മലയാള കാവ്യരചന രംഗത്ത് പുതുവാഗ്ദാനമായ സുരേശ്വരന്‍ ആനിക്കാടി എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ടുന്ന വി.വി. സുരേഷ്‌കുമാര്‍ ഇതിനോടകം ഒട്ടനവധി പുതുമയാര്‍ന്ന ആക്ഷേപ കവിതകള്‍, ഗാനകവിതകള്‍ എന്നിവയിലൂടെ ശ്രദ്ധേയമായ വ്യക്തിത്വമാണ്. സിനിമഗാനരചനയില്‍ കൂടുതല്‍ ശ്രദ്ധേകന്ദ്രീകരരിക്കുക എന്ന ലക്ഷ്യവുമായിട്ടാണ് ഇദ്ദേഹം ഇപ്പോള്‍ മമ്പോട്ട് േപാകുന്നന്നത്. 1975 ല്‍ കാസര്‍ഗോഡ് ജില്ലയിലെ ഈസ്റ്റ് എളേരി പഞ്ചായത്തിലെ കമ്പല്ലൂരില്‍ വി.എസ്. വാസു-വി.കെ. സുമതി ദമ്പതികളുടെ മകനായി ജനിച്ച ഇദ്ദേഹം പെരിയ ചെറക്കപ്പാറ ജി.എല്‍.പി. സ്‌കൂള്‍, കേളപ്പജി സ്‌കൂള്‍ കൊടക്കാട് എന്നിവിടങ്ങളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്സ് & സയന്‍സ് കോളേജില്‍ നിന്ന് പ്രീഡിഗ്രിയും പാസ്സായി. പഠനകാലത്ത് തന്നെ സാഹിത്യമേഖലകളില്‍ അഭിരുചിയുണ്ടായിരുന്ന സുരേശ്വരന്‍ അക്കാലത്ത് തന്നെ ശ്രദ്ധേയമായ കവിതകള്‍ രചിക്കാന്‍ തുടങ്ങിയിരുന്നു. തിരുവനന്തപുരത്ത് നിന്ന് പ്രസിദ്ധീകരിച്ച ഒരു മാസികയിലാണ് കവിതയ്ക്ക് ആദ്യം അച്ചടി മഷിപുരണ്ടത്.
സ്ഫോടനാത്മകമായ ടെക്നോളജിയുടെ കാലത്ത് പ്രണയത്തിന്റെ പ്രസക്തി എന്താണെന്ന് ചിന്തിക്കുന്ന വരുണ്ട്. പറഞ്ഞു തീര്‍ക്കുന്ന മൊബൈ ലുകളുടെ കാലത്ത്, പറയാത്ത മൊഴികള്‍ കേള്‍ക്കാനുള്ള കാത് കാമുകന്/കാമുകിക്ക് ഉണ്ട്? ഒക്കെ ശരി എങ്കിലും ഒന്നുണ്ട് എന്നും ഒരേ കാര്യം പറയുന്ന ഉടലുകളെ മടുക്കുമ്പോള്‍ ഓരോ നേരവും ഓരോ കാര്യം പറയുന്ന മനസ്സിനെ നമ്മള്‍ക്കാവശ്യമായി വരും തീര്‍ച്ച പ്രണയ മഴ എന്ന എന്ന കവിതാസമാഹാരത്തിന്റെ അവതാരികയില്‍ പ്രശസ്ത എഴുത്തുകാരന്‍ പ്രകാശന്‍കരിവെള്ളൂരിന്റെ ഈ വിലയിരുത്തല്‍ തന്നെ മതി സുരേശ്വരന്‍ ആനിക്കാടിയുടെ കവിതകളുടെ അന്ത:സത്ത നമുക്ക് മനസ്സിലാക്കാന്‍.
പ്രീഡിഗ്രി പഠനത്തിന് ശേഷം കോഴിക്കോട് കുടുംബക്ഷേമ പരിശീലന കേന്ദ്രത്തില്‍ നിന്നും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കോഴ്സ് പഠിക്കുമ്പോള്‍ കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള സഹപാഠികള്‍ സുരേശ്വരന്റെ കഴിവ് തിരിച്ചറിഞ്ഞ് കാവ്യ രചനയ്ക്ക് സര്‍വ്വവിധ പ്രോത്സാഹന ങ്ങളും നല്‍കി. തുടര്‍ന്ന് ബോബെ മലയാളി സമാജത്തിന്റെ പ്രസിദ്ധീകരണത്തില്‍ കവിതകള്‍ പ്രസിദ്ധപ്പെടുത്തി. പ്രസ്തുത കവിതകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. സ്‌കൂള്‍ പഠന കാലത്ത് തന്നെ കാവ്യ രചന എന്നത് ഒരു തപസ്യയായി കൊണ്ടുനടന്ന ഇദ്ദേഹത്തിന്റെ കാവ്യ രചന നൈപുണ്യം പുറംേലോക മറിഞ്ഞത് കയ്യെഴുത്തു മാസികകളിലൂടെ ആയിരുന്നു.
2010 ല്‍ പതിനെട്ടോളം കവിതകള്‍ ഉള്‍പ്പെടുത്തി പ്രണയമഴ എന്ന കവിതാ സമാഹാരം കാഞ്ഞങ്ങാട് തുളുനാട് പബ്ലിക്കേഷന്‍ പുറത്തിറക്കി. ഇതിനോടകം തന്നെ നിരവധി പുരസ്‌കാരങ്ങളും അവാര്‍ഡുകളും ഈ യുവകവിയെ തേടിയെത്തി. 2013 ല്‍ രാഷ്ട്രകവി ഗോവിന്ദപൈ സ്മാരക സംസ്ഥാന കവിതാ അവാര്‍ഡും, 2016 ല്‍ കൂര്‍മ്മല്‍ എഴുത്തച്ഛന്‍ സാഹിത്യ അവാര്‍ഡും ലഭിച്ചു. ജീവിത സമന്വയസാംസ്‌കാരി കസമിതിയുടെ 2019 ലെ കവന കവിത്വം- അവാര്‍ഡിനര്‍ഹനായി.
പി യുടെ വഴിത്താരയിലൂടെ എന്ന ഒരു കൂട്ടം കവികളുടെ കവിതാസമാഹാ രത്തിലും കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2019-ല്‍ താളും തകരയും എന്ന കവിതാ സമാഹാരം തുളുനാട് ബുക്സ് കാഞ്ഞങ്ങാട് പുറത്തിറക്കി.
കുടാതെ ആള്‍ട്ടര്‍ നേറ്റീവ് മെഡിസിനില്‍ തത്പരന്‍ കൂടിയാണ് ഇദ്ദേഹം (ഡല്‍ഹിയില്‍ നിന്നും ഇറ്റാലിയന്‍ ഹെര്‍ബെല്‍ മെഡിസിന്‍ (ഇലക്ട്രോ ഹോമിയോപ്പതി) പ്രചരിപ്പിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യ ത്തില്‍ നടത്തുന്ന ഡി.ഇ. എച്ച്.എം, ബി. ഇ.എം. എസ് എന്നിവയും പാസ്സായിട്ടുണ്ട്).- ഇലക്ട്രോ ഹോമിയോപ്പതി, ആയ്യൂര്‍വേദം, പ്രാണിക് ഹീലിംങ് എന്നിവ പരിശീലിച്ചിട്ടുണ്ട്. സമകാലിക പ്രസിദ്ധീകരണങ്ങളിലെ നിറസാന്നിധ്യമായ സുരേശ്വരന്‍ ആനിക്കാടിയുടെ പക്ഷം കവിതയ്ക്ക് എപ്പോഴും ജീവനുണ്ടായിരിക്കണം, അവ കരയണം, ചിരിക്കണം, സര്‍വ്വോപരി മനസ്സില്‍ ചിത്രങ്ങള്‍ വരയ്ക്കണം എന്നതാണ്. നല്ലൊരു വായനക്കാരന്‍ കൂടിയായ ഇദ്ദേഹം കഴമ്പുള്ള ഗ്രന്ഥഖേരത്തിന്റെ ഉടമ കൂടിയാണ്.
ഇപ്പോള്‍ കേരള സര്‍ക്കാര്‍ ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആയി ജോലിചെയ്യുന്നു. ഭാര്യ പ്രസന്നകുമാരിയില്‍ നിന്നും സാഹിത്യ പ്രവര്‍ത്തനത്തിനുള്ള സര്‍വ്വ പിന്തുണയും ഇദ്ദേഹത്തിന് ലഭിക്കുന്നു. മാത്രമല്ല പ്രസകുമാരിയും ഭാവനാസമ്പന്നയായ കവിയത്രിയാണ്. ആനുകാലികങ്ങളിലും, ചില സംയുക്തകവിത സമാഹാരങ്ങളിലും ഇവരുടെ രചനകള്‍ പ്രസിദ്ധീകൃമായിട്ടുണ്ട്.