Poet Archives - Welcome to Jeevitha.org https://jeevitha.org/category/poet/ Explore your life with Jeevitha.org Thu, 31 Oct 2024 05:31:19 +0000 en-US hourly 1 https://wordpress.org/?v=6.7.1 https://i0.wp.com/jeevitha.org/wp-content/uploads/2024/05/cropped-adbizindia.png?fit=32%2C32&ssl=1 Poet Archives - Welcome to Jeevitha.org https://jeevitha.org/category/poet/ 32 32 126488577 എ.എല്‍.ജോസ് തിരൂര്‍ https://jeevitha.org/%e0%b4%8e-%e0%b4%8e%e0%b4%b2%e0%b5%8d-%e0%b4%9c%e0%b5%8b%e0%b4%b8%e0%b5%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%82%e0%b4%b0%e0%b5%8d/ https://jeevitha.org/%e0%b4%8e-%e0%b4%8e%e0%b4%b2%e0%b5%8d-%e0%b4%9c%e0%b5%8b%e0%b4%b8%e0%b5%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%82%e0%b4%b0%e0%b5%8d/#respond Thu, 31 Oct 2024 05:02:34 +0000 https://jeevitha.org/?p=453 മലയാള കാവ്യ നഭോമണ്ഡലത്തിലെ ഒരു നവാഗതനാണെങ്കിലും ജീവസ്സുറ്റ വരികളാലും ഈണങ്ങളാലും ശ്രദ്ധേയമാണ് ജോസ് തിരൂറിന്റെ കാവ്യ രചനകള്‍. അവ വരച്ചുകാട്ടുന്ന വാഗ്മയ ചിത്രങ്ങള്‍ ചിന്തനീയവും ഒപ്പം കാവ്യത്മകവുമാണ്. ഓരോ കവിക്കും സമൂഹത്തോട് ഏറെ പറയാനുണ്ട്. അത് കേള്‍ക്കാനും ഒപ്പം വരികള്‍ക്കിടയിലൂടെ വായിച്ചെടുക്കാനുമുള്ള…

The post എ.എല്‍.ജോസ് തിരൂര്‍ appeared first on Welcome to Jeevitha.org.

]]>
മലയാള കാവ്യ നഭോമണ്ഡലത്തിലെ ഒരു നവാഗതനാണെങ്കിലും ജീവസ്സുറ്റ വരികളാലും ഈണങ്ങളാലും ശ്രദ്ധേയമാണ് ജോസ് തിരൂറിന്റെ കാവ്യ രചനകള്‍. അവ വരച്ചുകാട്ടുന്ന വാഗ്മയ ചിത്രങ്ങള്‍ ചിന്തനീയവും ഒപ്പം കാവ്യത്മകവുമാണ്. ഓരോ കവിക്കും സമൂഹത്തോട് ഏറെ പറയാനുണ്ട്. അത് കേള്‍ക്കാനും ഒപ്പം വരികള്‍ക്കിടയിലൂടെ വായിച്ചെടുക്കാനുമുള്ള മഹാമനസ്സകത സ്വായത്തമാക്കേണ്ടത് അനുവാചകനാണ്. ഇത് എ.എല്‍.ജോസ് തിരൂര്‍ കേളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂര്‍ ജില്ലയില്‍ ആലപ്പാടന്‍ ലാസറിന്റെയും കാക്കശ്ശേരി മറിയത്തിന്റെ ആറുമക്കളില്‍ അഞ്ചാമത്തെ മകനാണ്. ചെറുപ്പത്തില്‍ തന്നെ സാഹിത്യവാസന ഇദ്ദേഹത്തില്‍ അന്തര്‍ലീനമായിരുന്നു.
ചില്ലറ ചില്ലറ ചിന്തകള്‍ -എന്ന പേരില്‍ റെഡ് ലീഫ് പബ്ലിക്കേഷന്‍ പുറത്തിറക്കി കാവ്യ കൈരളിക്ക് സമ്മാനിച്ചത് അമ്പതിലതികം പുതുമായര്‍ന്ന കാവ്യകുസുമങ്ങള്‍ കോര്‍ത്തിണക്കി വര്‍ത്തമാന കാലജീര്‍ണ്ണതയ്ക്ക് നേരെ പിടിച്ച ഒരു കണ്ണാടികൂടിയാണ് ഇതെന്ന് നമുക്ക് വിലയിരുത്താം
പ്രസ്തുത കൃതിയില്‍ ഞാന്‍ എന്ന പേരില്‍ ശ്രീ. എ.എല്‍.ജോസ് തിരൂര്‍ എഴുതിയ ആമുഖത്തില്‍ ജീവിതത്തിന്റെ നെട്ടോട്ടത്തില്‍ പ്രാഥമിക വിദ്യാഭ്യാസം മാത്രമുണ്ടായിരുന്നെന്നും കൗമാരപ്രായത്തില്‍ അല്‍പസ്വല്‍പം കവിത മോഹം ഉണ്ടായിരുന്നെന്നും പറയുന്നു. എന്നാല്‍ നാടും വീടും വിട്ട് തൊഴില്‍രഹിതനായി പെയിന്റിംഗ് ബ്രഷുമായി സഞ്ചരിക്കുമ്പോള്‍ പ്രവാസജീവിതമെന്ന മോഹമുണര്‍ത്തി.ആറുമാസത്തെ ജീവിതം എന്നാല്‍ അതില്‍ പകുതിയും ജയില്‍വാസം പോലെയായിരുന്നു.ഒരു കാലഘട്ടത്തില്‍ അദ്ദേഹത്തെ തളര്‍ത്തിയ ഓര്‍മ്മകളും ഇതു തന്നെയായിരുന്നു. ജീവിതം അസ്തമിച്ച നിമിഷം.കൊടുത്തുതീര്‍ക്കേണ്ട പണത്തിനു സ്വന്തം കൂര വില്‍ക്കേണ്ടതായി വന്നു. മുണ്ടശ്ശേരി മാഷ് കൊഴിഞ്ഞ ഇലകളില്‍ പറയുന്ന പോലെ ഒന്ന് ചത്താലെത്രെ ഒന്നിന് വളമാകുന്നത്. ജീവിതം വഴിമുട്ടി നില്‍ക്കുമ്പോള്‍ ആശ്വാസം കൊള്ളാന്‍ കവിത വളരെയധികം സ്വാധിനിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിക്കുന്നു. അവതാരികയ്ക്ക് പ്രശസ്ത കവി പി.കെ. ഗോപി നല്‍കിയ വിശേഷണം പരമാര്‍ത്ഥങ്ങളുടെ മൊഴി മുദ്രകള്‍ എന്നത് എത്രമാത്രം അര്‍ത്ഥവത്താണെന്ന് കവിതളിലൂടെ കടന്ന് പോകുന്നവര്‍ക്ക് മനസ്സിലാക്കാം.
കാഞ്ഞങ്ങാട് തുളുനാട് ബുക്‌സ് പുറത്തിറക്കിയ മറ്റൊരു കാവ്യ സമാഹാരമാണ് ചിതറിയ ചിന്തേറുകള്‍. ഇതാകട്ടെ രചനാവൈഭവം കൊണ്ടും ആശയസബുഷ്ടതകൊണ്ടും വ്യത്യസ്തതയാര്‍ന്ന് അമ്പതോളം കവിതകളുടെ സമാഹാരമാണ്. സഹനം സ്‌നേഹവഴിയേ എന്ന പേരില്‍ പുറത്തിറക്കിയ ഡോക്യൂഫിക്ഷന്‍ ഫ്രാന്‍സിസ് സെന്റ് സേവിയറിനെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കി തരാന്‍ ഏവര്‍ക്കും സഹായകരമാണ്. ഇതാകട്ടെ ഇപ്പോള്‍ യൂട്യൂബില്‍ ലഭ്യമാണ്. കൂടാതെ ഓഡിയോ ഗാനങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഇതിന് പുറമെ നിരവധി ഭക്തിഗാനങ്ങളുടെ രചയിതാവ് കൂടിയാണ് ശ്രീ. ജോസ് തിരൂര്‍. മൈത്രി പകല്‍ വീട് സംഘടിപ്പിച്ച സാഹിത്യചര്‍ച്ചയിലും ഇദ്ദേഹത്തിന്റെ സാഹിത്യകൃതി ചര്‍ച്ചചചെയ്യപ്പെട്ടു. ശ്രീ.മുകുന്ദന്‍മാസ്റ്ററാണ് ഇതിന്റെ വിഷയാവതരണം നടത്തിയത്ത്. നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ശ്രീ.ജോസ് തിരൂറിന്റെ ശ്രദ്ധേയമായ കവിതകള്‍ പ്രസിദ്ധപ്പെടുത്തിവരുന്നുണ്ട്. പച്ചയായ ജീവിതത്തിന്റെ നേര്‍കാഴ്ചയായി അനുവാചകര്‍ കവിതകളെ വിലയിരുത്തുന്നു.നിരവധി അവാര്‍ഡുകളും ബഹുമതികളും ഈ എഴുത്തുകാരനെ തേടിയെത്തി. നവഭാവന ചാരിറ്റബിള്‍ ട്രസ്റ്റ് തിരുവനന്തപുരം ഏര്‍പ്പെടുത്തിയ ഗിരീഷ് പുത്തഞ്ചേരി അവാര്‍ഡ്, മൈഡിയര്‍ ഏയ്ഞ്ചല്‍ ഡോക്യുമെന്ററിയിലെ ഗാനരചനയ്ക്ക് ലഭിച്ചു.തൃശ്ശൂരിലെ കാര്യാലയം സാഹിത്യവേദി ഏര്‍പ്പെടുത്തിയ വയലാര്‍ രാമവര്‍മ്മ അവാര്‍ഡും ഇദ്ദേഹത്തെ തേടിയെത്തി. കൂടാതെ നിരവധി പ്രാദേശിക അവാര്‍ഡുകളും ഇദ്ദേഹത്തിന് ലഭിച്ചു. മറ്റുനിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. കുരിപ്പുഴ ശ്രീകുമാറില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങാനുള്ള അവസരവും ഇദ്ദേഹത്തിന് ലഭിച്ചു. ചെറുപ്പം മുതല്‍ തന്നെ എഴുത്തിലും വായനയിലും തല്‍പരനായിരുന്ന ഇദ്ദേഹം ഡോക്യുമെന്ററികള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഹൈന്ദവ ക്രിസ്തീയ ഭക്തിഗാനങ്ങളും കവിതകളും രചിച്ച് സംഗീതം നല്‍കി ജോസ് ആലപ്പാടന്‍ എന്ന യൂട്യൂബ് ചാനലില്‍ അവതരിപ്പിക്കാറുണ്ട്. കനവില്‍ ഏഴ അഴകായ് എന്ന മ്യൂസിക്കല്‍ ആല്‍ബം ദൃശ്യഭംഗികൊണ്ടും, രചനാ വൈഭവം കൊണ്ടും ശ്രദ്ധേയമാണ്. ഇപ്പോഴും യൂട്യൂബില്‍ പ്രസ്തുത ആല്‍ബം ലഭ്യമാണ്. ആനുകാലികപ്രസിദ്ധീകരണങ്ങളില്‍ ഇപ്പോഴും സക്രിയ സാന്നിദ്ധമാണ്. ഇതിന് പുറമെ നവമാധ്യമ കൂട്ടായ്മകളിലും സജീവ സാന്നിദ്ധമാണ്.
ഇപ്പോള്‍ ഇദ്ദേഹം കാസര്‍ഗോഡ് ജില്ലയില്‍ ഉദുമയ്ക്കടുത്ത് ബാരായിലാണ് താമസിക്കുന്നത്. ഒരു സ്വയംതൊഴില്‍ സംരംഭം എന്ന നിലയില്‍ ഫിനോയില്‍, സോപ്പ്, ഓയില്‍ തുടങ്ങിയ ക്ലീനിംഗ് ലായനികള്‍ നിര്‍മ്മിക്കുന്ന അള്‍ട്ടോസ് കെമിക്കല്‍ ഇന്‍ട്രസ്റ്റീസ് എന്ന സ്ഥാപനം നടത്തിവരുന്നു. പ്രസ്തുത സ്ഥാപനം ആരംഭിച്ചത് 1987 ലാണ്. എല്ലാവിധ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്കും നിര്‍ലോഭമായ പ്രോത്സാഹനങ്ങളും നല്‍കിവരുന്ന മാര്‍ഗലിജോസ് ആണ് ഇദ്ദേഹത്തിന്റെ ഭാര്യ. ഏക മകള്‍ ജിസ്മി ബിജോയ്, മരുമകന്‍ ബിജോയ് തോമസ്. കൊച്ചുമകന്‍ നെഹാന്‍ ബിജോയ്.


വിലാസം
എ.എല്‍.ജോസ് തിരൂര്‍
അലപ്പാടന്‍ ഹൗസ്
കുളിക്കുന്ന്, പി.ഒ ബാര
ഉദുമ, കാസര്‍ഗോഡ് ജില്ല- 671319
മൊബൈല്‍— 9288138198

കനവില്‍ ഏഴ അഴകായ്
സഹനം സ്‌നേഹവഴിയേ

A L ജോസ് എഴുതിയ പുസ്തകത്തെ പറ്റിയുള്ള ചര്‍ച്ചയില്‍ മുകുന്ദന്‍ മാസ്റ്റര്‍ വിഷയാവതരണം നടത്തുന്നു @ മൈത്രി പകല്‍വീട് .

The post എ.എല്‍.ജോസ് തിരൂര്‍ appeared first on Welcome to Jeevitha.org.

]]>
https://jeevitha.org/%e0%b4%8e-%e0%b4%8e%e0%b4%b2%e0%b5%8d-%e0%b4%9c%e0%b5%8b%e0%b4%b8%e0%b5%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%82%e0%b4%b0%e0%b5%8d/feed/ 0 453
പി.വി. കുമാരന്‍ മൊനാച്ച https://jeevitha.org/%e0%b4%aa%e0%b4%bf-%e0%b4%b5%e0%b4%bf-%e0%b4%95%e0%b5%81%e0%b4%ae%e0%b4%be%e0%b4%b0%e0%b4%a8%e0%b5%8d-%e0%b4%ae%e0%b5%8a%e0%b4%a8%e0%b4%be%e0%b4%9a%e0%b5%8d%e0%b4%9a/ https://jeevitha.org/%e0%b4%aa%e0%b4%bf-%e0%b4%b5%e0%b4%bf-%e0%b4%95%e0%b5%81%e0%b4%ae%e0%b4%be%e0%b4%b0%e0%b4%a8%e0%b5%8d-%e0%b4%ae%e0%b5%8a%e0%b4%a8%e0%b4%be%e0%b4%9a%e0%b5%8d%e0%b4%9a/#respond Fri, 26 Jul 2024 05:24:10 +0000 https://jeevitha.org/?p=317 രുചിക്കുംതോറും ആസ്വാദനം വര്‍ദ്ധിപ്പിക്കുന്നു എന്നതാണു കവിതയുടെ മഹത്ത്വം . വാച്യമായ അര്‍ത്ഥം ഭാഷാപ്രയോഗത്തിലൂടെ വ്യക്തമാക്കുക എന്നതിലുപരിയായോ പ്രസ്തുത അര്‍ത്ഥം വ്യക്തമാക്കുന്ന എന്ന ധര്‍മ്മത്തിനു പകരമായിത്തന്നെ നിലനിന്നുകൊണ്ടോ ഭാഷയുടെ സൗന്ദര്യവും ആവാഹനശേഷിയും പ്രകടമാക്കുന്നതിന് ഊന്നല്‍ നല്‍കുന്നവയാണ് കവിതകള്‍. ആസര്‍ഗാത്മക സൃഷ്ടിയില്‍ ഒന്നാണ് കവിത.…

The post പി.വി. കുമാരന്‍ മൊനാച്ച appeared first on Welcome to Jeevitha.org.

]]>
രുചിക്കുംതോറും ആസ്വാദനം വര്‍ദ്ധിപ്പിക്കുന്നു എന്നതാണു കവിതയുടെ മഹത്ത്വം . വാച്യമായ അര്‍ത്ഥം ഭാഷാപ്രയോഗത്തിലൂടെ വ്യക്തമാക്കുക എന്നതിലുപരിയായോ പ്രസ്തുത അര്‍ത്ഥം വ്യക്തമാക്കുന്ന എന്ന ധര്‍മ്മത്തിനു പകരമായിത്തന്നെ നിലനിന്നുകൊണ്ടോ ഭാഷയുടെ സൗന്ദര്യവും ആവാഹനശേഷിയും പ്രകടമാക്കുന്നതിന് ഊന്നല്‍ നല്‍കുന്നവയാണ് കവിതകള്‍. ആസര്‍ഗാത്മക സൃഷ്ടിയില്‍ ഒന്നാണ് കവിത. കവിതയ്ക്ക് ഏറ്റവും നല്ല വിശേഷണം കൊടുത്തത് വേര്‍ദ്‌സ്വോര്‍ത്ത് ആണല്ലോ?. തനി ഗ്രാമീണതയുടെ നിഷ്‌കളങ്കതയില്‍ പച്ചയായ ജീവിതാനുഭവങ്ങളില്‍ നിന്നും സാമൂഹ്യപരമായ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കവിതയുടെ നിര്‍വ്വചനങ്ങളില്‍ നിന്ന് വേര്‍പെട്ടുപൊകാതെ കാവ്യരചന നടത്തുന്ന ഈ കവി പി.വി.കുമാരന്‍ മൊനാച്ച 1995 ല്‍ രചിച്ച ഹര്‍ത്താല്‍ എന്ന കവിതയ്ക്കാണ് ആദ്യമായി അച്ചടി മഷിപുരണ്ടത്. അക്കാലത്ത് തൊട്ടതിനും പിടിച്ചതിനുമൊക്കെ രാഷ്ട്രീയകക്ഷികള്‍ മത്സരിച്ച് ഹര്‍ത്താല്‍ അഘോഷിച്ചപ്പോള്‍ ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി തന്റെ പ്രതിഷേധം കാവ്യരൂപത്തില്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കേശവജി വായനശാല മൂന്നാം മൈയില്‍ പുറത്തറക്കിയ സ്മരണികയിലാണ് ഹര്‍ത്താലിന്റെ ദുരിതം വിളിച്ചോതുന്ന ശ്രദ്ധേയമായ കവിത പ്രസിദ്ധപ്പെടുത്തിയത്.
കാസര്‍ഗോഡ് ജില്ലയിലെ മടിക്കൈ പഞ്ചായത്തില്‍ മൊനാച്ചഗ്രാമത്തില്‍ പെയടത്ത് അറിയപ്പെടുന്ന കൃഷിക്കാരനായ പുതുക്കൈ പെരിയടത്ത് കുഞ്ഞമ്പുവിന്റെയും പൂച്ചക്കാടന്‍ വീട്ടില്‍ ചോയിച്ചിയമ്മയുടെയും ഏഴ് മക്കളില്‍ മൂന്നാമനായി ജനിച്ചു. അരയി ജി.എല്‍.പി. സ്‌കൂള്‍, മടിക്കൈ യൂ.പി.സ്‌കൂള്‍, കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. കാഞ്ഞങ്ങാട് ഹൈസ്‌കൂളിലേക്കുള്ള വഴി മനോഹരമായ അരയിപ്പുഴക്കരികിലൂടെയായിരുന്നു. ഈ മനോഹാരിത വര്‍ണ്ണിച്ച് തനി ഗ്രാമീണതയുടെ നിഷ്‌കളങ്കതില്‍ ചാലിച്ച് പി.വി. കുമാരന്‍ മൊനാച്ചയുടെ ആദ്യകവിത പിറവിയെടുത്തു. പഠനകാലത്ത് തന്നെ വായനശാലകള്‍ സന്ദര്‍ശിച്ച് പ്രധാനപ്പെട്ട എല്ലാ എഴുത്തുകാരുടെയും പുസ്തകങ്ങള്‍ വായിക്കാനും അവയുടെ ആസ്വാദന തലത്തില്‍ എത്തുവാനും ഈ സാഹിത്യകാരന് സാധിച്ചു. കുമാരനാശന്റെ കാവ്യങ്ങളിലാണ് ഏറെ ആകൃഷ്ടനായതെങ്കിലും, തകഴി, എം.ടി. വാസുദേവന്‍നായര്‍ തുടങ്ങിയവരുടെ കൃതികളും ഇദ്ദേഹം വായിക്കാനും മനസ്സിലാക്കാനും സമയം കണ്ടെത്തി.
ഹൈസ്‌കൂള്‍ വിദ്യാഭ്യസത്തിന് ശേഷം ബീഡിതൊഴിലാളിയായും, കല്ല്‌വെട്ട് തൊഴിലാളിയായും, കൃഷിക്കാരനായും ഒക്കെ ജീവിതം മുമ്പോട്ട് കൊണ്ടുപോകുമ്പോഴും വായനക്ക് സമയം കണ്ടെത്തിയിരുന്നു. കൂടാതെ സമൂഹ്യ പ്രവര്‍ത്തനരംഗത്തും സക്രിയ സാന്നിദ്ധയമായിരുന്നു പി.വി.കുമാരന്‍ മൊനാച്ച. എപ്പോഴും ഒരു ഇടതുപക്ഷ സഹയാത്രികനായിരുന്നു ഈ എഴുത്തുകാരന്‍. കാര്‍ത്തിക നിത്യാനന്ദകലാകേന്ദ്രത്തിന്റെ ഭാരവാഹിയായി ഒരു പാട് കാലം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു.
വാമൊഴിയായി പിതാവില്‍ നിന്നും സംസ്‌കൃതം അര്‍ത്ഥം സഹിതം പഠിക്കാന്‍ കഴിഞ്ഞത് പില്‍ക്കാല സാഹിത്യയാത്രയില്‍ ഇദ്ദേഹത്തിന് മുതല്‍ക്കൂട്ടായി. പ്രിയദര്‍ശിനി കൈയ്യെഴുത്തുമാസികയിലാണ് ആദ്യമായി എഴുതിയത്. കാഞ്ഞങ്ങാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തുളുനാട് പബ്ലിക്കേഷന്റെ സംയുക്ത കവിതാ സമാഹരമായ കാവ്യദേവതയെ തിരയുമ്പോള്‍ എന്ന കാവ്യസമാഹാരത്തില്‍ പ്രസിദ്ധപ്പെടുത്തിയ പൊന്‍പ്രഭാതം, പൂര്‍ണ്ണേന്ദു, പൊന്നോണം തുടങ്ങിയ കവിതകള്‍ ഏറെ ശ്രദ്ധേയമായിരുന്നു.
നല്ലൊരു അഭിനേതാവ് കൂടിയായിരുന്ന പി.വി.കുമാരന്‍ 1982 ല്‍ യുഗേ..യുഗേ എന്ന നാടകത്തിന്റെ ഓര്‍മ്മകള്‍ ഇന്നും അയവിറക്കുന്നു. ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പി.എന്‍. പണിക്കന്‍ ഗ്രന്ഥവേദി മൊനാച്ച, മൊനാച്ച ഭഗവതിക്ഷേത്രം ഭാരവാഹി, യാദവസഭ, മടിയന്‍ പൂച്ചക്കാട് തറവാട് പ്രസിഡണ്ട് തുടങ്ങിയവയുടെ സജീവ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു ഇദ്ദേഹം. ഇവയില്‍ പലതിന്റെയും ഭാരവാഹിയായും പ്രവര്‍ത്തിക്കേണ്ടിവന്നിട്ടുമുണ്ട്.
1987 മുതല്‍ കേരള വാട്ടര്‍ അതോറിറ്റി ജീവനക്കാരനായി സേവനം അനുഷ്ഠിക്കുമ്പോള്‍ എഴുത്തും, വായനയും കൈവിടാതെ സൂക്ഷിച്ചു. 1992 മുതല്‍ കേരളസര്‍ക്കാന്‍ റവന്യൂ വകുപ്പില്‍ വില്ലേജ്മാന്‍ ആയി ജോലിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് ചെയിന്‍ സര്‍വ്വേ പൂര്‍ത്തിയാക്കി. കാസര്‍ഗോഡ് ജില്ലയിലെ വിവിധ വില്ലേജുകളില്‍ സേവനം അനുഷ്ഠിച്ചു. 2012 ല്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചു. ശേഷം മുഴുന്‍ സമയവും സാംസ്‌കാരിക പ്രവര്‍ത്തനത്തിലും സാഹിത്യ പ്രവര്‍ത്തനത്തിലും വ്യാപൃതനായി. എപ്പോഴും കവിതയ്ക്ക് നിദാനം ആനുകാലിക സംഭവങ്ങളും സാമൂഹ്യപ്രശ്‌നങ്ങളും തന്നെയായിരുന്നു. സര്‍വ്വീസില്‍ നിന്ന് പിരിയുമ്പോള്‍ ഒരു എഴുതിയ ഒരു വിലാപം എന്ന കവിത ഏറെ ശ്രദ്ധേയമായിരുന്നു. സര്‍വ്വീസിലിരിക്കെ പ്രമോഷന്‍ കിട്ടാത്തതിന്റെ ആത്മസംഘര്‍ഷത്തിനും ഇദ്ദേഹം കാവ്യഭാഷ്യം നല്‍കിയിരുന്നു. റവന്യൂജീവനക്കാരുടെ മുഖപത്രമായ ഭരണയന്ത്രത്തില്‍ അക്കാലത്ത് കവിതകള്‍ പ്രസിദ്ധീകരിച്ചുവന്നിരുന്നു. അച്ചടിമഷി പുരളാത്ത നിരവധി കവിതകള്‍ ഇപ്പോഴും വീട്ടില്‍ സൂക്ഷിച്ചിരിക്കുകയാണ്. സമന്വയം കാസര്‍ഗോഡിന്റെ പരിപാടിക്ക് 2004 ല്‍ തനിയെ കവിത എഴുതി. വിഷയം തത്സമയം നല്‍കിയതായിരുന്നു. പ്രാസം ഒപ്പിച്ചുള്ള കവിതകള്‍ പി.വി. കുമാരന്റെ ഒരു പ്രതേ്യകതയായി എല്ലാവരും എടുത്തു പറയുന്നു. ബി.എല്‍.ഓഫീസര്‍ ആയും സേവനം നടത്തിയിരുന്നു. കൂടാതെ ഇപ്പോള്‍ ലൈഫ് ഇന്‍ഷൂറന്‍സ് ഏജന്റായും, ഫീല്‍ഡ് സര്‍വ്വേയര്‍ ആയും ജോലിനോക്കുന്നുണ്ട്. സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ പിന്തുണയും നല്‍കുന്ന കാഞ്ഞങ്ങാട് വനിതാ സര്‍വ്വീസ് സൊസൈറ്റി കലക്ഷന്‍ ഏജന്റ് ആയി വഥക്ക് ചെയ്യുന്ന യമുനയാണ് ഭാര്യ. മക്കള്‍ ഹരീഷ്,

ഹരിശ്രീ.
പി.വി. കുമാരന്‍ മൊനാച്ച
മൊനാച്ച
മടിക്കൈ
കാസര്‍ഗോഡ് ജില്ല-
ഫോണ്‍:- 9400886393

The post പി.വി. കുമാരന്‍ മൊനാച്ച appeared first on Welcome to Jeevitha.org.

]]>
https://jeevitha.org/%e0%b4%aa%e0%b4%bf-%e0%b4%b5%e0%b4%bf-%e0%b4%95%e0%b5%81%e0%b4%ae%e0%b4%be%e0%b4%b0%e0%b4%a8%e0%b5%8d-%e0%b4%ae%e0%b5%8a%e0%b4%a8%e0%b4%be%e0%b4%9a%e0%b5%8d%e0%b4%9a/feed/ 0 317
യശോദ പുത്തിലോട്ട് https://jeevitha.org/%e0%b4%af%e0%b4%b6%e0%b5%8b%e0%b4%a6-%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d/ https://jeevitha.org/%e0%b4%af%e0%b4%b6%e0%b5%8b%e0%b4%a6-%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d/#respond Tue, 23 Jul 2024 04:43:23 +0000 https://jeevitha.org/?p=296 മലയാള പ്രൊഫഷണല്‍ രംഗത്തും അതുപോലെ അമേച്ചര്‍ നാടരംഗത്തും വ്യത്യസ്തയാര്‍ന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രശസ്തിനേടിയ യശോദ പുത്തിലോട്ട് എന്ന അനുഗ്രഹീത അഭിനേത്രി ഇന്നും തിരക്കിലാണ്. ഇപ്പോള്‍ എഴുത്തിനും വായനക്കും വേണ്ടിയാണ് സമയം കണ്ടെത്തുന്നത്. പ്രശസ്ത തെയ്യം കലാകാരന്‍ എം.വി. കണ്ണന്‍ മണക്കാടന്റെയും പി.പി.…

The post യശോദ പുത്തിലോട്ട് appeared first on Welcome to Jeevitha.org.

]]>

മലയാള പ്രൊഫഷണല്‍ രംഗത്തും അതുപോലെ അമേച്ചര്‍ നാടരംഗത്തും വ്യത്യസ്തയാര്‍ന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രശസ്തിനേടിയ യശോദ പുത്തിലോട്ട് എന്ന അനുഗ്രഹീത അഭിനേത്രി ഇന്നും തിരക്കിലാണ്. ഇപ്പോള്‍ എഴുത്തിനും വായനക്കും വേണ്ടിയാണ് സമയം കണ്ടെത്തുന്നത്. പ്രശസ്ത തെയ്യം കലാകാരന്‍ എം.വി. കണ്ണന്‍ മണക്കാടന്റെയും പി.പി. കുഞ്ഞാതിയമ്മയുടെയും നാല് പെണ്‍മക്കളില്‍ ഇളയമകളായി ജനിച്ച ഈ കലാകാരിയുടെ കുടുംബം തന്നെ കലാകുടുംബമാണ്. വളരെ ചെറിയ പ്രായത്തില്‍ തന്നെ അതായത് തന്റെ പതിമൂന്നാമത്തെ വയസ്സിലാണ് നാടകവുമായി ബന്ധപ്പെടുന്നത്. പ്രശസ്ത നാടക നടി അമ്മിണിക്കൊപ്പം നാലാം തരത്തില്‍ പഠിക്കുമ്പോള്‍ തന്നെ പിന്നണി പാടി ശ്രദ്ധനേടി. അക്കാലത്ത് റിക്കാഡിംഗ് ചെയ്യുന്ന സമ്പ്രദായം കുറവായിരുന്നു.
ആദ്യമായി യശോദ പുത്തിലോട്ട് പ്രവര്‍ത്തിച്ച നാടകം ഇപ്പോഴും അവര്‍ ഓര്‍ക്കുന്നു, എന്നിട്ടും നിങ്ങളെന്നെ സ്‌നേഹിക്കുന്നു എന്നതായിരുന്നു ആ നാടകം. പഠന സമയത്ത് തന്നെ പാടാനും അഭിനയിക്കാനുമുള്ള യശോദയില്‍ അന്തര്‍ലീനമായിരിക്കുന്ന കഴിവുകളെ അദ്ധ്യാപകര്‍ തിരിച്ചറിഞ്ഞിരുന്നു. വെള്ളൂരിലെ വിജയന്‍ മാഷില്‍നിന്നുമൊക്കെ നിര്‍ലോഭമായ പ്രോത്സാഹനം ഇവര്‍ക്ക് ലഭിച്ചു. സ്‌കൂള്‍ തലം മുതല്‍ വിവിധ മത്സരങ്ങള്‍ക്ക് സമ്മാനങ്ങള്‍ വാരിക്കൂട്ടി. യശോദയുടെ ചേച്ചി അറിയപ്പെടുന്ന നാടക പ്രവര്‍ത്തകയായിരുന്നു. അവര്‍ക്കൊപ്പം അഭിനയിക്കാന്‍ എത്തിയപ്പോള്‍ പ്രായത്തില്‍ കഴിഞ്ഞ വേഷങ്ങള്‍ പോലും യശോദ അനായാസം കൈകാര്യം ചെയ്ത് നാടക പ്രേമികളുടെ മുക്തകണ്ഠമായ പ്രശംസയ്ക്ക് അര്‍ഹയായി. മലബാറിലെ പ്രശസ്തമായ നാടക സംഘമായിരുന്നു കാഞ്ഞങ്ങാട് ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന കാകളി തീയറ്റേഴ്‌സ്. പ്രസ്തുത നാടക സംഘത്തിലെ പ്രധാന വേഷങ്ങള്‍ ചെയ്തതും യശോദ പുത്തിലോട്ടായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ സംഘചേതനയുടെ പഴശ്ശിരാജയില്‍ അഭിനിയിച്ചു. തുടര്‍ച്ചയായി അഞ്ച് വര്‍ഷത്തോളും ഇതില്‍ തുടര്‍ന്നു. പ്രശസ്ത നാടക കൃത്തുക്കള്‍ക്കും സംവിധായകരന്‍ മാര്‍ക്കും ഒപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം ഇവര്‍ക്ക് ലഭിച്ചു. ചെഗുവേര, കേളു തുടങ്ങിയ നാടങ്ങളിലെ യശോദ പുത്തിലോട്ട് അവതരിപ്പിച്ച വേഷങ്ങള്‍ ഇന്നും പ്രേക്ഷക മനസ്സുകളില്‍ മായാതെ നില്‍ക്കുന്നു. പ്രഫഷണല്‍ നാടകരംഗത്ത് എന്നപോലെ അമേച്ചര്‍ നാടക രംഗത്തും ഇരുന്നൂറ്റി അമ്പതിലധികം വേദികളില്‍ ഇവര്‍ അരങ്ങ്തകര്‍ത്തഭിനയിച്ചു. കേരളത്തിലെ പ്രധാന നാടക സംഘങ്ങളായ അങ്കമാലി അജ്ഞലിയുടെ ആഘോഷമെന്ന നാടകവും നിരവധി വേദികള്‍ പിന്നിട്ട ഒന്നാണ്. കോഴിക്കോട് വിശ്വഭാരതിയിലും ഏറെ കാലം അഭിനയിച്ചിരുന്നു. നഴ്‌സിംഗ് ഹോം എന്ന നാടകത്തിലെ അഭിനയത്തിന് നിരവധി സമ്മാനങ്ങളും ആദരവുകളും ലഭിച്ചത് യശോദ ഇന്നും അഭിമാനത്തോടെ ഓര്‍മ്മിക്കുന്നു. വേദികളില്‍ നിന്ന് വേദികളിലേക്കുള്ള യാത്രയില്‍ പരിചയപ്പെട്ട സൗഹൃദങ്ങളുടെയും ആരാധകരുടെയും സ്‌നേഹവും പ്രോത്സാഹനവും എപ്പോഴും അഭിനയജീവിതത്തിനും ഒപ്പം ജീവതയാത്രയിലേയും ഏറ്റവും വലിയ അംഗീകാരമായി ഈ കലാകാരി കാണുന്നു. ആയിരത്തോളം നാടകങ്ങളില്‍ അഭിനയിച്ച ഈ അനുഗ്രീത കലാകാരി നല്ലൊരു കവിയും കൂടിയാണ്. ആനുകാലിക പ്രസിദ്ധീകരണങ്ങളിലും വിവിധ സൗയുക്ത കവിതാ സമാഹാരങ്ങളിലും ഇവരുടെ കവിതകള്‍ക്ക് അച്ചടിമഷി പുരണ്ടു. ഭക്തിയും സാമൂഹ്യ വിഷയങ്ങളുമാണ് കഥയ്ക്കും കവിതയ്ക്കും എപ്പോഴും വിഷയമാക്കുന്നത്. കവിതയെഴുത്ത് എന്നത് സ്‌കൂള്‍ പഠനകാലത്ത് തന്നെ ആരംഭിച്ചതായിരുന്നു. ഭക്തിഗാനങ്ങളുടെ ഒരു സിഡിയും പുറത്തിറക്കിയിരുന്നു. എല്ലാ കലാ-സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍വ്വവിധ പ്രോത്സാഹനവും നല്‍കിവരുന്ന രാജു, യമുന എന്നിവരാണ് മക്കള്‍. നന്മ എന്ന കലാകാരന്മാരുടെ സംഘടനയുടെ സജ്ജീവ പ്രവര്‍ത്തക കൂടിയാണ്.


യശോദപുത്തിലോട്ട്
ജ്യോതിര്‍ഗമയ
കൊടക്കാട്
വഴി തൃക്കരിപ്പൂര്‍ – 671310
ഫോണ്‍ : 9746550425

The post യശോദ പുത്തിലോട്ട് appeared first on Welcome to Jeevitha.org.

]]>
https://jeevitha.org/%e0%b4%af%e0%b4%b6%e0%b5%8b%e0%b4%a6-%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d/feed/ 0 296
പ്രസാദ് കൂടാളി https://jeevitha.org/%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%be%e0%b4%a6%e0%b5%8d-%e0%b4%95%e0%b5%82%e0%b4%9f%e0%b4%be%e0%b4%b3%e0%b4%bf/ https://jeevitha.org/%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%be%e0%b4%a6%e0%b5%8d-%e0%b4%95%e0%b5%82%e0%b4%9f%e0%b4%be%e0%b4%b3%e0%b4%bf/#respond Fri, 19 Jul 2024 11:22:43 +0000 https://jeevitha.org/?p=269 കണ്ണൂര്‍ ജില്ലയിലെ കൂടാളിയില്‍ ആമേരി ശ്രീധരന്റെയും പി.ഗൗരിയമ്മയുടെയും മകനായി ജനനം. കൂടാളി ഹൈസ്‌കൂള്‍, ഇരിക്കൂര്‍ ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍, കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജ്, ഗവ. ടി.ടി.ഐ (മെന്‍) കണ്ണൂര്‍ എന്നവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 3 വര്‍ഷം യു പി സ്‌കൂള്‍ അദ്ധ്യാപകനായി ജോലി…

The post പ്രസാദ് കൂടാളി appeared first on Welcome to Jeevitha.org.

]]>
കണ്ണൂര്‍ ജില്ലയിലെ കൂടാളിയില്‍ ആമേരി ശ്രീധരന്റെയും പി.ഗൗരിയമ്മയുടെയും മകനായി ജനനം. കൂടാളി ഹൈസ്‌കൂള്‍, ഇരിക്കൂര്‍ ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍, കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജ്, ഗവ. ടി.ടി.ഐ (മെന്‍) കണ്ണൂര്‍ എന്നവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 3 വര്‍ഷം യു പി സ്‌കൂള്‍ അദ്ധ്യാപകനായി ജോലി ചെയ്തു.പഠനകാലത്ത് തന്നെ ആദ്യകവിതാസമാഹാരം പ്രസിദ്ധീകരിക്കപ്പെട്ടു. ഇപ്പോള്‍ കണ്ണൂര്‍ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഓഫീസില്‍ ജോലി ചെയ്യുന്നു. പരസ്പരം മാസിക കോട്ടയം സംസ്ഥാനതലത്തില്‍ ഏര്‍പ്പെടുത്തിയ കവിതാ പുരസ്‌കാരം, തൃശ്ശൂര്‍ അങ്കണം സാംസ്‌കാരിക വേദിയുടെ മികച്ച യുവ കഥാകൃത്തിനുള്ള സംസ്ഥാന അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
കുന്നിലേക്ക് ഒഴുകുന്ന പുഴ എന്ന കഥ നാട്ടുവഴിയിലൂടെയുള്ള ഒരു കവിയുടെ സഞ്ചാരമാണ്.കൊണ്ട മഴയും കണ്ട നിലാവും തഴുകിയ കാറ്റും ചേര്‍ന്ന് ഓരോ ഇതളിലും തന്നെ കൊത്തിവച്ച പൂവിനെപോലെ തന്റെ സ്മൃതികളുടെ മഷി നിറച്ച് എഴുതിയ ഒരു കവിയുടെ ജീവിത പുസ്തകം. ചെടി വസന്തം തേടി വേരിലേക്ക് നടത്തുന്ന യാത്രകള്‍പോലെ ഒഴുക്കിനിടയിലും ഒരു പുഴ കുന്നിലേക്ക് നടത്തുന്ന ചില യാത്രകള്‍.
കിവതയായിരുന്നു പ്രസാദിന്റെ കൂടപ്പിറപ്പ്. കഥ എഴുതിയതിനെകുറിച്ച് അദ്ദേഹം പറയുന്നത് ആസ്വാദകരെ വളരെയേറെ ആകര്‍ഷിക്കുന്ന ഒന്നാണ്. അദ്ദേഹത്തെ കവിതയുടെ കടലില്‍ നിന്നും കഥയുടെ കരയില്‍ പിടിച്ചിട്ടവനെപ്പോലെ ഒരു പിടച്ചിലായിരുന്നു എന്നാണ്.
കൃതികള്‍
ഹൃദയമുള്ള തോക്ക്-കവിതകള്‍- പായല്‍ബുക്‌സ്.
മഴപെയ്ത്തുകള്‍- കവിതകള്‍- കൈരളി ബുക്‌സ്.
രണ്ടാംപ്രതി (നോവല്‍)- പായല്‍ബുക്‌സ്.
മെന്‍സസ്സ്‌കാര്‍ഡ് -കവിതകള്‍- ഇന്‍സൈറ്റ് ബുക്‌സ്.
കുന്നിലേക്ക് ഒഴുകുന്ന പുഴകള്‍-കഥാസമാഹാരം-പ്രതിഭ ബുക്‌സ് തൃശ്ശൂര്‍.
ഭാര്യ: ടി എസ് സുജാത, മക്കള്‍: നിലീന, അമേയ


വിലാസം
പ്രിയ നിവാസ്, കൂടാളി പി.ഒ, കണ്ണൂര്‍-670592
ഫോണ്‍: 9446658377

The post പ്രസാദ് കൂടാളി appeared first on Welcome to Jeevitha.org.

]]>
https://jeevitha.org/%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%be%e0%b4%a6%e0%b5%8d-%e0%b4%95%e0%b5%82%e0%b4%9f%e0%b4%be%e0%b4%b3%e0%b4%bf/feed/ 0 269
സുമവാസുദേവന്‍ നായര്‍ https://jeevitha.org/%e0%b4%b8%e0%b5%81%e0%b4%ae%e0%b4%b5%e0%b4%be%e0%b4%b8%e0%b5%81%e0%b4%a6%e0%b5%87%e0%b4%b5%e0%b4%a8%e0%b5%8d-%e0%b4%a8%e0%b4%be%e0%b4%af%e0%b4%b0%e0%b5%8d/ https://jeevitha.org/%e0%b4%b8%e0%b5%81%e0%b4%ae%e0%b4%b5%e0%b4%be%e0%b4%b8%e0%b5%81%e0%b4%a6%e0%b5%87%e0%b4%b5%e0%b4%a8%e0%b5%8d-%e0%b4%a8%e0%b4%be%e0%b4%af%e0%b4%b0%e0%b5%8d/#respond Wed, 17 Jul 2024 08:46:47 +0000 https://jeevitha.org/?p=249 ആലപ്പുഴ ജില്ലയിലെ ഹരിപ്പാടാണ് സുമ വാസുദേവന്‍ നായരുടെ ജന്മസ്ഥലം. ഹരിപ്പാടിനടുത്തുള്ള കുമാരപുരം എന്ന ഗ്രാമത്തിലെ ഗ്രാമണച്ഛായില്‍ വളര്‍ന്നഅവര്‍ക്ക് വളരെ ചെറുപ്പം മുതല്‍ തന്നെ ഉള്ളിന്റെ ഉള്ളില്‍ സഹിതഭാവന ഉണ്ടായിരുന്നുവെങ്കിലും അവ പ്രകടമാക്കാന്‍ ദീര്‍ഘകാലം വേണ്ടിവന്നു. പ്രകൃതി രമണീയമായ ആ ഗ്രാമത്തില്‍ അനന്തപുരം…

The post സുമവാസുദേവന്‍ നായര്‍ appeared first on Welcome to Jeevitha.org.

]]>
ആലപ്പുഴ ജില്ലയിലെ ഹരിപ്പാടാണ് സുമ വാസുദേവന്‍ നായരുടെ ജന്മസ്ഥലം. ഹരിപ്പാടിനടുത്തുള്ള കുമാരപുരം എന്ന ഗ്രാമത്തിലെ ഗ്രാമണച്ഛായില്‍ വളര്‍ന്നഅവര്‍ക്ക് വളരെ ചെറുപ്പം മുതല്‍ തന്നെ ഉള്ളിന്റെ ഉള്ളില്‍ സഹിതഭാവന ഉണ്ടായിരുന്നുവെങ്കിലും അവ പ്രകടമാക്കാന്‍ ദീര്‍ഘകാലം വേണ്ടിവന്നു. പ്രകൃതി രമണീയമായ ആ ഗ്രാമത്തില്‍ അനന്തപുരം എന്ന കൊട്ടാരമുണ്ട്. ഏക്കറുകളോളം പരന്നുകിടക്കുന്ന ഭൂമിയില്‍ കൊട്ടാര കെട്ടുകളുടെ സമുച്ചയങ്ങളും ആരാധനാലയങ്ങളും കുളങ്ങളും കാവുകളും. പലതരം കലകളുടെ ഈറ്റില്ലവുമായിരുന്നു. ഈ കൊട്ടാരങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നതുകൊണ്ടാവാം സുമവാസുദേവിന് എഴുതുവാനുള്ള ഒരു വാസന ഉരുത്തിരിഞ്ഞത്. കഥകളുറങ്ങുന്ന കൊട്ടാരക്കെട്ടുകളിലൂടെ ജീവിതത്തിന്റെ ആദ്യ ഘട്ടങ്ങള്‍ തരണം ചെയ്തുപോന്നപ്പോഴും മനസ്സില്‍ ഒരുപാട് ആശയങ്ങള്‍ ഉണ്ടായിരുന്നു.കേരള കാളിദാസ കേരള വര്‍മ്മ മെമ്മോറിയല്‍ ഹൈ സ്‌കൂളില്‍ പ്രൈമറി വിദ്യാഭ്യാസവും ഹരിപ്പാട് ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നിന്ന് ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. ടി.കെ മാധവാ മെമ്മോറിയല്‍ കോളേജില്‍ നിന്ന് പ്രീഡിഗ്രി പൂര്‍ത്തിയാക്കി. ഇരുപത്തിയൊന്നാം വയസ്സില്‍ മണ്ണാറശ്ശാല ക്ഷേത്രത്തിനടുത്തുള്ള താമരശ്ശേരില്‍ എന്ന കുടുംബത്തേക്ക് വിവാഹിതയായി. ഭര്‍ത്താവ് വാസുദേവന്‍ നായര്‍. രണ്ട് പെണ്‍കുട്ടികള്‍ . ദേവി, ശ്രീലക്ഷ്മി. ചെറുമകള്‍ തീര്‍ത്ഥ . മരുമകന്‍ – കണ്ണന്‍.
കഥകള്‍ ഉറങ്ങുന്ന മണ്ണാറശ്ശാല ഇല്ലം. ഏക്കറുകളോളം വ്യാപിച്ചു കിടക്കുന്ന കാവുകള്‍ ക്ഷേത്ര നവീകരണത്തിന്റെ ഭാഗമായി കുറെ വെട്ടിനശിപ്പിക്കപ്പെട്ടു. കേരളത്തില്‍ നാഗാരാധന നടത്തുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഏറ്റവും പ്രശസ്തമാണല്ലോ മണ്ണാര്‍ശാല.
പ്രകൃതിയും മനുഷ്യനും ഇഴ ചേര്‍ന്ന ആത്മബന്ധം വിളിച്ചറിയിയ്ക്കുന്ന ഐതിഹ്യമുണര്‍ത്തുന്ന പുരാതന ക്ഷേത്രം. സ്ത്രീ പൂജാരിണിയായ ഏക ക്ഷേത്രം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള വൃക്ഷങ്ങളും വള്ളിപ്പടര്‍പ്പുകള്‍ കെട്ടുപിണയുന്ന ലതാദികളും സൂര്യപ്രകാശം അരിച്ചിറങ്ങുന്ന കാവുകളും വേനല്‍ക്കാലത്തു പോലും ജലസമൃദ്ധമായ കുളങ്ങളും പലതരത്തിലുള്ള ഉരഗങ്ങളും ഈ കാവുനെ സമ്പുഷ്ടമാക്കുന്നു. സര്‍പ്പങ്ങളെ സ്വന്തം മക്കളെ പോലെ സ്‌നേഹിച്ച് ആ കാവുകളില്‍ വാസസ്ഥലങ്ങള്‍ നിര്‍മ്മിച്ച് താമസിക്കുന്ന പൂജാരിണികള്‍, നമ്പൂതിരിമാര്‍ . ഇങ്ങനെ പ്രകൃതിയും മനുഷ്യനും സമ്മിശ്രമായി കഴിഞ്ഞുകൂടുന്ന ഒരു ഗ്രാമത്തിലേക്കാണ് സുമ വാസുദേവന്‍ നായര്‍ എത്തിപ്പെട്ടത്.
ജീവിതഭാരങ്ങള്‍ തലയിലേറ്റേണ്ടി വന്നപ്പോഴും, പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെട്ടുവരുമ്പോഴും ആ മനസ്സില്‍ നിരവധി കഥകള്‍ നിറഞ്ഞിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ അതിനുള്ള സാഹചര്യങ്ങളും സന്ദര്‍ഭങ്ങളും ഒത്തുചേര്‍ന്നില്ല. ചുരുക്കത്തില്‍ അപ്പോഴൊക്കെയും അതിനു പറ്റിയ ഒരു പ്ലാറ്റ്‌ഫോം കിട്ടാതെ പോയി.
സുമവാസുദേവനില്‍ ഒരു കഥാകാരിയുണ്ടെന്ന് അറിഞ്ഞത് , അത് രംഗത്തു കൊണ്ടുവരണമെന്ന് അതിയായി ആഗ്രഹിച്ചത് അവരുടെ നല്ല നല്ല സൗഹാര്‍ദ്ദങ്ങളില്‍ നിന്നും ആയിരുന്നു.
തീര്‍ത്തും യാദൃച്ഛികമായി കൂട്ടുകാരികള്‍ ഒത്തൊരുമിച്ച് കാസര്‍ഗോഡേയ്ക്ക് ഒരുഉല്ലാസയാത്ര സംഘടിപ്പിച്ചു. സപ്തഭാഷ സംഗമഭൂമിയില്‍ നിന്നുമുള്ള മടക്കയാത്രയില്‍ വര്‍ണ്ണിച്ചാല്‍ തീരാത്ത കാസര്‍ഗോഡിന്റെ മനോഹാരിത അവരുടെ മനസ്സില്‍ മായാതെ കുടികൊണ്ടു.
മനസ്സില്‍ വിരിഞ്ഞ കാഴ്ചകള്‍ ഡിജിറ്റല്‍ ബോര്‍ഡില്‍ പകര്‍ത്തി സൗഹൃദങ്ങളുടെ ഗ്രൂപ്പിലിട്ടു. എല്ലാവര്‍ക്കും യാത്രാനുഭവംഹൃദ്യമായി. പിന്നെ അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു.
ചേച്ചിയുടെ ഉള്ളില്‍ ഉറങ്ങുന്ന കലാവാസന ലോകം അറിയട്ടെ. ചേച്ചിക്ക് നല്ല കഴിവുണ്ട്. എന്നവര്‍ ഓരോരുത്തരും പ്രോത്സാഹിപ്പിച്ചു. സുമ വാസുദേവന്‍നായര്‍ മനസ്സില്‍ തോന്നിയ കാര്യങ്ങള്‍ കുറിപ്പാക്കി സൗഹൃദങ്ങള്‍ക്ക് അയച്ചു കൊണ്ടിരുന്നു. മണ്‍കുടത്തില്‍ വച്ച ഭദ്രദീപം പോലെ ഉള്ളിലുള്ള ആശയങ്ങള്‍ കൊണ്ട് കാര്യമില്ലല്ലോ… എഴുത്തിലൂടെ അവ സാവധാനം പുറംലോകത്ത് എത്തി തുടങ്ങി. ചേച്ചിയക്ക് ഇപ്പോഴാണ് സമയം നന്നായത്. ഇനിയും എഴുതണം. അവര്‍ ധൈര്യം കൊടുത്തുകൊണ്ടിരുന്നു.
ഒരു കൂട്ടുകാരി കാസര്‍ഗോഡ് നിന്നും പ്രസിദ്ധീകരിക്കുന്ന ജീവിത ഓണ്‍ലൈന്‍ മാഗസീനിന്റെ നമ്പര്‍ തന്നു. ജീവിതം മാറിമറിയുമെന്ന് പ്രതീക്ഷിയ്ക്കുന്നു. ജീവിതം ഒരു പാട് പ്രതീക്ഷകളുമായി കടന്നുവന്നു. എന്നാല്‍ അസ്തമനം ആയപ്പോള്‍ പ്രതീക്ഷയുടെ സൂര്യന്‍ ഉദിക്കുന്നു. ജീവിതം ചിലര്‍ക്ക് അങ്ങനെയുമാവാം. കേരളത്തിലുടനീളം ഉള്ള ഒരു സംഘടനയുടെ മാനേജിംഗ് ട്രസ്റ്റി എന്ന നിലയിലും ഒരുപാട് സ്‌നേഹനിധികളായ സഹോദരി മാരെ കിട്ടിയതും ഈ കാലയളവില്‍ . അതിനൊക്കെ നിമിത്തമായത് അവര്‍ ആങ്ങളയുടെ സ്ഥാനത്ത് കാണുന്ന സുരേന്ദ്രന്‍ (സെ എന്ന് ചെല്ലപ്പേരില്‍ അറിയപ്പെടുന്ന ആ വലിയ മനുഷ്യനാണ്. ഇങ്ങനെയൊരു ഗ്രൂപ്പുണ്ടായിരുന്നില്ലെങ്കില്‍, ഈ സഹോദരിമാര്‍ എന്റെ കൂട്ടുകാരായിരുന്നില്ലെങ്കില്‍ അവര്‍ ഈ കഥകള്‍ എഴുതുമായിരുന്നില്ല. തന്റെ കഴിവുകളെ പ്രോത്സാഹിപ്പിച്ച് ത നിക്കും ഈ ഭൂമിയില്‍ ഒരിടമുണ്ട് എന്നു കാട്ടിത്തന്ന സ്‌നേഹനിധികളായകൂട്ടുകാര്‍. തീര്‍ച്ചയായും സുമവാസുദേവന്‍ നായര്‍ക്ക് ഒരുയര്‍ച്ച വന്നാല്‍ അതിന് കാരണ ഭൂതര്‍ നല്ല സൗഹൃദത്തിന്റെ ശൃംഖല തന്നെയാണ്.
സുമവാസുദേവന്‍നായര്‍ നീണ്ട ഇരുപത്തിയഞ്ചു വര്‍ഷമായി അദ്ധ്യാപനവൃത്തിയില്‍ ഏര്‍പ്പെട്ടു വരുന്നു. നൂറുകണക്കിന് കുഞ്ഞുമനസ്സില്‍ അറിന്റെ വെളിച്ചവും, അക്ഷരങ്ങളുടെ ഊര്‍ജ്ജവും പകര്‍ന്ന് നല്‍കുന്നു. കുഞ്ഞുങ്ങളെ അറിവിന്റെ വെളിച്ചത്തിലേക്ക് കൈപിടിച്ചുയര്‍ത്തുമ്പോള്‍ കിട്ടുന്ന ആത്മ സംതൃപ്തിയാണ് അവരുടെ ജീവിതത്തിലേ നേട്ടം.
എപ്പോഴും ഏതിനും മോട്ടിവേഷന്‍ തരുന്ന അവരുടെ സുഹൃത്തുക്കളെ ഇത്തരുണത്തില്‍ ഓര്‍ത്തു കൊണ്ട് ഇപ്പേഴും രചനകള്‍ നടത്തുകയാണ് ഈ അനുഗ്രഹീത എഴുത്തുകാരി.

വിലാസം : കുസുമകുമാരി വി.(സുമ വാസുദേവന്‍),വാസവം
തുലാം പറമ്പ്, മണ്ണാറശ്ശാല പി.ഒ
ഫോണ്‍ : 8281627006


The post സുമവാസുദേവന്‍ നായര്‍ appeared first on Welcome to Jeevitha.org.

]]>
https://jeevitha.org/%e0%b4%b8%e0%b5%81%e0%b4%ae%e0%b4%b5%e0%b4%be%e0%b4%b8%e0%b5%81%e0%b4%a6%e0%b5%87%e0%b4%b5%e0%b4%a8%e0%b5%8d-%e0%b4%a8%e0%b4%be%e0%b4%af%e0%b4%b0%e0%b5%8d/feed/ 0 249
വിജയന്‍ മുങ്ങത്ത് https://jeevitha.org/%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%a8%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d/ https://jeevitha.org/%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%a8%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d/#respond Wed, 03 Jul 2024 06:07:01 +0000 https://jeevitha.org/?p=192 വ്യക്തി ജീവിതത്തില്‍ ഘോരകാന്താരം ഒരാളുടെ ഔദേ്യാഗിക ജീവിതത്തിലെ അനുഭവങ്ങളുടെ നിമ്‌ന്നോന്നങ്ങളാണ് വിജയന്‍ മുങ്ങത്തിന്റെ ആരണ്യകാണ്ഡത്തില്‍ പ്രവേശിക്കുന്ന ഏതൊരാള്‍ക്കും ദൃശ്യമാവുക. സേവന കാലഘട്ടത്തെ സ്മരിച്ചു കൊണ്ടുളള ഒട്ടേറെ സര്‍വ്വീസ് സ്റ്റോറികള്‍ വായിച്ചറിഞ്ഞ വായനക്കാര്‍ക്ക് ശ്രീ മുങ്ങത്ത് വിജയന്‍ തികച്ചും വ്യത്യസ്തമായ ഒരു ഓര്‍മ്മ…

The post വിജയന്‍ മുങ്ങത്ത് appeared first on Welcome to Jeevitha.org.

]]>

വ്യക്തി ജീവിതത്തില്‍ ഘോരകാന്താരം ഒരാളുടെ ഔദേ്യാഗിക ജീവിതത്തിലെ അനുഭവങ്ങളുടെ നിമ്‌ന്നോന്നങ്ങളാണ് വിജയന്‍ മുങ്ങത്തിന്റെ ആരണ്യകാണ്ഡത്തില്‍ പ്രവേശിക്കുന്ന ഏതൊരാള്‍ക്കും ദൃശ്യമാവുക. സേവന കാലഘട്ടത്തെ സ്മരിച്ചു കൊണ്ടുളള ഒട്ടേറെ സര്‍വ്വീസ് സ്റ്റോറികള്‍ വായിച്ചറിഞ്ഞ വായനക്കാര്‍ക്ക് ശ്രീ മുങ്ങത്ത് വിജയന്‍ തികച്ചും വ്യത്യസ്തമായ ഒരു ഓര്‍മ്മ പുസ്തകമാണ് ഇതിലൂടെ നല്‍കുന്നത്. വീരസ്യം പറച്ചിലിന്റെയും ആത്മപ്രശംസയുടെയും അസഹനീയമായ വിശദീകരണങ്ങളായിരിക്കും പലപ്പോഴും സര്‍വ്വീസ് സ്റ്റോറികള്‍. എന്നാല്‍ ആരണ്യകാണ്ഡത്തില്‍ മരങ്ങള്‍ മാത്രമല്ല കാട് തന്നെയുണ്ടെന്ന് വായിക്കാവുന്നതാണ് എന്ന് തുളുനാട് ബുക്‌സ് പ്രസിദ്ധപ്പെടുത്തിയ ആരണ്യകാണ്ഡം എന്ന അനുഭവ ആഖ്യായികയുടെ അവതാരികയില്‍ ടി ജയരാജന്‍ വ്യക്തമാക്കുന്നു.

കാസറഗോഡ് ജില്ലയിലെ ചെറുവത്തൂര്‍ പഞ്ചായത്തിലെ അച്ചാംതുരുത്തിയിലാണ് വിജയന്‍ മുങ്ങത്തിന്റെ ജനന സ്ഥലം. തുരുത്തിയില്‍ കര്‍ഷക പ്രസ്ഥാനത്തിന്റെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും തുടക്കം മുതല്‍ സജീവ പ്രവര്‍ത്തകനായിരുന്ന കോടമ്പത്ത് കണ്ണന്‍ എന്ന കോടമ്പത്ത് കുഞ്ഞമ്പുവിന്റെയും മുങ്ങത്ത് ലക്ഷ്മിയുടെയും എട്ട് മക്കളില്‍ മൂന്നാമനാണ് ഇദ്ദേഹം. ഓര്‍മ്മ വെച്ച കാലം മുതല്‍ രാഷ്ട്രീയം കണ്ടും കേട്ടും വളര്‍ന്ന മുങ്ങത്ത് വിജയന്‍ കര്‍ഷക സംഘം ചെറുവത്തൂര്‍ ഏരിയ കമ്മിറ്റി അംഗം തുരുത്തി വില്ലേജ് സെക്രട്ടറി എന്നീ നിലയില്‍ പ്രവര്‍ത്തിക്കുന്നു. 22 ാം പാര്‍ട്ടി സമ്മേളനം വരെ തിരുത്തി ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു.
അച്ചാംതുരുത്തി എല്‍ പി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. നീലേശ്വരം രാജാസ് ഹൈസ്‌കൂളിലും പയ്യന്നൂര്‍ കോളേജിലുമായിരുന്നു തുടര്‍ പഠനം . വീട്ടിലെ സാമ്പത്തിക പ്രയാസം കാരണം പഠനം പ്രീഡിഗ്രിയില്‍ ഒതുങ്ങി. അതിന് ശേഷമാണ് കലാരംഗത്ത് കൂടുതല്‍ ശോഭിച്ചത്.മുങ്ങത്ത് കൃഷ്ണന്‍ സംവിധാനം ചെയ്ത കുസൃതികുട്ടന്‍ എന്ന നാടകത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് വിജയന്‍ ഇന്നും ഓര്‍മ്മിക്കുന്നു.
ആനുകാലികങ്ങളില്‍ കവിത, ലേഖനം, കഥകള്‍ എഴുതിവരുന്നുടെണ്ടങ്കിലും കവിതളാണ് കൂടുതലും ഇദ്ദേഹത്തിന്റെ തൂലിക തുമ്പത്ത് വിരിഞ്ഞത്. അച്ചാംതുരുത്തി സ്വദേശാഭിമാനി കലാലയം സ്ഥാപക സെക്രട്ടറിയും ദീര്‍ഘകാലം സമിതി സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വദേശാഭിമാനി ഗ്രന്ഥാലയത്തിന്റെ സജീവ പ്രവര്‍ത്തകനാണ്, എല്ലാ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും ജീവിത തിരക്കിനിടയിലും നിറസാന്നിദ്ധ്യമാണ് ഇദ്ദേഹം .
പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങളോട് പടപൊരുതി ജീവിതം കെട്ടിപ്പടുക്കാനുളള യത്‌നത്തില്‍ വിവിധ തൊഴിലുകളില്‍ ഇദ്ദേഹത്തിന് ഏര്‍പ്പെടേണ്ടതായി വന്നു. ഏറെ കാലം ബീഡി തൊഴിലാളിയായിരുന്നു. 1978 ല്‍ കൃഷി ഡിപ്പാര്‍ട്ടുമെന്റില്‍ ഉദ്ദേ്യാഗസ്ഥനായി. തുടര്‍ന്ന് ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്റില്‍ ഗാര്‍ഡ് ആയി ദീര്‍ഘകാലം സേവനം അനുഷ്ഠിച്ച് ഈ തസ്തികയില്‍ നിന്ന് 2000 ല്‍ വിരമിച്ചു.
സ്വദേശാഭിമാനി കലാസമിതി സെക്രട്ടറിയായി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ നേതൃത്ത്വ ത്തില്‍ പൂരക്കളി പരിശീലനം ആരംഭിച്ചു.ഒട്ടനവധി ആളുകള്‍ക്ക് ഇതിലൂടെ പൂരക്കളിയില്‍ പരിശീലനം നടത്താന്‍ സാധിച്ചു.
സ്‌കൂള്‍ പഠനകാലത്ത് തന്നെ എഴുത്ത് എന്നത് വിജയനെ സംബന്ധിച്ചിടത്തോളം ഒരു തപസ്സ്യ തന്നെയായിരുന്നു. സന്ദര്‍ശിക്കാവുന്ന വായനശാലകളില്‍ നിന്നെല്ലാം പുസ്തകങ്ങളും, ആനുകാലിക പ്രസിദ്ധീകരണങ്ങളും എല്ലാം എടുത്ത് വായിച്ചു . എം. ടി യുടെ കൃതികളാണ് ഇദ്ദേഹത്തെ കൂടുതല്‍ ആകര്‍ഷിച്ചതെങ്കിലും പ്രത്യയശാത്ര ഗ്രന്ഥങ്ങളും ക്ലാസിക്ക് നോവലുകളും എല്ലാം ഇദ്ദേഹം പരന്ന വായനയില്‍ ഉള്‍പ്പെടുത്തി. ഉപന്ന്യാസങ്ങള്‍ എഴുതുക എന്നത് ഇദ്ദേഹത്തിന്റെ ഒരു ഹോബിയായിരുന്നു . നിരവധി നാടകങ്ങള്‍ക്ക് വേണ്ടി ശ്രദ്ധേയമായ പാട്ടുകള്‍ എഴുതിയിട്ടുണ്ട്.
വിജയന്‍മുങ്ങത്തിന് എല്ലാ കലാ-സംസ്‌കാരിക പ്രവര്‍ത്തങ്ങള്‍ക്കും എല്ലാവിധ പ്രോത്സാഹനവും സഹകരണവും നല്‍കി വരുന്ന ജിതേഷ് വിജയന്‍, തജീഷ് വിജയന്‍,ജേ്യാതിഷ് വിജയന്‍ എന്നിവരാണ് മക്കള്‍.
ആരണ്യകാണ്ഡത്തിന്റെ അവതാരികയുടെ ഏതാനും ഭാഗം ഇവിടെ ചേര്‍ക്കുന്നു. ഗൃഹാതുര സ്മരണകളുണര്‍ത്തുന്ന പാണ്ടിയുടെ കാഴ്ചയില്‍ നിന്നും പുഴകടന്ന് മരങ്ങള്‍ക്കിടയിലൂടെ കറങ്ങിവന്നു വീണ്ടും അച്ചാംതുരത്തില്‍ കൂടണയുന്ന തികച്ചും ലളിതമായൊരു പുസ്തകമാണിത്. ഔദോഗിക ജീവിതം വളരെയേറെ വിഷമതകള്‍ നിറഞ്ഞതായിരുന്നുവെങ്കിലും അതിന്റെ വൈരസ്യം ഈ കൃതിയിലൊരിടത്തും കാണാന്‍ കഴിയില്ല. ഒരു ലഘുനോവല്‍ വായിക്കുന്നത് പോലെ അയത്‌നലളിതമായി വായനക്കാരന് ഇത് അനുഭവപ്പെടും. കാട്ടുജീവിതം തുടങ്ങുന്നതിന് മുമ്പ് ലഭിച്ച താല്‍ക്കാലിക ജോലിയും സസ്യങ്ങളുമായി ബന്ധപ്പെട്ടതാണ്. കൃഷി-വകുപ്പില്‍ എന്നത് യാദൃശ്ചികമാവാം . കൊമ്പന്‍ മീശയും കലങ്ങിയ കണ്ണുകളും കറുത്ത നിറവുമായിരുന്നു പഴയകാല സേനയുടെ ഗ്രമീണ ചിത്രം . പോലീസ് , എക്‌സൈസ്, ഫോറസ്റ്റ് തുടങ്ങിയ സേനകളെ പഴയ സിനിമാക്കാര്‍ നമുക്ക് കാണിച്ചു തന്നത് അങ്ങനെയാണ്. ഈ ഒരു മുന്‍വിധി എന്തായാലും ആരണ്യകാണ്ഡം വായിച്ചുതീരുമ്പോഴേക്കും അലിഞ്ഞില്ലാതാകും .
ഫോറസ്റ്റ് ഓഫീസറായി പ്രവര്‍ത്തിച്ച പത്തായപ്പുരയിലെ പ്രേത സാമീപ്യവും ക്ലോക്ക് കൊണ്ട് അത് ഒഴിപ്പിച്ചതും രസകരമായി അവതരിപ്പിച്ച ഈ കൃതിയില്‍ വയനാട്ടിലെ ആദിവാസി വിഭാഗമായ കുറിച്ച്യരെ കുറിച്ചും പണിയരെകുറിച്ചും അവരുടെ ജീവിത രീതികളെ കുറിച്ചുമൊക്കെ സവിസ്തരം വിശദമാക്കുന്നുണ്ട്. മാമ്പുഴ കുര്യന്‍ എന്ന ഫോറസ്റ്റ്കാരുടെ പേടി സ്വപ്നത്തെ കീഴടക്കി നിയമത്തിനു മുന്നിലെത്തിച്ച രംഗം ഒരു ചെറുകഥയിലെന്ന പോലെ ഒഴുക്കോടെ വായിച്ചെടുക്കാം. അതൊടോപ്പം തന്നെ ഒരുകാലത്ത് കേരളത്തെ വിറപ്പിച്ച റിപ്പര്‍ എന്ന ഭീകരനെകുറിച്ചുളള ഓര്‍മ്മകളും അതിന്റെ പരിണാമ ഗുപ്തിയും സുന്ദരമായി വിശദമാക്കുന്നുണ്ട് ശ്രീ മുങ്ങത്ത് വിജയന്‍. തീയ്യതികളും ദിവസങ്ങളും രേഖപ്പെടുത്തിയിട്ടുളള ഡാറ്റയുടെ ശൃഖലയായി പരിണമിക്കാമായിരുന്ന ഒരു സര്‍വ്വീസ് സ്റ്റോറിയെ ഏറ്റവും ഹൃദ്യമായ ഒരു കാല്‍പനിക കഥ പോലെ ആവിഷ്‌കരിക്കാന്‍ ആരണ്യകാണ്ഡത്തിന്റെ രചനയില്‍ ശ്രീ മുങ്ങത്ത് വിജയന് കഴിഞ്ഞിട്ടുണ്ട്. ചരിത്രവും കവിതയും നിയമവും നിലപ്പാടും കൃത്യമായി ചിത്രീകരിച്ച ഈ പുസ്തകത്തില്‍ തന്റെ വ്യക്തി ജീവിതത്തിലെ കഠിന യാഥാര്‍ത്ഥങ്ങളെ കേവലം നാലോ അഞ്ചോ വരിയിലൊതുക്കാനും അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. അല്ലെങ്കിലും അനുഭവങ്ങളുടെ കണലാഴം കടന്നൊരാള്‍ക്ക് കരളെരിഞ്ഞാലും തല പുകഞ്ഞാലും ചിരിക്കണമെത്രേ. വിദൂഷകധര്‍മ്മം എന്ന സഞ്ജയവാക്യം പിന്തുടരുവാനേ കഴിയുകയുളളൂ. എത്രയോ പേര്‍ വനം വകുപ്പില്‍ ജോലി ചെയ്യുകയും,പിരിഞ്ഞു പോവുകയും ,സാഹസികവും അപകടകരവുമായ ഈ ജോലിക്കിടയില്‍ കൊല്ലപ്പെടുകയോ ജീവന്‍ വെടിയേണ്ടി വരികയോ ചെയ്തിട്ടുണ്ട്.പക്ഷേ ആരും തന്നെ അവരുടെ ജോലിക്കാല അനുഭവങ്ങള്‍ നിരത്തി പുസ്തകം എഴുതാനായി എന്റെ ശ്രദ്ധയില്‍ പ്പെട്ടിട്ടില്ല. എഴുതിയിട്ടുണ്ടെങ്കില്‍ തന്നെ അങ്ങനെ ഒരു പുസ്തകം വായിക്കാന്‍ സാധിച്ചിട്ടില്ല.

വിലാസം
മുങ്ങത്ത് വിജയന്‍
അച്ചാം തുരുത്തി പി.ഒ.
അച്ചാം തുരുത്തി- കാസര്‍ഗോഡ് ജില്ല
ഫോണ്‍: 9497956115

The post വിജയന്‍ മുങ്ങത്ത് appeared first on Welcome to Jeevitha.org.

]]>
https://jeevitha.org/%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%a8%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d/feed/ 0 192
സി.ഐ. ശങ്കരന്‍ https://jeevitha.org/%e0%b4%b8%e0%b4%bf-%e0%b4%90-%e0%b4%b6%e0%b4%99%e0%b5%8d%e0%b4%95%e0%b4%b0%e0%b4%a8%e0%b5%8d/ https://jeevitha.org/%e0%b4%b8%e0%b4%bf-%e0%b4%90-%e0%b4%b6%e0%b4%99%e0%b5%8d%e0%b4%95%e0%b4%b0%e0%b4%a8%e0%b5%8d/#respond Fri, 17 May 2024 03:18:01 +0000 https://jeevitha.org/?p=161 വാക്കുകളുടെ വലംപിരി ശംഖില്‍ കാവ്യജീവനെ ആവാഹിക്കാന്‍ ആത്മാര്‍ത്ഥമായും പരിശ്രമിക്കുന്ന സഹൃദയ മനസ്സും ഭാവനയുമുണ്ട് ശ്രീ. സി.ഐ. ശങ്കരന്. ഇക്കഴിഞ്ഞ നാളുകളില്‍ കുറേയേറെ കവിതകള്‍ കുറിച്ചിട്ട അദ്ദേഹം പണ്ട് ഇടശ്ശേരി ചോദിച്ചതുപോലെ ഇങ്ങനെയൊക്കെയല്ലേ കവിത? എന്ന് നമ്മോടും ചോദിക്കുന്നു. നീ കാണുന്ന മുരിങ്ങാക്കൊമ്പിനുച്ചിയിലെ…

The post സി.ഐ. ശങ്കരന്‍ appeared first on Welcome to Jeevitha.org.

]]>
വാക്കുകളുടെ വലംപിരി ശംഖില്‍ കാവ്യജീവനെ ആവാഹിക്കാന്‍ ആത്മാര്‍ത്ഥമായും പരിശ്രമിക്കുന്ന സഹൃദയ മനസ്സും ഭാവനയുമുണ്ട് ശ്രീ. സി.ഐ. ശങ്കരന്. ഇക്കഴിഞ്ഞ നാളുകളില്‍ കുറേയേറെ കവിതകള്‍ കുറിച്ചിട്ട അദ്ദേഹം പണ്ട് ഇടശ്ശേരി ചോദിച്ചതുപോലെ ഇങ്ങനെയൊക്കെയല്ലേ കവിത? എന്ന് നമ്മോടും ചോദിക്കുന്നു. നീ കാണുന്ന മുരിങ്ങാക്കൊമ്പിനുച്ചിയിലെ നിലാചന്ദ്രനല്ല എന്റെ പുളിമാവിന്നിടയിലൂടെ കാണുന്ന പൂനിലാവെന്ന് വിളിച്ചുപറയാന്‍ ഇക്കവിയും ധൈര്യം കാട്ടുന്നു. ഇത് സി.ഐ. ശങ്കരന്റെ പറയാന്‍ കൊതിക്കുന്നത് എന്ന് കവിതാസമാഹരത്തിന്റെ അവതാരികയില്‍ ഡോ: ആര്‍.സി. കരിപ്പത്ത് പറയുന്നവാക്കകളാണ്. ഈ വരികളില്‍ നിന്ന് തന്നെ നമുക്ക് ഊഹിച്ചെടുക്കാന്‍ കഴിയും എത്ര ഗൗരവബുദ്ധിയോടെയാണ് ശ്രീ. സി.ഐ. ശങ്കരന്‍ എന്ന കവി കവിതകളെ സമീപിക്കുന്നതെന്ന്.
കണ്ണൂര്‍ ജില്ലയിലെ മാതമംഗലത്ത് ചെറുകുടല്‍ ഇല്ലത്ത് സി.കൃഷ്ണന്‍ നമ്പൂതിരിയുടെയും സി.സാവിത്രി അന്തര്‍ജനത്തിന്റെയും മകനായി ജനിച്ച സി.ഐ.ശങ്കരന്‍ ജി.എല്‍.പി സ്‌ക്കൂള്‍ മാതമംഗലം, ജി.എച്ച്.എസ്.എസ് മാതമംഗലം ആദര്‍ശസംസ്‌കൃത വിദ്യാപീഠം ബാലുശ്ശേരി, ജി.ബി.ടി. എസ്.ചിറ്റൂര്‍ പാലക്കാട് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പഠനസമയത്ത് തന്നെ വായനയിലായിരുന്നു അഭിരുചി. വായനയുടെ തുടക്കം പ്രശസ്തമായ കുറ്റാന്വേഷണ നോവലുകളിലായിരുന്നു. മാത്രമല്ല ഈ പഠനസമയത്ത് തന്നെ കവിത, കഥ, നാടകം, അഭിനയം എന്നിവയില്‍ അഭിരുചി ഉണ്ടായിരുന്നു. ജന്മഭൂമിയില്‍ പ്രസിദ്ധീകരിച്ച കരിപുരണ്ട ജീവിതം ഏറെ ശ്രദ്ധേയമായ സൃഷ്ടിയായിരുന്നു.
1989 മുതല്‍ അധ്യാപന ജീവിതം ആരംഭിച്ചു. തിരക്കേറിയ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനിടയിലും സാഹിത്യ-സാംസ്‌കാരിക നഭോമ ണ്ഡലങ്ങളില്‍ ശോഭിച്ചുനില്‍ക്കാന്‍ ഈ എഴുത്തുകാരന് സാധിച്ചു. തൃശ്ശൂര്‍ പേരാമംഗലം ശ്രീ ദുര്‍ഗ്ഗാവിലാസം സ്‌ക്കൂള്‍, ജി.ഡബ്ല്യു.എല്‍.പി സ്‌ക്കൂള്‍ അഡൂര്‍, ജി.യു.പി സ്‌ക്കൂള്‍ ബാര, ജി.വി.എച്ച്.എസ്.എസ് അമ്പലത്തറ, ജി.വി.എച്ച്.എസ്.എസ് മടിക്കൈസെക്കന്റ്, ജി.എല്‍.പി സ്‌ക്കൂള്‍ മാതമംഗലം, ജി.എച്ച്.എസ്.എസ് മാതമംഗലും എന്നി വിടങ്ങളിലും സേവനമനുഷ്ഠിച്ചു.
ഇതിനെല്ലാം പുറമേ മലയാളത്തിലെ പ്രസിദ്ധമായ പ്രസിദ്ധീകരണങ്ങളിലെല്ലാം തന്നെ ഇദ്ദേഹത്തിന്റെ സൃഷ്ടികള്‍ അച്ചടിച്ചുവന്നു. കേസരി വാരിക, സമയം, ദിനപത്രങ്ങള്‍ തുടങ്ങി മറ്റ് പ്രസിദ്ധീകര ണങ്ങളിലും, സോവനീയറുകള്‍ഉള്‍പ്പെടെയുള്ള ആനുകാലിക പ്രസിദ്ധികരണങ്ങള്‍ തുടങ്ങിയവയില്‍ ഇപ്പോഴും സൃഷ്ടികള്‍ നടത്തി വരുന്നു. ഇതിനെല്ലാം പുറമെ മലബാര്‍ മേഖലയില്‍ വിവിധ സ്ഥലങ്ങളില്‍ സാംസ്‌കാരിക പ്രഭാഷണ ങ്ങള്‍ ശങ്കരന്‍മാസ്റ്റര്‍ നടത്തിവരുന്നുണ്ട്. മാത്രമല്ല ആധ്യാ ന്മിക രംഗത്തും എപ്പോഴുംനിറ സാന്നിദ്ധ്യ മാണ് ഈ എഴുത്തുകാരന്‍. അമൃതഭാരതി, വിദ്യാപീഠം പരീക്ഷകള്‍ നടത്തിവരുന്നുണ്ട്. ഇതിന്റെ ചുക്കാന്‍ പിടിക്കുന്ന കേരള സംസ്ഥാന സമിതി അംഗമായി 1987 മുതല്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.
ശ്രീ ഉമ്മന്നൂര്‍ ഗോപാലകൃഷ്ണന്റെ തെരഞ്ഞെ ടുത്ത കവിതകളുടെ സമാഹാര മായ ഉമ്മന്നൂരിന്റെ കവിതകള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനോ ടനുബന്ധിച്ച് സമന്വയം സാഹിത്യ സമിതി നടത്തിയ അഖിലകേരള മലയാള കവിതാരചന മത്സരത്തില്‍ കാലികം എന്ന കവിത മികച്ച രചനയ്ക്ക് 2012 സമന്വയം കവിതാ അവാര്‍ഡ് ലഭിച്ചു. അഖില കേരളാടിസ്ഥാനത്തില്‍ നടത്തിയ പതിമൂന്നാമത് തുളുനാട് സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതില്‍ സാഹിത്യ-കലാ സാംസ്‌കാരിക വിഭാഗത്തില്‍ കവിതയ്ക്ക് രാഷ്ട്രകവി ഗോവിന്ദപൈ സ്മാരക തുളുനാട് അവാര്‍ഡിന് അര്‍ഹനായി. ജീവിത സമന്വയ കലാ സാംസ്‌കാരിക വേദി നീലേശ്വരത്തിന്റെ സാഹിത്യ അവാര്‍ഡും ഇദ്ദേഹത്തിന് ലഭിച്ച അംഗീകാരങ്ങള്‍ക്കുള്ള ഉദാഹരണങ്ങള്‍ മാത്രമാണ്. പ്രസ്തുത അവാര്‍ഡ് ഡോ: എ.എം. ശ്രീധരനില്‍ നിന്നാണ് ഏറ്റുവങ്ങിയത്.
ബംഗാളി ഭാഷ പഠിക്കുന്നതില്‍ അഭിരുചി യുണ്ടായിരുന്ന സി.ഐ. ശങ്കരന്‍ മൂന്ന് വര്‍ഷക്കാലത്തോളം ബംഗാളി ഭാഷ പഠിക്കുക യും ബംഗാള്‍ സന്ദര്‍ശിക്കാനുള്ള അവസരം ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. 2022 മേയ് മാസം അധ്യാപക സേവനത്തില്‍ നിന്നും റിട്ടയര്‍ ചെയ്ത ശേഷം സാമൂഹ്യ-സാംസ്‌കാരിക-സാഹിത്യരംഗത്ത് നിറസാന്നിധ്യമായി പ്രവര്‍ത്തിച്ചുവരുന്നു.
ഭാര്യ : അനിതകുമാരി. ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നേഴ്സ് ആയി ജോലിചെയ്യുന്നു. മകന്‍ ഹരികൃഷ്ണന്‍.സി.ഐ ഇപ്പോള്‍ പി.എച്ച്. ഡി ചെയ്യുന്നു. സംഗീതത്തില്‍ പ്രത്യേക അഭിരുചിയുണ്ട്. ഹരിത.സി.ഐ പി.ജി പഠനം പൂര്‍ത്തിയാക്കി.നൃത്തരംഗത്ത് സജ്ജീവ സാന്നിദ്ധ്യമാണ്.

The post സി.ഐ. ശങ്കരന്‍ appeared first on Welcome to Jeevitha.org.

]]>
https://jeevitha.org/%e0%b4%b8%e0%b4%bf-%e0%b4%90-%e0%b4%b6%e0%b4%99%e0%b5%8d%e0%b4%95%e0%b4%b0%e0%b4%a8%e0%b5%8d/feed/ 0 161
സാവിത്രിവെള്ളിക്കോത്ത് https://jeevitha.org/%e0%b4%b8%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d/ https://jeevitha.org/%e0%b4%b8%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d/#respond Wed, 15 May 2024 11:52:22 +0000 https://jeevitha.org/?p=137 കാവ്യരചന രംഗത്ത് വേറിട്ട പ്രമേയങ്ങള്‍ കണ്ടെത്തി അവതിരിപ്പിക്കുന്നതിലൂടെ ശ്രദ്ധേയമായ വ്യക്തിത്വത്തിന് ഉടമയാണ് സാവിത്രി. സര്‍ക്കാര്‍ മേഖലയില്‍ വര്‍ഷങ്ങളോളം സേവനമനുഷ്ഠിച്ച് വിരമിച്ച ശേഷം കവിതയേയും സാഹിത്യത്തേയും നെഞ്ചിലേറ്റിയ സാവിത്രിവെള്ളിക്കോത്ത് കാസര്‍ഗോഡ് ജില്ലയിലെ പുല്ലൂര്‍ എടമുണ്ട കെ.സി. കുഞ്ഞികൃഷ്ണന്‍ മാസ്റ്റരുടെയും ജാനകിഅമ്മയുടെയും ഏകമകളാണ്. 1957…

The post സാവിത്രിവെള്ളിക്കോത്ത് appeared first on Welcome to Jeevitha.org.

]]>
കാവ്യരചന രംഗത്ത് വേറിട്ട പ്രമേയങ്ങള്‍ കണ്ടെത്തി അവതിരിപ്പിക്കുന്നതിലൂടെ ശ്രദ്ധേയമായ വ്യക്തിത്വത്തിന് ഉടമയാണ് സാവിത്രി. സര്‍ക്കാര്‍ മേഖലയില്‍ വര്‍ഷങ്ങളോളം സേവനമനുഷ്ഠിച്ച് വിരമിച്ച ശേഷം കവിതയേയും സാഹിത്യത്തേയും നെഞ്ചിലേറ്റിയ സാവിത്രിവെള്ളിക്കോത്ത് കാസര്‍ഗോഡ് ജില്ലയിലെ പുല്ലൂര്‍ എടമുണ്ട കെ.സി. കുഞ്ഞികൃഷ്ണന്‍ മാസ്റ്റരുടെയും ജാനകിഅമ്മയുടെയും ഏകമകളാണ്. 1957 ല്‍ എടമുണ്ട എന്ന സ്ഥലത്താണ് ജനിച്ചത്. വിദ്യാഭ്യാസരംഗത്ത് ശോഭിച്ചുനിന്ന ഇവര്‍ പുല്ലൂര്‍ ഉദയനഗര്‍ സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം നടത്തിയത്.

വളരെ ചെറുപ്പത്തില്‍ തന്നെ പരന്ന വായന എന്നത് ഒരു ശീലമാക്കിയെടുത്ത സാവിത്രി അന്ന് ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ശ്രദ്ധേയമായ മാതൃഭൂമി ആഴ്ചപതിപ്പിന്റെ വായനക്കാരിയായിരുന്നു. ഇതിലെ ബാലപംക്തിയില്‍ നിന്നായിരുന്നു വായനയുടെ തുടക്കം എന്ന് അവര്‍ സ്വാഭിമാനം ഓര്‍മ്മിക്കുന്നു. പില്‍ക്കാലത്തുള്ള സാഹിത്യ രചനകള്‍ക്ക് നിദാനമായതും ചെറുപ്പത്തിലുള്ള പരന്ന വായനതന്നെയാണെന്നകാര്യത്തില്‍ സംശയമില്ല. എം. മുകുന്ദന്റെ കൃതികളാണ് ഇവരെ ഏറെ ആകര്‍ഷിച്ചത്.


എസ്.എസ്.എല്‍.സിക്ക് ശേഷം ടൈപ്പ് റൈറ്റിഗും ഒപ്പം ഷോര്‍ട്ട് ഹാന്റും പഠിക്കാന്‍ തുടങ്ങി. തുടര്‍ന്ന് പ്രസ്തുത കോഴ്സുകളില്‍ വിജയം നേടി. റെയ്ഡ്കോ ഉദ്യോഗസ്ഥനായിരുന്ന അരവിന്ദനുമായുള്ള വിവാഹം നടന്നതിന് ശേഷവും കുടുംബകാര്യങ്ങള്‍ക്കൊപ്പം വായനയുടെ ലോകത്തായിരുന്നു. 1992ല്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ സ്റ്റെനോ ടൈപ്പിസ്റ്റായി ജോലിലഭിച്ചു. സ്വന്തം ജില്ലയായ കാസര്‍ഗോഡ് നിന്ന് വയനാട്ടിലെത്തി അവിടെ നാല് വര്‍ഷക്കാലത്തോളം സേവനം അനുഷ്ഠിച്ചു. സ്വദേശം വിട്ട് പോകേണ്ടിവന്നതിനാല്‍ സാവിത്രിക്ക് കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കേണ്ടിവന്ന കാലഘട്ടം കൂടിയായിരുന്നു ഇത്. പിന്നിട് കാസര്‍ഗോഡ് ജില്ലയില്‍ തന്നെ നിയമനം ലഭിച്ചു. കലക്ട്രേറ്റില്‍ സി.എ ആയി സേവനം അനുഷ്ഠിക്കുന്ന കാലഘട്ടത്തില്‍ നിരവധി ഐ.എ.എസുകാരുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞു. സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകന്‍ കൂടിയായ ഭര്‍ത്താവ് അരവിന്ദാക്ഷന്‍നായര്‍(റിട്ട. ബാഞ്ച് മാനേജര്‍, റെയ്ഡ്കോ) നിന്നും, മക്കളായ സവിത, സജിത എന്നിവരില്‍ നിന്നും എല്ലാ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്കും നിര്‍ലോഭമായ സഹകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.


യങ്മെന്‍സ് ക്ലബ്ബിന്റെ സോവനീറിലാണ് ആദ്യ സൃഷ്ടിക്ക് അച്ചടി മഷി പുരണ്ടത്. തുടര്‍ന്ന് വിവിധ സംയുക്ത കവിതാ സമാഹാരങ്ങളിലും, ആനുകാലിക പ്രസിദ്ധീകരങ്ങളിലും കാലിക പ്രസക്തിയുള്ളതും ശ്രദ്ധേയവുമായ നിരവധി സാഹിത്യ കൃതികള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. സമകാലിക സംഭവങ്ങളാണ് സാവിത്രി വെള്ളിക്കോത്തിന്റെ കവിതകള്‍ക്ക് എന്നും നിദാനമായി വര്‍ത്തിച്ചിരുന്നത്. പി.യുടെ വഴിത്താരയിലൂടെ എന്ന സംയുക്ത കവിതാ സമാഹാരത്തില്‍ പ്രസിദ്ധപ്പെടുത്തി പ്രജ്ഞാ പ്രതിഷ്ഠിതാ, തുളസി എന്നീകവിതകള്‍ 2010 കാലഘട്ടത്തില്‍ഏറെ ശ്രദ്ധിക്കപ്പെട്ടവായിരുന്നു. കൂട്ടുകൃഷി എന്ന തുളനാട് പ്രസിദ്ധപ്പെടുത്തിയ സമാഹാരത്തിലെ കവിതകള്‍ വിഷുകൊന്ന, കടലിനും പറയാനുണ്ട് തുടങ്ങിയ കവിതകളും രചനാവൈഭവം കൊണ്ട് മികച്ച സൃഷ്ടികളായിരുന്നു. തുളുനാട് മാസിക മികച്ച സാഹിത്യ സംഭാവനകള്‍ കണക്കിലെടുത്ത് കൂര്‍മ്മല്‍ എഴുത്തച്ഛന്‍ സ്മാരക കവിതാ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. ജീവിത ഡിജിറ്റല്‍ മാസിക വിഷുവിശേഷാല്‍ പതിപ്പില്‍ പ്രസിദ്ധീകരിച്ച ഹ്രസ്വമീജീവിതം എന്ന കവിതയക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു.കവിതകള്‍ ഉള്‍പ്പെടുത്തി ഒരുപുസ്തകം പ്രസിദ്ധീകരിച്ചു.

വിലാസം :

സാവിത്രി ,സവിധം
W/0 അരവിന്ദാക്ഷന്‍ നായര്‍, വെള്ളിക്കോത്ത്,
പി.ഒ. അജാന്നൂര്‍, കാസര്‍ഗോഡ് ജില്ലാ
പിന്‍ 671531
ഫോണ്‍: 9496830698.

The post സാവിത്രിവെള്ളിക്കോത്ത് appeared first on Welcome to Jeevitha.org.

]]>
https://jeevitha.org/%e0%b4%b8%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d/feed/ 0 137
ഡോ: ടി.യം. സുരേന്ദ്രനാഥ്. https://jeevitha.org/%e0%b4%a1%e0%b5%8b-%e0%b4%9f%e0%b4%bf-%e0%b4%af%e0%b4%82-%e0%b4%b8%e0%b5%81%e0%b4%b0%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%a8%e0%b4%be%e0%b4%a5%e0%b5%8d/ https://jeevitha.org/%e0%b4%a1%e0%b5%8b-%e0%b4%9f%e0%b4%bf-%e0%b4%af%e0%b4%82-%e0%b4%b8%e0%b5%81%e0%b4%b0%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%a8%e0%b4%be%e0%b4%a5%e0%b5%8d/#respond Wed, 15 May 2024 08:44:00 +0000 https://jeevitha.org/?p=130 ഓരോ ജന്മവും ഓരോ നിയോഗമാണ്. ഈ നിയോഗത്തിന്റെ സാക്ഷാത്കാരത്തിനുള്ള വെമ്പലിലാണ് മലബാറിലെ സാമൂഹ്യ- സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായ ടി.യം എന്ന രണ്ടക്ഷര ത്തിലറിയപ്പെടുന്ന ഡോ: തെക്കിലെ മഠത്തില്‍ സുരേന്ദ്രനാഥ്. തന്റെ കര്‍മ്മമണ്ഡലം ഏതാണെന്നും എന്താണെന്നും സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തുതന്നെ മനസ്സിലുറപ്പിച്ച് വിധിയോട്…

The post ഡോ: ടി.യം. സുരേന്ദ്രനാഥ്. appeared first on Welcome to Jeevitha.org.

]]>
ഓരോ ജന്മവും ഓരോ നിയോഗമാണ്. ഈ നിയോഗത്തിന്റെ സാക്ഷാത്കാരത്തിനുള്ള വെമ്പലിലാണ് മലബാറിലെ സാമൂഹ്യ- സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായ ടി.യം എന്ന രണ്ടക്ഷര ത്തിലറിയപ്പെടുന്ന ഡോ: തെക്കിലെ മഠത്തില്‍ സുരേന്ദ്രനാഥ്. തന്റെ കര്‍മ്മമണ്ഡലം ഏതാണെന്നും എന്താണെന്നും സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തുതന്നെ മനസ്സിലുറപ്പിച്ച് വിധിയോട് പടപൊരുതി കാലം തന്നിലര്‍പ്പിച്ച ചരിത്ര ദൗത്യവുമായി വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളോട് തീര്‍ത്തും ക്രീയാത്മകമായ പ്രതികരണവുമായി പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധവും, പ്രസ്തുത ബന്ധത്തിന് കോട്ടം തട്ടുമ്പോഴുണ്ടാകുന്ന പ്രകൃതിയുടെ തിരിച്ചടിയുടെ മുന്നറിയിപ്പ് പുതുതലമുറയെ ഓര്‍മപ്പെടുത്തി ഒറ്റയാള്‍ വിപ്ലവവുമായി മുന്നേറ്റം തുടരുകയാണിദ്ദേഹം. വിവിധ മേഖലകളില്‍പ്പെട്ട ആയിരക്കണക്കിന് ശിഷ്യസമ്പത്തുക്കളുടെ ഉടമയായ ടി.യം 2015 മെയ് മാസം 31 ന് തന്റെ ഔദ്ദ്യോഗിക ജീവിതമായ അധ്യാപകവൃത്തിയില്‍ നിന്ന് വിരമിച്ച ശേഷം മുഴുവന്‍ സമയം സാമൂഹ്യസേവനത്തില്‍ വ്യാപൃതനായിരിക്കുകയാണ്. മഹാത്മജിയുടെ വാക്കുകള്‍ ഓരോന്നും ഹൃദയത്തില്‍ സൂക്ഷിച്ച് അവ ഓരോന്നും തന്റെ പ്രവര്‍ത്തി പഥത്തില്‍ എത്തിക്കാന്‍ വെമ്പല്‍ കൊള്ളുകയാണ് ഈ പ്രകൃതിസ്‌നേഹിയായ മനുഷ്യന്‍.
1959 മെയ് 28 ന് കണ്ണൂര്‍ ജില്ലയില്‍ തെക്കേമഠത്തില്‍ കൃഷ്ണപുരത്ത് വിഷ്ണുനമ്പീശന്റെയും തെക്കിലെ മഠത്തില്‍ ശാരദാമ്മയുടെയും രണ്ടാമത്തെ മകനായി ജനിച്ച സുരേന്ദ്രനാ ഥിന്റെ കുട്ടിക്കാലം ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും നടുവിലായിരുന്നു. അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ പഠിച്ചതുമുതല്‍ നല്ലൊരു വായനക്കാരനായി മാറി. മാതാവ് ലൈബ്രറിയില്‍ നിന്ന് പുസ്തകങ്ങളെടുക്കാന്‍ സുരേന്ദ്രനെ അയക്കുകയായിരുന്നു പതിവ് ഇതിലൂടെ പുസ്തകങ്ങളുമായി ഉണ്ടായ അഭേദ്യമായ ബന്ധം അദ്ദേഹത്തിന്റെ പരന്ന വായനയ്ക്ക് പ്രചോദനമായി. മാതാവില്‍ നിന്ന് പകര്‍ന്ന് കിട്ടിയ വായനാശീലം ഇന്നും തുടരുന്നു. ജി.എച്ച്.എസ്. മാത്തില്‍ പയ്യന്നൂര്‍കോളേജ്, കാഞ്ഞങ്ങാട് നെഹ്റുകോളേജ്, ഗവ: വിക്ടോറിയ കോളേജ് പാലക്കാട് തുടങ്ങിയവയില്‍നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഭാരതീയ യുണിവേഴ്സിറ്റി കൊയമ്പത്തൂരില്‍ നിന്ന് എംഫില്ലും കണ്ണൂര്‍ യുണിവേഴ്സിറ്റിയില്‍ നിന്ന് പി.എച്ച്.ഡി.യും എടുത്തു. ദീര്‍ഘകാലം കാഞ്ഞങ്ങാട് നെഹ്റുകോളേജില്‍ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം അധ്യാപകനായും തലവനായും പ്രവര്‍ത്തിച്ചു. ഇക്കാല മെത്രയും അധ്യാപനത്തോടൊപ്പാം വിദ്യാര്‍ത്ഥികളുടെ ഇടയില്‍ നേതൃപാടവും സാമൂഹ്യസേവന തത്പരതയും വളര്‍ത്തിയെടു ക്കുന്നതിലും ശ്രദ്ധാലുവായിരുന്നു സുരേന്ദ്രനാഥ്. വിവിധ യുണിവേഴ്സിറ്റികളില്‍ പരീക്ഷാബോര്‍ഡ് ചെയര്‍മാനായും ഒരുപാട് കാലം ഇദ്ദേഹം സേവനമനുഷ്ഠിച്ചു.
സ്‌കൂള്‍ വിദ്യാഭ്യാസകാലത്തുതന്നെ അസാമാന്യമായ നേതൃപാട വവും സംഘടനാവൈഭവവും ഇദ്ദേഹത്തെ മറ്റുകുട്ടികളില്‍ നിന്ന് വ്യത്യസ്തനാക്കി. മലയാളത്തിലെയും ഇംഗ്ലീഷിലെ ആയിരക്കണ ക്കിന് പുസ്തകങ്ങളിലെ അറിവുകള്‍ സ്വായത്തമാക്കി. ഇന്നും തുടര്‍ന്നുപോകുന്ന പ്രസംഗങ്ങള്‍ക്കും, വേദികളില്‍ നിന്ന് വേദികളിലേക്കുള്ള പ്രഭാഷണങ്ങള്‍ക്കും ഇത് ഏറെ സഹായകമായന്ന് ഇദ്ദേഹം സ്വാഭിമാനം സ്മരിക്കുന്നു. മഹാത്മജിയെ കുറിച്ചള്ള ഒട്ടുമിക്ക ലേഖനങ്ങളും പുസ്തകങ്ങള്‍ക്കുമുപരി ഗാന്ധിജിയുടെ നിരവധി കൃതികളും ടി.യമ്മിന്റെ അമൂല്യമായ ഗ്രന്ഥശേഖരത്തിലുണ്ട്. വിവിധരാജ്യങ്ങളിലെ സ്റ്റാമ്പ് ശേഖരണവും, നാണയങ്ങളുടെ ശേഖരണവും ഹോബിയായി ഇന്നും തുടര്‍ന്ന് പോരുന്നു. മദ്യത്തിനും മയക്കുമരുന്നിനും അടിപ്പെടുന്ന യുവതലമുറയെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തി ക്കാനുള്ള സന്ധിയില്ലാസമരത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ ചിത്രപ്രദര്‍ശനവും പോസ്റ്റര്‍ പ്രചരണവും ഏറെ ജനശ്രദ്ധയാകര്‍ഷിച്ചതും മാതൃകാപരവുമായ ഒരു പ്രവര്‍ത്തനവും അതിലേറെ മാധ്യമ ശ്രദ്ധയാകര്‍ഷിച്ചതുമായ സംഭവങ്ങളായിരുന്നു.
തീര്‍ത്തും വ്യത്യസ്തവും ഒപ്പം പുതിയ തലമുറയ്ക്ക് മാതൃകാപര വുമായ ജീവിതരീതി കൈമുതലാക്കിയ ടി.യം. ഇന്നും ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉറക്കമുണര്‍ന്ന് ധ്യാനം, യോഗ എന്നിവ ജീവതരീതിതന്നെയാക്കിരിക്കുകയാണ്. പിന്നീടാണ് വായനയ്ക്കും എഴുത്തിനുമുള്ള സമയം കണ്ടെത്തുന്നത്. പ്രഭാതമായാല്‍ തന്റെ പണിയായുധങ്ങളുമായി കൃഷിസ്ഥലത്ത് എത്തുന്നു. കാലം തന്നിലേല്‍പ്പിച്ച ദൗത്യം എന്നോ ണം തീര്‍ത്തും പ്രകൃതി രീതിയിലുള്ള കൃഷിയാണ് ചെയ്യുന്നത്. തുടര്‍ന്നുള്ള യാത്രയില്‍ പാതയോര ത്തും തരിശായ കിടക്കുന്ന സ്ഥലങ്ങളിലും വൃക്ഷതൈകളും, പൂച്ചെടികളും ഒപ്പം ഔഷധ ച്ചെടികളും വച്ചുപിടിപ്പിക്കുന്നു മുമ്പ് വച്ചുപിടിപ്പിച്ചവയുടെ സംരക്ഷണവും ഏറ്റെടു ക്കുന്നു. കണ്ണൂര്‍ ജില്ലയിലെ മാത്തില്‍ സ്വന്തമായ സ്ഥലത്ത് നിര്‍മ്മിച്ചെടുത്ത വനത്തില്‍ അമൂല്ല്യ മായ ഔഷധച്ചെടികളുടെ ശേഖരവും ടി.യമ്മിനുണ്ട്. ബോണ്‍സായി ചെടികളുടെ ശേഖരത്തിന്റെ ഉടമകൂടിയാണിദ്ദേഹം.ലോക ത്തിലെ തന്നെ അത്യപൂര്‍വ്വമായതും വര്‍ഷങ്ങള്‍ പഴക്കമുള്ളതുമായ പല ബോണ്‍സായി വൃക്ഷങ്ങ ളും ടി.എമ്മിന്റെ ശേഖരത്തിലുണ്ട്. ഇപ്പോഴും എഴുത്തിന്റെ ലോകത്തും ടി.യം സജ്ജീവമാണ്.

കാസര്‍ഗോഡ് ജില്ലയില്‍ പെയ്തിറങ്ങിയ മഹാവിപത്തായ എന്റോസള്‍ഫാന്‍ വിരുദ്ധമുന്നണിയില്‍ തുടക്കം മുതല്‍ പ്രവര്‍ത്തിച്ച് എന്റൊസള്‍ഫാന്‍വിരുദ്ധസമരങ്ങള്‍ക്കും നേതൃത്വം നല്‍കുവാന്‍ മുന്നിട്ടിറങ്ങി കൂടാതെ എന്റോ സള്‍ഫാന്‍ ഇരകളുടെ പുനരധിവാസത്തിനും വിദ്യാഭ്യാസപ്രവര്‍ത്തനത്തിലും സദാ വ്യാപൃതനുമാണ് അദ്ദേഹം. അവിഭക്തകണ്ണൂര്‍ ജില്ലയെ പ്രതിനിധീകരിച്ച് യൂണിയന്‍ കാര്‍ബൈഡ് ദുരന്തം വിതച്ച ഭോപ്പാലിലേക്ക് പോവുകയും അവിടുത്തെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്തു.
ഗാന്ധിയന്‍ ജീവിത രീതിയുമായി മുന്നോട്ട് പോകുന്ന ഇദ്ദേഹം ഇന്നും ഏത് യാത്രയിലായായും ഖദര്‍വസ്ത്രങ്ങള്‍ മാത്രമേ ഉപയോഗിക്കുകയുള്ളു. ഖാദിവസ്ത്രങ്ങളുടെ നല്ലൊരു പ്രചാരകന്‍ കൂടിയാണ് സര്‍വ്വോദയമണ്ഡലം പ്രവര്‍ത്തകന്‍ കൂടിയായ ടി.യം. 1984ല്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവര്‍ത്തനത്തിലൂടെ നിരവധി സാമൂഹ്യസേവന പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. കേരളത്തില്‍ പരിസ്ഥിതി സമിതി ഉള്‍പ്പെടെയുള്ള നിരവധി സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെ അമരക്കാരനായ ടി.എം. അഖിലകേരള ബാലജനസഖ്യത്തിന്റെ രക്ഷാധികാരിയായി ഇന്നും തുടരുന്നു. നിരക്ഷരരായ നിരവധി പേരെ അക്ഷരത്തിന്റെ ലോകത്തിലേക്ക് കൈപിടിച്ചുയര്‍ത്തുവാനും, സാമ്പത്തിക പരാധീനതകള്‍ കൊണ്ടു പാതിവഴിയില്‍ പഠനം ഉപേക്ഷിക്കേണ്ടിവന്ന കുട്ടികളെ കണ്ടെത്തി അവരെ ആവശ്യമായ വിദ്യാഭ്യാസം നല്‍കി സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനവും അദ്ദേഹം നടത്തിവരുന്നു.
വിശ്രമമില്ലാത്ത ഈ ജീവിതത്തിനിടയിലും ടി.യമ്മിനെ നിരവധി പുസ്‌കാരങ്ങള്‍ തേടിയെത്തി. വിദ്യാഭ്യാരംഗത്തിന് നല്‍കിയ മികച്ച സംഭാവനകള്‍ കണക്കിലെടുത്ത് തുളുനാട് മാസികയുടെ മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തകനുള്ള പുരസ്‌കാരം, സാക്ഷരതാരംഗത്തെ മികച്ചസേവനത്തിന് കാന്‍ഫെഡിന്റെ അവാര്‍ഡ്, സംസ്ഥാന തലത്തില്‍ സ്വാതന്ത്ര്യ സമരചരിത്ര പഠനകേന്ദ്രം ഏര്‍പ്പെടുത്തിയ ഗാന്ധിയന്‍ അവാര്‍ഡ് ലോകപ്രശസ്ത ശില്പിയും ചിത്രകാരനുമായ കാനായി കുഞ്ഞിരാമനില്‍ നിന്നാണ് ഏറ്റുവാങ്ങിയത്. മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള മന്ന്യന്‍ നാരായണ സ്മാരക സംസ്ഥാനതല അവാര്‍ഡ് സമ്മാനിച്ചത് കേന്ദ്ര ഊര്‍ജ്ജസഹമന്ത്രി ശ്രീ.കെ.സി. വേണുഗോ പാലാണ്. നാഷണല്‍ സര്‍വ്വീസ് സ്‌കീം മികച്ച പ്രോഗ്രാം ഓഫീസര്‍ക്കുള്ള സംസ്ഥാന തല അവാര്‍ഡും വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബില്‍ നിന്നാണ് സ്വീകരിച്ചത്. വിദ്യാഭ്യാസരംഗത്തിനും സാമൂഹ്യപ്രവര്‍ത്തനത്തിനും നല്‍കിയ കനപ്പെട്ട സംഭാവനകളെ കുറിച്ച് മലയാളമനോരമ ശ്രീ. അദ്ദേഹത്തെ കുറിച്ച് പ്രസിദ്ധീകരിച്ച ഫീച്ചറിലൂടെ ഇന്ത്യയ്ക്ക് അകത്ത് നിന്നും പുറത്ത് നിന്നും നിരവധി പേര്‍ ബന്ധപ്പെടുകയും അഭിനന്ദനങ്ങള്‍ അറിയിക്കുന്നതിലുപരിയായി പ്രവര്‍ത്തനങ്ങളെ കുറിച്ച് പഠിക്കുകയും അവ പ്രായോഗികതലത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്തത് മികച്ച നേട്ടമായി ടി.യം സുന്ദ്രേനാഥ് അഭിമാനിക്കുന്നു.
ഇപ്പോള്‍ പുസ്തകരചനയുടെ പണിപുരയിലാണ് ടി.യം. ഈ സാമൂഹ്യപ്രവര്‍ത്തകന്‍ നിരവധി ആനുകാലിക പ്രസക്തിയുള്ള ലേഖനങ്ങളുടെ കര്‍ത്താവാണ്. സമകാലിക പ്രസിദ്ധീകരണ ങ്ങളിലും, സ്മരണികകളിലും സാമൂഹ്യപ്രശ്നങ്ങള്‍ മുന്‍ നിര്‍ത്തി ലേഖനങ്ങളും പ്രബന്ധ ങ്ങളും എഴുതിവരുന്നു. ഭാര്യ നമ്പീശന്‍ വിജയേശ്വരി, റിട്ട: അസിസ്റ്റന്റ് ഡയരക്ടര്‍ (കൃഷി) മക്കള്‍ പന്മപ്രിയ എസ്. വിജയ് നാഥ് എസ്.

The post ഡോ: ടി.യം. സുരേന്ദ്രനാഥ്. appeared first on Welcome to Jeevitha.org.

]]>
https://jeevitha.org/%e0%b4%a1%e0%b5%8b-%e0%b4%9f%e0%b4%bf-%e0%b4%af%e0%b4%82-%e0%b4%b8%e0%b5%81%e0%b4%b0%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%a8%e0%b4%be%e0%b4%a5%e0%b5%8d/feed/ 0 130
സുരേശ്വരന്‍ ആനിക്കാടി https://jeevitha.org/%e0%b4%b8%e0%b5%81%e0%b4%b0%e0%b5%87%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%b0%e0%b4%a8%e0%b5%8d-%e0%b4%86%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9f%e0%b4%bf/ https://jeevitha.org/%e0%b4%b8%e0%b5%81%e0%b4%b0%e0%b5%87%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%b0%e0%b4%a8%e0%b5%8d-%e0%b4%86%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9f%e0%b4%bf/#respond Tue, 14 May 2024 02:56:57 +0000 https://jeevitha.org/?p=92 മലയാള കാവ്യരചന രംഗത്ത് പുതുവാഗ്ദാനമായ സുരേശ്വരന്‍ ആനിക്കാടി എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ടുന്ന വി.വി. സുരേഷ്‌കുമാര്‍ ഇതിനോടകം ഒട്ടനവധി പുതുമയാര്‍ന്ന ആക്ഷേപ കവിതകള്‍, ഗാനകവിതകള്‍ എന്നിവയിലൂടെ ശ്രദ്ധേയമായ വ്യക്തിത്വമാണ്. സിനിമഗാനരചനയില്‍ കൂടുതല്‍ ശ്രദ്ധേകന്ദ്രീകരരിക്കുക എന്ന ലക്ഷ്യവുമായിട്ടാണ് ഇദ്ദേഹം ഇപ്പോള്‍ മമ്പോട്ട് േപാകുന്നന്നത്. 1975…

The post സുരേശ്വരന്‍ ആനിക്കാടി appeared first on Welcome to Jeevitha.org.

]]>
മലയാള കാവ്യരചന രംഗത്ത് പുതുവാഗ്ദാനമായ സുരേശ്വരന്‍ ആനിക്കാടി എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ടുന്ന വി.വി. സുരേഷ്‌കുമാര്‍ ഇതിനോടകം ഒട്ടനവധി പുതുമയാര്‍ന്ന ആക്ഷേപ കവിതകള്‍, ഗാനകവിതകള്‍ എന്നിവയിലൂടെ ശ്രദ്ധേയമായ വ്യക്തിത്വമാണ്. സിനിമഗാനരചനയില്‍ കൂടുതല്‍ ശ്രദ്ധേകന്ദ്രീകരരിക്കുക എന്ന ലക്ഷ്യവുമായിട്ടാണ് ഇദ്ദേഹം ഇപ്പോള്‍ മമ്പോട്ട് േപാകുന്നന്നത്. 1975 ല്‍ കാസര്‍ഗോഡ് ജില്ലയിലെ ഈസ്റ്റ് എളേരി പഞ്ചായത്തിലെ കമ്പല്ലൂരില്‍ വി.എസ്. വാസു-വി.കെ. സുമതി ദമ്പതികളുടെ മകനായി ജനിച്ച ഇദ്ദേഹം പെരിയ ചെറക്കപ്പാറ ജി.എല്‍.പി. സ്‌കൂള്‍, കേളപ്പജി സ്‌കൂള്‍ കൊടക്കാട് എന്നിവിടങ്ങളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്സ് & സയന്‍സ് കോളേജില്‍ നിന്ന് പ്രീഡിഗ്രിയും പാസ്സായി. പഠനകാലത്ത് തന്നെ സാഹിത്യമേഖലകളില്‍ അഭിരുചിയുണ്ടായിരുന്ന സുരേശ്വരന്‍ അക്കാലത്ത് തന്നെ ശ്രദ്ധേയമായ കവിതകള്‍ രചിക്കാന്‍ തുടങ്ങിയിരുന്നു. തിരുവനന്തപുരത്ത് നിന്ന് പ്രസിദ്ധീകരിച്ച ഒരു മാസികയിലാണ് കവിതയ്ക്ക് ആദ്യം അച്ചടി മഷിപുരണ്ടത്.
സ്ഫോടനാത്മകമായ ടെക്നോളജിയുടെ കാലത്ത് പ്രണയത്തിന്റെ പ്രസക്തി എന്താണെന്ന് ചിന്തിക്കുന്ന വരുണ്ട്. പറഞ്ഞു തീര്‍ക്കുന്ന മൊബൈ ലുകളുടെ കാലത്ത്, പറയാത്ത മൊഴികള്‍ കേള്‍ക്കാനുള്ള കാത് കാമുകന്/കാമുകിക്ക് ഉണ്ട്? ഒക്കെ ശരി എങ്കിലും ഒന്നുണ്ട് എന്നും ഒരേ കാര്യം പറയുന്ന ഉടലുകളെ മടുക്കുമ്പോള്‍ ഓരോ നേരവും ഓരോ കാര്യം പറയുന്ന മനസ്സിനെ നമ്മള്‍ക്കാവശ്യമായി വരും തീര്‍ച്ച പ്രണയ മഴ എന്ന എന്ന കവിതാസമാഹാരത്തിന്റെ അവതാരികയില്‍ പ്രശസ്ത എഴുത്തുകാരന്‍ പ്രകാശന്‍കരിവെള്ളൂരിന്റെ ഈ വിലയിരുത്തല്‍ തന്നെ മതി സുരേശ്വരന്‍ ആനിക്കാടിയുടെ കവിതകളുടെ അന്ത:സത്ത നമുക്ക് മനസ്സിലാക്കാന്‍.
പ്രീഡിഗ്രി പഠനത്തിന് ശേഷം കോഴിക്കോട് കുടുംബക്ഷേമ പരിശീലന കേന്ദ്രത്തില്‍ നിന്നും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കോഴ്സ് പഠിക്കുമ്പോള്‍ കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള സഹപാഠികള്‍ സുരേശ്വരന്റെ കഴിവ് തിരിച്ചറിഞ്ഞ് കാവ്യ രചനയ്ക്ക് സര്‍വ്വവിധ പ്രോത്സാഹന ങ്ങളും നല്‍കി. തുടര്‍ന്ന് ബോബെ മലയാളി സമാജത്തിന്റെ പ്രസിദ്ധീകരണത്തില്‍ കവിതകള്‍ പ്രസിദ്ധപ്പെടുത്തി. പ്രസ്തുത കവിതകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. സ്‌കൂള്‍ പഠന കാലത്ത് തന്നെ കാവ്യ രചന എന്നത് ഒരു തപസ്യയായി കൊണ്ടുനടന്ന ഇദ്ദേഹത്തിന്റെ കാവ്യ രചന നൈപുണ്യം പുറംേലോക മറിഞ്ഞത് കയ്യെഴുത്തു മാസികകളിലൂടെ ആയിരുന്നു.
2010 ല്‍ പതിനെട്ടോളം കവിതകള്‍ ഉള്‍പ്പെടുത്തി പ്രണയമഴ എന്ന കവിതാ സമാഹാരം കാഞ്ഞങ്ങാട് തുളുനാട് പബ്ലിക്കേഷന്‍ പുറത്തിറക്കി. ഇതിനോടകം തന്നെ നിരവധി പുരസ്‌കാരങ്ങളും അവാര്‍ഡുകളും ഈ യുവകവിയെ തേടിയെത്തി. 2013 ല്‍ രാഷ്ട്രകവി ഗോവിന്ദപൈ സ്മാരക സംസ്ഥാന കവിതാ അവാര്‍ഡും, 2016 ല്‍ കൂര്‍മ്മല്‍ എഴുത്തച്ഛന്‍ സാഹിത്യ അവാര്‍ഡും ലഭിച്ചു. ജീവിത സമന്വയസാംസ്‌കാരി കസമിതിയുടെ 2019 ലെ കവന കവിത്വം- അവാര്‍ഡിനര്‍ഹനായി.
പി യുടെ വഴിത്താരയിലൂടെ എന്ന ഒരു കൂട്ടം കവികളുടെ കവിതാസമാഹാ രത്തിലും കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2019-ല്‍ താളും തകരയും എന്ന കവിതാ സമാഹാരം തുളുനാട് ബുക്സ് കാഞ്ഞങ്ങാട് പുറത്തിറക്കി.
കുടാതെ ആള്‍ട്ടര്‍ നേറ്റീവ് മെഡിസിനില്‍ തത്പരന്‍ കൂടിയാണ് ഇദ്ദേഹം (ഡല്‍ഹിയില്‍ നിന്നും ഇറ്റാലിയന്‍ ഹെര്‍ബെല്‍ മെഡിസിന്‍ (ഇലക്ട്രോ ഹോമിയോപ്പതി) പ്രചരിപ്പിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യ ത്തില്‍ നടത്തുന്ന ഡി.ഇ. എച്ച്.എം, ബി. ഇ.എം. എസ് എന്നിവയും പാസ്സായിട്ടുണ്ട്).- ഇലക്ട്രോ ഹോമിയോപ്പതി, ആയ്യൂര്‍വേദം, പ്രാണിക് ഹീലിംങ് എന്നിവ പരിശീലിച്ചിട്ടുണ്ട്. സമകാലിക പ്രസിദ്ധീകരണങ്ങളിലെ നിറസാന്നിധ്യമായ സുരേശ്വരന്‍ ആനിക്കാടിയുടെ പക്ഷം കവിതയ്ക്ക് എപ്പോഴും ജീവനുണ്ടായിരിക്കണം, അവ കരയണം, ചിരിക്കണം, സര്‍വ്വോപരി മനസ്സില്‍ ചിത്രങ്ങള്‍ വരയ്ക്കണം എന്നതാണ്. നല്ലൊരു വായനക്കാരന്‍ കൂടിയായ ഇദ്ദേഹം കഴമ്പുള്ള ഗ്രന്ഥഖേരത്തിന്റെ ഉടമ കൂടിയാണ്.
ഇപ്പോള്‍ കേരള സര്‍ക്കാര്‍ ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആയി ജോലിചെയ്യുന്നു. ഭാര്യ പ്രസന്നകുമാരിയില്‍ നിന്നും സാഹിത്യ പ്രവര്‍ത്തനത്തിനുള്ള സര്‍വ്വ പിന്തുണയും ഇദ്ദേഹത്തിന് ലഭിക്കുന്നു. മാത്രമല്ല പ്രസകുമാരിയും ഭാവനാസമ്പന്നയായ കവിയത്രിയാണ്. ആനുകാലികങ്ങളിലും, ചില സംയുക്തകവിത സമാഹാരങ്ങളിലും ഇവരുടെ രചനകള്‍ പ്രസിദ്ധീകൃമായിട്ടുണ്ട്.

The post സുരേശ്വരന്‍ ആനിക്കാടി appeared first on Welcome to Jeevitha.org.

]]>
https://jeevitha.org/%e0%b4%b8%e0%b5%81%e0%b4%b0%e0%b5%87%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%b0%e0%b4%a8%e0%b5%8d-%e0%b4%86%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9f%e0%b4%bf/feed/ 0 92