Astrologist Archives - Welcome to Jeevitha.org https://jeevitha.org/category/astrologist/ Explore your life with Jeevitha.org Tue, 16 Jul 2024 11:03:20 +0000 en-US hourly 1 https://wordpress.org/?v=6.7.1 https://i0.wp.com/jeevitha.org/wp-content/uploads/2024/05/cropped-adbizindia.png?fit=32%2C32&ssl=1 Astrologist Archives - Welcome to Jeevitha.org https://jeevitha.org/category/astrologist/ 32 32 126488577 ശ്രീ വെതിരമന കൃഷ്ണന്‍ നമ്പൂതിരി https://jeevitha.org/%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%b5%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%ae%e0%b4%a8-%e0%b4%95%e0%b5%83%e0%b4%b7%e0%b5%8d%e0%b4%a3%e0%b4%a8%e0%b5%8d-%e0%b4%a8%e0%b4%ae/ https://jeevitha.org/%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%b5%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%ae%e0%b4%a8-%e0%b4%95%e0%b5%83%e0%b4%b7%e0%b5%8d%e0%b4%a3%e0%b4%a8%e0%b5%8d-%e0%b4%a8%e0%b4%ae/#respond Tue, 16 Jul 2024 06:33:18 +0000 https://jeevitha.org/?p=241 നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പ്രയോഗിക്കപ്പെടുന്ന പൗരാണിക സമ്പ്രദായങ്ങളെയാണ് വാസ്തുശാസ്ത്രം എന്ന വാക്കുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഇതിന്റെ പ്രയോഗത്തെ സ്ഥാനം നോക്കല്‍ എന്ന പേരിലും അറിയപ്പെടുന്നു.മുന്‍കാലങ്ങളില്‍ ഹിന്ദു ക്ഷേത്രങ്ങളുടെ നിര്‍മ്മിതിക്ക് മാത്രമായി ഉപയോഗിച്ചിരുന്ന ഈ രീതി, ഇന്ന് എല്ലാവിധ കെട്ടിടങ്ങളുടെയും കിണറുകളുടെയും നിര്‍മ്മാണത്തിലും അവലംബിക്കുന്നുണ്ട ്.കെട്ടിടത്തിന്റെയും…

The post ശ്രീ വെതിരമന കൃഷ്ണന്‍ നമ്പൂതിരി appeared first on Welcome to Jeevitha.org.

]]>

നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പ്രയോഗിക്കപ്പെടുന്ന പൗരാണിക സമ്പ്രദായങ്ങളെയാണ് വാസ്തുശാസ്ത്രം എന്ന വാക്കുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഇതിന്റെ പ്രയോഗത്തെ സ്ഥാനം നോക്കല്‍ എന്ന പേരിലും അറിയപ്പെടുന്നു.മുന്‍കാലങ്ങളില്‍ ഹിന്ദു ക്ഷേത്രങ്ങളുടെ നിര്‍മ്മിതിക്ക് മാത്രമായി ഉപയോഗിച്ചിരുന്ന ഈ രീതി, ഇന്ന് എല്ലാവിധ കെട്ടിടങ്ങളുടെയും കിണറുകളുടെയും നിര്‍മ്മാണത്തിലും അവലംബിക്കുന്നുണ്ട ്.കെട്ടിടത്തിന്റെയും അതിലെ വിവിധ മുറികളുടെയും സ്ഥാനവും ദിശയുമാണ് വാസ്തുശാസ്ത്രം അനുസരിച്ച് ഗണിച്ചെടുക്കുന്നത്. ഇരുന്നൂറ്റി അമ്പതിലധികം വീടുകള്‍ക്ക് വേണ്ടി സ്ഥാനനിര്‍ണ്ണയം ചെയ്യുകയും കുറ്റിയടിക്കല്‍ കര്‍മ്മം ചെയ്യുകയും ചെയ്തിട്ടുളള ഈ അധ്യാപകന്‍ കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരത്തിനടുത്ത് പട്ടേനയില്‍ മാധവന്‍ നമ്പൂതിരിയുടെയും ഗൗരി അന്തര്‍ജനത്തിന്റെയും ആറ് മക്കളില്‍ ഇളയവനാണ്.പിതാവ് പൂജാതി കര്‍മ്മങ്ങളും ഒപ്പം കൃഷിയിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ പൂജാതി കര്‍മ്മങ്ങളുടെ ബാലപാഠങ്ങള്‍ സ്വപിതാവില്‍ നിന്ന് വളരെ ചെറുപ്പത്തില്‍ തന്നെ സ്വായത്തമാക്കാന്‍ വെതിരമന കൃഷ്ണന്‍ നമ്പൂതിരിക്ക് കഴിഞ്ഞു.നീലേശ്വരം പട്ടേന എല്‍.പി.സ്‌കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഹരിശ്രീകുറിച്ച കൃഷ്ണന്‍ നമ്പൂതിരി ചെറുപ്പത്തില്‍ തന്നെ പഠനത്തില്‍ സമര്‍ത്ഥനായിരുന്നു. തുടര്‍ന്ന് നീലേശ്വരം രാജാസ് ഹയര്‍സെക്കന്റെറി സ്‌കൂളില്‍ നിന്ന് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി,പഠനസമയത്ത് പരന്നവായനാശീലം ഇദ്ദേഹം കൈമുതലാക്കിയിരുന്നു.സംസകൃതം എന്നത് ഇദ്ദേഹത്തിന് ഏറെ താല്‍പര്യമുളള വിഷയമായിരുന്നു.ശേഷം കാഞ്ചീപുരം സംസ്‌കൃത കോളേജില്‍ നിന്നും പ്രക്ശാസ്ത്രി,ശാസ്ത്രി എന്നിവ പാസായി.ഇത് ബിരുദത്തിന് തുല്യമായ കോഴ്‌സാണ്.ശേഷം ബി.എഡ് ബിരുദവും സംസ്‌കൃതത്തില്‍ ബിരുദാനന്തര ബിരുദവും (ആചാര്യ) കരസ്ഥമാക്കി.പുറനാട്ടുകര സംസ്‌കൃതകോളേജില്‍ ബിരുദപഠനസമയത്ത് രാമേശ്വരത്ത് പഠിക്കുമ്പോള്‍ പൗരാണിക രീതിയായിരുന്ന ഗുരുകുല വിദ്യാഭ്യാസ രീതിയായിരുന്നു അവലംബിച്ചിരുന്നത്. പ്രശസ്ത ജ്യോതിഷ പണ്ഡിതന്‍ കാണിപ്പയ്യൂരില്‍ നിന്ന് വാസ്തു ശാസ്ത്രം മൂന്ന് വര്‍ഷം പഠിച്ചു. കേരളത്തിന് അകത്തും പുറത്തും നിരവധി പ്രശസ്തമായ ക്ഷേത്രങ്ങളില്‍ ശാന്തിക്കാരനായി ഇദ്ദേഹം സേവനം അനുഷ്ടിച്ചു. ഇതില്‍ തമിഴ്‌നാട്ടില്‍ തന്നെ മൂന്നോളം കേഷത്രങ്ങളില്‍ പൂജാതി കര്‍മ്മങ്ങള്‍ ചെയ്തിരുന്നു.തമിഴ്‌നാട്ടിലെ ധര്‍മ്മശാസ്താ ക്ഷേത്രം മദ്രാസിലെ കെ. കെ നായര്‍അമ്പലം എന്നിവയും ശാന്തിക്കാരനായിരുന്നു.എട്ട് വര്‍ഷത്തോളം തമിഴ്‌നാട്ടില്‍ തന്നെയായിരുന്നു.കാട്ട് ഹൗക്കെ അമ്പലത്തിനടുത്തുളള കാട്ട് ഹൂക്കെ സുബ്രഹ്മണേശ്വര ക്ഷേത്രത്തിലും ശാന്തിക്കാരനായി സേവനം അനുഷ്ടിച്ചിരുന്നു.തുടര്‍ന്ന് ഹയര്‍സെക്കന്ററി അധ്യാപകനായി പതിനെട്ട് വര്‍ഷത്തോളം സേവനം അനുഷ്ഠിച്ചു.
വിദ്യാര്‍ത്ഥികള്‍ക്ക് അറിവിന്റെ ഊര്‍ജം പകര്‍ന്ന് നല്‍കുമ്പോള്‍ തന്നെ ഇടവേളകളില്‍ പൂജാതികര്‍മ്മങ്ങളിലും ഒപ്പം വാസ്തുവിദ്യയിലും തന്റെ കഴിവ് പ്രകടിപ്പിക്കുവാനുളള അവസരം ഉണ്ടാക്കിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.തീര്‍ത്തും ശാസ്ത്രീയമായ രീതയില്‍ പൂജാതികര്‍മ്മങ്ങള്‍ ചെയ്തുവരുന്ന ഇദ്ദേഹം വാസ്തുകാര്യങ്ങളിലും,രാത്രികം,മാത്രികം,വൈദികം,കര്‍മ്മങ്ങള്‍ ഇത്യാദികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.ശാസ്ത്രവിധി പ്രകാരം ഇത്തരം കാര്യങ്ങള്‍ സമൂഹത്തിന് വേണ്ടി ചെയ്യാന്‍ സ്വപ്രയത്‌നത്താല്‍ ഇദ്ദേഹത്തിന് സാധിച്ചു. പാചകവും ഒരുകലയാണ്, അതില്‍ താല്‍പര്യവും കൈപാണ്യവും കൂടിച്ചേരുമ്പോഴാണല്ലോ മികച്ച വിഭവമായത് മാറുന്നത്.ഒപ്പം ആ കൈപ്പുണ്യം മറ്റുളളവര്‍ ആസ്വദിക്കുമ്പോള്‍ മാത്രമാണ് പാചകം ഒരു യഥാര്‍ത്ഥകലയായി മാറുന്നത്.ശ്രീ കൃഷ്ണന്‍ നമ്പൂതിരി അറിയപ്പെടുന്ന ഒരു പാചകവിദഗ്ദന്‍ കൂടിയാണ് താന്‍ ഉണ്ടാക്കുന്ന വിഭവങ്ങള്‍ മറ്റുളളവര്‍ക്ക് കൃത്യമായ അളവിലും രീതിയിലും എത്തിക്കണമെന്ന് ഇദ്ദേഹത്തിന് നിര്‍ബദ്ധമുണ്ട്.അതുകൊണ്ട് തന്നെ ഇതില്‍ നൈപുണ്യമുളള ബന്ധുക്കളെയും സ്വന്തക്കാരെയുമണ് സഹായത്തിനും വിളമ്പുകാരായും കൂടെകൊണ്ട് പോകാറുളളത്.പാചകരംഗത്ത് ഇദ്ദേഹത്തിന്റെ ഗുരുനാഥന്‍ ശ്രീ. മാധവനമ്പൂതിരിയാണ്. ഒരു പ്രഭാഷകന്‍ എന്നതിലുപരി നല്ലൊരു വായനക്കാരന്‍ കൂടിയാണ് ഇദ്ദേഹം, ആനാകാലിക പ്രസിദ്ധീകരണങ്ങള്‍ക്ക് പുറമേ, രാമായണവും , ഭാരതവും ഉള്‍പ്പെടേയുളള എല്ലാവിധ പൗരാണിക കൃതികളും ഇദ്ദേഹത്തിന്റെപരന്ന വായനയില്‍ ഉള്‍പ്പെടുന്നു. സംസ്‌കൃത ഭാഷയിലുളള അഗാധമായ ജ്ഞാനം ഉളളത്‌കൊണ്ട് തന്നെ ഇത്തരം കൃതികള്‍ തനത് രൂപത്തില്‍ ഉള്‍കൊളളാനും മറ്റുളളവര്‍ക്ക് അതിന്റെ അന്തസ്സത്ത പകര്‍ന്ന് നല്‍കുവാനും ഇദ്ദേഹത്തിന് കഴിയുന്നു. വാസ്തുശാസ്ത്രവിധി പ്രകാരം തന്നെ കെട്ടിടങ്ങളുടെ രൂപരേഖ തയ്യാറാക്കി വാസതുദോഷ പരിഹാരത്തിന് വേണ്ടി പ്രസ്തുത കെട്ടിനിര്‍മ്മിക്കുന്ന ഭൂമിയുടെ പൂജചെയ്ത് ശിലന്യാസത്തോടുകൂടി കുറ്റി അടിക്കുകയും അനുബന്ധപൂജാതികര്‍മ്മങ്ങള്‍ ചെയ്യുന്ന കാര്യവും ശ്രീ.വെതിരമന കൃഷ്ണന്‍ നമ്പൂതിരി ചെയ്തുകൊടുക്കുന്നുണ്ട്.ജ്യോതി ആലക്കാടാണ് ഇദ്ദേഹത്തിന്റെ സഹധര്‍മ്മിണി,മക്കള്‍ അഖില,അതുല്ല്യ,അഭിനവ് കൃഷ്ണന്‍ എന്നിവരാണ്.

വിലാസം
വെതിരമന കൃഷ്ണന്‍ നമ്പൂതിരി
വൃന്ദാവനം,പുത്തതിയടുക്കം പട്ടേന
സുവര്‍ണ്ണവല്ലി, നീലേശ്വരം,കാസറഗോഡ്,കേരളം-671314
ഫോണ്‍ -9961918686,9747359742

The post ശ്രീ വെതിരമന കൃഷ്ണന്‍ നമ്പൂതിരി appeared first on Welcome to Jeevitha.org.

]]>
https://jeevitha.org/%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%b5%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%ae%e0%b4%a8-%e0%b4%95%e0%b5%83%e0%b4%b7%e0%b5%8d%e0%b4%a3%e0%b4%a8%e0%b5%8d-%e0%b4%a8%e0%b4%ae/feed/ 0 241
ജോത്സ്യര്‍ ശ്രീഹരി കെ പി ആലപ്പടമ്പ് https://jeevitha.org/%e0%b4%9c%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%b0%e0%b5%8d-%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%b9%e0%b4%b0%e0%b4%bf-%e0%b4%95%e0%b5%86-%e0%b4%aa%e0%b4%bf/ https://jeevitha.org/%e0%b4%9c%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%b0%e0%b5%8d-%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%b9%e0%b4%b0%e0%b4%bf-%e0%b4%95%e0%b5%86-%e0%b4%aa%e0%b4%bf/#respond Mon, 08 Jul 2024 04:50:34 +0000 https://jeevitha.org/?p=212 വേദ ആചാരങ്ങളെ പിന്തുണക്കുന്ന ആറ് തത്വങ്ങളില്‍ ഒന്നാണല്ലോ ജ്യോതിഷം. ആചാരങ്ങളുടെ തീയതി നിര്‍ണ്ണയിക്കുന്ന ഒരു കലണ്ടര്‍ തയ്യാറാക്കുന്നതും ജ്യോതിഷവുമായി ബന്ധപ്പെട്ടിരുന്നു. ഇന്ന് ഇന്ത്യയിലെ തന്നെ വിവിധ സര്‍വ്വകലാശാലകളില്‍ ജ്യോതിഷം ഒരു പാഠ്യവിഷയമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. വര്‍ഷങ്ങളായി ജ്യോതിഷരംഗത്ത് നിറസാന്നിദ്ധ്യമായ ശ്രീഹരി പ്രശസ്ത ജോത്സ്യപണ്ഡിതനായ…

The post ജോത്സ്യര്‍ ശ്രീഹരി കെ പി ആലപ്പടമ്പ് appeared first on Welcome to Jeevitha.org.

]]>

വേദ ആചാരങ്ങളെ പിന്തുണക്കുന്ന ആറ് തത്വങ്ങളില്‍ ഒന്നാണല്ലോ ജ്യോതിഷം. ആചാരങ്ങളുടെ തീയതി നിര്‍ണ്ണയിക്കുന്ന ഒരു കലണ്ടര്‍ തയ്യാറാക്കുന്നതും ജ്യോതിഷവുമായി ബന്ധപ്പെട്ടിരുന്നു. ഇന്ന് ഇന്ത്യയിലെ തന്നെ വിവിധ സര്‍വ്വകലാശാലകളില്‍ ജ്യോതിഷം ഒരു പാഠ്യവിഷയമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. വര്‍ഷങ്ങളായി ജ്യോതിഷരംഗത്ത് നിറസാന്നിദ്ധ്യമായ ശ്രീഹരി പ്രശസ്ത ജോത്സ്യപണ്ഡിതനായ നാരായണ പൊതുവാളിന്റെയും വീട്ടമ്മയായ കാര്‍ത്ത്യായനി കെ. പി യുടെയും മൂന്ന് മക്കളില്‍ ഇളയ മകനായി കണ്ണൂര്‍ ജില്ലയിലാണ് ജനിച്ചത് എ.എല്‍.പി കുറുവേരി, എച്ച് എസ് മാത്തില്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴില്‍ നാഷണല്‍ കോളേജ് പയ്യന്നൂരില്‍ നിന്നും ഗണിതശാസ്ത്രത്തില്‍ ബിരുദവും നേടി. ഇതിനിടയില്‍ കമ്പ്യൂട്ടര്‍ പരിജ്ഞാനവും കരസ്ഥമാക്കിയ ഇദ്ദേഹം പിന്നീട് തന്റെ ഇഷ്ടമേഖലയായ ജോതിഷമേഖലയില്‍ പ്രശസ്തനാവുകയായിരുന്നു.
സ്‌കൂള്‍ തലം മുതല്‍ കലാരംഗത്തുകൂടി ശ്രീഹരി സക്രിയ സാന്നിദ്ധ്യമായിരുന്നു. സ്‌കൂള്‍ തലം മുതല്‍ നാടകത്തില്‍ വിവിധ കഴിവ് തെളിയിച്ച വ്യക്തികൂടിയാണ് ഇദ്ദേഹം. നല്ലൊരു കാലാസ്വാദകനം വായനക്കാരനുമായ ഇദ്ദേഷം കഥ, നോവല്‍, എന്നിവയക്ക് പുറമെ പുരാണ പഠനങ്ങളും പുരാണകൃതികളും തന്റെ പരന്നവായനയില്‍ ഉള്‍പ്പെടുത്തുന്നു. എം ടി വാസുദേവന്‍നായര്‍ ഏറെ സ്വാധീനിച്ച എഴുത്തുകാരനാണ്. പഠനശേഷം കണ്ണൂര്‍ ജില്ലയിലെ മാതമഗംലം ടൗണില്‍ എട്ട് വര്‍ഷത്തോള്‍ ഔഷധശാലനടത്തിയിരുന്നു. ഈ കാലഘട്ടത്തിലും വായനയിലും പഠനത്തിലും അദ്ദേഹം ശ്രദ്ദാലുവായിരുന്നു.
ജ്യോതിഷത്തിന്റെ ആദ്യപാഠം സ്വപിതാവില്‍നിന്നുമാണ് ആരംഭിച്ചത്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ പിതാവില്‍ നിന്ന്പ്രചോദനം ഉള്‍കൊണ്ട് ജ്യോതിഷ പഠനവും, പുരാണങ്ങള്‍ തനത് രൂപത്തില്‍ വായിക്കാനും തുടങ്ങി. ഒപ്പം ജ്യോതിഷവുമായി ബന്ധപ്പെട്ട സംസ്‌കൃതം ഉള്‍പ്പെടെയുള്ള ഭാഷയിലുള്ള ഗ്രന്ഥങ്ങളും വായിക്കാനും പഠിക്കാനും കഠിനമായ ശ്രമം ആരംഭിച്ചു. ശ്രീഹരി 21-ാം വയസ്സുമുതല്‍ ജോതിഷരംഗത്ത് സജീവമായി. കേരളത്തിലെ പ്രശസ്തമായ തറവാടുകളിലും ക്ഷേത്രങ്ങളിലും സ്വര്‍ണ്ണപ്രശ്നങ്ങളിലൂടെ പ്രശ്നപരിഹാരക്രിയകള്‍ നിര്‍ദ്ദേശിച്ചു. കാലചക്രത്തിന്റെ അനുസ്യൂതമായ പ്രവാഹത്തില്‍ ജീര്‍ണ്ണാവസ്ഥയില്‍ എത്തിയ പല ക്ഷേത്രങ്ങളും, നാശോന്മുഖമായ തറവാടുകളും പ്രശ്നചിന്തയിലൂടെ പുനരുദ്ധാരണ പ്രക്രീയകള്‍ നിര്‍ദ്ദേശിച്ച് പുതുക്കിപണിയാന്‍ കഴിഞ്ഞിട്ടുണ്ട്.
ശ്രീഹരിയുടെ അച്ഛന്‍ നാരായണ പൊതുവാള്‍ തന്ത്രശാസ്ത്രം ശില്പ ശാസ്ത്രം, വിഷചികിത്സ, അഷ്ടാംഗഹൃദയം തുടങ്ങിയവയില്‍ അഗാധ പാണ്ഡിത്യം നേടിയ വ്യക്തിയായിരുന്നു.കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒട്ടനവധിശിഷ്യന്‍മാര്‍ അദ്ദേഹത്തിനുണ്ടായിരുന്നു. കൂടാതെ ഈ മേഖലയിലെ നിരവധി പേര്‍ വിവിധ സംശയനിവാരണത്തിനായി നാരായണപൊതുവാളിനെ സമീപിക്കുക പതിവായിരുന്നു. അച്ഛനെപ്പോലെ തന്നെ ശില്പശാസ്ത്രത്തില്‍ ശ്രീഹരിയും സ്വപ്രയത്നത്തിലൂടെ പ്രാവീണ്യം നേടി. കേരളത്തിനകത്തും പുറത്തും പ്രശ്നചിന്തകള്‍ക്കായി ആവശ്യക്കാര്‍ ജോത്സ്യര്‍ ശ്രീഹരിയെ ഏല്‍പ്പിക്കുന്ന പ്രവണതയാണ് ഉള്ളത്. സംശയനിവാരണത്തിനായി അനേകം ആള്‍ക്കാരും നിരവധി സംഘടനകളും ജ്യോതിഷ വിദ്യാര്‍ത്ഥികളും ഇദ്ദേഹത്തെയും ഇപ്പോഴും സന്ദര്‍ശിച്ചുവരുന്നു.
ശ്രദ്ദേയനായ സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയാണ് ജോത്സ്യര്‍ ശ്രീഹരി. ലയണ്‍സ്‌ക്ലബ് ഇന്റര്‍നാഷണലിന്റെ ഒരു ഘടകം പ്രദേശത്ത് ഉണ്ടാക്കുന്നതിന് വേണ്ടി സമാനഹൃദയരായ ആള്‍ക്കാരെ പങ്കെടുപ്പിച്ച് കൊണ്ട് രൂപീകരിക്കുവാനും ഏറെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാനും സാധിച്ചു. പ്രസ്തുത ക്ലബ്ബിലൂടെ പ്രദേശത്ത് നിരവധി സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുവാനും നിരവധി സാമൂഹ്യസേവനങ്ങള്‍ ചെയ്യുവാനും സാധിച്ചിട്ടുണ്ട്.
ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട്, മഹാത്മട്രസ്റ്റ് ഭാരവാഹി, തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. സമുദായക്ഷേത്ര ഭാരവാഹിയായും ട്രഷറര്‍ ആയും പ്രവര്‍ത്തിച്ചു. നിരവധി ക്ഷേത്രങ്ങളും യുവജന പ്രസ്ഥാനങ്ങളും അവാര്‍ഡുകള്‍ക്കും അംഗീകാരത്തിനുമായി ഇദ്ദേഹത്തെ ക്ഷണിച്ചിരുന്നുവെങ്കിലും എല്ലാറ്റില്‍ നിന്നും സ്നേഹപൂര്‍വ്വം വിട്ടുനിന്നു. തന്‍ന്റെ ഗുരുനാഥന്‍ കൂടിയായ അച്ഛനുകിട്ടാത്ത ആദരവും അംഗീകാരങ്ങളും തനിക്ക് വേണ്ട എന്ന തീരുമാനമാണ് ശ്രീഹരി എടുത്തത്. ഏഴുവയസ്സുമുതല്‍ അച്ഛന്റെ കൂടെയായിരുന്നു പഠനം അതുകൊണ്ട് തന്നെ തന്റെ അനുഭവജ്ഞാനം വച്ച് ഇദ്ദേഹം പറയുകയാണ് ജോതിഷത്തില്‍ ആവശ്യം പ്രായോഗിക പരിജ്ഞാനമാണ് വേണ്ടത് എന്ന്. തിരക്കേറിയ ജീവിതത്തിലും ഒട്ടനവധി സാഹിത്യ കൃതികളും ആനുകാലികപ്രസിദ്ധീകരണങ്ങളും ഇദ്ദേഹം വായിക്കാറുണ്ട്. സമകാലിക പ്രസിദ്ധീകരണങ്ങളില്‍ വിഞ്ജാന പ്രദങ്ങളായ ലേഖനങ്ങളും പഠനങ്ങളും എഴുതുകയും ചെയ്യുന്നു. കൂടാതെ കേരളത്തിനകത്തും പുറത്തും സമയപ്രശ്നവും താമ്പൂലപ്രശ്നവും ചെയ്യാറുണ്ട്.ഭാര്യ രാധാമണി ആലപ്പടമ്പ്മക്കള്‍: ജോതിസ്സ് , ജോതിക.

ജോത്സ്യര്‍ ശ്രീഹരി കെ പി ആലപ്പടമ്പ്
മാത്തില്‍
പയ്യന്നൂര്‍ കണ്ണൂര്‍ ജില്ല. 670307
9446921890

The post ജോത്സ്യര്‍ ശ്രീഹരി കെ പി ആലപ്പടമ്പ് appeared first on Welcome to Jeevitha.org.

]]>
https://jeevitha.org/%e0%b4%9c%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%b0%e0%b5%8d-%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%b9%e0%b4%b0%e0%b4%bf-%e0%b4%95%e0%b5%86-%e0%b4%aa%e0%b4%bf/feed/ 0 212