ഉമാവതി കാഞ്ഞിരോട്

ഉമാവതി കാഞ്ഞിരോട്

തന്റെ ദീര്‍ഘകാല സര്‍ക്കാര്‍ സേവനത്തിന് ശേഷം അന്തര്‍ലീനമായിരിക്കുന്ന സാഹത്യ വാസനകള്‍ അനുവാചകരില്‍ എത്തിക്കുന്നതില്‍ പരിപൂര്‍ണ്ണമായി വിജയിച്ച വ്യക്തിത്വമാണ് ഉമാവതി കാഞ്ഞിരോട്. ദുര്‍ഗ്രഹതകളും, വളച്ചുകെട്ടുകളുമില്ലാതെ അനുവാചനെ ഏറെ കുഴപ്പിക്കാതെയുള്ള എഴുത്തുകളാണ് തന്നില്‍നിന്ന് ഉണ്ടാകണമെന്ന് എഴുത്തുകാരിക്ക് നിര്‍ബന്ധമുണ്ട്. കാവ്യരചനയിലെന്നപോലെ തന്നെ സഞ്ചാരകൃതികളും ഒപ്പം മറ്റ്…
 രഞ്ജിത്ത് ഓരി

 രഞ്ജിത്ത് ഓരി

അധ്യാപനത്തോടൊപ്പം കലാ-സാംസ്‌കാരിക പ്രവര്‍ത്തനവും കൈമുതലാക്കിയ ഈ യുവ എഴുത്തുകാരന്‍ കാസര്‍ഗോഡ് ജില്ലയിലെ പടന്ന പഞ്ചായത്തിലാണ് ജനിച്ചത്. ഓരിയിലെ എ.എല്‍.പി.സ്‌കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഹരിശ്രീകുറിച്ച രഞ്ജിത്ത് പിന്നീട് ഗവര്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍ കുട്ടമത്തില്‍ നിന്നും (ചെറുവത്തൂര്‍) ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും തുടര്‍ന്ന് കരിവെള്ളൂര്‍…
 രാമകൃഷ്ണന്‍ മൊനാച്ച

 രാമകൃഷ്ണന്‍ മൊനാച്ച

മലബാറിലെ അറിയപ്പെടുന്ന ഗ്രന്ഥകര്‍ത്താവും പ്രഭാഷകനുമായ ഇദ്ദേഹം കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റിയില്‍പ്പെട്ട മൊനാച്ച ഗ്രാമത്തില്‍ മാവില വളപ്പില്‍ അമ്പാടിയുടെയും വീട്ടമ്മയായ മീത്തല്‍ വീട്ടില്‍ ഉണ്ടച്ചിയമ്മയുടെ മകനായി ജനിച്ചു. പിതാവ് പാരമ്പര്യ വെദ്യന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വേണ്ടി ഔഷധചെടികള്‍ ശേഖരിക്കുന്ന പതിവുണ്ടായി രുന്നുത് കൊണ്ട്…
പ്രൊഫ: കെ.പി. ജയരാജന്‍

പ്രൊഫ: കെ.പി. ജയരാജന്‍

നിര്‍ധന വിദ്യാര്‍ത്ഥികളുടെ പഠനത്തിന് ധനസമാഹരണം നടത്തുവാന്‍ 2011 ല്‍ സംഘടിപ്പിച്ച മലബാറിന്റെതന്നെ ഉത്സവമായിമാറിയ നീലേശ്വരംമഹോത്സവത്തിന് ചുക്കാന്‍ പിടിച്ച,  2016 മുതല്‍ അഞ്ച്‌വര്‍ഷക്കാലം നീലേശ്വരം മുന്‍സിപ്പാലിറ്റിയുടെ പ്രഥമപൗരനുമായിരുന്ന, അധ്യാപനവും സാമൂഹ്യ - സാംസ്‌കാരിക-രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ചുകൊണ്ട് വ്യക്തിമുദ്രപതിപ്പിച്ച പ്രൊഫ: കെ.പി. ജയരാജന്‍ പ്രശസ്തമായ…
അജിത്ത് കളനാട്.

അജിത്ത് കളനാട്.

മലബാറിലെ ക്ഷേത്രോത്സവങ്ങളില്‍ ഉച്ചഭാഷിണിയിലൂടെ പ്രസ്തുത ക്ഷേത്രത്തിന്റെ ഐതിഹ്യത്തെയും, ചരിത്രത്തേയും സര്‍വ്വോപരി പ്രാധ്യാന്യത്തെയും കുറിച്ച് ലളിതമായ ഭാഷയില്‍  വിവരണങ്ങള്‍ നല്‍കുന്ന ഘനഗംഭീരമായ ശബ്ദത്തിന്റെ ഉടമയാണ് ശ്രീ അജിത്ത് കളനാട്. കൂടാതെ പൊതുപരിപാടിളുടെയും അനൗണ്‍സര്‍.കഴിഞ്ഞ 25 വർഷത്തിലേറെയായി ചെറുതും വലുതുമായ ഒട്ടനവധി വേദികളിൽ തന്റെ…