കെ.പി. നാരായണന്‍ ബെഡൂര്‍

കെ.പി. നാരായണന്‍ ബെഡൂര്‍

കലാ-സാംസ്‌കാരിക രംഗത്ത് മാത്രമല്ല, സാമൂഹ്യ രാഷ്ടീയ മണ്ഡലങ്ങളിലും തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിത്വത്തിന് ഉടമയായ കെ.പി. നാരായണന്‍ ബെഡൂര്‍, അഭിവക്ത കണ്ണൂര്‍ ജില്ലയിലെ വെസ്റ്റ് എളേരിയില്‍പ്പെട്ട ബെഡൂരിലിലെ കാര്‍ഷിക കുടുംബത്തില്‍ അപ്പു കുഞ്ഞാതി ദമ്പതികളുടെ ഒമ്പത് മക്കളില്‍ മൂന്നാമനാണ്. കമ്പല്ലൂരിലെ…
ഇ. കമലാക്ഷിടീച്ചര്‍

ഇ. കമലാക്ഷിടീച്ചര്‍

സര്‍ഗാത്മക സൃഷ്ടികളില്‍ ഒന്നാണ് കവിത. കവി ശബ്ദത്തില്‍ നിന്ന് വ്യുല്പന്നമായ ഭാവനാമമാണല്ലോ കവിത. അര്‍ത്ഥവ്യാപ്തമായ വാക്കുകളെ ഗാനരൂപത്തില്‍ ഘടിപ്പിച്ചു വായിക്കാനും വായിച്ചവ ഓര്‍മ്മയില്‍ നിലനിര്‍ത്താനും പദ്യരൂപങ്ങള്‍ കൂടുതല്‍ ഉചിതമാണെന്നുള്ളത് യാഥാര്‍ത്ഥ്യം. ഭാഷയില്‍ സാഹിത്യപ്രാധാന്യം കല്പിച്ചിരുന്ന, ആശയാവിഷാരങ്ങള്‍ക്കു സൌന്ദര്യം കല്പിച്ചിരുന്ന ഒരുകാലഘട്ടത്തില്‍ ഉദിച്ചുയര്‍ന്നതായിരുന്നു…
ഉമാവതി കാഞ്ഞിരോട്

ഉമാവതി കാഞ്ഞിരോട്

തന്റെ ദീര്‍ഘകാല സര്‍ക്കാര്‍ സേവനത്തിന് ശേഷം അന്തര്‍ലീനമായിരിക്കുന്ന സാഹത്യ വാസനകള്‍ അനുവാചകരില്‍ എത്തിക്കുന്നതില്‍ പരിപൂര്‍ണ്ണമായി വിജയിച്ച വ്യക്തിത്വമാണ് ഉമാവതി കാഞ്ഞിരോട്. ദുര്‍ഗ്രഹതകളും, വളച്ചുകെട്ടുകളുമില്ലാതെ അനുവാചനെ ഏറെ കുഴപ്പിക്കാതെയുള്ള എഴുത്തുകളാണ് തന്നില്‍നിന്ന് ഉണ്ടാകണമെന്ന് എഴുത്തുകാരിക്ക് നിര്‍ബന്ധമുണ്ട്. കാവ്യരചനയിലെന്നപോലെ തന്നെ സഞ്ചാരകൃതികളും ഒപ്പം മറ്റ്…
വി. സുജാത.

വി. സുജാത.

പലപ്പോഴും അന്തരാത്മാവിന്റെ നോവില്‍ നിന്ന് ഇറ്റുവീഴുന്ന കണ്ണൂനീര്‍ തുള്ളിയായി കവിതയെ വിശേഷിപ്പിക്കാറുണ്ട്. പച്ചയായ ജീവിതാനുഭവങ്ങളെ ഭാവനയുടെ തീച്ചൂളയില്‍ ഉരുക്കി ജീവന്‍ നല്‍കിയവയാണ് ഡി. സുജാതയുടെ കവിതകള്‍. തന്റെ നൈസര്‍ഗീകമായ രചനാവൈഭവവും അവരുടെ കവിതകള്‍ക്ക് ചാരുതയേകുന്നു. കണ്ണൂര്‍ ജില്ലയിലെ മാനന്തേരി കൈതേരി മഠത്തില്‍…