Actor Archives - Welcome to Jeevitha.org https://jeevitha.org/category/actor/ Explore your life with Jeevitha.org Wed, 21 Aug 2024 05:43:06 +0000 en-US hourly 1 https://wordpress.org/?v=6.6.2 https://i0.wp.com/jeevitha.org/wp-content/uploads/2024/05/cropped-adbizindia.png?fit=32%2C32&ssl=1 Actor Archives - Welcome to Jeevitha.org https://jeevitha.org/category/actor/ 32 32 126488577 പി.കെ തമ്പാന്‍ നമ്പ്യാര്‍ https://jeevitha.org/%e0%b4%aa%e0%b4%bf-%e0%b4%95%e0%b5%86-%e0%b4%a4%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%be%e0%b4%a8%e0%b5%8d-%e0%b4%a8%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d/ https://jeevitha.org/%e0%b4%aa%e0%b4%bf-%e0%b4%95%e0%b5%86-%e0%b4%a4%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%be%e0%b4%a8%e0%b5%8d-%e0%b4%a8%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d/#respond Wed, 21 Aug 2024 05:40:35 +0000 https://jeevitha.org/?p=421 ആദ്യകാല പയ്യന്നൂര്‍ പഞ്ചായത്ത് ബോര്‍ഡ് മെമ്പറും തൊഴിലാളി പ്രസ്ഥാന നേതാവും പൊതുപ്രവര്‍ത്തകനുമായ കൊഴുമ്മല്‍ പുതിയ പറമ്പത്ത് കുഞ്ഞിരാമന്‍ നമ്പ്യാരുടെയും പോത്തരകര്യാട്ട് രുഗ്മിണിയമ്മയുടെയും മകനായി 1954 ജനുവരി ഒന്നിന് ശ്രീ പി.കെ തമ്പാന്‍ നമ്പ്യാര്‍ ജനിച്ചു. ചെറുപ്പം മുതല്‍ തന്നെ ചിട്ടയും അച്ചടക്കവും…

The post പി.കെ തമ്പാന്‍ നമ്പ്യാര്‍ appeared first on Welcome to Jeevitha.org.

]]>
ആദ്യകാല പയ്യന്നൂര്‍ പഞ്ചായത്ത് ബോര്‍ഡ് മെമ്പറും തൊഴിലാളി പ്രസ്ഥാന നേതാവും പൊതുപ്രവര്‍ത്തകനുമായ കൊഴുമ്മല്‍ പുതിയ പറമ്പത്ത് കുഞ്ഞിരാമന്‍ നമ്പ്യാരുടെയും പോത്തരകര്യാട്ട് രുഗ്മിണിയമ്മയുടെയും മകനായി 1954 ജനുവരി ഒന്നിന് ശ്രീ പി.കെ തമ്പാന്‍ നമ്പ്യാര്‍ ജനിച്ചു. ചെറുപ്പം മുതല്‍ തന്നെ ചിട്ടയും അച്ചടക്കവും ലക്ഷ്യ ബോധവുമുളള ഒരു ജീവിത ശൈലിയാണ് തമ്പാന്‍ പിന്തുടരുന്നത്. തമ്പാന്റെ മുത്തച്ഛന്‍ കടമ്പൂര്‍ ശങ്കരന്‍ നമ്പ്യാര്‍ അറിയപ്പെടുന്ന വിഷവൈദ്യന്‍ ആയിരുന്നു.അമ്മയുടെ അമ്മാവന്‍ ബിരുദധാരിയും സ്വാതന്ത്രസമര സേനാനിയും ഭൂദാന പ്രസ്ഥാനത്തിന്റെ പ്രചാരകനുമായിരുന്നു. സ്വന്തം ഭൂമി പ്രസ്ഥാനത്തിന് ദാനമായി നല്‍കി മാതൃക കാട്ടിയ വ്യക്തിയായിരുന്നു അദ്ദേഹം.പുറച്ചേറി ഗവ: എല്‍.പി സ്‌കൂള്‍, പിലാത്തറ യു.പി സ്‌കൂള്‍ മാതമംഗലം ഗവ: ഹൈസൂള്‍, കുഞ്ഞിമംഗലം ഗവ: ഹൈസൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ തമ്പാന്‍ പയ്യന്നൂര്‍ കോളേജില്‍ ചേര്‍ന്ന് ഇക്കണോമിക്‌സില്‍ ബിരുദമെടുത്തു.1978 കണ്ണൂര്‍ ഡിസ്ട്രിക്റ്റ് കോപ്പേറേറ്റിവ് ബാങ്കില്‍ സ്റ്റെനോഗ്രാഫറായി ജോലിയില്‍ പ്രവേശിച്ചു. പ്രമോഷന്‍ ലഭിക്കണമെങ്കില്‍ കോപ്പറേറ്റിവ് ട്രെയിനിംങ് ആവിശ്യമായിരുന്നു. ബി.എ ബിരുദമുണ്ടായിരുന്നെങ്കിലും പ്രൈവറ്റായി പഠിച്ച് ബി.കോം പസ്സായി. പിന്നീട് അക്കൗണ്ടന്റായി പ്രമോഷന്‍ നേടി. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ വായന ഇദ്ദേഹത്തിന്റെ ഹോബിയാണ്. ഗാന്ധിജിയുടെ ആത്മകഥയാണ് തന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച ഗ്രന്ഥം എന്ന് തമ്പാന്‍ പറയുന്നു.അക്കാലത്ത് പ്രസിദ്ധീകരിച്ചിരുന്ന അസാധു എന്ന കാര്‍ട്ടൂണ്‍ മാസികയില്‍ അടിക്കുറിപ്പ് മത്സരത്തിന് താനയച്ചുകൊടുത്ത അടിക്കുറിപ്പ് ഫോട്ടോയോടോപ്പം അടിച്ചുവന്നതും സമ്മാനം ലഭിച്ചതും ഇദ്ദേഹം ഇപ്പോഴും ഓര്‍ക്കുന്നു1994 സംസ്ഥാന സഹകരണ ബാങ്ക് തീരുമാനം അനുസരിച്ച് ജില്ലാ ബാങ്കുകള്‍ ഭാഗികമായി കമ്പ്യൂട്ടര്‍ വല്‍ക്കരിക്കുവാന്‍ തീരുമാനിച്ചുവെങ്കിലും ഇതിനായി കണ്ണൂരില്‍ നിന്നും തിരെഞ്ഞെടുക്കപ്പെട്ട രണ്ടുപേരില്‍ ഒരാള്‍ തമ്പാന്‍ നമ്പ്യാരായിരുന്നു.ട്രെയിനിങിനു ശേഷം ബാങ്കിന്റെ കമ്പ്യൂട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ സീനിയര്‍ അക്കൗണ്ടന്റായും പിന്നീട് മാനേജറായും ഇദ്ദേഹം നിയമിതനായി. ആ സമയത്ത് കേരളത്തിന് പുറത്തേക്ക് ഡ്രാഫ്റ്റുകള്‍ എടുക്കുവാനുളള സൗകര്യം ബാങ്കിന്റെ കണ്ണൂര്‍ ബ്രാഞ്ചില്‍ മാത്രമേ ഉണ്ടായിരുന്നുളളൂ.മറ്റ് പത്ത് ബ്രാഞ്ചുകളില്‍ ഈ സൗകര്യം ഏര്‍പ്പെടുത്തുവാനുളള ബാങ്ക് തീരുമാനം ഈ സമയത്തായിരുന്നു.
2005 മുതല്‍ കണ്ണൂര്‍ ഡിസ്ട്രിക്റ്റ് കോ-ഓപ്പറേറ്റിവ് ബാങ്ക് പരിയാരം മെഡിക്കല്‍ കോളേജ് ബ്രാഞ്ച് മാനേജരായി സേവനമനുഷ്ഠിക്കുന്ന തമ്പാന്‍ ഓള്‍ കേരള ബാങ്ക് എംപ്ലോയിസ് അസോസിയേഷന്‍ ജില്ലാ വൈസ ്പ്രസിഡന്റായും കണ്ണൂര്‍ ഡിസ്ട്രിക്റ്റ് കോ-ഓപ്പറേറ്റിവ് ബാങ്ക് എംപ്ലോയീസ് യൂണിയന്‍ ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു.അതിനുശേഷം ടൈപ്പ്‌റേറ്റിങ്ങും ഷോര്‍ട്ട് ഹാന്റും പഠിച്ചു. കേരള ഗവ:സര്‍ട്ടിഫിക്കറ്റുകളും കരസ്ഥമാക്കി.
സ്‌കൂളില്‍ പഠിക്കുമ്പോള്‍ സ്‌കൗട്ടില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്നു. ഇദ്ദേഹം കോളേജില്‍ എന്‍.സി.സി അണ്ടര്‍ ഓഫീസറായിരുന്നു.ഇന്ത്യന്‍ ആര്‍മിയുടെ മദ്രാസ് റെജിമെന്റ് തിരുവനന്തപുരത്ത് വെച്ച് നടത്തിയ 45 ദിവസത്തെ ട്രെയിനിംങ് ക്യാമ്പില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചു.ആര്‍മിയില്‍ ചേരുവാന്‍ താല്‍പര്യമുണ്ടായിരുന്നെങ്കിലും വീട്ടുകാരുടെ എതിര്‍പ്പ് കാരണം നടന്നില്ല. എങ്കിലും എന്‍.സി.സിയില്‍ നിന്നും കിട്ടിയ ട്രെയിനിംങ് ജീവിതത്തില്‍ അടുക്കും ചിട്ടയും ലഭിക്കുവാന്‍ സഹായകമായി എന്ന് ഇദ്ദേഹം പറയുന്നു. കടന്നപ്പളളി ശിവക്ഷേത്രം അമ്മയുടെ തറവാട്ടുകാരുടെ വകയാണ്. അച്ഛന്റെ തറവാടായ കൊഴുമ്മല്‍ പുതിയ പറമ്പത്തുകാര്‍ക്ക് സ്വന്തമായി കാവുകളുണ്ട്. കക്കറ ഭഗവതിയാണ് പ്രതിഷ്ഠ.തികഞ്ഞ ഈശ്വര വിശ്വാസിയായ തമ്പാന്‍ ഗുരുവായൂര്‍,മധുര, കാശി തുടങ്ങിയ പുണ്യ സ്ഥലങ്ങളില്‍ സന്ദര്‍ശിച്ചിട്ടുണ്ട്.1984-ല്‍ വിവാഹിതനായി.ബ്രിട്ടീഷ് ഭരണകാലത്ത് ജഡ്ജിയായിരുന്ന ജസ്റ്റിസ് പാറകുളങ്ങര ഗോവിന്ദമേനോന്റെ കുടുംബപരമ്പരയില്‍പ്പെട്ട പി.ദീപയാണ് ഭാര്യ.കോയമ്പത്തൂരില്‍ എം.എ.സി ബയോടെക്‌നോളജി വിദ്യാര്‍ത്ഥിനിയായ ദീപ്തി,ബാംഗ്ലൂരില്‍ ബി.ബി.എം വിദ്യാര്‍ത്ഥിയായ സന്ദീപ് എന്നിവരാണ് മക്കള്‍.


തമ്പാന്‍ നമ്പ്യാര്‍
ദീപ്തി,പുറച്ചേരി,ഏഴിലോട്
പി.ഒ, പയ്യന്നൂര്‍,കണ്ണൂര്‍-670309
ഫോണ്‍ : 9446678008

The post പി.കെ തമ്പാന്‍ നമ്പ്യാര്‍ appeared first on Welcome to Jeevitha.org.

]]>
https://jeevitha.org/%e0%b4%aa%e0%b4%bf-%e0%b4%95%e0%b5%86-%e0%b4%a4%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%be%e0%b4%a8%e0%b5%8d-%e0%b4%a8%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d/feed/ 0 421
അജിത്ത് കൂവോട് https://jeevitha.org/%e0%b4%85%e0%b4%9c%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b5%82%e0%b4%b5%e0%b5%8b%e0%b4%9f%e0%b5%8d/ https://jeevitha.org/%e0%b4%85%e0%b4%9c%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b5%82%e0%b4%b5%e0%b5%8b%e0%b4%9f%e0%b5%8d/#respond Tue, 30 Jul 2024 05:54:56 +0000 https://jeevitha.org/?p=334 കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരിയില്‍ അദ്ധ്യാപകനായിരുന്ന കളത്തില്‍ വളപ്പില്‍ പണിക്കര്‍ ഭാസ്‌കരന്റെയും അമ്മന്‍കോവില്‍ കാര്‍ത്ത്യായനിയുടെയും അഞ്ച് മക്കളില്‍ മൂന്നാമന്‍ . ഇപ്പോള്‍ തളിപ്പറമ്പിനടുത്ത കൂവോട് താമസിക്കുന്നു. അരോളി, കല്ല്യാശ്ശേരി എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്ന് തളിപ്പറമ്പ് കോ-ഓപ്പ് ആര്‍ട്സ് കോളേജ്, കണ്ണൂര്‍ എസ്.എന്‍.…

The post അജിത്ത് കൂവോട് appeared first on Welcome to Jeevitha.org.

]]>
കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരിയില്‍ അദ്ധ്യാപകനായിരുന്ന കളത്തില്‍ വളപ്പില്‍ പണിക്കര്‍ ഭാസ്‌കരന്റെയും അമ്മന്‍കോവില്‍ കാര്‍ത്ത്യായനിയുടെയും അഞ്ച് മക്കളില്‍ മൂന്നാമന്‍ . ഇപ്പോള്‍ തളിപ്പറമ്പിനടുത്ത കൂവോട് താമസിക്കുന്നു. അരോളി, കല്ല്യാശ്ശേരി എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്ന് തളിപ്പറമ്പ് കോ-ഓപ്പ് ആര്‍ട്സ് കോളേജ്, കണ്ണൂര്‍ എസ്.എന്‍. എന്നിവിടങ്ങളില്‍ കോളേജ് വിദ്യാഭ്യാസം. സാവത്തിക ശാസ്ത്രത്തില്‍ ബിരുദവും, മാവേലിക്കര പീറ്റ് മെമ്മോറിയല്‍ ട്രെയിനിംഗ് കോളേജില്‍ നിന്നും ബി.എഡും (ഇംഗ്ലീഷ്) കരസ്ഥമാക്കി.
പഠനസമയത്ത് തന്നെ സിനിമയോട് അടങ്ങാത്ത ഒരു ഒരു കമ്പം ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. പഠനത്തിന് വിഘാതം കൂടാതെ അക്കാലത്ത് ഇറങ്ങുന്ന ഒട്ടുമിക്ക കലാമൂല്യമുള്ളതും ജീവിതഗന്ധികളുമായ സിനിമകള്‍ കാണുന്നതിന് അജിത്ത് സമയം കണ്ടെത്തിയിരുന്നു. ഇതിന് പുറമെ നല്ലൊരു കഥാപ്രസംഗ ആസ്വാദകന്‍ കൂടിയായിരുന്നു ഇദ്ദേഹം. ഇഷ്ട കാഥികന്‍ ശ്രീ.വി. സാബശിവന്‍. പ്രീ-ഡിഗ്രി പഠനസമയം മുതല്‍ തന്നെ സാഹിത്യരംഗത്തോടുള്ള അടങ്ങാത്ത അഭിവാഞ്ച ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. അത് ചെന്നെത്തിച്ചത് പാപ്പിനിശ്ശേരി പബ്ലിക്ക് ലൈബ്രറിയില്‍ ആണ്. അവിടുത്തെ ശേഖരത്തില്‍ നിന്നും ഒട്ടേറെ കൃതികള്‍ വായിക്കാന്‍ സാധിച്ചു.


ഡിഗ്രിപഠനസമയത്ത് എസ്.എന്‍ കോളേജ് ലൈബ്രറിയും പരമാവധി പ്രയോജനപ്പെടുത്തിയത് പില്‍ക്കാല സാഹിത്യ പ്രവര്‍ത്തനത്തിന് മാറ്റ് കൂട്ടി. ടീച്ചേഴ്സ് ട്രെയിനിംഗ് സമയത്ത് കെ.പി.എ.സി. സന്ദര്‍ശിക്കാന്‍ ലഭിച്ച അവസരത്തിലൂടെയാണ് സാഹിത്യരംഗത്ത് കൂടുതല്‍ സജ്ജീവമായത്. ഈ സമയത്ത് ഫൈന്‍ആര്‍ട്സ് എക്സിക്യൂട്ടീവ് അംഗമായും മാഗസിന്‍ കമ്മറ്റി അംഗമായും പ്രവര്‍ത്തിച്ചു. മാത്രമല്ല ചെറുകഥാ രചനയ്ക്ക് നാന്ദി കുറിച്ചതും ഈ കാലഘട്ടത്തില്‍ തന്നെയായിരുന്നു.
ആകാശവാണി കണ്ണൂര്‍ നിലയത്തില്‍ അവതരിപ്പിച്ചുവന്ന കഥകളും ഏറെ ശ്രദ്ധേയമായിരുന്നു.
എഴുത്തിന് ജോലി സംബന്ധമായ തിരക്കുകള്‍ കാരണം താല്‍കാലിക വിരാമം ഇട്ടിരുന്നുവെങ്കിലും വായന എന്നത് ഒരു തപസ്യയായി അജിത്കൂവോട് കൊണ്ട് നടന്നു. എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് മുഖേന കാസര്‍ഗോഡ് ജില്ലയില്‍ ഹൈസ്‌കൂള്‍ അദ്ധ്യാപകനായും, കോഴിക്കോട് സര്‍വ്വകലാശാലയില്‍ ഉദ്യോഗസ്ഥനായും ജോലി ചെയ്തു. ഡല്‍ഹിയില്‍ ശ്രീലങ്ക ഹൈകമ്മീഷണനില്‍ സോഷ്യല്‍ സെക്രട്ടറിയായും ഇദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1995 ല്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ സ്ഥിര ജോലിയില്‍ പ്രവേശിച്ചു. സര്‍ക്കാര്‍ സേവനത്തില്‍ നിന്നും അവധിയെടുത്ത് 2005 ല്‍ വിദേശത്ത് ഏഴ് വര്‍ഷത്തോളം സൗദി അറേബ്യയിലെ അന്താരാഷ്ട്ര റീടെയ്ല്‍ സ്ഥാപനങ്ങളില്‍ മാനേജര്‍ ആയി ജോലി ചെയ്തതും വിവിധ ട്രെയിനിങ്ങുകള്‍ ലഭിച്ചതും ഒട്ടേറെ അംഗീകാരങ്ങള്‍ക്ക് വഴിവെച്ചു.
വിവിധ രാജ്യക്കാരും സംസ്‌കാരങ്ങളുമായും വ്യത്യസ്തരായ ആള്‍ക്കാരുമായും ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ അജിത്ത് കൂവോടിന് ഈ കാലഘട്ടത്തില്‍ സാധിച്ചു. ഈ കാലഘട്ടങ്ങളിലെ അനുഭവങ്ങള്‍ അറേബ്യന്‍ സ്റ്റോറീസ് എന്ന പേരില്‍ fb യില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചിട്ടുണ്ട്. fb യില്‍ തന്നെ 86 അദ്ധ്യായങ്ങളിലായി ‘ഞാനും എന്റെ ഓര്‍മ്മകളും’ എന്ന പംക്തി ഒട്ടേറെ വായനക്കാരെ ആകര്‍ഷിച്ചിട്ടുണ്ട്.വര്‍ഷങ്ങള്‍ക്ക് ശേഷം എഴുത്തിന്റെ ലോകത്ത് നിറസാന്നിദ്ധ്യമായി ഇദ്ദേഹം വീണ്ടും തിരിച്ചെത്തി. ജീവിതത്തിന്റെ നേര്‍കാഴ്ച്ചകളും, ജീവിതാനുഭവങ്ങളും എഴുത്തിന് പാത്രീഭൂതമായി. അങ്ങനെ പ്രഥമ കഥാസമാഹാരം ഋതുക്കള്‍ സാക്ഷി എന്ന, വ്യത്യസ്തതയാര്‍ന്ന നാല്പതോളം കഥകള്‍ ഉള്‍പ്പെടുത്തി സംസ്ഥാന ഗ്രന്ഥകാരസമിതി ആദ്യ ചെറുകഥാ സമാഹാരം പുറത്തിറക്കി.
പുതുമയാര്‍ന്ന മിനി സിനിമകള്‍ നിര്‍മ്മിക്കുകയും അഭിനയിക്കുകയും ചെയ്തു. ചിരി, കാത്തിരിപ്പ്, ആടി വേടന്‍, യാത്ര, താങ്ങും തണലും എന്നീ ഹ്രസ്വ ചിത്രങ്ങളില്‍, ചിരി ഏറെ ശ്രദ്ധേയമായിരുന്നു. ചിരിക്കാന്‍ മറന്നുപോയ ആധുനിക സമൂഹത്തിന്റെ ഒരു നേര്‍കാഴ്ചയായിരുന്നു ഈ ഹ്രസ്വചിത്രം. മാത്രമല്ല കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളേജിനെ കുറിച്ച് ഒരു ഡോക്യുമെന്ററിയും ചെയ്തിട്ടുണ്ട്. ഇതിനുപുറമേ, ശ്രദ്ധേയമായ, പോയി പഠിക്കെടാ, പുതുനാമ്പിന്‍ നൊമ്പരം, തുടങ്ങി ഏതാനും മ്യൂസിക്കല്‍ ആല്‍ബങ്ങളും ചെയ്തിട്ടുണ്ട്.കനല്‍ കനവുകള്‍ എന്ന രണ്ടാമത്തെ കഥാസമാഹാരം പുറത്തിറക്കിയത് കേരള ബുക്ക് ട്രസ്റ്റ് ആയിരുന്നു. അമ്പതിലധികം കഥകളാണ് കനല്‍കനവുകള്‍ എന്ന 2017 ല്‍ പുറത്തിറക്കിയ ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. സംയുക്ത കവിതാ സമാഹാരങ്ങളില്‍ കവിതകള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. വാര്‍ത്താസ്വാന്തനം എന്ന മാസികയില്‍ കഥകളും കവിതകളും എഴുതി ഒരു കാലഘട്ടത്തില്‍ പ്രസ്തുത മാസികയിലെ നിറസാന്നിദ്ധ്യം തന്നെയായിരുന്നു ഇദ്ദേഹം.


നിരവധി സാംസ്‌കാരിക സംഘടനകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം തളിപ്പറമ്പ് ഫിലിം സൊസൈറ്റി, പു.ക.സ. തുടങ്ങിയവയുടെ സജീവ സാന്നിധ്യം കൂടെയാണ്. നല്ലൊരു വായനക്കാരന്‍ എന്നതിനൊപ്പം ഇദ്ദേഹം എഴുതുന്ന പുസ്തക റിവ്യൂകളും സിനിമാ ആസ്വാദനങ്ങളും ഏറെ ശ്രദ്ധേയവും പ്രചോദനപരവുമാണ്. ഒരു കാലത്ത് മലയാള പാഠശാലയോടൊപ്പം ചേര്‍ന്ന് നടത്തിയ അക്ഷരയാത്രകളുടെയും വീട്ടകം സാഹിത്യ ക്യാമ്പുകളുടെയും സംഘാടകന്‍ കൂടിയായിരുന്നു ഇദ്ദേഹം. തളിപ്പറമ്പ് ഫിലിംസൊസൈറ്റി, മാതൃഭൂമി സ്റ്റഡിസര്‍ക്കിള്‍, മലയാള ഭാഷപാഠശാല, എഴുത്തുകൂട്ടം (എഴുത്തുകാരുടെ ദേശീയ സംഘടന) തുടങ്ങിയവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. ഇതിന്റെ ഉത്തരമേഖലാ സാരഥ്യം വഹിക്കുന്നതോടൊപ്പം കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം കൂടെയാണ്. നല്ലൊരു സംഘാടകന്‍ കൂട്ടിയായ ഇദ്ദേഹം ആനുകാലികങ്ങളിലുംസോഷ്യല്‍ മീഡിയകളിലും ഇപ്പോഴും വളരെ സജീവമാണ്. ഫോട്ടോഗ്രാഫി എന്നത് അജിത്ത് കൂവോടിന്റെ ഹോബികളില്‍ ഒന്നാണ്. വയലപ്രയിലെ സന്ധ്യ- മാതൃഭൂമി കാഴ്ചയില്‍ പ്രസിദ്ധപ്പെടുത്തിയത് ഏറെ ശ്രദ്ധേയമായിരുന്നു. അജിത്ത് കൂവോട് എന്ന യുട്യൂബ് ചാനലില്‍ സ്പാര്‍ക്ക് എന്ന പേരില്‍ തന്റെ പരിസര പ്രദേശത്തെ ചെറുതും വലുതുമായ കലാ-സാഹിത്യ- സാംസ്‌കാരിക രംഗത്തെ വേറിട്ട വ്യക്തിത്വങ്ങളെ ഉള്‍പ്പെടുത്തി കൂടികാഴ്ചകള്‍ പരമ്പരയായി ചെയ്തുവരുന്നത് ഒരു പുതുമയാര്‍ന്ന പരിപാടിയാണ്.
സഞ്ചാരപ്രിയനായ ഇദ്ദേഹം ഒട്ടേറെ യാത്രാവിവരണങ്ങള്‍ സചിത്ര ലേഖനങ്ങളായി fb യില്‍ പങ്കുവെച്ചത് നല്ല സഞ്ചാര സാഹിത്യത്തിന് ഉദാഹരണങ്ങളാണ്.
2023 മെയ് മാസം സാകേതിക വിദ്യാഭ്യാസ വകുപ്പില്‍ നിന്നും സൂപ്രണ്ടായി വിരമിച്ച അജിത്ത് കൂവോട് എഴുത്തും വായനയും യാത്രയും അഭിമുഖങ്ങളുമായി ഇപ്പഴും സജീവമാണ്, നല്ലൊരു സഹയാത്രികനാണ്.അവാര്‍ഡുകള്‍: ബാലകൃഷ്ണന്‍ മാങ്ങാട് കഥാ പുരസ്‌കാരം, പൂമരം മാസിക കഥാ പുരസ്‌കാരം, എഴുത്തുകൂട്ടം കഥാ പുരസ്‌കാരം, തുടങ്ങി, ചെറുതും വലുതുമായ അംഗീകാരങ്ങള്‍ കിട്ടിയിട്ടുണ്ട്.അജിത്കൂവോടിന്റെ എല്ലാ സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും സര്‍വ്വവിധ പിന്തുണയും പ്രോത്സാഹനങ്ങളും നല്‍കിവരുന്ന ഭാര്യ ലത നടുവില്‍ എഴുത്തുകാരിയാണ്. മക്കള്‍ ഐശ്വര്യഅജിത്ത്, ഐശ്യാനി അജിത്ത്.


വിലാസം:
അജിത് കൂവോട്
എടക്കാട് ഹൗസ്
കൂവോട്- കുറ്റിക്കോല്‍ പോസ്റ്റ്
തളിപ്പറമ്പ്-670562 -NO : 9447331181

The post അജിത്ത് കൂവോട് appeared first on Welcome to Jeevitha.org.

]]>
https://jeevitha.org/%e0%b4%85%e0%b4%9c%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b5%82%e0%b4%b5%e0%b5%8b%e0%b4%9f%e0%b5%8d/feed/ 0 334
കൃഷ്ണന്‍ കുട്ടി ചാലിങ്കാല്‍ https://jeevitha.org/%e0%b4%95%e0%b5%83%e0%b4%b7%e0%b5%8d%e0%b4%a3%e0%b4%a8%e0%b5%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%9a%e0%b4%be%e0%b4%b2%e0%b4%bf%e0%b4%99%e0%b5%8d%e0%b4%95%e0%b4%be/ https://jeevitha.org/%e0%b4%95%e0%b5%83%e0%b4%b7%e0%b5%8d%e0%b4%a3%e0%b4%a8%e0%b5%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%9a%e0%b4%be%e0%b4%b2%e0%b4%bf%e0%b4%99%e0%b5%8d%e0%b4%95%e0%b4%be/#respond Tue, 30 Jul 2024 05:30:40 +0000 https://jeevitha.org/?p=331 നാടന്‍പാട്ട് കലാകാരന്‍ എന്ന നിലയിലും ഒപ്പം അഭിനേതാവ് എന്ന നിലയിലും സര്‍വ്വോപരി പ്രഭാഷകന്‍ എന്ന നിലയിലും പ്രശസ്തനാണ് കൃഷ്ണന്‍ കുട്ടി ചാലിങ്കാല്‍. പഠനസമയത്ത് സമയത്ത് തന്നെ കലാ-സാഹിത്യരംഗത്ത് നിറസാന്നിദ്ധ്യമായിരുന്നു ഇദ്ദേഹം. ഗവണ്‍മെന്റ് എല്‍.പി.സ്‌കൂള്‍ തിരുമേനി, ജി.എച്ച്.എസ്. വയക്കര എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം.…

The post കൃഷ്ണന്‍ കുട്ടി ചാലിങ്കാല്‍ appeared first on Welcome to Jeevitha.org.

]]>
നാടന്‍പാട്ട് കലാകാരന്‍ എന്ന നിലയിലും ഒപ്പം അഭിനേതാവ് എന്ന നിലയിലും സര്‍വ്വോപരി പ്രഭാഷകന്‍ എന്ന നിലയിലും പ്രശസ്തനാണ് കൃഷ്ണന്‍ കുട്ടി ചാലിങ്കാല്‍. പഠനസമയത്ത് സമയത്ത് തന്നെ കലാ-സാഹിത്യരംഗത്ത് നിറസാന്നിദ്ധ്യമായിരുന്നു ഇദ്ദേഹം. ഗവണ്‍മെന്റ് എല്‍.പി.സ്‌കൂള്‍ തിരുമേനി, ജി.എച്ച്.എസ്. വയക്കര എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. സാഹിത്യസമാജങ്ങളിലൂടെയുള്ളനായിരുന്നു ഈ കലാകാരന്റെ വളര്‍ച്ചു. സാഹിത്യസമാജങ്ങളില്‍ പ്രബന്ധം അവതിരിപ്പിച്ച് അധ്യാപകരുടെ പ്രശംസയ്ക്ക് പാത്രമായി. കൂടാതെ യുവജനോത്സവ വേദികളില്‍ ഏകപാത്ര നാടങ്ങള്‍ അവതരിപ്പിച്ചു വന്നു. ബാലജനസഖ്യത്തിലുടെ അംഗത്വം സര്‍ഗ്ഗവാസനകളെ ഒന്നു കൂടി മെച്ചപ്പെടുത്താന്‍ കഴിഞ്ഞതായി ഇദ്ദേഹം ഓര്‍ക്കുന്നു. എസ്.എല്‍.സി.ക്ക് ശേഷം തലശ്ശേരി ബ്രണ്ണന്‍ കോളേജിലായിരുന്നു പി.ജി വരെയുള്ള പഠനം. ഇക്കാലത്ത് എം.എം.വിജയന്‍, ഒ.എന്‍.വി. എന്‍. പ്രഭാകരന്‍ കുറുപ്പ് തുടങ്ങിയ മലയാളത്തിലെ പ്രശസ്തവ്യതിത്വങ്ങളുടെ ക്ലാസ്സുകളില്‍ പഠിക്കാനുള്ള അവസരം കൃഷ്ന്‍കുട്ടി ചാലിങ്കാലിന് ഉണ്ടായി. സാമ്പത്തിക ശാസ്ത്രത്തിലായിരുന്നു ബിരുദപഠനം. എന്നാല്‍ താന്‍ ഏറെ ഇഷ്ടപ്പെടുന്നവിഷയം ചരിത്രം ആയിരുന്നു. അതുകൊണ്ട് തന്നെ ബിരുദാനന്തര ബിരുദത്തിന് ചരിത്രം ഐച്ഛിക വിഷയമായി എടുത്തു. ഈ സമയത്തും നാടകാഭിനയത്തിലും നാടന്‍ പാട്ടിലും ശ്രദ്ധചെലുത്താനും അതുവഴി സോണ്‍ കലോത്സവങ്ങളിലും പങ്കെടക്കുവാനും സാധിച്ചു. സ്‌പോട്‌സ് രംഗത്ത് നടത്തത്തിലായിരുന്ന യൂണിവേഴ്‌സിറ്റി തലത്തില്‍ സമ്മാനങ്ങള്‍ നേടിയത്.
സ്റ്റുഡന്‍സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയില്‍ അംഗത്വമെടുത്ത് നേതൃസ്ഥാനത്ത് എത്തിക്കാനും നല്ല ഒരു പ്രസംഗകനായ ഇദ്ദേഹത്തിന് കഴിഞ്ഞു. വിവിധ സ്ഥങ്ങളിലെ പ്രസംഗ മത്സരത്തില്‍ സമ്മാനം നേടാനും സാധിച്ചു. നല്ലൊരു നേതൃപാടവത്തിന് ഉടമയായ കൃഷ്ണന്‍ കുട്ടിക്ക് കോളേജില്‍ എന്‍.എസ്.എസ്. സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെടാന്‍ എളുപ്പമായിരുന്നു. ഏത് വിഷയമായാലും അതിനെ കുറിച്ച് ആധികാരിമായി പഠിച്ച് അത് അവതരിപ്പിക്കപ്പെടാനുള്ള അദ്ദേഹത്തിന്റെ അസാധാരണമായ കഴിവിനെ ഏവരും പ്രശംസിച്ചിരുന്നു.
സൈഡ് വ്യൂ ഓഫ് ഇന്ത്യ എന്ന പേരില്‍ ലഹരിക്കെതിരെയുള്ള മിനിസിനിമയില്‍ ശ്രദ്ധേയമായ വേഷം ചെയ്താണ് കൃഷ്ണന്‍കുട്ടി ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്. പഠനശേഷം ഏറെക്കാലം പാരലല്‍ കോളേജ് അധ്യാപകനായി ജോലിനോക്കി. ഇക്കാലത്തും വായനയും ക്ലബ്ബുകള്‍ കേന്ദ്രീകരിച്ചുള്ള നാടകപ്രവര്‍ത്തനങ്ങള്‍ നടത്തികൊണ്ടിരുന്നു. പെരുന്നാള്‍, ഉത്സവങ്ങള്‍ തുടങ്ങിയവയ്ക്ക് പലനാടകങ്ങളും അരങ്ങിലെത്തിച്ചു. ഡ്യൂറോഫ്‌ളക്‌സ് എന്ന പ്രൈവറ്റ് കമ്പനിയില്‍ കേരള മേഖല പ്രതിനിധിയായും അതിനിടയില്‍ ജോലിനോക്കി. മംഗലാപുരത്ത് താമസിച്ച് കന്നട ഭാഷ പഠനം നടത്തി.
1993 ല്‍ കൃഷി വകുപ്പില്‍ ലോവര്‍ഡിവിഷന്‍ ക്ലാര്‍ക്കായി പബ്ലിക് സര്‍വ്വീസ് കമ്മീഷനിലൂടെ ജോലി നേടി. റവന്യു വകുപ്പില്‍ വില്ലേജ് അസിസ്റ്റന്റായി ജോലി നോക്കുമ്പോള്‍ ചെയിന്‍ സര്‍വ്വേ പാസ്സായി. ഈ സമയത്താണ് ജോയിന്റ് കൗണ്‍സില്‍ ജില്ലാ ട്രഷറര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത്. തനിക്ക് തന്റെതായ ഒരു ദൈവം ഉണ്ട് എന്ന് വിശ്വസിക്കുന്ന ഇദ്ദേഹം നിശബ്ദമായി സേവനപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന അപൂര്‍വ്വ വ്യക്തികളില്‍ ഒരാളാണ്. വിവിധ കോളനികളില്‍ ചെന്ന് നിര്‍ധനരായ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആയിരത്തിലധികം കുടകളാണ് വിവിധ ഘട്ടങ്ങളിലായി വിതരണം ചെയ്ത്. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് വേണ്ടി ടി.വി.കളും സമ്മാനിച്ചിരുന്നു.
കേരള സാംസ്‌കാരിക പരിഷത്ത് സംസ്ഥാന സെക്രട്ടറിയായും ഏറെ നാള്‍ പ്രവര്‍ത്തിച്ചിരുന്നു. കൂടാതെ പുരോഗന കലാസാഹിത്യസംഘം ഭാരവാഹിയായും പ്രവര്‍ത്തിച്ചുവന്നിരുന്നു. ഇതിനിടയില്‍ നിരവധി അവാര്‍ഡുകളും ബഹുമതികളും ഇദ്ദേഹത്തെ തേടിയെത്തി. സാംസ്‌കാരിക പരിഷത്തിന്റെ മഹാത്മജി അവാര്‍ഡ്, അംബേദ്ക്കര്‍ പഠനകേന്ദ്രം അവാര്‍ഡ്, തുളുനാട് അവാര്‍ഡ്, ജീവിതസമന്വയ അവാര്‍ഡ് തുടങ്ങിയവ ഉദാഹരണങ്ങള്‍ മാത്രം.
നിരവധി ഹ്രസ്വചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യാന്‍ കൃഷ്ണന്‍ കുട്ടിക്ക് കഴിഞ്ഞു. നികാരം എന്ന ചിത്രത്തിലെ സഹദേവന്‍ എന്ന കഥാപാത്രം ശ്രദ്ധേയമായി, തീര്‍പ്പ്, ക്വയറ്റ് റിവഞ്ച് എന്ന ചിത്രത്തിലും പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു. ജീവിതത്തിന്റെ ചാക്രീകത വെളിവാക്കുന്ന ചിത്രീകരണം പുരോഗമിക്കുന്ന ദി സൈക്കില്‍ എന്ന ചിത്രത്തിലെ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നതും ഇദ്ദേഹമാണ്. റെയ്ക്കി ഹീലിംഗ് പഠിച്ച ഇദ്ദേഹം ഇതിന് പുറമെ മൈന്റ് പവര്‍ ടെക്‌നോളജി പരിശീലിക്കുകയും ക്ലാസ്സ് എടുക്കുകയും ചെയ്യുന്നുണ്ട്.കൂടാതെ യോഗാ പഠനം ഇപ്പോഴും തുടര്‍ന്ന് വരുന്നു. ജൈവകൃഷിയില്‍ വിവിധ പരീക്ഷണങ്ങള്‍ നടത്തുന്നത് ഇദ്ദേഹത്തിന്റെ ഹോബിയാണ്.
ഓമര്‍ഖയാമിന്റെ കവിതകളാണ് ഇദ്ദേഹത്തെ കൂടുതല്‍ ആകര്‍ഷിച്ചത്. കൂടാതെ സീക്രട്ട് എന്ന പുസ്തവും, ബൈബളും കൃഷ്ണന്‍ കുട്ടിയുടെ പരന്ന വായനയില്‍ ഇപ്പോഴുമുണ്ട്. ആനുകാലികങ്ങളിലും സോവനീയറുകളിലും എഴുതിവരുന്നുണ്ട്. കുഞ്ചന്‍ നമ്പ്യാരുടെ കൃതികള്‍ക്ക് പുറമെ റഷ്യന്‍ സാഹിത്യം ഇദ്ദേഹത്തെ ഏറെ ആകര്‍ഷിച്ചു ഗ്രീക്ക് ഇതിഹാസ കൃതികളും കൃഷ്ണന്‍ കുട്ടിക്ക് ഇപ്പോഴും ഏറെ ഇഷ്ടപ്പെട്ട ഒന്നാണ്.കെ.എസ്.എഫ്.സി കാഞ്ഞങ്ങാട് ബ്രാഞ്ച് മാനേജര്‍ ആയി റിട്ടയര്‍ ചെയ്തു. അതിന് മുമ്പ് കെ.എസ്.എഫ് ഇ ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ ഭാരവാഹിയും സംസ്ഥാന കമ്മറ്റിഅംഗമായും പ്രവര്‍ത്തിച്ചിരുന്നു. കൈതാങ്ങ് എന്ന് സംഘടനയുടെ ജില്ലാസെക്രട്ടറിയും കൂടിയായിരുന്നു. കന്നട, തുളു തുടങ്ങിയ ഭാഷകളില്‍ നല്ല പ്രാവിണ്യമുള്ള വ്യക്തികൂടിയാണ് കൃഷ്ണന്‍കുട്ടി ചാലിങ്കാല്‍. ഇപ്പോള്‍ മുഴുവന്‍ സമയവും കലാ-സാംസ്‌കാരിക രംഗത്ത് സക്രിയ സാന്നിദ്ധ്യമാണ്.

കെ.പി കൃഷ്ണന്‍കുട്ടി
ചാലിന്‍ങ്കാല്‍, കാസറഗോഡ്-ജില്ല

ഫോണ്‍ : 9447939370


The post കൃഷ്ണന്‍ കുട്ടി ചാലിങ്കാല്‍ appeared first on Welcome to Jeevitha.org.

]]>
https://jeevitha.org/%e0%b4%95%e0%b5%83%e0%b4%b7%e0%b5%8d%e0%b4%a3%e0%b4%a8%e0%b5%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%9a%e0%b4%be%e0%b4%b2%e0%b4%bf%e0%b4%99%e0%b5%8d%e0%b4%95%e0%b4%be/feed/ 0 331
വിജയന്‍ മുങ്ങത്ത് https://jeevitha.org/%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%a8%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d/ https://jeevitha.org/%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%a8%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d/#respond Wed, 03 Jul 2024 06:07:01 +0000 https://jeevitha.org/?p=192 വ്യക്തി ജീവിതത്തില്‍ ഘോരകാന്താരം ഒരാളുടെ ഔദേ്യാഗിക ജീവിതത്തിലെ അനുഭവങ്ങളുടെ നിമ്‌ന്നോന്നങ്ങളാണ് വിജയന്‍ മുങ്ങത്തിന്റെ ആരണ്യകാണ്ഡത്തില്‍ പ്രവേശിക്കുന്ന ഏതൊരാള്‍ക്കും ദൃശ്യമാവുക. സേവന കാലഘട്ടത്തെ സ്മരിച്ചു കൊണ്ടുളള ഒട്ടേറെ സര്‍വ്വീസ് സ്റ്റോറികള്‍ വായിച്ചറിഞ്ഞ വായനക്കാര്‍ക്ക് ശ്രീ മുങ്ങത്ത് വിജയന്‍ തികച്ചും വ്യത്യസ്തമായ ഒരു ഓര്‍മ്മ…

The post വിജയന്‍ മുങ്ങത്ത് appeared first on Welcome to Jeevitha.org.

]]>

വ്യക്തി ജീവിതത്തില്‍ ഘോരകാന്താരം ഒരാളുടെ ഔദേ്യാഗിക ജീവിതത്തിലെ അനുഭവങ്ങളുടെ നിമ്‌ന്നോന്നങ്ങളാണ് വിജയന്‍ മുങ്ങത്തിന്റെ ആരണ്യകാണ്ഡത്തില്‍ പ്രവേശിക്കുന്ന ഏതൊരാള്‍ക്കും ദൃശ്യമാവുക. സേവന കാലഘട്ടത്തെ സ്മരിച്ചു കൊണ്ടുളള ഒട്ടേറെ സര്‍വ്വീസ് സ്റ്റോറികള്‍ വായിച്ചറിഞ്ഞ വായനക്കാര്‍ക്ക് ശ്രീ മുങ്ങത്ത് വിജയന്‍ തികച്ചും വ്യത്യസ്തമായ ഒരു ഓര്‍മ്മ പുസ്തകമാണ് ഇതിലൂടെ നല്‍കുന്നത്. വീരസ്യം പറച്ചിലിന്റെയും ആത്മപ്രശംസയുടെയും അസഹനീയമായ വിശദീകരണങ്ങളായിരിക്കും പലപ്പോഴും സര്‍വ്വീസ് സ്റ്റോറികള്‍. എന്നാല്‍ ആരണ്യകാണ്ഡത്തില്‍ മരങ്ങള്‍ മാത്രമല്ല കാട് തന്നെയുണ്ടെന്ന് വായിക്കാവുന്നതാണ് എന്ന് തുളുനാട് ബുക്‌സ് പ്രസിദ്ധപ്പെടുത്തിയ ആരണ്യകാണ്ഡം എന്ന അനുഭവ ആഖ്യായികയുടെ അവതാരികയില്‍ ടി ജയരാജന്‍ വ്യക്തമാക്കുന്നു.

കാസറഗോഡ് ജില്ലയിലെ ചെറുവത്തൂര്‍ പഞ്ചായത്തിലെ അച്ചാംതുരുത്തിയിലാണ് വിജയന്‍ മുങ്ങത്തിന്റെ ജനന സ്ഥലം. തുരുത്തിയില്‍ കര്‍ഷക പ്രസ്ഥാനത്തിന്റെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും തുടക്കം മുതല്‍ സജീവ പ്രവര്‍ത്തകനായിരുന്ന കോടമ്പത്ത് കണ്ണന്‍ എന്ന കോടമ്പത്ത് കുഞ്ഞമ്പുവിന്റെയും മുങ്ങത്ത് ലക്ഷ്മിയുടെയും എട്ട് മക്കളില്‍ മൂന്നാമനാണ് ഇദ്ദേഹം. ഓര്‍മ്മ വെച്ച കാലം മുതല്‍ രാഷ്ട്രീയം കണ്ടും കേട്ടും വളര്‍ന്ന മുങ്ങത്ത് വിജയന്‍ കര്‍ഷക സംഘം ചെറുവത്തൂര്‍ ഏരിയ കമ്മിറ്റി അംഗം തുരുത്തി വില്ലേജ് സെക്രട്ടറി എന്നീ നിലയില്‍ പ്രവര്‍ത്തിക്കുന്നു. 22 ാം പാര്‍ട്ടി സമ്മേളനം വരെ തിരുത്തി ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു.
അച്ചാംതുരുത്തി എല്‍ പി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. നീലേശ്വരം രാജാസ് ഹൈസ്‌കൂളിലും പയ്യന്നൂര്‍ കോളേജിലുമായിരുന്നു തുടര്‍ പഠനം . വീട്ടിലെ സാമ്പത്തിക പ്രയാസം കാരണം പഠനം പ്രീഡിഗ്രിയില്‍ ഒതുങ്ങി. അതിന് ശേഷമാണ് കലാരംഗത്ത് കൂടുതല്‍ ശോഭിച്ചത്.മുങ്ങത്ത് കൃഷ്ണന്‍ സംവിധാനം ചെയ്ത കുസൃതികുട്ടന്‍ എന്ന നാടകത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് വിജയന്‍ ഇന്നും ഓര്‍മ്മിക്കുന്നു.
ആനുകാലികങ്ങളില്‍ കവിത, ലേഖനം, കഥകള്‍ എഴുതിവരുന്നുടെണ്ടങ്കിലും കവിതളാണ് കൂടുതലും ഇദ്ദേഹത്തിന്റെ തൂലിക തുമ്പത്ത് വിരിഞ്ഞത്. അച്ചാംതുരുത്തി സ്വദേശാഭിമാനി കലാലയം സ്ഥാപക സെക്രട്ടറിയും ദീര്‍ഘകാലം സമിതി സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വദേശാഭിമാനി ഗ്രന്ഥാലയത്തിന്റെ സജീവ പ്രവര്‍ത്തകനാണ്, എല്ലാ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും ജീവിത തിരക്കിനിടയിലും നിറസാന്നിദ്ധ്യമാണ് ഇദ്ദേഹം .
പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങളോട് പടപൊരുതി ജീവിതം കെട്ടിപ്പടുക്കാനുളള യത്‌നത്തില്‍ വിവിധ തൊഴിലുകളില്‍ ഇദ്ദേഹത്തിന് ഏര്‍പ്പെടേണ്ടതായി വന്നു. ഏറെ കാലം ബീഡി തൊഴിലാളിയായിരുന്നു. 1978 ല്‍ കൃഷി ഡിപ്പാര്‍ട്ടുമെന്റില്‍ ഉദ്ദേ്യാഗസ്ഥനായി. തുടര്‍ന്ന് ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്റില്‍ ഗാര്‍ഡ് ആയി ദീര്‍ഘകാലം സേവനം അനുഷ്ഠിച്ച് ഈ തസ്തികയില്‍ നിന്ന് 2000 ല്‍ വിരമിച്ചു.
സ്വദേശാഭിമാനി കലാസമിതി സെക്രട്ടറിയായി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ നേതൃത്ത്വ ത്തില്‍ പൂരക്കളി പരിശീലനം ആരംഭിച്ചു.ഒട്ടനവധി ആളുകള്‍ക്ക് ഇതിലൂടെ പൂരക്കളിയില്‍ പരിശീലനം നടത്താന്‍ സാധിച്ചു.
സ്‌കൂള്‍ പഠനകാലത്ത് തന്നെ എഴുത്ത് എന്നത് വിജയനെ സംബന്ധിച്ചിടത്തോളം ഒരു തപസ്സ്യ തന്നെയായിരുന്നു. സന്ദര്‍ശിക്കാവുന്ന വായനശാലകളില്‍ നിന്നെല്ലാം പുസ്തകങ്ങളും, ആനുകാലിക പ്രസിദ്ധീകരണങ്ങളും എല്ലാം എടുത്ത് വായിച്ചു . എം. ടി യുടെ കൃതികളാണ് ഇദ്ദേഹത്തെ കൂടുതല്‍ ആകര്‍ഷിച്ചതെങ്കിലും പ്രത്യയശാത്ര ഗ്രന്ഥങ്ങളും ക്ലാസിക്ക് നോവലുകളും എല്ലാം ഇദ്ദേഹം പരന്ന വായനയില്‍ ഉള്‍പ്പെടുത്തി. ഉപന്ന്യാസങ്ങള്‍ എഴുതുക എന്നത് ഇദ്ദേഹത്തിന്റെ ഒരു ഹോബിയായിരുന്നു . നിരവധി നാടകങ്ങള്‍ക്ക് വേണ്ടി ശ്രദ്ധേയമായ പാട്ടുകള്‍ എഴുതിയിട്ടുണ്ട്.
വിജയന്‍മുങ്ങത്തിന് എല്ലാ കലാ-സംസ്‌കാരിക പ്രവര്‍ത്തങ്ങള്‍ക്കും എല്ലാവിധ പ്രോത്സാഹനവും സഹകരണവും നല്‍കി വരുന്ന ജിതേഷ് വിജയന്‍, തജീഷ് വിജയന്‍,ജേ്യാതിഷ് വിജയന്‍ എന്നിവരാണ് മക്കള്‍.
ആരണ്യകാണ്ഡത്തിന്റെ അവതാരികയുടെ ഏതാനും ഭാഗം ഇവിടെ ചേര്‍ക്കുന്നു. ഗൃഹാതുര സ്മരണകളുണര്‍ത്തുന്ന പാണ്ടിയുടെ കാഴ്ചയില്‍ നിന്നും പുഴകടന്ന് മരങ്ങള്‍ക്കിടയിലൂടെ കറങ്ങിവന്നു വീണ്ടും അച്ചാംതുരത്തില്‍ കൂടണയുന്ന തികച്ചും ലളിതമായൊരു പുസ്തകമാണിത്. ഔദോഗിക ജീവിതം വളരെയേറെ വിഷമതകള്‍ നിറഞ്ഞതായിരുന്നുവെങ്കിലും അതിന്റെ വൈരസ്യം ഈ കൃതിയിലൊരിടത്തും കാണാന്‍ കഴിയില്ല. ഒരു ലഘുനോവല്‍ വായിക്കുന്നത് പോലെ അയത്‌നലളിതമായി വായനക്കാരന് ഇത് അനുഭവപ്പെടും. കാട്ടുജീവിതം തുടങ്ങുന്നതിന് മുമ്പ് ലഭിച്ച താല്‍ക്കാലിക ജോലിയും സസ്യങ്ങളുമായി ബന്ധപ്പെട്ടതാണ്. കൃഷി-വകുപ്പില്‍ എന്നത് യാദൃശ്ചികമാവാം . കൊമ്പന്‍ മീശയും കലങ്ങിയ കണ്ണുകളും കറുത്ത നിറവുമായിരുന്നു പഴയകാല സേനയുടെ ഗ്രമീണ ചിത്രം . പോലീസ് , എക്‌സൈസ്, ഫോറസ്റ്റ് തുടങ്ങിയ സേനകളെ പഴയ സിനിമാക്കാര്‍ നമുക്ക് കാണിച്ചു തന്നത് അങ്ങനെയാണ്. ഈ ഒരു മുന്‍വിധി എന്തായാലും ആരണ്യകാണ്ഡം വായിച്ചുതീരുമ്പോഴേക്കും അലിഞ്ഞില്ലാതാകും .
ഫോറസ്റ്റ് ഓഫീസറായി പ്രവര്‍ത്തിച്ച പത്തായപ്പുരയിലെ പ്രേത സാമീപ്യവും ക്ലോക്ക് കൊണ്ട് അത് ഒഴിപ്പിച്ചതും രസകരമായി അവതരിപ്പിച്ച ഈ കൃതിയില്‍ വയനാട്ടിലെ ആദിവാസി വിഭാഗമായ കുറിച്ച്യരെ കുറിച്ചും പണിയരെകുറിച്ചും അവരുടെ ജീവിത രീതികളെ കുറിച്ചുമൊക്കെ സവിസ്തരം വിശദമാക്കുന്നുണ്ട്. മാമ്പുഴ കുര്യന്‍ എന്ന ഫോറസ്റ്റ്കാരുടെ പേടി സ്വപ്നത്തെ കീഴടക്കി നിയമത്തിനു മുന്നിലെത്തിച്ച രംഗം ഒരു ചെറുകഥയിലെന്ന പോലെ ഒഴുക്കോടെ വായിച്ചെടുക്കാം. അതൊടോപ്പം തന്നെ ഒരുകാലത്ത് കേരളത്തെ വിറപ്പിച്ച റിപ്പര്‍ എന്ന ഭീകരനെകുറിച്ചുളള ഓര്‍മ്മകളും അതിന്റെ പരിണാമ ഗുപ്തിയും സുന്ദരമായി വിശദമാക്കുന്നുണ്ട് ശ്രീ മുങ്ങത്ത് വിജയന്‍. തീയ്യതികളും ദിവസങ്ങളും രേഖപ്പെടുത്തിയിട്ടുളള ഡാറ്റയുടെ ശൃഖലയായി പരിണമിക്കാമായിരുന്ന ഒരു സര്‍വ്വീസ് സ്റ്റോറിയെ ഏറ്റവും ഹൃദ്യമായ ഒരു കാല്‍പനിക കഥ പോലെ ആവിഷ്‌കരിക്കാന്‍ ആരണ്യകാണ്ഡത്തിന്റെ രചനയില്‍ ശ്രീ മുങ്ങത്ത് വിജയന് കഴിഞ്ഞിട്ടുണ്ട്. ചരിത്രവും കവിതയും നിയമവും നിലപ്പാടും കൃത്യമായി ചിത്രീകരിച്ച ഈ പുസ്തകത്തില്‍ തന്റെ വ്യക്തി ജീവിതത്തിലെ കഠിന യാഥാര്‍ത്ഥങ്ങളെ കേവലം നാലോ അഞ്ചോ വരിയിലൊതുക്കാനും അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. അല്ലെങ്കിലും അനുഭവങ്ങളുടെ കണലാഴം കടന്നൊരാള്‍ക്ക് കരളെരിഞ്ഞാലും തല പുകഞ്ഞാലും ചിരിക്കണമെത്രേ. വിദൂഷകധര്‍മ്മം എന്ന സഞ്ജയവാക്യം പിന്തുടരുവാനേ കഴിയുകയുളളൂ. എത്രയോ പേര്‍ വനം വകുപ്പില്‍ ജോലി ചെയ്യുകയും,പിരിഞ്ഞു പോവുകയും ,സാഹസികവും അപകടകരവുമായ ഈ ജോലിക്കിടയില്‍ കൊല്ലപ്പെടുകയോ ജീവന്‍ വെടിയേണ്ടി വരികയോ ചെയ്തിട്ടുണ്ട്.പക്ഷേ ആരും തന്നെ അവരുടെ ജോലിക്കാല അനുഭവങ്ങള്‍ നിരത്തി പുസ്തകം എഴുതാനായി എന്റെ ശ്രദ്ധയില്‍ പ്പെട്ടിട്ടില്ല. എഴുതിയിട്ടുണ്ടെങ്കില്‍ തന്നെ അങ്ങനെ ഒരു പുസ്തകം വായിക്കാന്‍ സാധിച്ചിട്ടില്ല.

വിലാസം
മുങ്ങത്ത് വിജയന്‍
അച്ചാം തുരുത്തി പി.ഒ.
അച്ചാം തുരുത്തി- കാസര്‍ഗോഡ് ജില്ല
ഫോണ്‍: 9497956115

The post വിജയന്‍ മുങ്ങത്ത് appeared first on Welcome to Jeevitha.org.

]]>
https://jeevitha.org/%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%a8%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d/feed/ 0 192
സുധി ഓര്‍ച്ച https://jeevitha.org/%e0%b4%b8%e0%b5%81%e0%b4%a7%e0%b4%bf-%e0%b4%93%e0%b4%b0%e0%b5%8d%e0%b4%9a%e0%b5%8d%e0%b4%9a/ https://jeevitha.org/%e0%b4%b8%e0%b5%81%e0%b4%a7%e0%b4%bf-%e0%b4%93%e0%b4%b0%e0%b5%8d%e0%b4%9a%e0%b5%8d%e0%b4%9a/#respond Tue, 14 May 2024 04:39:07 +0000 https://jeevitha.org/?p=98 മലയാളത്തിലെ യുവ എഴുത്തുകാരില്‍ ശ്രദ്ധേയമായ രചനകളിലൂടെ അനുവാചക ഹൃദയങ്ങളില്‍ ഇടം നേടിയ എഴുത്തുകാരനാണ് സുധി ഓര്‍ച്ച. എഴുതുന്ന ഓരോ കൃതിക്കും അത് കവിതയായാലും കഥയായാലും കാലിക പ്രസക്തി ഉണ്ടായിരിക്കണം എന്നത് ഈ എഴുത്തുകാരന്റെ നിര്‍ബന്ധബുദ്ധിയാണ്. നിരവധി സമകാലിക പ്രസിദ്ധീകരണങ്ങളില്‍ വേറിട്ട ചിന്തകളിലൂടെ…

The post സുധി ഓര്‍ച്ച appeared first on Welcome to Jeevitha.org.

]]>
മലയാളത്തിലെ യുവ എഴുത്തുകാരില്‍ ശ്രദ്ധേയമായ രചനകളിലൂടെ അനുവാചക ഹൃദയങ്ങളില്‍ ഇടം നേടിയ എഴുത്തുകാരനാണ് സുധി ഓര്‍ച്ച. എഴുതുന്ന ഓരോ കൃതിക്കും അത് കവിതയായാലും കഥയായാലും കാലിക പ്രസക്തി ഉണ്ടായിരിക്കണം എന്നത് ഈ എഴുത്തുകാരന്റെ നിര്‍ബന്ധബുദ്ധിയാണ്. നിരവധി സമകാലിക പ്രസിദ്ധീകരണങ്ങളില്‍ വേറിട്ട ചിന്തകളിലൂടെ തന്റെ ആശയങ്ങള്‍ പുറംലോകത്തെ അറിയിക്കുന്നതില്‍ സദാ വ്യാപൃതനാണ് സുധിഓര്‍ച്ച. ഗ്രാമീണതയുടെ നിഷ്‌കളങ്കതയില്‍ ചാലിച്ചെടുത്ത കഥനശൈലി സുധിഓര്‍ച്ചയുടെ പ്രത്യേകതകളില്‍ ഒന്നാണ്.
അച്ചടി മഷി പുരണ്ട ആദ്യത്തെ കഥ ‘രോഗി’ കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം കോട്ടപ്പുറം ശ്രീ വൈകുണ്ഠം ക്ഷേത്രത്തില്‍ 2003 ല്‍ നടത്തിയ ബ്രഹ്മകലശ മഹോത്സവത്തിന്റെ ഭാഗമായി പുറത്തിറക്കിയ സ്മരണിക അമൃതകലശത്തില്‍ പ്രസിദ്ധീകരിച്ചു. ‘നിശ’ എന്ന പേരില്‍ എഴുതിയ ശ്രദ്ധേയമായ കഥ ചെറുവത്തൂര്‍ തുരുത്തി നീലമംഗലത്ത് ഭഗവതി ക്ഷേത്രത്തില്‍ 25 വര്‍ഷങ്ങള്‍ക്ക് ശേഷം നടത്തിയ പെരുങ്കളിയാട്ടത്തിന്റ ഭാഗമായി പുറത്തിറക്കിയ സ്മരണികയിലും പ്രസിദ്ധീകരിച്ചത് ഏറെ ശ്രദ്ധയാകര്‍ഷിച്ച ഒന്നായിരുന്നു. സോവനീയറുകള്‍ക്കും മാസികകള്‍ക്കും ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ക്ക് വേണ്ടി നിരവധി കഥകള്‍ ഇപ്പോഴും ഇദ്ദേഹം എഴുതി വരുന്നു.
സുധി ഓര്‍ച്ചയുടെ പ്രഥമ നോവല്‍ ‘സദ്ദാം’- 2007-ല്‍ ഏപ്രില്‍ മാസത്തില്‍ കാഞ്ഞങ്ങാട് തുളുനാട് പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ചു. അക്കാലത്ത് സാഹിത്യ സദസ്സുകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നോവലുകളില്‍ ഒന്ന് ഇദ്ദേഹത്തിന്റെതായിരുന്നു. നിരവധി സ്ഥലങ്ങളില്‍ പ്രസ്തുത നോവല്‍ ചര്‍ച്ചചെയ്യപ്പെട്ടു.
രണ്ടാമത്തെ നോവല്‍ ‘മഞ്ഞുപെയ്യുന്നരാത്രി’ – കാഞ്ഞങ്ങാട് തുളുനാട് പബ്ലിക്കേഷന്‍സ് 2007-ല്‍ ഒക്ടോബറില്‍ പ്രസീദ്ധീകരിച്ചു. പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകനും, സാഹിത്യകാരനുമായ പ്രഫ: എം. എ റഹ്മാനാണ് ഇതിന് അവതാരിക തയ്യാറാക്കിയത്.
നീലേശ്വരത്തെ ശാസ്ത്ര സോഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ,് കേരള കള്‍ച്ചറല്‍ അക്കാദമി, ഓര്‍ച്ച ജവഹര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് ജീവിതസമന്വയ തുടങ്ങിയ സന്നദ്ധസംഘടനകളുടെ സജീവപ്രവര്‍ത്തകനാണ് സുധി ഓര്‍ച്ച. ശരിയായ നാമം കെ.പി. സുധി, വി.ടി. ബാലകൃഷ്ണന്‍ കെ.പി. ചന്ദ്രിക ദമ്പതികളുടെ മകനായി കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം ഓര്‍ച്ചയില്‍ 1978- ല്‍ ജനിച്ചു. നീലേശ്വരം എന്‍. കെ. ബി എം. എയുപി സ്‌കൂളിലും, രാജാസ് ഹയര്‍സെക്കന്ററി സ്‌കൂളിലും വിദ്യാഭ്യാസം. ഭാര്യ അജിത മകന്‍ അക്ഷയ് ദേവ്. ഇപ്പോള്‍ നീലേശ്വരം കൊയാമ്പുറത്ത് താമസിക്കുന്നു. കടാതെ ശ്രദ്ധേയമായ ‘നികാരം’- എന്ന ഹ്രസ്വചിത്രത്തിലും, ദി സൈക്കില്‍ (ഹ്രസ്വചിത്രം) മറ്റ് ആല്‍ബങ്ങളിലൂടെയും തന്റെ അഭിനയപാടവും തെളിയിക്കാന്‍ ഈ യുവ എഴുത്തുകാരന് സാധിച്ചു. ഇപ്പോള്‍ ക്വയറ്റ് റിവഞ്ച് എന്ന ശിഥിലമാക്കപ്പെടുന്ന കുടുംബ ബന്ധങ്ങളുടെ കഥപറയുന്ന ഹ്രസ്വചിത്രം പ്രദര്‍ശനത്തിന് ഒരുങ്ങിയിരിക്കുകയാണ്.
എല്ലാ കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും നിര്‍ലോഭമായ സഹകരങ്ങള്‍ നല്‍കിവരുന്ന അജിതയാണ് സുധിയുടെ ഭാര്യ. ഏക മകന്‍ അക്ഷയ് വിദ്യാര്‍ത്ഥിയാണ്. അഭനയകലയില്‍ മികവ് തെളിയാക്കാന്‍ അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട് അക്ഷയ്‌ന്.

വിലാസം
സുധി.കെ.പി.
ഓര്‍ച്ച ഹൗസ്
കൊയാമ്പുറം പോസ്റ്റ്
നീലേശ്വരം വഴി- 671314

Mob: 9745152368

The post സുധി ഓര്‍ച്ച appeared first on Welcome to Jeevitha.org.

]]>
https://jeevitha.org/%e0%b4%b8%e0%b5%81%e0%b4%a7%e0%b4%bf-%e0%b4%93%e0%b4%b0%e0%b5%8d%e0%b4%9a%e0%b5%8d%e0%b4%9a/feed/ 0 98
സുരേഷ് കടന്നപ്പള്ളി https://jeevitha.org/%e0%b4%b8%e0%b5%81%e0%b4%b0%e0%b5%87%e0%b4%b7%e0%b5%8d-%e0%b4%95%e0%b4%9f%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf/ https://jeevitha.org/%e0%b4%b8%e0%b5%81%e0%b4%b0%e0%b5%87%e0%b4%b7%e0%b5%8d-%e0%b4%95%e0%b4%9f%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf/#respond Sun, 12 May 2024 06:07:57 +0000 https://jeevitha.org/?p=74 അധ്യാപകന്‍, എഴുത്തുകാരന്‍, നാടക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ കെ. കെ. സുരേഷ് കണ്ണൂര്‍ ജില്ലയിലെ കടന്നപ്പള്ളിയില്‍ താമസിക്കുന്നു. പി.ടി. ഗോവിന്ദന്‍ നമ്പ്യാരുടെയും കെ.കെ. ലക്ഷ്മികുട്ടിയമ്മയുടെയും മകനായ ഇദ്ദേഹം പഠനകാലത്ത് തന്നെ കലാ സാഹിത്യ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക അഭിരുചിയുണ്ടാ യിരുന്നു. വായനാശീലവും…

The post സുരേഷ് കടന്നപ്പള്ളി appeared first on Welcome to Jeevitha.org.

]]>
അധ്യാപകന്‍, എഴുത്തുകാരന്‍, നാടക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ കെ. കെ. സുരേഷ് കണ്ണൂര്‍ ജില്ലയിലെ കടന്നപ്പള്ളിയില്‍ താമസിക്കുന്നു. പി.ടി. ഗോവിന്ദന്‍ നമ്പ്യാരുടെയും കെ.കെ. ലക്ഷ്മികുട്ടിയമ്മയുടെയും മകനായ ഇദ്ദേഹം പഠനകാലത്ത് തന്നെ കലാ സാഹിത്യ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക അഭിരുചിയുണ്ടാ യിരുന്നു. വായനാശീലവും കലാസ്വാദനും ചെറുപ്പം മുതല്‍ കൈമുതലാക്കിയ ഇദ്ദേഹം ഇന്ന് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളോടൊപ്പം അമേച്ച്വര്‍ നാടകരംഗത്തെ നിറസാന്നിധ്യമാണ്. നവ മാധ്യമങ്ങള്‍ സിനിമകള്‍ക്കും പരമ്പരകള്‍ക്കും, പ്രാധ്യാന്യം കൊടുത്തുകൊണ്ടി രിക്കുന്ന ഈ വര്‍ത്തമാനകാലഘട്ടത്തില്‍ അന്യം നിന്നുപോകപ്പെടാത്ത വിധം നാടകങ്ങളെ നെഞ്ചിലേറ്റുകയും നാടകങ്ങളെകുറിച്ചുള്ള പ്രശസ്തമായ നിരവധി പുസ്തങ്ങള്‍ രചിക്കുന്നതിലും സദാ വ്യാപൃതനാണ് ഇപ്പോഴും വിവിധ നാടകങ്ങളെ കുറിച്ചുള്ള പഠനത്തിലും പ്പം പുസ്തകങ്ങളുടെ പണിപ്പുരിയിലാണ് കെ.കെ.സുരേഷ്.
കലാ പ്രവര്‍ത്തനങ്ങളുടെ ആദ്യകാലത്ത് പ്രശ്സത നാടക സംഘങ്ങളായ ശ്രീകണ്ഠാപുരം കാവ്യ, കോഴിക്കോട് ചിരന്തന തുടങ്ങിയ പ്രമുഖ നാടക സംഘങ്ങളില്‍ ശ്രദ്ധേയമായ വിവിധ കഥാപാത്രങ്ങളെ ഇദേഹം അനശ്വരമാക്കി. മൂന്ന് പതിറ്റണ്ടുകളിലിധികം നീണ്ടുന്ന നിക്കുന്ന അധ്യാപനത്തോടൊപ്പം, നടന്‍, നാടകകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ ജനകീയനാടക പ്രവര്‍ത്തനങ്ങനങ്ങള്‍ക്ക് വേണ്ടി സേവനം നടത്തുന്നതിലും സദാ വ്യാപൃതനാണ്. സ്‌കൂള്‍ കോളേജ്-കേരളോല്‍സവ മത്സരങ്ങള്‍ക്കു വേണ്ടി നാടകങ്ങള്‍ ഒരുക്കുകയും ഒട്ടനവധി അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്തു.വനിതകള്‍ക്കു വേണ്ടി സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട ശ്ര ദ്ധേയമായ നാടകങ്ങള്‍ ചിട്ടപ്പെടുത്തി വിവിധ സ്ഥലങ്ങളില്‍ അരങ്ങിലെത്തിച്ചു.
കണ്ണൂര്‍ ജില്ലയിലുള്ള നിരവധി അമേച്ച്വര്‍ സംഘങ്ങള്‍ക്ക് വേണ്ടി നാടകങ്ങള്‍ രചിക്കുകയും സംവിധാനം നിര്‍വ്വഹിക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല നാടക രംഗത്ത് കണ്ണൂര്‍ ജില്ലയിലെ വിവിധ കലാസമിതികളുമായി ഇപ്പോഴും സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. കദീ സുമ്മ, (പരിയാരം തരംഗിംണി) പ്രളയ കാലത്തിന്റെ ഓര്‍മ്മയ്ക്ക്, നിലവിളി കള്‍ക്കപ്പുറം (തെക്കുമ്പാട് വനിതാ വേദി) തുടങ്ങിയ നാടകങ്ങള്‍ ധാരാളം ഇതിേനോകം നിരവധി വേദികളില്‍ അവതരിക്കപ്പെട്ടു.കാവടിയാട്ടം, കാഴ്ച, കെ.എസ്.ടി.എ കലാവേദി. ദി ലാസ്ററ് ഡയലോഗ് പരിയാരം നാടകവേദിയുടെ മരണവൃത്താന്തം തുടങ്ങിയവയും എടു ത്ത് പറയേണ്ട കലാസൃഷ്ടികള്‍ തന്നെയായിരുന്നു.
കുട്ടികളുടെ നാടകവേദിയിലാണ് ഇദേ ദ്ദേഹംകൂടുതല്‍ ശ്രദ്ധ കേന്ദ്രികരി ക്കുന്നത്. ജില്ലയിലെ വിവിധ വിദ്യാലയ ങ്ങളില്‍ സര്‍ഗാത്മക നാടക ക്യാമ്പുകള്‍ ഇപ്പോഴും സംഘടിപ്പച്ചുവരുന്നുണ്ട്. സ്വന്തം സ്‌കൂളായ കടന്നപ്പള്ളി യു.പി സ്‌കൂളില്‍ 2005 മുതല്‍ തിരുവന്തപുരം രംഗപ്രഭാതത്തിന്റെ ആശിര്‍വാദത്തോടെ ഒരു ചില്‍ഡ്രന്‍സ് തിയറ്റര്‍ പ്രവര്‍ ത്തിക്കുന്നു. കുട്ടികളില്‍ വ്യക്തിത്വ വികാസം, സംഘബോധം, കലാഭിരുരുചി, സംഘാടന മികവ് എന്നിവയിലൂന്നിയ പരിശീലനക്കളരികള്‍ സംഘടിപ്പിച്ചു വരുന്നുണ്ട്. സ്‌കൂളില്‍ രൂപപെടുന്ന നാടകങ്ങള്‍ മറ്റ് വേദികളില്‍ അവതരിച്ചു വരുന്നു.കാബൂളിബാല, ഭൂമിയുടെ അവകാ ശികള്‍, സുഹൃത്ത് വിശ്വവിഖ്യാതമായ മൂക്ക് തുടങ്ങിയ നാടകങ്ങള്‍ മറ്റ് വേദികളില്‍ക്കൂടി അവതരിപ്പിക്കപ്പെട്ട് ഏറെ പ്രശംസ പിടിച്ചുപറ്റി യനാടങ്ങളായിരുന്നു.
പ്രസിദ്ധമായ നാടക സാഹിത്യ കൃതികള്‍, ഒലിവ് ബുക്സ് കോഴിക്കോട് പ്രസിദ്ധീകരിച്ച നാടകക്കളി (നാടക സമാഹാരം), പുസ്തക ഭവന്‍ പയ്യന്നൂര്‍ പ്രസിദ്ധപ്പെടുത്തിയ നാടകക്കൂട് (കലോല്‍സവ നാടകങ്ങള്‍), തുളുനാട് ബുക്സ് കാഞ്ഞങ്ങാട് പ്രസിദ്ധീകരിച്ച നാടകപ്പുര, കുടാതെ ചരിത്രം വര്‍ത്തമാനം (പ്രാദേശിക ചരിത്രം) എന്നിവയാണ്.
നിരവധി യുവജനോല്‍സവ നാടകങ്ങള്‍ക്കും, അമേച്ച്വര്‍ നാടകങ്ങള്‍ക്കും കിട്ടിയ അംഗീകാരങ്ങള്‍ക്ക് പുറമേ, ഒട്ടനവധി അവാര്‍ഡുകളും ബഹുമതികളും കെ. സുരേഷിനെ തേടിയെത്തി. ദുരന്ത ഭൂമിയില്‍ നിന്ന് ദുര്‍ഗ (2011 ലെ പാര്‍ട്ട് പി.ജെ ആന്റണി പ്രോത്സാഹന പുരസ്‌കാരം), കുന്ന് (2013 ല്‍ വിദ്യാരംഗ അവാര്‍ഡ്), കാവടിയാട്ടം (2015 ല്‍ കെഎസ്ടിഎ കലാവേദി നാടകാവതരണം -ഒന്നാ സ്ഥാനം), നാടകക്കൂട് (നാടക സമാഹാരം)-2018 ലെ ജോസഫ് മുണ്ടശേരി പുരസ ്കാരം എന്നിവ ഇതില്‍ ചിലത് മാത്രമാണ്. ഗുരുശ്രേഷ്ഠ അവാര്‍ഡ് കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ യില്‍ നിന്നാണ് ഏറ്റുവാങ്ങിയത്. 2019 മുതല്‍ പ്രധാന അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചുവരുന്നു. 2019 ല്‍ കദീസുമ്മ എന്ന നാടകത്തിന് പി.ജെ.ആന്റണി സ്മാരക നാടകരചനാ സ്‌പെഷല്‍ ജൂറി അവാര്‍ഡ് ലഭിച്ചു.2023 ല്‍ കാഞ്ഞങ്ങാട് തുളുനാട് മാസികയുടെ വാര്‍ഷികത്തോടനുബന്ധിച്ച് കൃഷ്ണ ചന്ദ്രന്‍ സ്മാരക സംസ്ഥാന വിദ്യാഭ്യാസ അവാര്‍ഡ് മുന്‍ കാസര്‍ഗോഡ് എം.പി. ശ്രീ. പി.കരുണാകരനില്‍ നിന്നാണ് ഏറ്റുവാങ്ങിയത്.
പുതുതായി 3 പുസ്തകങ്ങള്‍ ഇറങ്ങുന്നു. ചിത്രശ ലഭങ്ങളെ തേടി (തുളുനാട് ) കപ്പിയും കയറും ( പുസ്തക ഭവന്‍ പയ്യന്നൂര്‍) വിധികര്‍ത്താക്കളുടെ ശ്രദ്ധയ്ക്ക് (ദേശശബ്ദം കോഴിക്കോട്)
നിരവധി പുരോഗമന സാംസ്‌കാരിക പ്രവര്‍ത്തന ങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം പുരോഗമന കലാസാഹിത്യസം ഘം കണ്ണൂര്‍ജില്ലാ കമ്മിറ്റി അംഗമാണ്. കൂടാതെ കെ എസ് ടി എ കലാവേദി അംഗം, നാടക് ജില്ലാകമ്മിററി അംഗം, ഇടതുപക്ഷ പുരോഗമന പ്രസ്ഥാ നങ്ങളു ടെ സജ്ജീവപ്രര്‍ത്തനങ്ങളില്‍ കൂടി വ്യാപൃ തനാണ് ഇദ്ദേഹം.
കെ.കെ.സുരേഷിന്റെ എല്ലാവിധ കലാ സാംസ്‌കരിക പ്രവര്‍ത്തനങ്ങള്‍ക്കും എപ്പോഴും താങ്ങും തണലുമായി നില്‍ ക്കുന്ന രാഗിണിയാണ് ഭാര്യ, മക്കള്‍ അനുലക്ഷ്മി സുരേഷ്, ശ്രീലക്ഷ്മി സുരേഷ് ഇരുവരും വിദ്യാര്‍ത്ഥികളാണ്.

വിലാസം
സുരേഷ് .കെ.കെ.
കടന്നപ്പള്ളി ഹൗസ്,
പി.ഒ. കടന്നപ്പള്ളി, പിന്‍ 670306
കണ്ണൂര്‍ ജില്ല. മൊബൈല്‍ : 9961112766,

The post സുരേഷ് കടന്നപ്പള്ളി appeared first on Welcome to Jeevitha.org.

]]>
https://jeevitha.org/%e0%b4%b8%e0%b5%81%e0%b4%b0%e0%b5%87%e0%b4%b7%e0%b5%8d-%e0%b4%95%e0%b4%9f%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf/feed/ 0 74