സുമവാസുദേവന്‍ നായര്‍

സുമവാസുദേവന്‍ നായര്‍

ആലപ്പുഴ ജില്ലയിലെ ഹരിപ്പാടാണ് സുമ വാസുദേവന്‍ നായരുടെ ജന്മസ്ഥലം. ഹരിപ്പാടിനടുത്തുള്ള കുമാരപുരം എന്ന ഗ്രാമത്തിലെ ഗ്രാമണച്ഛായില്‍ വളര്‍ന്നഅവര്‍ക്ക് വളരെ ചെറുപ്പം മുതല്‍ തന്നെ ഉള്ളിന്റെ ഉള്ളില്‍ സഹിതഭാവന ഉണ്ടായിരുന്നുവെങ്കിലും അവ പ്രകടമാക്കാന്‍ ദീര്‍ഘകാലം വേണ്ടിവന്നു. പ്രകൃതി രമണീയമായ ആ ഗ്രാമത്തില്‍ അനന്തപുരം…
ശ്രീ വെതിരമന കൃഷ്ണന്‍ നമ്പൂതിരി

ശ്രീ വെതിരമന കൃഷ്ണന്‍ നമ്പൂതിരി

നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പ്രയോഗിക്കപ്പെടുന്ന പൗരാണിക സമ്പ്രദായങ്ങളെയാണ് വാസ്തുശാസ്ത്രം എന്ന വാക്കുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഇതിന്റെ പ്രയോഗത്തെ സ്ഥാനം നോക്കല്‍ എന്ന പേരിലും അറിയപ്പെടുന്നു.മുന്‍കാലങ്ങളില്‍ ഹിന്ദു ക്ഷേത്രങ്ങളുടെ നിര്‍മ്മിതിക്ക് മാത്രമായി ഉപയോഗിച്ചിരുന്ന ഈ രീതി, ഇന്ന് എല്ലാവിധ കെട്ടിടങ്ങളുടെയും കിണറുകളുടെയും നിര്‍മ്മാണത്തിലും അവലംബിക്കുന്നുണ്ട ്.കെട്ടിടത്തിന്റെയും…
ഊര്‍മ്മിള നാരായണന്‍

ഊര്‍മ്മിള നാരായണന്‍

നൈസര്‍ഗ്ഗീകമായ ഏതൊരു സര്‍ഗ്ഗാത്മകതയും പ്രകൃതിയുടെ വരദാനമാണ്. സംഗീതവും ജീവിതവും ഉര്‍മ്മിള നാരായണന് ഒന്നുതന്നെയാണ്. ഏതൊരു കലോപാസകനും തന്റെ കലയുടെ ഉദാത്തമായ മേഖലയിലൂടെയുള്ള പ്രയാണം ഒരിക്കലും ഒരു നിശ്ചത സീമയിലോ, നിയതമായ അതിര്‍വരമ്പുകള്‍ക്കുള്ളിലോ ഒതുക്കിനിര്‍ത്താന്‍ പറ്റില്ലെന്നുള്ളതും ഒരു യാഥാര്‍ത്ഥ്യമാണ്. സംഗീതത്തിന്റെ അനന്തസാധ്യതകള്‍ അന്വേഷിക്കുന്ന…
കെ.പി. കൃഷ്ണന്‍

കെ.പി. കൃഷ്ണന്‍

കേരളത്തിലെ വിവിധ സമുദായക്കാരുടെ ഇടയില്‍ പ്രചാരത്തിലുള്ള ഒരു നാടന്‍ വിനോദമാണ് കോല്‍ക്കളി., കോലടിക്കളി, കമ്പടിക്കളി എന്നിങ്ങനെ പല പേരുകള്‍ ഇതിനുണ്ട്. എന്നാല്‍ മലബാറിലെ മുസ്ലീങ്ങളുടെയും ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും കോല്‍ക്കളികള്‍ തമ്മില്‍ പ്രകടമായ വ്യത്യാസങ്ങളുണ്ട്. വന്ദനക്കളി, വട്ടക്കോല്‍, ചുറ്റിക്കോല്‍, തെറ്റിക്കോല്‍, ഇരുന്നുകളി, തടുത്തുകളി,…
ജോത്സ്യര്‍ ശ്രീഹരി കെ പി ആലപ്പടമ്പ്

ജോത്സ്യര്‍ ശ്രീഹരി കെ പി ആലപ്പടമ്പ്

വേദ ആചാരങ്ങളെ പിന്തുണക്കുന്ന ആറ് തത്വങ്ങളില്‍ ഒന്നാണല്ലോ ജ്യോതിഷം. ആചാരങ്ങളുടെ തീയതി നിര്‍ണ്ണയിക്കുന്ന ഒരു കലണ്ടര്‍ തയ്യാറാക്കുന്നതും ജ്യോതിഷവുമായി ബന്ധപ്പെട്ടിരുന്നു. ഇന്ന് ഇന്ത്യയിലെ തന്നെ വിവിധ സര്‍വ്വകലാശാലകളില്‍ ജ്യോതിഷം ഒരു പാഠ്യവിഷയമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. വര്‍ഷങ്ങളായി ജ്യോതിഷരംഗത്ത് നിറസാന്നിദ്ധ്യമായ ശ്രീഹരി പ്രശസ്ത ജോത്സ്യപണ്ഡിതനായ…
വിജയന്‍ മുങ്ങത്ത്

വിജയന്‍ മുങ്ങത്ത്

വ്യക്തി ജീവിതത്തില്‍ ഘോരകാന്താരം ഒരാളുടെ ഔദേ്യാഗിക ജീവിതത്തിലെ അനുഭവങ്ങളുടെ നിമ്‌ന്നോന്നങ്ങളാണ് വിജയന്‍ മുങ്ങത്തിന്റെ ആരണ്യകാണ്ഡത്തില്‍ പ്രവേശിക്കുന്ന ഏതൊരാള്‍ക്കും ദൃശ്യമാവുക. സേവന കാലഘട്ടത്തെ സ്മരിച്ചു കൊണ്ടുളള ഒട്ടേറെ സര്‍വ്വീസ് സ്റ്റോറികള്‍ വായിച്ചറിഞ്ഞ വായനക്കാര്‍ക്ക് ശ്രീ മുങ്ങത്ത് വിജയന്‍ തികച്ചും വ്യത്യസ്തമായ ഒരു ഓര്‍മ്മ…
സി.ഐ. ശങ്കരന്‍

സി.ഐ. ശങ്കരന്‍

വാക്കുകളുടെ വലംപിരി ശംഖില്‍ കാവ്യജീവനെ ആവാഹിക്കാന്‍ ആത്മാര്‍ത്ഥമായും പരിശ്രമിക്കുന്ന സഹൃദയ മനസ്സും ഭാവനയുമുണ്ട് ശ്രീ. സി.ഐ. ശങ്കരന്. ഇക്കഴിഞ്ഞ നാളുകളില്‍ കുറേയേറെ കവിതകള്‍ കുറിച്ചിട്ട അദ്ദേഹം പണ്ട് ഇടശ്ശേരി ചോദിച്ചതുപോലെ ഇങ്ങനെയൊക്കെയല്ലേ കവിത? എന്ന് നമ്മോടും ചോദിക്കുന്നു. നീ കാണുന്ന മുരിങ്ങാക്കൊമ്പിനുച്ചിയിലെ…
അലന്‍ ആന്റണി

അലന്‍ ആന്റണി

സഹിത ഭാവമുള്ളത് സാഹിത്യം. ജന്മനിദ്ധമായ കഴിവിലൂടെ ലഭിക്കുന്ന കലയെ അല്ലെങ്കില്‍ സാഹിത്യത്തെ ചുറ്റുപാടുകളില്‍ നിന്ന് ലഭ്യമായ അറിവുകള്‍ കൊണ്ട് നിറച്ച് അതിനെ പൂര്‍ണ്ണതയില്‍ എത്തിക്കാനുള്ള വെമ്പല്‍- അതിലൂടെയാണ് ഒരു പക്ഷേ സര്‍ഗ്ഗാത്മകമായ സൃഷ്ടികള്‍ പിറവിയെടുക്കുന്നത്. വളരെ ചെറുപ്പത്തില്‍ തന്നെ വായന കൈമുതലാക്കി…
സാവിത്രിവെള്ളിക്കോത്ത്

സാവിത്രിവെള്ളിക്കോത്ത്

കാവ്യരചന രംഗത്ത് വേറിട്ട പ്രമേയങ്ങള്‍ കണ്ടെത്തി അവതിരിപ്പിക്കുന്നതിലൂടെ ശ്രദ്ധേയമായ വ്യക്തിത്വത്തിന് ഉടമയാണ് സാവിത്രി. സര്‍ക്കാര്‍ മേഖലയില്‍ വര്‍ഷങ്ങളോളം സേവനമനുഷ്ഠിച്ച് വിരമിച്ച ശേഷം കവിതയേയും സാഹിത്യത്തേയും നെഞ്ചിലേറ്റിയ സാവിത്രിവെള്ളിക്കോത്ത് കാസര്‍ഗോഡ് ജില്ലയിലെ പുല്ലൂര്‍ എടമുണ്ട കെ.സി. കുഞ്ഞികൃഷ്ണന്‍ മാസ്റ്റരുടെയും ജാനകിഅമ്മയുടെയും ഏകമകളാണ്. 1957…
ഡോ: ടി.യം. സുരേന്ദ്രനാഥ്.

ഡോ: ടി.യം. സുരേന്ദ്രനാഥ്.

ഓരോ ജന്മവും ഓരോ നിയോഗമാണ്. ഈ നിയോഗത്തിന്റെ സാക്ഷാത്കാരത്തിനുള്ള വെമ്പലിലാണ് മലബാറിലെ സാമൂഹ്യ- സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായ ടി.യം എന്ന രണ്ടക്ഷര ത്തിലറിയപ്പെടുന്ന ഡോ: തെക്കിലെ മഠത്തില്‍ സുരേന്ദ്രനാഥ്. തന്റെ കര്‍മ്മമണ്ഡലം ഏതാണെന്നും എന്താണെന്നും സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തുതന്നെ മനസ്സിലുറപ്പിച്ച് വിധിയോട്…