Sports Archives - Welcome to Jeevitha.org https://jeevitha.org/category/sports/ Explore your life with Jeevitha.org Thu, 04 Jul 2024 10:17:11 +0000 en-US hourly 1 https://wordpress.org/?v=6.7.1 https://i0.wp.com/jeevitha.org/wp-content/uploads/2024/05/cropped-adbizindia.png?fit=32%2C32&ssl=1 Sports Archives - Welcome to Jeevitha.org https://jeevitha.org/category/sports/ 32 32 126488577 നാസര്‍ ചപ്പാരപ്പടവ് https://jeevitha.org/%e0%b4%a8%e0%b4%be%e0%b4%b8%e0%b4%b0%e0%b5%8d-%e0%b4%9a%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%9f%e0%b4%b5%e0%b5%8d/ https://jeevitha.org/%e0%b4%a8%e0%b4%be%e0%b4%b8%e0%b4%b0%e0%b5%8d-%e0%b4%9a%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%9f%e0%b4%b5%e0%b5%8d/#respond Sun, 12 May 2024 05:31:35 +0000 https://jeevitha.org/?p=67 Artist Nasar Chapparapadauv He was born in 1971 as the son of Zainaba and Ibrahim. He had his schooling at Chapparapadavu andIrikkur. Shri Nassar Chapparapadavu,who is considered a life spirit,is…

The post നാസര്‍ ചപ്പാരപ്പടവ് appeared first on Welcome to Jeevitha.org.

]]>
Artist Nasar Chapparapadauv

He was born in 1971 as the son of Zainaba and Ibrahim. He had his schooling at Chapparapadavu and
Irikkur. Shri Nassar Chapparapadavu,who is considered a life spirit,is a unique personality who has always
been an integral part of art and culture. He was the Treasurer of the Kerala Chitrakala Parishath from2012
to 2014and General Secretary of Kannur District from 2014 to 2018,convener of kerala state gulf returnees
pravasi 2005 to 2006,chairman of creative cultural organization 2006 to 2007. He is currently an Executive
Member of the Kerala Chithrakala Parishad. His presence has been noted in many painting exhibitions. . Nasar’s paintings have been the subject of much public display at many fairs, including in his home country and abroad. He paints the colors into the mirror of time. He is a timeless, natural and blessed art form. Mr. Nassar Chap’s contribution to modernity, the beauty of victims, the imperfections of life and the social variations of them all contribute to the social work .According to Nassar Chap, the painting should be the ones that inspire the community to realize and avoid evil. He also known as a footballer. Nassar has been an avid goalkeeper since his school days Nassar, is the person who had lot of experience with a number of professional players. shortly accepted painting as profession. He was an expatriate for some time and studied painting under the tutelage of Egyptian painter Abu Mohammed in 1995 while working as a commercial artist in Al Shahad Qwatat in Riyadh An exhibition was also held here. The artist visited Egypt and studied there paintings and sculptures. Nassar’s first solo exhibition in India was held in2007in Bangalore.The exhibition attracted huge public attention and sold a few pictures.He was a naturalist and discussed the Gadgil report in the same way.He works in social culture and runs an advertising agency called Taliparamba Nas arts, art gallery and advertising. He has traveled to various places on spiritual trips and has organized several classes called Nas University. He has great friendships with famous writers, painters and other political, social and cultural activists. He is mentioned in the book (Thakkijja Ente Jail Jeevitham) by the famous writer Jayachandran Mokeri. He has participated in campaigns for nature conservation, deforestation, awareness campaigns such as global warming and the greenhouse and has done numerous painting works KSA. has visited foreign countries such as Saudi arabia, Egypt, Bangkok, Sri Lanka, Malaysia and Singapore. Fousiya K.P wife.Fida, Muhammed Anas, Aman, Adnan are children.Grand daughter Zahra and son-in-law Hashim. Exhibitions; In 1996, he painted murals at community halls and auditoriums at Janataria, near Dammam Road, Riyadh. He has exhibited at Al Nasim riyad in 1997, His first solo exhibition in India was 2007 Karnataka Art Gallery Complex, Bangalore. 2011 Mustafa Street, Singapore.

Group Shows;
2006 State painting exhibition organized by Kerala Chitrakala Parishath at Cochin Darbar Hall,
2006 National exhibition organized by (KCP) at Karnataka State Art Gallery, Bangalore,
2007 Chitrasante Govt. of Karnataka, Bangalore
2009 National painting exhibition (organized by NCA koonur)
2010 Chitrasante Govt. of Karnataka, Bangalore.
2013 Kerala Lalit Kala Academy (Chitra chandha Dec 25 to 28) Durbarhal Cochin.
2013 Black Ink Art show Payyanur.
2014 Anokhi International painting exhibition, Mathapoor art gallery Hyderabad.
2015 Anokhi International painting exhibition vayilopilli Sanskriti Bhavan Trivandrum.
2017 Streams art show, Payyanur (Organized by KCP)
2018 Paithrgam art show, Thalassery. (Organized by KCP)
2020 Revived Emotions’ an International painting exhibition in Bangkok, Thailand
Awards
1986 Mukafahath 86 Irikkur
1997 Col: Abumaszin cash award (KSA)
2006 Srishti- 2006 award.
2009 Prestigious award (NCA) Ooty.
2011 Highly Commented Certificates Landmark film and television institute
2014 Prestigious Award (Save Natural) Taliparamba
2014 Prestigeious Award(Logo Design sub district Kalotsavam)Taliparamba
2015 Highly Commented Certificates Kerala Lalitha Kala Academy.
2016 prestigious award (Kodaikanal)
2018 Highly Commented Certificates KCP Heritage Thalassery.
2018 Highly Commended Certificates Kerala Lalithakala Academy (Chitragramma- Kathirur)
2019 Honored With Award by KCP Kannur.
2022 Party Congress felicitated with Mumento.

Participating camps;
2002 State Painting Camp Parshinikkadavu guest house.
2003 Natural State Painting Camp, Thalassery
2003 Thalassery Mahotsavu Painting Camp.
2004 Nature Camp KCP St. Angelo’s Fort Kannur.
2005 KCP Beach Camp at Muzhappilangad
2005 Chitrotsav-EK Nayanar Memorial Painting Camp Mangadu.
2005 Nature on Canvas-Painting Camp Wildlife Sanctuary Arelam.
2005 World Vision Painting Camp Kannur
2006 srishti Painting Camp.
2006 KCP painting camp PWD guest house Madai.
2006 Color Painting Camp Municipal HSS Payyanur.
2007 Madai Panchayat Painting Camp at Pazhayangadi.
2007 Kannur Mahotsavu.
2007 Baroda Painting Camp
2007 Clay Port Terracotta Camp Kannapuram
2008 Viswakala Payyannur
2008 AVMHS Karivellur
2009 Clay Modeling Terracotta Camp Kunhimangalam
2009 Monsoon painting kelakam,peravur.
2009 NCA Painting Camp Ooty.
2010 SSA Painting and Cartoon Camp chapparaoadavu.
2010 Rangoli Painting Camp at Kanjirangadu
2010 Forest Monsoon Camp kutyadi
2011 Kerala Lalithakala Akademi Painting Camp Payyambalam ,Kannur.
2013 Black Ink Art Camp by KCP, Kawwai Payyanur.
2013 Kerala Lalit Kala Academy Natural Camp, Kannur
2013 Western Ghats Protection Camp
2014 Wristchika Painting Camp (KCP) Guest House, Kannur
2014 Monsoon Camp Mananthavady Estate
2015 Run Kerala Run – Kannur, Kasaragod organized by Manorama.
2015 Sub Prison Wall painting Camp for National Games publicity, Kannur.
2015 Hampi Camp Karnataka.
2015 Kerala Lalit Kala Academy Painting Camp, Kakkanampara Art Gallery
2015 The Flowing River by (KCP) Indoor Park, Kanjirangadu.
2016 Mist 2016 Kodaikanal
2017 Meenkuzhi theeram By KCP. at Kanayi
2018 Heritage 2018 National Camp by KCP
2018 Painting Village conducted by Kerala Lalitha Academy,at Kathirur
2018 Kerala Flood Painting Camp conducted by Kalakaar with Kerala Lalitha Academy at Durbar Hall Cochin,
[22/07, 02:17] Nass 1: Kerala Chitrakala Parishath – Kannur.
2019 Kerala Lalitha Academy Art gallery Gandhi park Payyannur.
2021 Color D world Painting camp Conducted by (KCP) in Kanjhirangad.
2022 Amirdh Maholsavam Painting camp conducted by Kerala Lalitha Academy.
2022 Fusion Art painting camp K.G.S,Kalagramam,Kakkananpara,Sreekandapuram.

തന്റെ സൈസര്‍ഗീകമായ കഴിവുകള്‍ കൊണ്ട് ചിത്രരചനാരംഗത്ത് സക്രിയമായ സാന്നിദ്ധ്യമായ ഈ അനുഗ്രഹീത കലാകാരന്‍ 1971 ഡിസംബര്‍ മൂന്നിന് സൈനബയുടെയും  ഇബ്രാഹിം പി.സി.പി യുടെയും മകനായി ജനിച്ചു. ചപ്പാരപ്പടവ് എല്‍. പി. എസ് കല്യാതട്ട്,  ചപ്പാരപ്പടവ്  ഹൈസ്‌കൂള്‍  എന്നിവിടങ്ങളില്‍ നിന്ന് പ്രാഥമിക  വിദ്യാഭ്യാസം  പൂര്‍ത്തിയാക്കി.  നിരവധി ചിത്രകലാ ക്യാമ്പുകളില്‍ പങ്കെടുത്തിട്ടുള്ള ഇദ്ദേഹം നിരവധി ശ്രദ്ധേയവും ചിന്തനീയവുമായ ചിത്രങ്ങള്‍ വരയ്ക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സമൂഹവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ ഇടപെടുലകള്‍ നടത്താനാണ് കലാകാരന്‍ ശ്രമിക്കേണ്ടത് എന്ന് ഉറച്ച് വിശ്വസിക്കുന്ന ഈ കലാകാരന്റെ ജീവിതത്തിന്റെ വസന്തകാലം പ്രവാസജീവിതത്തിലായിരുന്നു. ചിത്രകലക്ക് പുറമെ  ഫുട്‌ബോള്‍ രംഗത്തും അറിയപ്പെടുന്ന വ്യക്തിത്വമായിരുന്നു ഇദ്ദേഹത്തിന്റെത്. കഴിവുറ്റ ഗോള്‍കീപ്പറായ ഇദ്ദേഹം ഇപ്പോഴും പ്രഫഷണല്‍ കളിക്കാരുമൊത്ത് ഫുട്‌ബോള്‍ കളിയില്‍ സജ്ജീവമാണ്.  ഈജിപ്ഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം കിട്ടിയ ഇദ്ദേഹത്തിന് വിവിധ രാജ്യങ്ങളിലെ ചിത്രകലളെകുറിച്ചും ഛായ ചിത്രങ്ങളെകുറിച്ചും ആധികാരികമായി പഠിക്കാനുള്ള അവസരം കിട്ടി.  ഈജിപ്തിലെ അബു മുഹമ്മദിനെ ഗുരുവായി കിട്ടിയത് ചിത്രരചനാ രംഗത്തെ വഴിത്തിരിവായിരുന്നു. സൗദിയില്‍ വെച്ച് ലാസര്‍ റിയാദില്‍ ഫൈന്‍ ആര്‍ട്‌സ് പഠനം പൂര്‍ത്തിയാക്കാനുള്ള അവസരവും ഈ കലാകാരന് ലഭിച്ചു. ബഹ്‌റൈനില്‍ 1997- ല്‍ ചിത്ര പ്രദര്‍ശനം നടത്തിയിട്ടുണ്ട്. 

ഒരിക്കലും കേവലം ഭാവനാലോകത്ത് വിരാചിക്കുന്ന ഒരു കലകാരനായിരുന്നില്ല നാസര്‍ അറിയപ്പെടുന്ന പരിസ്ഥിതിപ്രവര്‍ത്തകനും സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകനും കൂടിയാണ് ഇദ്ദേഹം.  ജീവിതത്തിന്റെ അപൂര്‍ണ്ണതയും സാമൂഹ്യ വ്യതിയാനങ്ങളും നിഴലിച്ചു കാണുന്ന ചിത്രങ്ങളാണ് നാസറിന്റെ ചിത്രങ്ങളില്‍ ഏറിയ വിഭാഗവും. പ്രവാസി കോണ്‍ഗ്രസിന്റെ സംസ്ഥാന കണ്‍വീനര്‍ കൂടിയാണ് നാസര്‍. മാത്രമല്ല കേരള ചിത്രകല പരിഷത്ത് കണ്ണൂരിന്റെ സെക്രട്ടറിയായി നാല് വര്‍ഷം പ്രവര്‍ത്തിച്ചു.  കെ.സി.പി. യുടെ ട്രഷറര്‍ ആയും പ്രവര്‍ത്തനരംഗത്ത് ഉണ്ടായിരുന്നു. സൃഷ്ടി സാംസ്‌കാരിക സംഘത്തിന്റെ ചെയര്‍മാനും സേവനരംഗത്ത് ഈ കലാകാരന്റെ നിറ സാന്നിദ്ധ്യമുണ്ടായിരുന്നു.  ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തളിപ്പറപ്പ് ബസ് സ്റ്റാന്റ് പരിസരത്ത് പ്രകൃതിയുടെ ചൂഷണങ്ങളെ ആലേഖനം ചെയ്യുന്ന ചിത്രം ക്യാന്‍വാസില്‍ വരച്ച് പ്രതിഷേധിച്ചത് ഏറെ മാധ്യമ ശ്രദ്ധ ആകര്‍ഷിച്ച ഒന്നായിരുന്നു. പയ്യന്നൂര്‍ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന ജനകീയ പ്രക്ഷോഭപരിപാടിയില്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ചിത്രരചന നടത്തി പ്രതിഷേധം നടത്തിയതും ഏറെ ശ്രദ്ധേയമായിരുന്നു. ന്യൂ ഇന്ത്യന്‍ എക്‌സ് പ്രസ് ഇംഗ്ലീഷ് ദിനപത്രത്തില്‍ നാസറിന്റെ കലാ സംഭാവനകളെ ആസ്പദമാക്കി വന്ന ആര്‍ട്ടിക്കില്‍ ലോകത്തിന്റെ പലഭാഗത്തും ഈ കലാകാരനെ ഒന്ന് കൂടി പ്രശ്തനാക്കി.

ഇതിനിടയില്‍ ഒട്ടനവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ഈ കാലാകാരനെ തേടിയെത്തി. 1987 ല്‍  മുഖാഫെയ്ത്ത്, അബുമാസിന്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ്1977ലും, #ൈ#ൈ#ൈ#ൈ#ൈ#ൈപ്രൈകൃതി 2003, സ്റ്റേറ്റ് പെയിന്റിങ്ങ്  ക്യാമ്പ്, സി. പി. എം. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടന്ന  സംസ്ഥാന ചിത്രകലാ ക്യാമ്പ് (2002), ഇ.കെ. നായനാര്‍ മെമ്മോറിയല്‍ പെയിന്റിങ്  ക്യാമ്പ്, നേച്ചര്‍ ഓണ്‍ ക്യാന്‍വാസ്  ക്യാമ്പ് (2005), ആറളം വന്യജീവി സന്‌കേതത്തില്‍വച്ച് നടന്ന പിറവി പെയിന്റിങ്  ക്യാമ്പ്, ചിത്രകലാ പരിഷത്തിസ്റ്റേറ്റ് പെയിന്റിങ്ങ്  ക്യാമ്പുകളായ പ്രകൃതി 2003 (തലശ്ശേരി), 2004 (കണ്ണൂര്‍) 2005, 2006, 2007 (തൃശൂര്‍), സൃഷ്ടി- 2006, 2007, കണ്ണൂര്‍ മഹോല്‍സവത്തിന്റെ ഭാഗമായി 2007- ല്‍ നടന്ന മുഖാമുഖം ചി്രതരചന എന്നിവയില്‍ പങ്കെടുത്തിട്ടുള്ള നാസര്‍ നാഷണല്‍ എക്‌സിബിഷന്‍ ഓഫ് ആര്‍ട്ട് ബാഗ്‌ളൂര്‍ (2006) കേരളാ ചിത്രകലാ പരിഷത്ത് സംസ്ഥാന എക്‌സിബിഷന്‍ (2006), എറണാകുളം ദര്‍ബാര്‍ ഹാളില്‍ വെച്ച് ലളിതകലാ എക്‌സിബിഷന്‍, സൗദി അറേബ്യയില്‍ നടന്ന വിവിധ എക്‌സിബിഷനുകള്‍ എന്നിവയില്‍ തന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കേരളാ ലളിതകലാ അക്കാദമി, ചിത്രകലാ പരിഷത്ത്, പയ്യന്നൂര്‍ മുനിസിപ്പല്‍ എച്ച്. എസ്. എസ്, റിയാദിലെ ജനതിയയിലുള്ള സുഖവാസ കേന്ദ്രങ്ങള്‍, കെ. എസ്. എ. കേണല്‍  അബുമാസിന്‍ ശേഖരങ്ങള്‍, കാലിഫോര്‍ണിയയിലെ അമീര്‍ ബീ കാഞ്ചി ശേഖരങ്ങള്‍ എന്നിവിടങ്ങളില്‍ ഇദ്ദേഹത്തിന്റെ  ചിത്രങ്ങളുടെ ശേഖരം ഉണ്ട്. ഗ്ലോബല്‍ ആര്‍ട്ട്ഗാലറി അവാര്‍ഡ്, സൃഷ്ടി സാംസ്‌കാരിക സംഘം വേദിയില്‍ വെച്ചാണ് നല്‍കി ആദരിക്കപ്പെട്ടത്. 

തളിപ്പറമ്പില്‍  നാസ് എന്ന അഡ്വര്‍ടൈസിങ്ങ് ഏജന്‍സി ഇദ്ദേഹം നടത്തുന്നു.  അറേബ്യന്‍ ഡാന്‍സ്, ട്രാപ്ട,്  ദി വോയേജസ് ഓഫ് മൂസ എന്നിവ ഇദ്ദേഹത്തിന്റെ പ്രശസ്ത ചിത്രങ്ങളാണ്. കറുപ്പിനും വെളുപ്പിനുമാണ്  ഇദ്ദേഹം തന്റെ ചിത്രങ്ങളില്‍ പ്രാധാന്യം  കൊടുക്കുന്നത്. 

ഇദ്ദേഹം സൃഷ്ടി സാംസ്‌കാരിക സമിതിയുടെയും ചെയര്‍മാനായും ജി.എ.ജി. ചെയര്‍മാനായും  ചിത്രകലാ പരിഷത്തിന്റെ കണ്ണൂര്‍ ജില്ലാ എക്‌സിക്യൂട്ടീവ്  കമ്മിറ്റിയംഗമായും പ്രവര്‍ത്തിച്ചു വരുന്നു. 1991 മുതല്‍ 93 വരെ  മുനാസ,് കെ ജയചന്ദ്രന്‍ , മൊകേരി, വി. എസ്. നാസര്‍, ഗോപകുമാര്‍, മുനീര്‍, സുരേന്ദ്രന്‍, കുഞ്ഞിമറ്റം, മുണ്ടമറ്റം, ജോര്‍ജ്, ഇസ്മായില്‍, എന്നിവരുമൊത്ത് ഇന്ത്യയുടെ  വിവിധ മേഖലകളില്‍ ആത്മിയ യാത്രകള്‍ നടത്തിയിട്ടുണ്ട്. നാസ് യൂണിവേഴ്‌സിറ്റി എന്ന പേരില്‍  നിരവധി ക്‌ളാസുകള്‍ നടത്തിയിട്ടുണ്ട്. നന്നായി നീന്തല്‍ പഠിച്ചിട്ടുണ്ട്. കുതിര സവാരി അറിയാം.  മിമിക്രി, നാടകം,എന്നിവയിലും ഇദ്ദേഹം സക്രിയ സാന്നിദ്ധ്യമാണ്.                

The post നാസര്‍ ചപ്പാരപ്പടവ് appeared first on Welcome to Jeevitha.org.

]]>
https://jeevitha.org/%e0%b4%a8%e0%b4%be%e0%b4%b8%e0%b4%b0%e0%b5%8d-%e0%b4%9a%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%9f%e0%b4%b5%e0%b5%8d/feed/ 0 67
അജിത്ത് കളനാട്. https://jeevitha.org/%e0%b4%85%e0%b4%9c%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b4%b3%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d/ https://jeevitha.org/%e0%b4%85%e0%b4%9c%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b4%b3%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d/#respond Sat, 11 May 2024 09:14:20 +0000 https://jeevitha.org/?p=26 മലബാറിലെ ക്ഷേത്രോത്സവങ്ങളില്‍ ഉച്ചഭാഷിണിയിലൂടെ പ്രസ്തുത ക്ഷേത്രത്തിന്റെ ഐതിഹ്യത്തെയും, ചരിത്രത്തേയും സര്‍വ്വോപരി പ്രാധ്യാന്യത്തെയും കുറിച്ച് ലളിതമായ ഭാഷയില്‍  വിവരണങ്ങള്‍ നല്‍കുന്ന ഘനഗംഭീരമായ ശബ്ദത്തിന്റെ ഉടമയാണ് ശ്രീ അജിത്ത് കളനാട്. കൂടാതെ പൊതുപരിപാടിളുടെയും അനൗണ്‍സര്‍.കഴിഞ്ഞ 25 വർഷത്തിലേറെയായി ചെറുതും വലുതുമായ ഒട്ടനവധി വേദികളിൽ തന്റെ…

The post അജിത്ത് കളനാട്. appeared first on Welcome to Jeevitha.org.

]]>
മലബാറിലെ ക്ഷേത്രോത്സവങ്ങളില്‍ ഉച്ചഭാഷിണിയിലൂടെ പ്രസ്തുത ക്ഷേത്രത്തിന്റെ ഐതിഹ്യത്തെയും, ചരിത്രത്തേയും സര്‍വ്വോപരി പ്രാധ്യാന്യത്തെയും കുറിച്ച് ലളിതമായ ഭാഷയില്‍  വിവരണങ്ങള്‍ നല്‍കുന്ന ഘനഗംഭീരമായ ശബ്ദത്തിന്റെ ഉടമയാണ് ശ്രീ അജിത്ത് കളനാട്. കൂടാതെ പൊതുപരിപാടിളുടെയും അനൗണ്‍സര്‍.കഴിഞ്ഞ 25 വർഷത്തിലേറെയായി ചെറുതും വലുതുമായ ഒട്ടനവധി വേദികളിൽ തന്റെ ശബ്ദം സംഭാവന ചെയ്തു.കഴിഞ്ഞ സംസ്ഥാന കലോൽസവം കാഞ്ഞങ്ങാട് വച്ച് നടന്നപ്പോൾ ഏവരെയും ആകർഷിച്ച പ്രധാന അനൗൻസർ ആണ് അജിത്.ബ്രഹ്മകലശോത്സവം അടക്കം നിരവധി ശ്രീ വയനാട്ട് കുലവൻ തെയ്യം കെട്ട് മഹോത്സവം പറമ്പിലും ദിവസങ്ങളോളം അനൗൻസ് ചെയ്ത് ശ്രദ്ധേയനായ കലാകാരൻ. സാമൂഹ്യപ്രവര്‍ത്തകന്‍, വ്യക്തിത്വവികസന പരിശീലകന്‍, വിവിധ സാമൂഹ്യ സന്നദ്ധസംഘടനകളുടെ അമരക്കാരന്‍ എന്നീനിലകളില്‍ പ്രശസ്തനായ ഇദ്ദേഹം കാസര്‍ഗോഡ് ജില്ലയിലെ കളനാട്ടെ പ്രശസ്ത പൂരക്കളി കലാകാരന്‍ ശ്രീ സി.രാഘവന്‍ പണിക്കരുടെയും സര്‍ക്കാര്‍സര്‍വ്വീസില്‍ നിന്ന് റിട്ടയര്‍ ചെയ്ത ശ്രീമതി പി. ലീലയുടെയും അഞ്ച് മക്കളില്‍ നാലാമനാണ്. 

ചെമ്പരിക്ക യു.പി.സ്‌കളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസത്തിന് ഹരിശ്രീ കുറിച്ച അജിത്ത് പഠനകാലത്ത് തന്നെ നേതൃരംഗത്ത് എന്നപോലെ കലാ-കായിക രംഗത്തും സക്രിയ സാന്നിധ്യമായിരുന്നു. മൂന്നാംതരത്തില്‍ പഠിക്കുമ്പോള്‍ തന്നെ ആദ്യമായി സ്റ്റേജില്‍ പരിപാടികള്‍ അവതരിപ്പിച്ചു. GHS ചന്ദ്രഗിരി, GMVHSS തളങ്കര തുടങ്ങിയ സ്‌കൂളുകളില്‍ നിന്ന് ഹൈസ്‌കൂള്‍- VHSE വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഈ കാലഘത്തില്‍ തന്നെ സ്‌കൂള്‍ യുവജനോത്സവവേദികളില്‍ മിമിക്രി, മോണോ ആക്ട്, കഥാപ്രസംഗം, പ്രസംഗം, അഭിനയം എന്നീ നിലകളില്‍ ശോഭിച്ചിരുന്നു.   UP, HS, VHSE, ഡിഗ്രി പഠനകാലത്തും കലാപ്രതിഭാ പട്ടം അലങ്കരിച്ചിരുന്നു. പാലക്കുന്ന് അംബികാ കോളേജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ജില്ലാ പാരല്‍ കോളേജ് കലോത്സവത്തില്‍ കൂടുതൽ പോയിന്റ് നേടി കോളേജിന്റെ അഭിമാനമായി. കോളേജ് പഠനസമയം 3 വർഷവും മാരത്തോൺ മത്സരത്തിൽ ജേതാവായി. ബാലജനസഖ്യത്തില്‍ സജീവ സാന്നിദ്ധമായിരുന്ന അജിത്ത് യൂണിയന്‍ തലത്തില്‍  തന്റെ കലാപ്രാവീണ്യം തെളിയിച്ച് തുടർച്ചയായി 3 തവണ സീനിയർ കാസർകോട് യൂണിയൻ കലാപ്രതിഭാപട്ടത്തിന് അര്‍ഹനായി. കോളേജ് പഠനസമയത്തും കലാ രംഗത്തെന്നപോലെ കായിക രംഗത്തും തന്റെ കഴിവ് പ്രകടിപ്പിനുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തുമായിരുന്നു. 

1990-91 ല്‍ ചന്ദ്രഗിരിസ്‌കൂളലെ പഠനസമയത്ത് സ്‌കൗട്ടില്‍ ചേർന്ന് ശേഷം സ്കൂളിലെ ആദ്യ രാജ്യപുരസ്‌കാര്‍ ബഹുതിക്ക് അര്‍ഹാനായത് അജിത്താണ്. രാഷ്ട്രപതി സ്കൗട്ട്സ് അവാർഡിന് ആ കാലഘട്ടത്തിൽ അർഹനായെങ്കിലും ചില കാരണത്താൽ ആ അംഗീകാരം നഷ്ടമായത് ഇന്നും വേദനിക്കുന്ന ഓർമ്മയാണ്.

നല്ല ഒരു അഭിനേതാവ് കൂടിയ അജിത്ത് ശ്രീമൂലനഗരം മോഹനന്റെ അനുഷ്ഠാനം ഇബ്രാഹിംവെങ്ങരയുടെ പെരുന്തി എന്ന നാടകത്തില്‍ ചെയ്ത ശ്രദ്ധേയമായ വേഷം അദ്ദേഹം ഇന്നും ഓര്‍ക്കുന്നു. നിരവധി നാടകത്തിലും തെരുവ് നാടകത്തിലും പല ക്ലബ്ബ് കൾക്ക് വേണ്ടി അവതരിപ്പിച്ചു. യാതൊരു പ്രതിഫലേച്ഛയുമില്ലാതെ എകാഭിനയും, മിമിക്രി,കഥാപ്രസംഗം, എന്നിവയില്‍ ഒരുപാട് കുട്ടികൾക്ക് പരിശീലനവും കൊടുത്തു.

ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണലിന്റെ പാലക്കുന്ന് ചാപ്റ്ററില്‍ ജൂനിയര്‍ ജേസിയായി ചേര്‍ന്ന ഇദ്ദേഹം പ്രഭത്ഭരായ പല പരിശീലകരുടെയും ക്ലാസ്സുകളില്‍ ആകൃഷ്ടനായി ട്രെയിനിംഗ് മേഖലയിലേക്ക് പ്രവേശിച്ചു. പാലക്കുന്ന് ജേസീസിന്റെ നിരവധി ഭാരവാഹിയായും പ്രവര്‍ത്തിച്ചു. നിരവധി തവണ ഔട്ട് സ്റ്റാൻഡിങ് ജെസി ആയും തെരഞ്ഞെടുത്തു. ജേസീസ് ഇന്റര്‍നാഷണലിന്റെ മേഖലാ പരിശീലകനായി. ഇപ്പോൾ 25 ആം വർഷത്തിൽ എത്തിനിൽക്കുന്ന ജെസിഐ പാലക്കുന്നിന്റെ ഊർജ്ജസ്വലനായ പ്രസിഡന്റ് ആണ്.20 വർഷത്തിലേറെയായി ഈ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നു. ഒരു പതിറ്റാണ്ടിലധികമായി കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലയിലെ കുട്ടികളുടെ സ്‌പെഷ്യല്‍ ട്രെയിനര്‍ എന്ന നിലയില്‍ പരിശീലനപരിപാടികള്‍ സംഘടിപ്പിച്ചുവരുന്നുണ്ട്. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ വിഷയങ്ങളിൽ ട്രെയിനിംഗ് ക്ലാസ്സുകള്‍ സംഘടിപ്പിക്കാന്‍ അജിത്ത് കളനാടിന് സാധിച്ചു. റോവര്‍ സ്കൗട്ട്സ് വിഭാഗത്തില്‍ സംസ്ഥാനത്തെ മികച്ച 289 ചന്ദ്രഗിരി റോവർ ക്രൂവിന്റെ ലീഡറായ അജിത്ത് റോവര്‍ വിഭാഗത്തില്‍  ലീഡറിനുള്ള ദേശീയ ബഹുമതി ഹിമാലയ വുഡ് ബാഡ്ജ് നേടിയ കാസര്‍ഗോഡ് ജില്ല അസോസിയേഷൻ ആദ്യലീഡര്‍ കൂടിയാണ്. സ്കൗട്ട് വിഭാഗം ജില്ലാ ഓർഗനൈസിങ് കമ്മീഷണർ ആയി സേവനം ചെയ്ത ഇദ്ദേഹം ഇപ്പോൾ കാസർകോട് ജില്ലാ റോവർ വിഭാഗം ഹെഡ് ക്വർട്ടർസ് കമ്മീഷണർ ആണ്.2021 ലെ ലോങ്ങ് സർവീസ് അവാർഡ് നേതാവാണ്.

ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ  ജില്ലയിലെ പ്രമുഖഏജന്റുമാരില്‍ ഒരാള്‍ കൂടിയാണ് അജിത്ത്. രണ്ടുപതിറ്റാണ്ടിലധികമായി ഇന്‍ഷൂറന്‍സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന അജിത്ത് പത്തൊമ്പത് വര്‍ഷം കോടിപതി ബഹുമതിക്ക് അര്‍ഹനായി. ഒരുവര്‍ഷം ട്രിപ്പിള്‍ കോടിപതി ബഹുമതിയും നേടിയ അജിത്തിന്റെ കഠിനാദ്ധ്വാനവും ചിട്ടയായ പ്രവര്‍ത്തനവും കൊണ്ട് യുവസംരംഭകര്‍ക്ക് എന്നും മാതൃകയാണ്. 

പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയായ അജിത്ത്  വൃക്ഷത്തൈകള്‍ പച്ചുപിടിപ്പിച്ചും, വിതരണം ചെയ്തും യുവതലമുറക്ക് മാതൃകപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട്. ക്ഷേത്രങ്ങളോട് ചേന്ന് ഒഴിഞ്ഞ് കിടക്കുന്ന പ്രദേശങ്ങളില്‍ ജന്മനക്ഷത്രമരങ്ങള്‍ നടുന്ന പ്രവര്‍ത്തനവുമായി ഇപ്പോഴും മുമ്പോട്ട് പോകുന്നു.

മികച്ച ഒരു സംഘാടകന്‍ കൂടിയായ അജിത്ത് ജില്ലയിലെ വിവിധ മെഗാപരിപാടികളുടെ ഓര്‍ഗനൈസര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതിനിടിയില്‍ നിരവധി പുരസ്‌കാരങ്ങളും അവാര്‍ഡുകളും ഇദ്ദേഹത്തെ തേടിയെത്തി. തപസ്യയുടെ വിദ്യാസാരഥി പുരസ്‌കാരം, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് ലോങ് സര്‍വ്വീസ് അവാര്‍ഡ് എന്നിവ കേവലം ഉദാഹരണം മാത്രം.നിരവധി ക്ലബ്ബുകളും കൂട്ടായ്മകളും അജിത്തിനെ കലാ സാംസ്കാരിക രംഗത്തെ മികവിനെ കണ്ടറിഞ്ഞ് ആദരിച്ചിട്ടുണ്ട്. അറിയപ്പെട്ട കലാകേന്ദ്രമായ ചന്ദ്രഗിരി കൈരളികലാകേന്ദ്രത്തെ ദീർഘകാലം നയിച്ചിരുന്ന വ്യക്തിയാണ്. നന്മ ഉദുമ മേഖല സെക്രട്ടറി ചെമ്പരിക്ക സ്‌കൂള്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന സാരഥി,പാലക്കുന്ന് അംബിക കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ജനറൽ സെക്രട്ടറി, കീഴൂർ ശ്രീ കളരി അമ്പലം സെക്രട്ടറി ഇങ്ങിനെ പോകുന്നു ഉത്തരവാദിത്വങ്ങൾ. 

 നല്ലൊരു സ്റ്റുഡന്‍സ് കൗണ്‍സിലര്‍ കൂടിയായ പഠനവൈകല്ല്യമുള്ള കുട്ടികള്‍ക്ക് സൗജന്യമായി നിര്‍ദ്ദേശങ്ങള്‍ നല്‍കി അവരെ മുഖ്യധാരയില്‍ എത്തിക്കുന്ന ശ്രദ്ധേയമായ പ്രവര്‍ത്തനം കൂടി ഏറ്റെടുത്ത് നടത്തുന്നുണ്ട്.സ്കൗട്ട്സ് ഗൈഡ്‌സ്, NSS, SPC കുട്ടികളുടെ ഏറെ ഇഷ്ടമുള്ള വ്യക്തിത്വ വികസന പരിശീലകൻ ആണ് .ഒട്ടുമിക്ക വിദ്യാലയങ്ങളിലും പരിശീലനം കൊടുക്കാൻ അജിത്തിന് സാധിച്ചിട്ടുണ്ട്.

എത്രയോ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് എന്നും മുന്നിൽ നിന്ന് നയിച്ച നാട്ടിലെ ശ്രദ്ധേയനായ കാരുണ്യപ്രവർത്തകണകൂടിയാണ്.

കോവിഡ് കാലത്ത് സധൈര്യം ജില്ലയിൽ നിറഞ്ഞു നിന്ന കോവിഡ് പോരാളിയാണ്.ഇപ്പോഴും ഈ സേവനം തുടർന്നുകൊണ്ടിരുന്നു.

എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നിര്‍ലോഭമായ സഹായസഹകരങ്ങള്‍ നല്‍കുന്ന ജിജിസുധാകരനാണ് ഭാര്യ (കാഞ്ഞങ്ങാട് PWD ഹെഡ് ക്ലര്‍ക്ക്) 

മക്കള്‍: എ.കെ. അഭിനന്ദ്(GHSS ഉദുമ)എ.കെ. അനിരുദ്ധ്(GLPS ഉദുമ)  വിദ്യാര്‍ത്ഥികളാണ്.

The post അജിത്ത് കളനാട്. appeared first on Welcome to Jeevitha.org.

]]>
https://jeevitha.org/%e0%b4%85%e0%b4%9c%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b4%b3%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d/feed/ 0 26
വിജയകുമാര്‍.കെ.ബി. വെള്ളിക്കോത്ത് https://jeevitha.org/%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%95%e0%b5%81%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d-%e0%b4%95%e0%b5%86-%e0%b4%ac%e0%b4%bf-%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf/ https://jeevitha.org/%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%95%e0%b5%81%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d-%e0%b4%95%e0%b5%86-%e0%b4%ac%e0%b4%bf-%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf/#respond Sat, 11 May 2024 06:27:41 +0000 https://jeevitha.org/?p=19 സര്‍ക്കാര്‍ സേവന രംഗത്തും ഒപ്പം കായിക രംഗത്തും സുത്യര്‍ഹമായ നേട്ടങ്ങള്‍ കൈവരിച്ച ശ്രീ. കെ. ബി വിജയകുമാര്‍ വെള്ളിക്കോത്ത്, കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് മുച്ചിലോട്ട് ഗവ.എല്‍.പി. സ്‌കൂള്‍ പ്രധാന അധ്യാപകനായ കായക്കീല്‍ ശ്രീ കെ.ബി രാമന്‍ മാസ്റ്ററുടെയും അത്തിരവളപ്പില്‍ ചിറ്റേയി അമ്മയുടെയും…

The post വിജയകുമാര്‍.കെ.ബി. വെള്ളിക്കോത്ത് appeared first on Welcome to Jeevitha.org.

]]>
സര്‍ക്കാര്‍ സേവന രംഗത്തും ഒപ്പം കായിക രംഗത്തും സുത്യര്‍ഹമായ നേട്ടങ്ങള്‍ കൈവരിച്ച ശ്രീ. കെ. ബി വിജയകുമാര്‍ വെള്ളിക്കോത്ത്, കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് മുച്ചിലോട്ട് ഗവ.എല്‍.പി. സ്‌കൂള്‍ പ്രധാന അധ്യാപകനായ കായക്കീല്‍ ശ്രീ കെ.ബി രാമന്‍ മാസ്റ്ററുടെയും അത്തിരവളപ്പില്‍ ചിറ്റേയി അമ്മയുടെയും അഞ്ച് മക്കളില്‍ ഇളയ മകനായി 1948 ഡിസംബര്‍ 18 ന് ഭൂജാതനായി.  വെള്ളിക്കോത്ത് എല്‍.പി.സ്‌കൂളില്‍നിന്നാണ് പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഹരിശ്രീ കുറിച്ചത്. തുടര്‍ന്ന് കാസര്‍ഗോഡ് ജില്ലയിലെ പ്രശസ്തമായ ദുര്‍ഗ്ഗാഹയര്‍ സെക്കന്ററില്‍ സ്‌കൂളില്‍ നിന്ന് ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. പഠനസമയത്ത് തന്നെ തന്റെ ഇഷ്ടവിനോദമായ വോളിബോള്‍ കളിയിലൂടെ ഒഴിവ് വേളകള്‍ ആനന്ദകരമാക്കി. വോളിബോള്‍ കളിയോടുള്ള അടങ്ങാത്ത അഭിനിവേശം ഇദ്ദേഹത്തെ ഹൈസ്‌കൂള്‍ പഠനകാലത്ത് തന്നെ (196768) സ്‌കൂള്‍ സ്പോര്‍ട്സ് ക്യാപ്റ്റനായിതെരഞ്ഞെടുക്കപ്പെട്ടു. കാസര്‍ഗോഡ് വെച്ച് നടന്ന ജില്ലാ സ്‌കൂള്‍ വോളിബോള്‍ കളിയില്‍ പങ്കെടുക്കുകയും ചെയ്തു. സഹോദരിമാരയ ശാരദടീച്ചര്‍,  കെ.ബി സുശീല പാലക്കുന്ന്, സഹോദരന്മാരായ ഹെല്‍ത്ത് സര്‍വ്വീസ് ഉദ്യോഗസ്ഥനായ കെ.ബി. കുഞ്ഞികൃഷ്ണന്‍, പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ് ജീവനക്കാരന്‍ കെ.ബി. ഗോപാലന്‍ എന്നിവര്‍ ഇദ്ദേഹത്തിന്റെ കായിക രംഗത്തുള്ള അഭിരുചിക്ക് നിര്‍ലോഭമായ പ്രോത്സാഹനം അക്കാലത്ത് തന്നെ വീട്ടില്‍നിന്ന് നല്‍കിയിരുന്നു.

     കൊയ്ത്തൊഴിഞ്ഞ നെല്‍പ്പാടങ്ങളിലും ഒഴിഞ്ഞ് കിടക്കുന്ന ഗ്രാമ പറമ്പുകളിലും കൊച്ചു കൂട്ടുകാര്‍കെക്കാപ്പം വോളിബോള്‍ കളി പെയ്തമര്‍ന്നപ്പോള്‍ അതിന്റെ അമരത്ത് നില്‍ക്കാനും, പിന്നീട് ജില്ലാതലം മുതല്‍ സംസ്ഥാനതലം വരെയുള്ള ടീംമിനെ നയിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. അജാനൂര്‍ സ്പോര്‍ട്സ്  റ്റീമില്‍ നിന്ന് തന്നെ ജില്ല വൈസ് ക്യാപ്റ്റന്‍, ജില്ലാ ക്യാപ്റ്റന്‍ പദവികള്‍ വഹിക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു. വോളിബോള്‍ എന്ന ജനകീയ കായിക വിനോദത്തിന്റെ ചരിത്രത്തിലേക്ക് വിരലോടിച്ചാല്‍ – വില്യം ജി. മോര്‍ഗന്‍ എന്ന അമേരിക്കന്‍ കായികാധ്യാപകനാണ് ഈ കായികവിനോദത്തിന്റെ ഉപജ്ഞാതാവ് 1895ല്‍ ആണ് വോളീബോളിന്റെ പ്രാഥമികരൂപം ആദ്യമായി ഉരുത്തിരിഞ്ഞുവന്നത്. 1947 മുതല്‍ അന്താരാഷ്ട്ര വോളീബോള്‍ ഫെഡറേഷന്‍ വോളീബോളിന്റെ നിയമങ്ങളേയും ഘടനയേയും സംരക്ഷിക്കുകയും പുതുക്കുകയും ചെയ്യുന്ന സംഘടനയാണ്.1921ല്‍ മദ്രാസ് വൈ.എം.സി.എ ആണ് വോളീബോളിനെ ഇന്ത്യയിലെത്തിച്ചത്. അക്കാലത്തു തന്നെ വോളീബോള്‍ കേരളത്തിലും എത്തിയിരുന്നു. 1956 ആയപ്പോഴേക്കും വോളീബോള്‍ കേരളത്തില്‍ ജനകീയമായി. കേരളത്തിലെ വ്യത്യസ്തമായ ഭൂപ്രകൃതിയില്‍ കളിക്കാന്‍ കുറച്ചു സ്ഥലം മതിയെന്ന സൗകര്യമാണ് കേരളത്തില്‍ ഈ കളി ജനകീയമാകാന്‍ പ്രധാന കാരണം. വോളീബോള്‍ ലോകത്തില്‍ ഇന്ത്യക്ക് ഒരു സ്ഥാനമുണ്ടാകാന്‍ കാരണം കേരളം, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ കളിക്കാരുമാണ്. ജിമ്മി ജോര്‍ജ്ജ്, ജോസഫ് പപ്പന്‍ കേരളത്തിലെ ഏറ്റവും മികച്ച വോളീബോള്‍ കളിക്കാരില്‍പ്പെടുന്നു.

    ശ്രീ. വിജയകുമാര്‍  പഠനത്തിന് ശേഷം  ലോവര്‍ഡിവഷന്‍ ക്ലാര്‍ക്കായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ മൈനര്‍ ഇറിഗേഷനില്‍ കണ്ണൂരില്‍ 1973 ഡിസംബര്‍ മുതല്‍ 1974 മാര്‍ച്ച് വരെയുള്ള കാലയളവിലും, 1975 ഏപ്രില്‍ മുതല്‍  നവംബര്‍ വരെ കാസര്‍ഗോഡ് താലൂക്കിലും താല്‍ക്കാലികമായി സേവനം അനുഷ്ഠിച്ചു.

     1968-ല്‍ തന്റെ സ്‌കൂള്‍ ടീമിന് വേണ്ടി കളിച്ച് വിജയതിലകം അണിയും മുമ്പേ ഗ്രാമീണടീമായ അജാനൂരിന് വേണ്ടി കടുത്ത പോരാട്ടങ്ങളിലൂടെ നിരവധി വിജയങ്ങള്‍ കൈവരിക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. തുടര്‍ച്ചയായി അജാനൂര്‍ ക്ലബ്ബിന് വേണ്ടി നിരവധി തവണ ജഴ്സിയണിഞ്ഞ് ടീമിനെ നയിക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. 

അജാനൂര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് തലശ്ശേരിയില്‍ വെച്ച് നടന്ന കണ്ണൂര്‍ ജില്ലാ ചാമ്പ്യന്‍ഷിപില്‍ 1972 ല്‍ വിജയകുമാറിന് ജില്ലയിലെ ഏറ്റവും മികച്ച ഡിഫന്‍ഡര്‍, 1973,1974 വര്‍ഷങ്ങളില്‍ ജില്ലാ വൈസ് ക്യാപ്റ്റന്‍ പദവിയും, 1975 ല്‍ ജില്ലാ ക്യാപ്റ്റന്‍ പദവിയും വഹിച്ചു.

    1973 മുതല്‍ 75 വരെ യുള്ള വര്‍ഷങ്ങളില്‍ കണ്ണൂരില്‍ വെച്ച് നടന്ന ജില്ലാ മെയ്ദിന സ്പോട്സ് ഫെസ്റ്റിവലില്‍ വോളിബോള്‍ മത്സരത്തില്‍ വിജയകുമാര്‍ ക്യാപ്റ്റനായുള്ള തൊഴിലാളികളുടെ സ്പോര്‍ട്സ് ടീമാണ് വിജയതിലകം അണിഞ്ഞത്. കൂടാതെ 1973 ല്‍ തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന മെയ്ദിന സ്പോര്‍ട്സ് ഫെസ്റ്റിവലില്‍ വോളിബോളില്‍ രണ്ടാം സ്ഥാനം നേടിയ കണ്ണൂര്‍ജില്ലയിലെ കളിക്കാരനായും വിജയകുമാര്‍ രംഗത്ത് ഉണ്ടായിരുന്നു. 1975 ല്‍ പത്തനംതിട്ടിയിലെ വെച്ച് നടന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ കണ്ണൂര്‍ ജില്ലാ ടീമിനെ നയിച്ചതും ഇദ്ദേഹമായിരുന്നു. പാല എം.എല്‍.എ മാണി സി കാപ്പന്‍ കോട്ടയം ജില്ല ക്യാപ്റ്റനായും മത്സരം അരങ്ങേറിയിരുന്നു. രണ്ടു പേരും ഡിഫന്റര്‍ മാര്‍ ആയിരുന്നു. 

    1972 ല്‍ കോഴിക്കോട് മാനാഞ്ചിറയില്‍ വെച്ച് വോളിബോള്‍ രംഗത്ത് ഇതിഹാസം എന്നറിയപ്പെട്ട ജിമ്മിജോര്‍ജ്ജിന്റെ ടീമിനെതിരെ തീപ്പൊരിപാറുന്ന പോരാട്ടം കാഴ്ചവെച്ച ഐതിഹാസികമായ മത്സരത്തിന്റെ അമരത്ത് ശ്രീ. വിജയകുമാര്‍ ആയിരുന്നു. അന്നത്തെ മാധ്യങ്ങളില്‍ ഏറെ ശ്രദ്ധേയമായ വാര്‍ത്തയും ഇതായിരുന്നു. 1977 ല്‍ ഒക്‌ടോബര്‍ 8 മുതല്‍ 14 വരെ തിരുവനന്തപുരം എസ്.എ.പി. ക്യാമ്പില്‍ വെച്ച് നടന്ന കേരള സ്‌പോര്‍ട്‌സ് മീറ്റില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നും ജിമ്മിജോര്‍ജ്ജിന്റെ ജ്യേഷ്ഠനായ ജോസ് ജോര്‍ജ്ജ് എസ് .ഐ സാറിന്റെ  കൂടെ വോളിബോള്‍ കളി അറ്റന്റ് ചെയ്തതും ഇദ്ദേഹം മറക്കാനാവാത്ത ഒരു അനുഭവമായി മനസ്സില്‍ സൂക്ഷിക്കുന്നു. തന്റെ വോളിബോള്‍ കോച്ചുകളില്‍ ഇദ്ദേഹം ഇന്നും ഓര്‍മ്മിക്കുന്ന രണ്ട് നാമധേയങ്ങളാണ് ശ്രീ. എം.കെ. മുകുന്ദന്‍ നമ്പ്യാര്‍, ശ്രീ. വി. ജെ. വര്‍ഗ്ഗീസ്. 

    കളിക്കളത്തിലെ ഏറെ ശ്രദ്ധിക്കപ്പെട്ട പ്രകടനം വിജയകുമാറിനെ പോലിസ് സേനയിലേക്കുള്ള വാതായനങ്ങള്‍ തുറക്കപ്പെട്ടു. 1976ല്‍ കണ്ണൂര്‍ ജില്ലയില്‍ പോലീസ് കോണ്‍സ്റ്റബിളായി നിയമിതനായി. താന്‍ എത്തിപ്പെട്ട മേഖലയായ ക്രമസാധന പാലനത്തിലുടെ സുത്യര്‍ഹമായ സേവനങ്ങള്‍ അനുഷ്ഠിക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. കാസര്‍ഗോഡ് പ്രദേശത്ത് നടന്ന വന്‍ മയക്ക് മരുന്ന് വേട്ടയിലെ അംഗമായിരുന്നു ഇദ്ദേഹം. പോലീസ് സേന പ്രത്യേക ക്യാഷ് അവാര്‍ഡ് നല്‍കി ഇദ്ദേഹത്തെ ആദരിച്ചിരുന്നു. കാഞ്ഞങ്ങാട് നഗരത്തിന് അടുത്ത് ഒരുദിവസം നൈറ്റ് പ്രെടോളിംഗ് നടത്തികൊണ്ടിരിക്കുമ്പോള്‍ ഒരു ഹോട്ടല്‍ കത്തിനശിക്കുന്നത് കാണാനിടയായി. അര മണിക്കൂറിലധകം നീണ്ട പ്രയന്തത്തിനൊടുവില്‍ തീയയണച്ച് കാഞ്ഞങ്ങാട് നഗരത്തെ തന്നെ അക്ഷരാര്‍ത്ഥത്തില്‍ വന്‍ദുരന്തത്തില്‍ നിന്നും രക്ഷപ്പെടുത്തിയ പോലീസ് സംഘത്തില്‍ വിജയകുമാറിന്റെയും സക്രിയ സാന്നിധ്യം ഉണ്ടായിരുന്നു. 1987 ഒക്റ്റോബറില്‍ കാഞ്ഞങ്ങാട് വഴി  അനധികൃതമായി കടത്തികൊണ്ടുപോവുകയായിരുന്ന 7800 ലിറ്റര്‍ സ്പിരിറ്റ് കള്ളകടത്ത് സംഘത്തെ അതിസാഹസികമായി പിടികൂടിയ പോലീസ് സംഘത്തിലും വിജയകുമാറും ഉണ്ടായിരുന്നു. പോലീസ് സേനയുടെ പ്രത്യേകമായ അഭിനന്ദവും ക്യാഷ് അവാര്‍ഡ് നല്‍കി അന്നും ആദരവ് ലഭിച്ചിരുന്നു. ബേക്കല്‍ സ്റ്റേഷില്‍ ജോലിചെയ്യവേ നാല് വര്‍ഷക്കാലം പോലീസ് സേനയെ വെട്ടിലാക്കി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടി പ്രത്യേകം പ്രശംസയ്ക്ക് അര്‍ഹനായി. പോലീസ് ഡിപ്പാര്‍ട്ട് മെന്റിന്റെ രഹസ്യാന്വേഷണ വിഭാഗത്തിലും ഇദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു.   

    കാസര്‍ഗോഡ് ജില്ലയിലെ കുമ്പള പോലീസ് സ്റ്റേഷനില്‍ നിന്നും അസിസ്റ്റന്റ് സബ്ബ് ഇന്‍സ്പെക്ടര്‍ ആയി സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചശേഷവും, തന്റെ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്ന ഇഷ്ട കായിക വിനോദമായ വോളിബോളിനെ ഒഴിച്ച് നിര്‍ത്തിയില്ല. ഒരു നല്ല സ്പോര്‍ട്സ് പ്രേമിയായി ഇന്നും വോളിബോള്‍ കളിക്ക് സര്‍വ്വ പിന്തുണയും സഹകരണവും നല്‍കി വരുന്നു.

    മാതൃകാപരമായ ജീവിതത്തിന്റെ ഉദാത്തമായ ദൃഷ്ടാത്തമായിരുന്നു ശ്രീ. വിജയകുമാര്‍. തന്റെ ജീവിത്തില്‍ നടക്കുന്ന സകലസംഭവികാസങ്ങളും ഡയറി കുറിപ്പുകളിലൂടെ സൂക്ഷിക്കുന്ന സ്വഭാവം അദ്ദേഹത്തിന് ഉണ്ടായിരുന്നു. അതായത് അത് ഇന്നും തുടര്‍ന്ന് പോകുന്നു. 1973 ല്‍ തുടങ്ങിവച്ച ഈ കര്‍ത്തവ്യത്തില്‍ അദ്ദേഹം ഇപ്പോഴും വ്യാപൃതനാണ്. തന്റെ ജീവിത്തിന്റെ വിജയത്തിന് ഇത് ഒരു മുതല്‍കുട്ടാണെന്ന് അദ്ദേഹം ഇപ്പോഴും അടിയുറച്ച് വിശ്വസിക്കുന്നു. ഒരു പക്ഷേ ഒന്നിനും സമയം ഇല്ലെന്ന് പരിതപിക്കുന്ന പുതുതലമുറയ്ക്ക് ഇത് ഒരു മാതൃകതന്നെയാണ് അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകള്‍ എന്ന് നിസ്സംശയം പറയാം. ചിട്ടയായ ജീവിത വിജയത്തിന് ടൈംമാനേജ്മെന്റ്  അത്യാവശ്യമാണെന്ന് അദ്ദേഹം അടിയറച്ച് വിശ്വസിക്കുന്നു.

    തന്റെ പ്രഥാനപ്പെട്ട കളികള്‍ക്ക് ഉപയോഗിച്ചിരിക്കുന്ന ജഴ്സികള്‍ ഓരോന്നും അതിന്റെ തനിമ നഷ്ടപ്പെടുത്താത്തവിധം ഓര്‍മ്മയുടെ ആല്‍ബത്തിലല്ലാതെ യാഥാര്‍ത്ഥ്യത്തിന്റെ ശേഷിപ്പുകളായി സൂക്ഷിപ്പില്‍ ഇന്നും അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. കളിച്ചു നേടിയ വിജയങ്ങള്‍ ഓര്‍മ്മയുടെ നിധിപേടകങ്ങളിലെന്നപോലെ സൂക്ഷിപ്പുകളില്‍ ഉള്ള വ്യക്തിത്വങ്ങളില്‍ അപൂര്‍വ്വമാണ് ഇദ്ദേഹം. ഒപ്പം തന്റെ നേട്ടങ്ങള്‍ പകര്‍ത്തിയ മാധ്യമങ്ങളുടെ കുറിപ്പുകളും അദ്ദേഹത്തിന്റെ ശേഖരങ്ങളില്‍ ഒരു നിധിപോയെ ഈ സ്പോട്സ് പ്രേമി കാത്തു സൂക്ഷിക്കുന്നു.

    2013 ല്‍ കാസര്‍ഗോഡ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ 40 വയസ്സിന് മുകളില്‍  പ്രായമുള്ള മുന്‍ കാല കായിക താരങ്ങളെ ആദരിക്കുന്ന ചടങ്ങിലേക്ക് കായിക രംഗത്തെ നേട്ടങ്ങള്‍ പരിഗണിച്ച് നീലേശ്വരം കാര്യങ്കോട്ട് നടന്ന ചടങ്ങില്‍ ശ്രീ. വിജയകുമാറിനെ ആദരിക്കുകയുണ്ടായി. ഇതിന് പുറമെ നിരവധി ആദരവുകളും, അഭിനന്ദനങ്ങളും ഈ സ്പോര്‍ട്സ് താരത്തെ തേടിയെത്തിയിരുന്നു. നിരവധി പുരസ്‌കാരങ്ങളും ആദരവുകളും ഏറ്റുവാങ്ങിയ ഇദ്ദേഹം ഇന്നും അഭിമാനത്തോടെ ഓര്‍ക്കുന്നത് മുന്‍ സംസ്ഥാന വോളീ ബോള്‍ പ്രസിഡന്റ് സി.എച്ച് ഭരതന്‍ സാറെയും, കേരള പൊലീസ് സ്‌പോര്‍ട്‌സ് ഓഫീസര്‍ ജി കരുണാകര കുറുപ്പ്, തലശ്ശേരി ഡി.വൈ.എസ്പി. മാത്യൂ സാര്‍, മുന്‍ ആരോഗ്യ മന്ത്രി എന്‍.കെ. ബാലകൃഷ്ണന്‍, മുന്‍ പാര്‍ലമെന്റ് അംഗം പി. കരുണാകരന്‍, അജാനൂര്‍ ക്ലബ്‌ന്റെ ആദ്യ പ്രസിഡന്റ് അഡ്വ: കെ. പുരുഷോത്തമന്‍ എന്നിവരില്‍ നിന്നും ഏറ്റുവാങ്ങിയ പുരസ്‌കാരങ്ങളും മറക്കാനാവാത്തതാണെന്ന് ഇദ്ദേഹം സ്വാഭിമാനം സ്മരിക്കുന്നു. 

    ഇപ്പോള്‍ വെള്ളിക്കോത്തുള്ള വിജയ് നിവാസില്‍ വിശ്രമ ജീവതം നയിക്കുന്ന ഇദ്ദേഹം നല്ല ഒരു സ്പോര്‍ട്സ് പ്രേമി എന്നതിലുപരിയായി മാതൃകാപരമായ ജീവിതത്തിന്റെ ഉടമകൂടിയാണ്. പുതിയ തലമുറയെ ഒരു മാറാവ്യാഥി എന്ന പോലെ പിടികൂടിയിരിക്കുന്ന പുകവലി, മദ്യപാനം തുടങ്ങി എല്ലാ സാമൂഹ്യ ദുരാചാരങ്ങളെയും എതിര്‍ക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു.  ഭാര്യ വത്സല എ.കെ.യാണ്. മക്കള്‍ സീന കെ.ബി, സജിന.കെ.ബി. ഇവരുടെ ഭര്‍ത്താക്കന്‍മാര്‍ പ്രസാദ്, ഷനൂജ് എന്നിവരാണ്. 

വിജയ് നിവാസ്, വെള്ളിക്കോത്ത്

അജാന്നൂര്‍ പോസ്റ്റ്, ആനന്ദാശ്രമം വഴി

കാസര്‍ഗോഡ് ജില്ല- കേരള

ഫോണ്‍ : 9446016622

വിലാസം

കെ.ബി. വിജയകുമാര്‍

The post വിജയകുമാര്‍.കെ.ബി. വെള്ളിക്കോത്ത് appeared first on Welcome to Jeevitha.org.

]]>
https://jeevitha.org/%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%95%e0%b5%81%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d-%e0%b4%95%e0%b5%86-%e0%b4%ac%e0%b4%bf-%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf/feed/ 0 19