muscian Archives - Welcome to Jeevitha.org https://jeevitha.org/category/muscian/ Explore your life with Jeevitha.org Thu, 01 Aug 2024 09:56:21 +0000 en-US hourly 1 https://wordpress.org/?v=6.6.2 https://i0.wp.com/jeevitha.org/wp-content/uploads/2024/05/cropped-adbizindia.png?fit=32%2C32&ssl=1 muscian Archives - Welcome to Jeevitha.org https://jeevitha.org/category/muscian/ 32 32 126488577 രതീഷ് താമരശ്ശേരി https://jeevitha.org/%e0%b4%b0%e0%b4%a4%e0%b5%80%e0%b4%b7%e0%b5%8d-%e0%b4%a4%e0%b4%be%e0%b4%ae%e0%b4%b0%e0%b4%b6%e0%b5%8d%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf/ https://jeevitha.org/%e0%b4%b0%e0%b4%a4%e0%b5%80%e0%b4%b7%e0%b5%8d-%e0%b4%a4%e0%b4%be%e0%b4%ae%e0%b4%b0%e0%b4%b6%e0%b5%8d%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf/#respond Thu, 01 Aug 2024 09:44:45 +0000 https://jeevitha.org/?p=378 യുവ കവികളില്‍ ശ്രദ്ധേയനായ രതീഷ് താമരശ്ശേരിയുടെ ആദ്യകവിത അച്ചടിച്ചുവന്നത് മാതൃഭൂമി ബാലപംക്തിയിലായിരുന്നു. പഠന സമയത്ത് തന്നെ പാഠേ്യതര വിഷയങ്ങളിലും ശ്രദ്ധചെലുത്തിയിരുന്ന ഇദ്ദേഹത്തിന്റെ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് വീട്ടുകാരോടൊപ്പം നാട്ടുകാരും സുഹൃത്തുക്കളും നല്‍കിയ പ്രോത്സാഹനങ്ങളും സഹകരണങ്ങളുമാണ് സാഹിത്യമേഖലയിലെ ജൈത്രയാത്രയ്ക്ക് എന്നും നിദാനമായി വര്‍ത്തിച്ചത്. കോഴിക്കോട്…

The post രതീഷ് താമരശ്ശേരി appeared first on Welcome to Jeevitha.org.

]]>
യുവ കവികളില്‍ ശ്രദ്ധേയനായ രതീഷ് താമരശ്ശേരിയുടെ ആദ്യകവിത അച്ചടിച്ചുവന്നത് മാതൃഭൂമി ബാലപംക്തിയിലായിരുന്നു. പഠന സമയത്ത് തന്നെ പാഠേ്യതര വിഷയങ്ങളിലും ശ്രദ്ധചെലുത്തിയിരുന്ന ഇദ്ദേഹത്തിന്റെ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് വീട്ടുകാരോടൊപ്പം നാട്ടുകാരും സുഹൃത്തുക്കളും നല്‍കിയ പ്രോത്സാഹനങ്ങളും സഹകരണങ്ങളുമാണ് സാഹിത്യമേഖലയിലെ ജൈത്രയാത്രയ്ക്ക് എന്നും നിദാനമായി വര്‍ത്തിച്ചത്. കോഴിക്കോട് ജില്ലക്കാരനായിരുന്നുവെങ്കിലും ജോലി സൗകര്യാര്‍ത്ഥം കാസര്‍ഗോഡ് എത്തിയപ്പോഴും ജില്ലയിലെ സാഹിത്യപ്രവര്‍ത്തകരുമായി അടുത്ത സൗഹൃദബന്ധം സ്ഥാപിക്കുകയും നിരവധി കാവ്യസദസ്സുകളില്‍ ശ്രദ്ധേയമായ കവിതകള്‍ അവതരിപ്പിക്കുകയും ചെയ്തു. കാസര്‍ഗോഡ് ജില്ലയില്‍ ആയിരിക്കുമ്പോള്‍ സാഹിത്യ അക്കാമിയുടെ ക്യാമ്പില്‍ പങ്കെടുത്തു.
കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയില്‍ ബിസിനസ്സ് കൂടുംബത്തില്‍പ്പെട്ട എന്‍.ശ്രീധരന്റെയും രാധാമണിയമ്മയുടെയും മൂന്ന് മക്കളില്‍ രണ്ടാമത്തെ ആളാണ് രതീഷ് താമരശ്ശേരി. പ്രാഥമിക വിദ്യാഭ്യാസം താമരശ്ശേരി എല്‍.പി. കൊടുവള്ളി ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു. സ്‌കൂള്‍ പഠന സമയത്ത് തന്നെ കവിതകളോടായിരുന്നു രതീഷിന് കൂടുതല്‍ ഇഷ്ടം. അത് കൊണ്ട് തന്നെ കവിതാലാപനം എന്നത് ഒരു ഹോബിതന്നെയായിരുന്നു. പ്രശസ്തകവിതകളുടെ കവിതകളായിരുന്നു ആലാപനത്തിന് തെരഞ്ഞെടുത്തിരുന്നത്. സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചത് കൊണ്ട് തന്നെ കവിതകള്‍ ഈണം അനുസരിച്ച് ആലാപനം നടത്തുന്നത് ഏറെ മറ്റുള്ളവര്‍ ഏറെ ആസ്വാദ്വകരമായി എടുത്തു.വായനകളില്‍ ഇദ്ദേഹത്തിന് കൂടുതല്‍ ഇഷ്ടം പെരുമ്പടവം ശ്രീധരന്റെയും, ലളിതാംബിക അന്തര്‍ജനത്തിന്റെയും കൃതികളായിരുന്നു.

നാട്ടിലെ ലൈബ്രറി നടത്തുന്ന വാര്യര്‍ മാഷാണ് അന്ന് പുസ്തകങ്ങള്‍ നല്‍കി രതീഷിനെ എഴുത്തിന്റെയും വായനയുടെയും ലോകത്തെിക്കാന്‍ കൂടുതലും സഹായിച്ചത്. പ്രശസ്ത സംവിധായകന്‍ എം.ടി ഹരിഹരന്റെ അധ്യാപകനാണ് വാര്യര്‍ മാഷ്. ഹൈസ്‌കൂള്‍ പഠന സമയത്ത് തന്നെ സംസ്ഥാന തലം വരെ ഇദ്ദേഹം മത്സരിച്ച് സമ്മാനങ്ങള്‍ വാങ്ങി കൂട്ടിയിട്ടുണ്ട്. എഴുത്തുകള്‍ക്ക് പ്രോത്സാഹനം നല്‍കിയത് അധ്യാപകരും നാട്ടിലെ സാമൂഹ്യ പ്രവര്‍ത്തകരുമാണ്. ഡിഗ്രി ബി.എ സോഷേ്യാളജിയില്‍ ബിരുദം കരസ്ഥമാക്കുന്നതിനിടയിലും തന്റെ കവിത രചന മുറുകെ പിടിച്ചിരുന്നു ഈ യുവകവി.ഈ കാലഘട്ടത്തിലാണ് ഷിഹാബുദ്ധീന്‍ പൊയ്തുംകടവ് തുടങ്ങിയ നിരവധി കവികളെ പരിചയപ്പെടാനും കവിയരങ്ങുകളില്‍ പങ്കെടുക്കാനും അവസരം ലഭിച്ചത്. കവിത പോലെതന്നെ ഇദ്ദേഹം തന്റെ ജീവനോട് ചേര്‍ക്കുന്ന ഒന്നാണ് സംഗീതം. ആറാം ക്ലാസ് മുതലാണ് രതീഷ് സംഗീതം അഭ്യസിച്ചു തുടങ്ങിയത്.പിന്നണി ഗായിക മ്യൂസിക്ക് ടീച്ചര്‍ ആശാലത ടീച്ച, ഉഷ ടീച്ചര്‍ എന്നിവരായിരുന്നു അക്കാലത്ത് ഇദ്ദേഹത്തിന്റെ ഗുരുനാഥ.കവിത പോലെതന്നെ സംഗീതവും തന്റെ സിരകളില്‍ ലയിച്ചത് കൊണ്ടാവാം പാട്ടുകളും എഴുതാന്‍ തനിക്ക് സാധിച്ചതെന്ന് ഇദ്ദേഹം പറയുന്നു. ബിരുദം കഴിഞ്ഞ് ബിസിനസ്സ് സംബന്ധമായ ജോലികളില്‍ ഏര്‍പ്പെട്ടപ്പോഴും സാഹിത്യ പ്രവര്‍ത്തനങ്ങളില്‍ സദാ വ്യാപൃതനായിരുന്നു. കാസറഗോഡ് ജില്ലയിലുളള പ്രശസ്തമായ സായാഹ്ന പത്രങ്ങളില്‍ കവിതകളും മറ്റ് ആര്‍ട്ടിക്കിളും പ്രസിദ്ധീകരിച്ചു വന്നു. ഒരുപാട് കവിയരങ്ങുകളിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. പുതുമയാര്‍ന്ന അറുവതോളം കവിതാ സമാഹാരങ്ങള്‍ ഇദ്ദേഹം നിര്‍മ്മിച്ചു. കാസറഗോഡ്. ജില്ലയില്‍ ആദ്യം പരിചയപ്പെടുന്നത് ‘നോവലിസ്റ്റ് മുഹമ്മദ് കുഞ്ഞി നീലേശ്വത്തിനെയാണ് അദ്ദേഹത്തിന്റ മണല്‍ ഘടികാരം എന്ന നോവല്‍ പ്രകാശനം ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ പ്രകാശനം ചെയ്തത് നോവലിസ്റ്റ് അംബികാ സുധന്‍ മാങ്ങാടും ഏറ്റ് വാങ്ങിയത് രതീഷ് താമരശ്ശേരിയുമായിരുന്നു.ഇത് കാസര്‍ഗോഡ് ജില്ലയിലെ സാഹിത്യ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിദ്ധ്യമായി നിന്നു.ഈ (കനല്‍) കവിതാ സമാഹാരത്തിന്റെ അവതാരകന്‍ അദ്ദേഹത്തിന്റെ ഗുരു വാര്യര്‍ സാറായിരുന്നു. വിവിധ സാഹിത്യ അക്കാദമി ഉള്‍പ്പെടെ വിവിധ സാഹിത്യ ക്യാമ്പുകളിലും ഇദ്ദേഹം പങ്കെടുക്കാന്‍ അവസരം ലഭിച്ചു. ഇപ്പോഴും എഴുത്തും വായനയും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഭാര്യ പ്രഭിഷ അക്കൗണ്ടന്റ്ആയി വര്‍ക്ക് ചെയ്യുന്നു. മകന്‍ നവനീത്. നവനീതും സാഹിത്യത്തില്‍ വാസനയുള്ള കുട്ടിയാണ്. വായനയെ കുറിച്ചുളള ഇദ്ദേഹത്തിന്റെ അഭിപ്രായം വായന മരിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്ന് പൊതുവെ പറയുന്നുണ്ടെങ്കിലും ഡിജിറ്റില്‍ തലത്തിലുള്ള വായന ഇന്നും തുടരുന്നുണ്ട്. കുട്ടികളുടെ വായന നോവല്‍ കഥ എന്നീ തലങ്ങളില്‍ കൂടുതലായി എത്തിക്കണം. വായന ചുരുക്കത്തില്‍ വായന എന്നത് പാഠ്യവിഷയത്തിന്റെ ഒരു ഭാഗം തന്നെയാക്കി മാറ്റണം.

രതീഷ് കെ പി
കുരിയാണിക്കല്‍’ ഹൗസ്. വാവാട്:ജീ
കൊടുവള്ളി: കോഴിക്കോട് 673572
ഫോണ്‍ : 7510352024


The post രതീഷ് താമരശ്ശേരി appeared first on Welcome to Jeevitha.org.

]]>
https://jeevitha.org/%e0%b4%b0%e0%b4%a4%e0%b5%80%e0%b4%b7%e0%b5%8d-%e0%b4%a4%e0%b4%be%e0%b4%ae%e0%b4%b0%e0%b4%b6%e0%b5%8d%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf/feed/ 0 378