Dancer Archives - Welcome to Jeevitha.org https://jeevitha.org/category/dancer/ Explore your life with Jeevitha.org Thu, 01 Aug 2024 09:17:25 +0000 en-US hourly 1 https://wordpress.org/?v=6.6.2 https://i0.wp.com/jeevitha.org/wp-content/uploads/2024/05/cropped-adbizindia.png?fit=32%2C32&ssl=1 Dancer Archives - Welcome to Jeevitha.org https://jeevitha.org/category/dancer/ 32 32 126488577 യമുന കെ. നായര്‍ https://jeevitha.org/%e0%b4%af%e0%b4%ae%e0%b5%81%e0%b4%a8-%e0%b4%95%e0%b5%86-%e0%b4%a8%e0%b4%be%e0%b4%af%e0%b4%b0%e0%b5%8d/ https://jeevitha.org/%e0%b4%af%e0%b4%ae%e0%b5%81%e0%b4%a8-%e0%b4%95%e0%b5%86-%e0%b4%a8%e0%b4%be%e0%b4%af%e0%b4%b0%e0%b5%8d/#respond Wed, 31 Jul 2024 04:26:07 +0000 https://jeevitha.org/?p=362 കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം പടിഞ്ഞാറ്റം കൊഴുവല്‍ നാരായണന്‍ നായര്‍ നാരായണിയമ്മ ദമ്പതികളുടെ മൂന്ന് മക്കളില്‍ മൂത്തവളാണ് ഈ അനുഗ്രഹീത കലാകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ യുമന കെ. നായര്‍. തന്റെ അഞ്ചാമത്തെ വയസ്സില്‍ തന്നെ നൃത്തകല അഭ്യസിക്കാന്‍ തുടങ്ങിയ യമുനയുടെ പ്രാഥമിക വിദ്യാഭ്യാസം…

The post യമുന കെ. നായര്‍ appeared first on Welcome to Jeevitha.org.

]]>
കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം പടിഞ്ഞാറ്റം കൊഴുവല്‍ നാരായണന്‍ നായര്‍ നാരായണിയമ്മ ദമ്പതികളുടെ മൂന്ന് മക്കളില്‍ മൂത്തവളാണ് ഈ അനുഗ്രഹീത കലാകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ യുമന കെ. നായര്‍. തന്റെ അഞ്ചാമത്തെ വയസ്സില്‍ തന്നെ നൃത്തകല അഭ്യസിക്കാന്‍ തുടങ്ങിയ യമുനയുടെ പ്രാഥമിക വിദ്യാഭ്യാസം നീലേശ്വരം ഗവര്‍മെന്റ് എല്‍.പി. സ്‌കൂളിലായിരുന്നു. തുടര്‍ന്ന് രാജാസ് ഹയര്‍സെക്കന്ററി സ്‌കൂള്‍, ചിന്മയകോളേജ് എന്നിവിടങ്ങളില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കി. പഠന സമയത്ത് തന്നെ നൃത്തവേദികളില്‍ നിറസാന്നിധ്യമായിരുന്നു ഈ കലാകാരി.ക്ലാസ്സിക്കല്‍ നൃത്തരംഗത്ത് യമുന നായര്‍ക്ക് പല പ്രഗത്ഭരായ നൃത്താധ്യാപകരില്‍ നിന്നും പഠിക്കാനുള്ള അവസരം ഉണ്ടായി. വിഭാവസു മാസ്റ്റര്‍, പി.കെ.റാം, രാജുമാസ്റ്റര്‍, പുഷ്പടീച്ചര്‍, സുരേന്ദ്രന്‍മാസ്റ്റര്‍ തുടങ്ങിയവരില്‍ നിന്നും ഇവര്‍ നൃത്തം അഭ്യസിച്ചു. അതോടൊപ്പം മധുമാസ്റ്റര്‍ തട്ടാത്തിന്റെ കീഴില്‍ തിരുവാതിരയും അഭ്യസിച്ചു. കഥകളിയിലെ ഗുരു കലാമണ്ഡലം ആദിത്യന്‍ ആയിരുന്നു. ചെറിയ പ്രായത്തില്‍ കഥകളി അഭ്യസിക്കാന്‍ സാധിച്ചില്ല എന്ന വൈഷമ്യത്തില്‍ നിന്ന് കരകയിറിയത് ഏറെ വൈകി കഥകളിയുടെ അരങ്ങേറ്റം കുറിച്ചപ്പോഴാണ്.
സാമൂഹ്യ സാംസ്‌കാരിക രംഗത്തും നിറസാന്നിദ്ധ്യമായ യുമുന നായര്‍ നീലേശ്വരം രാജാസ് മദര്‍ പി.ടി.എ. പ്രസിഡണ്ടായി ഏറെ കാലം പ്രവര്‍ത്തിച്ചിരുന്നു. ഏഴ് വര്‍ഷക്കാലം മാതൃകാപരമായ പ്രവര്‍ത്തനിരക്കിനിടയിലും ഇവര്‍ കലാ പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കും സമയം കണ്ടെത്തുന്നുണ്ട്. നിരവധി കലാ സാംസ്‌കാരി സംഘടനകളുടെ അമരത്ത് ഇപ്പോഴും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. എന്‍.എസ്.എസ്. നിര്‍വ്വാഹക സമിതി അംഗം, മാതൃഭൂമി ഗൃഹലക്ഷമി ജില്ലാ ഭാരാവാഹി, കലാകാരന്മാരുടെ സംഘടനയായ നന്മയുടെ ഭാരവാഹി, ജനതകലാസമിതി നീലേശ്വരം, ഇന്നര്‍വീല്‍ ക്ലബ്ബ്, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാവിഭാഗം ബ്യൂട്ടീഷന്‍സ് അസോസിയേഷന്‍ എന്നിവയിലോക്കെ ഇപ്പോഴും പ്രവര്‍ത്തിച്ചുവരുന്നു. സ്ത്രീകളുടെ കൂട്ടായ്മകള്‍ രൂപീകരിച്ച് അവര്‍ക്ക് സ്വയം തൊഴില്‍ പരിശീലനം നല്‍കുന്ന സേവന പ്രവര്‍ത്തനവും ഇവല്‍ ചെയ്തുവരുന്നുണ്ട്.
സിംഗപൂര്‍, മലേഷ്യ, ഗള്‍ഫ്, നേപ്പാള്‍ – ഇന്ത്യയുടെ ഒട്ടുമിക്കവാറും ഭാഗങ്ങള്‍ (കാശി ഉള്‍പ്പെടെ) എന്നിവിടങ്ങളിലെല്ലാം ഇവര്‍ യാത്രചെയ്തിട്ടുണ്ട്. അവിടുത്തെ കല കളെയും സംസ്‌കാരങ്ങളെയും കുറിച്ച് പഠിക്കാന്‍ ഈ യാത്രകള്‍ യമുന നായരെ സഹായച്ചു. ഓരോ യാത്രകളും ഓരോ അനുഭവങ്ങളായി ഇവര്‍ മനസ്സില്‍ ഓര്‍ത്തുവെക്കുന്നു.
നിരവധി സ്ഥലങ്ങളില്‍ തിരുവാതിരകളിക്ക് വിധികര്‍ത്താവായി ഇവര്‍ എത്താറുണ്ട്. നിരവധി അനാഥാലയങ്ങളിലും വൃദ്ധസദനങ്ങളിലും തന്റെ സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സംഘടനാ തലത്തിലും വ്യക്തിപരമായും സഹായസഹകരണങ്ങള്‍ ഇപ്പോഴും ചെയ്തുവരുന്നുണ്ട് ഈ കലാകാരി. പ്രാദേശീക ചാനലുകള്‍ ഇവരെ കുറിച്ചുള്ള അഭിമുഖങ്ങള്‍ നിരവധി തവണ സംപേക്ഷണം ചെയ്തിട്ടുണ്ട്. മകന്‍ ഗൗതംകൃഷ്ണ നല്ലൊരു ചിത്രകാരനാണ്. മകന്റെ ഭാര്യയും നര്‍ത്തകിയാണ്. ഗുരുവായര്‍, മൂകാംബിക തുടങ്ങിയ വിവിധ ക്ഷേത്രങ്ങളിലും യമുന നായര്‍ തന്റെ നൃത്തപരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഭര്‍ത്താവില്‍ നിന്നും മക്കളായ ഗൗതംകൃഷ്ണ, രാഹൂല്‍ എന്നിവരില്‍ നിന്നും എല്ലാവിധ പ്രോത്സാഹനവും സഹകരണവും ഈ ദൈവത്തിന്റെ കയ്യൊപ്പ് ചാര്‍ത്തിയ അനുഗ്രഹീത കലാകാരിക്ക് ലഭിച്ചുവരുന്നു.


യമുന കെ.നായര്‍
പടിഞ്ഞാറ്റം കൊഴുവില്‍
നീലേശ്വരം പോസ്റ്റ് കാസറഗോഡ് ജില്ല-671314
ഫോണ്‍ : 9567767367

The post യമുന കെ. നായര്‍ appeared first on Welcome to Jeevitha.org.

]]>
https://jeevitha.org/%e0%b4%af%e0%b4%ae%e0%b5%81%e0%b4%a8-%e0%b4%95%e0%b5%86-%e0%b4%a8%e0%b4%be%e0%b4%af%e0%b4%b0%e0%b5%8d/feed/ 0 362
സുരേന്ദ്രന്‍ പട്ടേന https://jeevitha.org/%e0%b4%b8%e0%b5%81%e0%b4%b0%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d-%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%87%e0%b4%a8/ https://jeevitha.org/%e0%b4%b8%e0%b5%81%e0%b4%b0%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d-%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%87%e0%b4%a8/#respond Tue, 30 Jul 2024 04:59:19 +0000 https://jeevitha.org/?p=320 നൃത്തം എന്നത് ഇന്നും എന്നും നെഞ്ചേറ്റി നടക്കുന്ന ഈ അനുഗ്രഹീത കലാകാരന്‍ കാസര്‍ഗോഡ് ജില്ലയിലെ പട്ടേന കന്ന്യാടിയില്‍ നാരായണന്‍ നായരുടെയും (സഹകരണ ബാങ്ക് സെക്രട്ടറി) പട്ടേന രുഗ്മിണിയമ്മയുടെയുംഅഞ്ച് മക്കളില്‍ മൂത്തമകനാണ.് കുട്ടിക്കാലത്ത് അധ്യാപകനായും അധ്യാപകനായിരിക്കുമ്പോള്‍ വിദ്യാര്‍ത്ഥിയായും കഴിഞ്ഞ അപൂര്‍വ്വ വ്യക്തികൂടിയാണ് ഇദ്ദേഹം.…

The post സുരേന്ദ്രന്‍ പട്ടേന appeared first on Welcome to Jeevitha.org.

]]>
നൃത്തം എന്നത് ഇന്നും എന്നും നെഞ്ചേറ്റി നടക്കുന്ന ഈ അനുഗ്രഹീത കലാകാരന്‍ കാസര്‍ഗോഡ് ജില്ലയിലെ പട്ടേന കന്ന്യാടിയില്‍ നാരായണന്‍ നായരുടെയും (സഹകരണ ബാങ്ക് സെക്രട്ടറി) പട്ടേന രുഗ്മിണിയമ്മയുടെയുംഅഞ്ച് മക്കളില്‍ മൂത്തമകനാണ.് കുട്ടിക്കാലത്ത് അധ്യാപകനായും അധ്യാപകനായിരിക്കുമ്പോള്‍ വിദ്യാര്‍ത്ഥിയായും കഴിഞ്ഞ അപൂര്‍വ്വ വ്യക്തികൂടിയാണ് ഇദ്ദേഹം. സുരേന്ദ്രന്‍ പട്ടേനയുടെ പ്രാഥമിക വിദ്യാഭ്യാസത്തിന് ഹരിശ്രീ കുറിച്ചത് വീട്ടിനടുത്തുള്ള പട്ടേന എ.എല്‍.പി സ്‌കൂളിലായിരുന്നു. തുടര്‍ന്ന് രാജാസ് ഹൈസ്‌കൂളില്‍ ചേര്‍ന്നു. മാമുനി കുഞ്ഞിക്കണ്ണനാണ് ആദ്യ ഗുരു. പന്ത്രണ്ടാം വയസ്സില്‍ തന്നെ ശാസ്ത്രീയ നൃത്തം പഠിച്ചു. പ്രീഡിഗ്രിയും ഡിഗ്രിയും പഠിച്ചത് കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് & സയന്‍സ് കോളേജിലായിരുന്നു. മാത്ത്‌സ് & സ്റ്റാന്റിസിക്‌സിലായിരുന്നു ബിരുദം എടുത്തത്. തുടര്‍ന്ന് രാമകൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മോറല്‍ എജുക്കേഷന്‍ നില്‍ നിന്ന് ബി.എഢ് പാസ്സായി. കൂടാതെ ദക്ഷിണ ഭാരത് ഹിന്ദി പ്രചാര സഭയുടെ ഹിന്ദി പ്രവീണ്‍ പാസ്സായി. എസ്സ്.എസ്സ്. എല്‍.സിക്ക് ശേഷം ഹിന്ദിക്ലാസ്സുകള്‍ കൈകാര്യം ചെയ്യാനും ഇദ്ദേഹം സമയം കണ്ടെത്തി.


ഡിഗ്രിക്ക് പഠിക്കുമ്പോള്‍ രണ്ടു വര്‍ഷം കുറ്റിക്കോല്‍ ശ്യാമള ടീച്ചറുടെ ശിഷ്യത്വം സ്വീകരിച്ചു. പ്രശസ്ത നൃത്താധ്യാപകന്‍ രാജു മാസ്റ്ററുടെ ശിക്ഷണത്തില്‍ അദ്ദേഹത്തിന്റെ നൃത്ത വിദ്യാലയമായ നൂപുരധ്വനിയില്‍ ഏറെ നാള്‍ പഠനം നടത്തി. പിന്നീട് നൃത്താദ്ധ്യാപകനായി. ശാന്താധനഞ്ജയന്റെ കീഴിലുളള കൈതപുറത്ത് നിന്ന് ഭരതനാട്യത്തില്‍ ഡിപ്ലോമ നേടി. ബി എഡിനു ശേഷം അരുണാചലില്‍ വിവേകാനന്ദ കേന്ദ്രീയ വിദ്യാലയത്തില്‍ രണ്ടര വര്‍ഷം സ്‌കൂള്‍ ടീച്ചറായി സുരേന്ദ്രന്‍ പട്ടനേ സേവനം അനുഷ്ഠിച്ചു.എന്നാല്‍ പിതാവിന്റെ മരണത്തെ തുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തി. പിന്നീട് കേരളത്തില്‍ എംപ്ലോയ്‌മെന്റ് മുഖാന്തിരം താല്‍ക്കാലിക അധ്യാപകനായി നിയമനം കിട്ടി. അതിനിടയില്‍ കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ ആയി നാലരവര്‍ഷം ജോലി ചെയ്തു. പിന്നീട് വീണ്ടും അധ്യാപക സേവനത്തിലേക്ക് തന്നെ തിരിച്ചു. പ്രൈമറി ടീച്ചറായി മൊഗ്രാലില്‍ ജോലി ഏറെക്കാലം ജോലി ചെയ്തു. കേരള പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ മുഖാന്തിരം കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ക്യാഷ്യര്‍ ആയി ജോലി ചെയ്യവെയാണ് അവധിയെടുത്ത് നൃത്തത്തില്‍ ഡിപ്ലോമ നേടിയത്. സാംസ്‌കാരിക വകുപ്പിന് കീഴില്‍ തിരുവനന്തപുരം വട്ടിയൂര്‍കാവ് ഗുരു ഗോപിനാഥ് നടന കലാമന്ദിരത്തില്‍ നിന്ന് കേരള നടനത്തിന്റെ ഉപഞ്ജാനാതാവായ ഡോക്ടര്‍ ഗുരു ഗോപിനാഥിന്റെ ശിഷ്യ പങ്കജവല്ലി ടീച്ചറുടെ കീഴില്‍ കേരള നടനത്തില്‍ ടി.ടി.സി പാസ്സായി. തുടര്‍ന്ന് നൃത്തം പഠിപ്പിക്കാന്‍ തുടങ്ങി. ഭരതനാട്യം, കേരള നടനം, നാടോടി നൃത്തം, കുച്ചുപ്പുടി, മോഹിനിയാട്ടം എന്നിവ കലാമണ്ഠലം ലീലാമണി ടീച്ചറുടെ ശിക്ഷണത്തില്‍ നിന്നാണ് പഠിച്ചെടുത്തത്. ദശാവതാരം നൃത്തശില്‍പം,ദേവീമാഹാത്മ്യം,ശിവ പുരാണം എന്നിവ ഇദ്ദേഹം സ്വന്തമായി എഴുതി ചിട്ടപ്പെടുത്തി രംഗത്ത് അവതരിപ്പിച്ചിരുന്നു.
രണ്ടായിരത്തി പതിനാറില്‍ സാംസ്‌കാരിക മന്ത്രി കടകംപളളിയില്‍ നിന്ന് ഗുരുഗോപിനാഥ് ട്രസ്റ്റ് നടന തിലകം അവാര്‍ഡ് ലഭിച്ചു. രണ്ടായിരത്തി പത്തൊന്‍പതില്‍ ജെ.സി ഡാനിയല്‍ അക്കാദമി കലാശ്രീ അവാര്‍ഡ് തൃശ്ശൂര്‍ അക്കാദമി വേദിയില്‍ വെച്ച് ഹാരിസ് ഡാനിയലില്‍ നിന്നും ഏറ്റുവാങ്ങി. കലാസമിതികള്‍, ക്ഷേത്രങ്ങള്‍ തുടങ്ങിയവയിലൊക്കെ നൃത്തപരിപാടികള്‍ അവതരിപ്പിച്ചിരുന്നു. നീലേശ്വരം പട്ടേനയില്‍ വീടിനോട് ചേര്‍ന്ന് കിങ്കിണി കലാക്ഷേത്രം എന്നപേരില്‍ നൃത്തവിദ്യാലയങ്ങള്‍ നടത്തുന്നു. സംസ്ഥാന യുവജനോത്സവം വരെ ആയിരക്കണക്കിന് ശിഷ്യമാരെ നൃത്തരംഗത്ത് ശോഭിപ്പിക്കാന്‍ ഈ സ്ഥാപനത്തിന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. കൂടാതെ പലരും പ്രൊഫണല്‍ രംഗത്തും, സിനിമ സീരിയല്‍ രംഗത്തും ഇപ്പോഴും നിറസാന്നിദ്ധ്യമായിട്ടുണ്ട്. സംസ്ഥാനത്തെ നിരവധി നൃത്ത മത്സരങ്ങള്‍ക്ക് വിധികര്‍ത്താവായി സുരേന്ദ്രന്‍മാസ്റ്റര്‍ എത്താറുണ്ട്. കുട്ടികള്‍ക്കെന്നപോലെ മുതിര്‍ന്നവര്‍ക്കും, ചെറുപ്പത്തില്‍ പഠിക്കാനുള്ള അവസരം നഷ്ടപ്പെട്ടവര്‍ക്കുമുള്ള ശാസ്ത്രീയ നൃത്തത്തിന്റെ ക്ലാസ്സുകളും പ്രസ്തുത സ്ഥാപനത്തില്‍ നടത്തിവരുന്നുണ്ട്. കരിവെള്ളൂര്‍ നെടപ്രം നന്ന സ്ഥലത്ത് ദശാവതാരം ചെയ്ത് പുറത്ത്‌വരുന്ന സമയത്ത് അമ്മമാര്‍ അടക്കമുള്ള ജനക്കൂട്ടം എത്തി ഭഗവാന്‍ പ്രത്യക്ഷപ്പെട്ടത് പോലെ തോന്നി… എന്ന അഭിനന്ദനം ഒരിക്കലും മറക്കാനാവാത്ത സംഭവമായി മാസ്റ്റര്‍ മനസ്സില്‍ സൂക്ഷിക്കുന്നു.
നിരവധി ആല്‍ബങ്ങളിലും സിനിമകളിലൂടെയും തന്റെ അഭിനയ മികവ് പ്രകാശിപ്പിക്കാന്‍ ഇദ്ദേഹത്തിന് അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. വിഷക്കാറ്റ്, കനലെരിയും ബാല്യം എന്നിവയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ഇപ്പോഴും സ്റ്റേജ് പരിപാടികള്‍ അവതരിപ്പിച്ചുകൊണ്ടിരുക്കുന്നു. പട്ടേന ജനശക്തി കലാ-സാംസ്‌കാരിക വേദിയിലൂടെയാണ് സുരേന്ദ്രന്‍ കലാരംഗത്ത് കൂടുതല്‍ സജീവമായത് എന്ന് ഓര്‍ക്കുന്നു. സിനിആര്‍ട്ടിസ്റ്റ് രവിപട്ടേന സുന്ദ്രേന്‍മാഷിന്റെ സഹോദരനാണ്. കെ.എസ്.ഇ.ബി ക്യാഷ്യര്‍ തസ്തികയില്‍ നിന്നും വിരമിച്ചശേഷം മുഴുവന്‍ സമയവും കലാപ്രവര്‍ത്തനത്തിലാണ് സുരേന്ദ്രന്‍മാസ്റ്റര്‍.

സുരേന്ദ്ര പട്ടേന
ഭവാനി നിലയം
പട്ടേന- നീലേശ്വരം പോസ്റ്റ്
കാസര്‍ഗോഡ് – 671314
ഫോണ്‍: 9447400102

The post സുരേന്ദ്രന്‍ പട്ടേന appeared first on Welcome to Jeevitha.org.

]]>
https://jeevitha.org/%e0%b4%b8%e0%b5%81%e0%b4%b0%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d-%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%87%e0%b4%a8/feed/ 0 320
നന്ദകുമാര്‍ https://jeevitha.org/%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%95%e0%b5%81%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d/ https://jeevitha.org/%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%95%e0%b5%81%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d/#respond Mon, 22 Jul 2024 05:21:49 +0000 https://jeevitha.org/?p=280 അഭിവക്ത കണ്ണൂര്‍ ജില്ലയിലെ നീലേശ്വരത്ത് പ്രശസ്ത ഓട്ടന്‍ തുള്ളല്‍ കലാകാരനും ഒപ്പം എടയ്ക്ക, നാദസ്വരം, തകില്‍ എന്നിവയില്‍ വിദഗ്ദനും, പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമിക്ഷേത്രം ഉദേ്യാഗസ്ഥനുമായ അപ്പുണ്ണിമാരാരുടെയും ദേവകി മാരാസ്യാരുടെയും അഞ്ച് മക്കളില്‍ ഇളയവനാണ് ഈ അനുഗ്രീതകലാകാരന്‍ നന്ദകുമാര്‍ എന്ന നന്ദുമാസ്റ്റര്‍. നൂറ്…

The post നന്ദകുമാര്‍ appeared first on Welcome to Jeevitha.org.

]]>

അഭിവക്ത കണ്ണൂര്‍ ജില്ലയിലെ നീലേശ്വരത്ത് പ്രശസ്ത ഓട്ടന്‍ തുള്ളല്‍ കലാകാരനും ഒപ്പം എടയ്ക്ക, നാദസ്വരം, തകില്‍ എന്നിവയില്‍ വിദഗ്ദനും, പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമിക്ഷേത്രം ഉദേ്യാഗസ്ഥനുമായ അപ്പുണ്ണിമാരാരുടെയും ദേവകി മാരാസ്യാരുടെയും അഞ്ച് മക്കളില്‍ ഇളയവനാണ് ഈ അനുഗ്രീതകലാകാരന്‍ നന്ദകുമാര്‍ എന്ന നന്ദുമാസ്റ്റര്‍. നൂറ് കണക്കിന് ശിഷ്യമാര്‍ക്ക് നൃത്തകലയില്‍ പരിശീലനം നടത്തിവരുന്ന ഇദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഹരിശ്രീ കുറിച്ചത് നീലേശ്വരം രാജാസ് സ്‌കൂളില്‍ വെച്ചായിരുന്നു. തുടര്‍ വിദ്യാഭ്യാസം പ്രതിഭാകോളേജിലും, കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് & സയന്‍സ് കോളേജിലുമായിരുന്നു. ഹിസ്റ്ററി & എക്കണോമിസ് ഐച്ഛികവിഷയമായെടുത്ത് ബിരുദവും കരസ്ഥമാക്കി. ഇതിനിടയില്‍ ടൈപ്പ് റൈറ്റിംഗും, ഒപ്പം കംപ്യൂട്ടര്‍ പഠനവും നടത്താനും സമയം കണ്ടെത്തി.
ആറാംതരം മുതല്‍ ഓട്ടന്‍ തുള്ളല്‍, നൃത്തം എന്നിവ പഠിക്കാന്‍ തുടങ്ങിയിരുന്നു. ഓട്ടന്‍ തുള്ളല്‍ ഗുരുക്കന്‍മാര്‍ പയ്യന്നൂര്‍ ദാമോദരമാരാരും കുട്ടമത്ത് ജനാര്‍ദ്ദനനും ആയിരുന്നു. നന്ദകുമാറിന്റെ വല്ല്യച്ഛന്‍ കുട്ടികൃഷ്ണമാരാരിലും നിന്നും ഓട്ടന്‍ തുള്ളല്‍ പഠിക്കാന്‍ അവസരം ഉണ്ടായി. കോളേജ് പഠനത്തിനിടയിലും കലാരംഗത്ത് സക്രിയ സാന്നിധ്യമായിരുന്ന ഇദ്ദേഹം അഭിനയിച്ച ഇംഗ്ലീഷ് നാടകം ഏറെ പ്രശംസനേടിയ ഒന്നായിരുന്നു. കോളേജ് സോണ്‍ കലോത്സവങ്ങളിലും ചെണ്ടയുള്‍പ്പെടെയുള്ള മത്സരങ്ങളില്‍ തിളങ്ങിനിന്നു ഈ കലാകാരന്‍. വിവിധ സര്‍ക്കാര്‍ ബോധവല്‍ക്കരണ പ്രൊജക്ടുകളില്‍ ഓട്ടന്‍ തുള്ളല്‍ നിരവധി വേദികളില്‍ അവതരിപ്പിക്കാനുള്ള അവസരം കൂടി ഇദ്ദേഹത്തിന് ലഭിച്ചു. ഒന്നര വര്‍ഷത്തോളം പഞ്ചായത്തിന്റെ ബോധവല്‍ക്കരണ പ്രൊജക്ടും നടത്തി. കേരളത്തിലെ വിവിധക്ഷേത്രങ്ങളില്‍ കല്ല്യാണസൗഗന്ധികം ഓട്ടന്‍ തുള്ളല്‍ അവതരിപ്പിച്ച് കാണികളുടെ മുക്തകണ്ഠമായ പ്രശംസ ഏറ്റുവാങ്ങി.
ഏഴ് വര്‍ഷത്തോളം ഡല്‍ഹിയില്‍ ക്ലറിക്കല്‍ സ്റ്റാഫായി സേവനം അനുഷ്ഠിച്ചപ്പോഴും കലയെ ഇദ്ദേഹം നെഞ്ചേറ്റിയിരുന്നു. ഭാരതീയ കലാമന്ദിരം ഡല്‍ഹി ഇദ്ദേഹത്തിന്റെ ജേഷ്ഠന്റെ കലാസംഘം ആയിരുന്നു. പ്രസ്തുത സംഘത്തിലും ഒരുപാട് കാലം ഡാന്‍സര്‍ ആയിരുന്നു നന്ദകുമാര്‍.
തന്നിലുള്ളതും താന്‍ പഠിച്ചതുമായ കലാപരമായ അറിവുകള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കണം എന്ന നിശ്ചയദാര്‍ഢ്യത്തോടെ മുപ്പതാമത്തെ വയസ്സില്‍ നൃത്തവിദ്യാലം ഇദ്ദേഹം ആരംഭിച്ചു. ഓംശിവകലാക്ഷേത്രം എന്നായിരുന്നു ഇതിന്റെ പേര്- ഇതില്‍ ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം എന്നിവ കുട്ടികള്‍ക്കും ഒപ്പം മുതിര്‍ന്നവര്‍ക്കും പരിശീലനംനല്‍കി നിരവധി പഠിതാക്കളെ അരങ്ങേറ്റം കുറിപ്പിച്ചു. കേരളത്തിനകത്തും പുറത്തും- കര്‍ണ്ണാടകയില്‍ – ബാംഗ്ലൂരില്‍ ആറുവര്‍ത്തിലധികം ക്ലാസ്സുകള്‍ എടുത്തിരുന്നു നന്ദുമാസ്റ്റര്‍.
ഇപ്പോള്‍ നര്‍ത്തകിയായ മകളും ചേര്‍ന്ന് ഓംശിവകലാക്ഷേത്രത്തിലൂടെ നിരവധി പേര്‍ക്ക് നൃത്തപരിശീലനം കൊടുത്തുവരുന്ന മലബാറിലെ തന്നെ അറിയപ്പെടുന്ന നൃത്ത വിദ്യാലയത്തില്‍ ഒന്നാണ്. ഇവിടുത്തെ നിരവധി വിദ്യാര്‍ത്ഥികള്‍ സംസ്ഥാന തലം വരെ സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്. എല്ലാ കലാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രോത്സാഹനവും സഹകരണവും നല്‍കിവരുന്ന ഗംഗാദേവിയാണ് ഇദ്ദേഹത്തിന്റെ സഹധര്‍മ്മിണി. അവര്‍ ഒരു കോസ്റ്റ്യും ഡിസൈനര്‍ കൂടിയാണ്. പോളി കലോത്സവങ്ങളില്‍ നിരവധി തവണ മികച്ച പ്രടനം കാഴ്ച വെച്ച മകന്‍ ശിവാനന്ദ് അറിയപ്പെടുന്ന വാദ്യകാലാകാരനാണ്. അദ്ദേഹം ഇപ്പോള്‍ റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉദേ്യാഗസ്ഥനാണ്. മകള്‍ കലാമണ്ഡലം ശിവരഞ്ജിനി അഖിലകേരള അടിസ്ഥാനത്തില്‍ സോപാനത്തില്‍ സ്വര്‍ണ്ണമെഡലിന് അര്‍ഹയായി. തുടര്‍ച്ചയായി നാല് വര്‍ഷക്കാലം കലോത്സവവേദിയില്‍ തിളങ്ങിനിന്ന വ്യക്തിത്വം കൂടിയാണ് നന്ദുമാസ്റ്റര്‍.


നന്ദുമാസ്റ്റര്‍
ശിവം, കിഴക്കന്‍ കൊഴുവല്‍
നീലേശ്വരം പോസ്റ്റ്- കാസര്‍ഗോഡ് -671314
ഫോണ്‍: 9744105860

The post നന്ദകുമാര്‍ appeared first on Welcome to Jeevitha.org.

]]>
https://jeevitha.org/%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%95%e0%b5%81%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d/feed/ 0 280