കാസര്‍ഗോഡ് ജില്ലയിലെ പ്രശസ്തനായ തന്ത്രീശ്വരന്‍ കീക്കാംകോട്ടില്ലത്ത് പരേതനായ കെ.യു. നാരായണന് തന്ത്രിയുടെയും ഇന്ദിര അന്തര്‍ജനത്തിന്റെയും (മംഗലാപുരം) ആറ് മക്കളില്‍ ഇളയവനാണ് നാരായണന് തന്ത്രി. താന്ത്രിക കര്‍മ്മങ്ങള്‍ കൂടാതെ നല്ലൊരു മാതൃകാ കര്ഷകന് കൂടിയാണ് ഇദ്ദേഹം. കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം തളിയില്‍ ക്ഷേത്രം മുതല്‍ കുടക് നീലാംബരം വരെയുള്ള നൂറിലേറെ ക്ഷേത്രങ്ങളുടെ താന്ത്രിക കര്‍മ്മം ഇേേദ്ദഹത്തിന്റെ കുടുംബമാണ് നടത്തിവരുന്നത്. ഉച്ചില്ലം (മഹാവിഷ്ണു), അരവത്ത് (സുബ്രഹ്മണ്യസ്വാമി) അച്ചേരി ( വിഷ്ണു) , തന്നോട് (വിഷ്ണു) കരിപ്പൊടി (ശാസ്താവ്, വിഷ്ണുമൂര്‍ത്തി) പന്നിപ്പള്ളി (പാര്‍ത്ഥസാരഥി) – തുടങ്ങിയ ക്ഷേത്രങ്ങളുടെ മാനേജിംഗ് ട്രസ്റ്റി ഇദ്ദേഹമാണ്. ഇതില്‍ ഉച്ചില്ലം ഒഴികെ ബാക്കി ദേവസ്വം ബോഡിന് കീഴിലാണ് ഇപ്പോള്‍ ഉള്ളത്. കൂടാതെ കേരളത്തിലെ നൂറിലധികം ക്ഷേത്രങ്ങളില്‍ പുനഃപ്രതിഷ്ഠ അടക്കമുള്ള സുപ്രധാന ക്ഷേത്രാചാര ചടങ്ങുകളില്‍ ഇദ്ദേഹം ഇതിനോടകം പങ്കെടുത്തിട്ടുണ്ട്.
നാരായണന് തന്ത്രിയുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഹരിശ്രീ കുറിച്ചത് സ്വദേശത്തുള്ള മേക്കാട്ട് സ്കൂളില്‍ വെച്ചായിരുന്നു. ഏഴാം തരത്തിന് ശേഷം നീലേശ്വരത്തുള്ള രാജാസ് ഹൈസ്കൂളിലേക്ക് മാറി. പഠനരംഗത്ത് മികച്ച നിലവാരം പുലര്‍ത്തിയിരുന്ന ഇദ്ദേഹം വളരെ ചെറിയ പ്രായത്തില്‍ തന്നെ ഇല്ലത്ത് വച്ച് അച്ചുതന് എഴുത്തച്ഛനില്‍ നിന്ന് സംസ്കൃതം പഠിച്ചിരുന്നു.ആ കാലഘട്ടത്തില്‍ തന്നെ മന്ത്രപഠനവും നടത്തികൊണ്ടിരുന്നു. തുടര്‍ന്ന് കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്സ് & സയന്‍സ് കോളേജില്‍ നിന്നും പ്രീഡിഗ്രി പാസ്സായി. ടെക്നിക്കല്‍ രംഗത്തായിരുന്നു അക്കാലത്ത് നരായണന് തന്ത്രിക്ക് ഏറെ താല്പര്യം. അത് കൊണ്ട് ചെന്ന് എത്തിച്ചത് കോഴിക്കോട് പോളി ടെക്നിക്കിലാണ്. അവിടെ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് പാസ്സായി. ഈ സമയത്ത് ജേഷ്ഠന് രാമ തന്ത്രി അദ്ദേഹമായിരുന്നു ക്ഷേത്രങ്ങളില്‍ കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചുവന്നിരുന്നത്. ഇതിനിടയില്‍ വിധിയുടെ കരാളഹസ്തം ജേഷ്ഠനെ തട്ടിയെടുത്തു. തുടര്‍ന്ന് കര്‍മ്മങ്ങള്‍ ചെയ്യാനുള്ള ചുമതലയും ക്ഷേത്രങ്ങളും ചുമതലകളും ഇദ്ദേഹത്തിന് ഏറ്റെടുക്കേണ്ടതായിവന്നു.
മടിക്കൈ ഗ്രാമപഞ്ചായത്തിലും അതുപോലെ ബാനം എന്ന സ്ഥലത്തും മാതൃകാപരമായ കൃഷിത്തോട്ടം ഇദ്ദേഹം ഇപ്പോഴും പരിപാലിച്ചുവരുന്നു. ഇതിലൂടെ ഗ്രാമപ്രദേശങ്ങളിലെ അനേകം പേര്‍ക്ക് തൊഴില്‍ നല്‍കാനും അവര്‍ക്കുള്ള ജീവോപാധിക്കുള്ള വക കണ്ടെത്താനും സാധിക്കുന്നു. ചുരുക്കത്തില്‍ അനേകം കുടുംബങ്ങളില്‍ സമൃദ്ധി എത്തിക്കാന്‍ ഇപ്പോഴും ഇദ്ദേഹത്തിന് കഴിയുന്നു.
നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് അറിവിന്റെ ഊര്‍ജ്ജം പകര്‍ന്ന് നല്കിയ സ്കൂളുകളായ പന്നിപ്പളളി എല്‍.പി ബാനം യു.പി എന്നിവ കീക്കാംകോട്ട് ഇല്ലക്കാരുടേതായിരുന്നു. നാരായണന് തന്ത്രിയുടെ തറവാട്ടുകാര് പിന്നീട് സര്‍ക്കാറിലേക്ക് പ്രസ്തുത സ്കൂളുകള്‍ കൈമാറിയിരുന്നു. അക്കാലത്ത് സ്വന്തമായി വാഹനം ഉണ്ടായിരുന്ന അപൂര്‍വ്വം തറവാട്ട് കാരില്‍ ഒന്ന് കീക്കാം കോട്ട് തറവാടായിരുന്നു.ബ്രഹ്മ ശ്രീ പുല്ലൂര്‍ യോഗ ക്ഷേമസഭയുടെ സാരഥ്യം നാരായണന് തന്ത്രി ഏറെ കാലം വഹിച്ചിരുന്നു. ഇപ്പോഴും യോഗക്ഷേമ സഭയില്‍ നിറസാന്നിധ്യമായി പ്രവര്‍ത്തിക്കുന്നു.
എല്ലാ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കും സഹകരണവും പിന്തുണയും നല്‍കിവരുന്ന രാജാസ് ഹൈസ്കൂള്‍ അധ്യാപിക സിന്ധുവാണ് ഇദ്ദേഹത്തിന്റെ ഭാര്യ.
വിലാസം
കെ.യു. നാരായണന് തന്ത്രി
അമൃതാ നിവാസ്
ബാനം, പരപ്പ പോസ്റ്റ്
കാസര്‍ഗോഡ് ജില്ല – 671533
ഫോണ്‍ : 9946555662