Uncategorized Archives - Welcome to Jeevitha.org https://jeevitha.org/category/uncategorized/ Explore your life with Jeevitha.org Wed, 17 Jul 2024 08:49:54 +0000 en-US hourly 1 https://wordpress.org/?v=6.7.1 https://i0.wp.com/jeevitha.org/wp-content/uploads/2024/05/cropped-adbizindia.png?fit=32%2C32&ssl=1 Uncategorized Archives - Welcome to Jeevitha.org https://jeevitha.org/category/uncategorized/ 32 32 126488577 സുമവാസുദേവന്‍ നായര്‍ https://jeevitha.org/%e0%b4%b8%e0%b5%81%e0%b4%ae%e0%b4%b5%e0%b4%be%e0%b4%b8%e0%b5%81%e0%b4%a6%e0%b5%87%e0%b4%b5%e0%b4%a8%e0%b5%8d-%e0%b4%a8%e0%b4%be%e0%b4%af%e0%b4%b0%e0%b5%8d/ https://jeevitha.org/%e0%b4%b8%e0%b5%81%e0%b4%ae%e0%b4%b5%e0%b4%be%e0%b4%b8%e0%b5%81%e0%b4%a6%e0%b5%87%e0%b4%b5%e0%b4%a8%e0%b5%8d-%e0%b4%a8%e0%b4%be%e0%b4%af%e0%b4%b0%e0%b5%8d/#respond Wed, 17 Jul 2024 08:46:47 +0000 https://jeevitha.org/?p=249 ആലപ്പുഴ ജില്ലയിലെ ഹരിപ്പാടാണ് സുമ വാസുദേവന്‍ നായരുടെ ജന്മസ്ഥലം. ഹരിപ്പാടിനടുത്തുള്ള കുമാരപുരം എന്ന ഗ്രാമത്തിലെ ഗ്രാമണച്ഛായില്‍ വളര്‍ന്നഅവര്‍ക്ക് വളരെ ചെറുപ്പം മുതല്‍ തന്നെ ഉള്ളിന്റെ ഉള്ളില്‍ സഹിതഭാവന ഉണ്ടായിരുന്നുവെങ്കിലും അവ പ്രകടമാക്കാന്‍ ദീര്‍ഘകാലം വേണ്ടിവന്നു. പ്രകൃതി രമണീയമായ ആ ഗ്രാമത്തില്‍ അനന്തപുരം…

The post സുമവാസുദേവന്‍ നായര്‍ appeared first on Welcome to Jeevitha.org.

]]>
ആലപ്പുഴ ജില്ലയിലെ ഹരിപ്പാടാണ് സുമ വാസുദേവന്‍ നായരുടെ ജന്മസ്ഥലം. ഹരിപ്പാടിനടുത്തുള്ള കുമാരപുരം എന്ന ഗ്രാമത്തിലെ ഗ്രാമണച്ഛായില്‍ വളര്‍ന്നഅവര്‍ക്ക് വളരെ ചെറുപ്പം മുതല്‍ തന്നെ ഉള്ളിന്റെ ഉള്ളില്‍ സഹിതഭാവന ഉണ്ടായിരുന്നുവെങ്കിലും അവ പ്രകടമാക്കാന്‍ ദീര്‍ഘകാലം വേണ്ടിവന്നു. പ്രകൃതി രമണീയമായ ആ ഗ്രാമത്തില്‍ അനന്തപുരം എന്ന കൊട്ടാരമുണ്ട്. ഏക്കറുകളോളം പരന്നുകിടക്കുന്ന ഭൂമിയില്‍ കൊട്ടാര കെട്ടുകളുടെ സമുച്ചയങ്ങളും ആരാധനാലയങ്ങളും കുളങ്ങളും കാവുകളും. പലതരം കലകളുടെ ഈറ്റില്ലവുമായിരുന്നു. ഈ കൊട്ടാരങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നതുകൊണ്ടാവാം സുമവാസുദേവിന് എഴുതുവാനുള്ള ഒരു വാസന ഉരുത്തിരിഞ്ഞത്. കഥകളുറങ്ങുന്ന കൊട്ടാരക്കെട്ടുകളിലൂടെ ജീവിതത്തിന്റെ ആദ്യ ഘട്ടങ്ങള്‍ തരണം ചെയ്തുപോന്നപ്പോഴും മനസ്സില്‍ ഒരുപാട് ആശയങ്ങള്‍ ഉണ്ടായിരുന്നു.കേരള കാളിദാസ കേരള വര്‍മ്മ മെമ്മോറിയല്‍ ഹൈ സ്‌കൂളില്‍ പ്രൈമറി വിദ്യാഭ്യാസവും ഹരിപ്പാട് ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നിന്ന് ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. ടി.കെ മാധവാ മെമ്മോറിയല്‍ കോളേജില്‍ നിന്ന് പ്രീഡിഗ്രി പൂര്‍ത്തിയാക്കി. ഇരുപത്തിയൊന്നാം വയസ്സില്‍ മണ്ണാറശ്ശാല ക്ഷേത്രത്തിനടുത്തുള്ള താമരശ്ശേരില്‍ എന്ന കുടുംബത്തേക്ക് വിവാഹിതയായി. ഭര്‍ത്താവ് വാസുദേവന്‍ നായര്‍. രണ്ട് പെണ്‍കുട്ടികള്‍ . ദേവി, ശ്രീലക്ഷ്മി. ചെറുമകള്‍ തീര്‍ത്ഥ . മരുമകന്‍ – കണ്ണന്‍.
കഥകള്‍ ഉറങ്ങുന്ന മണ്ണാറശ്ശാല ഇല്ലം. ഏക്കറുകളോളം വ്യാപിച്ചു കിടക്കുന്ന കാവുകള്‍ ക്ഷേത്ര നവീകരണത്തിന്റെ ഭാഗമായി കുറെ വെട്ടിനശിപ്പിക്കപ്പെട്ടു. കേരളത്തില്‍ നാഗാരാധന നടത്തുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഏറ്റവും പ്രശസ്തമാണല്ലോ മണ്ണാര്‍ശാല.
പ്രകൃതിയും മനുഷ്യനും ഇഴ ചേര്‍ന്ന ആത്മബന്ധം വിളിച്ചറിയിയ്ക്കുന്ന ഐതിഹ്യമുണര്‍ത്തുന്ന പുരാതന ക്ഷേത്രം. സ്ത്രീ പൂജാരിണിയായ ഏക ക്ഷേത്രം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള വൃക്ഷങ്ങളും വള്ളിപ്പടര്‍പ്പുകള്‍ കെട്ടുപിണയുന്ന ലതാദികളും സൂര്യപ്രകാശം അരിച്ചിറങ്ങുന്ന കാവുകളും വേനല്‍ക്കാലത്തു പോലും ജലസമൃദ്ധമായ കുളങ്ങളും പലതരത്തിലുള്ള ഉരഗങ്ങളും ഈ കാവുനെ സമ്പുഷ്ടമാക്കുന്നു. സര്‍പ്പങ്ങളെ സ്വന്തം മക്കളെ പോലെ സ്‌നേഹിച്ച് ആ കാവുകളില്‍ വാസസ്ഥലങ്ങള്‍ നിര്‍മ്മിച്ച് താമസിക്കുന്ന പൂജാരിണികള്‍, നമ്പൂതിരിമാര്‍ . ഇങ്ങനെ പ്രകൃതിയും മനുഷ്യനും സമ്മിശ്രമായി കഴിഞ്ഞുകൂടുന്ന ഒരു ഗ്രാമത്തിലേക്കാണ് സുമ വാസുദേവന്‍ നായര്‍ എത്തിപ്പെട്ടത്.
ജീവിതഭാരങ്ങള്‍ തലയിലേറ്റേണ്ടി വന്നപ്പോഴും, പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെട്ടുവരുമ്പോഴും ആ മനസ്സില്‍ നിരവധി കഥകള്‍ നിറഞ്ഞിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ അതിനുള്ള സാഹചര്യങ്ങളും സന്ദര്‍ഭങ്ങളും ഒത്തുചേര്‍ന്നില്ല. ചുരുക്കത്തില്‍ അപ്പോഴൊക്കെയും അതിനു പറ്റിയ ഒരു പ്ലാറ്റ്‌ഫോം കിട്ടാതെ പോയി.
സുമവാസുദേവനില്‍ ഒരു കഥാകാരിയുണ്ടെന്ന് അറിഞ്ഞത് , അത് രംഗത്തു കൊണ്ടുവരണമെന്ന് അതിയായി ആഗ്രഹിച്ചത് അവരുടെ നല്ല നല്ല സൗഹാര്‍ദ്ദങ്ങളില്‍ നിന്നും ആയിരുന്നു.
തീര്‍ത്തും യാദൃച്ഛികമായി കൂട്ടുകാരികള്‍ ഒത്തൊരുമിച്ച് കാസര്‍ഗോഡേയ്ക്ക് ഒരുഉല്ലാസയാത്ര സംഘടിപ്പിച്ചു. സപ്തഭാഷ സംഗമഭൂമിയില്‍ നിന്നുമുള്ള മടക്കയാത്രയില്‍ വര്‍ണ്ണിച്ചാല്‍ തീരാത്ത കാസര്‍ഗോഡിന്റെ മനോഹാരിത അവരുടെ മനസ്സില്‍ മായാതെ കുടികൊണ്ടു.
മനസ്സില്‍ വിരിഞ്ഞ കാഴ്ചകള്‍ ഡിജിറ്റല്‍ ബോര്‍ഡില്‍ പകര്‍ത്തി സൗഹൃദങ്ങളുടെ ഗ്രൂപ്പിലിട്ടു. എല്ലാവര്‍ക്കും യാത്രാനുഭവംഹൃദ്യമായി. പിന്നെ അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു.
ചേച്ചിയുടെ ഉള്ളില്‍ ഉറങ്ങുന്ന കലാവാസന ലോകം അറിയട്ടെ. ചേച്ചിക്ക് നല്ല കഴിവുണ്ട്. എന്നവര്‍ ഓരോരുത്തരും പ്രോത്സാഹിപ്പിച്ചു. സുമ വാസുദേവന്‍നായര്‍ മനസ്സില്‍ തോന്നിയ കാര്യങ്ങള്‍ കുറിപ്പാക്കി സൗഹൃദങ്ങള്‍ക്ക് അയച്ചു കൊണ്ടിരുന്നു. മണ്‍കുടത്തില്‍ വച്ച ഭദ്രദീപം പോലെ ഉള്ളിലുള്ള ആശയങ്ങള്‍ കൊണ്ട് കാര്യമില്ലല്ലോ… എഴുത്തിലൂടെ അവ സാവധാനം പുറംലോകത്ത് എത്തി തുടങ്ങി. ചേച്ചിയക്ക് ഇപ്പോഴാണ് സമയം നന്നായത്. ഇനിയും എഴുതണം. അവര്‍ ധൈര്യം കൊടുത്തുകൊണ്ടിരുന്നു.
ഒരു കൂട്ടുകാരി കാസര്‍ഗോഡ് നിന്നും പ്രസിദ്ധീകരിക്കുന്ന ജീവിത ഓണ്‍ലൈന്‍ മാഗസീനിന്റെ നമ്പര്‍ തന്നു. ജീവിതം മാറിമറിയുമെന്ന് പ്രതീക്ഷിയ്ക്കുന്നു. ജീവിതം ഒരു പാട് പ്രതീക്ഷകളുമായി കടന്നുവന്നു. എന്നാല്‍ അസ്തമനം ആയപ്പോള്‍ പ്രതീക്ഷയുടെ സൂര്യന്‍ ഉദിക്കുന്നു. ജീവിതം ചിലര്‍ക്ക് അങ്ങനെയുമാവാം. കേരളത്തിലുടനീളം ഉള്ള ഒരു സംഘടനയുടെ മാനേജിംഗ് ട്രസ്റ്റി എന്ന നിലയിലും ഒരുപാട് സ്‌നേഹനിധികളായ സഹോദരി മാരെ കിട്ടിയതും ഈ കാലയളവില്‍ . അതിനൊക്കെ നിമിത്തമായത് അവര്‍ ആങ്ങളയുടെ സ്ഥാനത്ത് കാണുന്ന സുരേന്ദ്രന്‍ (സെ എന്ന് ചെല്ലപ്പേരില്‍ അറിയപ്പെടുന്ന ആ വലിയ മനുഷ്യനാണ്. ഇങ്ങനെയൊരു ഗ്രൂപ്പുണ്ടായിരുന്നില്ലെങ്കില്‍, ഈ സഹോദരിമാര്‍ എന്റെ കൂട്ടുകാരായിരുന്നില്ലെങ്കില്‍ അവര്‍ ഈ കഥകള്‍ എഴുതുമായിരുന്നില്ല. തന്റെ കഴിവുകളെ പ്രോത്സാഹിപ്പിച്ച് ത നിക്കും ഈ ഭൂമിയില്‍ ഒരിടമുണ്ട് എന്നു കാട്ടിത്തന്ന സ്‌നേഹനിധികളായകൂട്ടുകാര്‍. തീര്‍ച്ചയായും സുമവാസുദേവന്‍ നായര്‍ക്ക് ഒരുയര്‍ച്ച വന്നാല്‍ അതിന് കാരണ ഭൂതര്‍ നല്ല സൗഹൃദത്തിന്റെ ശൃംഖല തന്നെയാണ്.
സുമവാസുദേവന്‍നായര്‍ നീണ്ട ഇരുപത്തിയഞ്ചു വര്‍ഷമായി അദ്ധ്യാപനവൃത്തിയില്‍ ഏര്‍പ്പെട്ടു വരുന്നു. നൂറുകണക്കിന് കുഞ്ഞുമനസ്സില്‍ അറിന്റെ വെളിച്ചവും, അക്ഷരങ്ങളുടെ ഊര്‍ജ്ജവും പകര്‍ന്ന് നല്‍കുന്നു. കുഞ്ഞുങ്ങളെ അറിവിന്റെ വെളിച്ചത്തിലേക്ക് കൈപിടിച്ചുയര്‍ത്തുമ്പോള്‍ കിട്ടുന്ന ആത്മ സംതൃപ്തിയാണ് അവരുടെ ജീവിതത്തിലേ നേട്ടം.
എപ്പോഴും ഏതിനും മോട്ടിവേഷന്‍ തരുന്ന അവരുടെ സുഹൃത്തുക്കളെ ഇത്തരുണത്തില്‍ ഓര്‍ത്തു കൊണ്ട് ഇപ്പേഴും രചനകള്‍ നടത്തുകയാണ് ഈ അനുഗ്രഹീത എഴുത്തുകാരി.

വിലാസം : കുസുമകുമാരി വി.(സുമ വാസുദേവന്‍),വാസവം
തുലാം പറമ്പ്, മണ്ണാറശ്ശാല പി.ഒ
ഫോണ്‍ : 8281627006


The post സുമവാസുദേവന്‍ നായര്‍ appeared first on Welcome to Jeevitha.org.

]]>
https://jeevitha.org/%e0%b4%b8%e0%b5%81%e0%b4%ae%e0%b4%b5%e0%b4%be%e0%b4%b8%e0%b5%81%e0%b4%a6%e0%b5%87%e0%b4%b5%e0%b4%a8%e0%b5%8d-%e0%b4%a8%e0%b4%be%e0%b4%af%e0%b4%b0%e0%b5%8d/feed/ 0 249