Actress Archives - Welcome to Jeevitha.org https://jeevitha.org/category/actress/ Explore your life with Jeevitha.org Tue, 23 Jul 2024 04:59:51 +0000 en-US hourly 1 https://wordpress.org/?v=6.6.2 https://i0.wp.com/jeevitha.org/wp-content/uploads/2024/05/cropped-adbizindia.png?fit=32%2C32&ssl=1 Actress Archives - Welcome to Jeevitha.org https://jeevitha.org/category/actress/ 32 32 126488577 യശോദ പുത്തിലോട്ട് https://jeevitha.org/%e0%b4%af%e0%b4%b6%e0%b5%8b%e0%b4%a6-%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d/ https://jeevitha.org/%e0%b4%af%e0%b4%b6%e0%b5%8b%e0%b4%a6-%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d/#respond Tue, 23 Jul 2024 04:43:23 +0000 https://jeevitha.org/?p=296 മലയാള പ്രൊഫഷണല്‍ രംഗത്തും അതുപോലെ അമേച്ചര്‍ നാടരംഗത്തും വ്യത്യസ്തയാര്‍ന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രശസ്തിനേടിയ യശോദ പുത്തിലോട്ട് എന്ന അനുഗ്രഹീത അഭിനേത്രി ഇന്നും തിരക്കിലാണ്. ഇപ്പോള്‍ എഴുത്തിനും വായനക്കും വേണ്ടിയാണ് സമയം കണ്ടെത്തുന്നത്. പ്രശസ്ത തെയ്യം കലാകാരന്‍ എം.വി. കണ്ണന്‍ മണക്കാടന്റെയും പി.പി.…

The post യശോദ പുത്തിലോട്ട് appeared first on Welcome to Jeevitha.org.

]]>

മലയാള പ്രൊഫഷണല്‍ രംഗത്തും അതുപോലെ അമേച്ചര്‍ നാടരംഗത്തും വ്യത്യസ്തയാര്‍ന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രശസ്തിനേടിയ യശോദ പുത്തിലോട്ട് എന്ന അനുഗ്രഹീത അഭിനേത്രി ഇന്നും തിരക്കിലാണ്. ഇപ്പോള്‍ എഴുത്തിനും വായനക്കും വേണ്ടിയാണ് സമയം കണ്ടെത്തുന്നത്. പ്രശസ്ത തെയ്യം കലാകാരന്‍ എം.വി. കണ്ണന്‍ മണക്കാടന്റെയും പി.പി. കുഞ്ഞാതിയമ്മയുടെയും നാല് പെണ്‍മക്കളില്‍ ഇളയമകളായി ജനിച്ച ഈ കലാകാരിയുടെ കുടുംബം തന്നെ കലാകുടുംബമാണ്. വളരെ ചെറിയ പ്രായത്തില്‍ തന്നെ അതായത് തന്റെ പതിമൂന്നാമത്തെ വയസ്സിലാണ് നാടകവുമായി ബന്ധപ്പെടുന്നത്. പ്രശസ്ത നാടക നടി അമ്മിണിക്കൊപ്പം നാലാം തരത്തില്‍ പഠിക്കുമ്പോള്‍ തന്നെ പിന്നണി പാടി ശ്രദ്ധനേടി. അക്കാലത്ത് റിക്കാഡിംഗ് ചെയ്യുന്ന സമ്പ്രദായം കുറവായിരുന്നു.
ആദ്യമായി യശോദ പുത്തിലോട്ട് പ്രവര്‍ത്തിച്ച നാടകം ഇപ്പോഴും അവര്‍ ഓര്‍ക്കുന്നു, എന്നിട്ടും നിങ്ങളെന്നെ സ്‌നേഹിക്കുന്നു എന്നതായിരുന്നു ആ നാടകം. പഠന സമയത്ത് തന്നെ പാടാനും അഭിനയിക്കാനുമുള്ള യശോദയില്‍ അന്തര്‍ലീനമായിരിക്കുന്ന കഴിവുകളെ അദ്ധ്യാപകര്‍ തിരിച്ചറിഞ്ഞിരുന്നു. വെള്ളൂരിലെ വിജയന്‍ മാഷില്‍നിന്നുമൊക്കെ നിര്‍ലോഭമായ പ്രോത്സാഹനം ഇവര്‍ക്ക് ലഭിച്ചു. സ്‌കൂള്‍ തലം മുതല്‍ വിവിധ മത്സരങ്ങള്‍ക്ക് സമ്മാനങ്ങള്‍ വാരിക്കൂട്ടി. യശോദയുടെ ചേച്ചി അറിയപ്പെടുന്ന നാടക പ്രവര്‍ത്തകയായിരുന്നു. അവര്‍ക്കൊപ്പം അഭിനയിക്കാന്‍ എത്തിയപ്പോള്‍ പ്രായത്തില്‍ കഴിഞ്ഞ വേഷങ്ങള്‍ പോലും യശോദ അനായാസം കൈകാര്യം ചെയ്ത് നാടക പ്രേമികളുടെ മുക്തകണ്ഠമായ പ്രശംസയ്ക്ക് അര്‍ഹയായി. മലബാറിലെ പ്രശസ്തമായ നാടക സംഘമായിരുന്നു കാഞ്ഞങ്ങാട് ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന കാകളി തീയറ്റേഴ്‌സ്. പ്രസ്തുത നാടക സംഘത്തിലെ പ്രധാന വേഷങ്ങള്‍ ചെയ്തതും യശോദ പുത്തിലോട്ടായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ സംഘചേതനയുടെ പഴശ്ശിരാജയില്‍ അഭിനിയിച്ചു. തുടര്‍ച്ചയായി അഞ്ച് വര്‍ഷത്തോളും ഇതില്‍ തുടര്‍ന്നു. പ്രശസ്ത നാടക കൃത്തുക്കള്‍ക്കും സംവിധായകരന്‍ മാര്‍ക്കും ഒപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം ഇവര്‍ക്ക് ലഭിച്ചു. ചെഗുവേര, കേളു തുടങ്ങിയ നാടങ്ങളിലെ യശോദ പുത്തിലോട്ട് അവതരിപ്പിച്ച വേഷങ്ങള്‍ ഇന്നും പ്രേക്ഷക മനസ്സുകളില്‍ മായാതെ നില്‍ക്കുന്നു. പ്രഫഷണല്‍ നാടകരംഗത്ത് എന്നപോലെ അമേച്ചര്‍ നാടക രംഗത്തും ഇരുന്നൂറ്റി അമ്പതിലധികം വേദികളില്‍ ഇവര്‍ അരങ്ങ്തകര്‍ത്തഭിനയിച്ചു. കേരളത്തിലെ പ്രധാന നാടക സംഘങ്ങളായ അങ്കമാലി അജ്ഞലിയുടെ ആഘോഷമെന്ന നാടകവും നിരവധി വേദികള്‍ പിന്നിട്ട ഒന്നാണ്. കോഴിക്കോട് വിശ്വഭാരതിയിലും ഏറെ കാലം അഭിനയിച്ചിരുന്നു. നഴ്‌സിംഗ് ഹോം എന്ന നാടകത്തിലെ അഭിനയത്തിന് നിരവധി സമ്മാനങ്ങളും ആദരവുകളും ലഭിച്ചത് യശോദ ഇന്നും അഭിമാനത്തോടെ ഓര്‍മ്മിക്കുന്നു. വേദികളില്‍ നിന്ന് വേദികളിലേക്കുള്ള യാത്രയില്‍ പരിചയപ്പെട്ട സൗഹൃദങ്ങളുടെയും ആരാധകരുടെയും സ്‌നേഹവും പ്രോത്സാഹനവും എപ്പോഴും അഭിനയജീവിതത്തിനും ഒപ്പം ജീവതയാത്രയിലേയും ഏറ്റവും വലിയ അംഗീകാരമായി ഈ കലാകാരി കാണുന്നു. ആയിരത്തോളം നാടകങ്ങളില്‍ അഭിനയിച്ച ഈ അനുഗ്രീത കലാകാരി നല്ലൊരു കവിയും കൂടിയാണ്. ആനുകാലിക പ്രസിദ്ധീകരണങ്ങളിലും വിവിധ സൗയുക്ത കവിതാ സമാഹാരങ്ങളിലും ഇവരുടെ കവിതകള്‍ക്ക് അച്ചടിമഷി പുരണ്ടു. ഭക്തിയും സാമൂഹ്യ വിഷയങ്ങളുമാണ് കഥയ്ക്കും കവിതയ്ക്കും എപ്പോഴും വിഷയമാക്കുന്നത്. കവിതയെഴുത്ത് എന്നത് സ്‌കൂള്‍ പഠനകാലത്ത് തന്നെ ആരംഭിച്ചതായിരുന്നു. ഭക്തിഗാനങ്ങളുടെ ഒരു സിഡിയും പുറത്തിറക്കിയിരുന്നു. എല്ലാ കലാ-സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍വ്വവിധ പ്രോത്സാഹനവും നല്‍കിവരുന്ന രാജു, യമുന എന്നിവരാണ് മക്കള്‍. നന്മ എന്ന കലാകാരന്മാരുടെ സംഘടനയുടെ സജ്ജീവ പ്രവര്‍ത്തക കൂടിയാണ്.


യശോദപുത്തിലോട്ട്
ജ്യോതിര്‍ഗമയ
കൊടക്കാട്
വഴി തൃക്കരിപ്പൂര്‍ – 671310
ഫോണ്‍ : 9746550425

The post യശോദ പുത്തിലോട്ട് appeared first on Welcome to Jeevitha.org.

]]>
https://jeevitha.org/%e0%b4%af%e0%b4%b6%e0%b5%8b%e0%b4%a6-%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d/feed/ 0 296
കലാഭവന്‍ നന്ദന https://jeevitha.org/%e0%b4%95%e0%b4%b2%e0%b4%be%e0%b4%ad%e0%b4%b5%e0%b4%a8%e0%b5%8d-%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%a8/ https://jeevitha.org/%e0%b4%95%e0%b4%b2%e0%b4%be%e0%b4%ad%e0%b4%b5%e0%b4%a8%e0%b5%8d-%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%a8/#respond Sun, 12 May 2024 05:05:02 +0000 https://jeevitha.org/?p=60  ഉദയംകുന്നിലെ ആര്‍ട്ടിസ്റ്റ് അനില്‍കുമാറിന്റെയും സവിതയുടെയും മൂത്തമകളായ നന്ദന അമ്പലത്തറ ഹയര്‍സെക്കന്ററിസ്‌കൂളിലെ പ്ലസ്ടു  ഹ്യുമാനിറ്റീസ് രണ്ടാം വര്‍ഷവിദ്യാര്‍ത്ഥിനിയാണ്. കലാമണ്ഡലം വനജരാജനില്‍ നിന്നുമാണ് നന്ദന നൃത്തത്തിന്റെ ഹരിശ്രീകുറിച്ചത്. സ്‌കൂള്‍ വിദ്യാഭ്യസകാലമുതല്‍ യുവജനോത്സവവേദികളിലും, പൊതുവേദികളിലും നൃത്തരംഗത്തും സക്രിയസാന്നിദ്ധ്യമാണ് നന്ദന. രണ്ട് തവണ തൃശ്ശൂരിലും ആലപ്പുഴയിലും വെച്ച്…

The post കലാഭവന്‍ നന്ദന appeared first on Welcome to Jeevitha.org.

]]>
 ഉദയംകുന്നിലെ ആര്‍ട്ടിസ്റ്റ് അനില്‍കുമാറിന്റെയും സവിതയുടെയും മൂത്തമകളായ നന്ദന അമ്പലത്തറ ഹയര്‍സെക്കന്ററിസ്‌കൂളിലെ പ്ലസ്ടു  ഹ്യുമാനിറ്റീസ് രണ്ടാം വര്‍ഷവിദ്യാര്‍ത്ഥിനിയാണ്. കലാമണ്ഡലം വനജരാജനില്‍ നിന്നുമാണ് നന്ദന നൃത്തത്തിന്റെ ഹരിശ്രീകുറിച്ചത്. സ്‌കൂള്‍ വിദ്യാഭ്യസകാലമുതല്‍ യുവജനോത്സവവേദികളിലും, പൊതുവേദികളിലും നൃത്തരംഗത്തും സക്രിയസാന്നിദ്ധ്യമാണ് നന്ദന. രണ്ട് തവണ തൃശ്ശൂരിലും ആലപ്പുഴയിലും വെച്ച് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചതും നന്ദനയുടെ ടീമിനാണ്. 

പിച്ചവെച്ചകാലം മുതല്‍ നൃത്തത്തോടും അഭിനയത്തിനോടുമുള്ള ഈ കൊച്ചു കലാകാരിയുടെ അടങ്ങാത്ത അഭിവാഞ്ഛ ചെന്നത്തിച്ചത് ലോകത്തിലെ തന്നെ അറിയപ്പെടുന്ന കലാട്രൂപ്പായ കൊച്ചിന്‍ കലാഭനിലേക്കാണ്. കേരളത്തിനകത്തും പുറത്തും നിരവധി വേദികളില്‍ നൃത്തപരിപാടികള്‍ അവതരിപ്പിച്ച ഈ പ്രതിഭ നൃത്തത്തോടപ്പം തന്നെ സ്‌കൂള്‍ യുവജനോത്സവ വേദികളില്‍ നിന്നും ആരംഭിച്ച അഭിനയ മികവ് സിനിമയിലേക്ക് എത്തിച്ചു.  ഇന്ന് നന്ദന സദാസമയം തിരക്കിലാണ്. ലൊക്കേഷനില്‍ നിന്നും ലൊക്കേഷനിലേക്കുള്ള വിശ്രമില്ലാത്ത പ്രയാണം.

നിരവധി മ്യൂസിക് ആല്‍ബങ്ങളില്‍ പാടി അഭിനയിച്ച നന്ദന സ്വന്തമായി മ്യൂസിക് ആല്‍ബങ്ങള്‍ സംവിധാനം ചെയ്യുകയും ഒപ്പം മികച്ച കൊറിയോഗ്രാഫര്‍ എന്ന് തെളിയിക്കുകയും ചെയ്തു. കൂടാതെ കേരളത്തിലെ അറിയപ്പെടുന്ന മാജിക്ക് ട്രൂപ്പകളിലൂടെ നിരവധി വേദികളില്‍ നൃത്തരംഗങ്ങള്‍ അവതിപ്പിച്ച് പ്രേക്ഷകരുടെ മുക്തകണ്ഠമായ പ്രശംസയ്ക്ക് പാത്രമാകാനും നന്ദനയ്ക്ക് കഴിഞ്ഞു. രാജീവന്‍ പുതുക്കളം സംവിധാനം ചെയ്ത സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ കൗമാര പ്രണയത്തിന്റെ വ്യാകുലതകള്‍ ചിത്രീകരിച്ച പ്രണയസാഗരതീരം എന്ന മ്യൂസിക്കല്‍ ആല്‍ബത്തിലെ പ്രധാനവേഷം ഏറെ ജനശ്രദ്ധ ആകര്‍ഷിച്ച ഒന്നായിരുന്നു. നാലാമത്തെ വയസ്സില്‍ എം.എ. കുട്ടപ്പന്റെ മകളായി ഹ്രസ്വചിത്രത്തില്‍ അഭിനയിച്ചതും, വിദ്യാഭ്യാസവകുപ്പിന്റെ ചിത്രശലഭം എന്ന ദൃശ്യ ചിത്രീകരണത്തില്‍ ജി.കെ. പിള്ളയുടെ കൂടെ അഭിനയിച്ചതും തന്റെ നടന ജൈത്രജാത്രയുടെ വഴിത്തിരിവായി നന്ദന ഓര്‍മ്മിക്കുന്നു. 

മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്തുവരുന്ന ജനപ്രിയ സീരിയല്‍ ആയ ചാക്കോയും മേരിയും എന്ന സീരിയിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ മലയാളികള്‍ക്ക് എളുപ്പം മറക്കാനാവില്ല.   നന്ദന അഭിനയിച്ച ശേഷം, ചിന്താവിഷ്ടനായ കണാരന്‍ എന്നീ ഹ്രസ്വചിത്രങ്ങളും ഏറെ ശ്രദ്ധേയമാണ്.

പ്രശസ്ത സംവിധായകന്‍ റഫീക് പഴശ്ശി സംവിധാനം ചെയ്ത റിലീസ് ചെയ്യാനിരിക്കുന്ന ആയിഷ എന്ന ചിത്രത്തില്‍ സഹനടിയായിട്ടാണ് അഭിനയിച്ചിരിക്കുന്നത്. ഇപ്പോള്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ സൈനുചാവക്കാടിന്റെ ഇക്കാക്ക എന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ് എന്ന അനുഗ്രഹീത നടന്റെ മകളായിട്ടാണ് നന്ദന അഭിനയിച്ചിരിക്കുന്നത്. 

          ഇതേസമയം നിരവധി അന്യഭാഷ ചിത്രങ്ങളും ഈ കലാകാരിയെ തേടിയെത്തി. രാമമൂര്‍ത്തിയുടെ തമിഴ് സിനിമയായ വണക്കം അയ്യ എന്ന ചിത്രവും. മനപ്പറവെ എന്ന ചിത്രത്തിലെയും അഭിനയ മികവ് നന്ദനയെ തെന്നിന്ത്യന്‍ സിനിമയുടെ നായികാ പരിവേഷത്തില്‍ എത്തിക്കുമെന്നതില്‍ സംശയമില്ല. 

The post കലാഭവന്‍ നന്ദന appeared first on Welcome to Jeevitha.org.

]]>
https://jeevitha.org/%e0%b4%95%e0%b4%b2%e0%b4%be%e0%b4%ad%e0%b4%b5%e0%b4%a8%e0%b5%8d-%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%a8/feed/ 0 60
ഗോപിക പ്രദീപ് https://jeevitha.org/%e0%b4%97%e0%b5%8b%e0%b4%aa%e0%b4%bf%e0%b4%95-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a6%e0%b5%80%e0%b4%aa%e0%b5%8d/ https://jeevitha.org/%e0%b4%97%e0%b5%8b%e0%b4%aa%e0%b4%bf%e0%b4%95-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a6%e0%b5%80%e0%b4%aa%e0%b5%8d/#respond Sat, 11 May 2024 09:22:14 +0000 https://jeevitha.org/?p=30 വളരെ ചെറിയ പ്രായത്തില്‍ തന്നെ നവമാധ്യമങ്ങളില്‍ അഭിനയചാതുരിയാല്‍ നിറഞ്ഞ് നിന്ന് പ്രേക്ഷകരുടെ കണ്ണിലുണ്ണിയായി മാറിയ കലാദേവതയുടെ കയ്യൊപ്പ് ചാര്‍ത്തിയ ഈ കൊച്ചു കലാകാരി ഗോപികപ്രദീപ് എറണാകുളം ജില്ലയിലെ നേര്യമംഗലത്ത് ഡ്രൈവറും നല്ലൊരു കലാസ്വാദകനും സര്‍വ്വോപരി വായനയേയും എഴുത്തിനേയും  നെഞ്ചോട് ചേര്‍ത്ത് സ്‌നേഹിക്കുന്ന…

The post ഗോപിക പ്രദീപ് appeared first on Welcome to Jeevitha.org.

]]>

വളരെ ചെറിയ പ്രായത്തില്‍ തന്നെ നവമാധ്യമങ്ങളില്‍ അഭിനയചാതുരിയാല്‍ നിറഞ്ഞ് നിന്ന് പ്രേക്ഷകരുടെ കണ്ണിലുണ്ണിയായി മാറിയ കലാദേവതയുടെ കയ്യൊപ്പ് ചാര്‍ത്തിയ ഈ കൊച്ചു കലാകാരി ഗോപികപ്രദീപ് എറണാകുളം ജില്ലയിലെ നേര്യമംഗലത്ത് ഡ്രൈവറും നല്ലൊരു കലാസ്വാദകനും സര്‍വ്വോപരി വായനയേയും എഴുത്തിനേയും  നെഞ്ചോട് ചേര്‍ത്ത് സ്‌നേഹിക്കുന്ന ശ്രീ. പ്രദീപ് സഹദേവന്റെയും സിനിതപ്രദീപിന്റെയും മൂന്ന് മക്കളില്‍  രണ്ടാമത്തെ മകളാണ്. വളരെ ചെറിയ പ്രായത്തില്‍ തന്നെ കലയോട് അടങ്ങാത്ത അഭിവാച്ഛയുണ്ടായിരുന്ന ഈ കൊച്ചുമിടുക്കി നേരിയമംഗലം കോളനി ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളില്‍ നിന്നാണ്  പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഹരിശ്രികുറിച്ചത്.

ഇപ്പോള്‍ എറണാകുളം ജില്ലയിലെ നടരാജ് കലാക്ഷേത്രത്തില്‍ നിന്നും ആതിര എന്ന നൃത്താധ്യാപികയുടെ കീഴില്‍ നൃത്തം ശാസ്ത്രീയമായി അഭ്യസിക്കുന്ന ഗോപിക സ്‌കൂള്‍ പഠനസമയത്ത് തന്നെ ഡാന്‍സില്‍ സക്രിയ സാന്നിദ്ധ്യമായിരുന്നു. സ്‌കൂള്‍ പഠനസമയത്ത് നിരവധി നൃത്തമത്സരങ്ങളില്‍ പങ്കെടുക്കുവാനും തന്റെ കഴിവ് തെളിയിക്കാനുമുള്ള  അവസരം ഗോപികയ്ക്കുണ്ടായി. 

അന്നാഭായി എന്ന ചലചിത്രത്തില്‍ അഭിനയിക്കാന്‍ ഈ കൊച്ചുകലാകാരിക്ക് കഴിഞ്ഞു. കൂടാതെ മിന്നല്‍മുരളി എന്ന ചലചിത്രത്തിലും ഗോപിക അഭിനയിച്ചു. ഇതിനെല്ലാം പുറമെ കുട്ടിയുടെ അഭിനയമികവ് കണ്ടെറിഞ്ഞ സംവിധായകര്‍ മലയാളത്തിലെ ഹ്രസ്വചിത്രങ്ങളിലും അതുപോലെ തന്നെ മികവുറ്റ ആല്‍ബങ്ങളിലും അഭിനയമികവ് തെളിയിക്കാനുള്ള അസരങ്ങള്‍ ഗോപികയ്ക്ക് നല്‍കി. 

ഗൗരവമായ വായനയെ ഏറെ ഇഷ്ടപ്പെടുന്ന ഈ ബാലനടി സമകാലിക പ്രസിദ്ധീകരങ്ങള്‍ ശേഖരിച്ച് വായിക്കുന്നതിലും ചര്‍ച്ചചെയ്യുന്നതിലും ഏറെ ശ്രദ്ധാലുവാണ്. അഭിനയം എന്നത് തന്റെ രക്തത്തിലലിഞ്ഞ ഒന്നാണെന്ന് മനസ്സിലാക്കിയ ഗോപിക നവമാധ്യമങ്ങളില്‍ ചെയ്തുവരുന്ന ഹ്രസ്വമായ അഭിനയപരിപാടികള്‍ സര്‍പ്പോര്‍ട്ട് ചെയ്യാനും ഇഷ്ടപ്പെടുകയും ചെയ്യുന്ന ആരാധകര്‍ നിരവധിയാണ്. സ്വന്തമായുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ കൊച്ചുകലാകാരി ഇവ ലോകത്തിന് മുന്നില്‍ എത്തിക്കുന്നത്. ഇതിന് അച്ഛന്‍ പ്രദീപ്‌സഹദേവിന്റെ നിരന്തരമായ സഹായവും പ്രോത്സാഹനവും പ്രേക്ഷകര്‍ക്കൊപ്പം ഗോപികയ്ക്ക് കിട്ടുന്നുണ്ട്. 

സിനിമയെയും അഭിനയത്തെയും ഏറെ സ്‌നേഹിക്കുന്ന ഗോപികനേര്യമംഗലത്തിന്റെ ഇഷ്ടതാരം അഭിനയത്തിന്റെ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയ മലയാളത്തിന്റെ എന്നത്തേയും സൂപ്പര്‍സ്റ്റാര്‍ മോഹന്‍ ലാല്‍ തന്നെയാണ്. കൂടാതെ ജനപ്രീയനടന്‍ ദിലീപിന്റെയും പടങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്നകൂട്ടത്തിലാണ് ഗോപിക. സിനിമകാണുമ്പോള്‍ കേവലം ആകഥകള്‍ ആസ്വദിക്കുന്നതിനോടൊപ്പം പ്രശസ്തരായ അഭിനേതാക്കളുടെ അഭിനയ മുഹൂര്‍ത്തങ്ങള്‍ ഗൗരവമായി നോക്കി മനസ്സിലാക്കാനുള്ള ഈ കൊച്ചു മനസ്സിന്റെ ശ്രമം ഗോപികയുടെ ഹ്രസ്വാഭിനയങ്ങള്‍ കണ്ടാല്‍ തന്നെ ഏതൊരാള്‍ക്കും മനസ്സിലാക്കാന്‍ സാധിക്കും. എത്ര ദീര്‍ഘമായ സംഭാഷണങ്ങള്‍ പോലും ഒറ്റപ്രാവശ്യം കേട്ടാല്‍ പുനരാവിഷ്‌കരിക്കാനുള്ള കഴിവ് ഈ കൊച്ചുകലാകാരിക്കുണ്ട്.

കുടാതെ മലയാളത്തിന്റെ പ്രീയപ്പെട്ട നായികമാരായ മജ്ഞുവാര്യരുടെ സിനിമകള്‍ കാണുന്നതും കാവ്യാമാധവന്റെ സിനിമകളും ഗോപിക ഏറെ ഇഷ്ടപ്പെടുന്നു. നടന്‍മാരെ പോലെതന്നെ ഇവരുടെയും അഭിനയ മുഹൂര്‍ത്തങ്ങള്‍ മനസ്സില്‍ പകര്‍ത്താന്‍ ഇവളുടെ കൊച്ചുമനസ്സും ആഗ്രഹിക്കുന്നു. 

പഠനത്തില്‍ മിടുക്കിയായ ഗോപികയുടെ സഹോദരന്‍ ഗോഗുല്‍പ്രദീപും നല്ല ഒരു അഭിനേതാവ് കൂടിയാണ്. ഗോപികയ്‌ക്കൊപ്പെം സിനിമകളില്‍ തന്റെ അഭിനയ മികവ് തെളിയിക്കാന്‍ ഗോഗുല്‍പ്രദീപിനും അവസരങ്ങള്‍ ഏറെ കിട്ടിയിട്ടുണ്ട്. മൂത്ത സഹോദരി മാളവികപ്രദീപും അമ്മയും ഗോപികയുടെയും ഗോഗുലിന്റെയും എല്ലാ കലാപ്രവര്‍ത്തനങ്ങള്‍ക്കും സര്‍വ്വവിധ പിന്തുണയും സഹായങ്ങളും നിര്‍ലോഭമായി നല്‍കിവരുന്നുണ്ട്. ഗോപിയുടെ ഫേസ്ബുക്ക് പേജ് നോക്കിയാല്‍ തന്നെ മതിയാകും ഈ കുരുന്ന് പ്രതിഭയുടെ കലാവാസനകള്‍ മനസ്സിലാക്കാന്‍.

വിലാസം :

ഗോപിക പ്രദീപ്കുന്നത്ത്ഹൗസ്, നേരിയ മംഗലം പോസ്റ്റ്മണിയന്‍പാറ, എറണാകുളം ജില്ല

ഫോണ്‍ : 8606837858

The post ഗോപിക പ്രദീപ് appeared first on Welcome to Jeevitha.org.

]]>
https://jeevitha.org/%e0%b4%97%e0%b5%8b%e0%b4%aa%e0%b4%bf%e0%b4%95-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a6%e0%b5%80%e0%b4%aa%e0%b5%8d/feed/ 0 30