മലയാളത്തിലെ യുവ എഴുത്തുകാരില്‍ ശ്രദ്ധേയമായ രചനകളിലൂടെ അനുവാചക ഹൃദയങ്ങളില്‍ ഇടം നേടിയ എഴുത്തുകാരനാണ് സുധി ഓര്‍ച്ച. എഴുതുന്ന ഓരോ കൃതിക്കും അത് കവിതയായാലും കഥയായാലും കാലിക പ്രസക്തി ഉണ്ടായിരിക്കണം എന്നത് ഈ എഴുത്തുകാരന്റെ നിര്‍ബന്ധബുദ്ധിയാണ്. നിരവധി സമകാലിക പ്രസിദ്ധീകരണങ്ങളില്‍ വേറിട്ട ചിന്തകളിലൂടെ തന്റെ ആശയങ്ങള്‍ പുറംലോകത്തെ അറിയിക്കുന്നതില്‍ സദാ വ്യാപൃതനാണ് സുധിഓര്ച്ച. ഗ്രാമീണതയുടെ നിഷ്കളങ്കതയില്‍ ചാലിച്ചെടുത്ത കഥനശൈലി സുധിഓര്ച്ചയുടെ പ്രത്യേകതകളില്‍ ഒന്നാണ്.
അച്ചടി മഷി പുരണ്ട ആദ്യത്തെ കഥ ‘രോഗി’ കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം കോട്ടപ്പുറം ശ്രീ വൈകുണ്ഠം ക്ഷേത്രത്തില്‍ 2003 ല്‍ നടത്തിയ ബ്രഹ്മകലശ മഹോത്സവത്തിന്റെ ഭാഗമായി പുറത്തിറക്കിയ സ്മരണിക അമൃതകലശത്തില് പ്രസിദ്ധീകരിച്ചു. ‘നിശ’ എന്ന പേരില്‍ എഴുതിയ ശ്രദ്ധേയമായ കഥ ചെറുവത്തൂര്‍ തുരുത്തി നീലമംഗലത്ത് ഭഗവതി ക്ഷേത്രത്തില്‍ 25 വര്‍ഷങ്ങള്‍ക്ക് ശേഷം നടത്തിയ പെരുങ്കളിയാട്ടത്തിന്റ ഭാഗമായി പുറത്തിറക്കിയ സ്മരണികയിലും പ്രസിദ്ധീകരിച്ചത് ഏറെ ശ്രദ്ധയാകര്‍ഷിച്ച ഒന്നായിരുന്നു. സോവനീയറുകള്ക്കും മാസികകള്‍ക്കും ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ക്ക് വേണ്ടി നിരവധി കഥകള്‍ ഇപ്പോഴും ഇദ്ദേഹം എഴുതി വരുന്നു.
സുധി ഓര്‍ച്ചയുടെ പ്രഥമ നോവല്‍ ‘സദ്ദാം’- 2007-ല്‍ ഏപ്രില്‍ മാസത്തില്‍ കാഞ്ഞങ്ങാട് തുളുനാട് പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ചു. അക്കാലത്ത് സാഹിത്യ സദസ്സുകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നോവലുകളില്‍ ഒന്ന് ഇദ്ദേഹത്തിന്റെതായിരുന്നു. നിരവധി സ്ഥലങ്ങളില്‍ പ്രസ്തുത നോവല്‍ ചര്‍ച്ചചെയ്യപ്പെട്ടു.
രണ്ടാമത്തെ നോവല്‍ ‘മഞ്ഞുപെയ്യുന്നരാത്രി’ – കാഞ്ഞങ്ങാട് തുളുനാട് പബ്ലിക്കേഷന്‍സ് 2007-ല്‍ ഒക്ടോബറില്‍ പ്രസീദ്ധീകരിച്ചു. പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകനും, സാഹിത്യകാരനുമായ പ്രഫ: എം. എ റഹ്മാനാണ് ഇതിന് അവതാരിക തയ്യാറാക്കിയത്.
നീലേശ്വരത്തെ ശാസ്ത്ര സോഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ,് കേരള കള്‍ച്ചറല്‍ അക്കാദമി, ഓര്‍ച്ച ജവഹര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് ജീവിതസമന്വയ തുടങ്ങിയ സന്നദ്ധസംഘടനകളുടെ സജീവപ്രവര്‍ത്തകനാണ് സുധി ഓര്‍ച്ച. ശരിയായ നാമം കെ.പി. സുധി, വി.ടി. ബാലകൃഷ്ണന് കെ.പി. ചന്ദ്രിക ദമ്പതികളുടെ മകനായി കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം ഓര്‍ച്ചയില്‍ 1978- ല്‍ ജനിച്ചു. നീലേശ്വരം എന്‍. കെ. ബി എം. എയുപി സ്കൂളിലും, രാജാസ് ഹയര്‍സെക്കന്ററി സ്കൂളിലും വിദ്യാഭ്യാസം. ഭാര്യ അജിത മകന് അക്ഷയ് ദേവ്. ഇപ്പോള്‍ നീലേശ്വരം കൊയാമ്പുറത്ത് താമസിക്കുന്നു. കടാതെ ശ്രദ്ധേയമായ ‘നികാരം’- എന്ന ഹ്രസ്വചിത്രത്തിലും, ദി സൈക്കില്‍ (ഹ്രസ്വചിത്രം) മറ്റ് ആല്‍ബങ്ങളിലൂടെയും തന്റെ അഭിനയപാടവും തെളിയിക്കാന്‍ ഈ യുവ എഴുത്തുകാരന് സാധിച്ചു. ഇപ്പോള്‍ ക്വയറ്റ് റിവഞ്ച് എന്ന ശിഥിലമാക്കപ്പെടുന്ന കുടുംബ ബന്ധങ്ങളുടെ കഥപറയുന്ന ഹ്രസ്വചിത്രം പ്രദര്‍ശനത്തിന് ഒരുങ്ങിയിരിക്കുകയാണ്.
എല്ലാ കലാ-സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കും നിര്‍ലോഭമായ സഹകരങ്ങള്‍ നല്‍കിവരുന്ന അജിതയാണ് സുധിയുടെ ഭാര്യ. ഏക മകന് അക്ഷയ് വിദ്യാര്‍ത്ഥിയാണ്. അഭനയകലയില് മികവ് തെളിയാക്കാന്‍ അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട് അക്ഷയ്ന്.
വിലാസം
സുധി.കെ.പി.
ഓര്‍ച്ച ഹൗസ്
കൊയാമ്പുറം പോസ്റ്റ്
നീലേശ്വരം വഴി- 671314
Mob: 9745152368