Business man Archives - Welcome to Jeevitha.org https://jeevitha.org/category/business-man/ Explore your life with Jeevitha.org Wed, 07 Aug 2024 05:36:17 +0000 en-US hourly 1 https://wordpress.org/?v=6.6.2 https://i0.wp.com/jeevitha.org/wp-content/uploads/2024/05/cropped-adbizindia.png?fit=32%2C32&ssl=1 Business man Archives - Welcome to Jeevitha.org https://jeevitha.org/category/business-man/ 32 32 126488577 കെ.വി. കൃഷ്ണന്‍ https://jeevitha.org/%e0%b4%95%e0%b5%86-%e0%b4%b5%e0%b4%bf-%e0%b4%95%e0%b5%83%e0%b4%b7%e0%b5%8d%e0%b4%a3%e0%b4%a8%e0%b5%8d/ https://jeevitha.org/%e0%b4%95%e0%b5%86-%e0%b4%b5%e0%b4%bf-%e0%b4%95%e0%b5%83%e0%b4%b7%e0%b5%8d%e0%b4%a3%e0%b4%a8%e0%b5%8d/#respond Tue, 06 Aug 2024 05:17:42 +0000 https://jeevitha.org/?p=390 സാമൂഹ്യ പ്രവര്‍ത്തനവും ഉദേ്യാഗിക ജീവിതവും സമാന്തരമായി കൊണ്ട് നടന്ന ഈ വ്യക്തിത്വം കേരളത്തിലെ തന്നെ മതിലുകളില്ലാത്ത ഗ്രാമം എന്ന് വിശേഷിപ്പിക്കപ്പെടുന്ന കാസര്‍ഗോഡ് ജില്ലയിലെ അച്ചാം തുരുത്തിയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറസാന്നിദ്ധ്യമാണ്. തുളുനാട് എ.സി. കണ്ണര്‍നായര്‍ സംസ്ഥാന അവാര്‍ഡ്, സാക്ഷരതാ പ്രവര്‍ത്തനത്തിനുള്ള…

The post കെ.വി. കൃഷ്ണന്‍ appeared first on Welcome to Jeevitha.org.

]]>
സാമൂഹ്യ പ്രവര്‍ത്തനവും ഉദേ്യാഗിക ജീവിതവും സമാന്തരമായി കൊണ്ട് നടന്ന ഈ വ്യക്തിത്വം കേരളത്തിലെ തന്നെ മതിലുകളില്ലാത്ത ഗ്രാമം എന്ന് വിശേഷിപ്പിക്കപ്പെടുന്ന കാസര്‍ഗോഡ് ജില്ലയിലെ അച്ചാം തുരുത്തിയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറസാന്നിദ്ധ്യമാണ്. തുളുനാട് എ.സി. കണ്ണര്‍നായര്‍ സംസ്ഥാന അവാര്‍ഡ്, സാക്ഷരതാ പ്രവര്‍ത്തനത്തിനുള്ള ജില്ലായൂത്ത് അവാര്‍ഡ് മുതല്‍ നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും നേടിയ കെ.വി.കൃഷ്ണന്‍ അച്ചാംതുരുത്തി അറാംതരത്തില്‍ പഠിക്കുമ്പോള്‍ തന്നെ സമാനമനസ്സ്‌കരായ കുട്ടികളെ കണ്ടെത്തി ബാലസമാജം രൂപീകരിച്ച് അതിലൂടെ വിദ്യാര്‍ത്ഥകളില്‍ അന്തര്‍ലീനമായിരിക്കുന്ന സര്‍ഗ്ഗവാസനകളെ പരിപോഷിപ്പിക്കാന്‍ മുന്‍കൈ എടുത്ത് പ്രവര്‍ത്തിച്ചു. ഒരു പക്ഷേ ഇതായിരിക്കാം ഈ വ്യക്തിത്വത്തിന്റെ സാമൂഹ്യപ്രവര്‍ത്തനങ്ങളുടെ നാന്ദികുറിച്ച സംഭവം.
കാസര്‍ഗോഡ് ജില്ലയിലെ അച്ചാംതുരുത്തിയില്‍ കാര്‍ഷിക കുടുംബത്തില്‍ ചേരിക്കവളപ്പില്‍ അമ്പാടികുഞ്ഞിയുടെയും പഞ്ചാലിയമ്മയുടെയും ഏഴ് മക്കളില്‍ മൂന്നാമത്തെയാളാണ് കെ.വി.കൃഷ്ണന്‍. അച്ചാംതുരുത്തി രാജാസ് സ്‌കൂളിലും, തുടര്‍ന്ന് നീലേശ്വരം രാജാസ് ഹൈസ്‌കൂളിലുമായിരുന്നു ഇദ്ദേഹത്തിന്റെ സ്‌കൂള്‍ വിദ്യാഭ്യാസം. പഠനസമയത്ത് പാഠ്യവിഷയങ്ങളില്‍ മാത്രമല്ല സ്‌പോട്‌സ് രംഗത്തും തിളങ്ങി നില്‍ക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. തുടര്‍ന്ന് ചെറുവത്തൂര്‍ ടെക്‌നിക്കല്‍ സ്‌കൂളില്‍ ചേര്‍ന്ന് പഠനം നടത്തി. അതിന് ശേഷം കേരള ഗവര്‍മെന്റ് പോളിടെക്‌നിക്ക് വെസ്റ്റ് ഹില്‍- കാലിക്കറ്റില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് പാസ്സായി.
പഠനശേഷം ചെറുവത്തൂര്‍ ജെ.ടി.സ്, കണ്ണൂര്‍ ഐ.ടി.ഐ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഏറെ കാലം സേവനം അനുഷ്ഠിച്ചു. ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കെയാണ് മത്സ്യഫെഡില്‍ ഉദേ്യാഗസ്ഥനായി നിയമിതനായത്. ഇരുപത് വര്‍ഷത്തോളം പ്രസ്തുത ജോലിയില്‍ തുടര്‍ന്നു. അപ്പോഴും എന്‍.ജിഒ. അസോസിയേഷനില്‍ സജീവ അംഗമായി തുടര്‍ന്നു.


നാട്ടിലെ കലാ-സാംസ്‌കാരിക രംഗത്ത് കൂടുതല്‍ സജീവമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയകാലത്താണ് കോണ്‍ഗ്രസ് യുവജനവിഭാത്തിന്റെ വാര്‍ഡ് പ്രസിഡണ്ട് സ്ഥാനം അലങ്കരിച്ച് ഏറെ നാള്‍ പ്രവര്‍ത്തിച്ചു. മാത്രമല്ല നാട്ടിലെ യുവജനങ്ങളുടെ കലാ വാസനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും യുവാക്കളെ കൂടുതല്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനും നിദാനമായി വര്‍ത്തിച്ച ജയ് ഹിന്ദ് ക്ലബ്ബിന്റെ രൂപീകരണത്തില്‍ വ്യപൃതനായി ഏറെക്കാലം പ്രസ്തുത ക്ലബ്ബിന്റെ പ്രസിഡണ്ടായി പ്രവര്‍ത്തിക്കാനും കഴിഞ്ഞു. നാട്ടിലെ തന്നെ പാലിച്ചോന്‍ കലാസമിതിയുമായി ഏറെ കാലം സജീവമായി പ്രവര്‍ത്തിക്കാനും കലാ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജപകരാനും ഈ കാലഘട്ടത്തില്‍ സമയം കണ്ടെത്തി. ജില്ലാതല ബോട്ടോണേഴ്‌സ് സ്ഥാപക പ്രസിഡണ്ട് കൂടിയായിരുന്നു ഇദ്ദേഹം. കേരളത്തില്‍ തന്നെ അനേകം നാടകസംഘങ്ങള്‍ ഉള്‍പ്പെടെയുള്ള കലാസംഘങ്ങളുടെ പ്രകടനങ്ങള്‍ നാട്ടുകാരില്‍ എത്തിക്കുകയെന്നതും ആയിരിക്കണക്കിന് കലാകാരന്മാന്‍ക്ക് പ്രോത്സാഹനം കൊടുക്കുകയെന്നതും ലക്ഷ്യമാക്കി രൂപീകരിച്ച തുരുത്തി ഫൈന്‍ ആട്‌സ് സൊസൈറ്റിയുടെ സ്ഥാപക പ്രസിണ്ടായും കെ.വി. കൃഷ്ണന്‍ പ്രവര്‍ത്തിച്ചിരുന്നു. ഈ കാലഘട്ടത്തില്‍ കേരളത്തിലെ പ്രധാന നാടകസംഘങ്ങളിലെ നാടക കലാകാരന്മാരുമായി അടുത്ത സൗഹൃദബന്ധം സ്ഥാപിക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു.
അച്ചാംതുരുത്തി എന്നത് അക്ഷരാര്‍ത്ഥത്തില്‍ ഒരു ദ്വീപ് സമൂഹം തന്നെയായിരുന്നു. അക്കാലത്ത് മറ്റ് സ്ഥലങ്ങളുമായി ബന്ധിപ്പിക്കാന്‍ പാലങ്ങള്‍ ഉണ്ടായിരുന്നില്ല. കടത്തുവള്ളങ്ങള്‍ മാത്രമായിരുന്നു ജനങ്ങളുടെ ആശ്രയം. കൊച്ചു കുട്ടികള്‍ക്ക് നേഴ്‌സറി ക്ലാസ്സുകളിലേക്ക് പോകാന്‍ പോലും തോണിയെ ആശ്രയിക്കേണ്ടിവന്നിരുന്നു. മഴക്കാലമായാല്‍ വെള്ളപൊക്കം മൂലം കടവ് കടക്കാന്‍ പ്രയാസമായിരുന്നു. ഇതിന് ഒരു പോം വഴിയായി കുട്ടികള്‍ക്ക് വേണ്ടി കെ.വി.കൃഷ്ണന്റെ നേതൃത്വത്തില്‍ അച്ചാം തുരുത്തിയില്‍ തന്നെ നേഴ്‌സറി സ്‌കൂള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞു. പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍,സി.എന്‍.ആര്‍.ഐ ഓയിസ്‌ക്ക ഇന്‍ന്റെര്‍നാഷണല്‍,ക്യാന്‍ ഫെണ്ട് എന്നീ സംഘടനകളുമായി ജില്ലാതലത്തില്‍ സജീവ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തികൂടിയായിരുന്നു ഇദ്ദേഹം.
വയോജന വിദ്യാഭ്യാസരംഗത്ത് നിറസാന്നിദ്ധ്യമായി പ്രവര്‍ത്തക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. തീരദേശ സാക്ഷരതാ പ്രവര്‍ത്തനരംഗത്ത് സേവനം ചെയ്യാനുള്ള അവസരം കൂടി ഈ സാമൂഹ്യ പ്രവര്‍ത്തകന് ലഭിച്ചു. ജനകീയാസൂത്രണം റിസോഴ്‌സ് പേഴ്‌സ ആയും, ഫാക്കല്‍റ്റിയായും പ്രവര്‍ത്തിക്കാനും കെ.വി. കൃഷ്ണന് സാധിച്ചിട്ടുണ്ട്.
യാത്ര എന്നത് കെ.വി. കൃഷ്ണനെ സംബന്ധിച്ചിടത്തോളം അന്നും ഇന്നും ഒരു ഹോബിയാണ്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഇദ്ദേഹം വിവിധ ടൂര്‍ പാക്കേജുമായി ബന്ധപ്പെട്ട യാത്രചെയ്തിട്ടുണ്ട്. ഇന്ത്യയെ കൂറിച്ച് കൂടുതല്‍ മനസ്സിലാക്കിയതും ഈ യാത്രകളിലൂടെയാണ്. മാത്ര മല്ല ഒട്ടു മിക്ക രാജ്യങ്ങളും കെ.വി.കൃഷ്ണന്‍ വിവിധ ടൂര്‍പാക്കേജിലൂടെ യാത്ര ചെയ്തിട്ടുണ്ട്. ചൈന, സിംഗപ്പൂര്‍, മലേഷ്യ, യു.എ.ഇ, ശ്രീലങ്ക, ഇന്തേ്യാനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഒക്കെയും കെ.വി.കൃഷ്ണന് സന്ദര്‍ശിക്കാന്‍ സാധിച്ചു.
ഹൗസ് ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍, കെ.എസ്.എസ്.പി.എ. ചെറുവത്തൂര്‍ മണ്ഡലം, തുരുത്തി ബാലഗോകുലം അമ്പലം സെക്രട്ടറി, നെല്ലിക്കാതുരുത്തി കഴകം എജ്യുക്കേഷല്‍ ചാരിറ്റബില്‍ സൊസൈറ്റി, ശ്രീനാരായണഗുരു സ്മാരക വായനശാല ഗ്രന്ഥാലയം , പാലിച്ചോര്‍ ബോട്ട് ക്ലബ്ബ് പ്രസിഡണ്ട് , നെല്ലിക്കാതുരുത്തി ഉത്സവം പബ്ലിസിറ്റി കമ്മറ്റി (പെരുങ്കളിയാട്ടം) തുടങ്ങിയവയുടെ ഒക്കെ അമരത്ത് പ്രവര്‍ത്തിക്കാന്‍ ഈ പൊതു പ്രവര്‍ത്തകന്‍ സമയം കണ്ടെത്തി. മാത്രല്ല സംസ്ഥാന കബഡി ചാമ്പ്യന്‍ ഷിപ്പ് അച്ചാംതുരുത്തിയില്‍ വച്ച് നടത്തിയപ്പോള്‍ അതിന്റെ കണ്‍വീനര്‍ ആയി പ്രവര്‍ത്തിച്ചതും ഇദ്ദേഹമാണ്. സ്വകാര്യമേഖലയില്‍ ഹൗസ് ബോട്ട് എന്ന സംരഭത്തിന് തുടക്കം കുറിച്ചതും കെ.വി.കൃഷ്ണന്‍ ആണ്. ഇപ്പോള്‍ കൂട്ടായ്മയില്‍ ഡ്രീംപാലസ് എന്ന പേരില്‍ ഹൗസ് ബോട്ട് സര്‍വ്വീസ് നടത്തുന്നുണ്ട്. രമാദേവിയാണ് ഇദ്ദേഹത്തിന്റെ സഹധര്‍മ്മിണി, മക്കള്‍- രൂപേഷ്‌കൃഷ്ണ, ഭാവേഷ് കൃഷ്ണ,

അമ്പാടി,
അച്ചാംതുരുത്തി പോസ്റ്റ്
കാസര്‍ഗോഡ് ജില്ല – 671313

PHN : 8547213525

The post കെ.വി. കൃഷ്ണന്‍ appeared first on Welcome to Jeevitha.org.

]]>
https://jeevitha.org/%e0%b4%95%e0%b5%86-%e0%b4%b5%e0%b4%bf-%e0%b4%95%e0%b5%83%e0%b4%b7%e0%b5%8d%e0%b4%a3%e0%b4%a8%e0%b5%8d/feed/ 0 390