്രററിയില്‍ കയറാനും ഇഷ്ടമുള്ള പുസ്തകങ്ങള്‍ എടുത്ത് വായിക്കാനുമുള്ള സ്വാതന്ത്ര്യം കൊടുത്തു. ഇതിലൂടെ വിശ്വസാഹിത്യത്തിലെ പലകൃതികളും പരിചയപ്പെടാനും പുതിയ പുതിയ പുസ്തകള്‍ വായനയില്‍ ഉള്‍പ്പെടുത്താനും അവര്‍ക്ക് സാധിച്ചു.
ടീച്ചറുടെ ആദ്യത്തെ കവിതാ സമാഹാരം തിരിച്ചറിവുകള്‍ 2010-ല്‍ പുറത്തിറക്കിയത് അങ്കണം ബുക്‌സായിരുന്നു. രണ്ടാമത്ത കവിതാസമാഹാരം തിരസ്‌കാരമില്ലാതിരിക്കട്ടെ- പുതുമയാര്‍ന്ന അമ്പതോളം കവിതകള്‍ ഉള്‍പ്പെടുത്തി കാഞ്ഞങ്ങാട് തുളുനാട് ബുക്‌സ് പുറത്തിറക്കിയത്.ആരോഗ്യവകുപ്പ് ജീവനക്കാരനായ ഭര്‍ത്താവ് സി. വാസുവില്‍നിന്നും, വിദ്യാര്‍ത്ഥികളായ മക്കള്‍ സാരംഗി.പി.പി യില്‍നന്നും സൗരവില്‍ നിന്നും എല്ലാവിധ സാഹിത്യപ്രവര്‍ത്തനങ്ങള്‍ക്കുമുള്ള പിന്തുണയും സഹായങ്ങളും ഇപ്പോള്‍ ഹൊസ്ദുര്‍ഗ് സ്‌കൂളില്‍ സേവനം അനുഷ്ഠിക്കുന്ന ടീച്ചര്‍ക്ക് ലഭിച്ചുവരുന്നു.


ചെറുക്കോണത്ത്
ഓലാട്ട് പി.ഒ.
കൊടക്കാട്
ഫോണ്‍ : 9847990101

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *