Writer Archives - Welcome to Jeevitha.org https://jeevitha.org/category/writer/ Explore your life with Jeevitha.org Fri, 20 Sep 2024 06:19:08 +0000 en-US hourly 1 https://wordpress.org/?v=6.7.1 https://i0.wp.com/jeevitha.org/wp-content/uploads/2024/05/cropped-adbizindia.png?fit=32%2C32&ssl=1 Writer Archives - Welcome to Jeevitha.org https://jeevitha.org/category/writer/ 32 32 126488577 രാഘവന്‍ അടുക്കം https://jeevitha.org/%e0%b4%b0%e0%b4%be%e0%b4%98%e0%b4%b5%e0%b4%a8%e0%b5%8d-%e0%b4%85%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%82/ https://jeevitha.org/%e0%b4%b0%e0%b4%be%e0%b4%98%e0%b4%b5%e0%b4%a8%e0%b5%8d-%e0%b4%85%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%82/#comments Fri, 20 Sep 2024 06:17:16 +0000 https://jeevitha.org/?p=434 ഒരോ ജന്മവും ഓരോ നിയോഗമാണ്. അതിന്റെ സാക്ഷാത്കാരത്തിനുള്ള വെമ്പലിലാണ് ഓരോരുത്തരും. ഇത് സി.രാഘവന്‍ എന്ന രാഘവന്‍ അടുക്കം സാമൂഹ്യ പ്രവര്‍ത്തനവും ഒപ്പം സാംസ്‌കാരിക പ്രവര്‍ത്തനവും ജീവിതവ്രതമാക്കിയെടുത്ത ഒരു സംഘാടകന്‍ സര്‍വ്വോപരി ഒരു കലാകാരന്‍. കാസര്‍ഗോഡ് ജില്ലയിലെ മലയോര പ്രദേശമായ കര്‍ഷക കുടുംബത്തിലാണ്…

The post രാഘവന്‍ അടുക്കം appeared first on Welcome to Jeevitha.org.

]]>
ഒരോ ജന്മവും ഓരോ നിയോഗമാണ്. അതിന്റെ സാക്ഷാത്കാരത്തിനുള്ള വെമ്പലിലാണ് ഓരോരുത്തരും. ഇത് സി.രാഘവന്‍ എന്ന രാഘവന്‍ അടുക്കം സാമൂഹ്യ പ്രവര്‍ത്തനവും ഒപ്പം സാംസ്‌കാരിക പ്രവര്‍ത്തനവും ജീവിതവ്രതമാക്കിയെടുത്ത ഒരു സംഘാടകന്‍ സര്‍വ്വോപരി ഒരു കലാകാരന്‍. കാസര്‍ഗോഡ് ജില്ലയിലെ മലയോര പ്രദേശമായ കര്‍ഷക കുടുംബത്തിലാണ് രാഘവന്‍ കാലിച്ചാനടുക്കം ജനിച്ചത്. മാതാപിതാക്കളുടെ എട്ട് മക്കളില്‍ ഒരാളായിരുന്നു ഇദ്ദേഹം. ദാരിദ്രത്തോട് എന്നും പടപൊരുതികൊണ്ടിരുക്കുന്ന കുടുംബമായിരുന്നു ഇദ്ദേഹത്തിന്റെത്. അക്ഷരാര്‍ത്ഥത്തില്‍ ഒരു നേരത്തെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടിയിരുന്ന കാലഘട്ടമായിരുന്നു അന്ന്. പലപ്പോഴും പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞ കുട്ടികാലത്തെ രാഘവന്‍ ഇന്നും ഓര്‍ത്തെടുക്കുന്നു. ആ സമയത്ത് നാട്ടിലെത്തിയ ഹോമിയോ ഡോക്ടര്‍ രാഘവനെ തന്റെ ഒരു പെണ്‍കുട്ടിക്കൊപ്പം രണ്ടാമനായി ഏറ്റെടുത്തു വളര്‍ത്തി. പിന്നീട് ഡോക്ടറുടെ കുടുംബത്തോടൊപ്പം കണ്ണൂര്‍ ജില്ലയില്‍ ഇരിക്കൂര്‍ ഉപജില്ലയിലെ അരീക്കമല ഗവണ്മെന്റ് യു പി സ്‌കൂളില്‍ ചേര്‍ന്ന് പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഹരിശ്രീ കുറിച്ചു. അമ്മയ്ക്ക് അസുഖം വന്നപ്പോള്‍ അവിടുത്തെ പഠനം മതിയാക്കി നാട്ടിലേക്ക് തിരിച്ചു വരേണ്ടിവന്നു. അപ്പോഴും പട്ടിണിതന്നെയായിരുന്നു വീട്ടിലെ അവസ്ഥ. അയല്‍ വീടുകളില്‍ ചെറിയ ചെറിയ പണികള്‍ക്ക് പോയി.അത്യാവശ്യം വിശപ്പകറ്റി,,തുടര്‍ന്ന് ജീപ്പില്‍ ക്ളീനറായി ഡ്രൈവിംഗ് പഠിച്ച് സ്വയം തൊഴില്‍ ചെയ്യാമെന്ന ആഗ്രഹത്തില്‍ . ഈ കഷ്ടപ്പാടുകള്‍ക്കിടയിലും കൈയില്‍ കിട്ടാവുന്നതെല്ലാം വായിച്ചെടുക്കുക എന്നത് രാഘവന്റെ ഒരു ഹോബിയായിരുന്നു. ഏതാണ്ട് ഈ കാലഘട്ടത്തിലാണ് ബാലജനസഖ്യം എന്ന കുട്ടികളുടെ സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞത്. അത് ജീവിതയാത്രയിലെ ഒരു വഴിത്തിരിവ് തന്നെയായിരുന്നു. തുടര്‍ന്നുള്ള തന്റെ പ്രയാണത്തിന് വിദ്യാഭ്യാസം എന്നത് ഒരു അവിഭാജ്യഘടകമാണെന്ന യാഥാര്‍ത്ഥ്യം രാഘവന്‍ തിരിച്ചറിഞ്ഞു. അശോകന്‍ ആചാരി എന്ന ഒരു സുമനസ്സിന്റെ പ്രേരണയില്‍ വീണ്ടും സ്‌കൂളിലെത്തി.കാലിച്ചാനടുക്കം യു പി സ്‌കൂളില്‍ ചേര്‍ന്ന് സ്‌കൂള്‍ ലീഡറുമായി, അന്നത്തെ സ്‌കൂള്‍ പ്രധാന അദ്ധ്യാപകന്‍ നാരായണന്‍ മാസ്റ്റര്‍,, മുകുന്ദന്‍ മാസ്റ്ററും സന്മനസ്സ് കാണിച്ചതിനാല്‍ അന്തര്‍ലീനമായി കിടന്ന സര്‍ഗ്ഗത്മകമായ കഴിവുകളും അതോടെ ആളിക്കത്തി. ഹൈസ്‌കൂള്‍ പഠനത്തിന് രാജാസില്‍ എത്തിയതോടെ ദേശീയ തലം വരെ സ്പോട്സ് രംഗത്ത് എത്തി. നീലേശ്വരം രാജാസ് ഹൈസ്‌കൂളിലെ പി. നാരായണന്‍ മാസ്റ്റര്‍, എന്‍.പി. വിജയന്‍മാസ്റ്റര്‍,കണ്ണന്‍ മാസ്റ്റര്‍ രാമചന്ദ്രന്‍ മാസ്റ്റര്‍ ശ്രീധരന്‍ എമ്പ്രാന്തിരി മാസ്റ്റര്‍,, ക്ലാസ്സ് ടീച്ചര്‍ ശ്രീപതിറാവുമാഷ് തുടങ്ങിയ ഗുരുനാഥന്‍മാര്‍,, കുറെ നല്ല സഹപാഠികള്‍ രാഘവനിലെ പ്രതിഭ തിരിച്ചറിഞ്ഞ് എല്ലാവിധ പ്രോത്സാഹനവും സഹകരണവും നല്‍കി.

2005ല്‍ ഗ്വലിയോറില്‍ നിന്ന് ഡല്‍ഹി വരെയും 365കിലോമീറ്റര്‍ നടന്ന പതയാത്രയില്‍ കേരളസംഘത്തോടൊപ്പം


തുടര്‍ന്ന് കേരള സ്റ്റുഡന്‍സ് യൂണിയനിലൂടെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ സജീവസാന്നിദ്ധ്യമായി മാറി. നീലേശ്വരം രാജാസ് ഹൈസ്‌കൂളിലെ പ്ലാറ്റിനം ജൂബിലിവര്‍ഷത്തില്‍ സ്‌കൂള്‍ ലീഡര്‍ സ്ഥാനം അലങ്കരിച്ചതും ഇദ്ദേഹമായിരുന്നു. നിരവധി തവണ കായിക രംഗത്ത് ചാമ്പ്യന്‍ പട്ടം നേടാനും, ആ വര്‍ഷം നടന്ന ജില്ലാ കായിക മേളയില്‍ രാജാസിന് ചാമ്പ്യാന്‍ പട്ടം നേടി കൊടുക്കാന്‍ കഴിഞ്ഞു. എസ്.എസ്.എല്‍.സിക്ക് ശേഷം കാഞ്ഞങ്ങാട് നെഹ്റു കോളേജില്‍ പ്രീഡിഗ്രി പഠനസമത്തും പാഠ്യേതര രംഗത്ത് എന്‍.സി.സി, എന്‍.എസ്.എസ്. സ്‌പോര്‍ട്‌സ് എന്നിവയിലും ഇദ്ദേഹത്തിന്റെ പ്രകടനം മികച്ചതായിരുന്നു.പലപ്പോഴും കായിക മത്സരങ്ങള്‍ക്കും പഠനത്തിനുമുളള തുക രാഘവന്റെ അമ്മ തിരുമ കൂലിപ്പണിയെടുത്ത് കിട്ടുന്നതില്‍ നിന്ന് കൊടുക്കുകയാണ് പതിവ്. പണിയില്ലാത്ത സമയങ്ങളില്‍ മറ്റു സ്ഥലങ്ങളില്‍ നിന്ന് കടം വാങ്ങി അത് അവിടെ പണിചെയ്ത് വീട്ടുകയാണ് പതിവ്. ആന്ത്രപ്രദേശില്‍ വെച്ച് നടന്ന എന്‍.സി.സി നാഷണല്‍ ഇന്റഗ്രേഷന്‍ ക്യാമ്പില്‍ പങ്കെടുക്കാനുള്ള ഭാഗ്യവും ഇദ്ദേഹത്തിന് ലഭിച്ചു.
ജീവിത ഭാരം ചുമക്കാന്‍ വിധിക്കപ്പെട്ട തലമുറയുടെ പ്രതിനിധിയെന്നോണം സ്‌കൂള്‍ അവധി ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ റോഡ് പണിയെടുത്തു, വീട്ടു ജോലിയെടുത്തു ഒരുപാട് കാലം കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ മൂന്ന് വര്‍ഷത്തിലേറെക്കാലം ടാക്സി ഡ്രൈവര്‍ ആയി ഇദ്ദേഹം ജോലിചെയ്തു.ആദ്യം എടുത്തുവളര്‍ത്തിയ ഹോമിയോ ഡോക്ടര്‍ വീണ്ടും വിളിച്ചതിനെ തുടര്‍ന്നാണ് രാഘവന് ഡ്രെവറായി പയ്യന്നൂരില്‍ എത്തേണ്ടി വന്നത്. ഇടക്കാലത്ത് ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ മണ്ഡലം സെക്രട്ടറിയായും ടൗണ്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിക്കേണ്ടതായി വന്നു. മാത്രമല്ല ബാലജനസഖ്യത്തിന്റെയും, സര്‍വ്വോദയ മണ്ഡലം,, ശ്രീ നാരായണ സ്റ്റഡിസര്‍ക്കില്‍ ജില്ലാ കമ്മിറ്റി സ്വാമി പ്രേമാനന്ദയോടൊപ്പം ജില്ലാ പ്രതികരണവേദി ശാസ്ത്രയുടെയും ശാസ്താ ബാലജനസഖ്യന്‍ രക്ഷാധികാരിയായും,ബാലജന സഖ്യം യൂണിയന്റെ ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്ന നിലകളിലും പ്രവര്‍ത്തിക്കാന്‍ സമയം കണ്ടെത്തി. ബാലജനസഖ്യത്തിന്റെ സഹകാരിക്കാനുള്ള സംസ്ഥാന അവാര്‍ഡിന് അര്‍ഹതനേടി.
കേരളത്തെ ഞെട്ടിച്ച മാറാട് കലാപത്തിന് ശേഷം അവിടെ ശാന്തിപരിശീലന വളണ്ടിയര്‍ ആയും തന്റെ സേവനത്തിന്റെ സമയം ഇദ്ദേഹം മാറ്റിവെച്ചു.കൂടാതെ ഇരിട്ടിക്കടുത്ത് പുന്നാട് അശ്വനി കുമാര്‍ വധവുമായി ബന്ധപ്പെട്ട് 15 ദിവസം സമാധാന പ്രവര്‍ത്തനം നടത്തി.
മധുരയില്‍ വെച്ച് ഏകതാപരിഷത്തിന്റെ കേരള ഘടകരൂപീകരണത്തിന്റെ പ്ലാനിംഗ് യോഗത്തില്‍ പ്രൊഫസര്‍ ടി എം സുരേന്ദ്രനാഥ് മാഷിന്റെ നിര്‍ദേശ പ്രകാരം ശ്രീനിവാസന്‍ പുതിശ്ശേരി മൂകന്ദാരം സംബന്ധിച്ചു. മാറാട് കലാപം മുന്‍നിര്‍ത്തി ഹിംസയ്ക്കെതിരെ യുവ ശക്തി എന്ന മുദ്രവാക്യംഉയര്‍ത്തി സമാധാന സന്ദേശയാത്ര കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നിന്നും തിരുവനന്തപുരം വരെ 1500 കിലോമീറ്റര്‍ 10 പേര്‍ അടങ്ങുന്ന സംഘമായി സൈക്കില്‍ യാത്രനടത്തി. ജനങ്ങളില്‍ സമാധാന സന്ദേശം എത്തിച്ചുകൊണ്ടുള്ള യാത്ര ഇടുക്കിയില്‍ എത്തിയപ്പോഴാണ് സുനാമി ദുരന്തം ഉണ്ടായത്. ഈ സമയം യാത്ര അവസാനിപ്പിച്ച് കരുനാഗപ്പള്ളിയില്‍ താലുക്ക് ഹോസ്പിറ്റലിലും ഓച്ചിറ ക്യാമ്പുകളിലും സംഘത്തോടൊപ്പം രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുഴുകി. നാല് വര്‍ഷത്തോളം സുനാമി ബാധിത പ്രദേശങ്ങളില്‍ സേവന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി.

GHS കാളിച്ചാനടുക്കാം പ്രധാന അദ്ധ്യാപകന്‍ നാരായണന്‍ മാഷ്റ്റര്‍ ആദരിക്കുന്നു


തുടര്‍ന്ന് വിവിധ പദയാത്രകളില്‍ പങ്കെടുത്തു. ജിന്തല്‍ കല്‍ക്കരി ഫാക്ടറിക്ക് മുന്നില്‍ ആദിവാസികളെ കുടിയിറക്കുന്നതിനെതിരെയുള്ള സമാധാനപരമായ സമര പരിപാടികള്‍ക്ക് വേണ്ടി ഏറെ കാലം പ്രവര്‍ത്തിച്ചു. ഈ കാലഘട്ടത്തില്‍ നാട്ടില്‍ തിരിച്ചെത്തി വിവാഹം കഴിച്ചു. ഭാര്യ സ്‌കൂള്‍ അധ്യാപികയായിരുന്നു.
ഒരു മാസത്തോളം നീണ്ടുനിന്ന പോണ്ടിച്ചേരി-നാഗ പട്ടണം പദയാത്ര ഒരു മാസം നീണ്ടു നിന്ന ചത്തീഖഢ് പതയാത്ര ലക്ഷ്യം ഭൂരഹിതര്‍ക്ക് ഭൂമിക്ക് വേണ്ടിയായിരുന്നു. ഭോപ്പാല്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നടന്ന ആഗോള താപനവുംആദിവാസി ഭക്ഷ്യ സുരക്ഷയും സെമിനാറിലും കുടിയിക്കലിന് എതിരെയുള്ള സെമിനാറുകളുടെ പ്ലാനിംഗ് മീറ്റിംഗുകളില്‍ കേരളത്തെ പ്രതിനിധികരിച്ച് പങ്കെടുത്തതും രാഘവനായിരുന്നു. 2005 ല്‍ ഗോളിയോര്‍ മുതല്‍ ഡല്‍ഹിവരെയുള്ള പതയാത്രയില്‍ ഇന്ത്യയില്‍ നിന്ന് തിരഞ്ഞെടുത്ത 5000 പേരുടെ രാജാജിയുടെ നേതൃത്വത്തില്‍ ഭൂപരിഷ്‌കരണനിയമവും, വനവകാശ നിയമവും,, ആദിവാസി, കര്‍ഷക തൊഴിലാളി പുനരാദിവസവും നടപ്പിലാക്കുന്നതിന് വേണ്ടി നടത്തിയ പദയാത്രയിലും കേരളത്തെ പ്രതിനിധികരിച്ചു പങ്കെടുത്തു പാര്‍ലിമെന്റില്‍ എത്തുന്നതിന് മുമ്പ് തടയപ്പെട്ടു. തുടര്‍ന്ന് ജന്തര്‍മന്തലില്‍ പത്ത് ദിവസത്തോളം ചമ്പല്‍ കൊള്ളക്കാരോടൊപ്പം സത്യഗ്രഹം അനുഷ്ഠിച്ചു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച ചെയ്ത സംഘടത്തില്‍ രാഘവനുമാണ്ടായിരുന്നു.
2007 ല്‍ 25000 പേരടങ്ങുന്ന ജനദേശ് യാത്രയ്ക്ക് വേണ്ടിയുള്ള കലാകാര ഗ്രൂപ്പ് ഉണ്ടാക്കുന്നതിന് വേണ്ടിയുളള ഇന്‍ന്റര്‍ നാഷണല്‍ തിയേറ്റര്‍ (മധ്യപ്രദേശ് കടനീ ജില്ല) തമിഴ്നാട് മധുരയില്‍ )ഫെസ്റ്റിവെല്‍ക്യാമ്പില്‍ പങ്കെടുത്തപ്പോഴാണ് വിവിധ രാജ്യങ്ങളിലെ കലാകാരന്മാരുമായി അടുത്ത് ഇടപഴകാനുള്ള അവസരം ഇദ്ദേഹത്തിന് ലഭിച്ചത്. ഏകതാ പരിഷത്ത് കലാവിഭാഗത്തിന്റെ സംസ്ഥാന- സൗത്ത് ഇന്ത്യന്‍ കോഡിനേറ്റര്‍ ആയും പ്രവര്‍ത്തിച്ചു. ഭൂപരിഷ്‌ക്കരണവും വനവകാശ നിയമവും ഇന്ത്യയിലെ ഒട്ടു മിക്ക സംസ്ഥാനങ്ങളിലേയും ഗ്രാമാഗ്രാമാന്തരങ്ങളിലൂടെയും നാടന്‍ പാട്ടുകളും ദേശ ഭക്തി ഗാനങ്ങളും ഉണര്‍ത്തു പാട്ടുകള്‍ പാടി സഞ്ചരിക്കാനും അവിടുത്തെ സാധാരണക്കാരുടെ ജീവിതം കണ്ടറിയാനും വിവിധ യാത്രകളിലൂടെ ഇദ്ദേഹത്തിന് സാധിച്ചു. മാത്രമല്ല ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും കലാപരിപാടികള്‍ അവതരിപ്പിക്കാനും കലാകാരന്‍ കൂടിയായ ഇദ്ദേഹത്തിന് സാധിച്ചു. 2007 കെനിയയില്‍ നടന്ന വേള്‍ഡ് സോഷ്യല്‍ ഫോറം ഇന്ത്യന്‍ പ്രതിനിധിയായും ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്.അടുക്കം ഫൈനാന്‍സ് സൊസൈറ്റി രൂപീകരണവും വൈസ് പ്രസിരണ്ട് സ്ഥാനവും രാഘവന്‍ അടുക്കം വഹിച്ചിട്ടുണ്ട്.

ചക്ക വേവിച്ചതും പന്നി കറിയും എന്നും നല്‍കാറുള്ള അരീക്കമലയില്‍ അയല്‍വാസി മറിയാമ്മ ചേടത്തിയും, ചാബങ്ങയും പഴുത്ത മാങ്ങയും പറിച്ചു തരാറുള്ള ഔസപ്പ് ചേട്ടനും വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയപ്പോള്‍


ഹൊസ്ദുര്‍ഗ്ഗ് അസംബ്ലി നിയോജക മണ്ഡലത്തില്‍ സ്വതന്ത്രസ്ഥാനാര്‍ത്തിയായി മത്സരിക്കുകയും ചെയ്തിട്ടുണ്ട്. അട്ടപ്പാടിയിലെ ഊര് സന്ദര്‍ശനം ദേശീയ ഭൂപരിക്ഷകരണ കമ്മറ്റിക്ക് ഒപ്പം വനവകാശ നിയമവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന സംഘത്തോടൊപ്പം ഇദ്ദേഹത്തിന് പോകാന്‍ സാധിച്ചു. മാത്രമല്ല പ്ലാച്ചിമട കൊക്കൊകോള സമരവുമായി ബന്ധപ്പെട്ട് പഠനസംഘത്തിലും മയിലമ്മയോടൊപ്പം സമര പന്തലില്‍ നാടന്‍ പാട്ടുമായി രാഘവന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. കരിമണല്‍ ഘനന സമരത്തില്‍ കണ്ണിയാകാനും, തൃശ്ശൂര്‍ ജില്ലയിലെ കൈനൂര്‍ പന്നിഫാം എതിരെയുള്ള സമരത്തിന് തുടക്കം കുറിക്കാന്‍ ,പഠന സംഘത്തിന്റെ ഭാഗമായി കരിന്തളം കടലാടിപ്പാറ ഘനനത്തിനെതിരെ സമരം തുടക്കം കുറിച്ചതും തുടങ്ങിയവയില്ലൊം നേതൃപരമായ പങ്ക് വഹിക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു.കൂടാതെ മദ്യമുക്ത ഊര് എന്ന മുദ്രാവാക്യം ഉയര്‍ത്തി കാസറഗോഡ് മുതല്‍ കണ്ണൂര്‍ വരെയും,,കാസറഗോഡ് മുതല്‍ തിരുവനന്തപുരം വരെയും ആദിവാസി കലാകാരമ്മാരെ പങ്കെടുപ്പിച്ചു നടത്തിയ കലാജാഥ കോഡിനേറ്ററായും പ്രവര്‍ത്തിച്ചു.
കോടോം ബേളൂര്‍ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ(കാലിച്ചാനടുക്കാം )രൂപീകരണത്തിന് നേതൃത്വം നല്‍കി. കൂടാതെ നാട്ടിലെ ദ്രാവിഡ കലാസമിതിയില്‍ മൂന്ന് വര്‍ഷത്തോളം പ്രസിരണ്ടായി പ്രവര്‍ത്തിച്ചു. മാത്രമല്ല ഏകതാകലാമഞ്ച് കലാസമിതി രൂപീകരിച്ചതും രാഘവനാണ്. വനവകാശ നിയമം ഭൂപരിഷ്‌ക്കരണം നടപ്പിലാക്കാന്‍ വേണ്ടിയുളള പതയാത്രകളില്‍ കലാപരിപാടികള്‍ ഇദ്ദേഹം ഒരുക്കി.

സംസ്ഥാന സ്‌കൂള്‍ കബഡി ചാമ്പ്യാന്‍ ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ കാസറഗോഡ് ജില്ലാ ടീം

പരിസ്ഥിതി -അരിക് വല്‍ക്കരിക്കപ്പെട്ടവരുടെ മേഖല-ആദിവാസി മേഖലകളില്‍ ചൂഷണം ചെയ്യപ്പെടുന്നതിനെതിരെയുള്ള സമരപരിപാടികള്‍ സംഘടിപ്പിക്കാനും സാധിച്ചു.വല്യച്ഛന്റെ ഭൂമി കയ്യേറിയത് തിരിച്ചു പിടിക്കാന്‍, പാര്‍ട്ടി,പോലിസ്, റവന്യൂ ഭരണാധികാരികളോടും, സാമ്പത്തിക ശക്തിയുള്ള ഭൂമി കയ്യെറിയവരോടും വര്‍ഷങ്ങളോളം പൊരുതി നഷ്ട്ടപെട്ട ഭൂമി തിരിച്ചു പിടിച്ചു,കേരള ആദിവാസി ഫോറം സംസ്ഥാന പ്രസിരണ്ടായും, ആദിവാസി ഫെഡറേഷന്‍ സൗത്ത് ഇന്ത്യന്‍ ജോ:സെക്രട്ടറി – സംസ്ഥാന ഉപദേശക സമിതി അംഗം എന്നനിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2012 ല്‍ ഡ്രൈവറായി കാസറഗോഡ് പി.ഡബ്ലു.ഡി യില്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു.
ഭാര്യ: കൗസല്യ വി.കെ. അധ്യാപികയാണ്. മക്കള്‍ അഭിവന്,എ ആര്‍ അദ്വൈദ്, എ ആര്‍ വിദ്യാര്‍ത്ഥികളാണ്.


വിലാസം
രാഘവന്‍.സി.
അടുക്കം വീട്.
ശാസ്താം പാറ
കാലിച്ചാനടുക്കം പോസ്റ്റ്
നീലേശ്വരം- 671314, ഫോണ്‍ നമ്പര്‍ 9562540615

രാജാസ് സ്കൂൾ 94SSLC ബാച്ച് പൂർവ വിദ്യാർത്ഥി സംഗമത്തിൽ

The post രാഘവന്‍ അടുക്കം appeared first on Welcome to Jeevitha.org.

]]>
https://jeevitha.org/%e0%b4%b0%e0%b4%be%e0%b4%98%e0%b4%b5%e0%b4%a8%e0%b5%8d-%e0%b4%85%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%82/feed/ 3 434
രതീഷ് താമരശ്ശേരി https://jeevitha.org/%e0%b4%b0%e0%b4%a4%e0%b5%80%e0%b4%b7%e0%b5%8d-%e0%b4%a4%e0%b4%be%e0%b4%ae%e0%b4%b0%e0%b4%b6%e0%b5%8d%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf/ https://jeevitha.org/%e0%b4%b0%e0%b4%a4%e0%b5%80%e0%b4%b7%e0%b5%8d-%e0%b4%a4%e0%b4%be%e0%b4%ae%e0%b4%b0%e0%b4%b6%e0%b5%8d%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf/#respond Thu, 01 Aug 2024 09:44:45 +0000 https://jeevitha.org/?p=378 യുവ കവികളില്‍ ശ്രദ്ധേയനായ രതീഷ് താമരശ്ശേരിയുടെ ആദ്യകവിത അച്ചടിച്ചുവന്നത് മാതൃഭൂമി ബാലപംക്തിയിലായിരുന്നു. പഠന സമയത്ത് തന്നെ പാഠേ്യതര വിഷയങ്ങളിലും ശ്രദ്ധചെലുത്തിയിരുന്ന ഇദ്ദേഹത്തിന്റെ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് വീട്ടുകാരോടൊപ്പം നാട്ടുകാരും സുഹൃത്തുക്കളും നല്‍കിയ പ്രോത്സാഹനങ്ങളും സഹകരണങ്ങളുമാണ് സാഹിത്യമേഖലയിലെ ജൈത്രയാത്രയ്ക്ക് എന്നും നിദാനമായി വര്‍ത്തിച്ചത്. കോഴിക്കോട്…

The post രതീഷ് താമരശ്ശേരി appeared first on Welcome to Jeevitha.org.

]]>
യുവ കവികളില്‍ ശ്രദ്ധേയനായ രതീഷ് താമരശ്ശേരിയുടെ ആദ്യകവിത അച്ചടിച്ചുവന്നത് മാതൃഭൂമി ബാലപംക്തിയിലായിരുന്നു. പഠന സമയത്ത് തന്നെ പാഠേ്യതര വിഷയങ്ങളിലും ശ്രദ്ധചെലുത്തിയിരുന്ന ഇദ്ദേഹത്തിന്റെ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് വീട്ടുകാരോടൊപ്പം നാട്ടുകാരും സുഹൃത്തുക്കളും നല്‍കിയ പ്രോത്സാഹനങ്ങളും സഹകരണങ്ങളുമാണ് സാഹിത്യമേഖലയിലെ ജൈത്രയാത്രയ്ക്ക് എന്നും നിദാനമായി വര്‍ത്തിച്ചത്. കോഴിക്കോട് ജില്ലക്കാരനായിരുന്നുവെങ്കിലും ജോലി സൗകര്യാര്‍ത്ഥം കാസര്‍ഗോഡ് എത്തിയപ്പോഴും ജില്ലയിലെ സാഹിത്യപ്രവര്‍ത്തകരുമായി അടുത്ത സൗഹൃദബന്ധം സ്ഥാപിക്കുകയും നിരവധി കാവ്യസദസ്സുകളില്‍ ശ്രദ്ധേയമായ കവിതകള്‍ അവതരിപ്പിക്കുകയും ചെയ്തു. കാസര്‍ഗോഡ് ജില്ലയില്‍ ആയിരിക്കുമ്പോള്‍ സാഹിത്യ അക്കാമിയുടെ ക്യാമ്പില്‍ പങ്കെടുത്തു.
കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയില്‍ ബിസിനസ്സ് കൂടുംബത്തില്‍പ്പെട്ട എന്‍.ശ്രീധരന്റെയും രാധാമണിയമ്മയുടെയും മൂന്ന് മക്കളില്‍ രണ്ടാമത്തെ ആളാണ് രതീഷ് താമരശ്ശേരി. പ്രാഥമിക വിദ്യാഭ്യാസം താമരശ്ശേരി എല്‍.പി. കൊടുവള്ളി ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു. സ്‌കൂള്‍ പഠന സമയത്ത് തന്നെ കവിതകളോടായിരുന്നു രതീഷിന് കൂടുതല്‍ ഇഷ്ടം. അത് കൊണ്ട് തന്നെ കവിതാലാപനം എന്നത് ഒരു ഹോബിതന്നെയായിരുന്നു. പ്രശസ്തകവിതകളുടെ കവിതകളായിരുന്നു ആലാപനത്തിന് തെരഞ്ഞെടുത്തിരുന്നത്. സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചത് കൊണ്ട് തന്നെ കവിതകള്‍ ഈണം അനുസരിച്ച് ആലാപനം നടത്തുന്നത് ഏറെ മറ്റുള്ളവര്‍ ഏറെ ആസ്വാദ്വകരമായി എടുത്തു.വായനകളില്‍ ഇദ്ദേഹത്തിന് കൂടുതല്‍ ഇഷ്ടം പെരുമ്പടവം ശ്രീധരന്റെയും, ലളിതാംബിക അന്തര്‍ജനത്തിന്റെയും കൃതികളായിരുന്നു.

നാട്ടിലെ ലൈബ്രറി നടത്തുന്ന വാര്യര്‍ മാഷാണ് അന്ന് പുസ്തകങ്ങള്‍ നല്‍കി രതീഷിനെ എഴുത്തിന്റെയും വായനയുടെയും ലോകത്തെിക്കാന്‍ കൂടുതലും സഹായിച്ചത്. പ്രശസ്ത സംവിധായകന്‍ എം.ടി ഹരിഹരന്റെ അധ്യാപകനാണ് വാര്യര്‍ മാഷ്. ഹൈസ്‌കൂള്‍ പഠന സമയത്ത് തന്നെ സംസ്ഥാന തലം വരെ ഇദ്ദേഹം മത്സരിച്ച് സമ്മാനങ്ങള്‍ വാങ്ങി കൂട്ടിയിട്ടുണ്ട്. എഴുത്തുകള്‍ക്ക് പ്രോത്സാഹനം നല്‍കിയത് അധ്യാപകരും നാട്ടിലെ സാമൂഹ്യ പ്രവര്‍ത്തകരുമാണ്. ഡിഗ്രി ബി.എ സോഷേ്യാളജിയില്‍ ബിരുദം കരസ്ഥമാക്കുന്നതിനിടയിലും തന്റെ കവിത രചന മുറുകെ പിടിച്ചിരുന്നു ഈ യുവകവി.ഈ കാലഘട്ടത്തിലാണ് ഷിഹാബുദ്ധീന്‍ പൊയ്തുംകടവ് തുടങ്ങിയ നിരവധി കവികളെ പരിചയപ്പെടാനും കവിയരങ്ങുകളില്‍ പങ്കെടുക്കാനും അവസരം ലഭിച്ചത്. കവിത പോലെതന്നെ ഇദ്ദേഹം തന്റെ ജീവനോട് ചേര്‍ക്കുന്ന ഒന്നാണ് സംഗീതം. ആറാം ക്ലാസ് മുതലാണ് രതീഷ് സംഗീതം അഭ്യസിച്ചു തുടങ്ങിയത്.പിന്നണി ഗായിക മ്യൂസിക്ക് ടീച്ചര്‍ ആശാലത ടീച്ച, ഉഷ ടീച്ചര്‍ എന്നിവരായിരുന്നു അക്കാലത്ത് ഇദ്ദേഹത്തിന്റെ ഗുരുനാഥ.കവിത പോലെതന്നെ സംഗീതവും തന്റെ സിരകളില്‍ ലയിച്ചത് കൊണ്ടാവാം പാട്ടുകളും എഴുതാന്‍ തനിക്ക് സാധിച്ചതെന്ന് ഇദ്ദേഹം പറയുന്നു. ബിരുദം കഴിഞ്ഞ് ബിസിനസ്സ് സംബന്ധമായ ജോലികളില്‍ ഏര്‍പ്പെട്ടപ്പോഴും സാഹിത്യ പ്രവര്‍ത്തനങ്ങളില്‍ സദാ വ്യാപൃതനായിരുന്നു. കാസറഗോഡ് ജില്ലയിലുളള പ്രശസ്തമായ സായാഹ്ന പത്രങ്ങളില്‍ കവിതകളും മറ്റ് ആര്‍ട്ടിക്കിളും പ്രസിദ്ധീകരിച്ചു വന്നു. ഒരുപാട് കവിയരങ്ങുകളിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. പുതുമയാര്‍ന്ന അറുവതോളം കവിതാ സമാഹാരങ്ങള്‍ ഇദ്ദേഹം നിര്‍മ്മിച്ചു. കാസറഗോഡ്. ജില്ലയില്‍ ആദ്യം പരിചയപ്പെടുന്നത് ‘നോവലിസ്റ്റ് മുഹമ്മദ് കുഞ്ഞി നീലേശ്വത്തിനെയാണ് അദ്ദേഹത്തിന്റ മണല്‍ ഘടികാരം എന്ന നോവല്‍ പ്രകാശനം ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ പ്രകാശനം ചെയ്തത് നോവലിസ്റ്റ് അംബികാ സുധന്‍ മാങ്ങാടും ഏറ്റ് വാങ്ങിയത് രതീഷ് താമരശ്ശേരിയുമായിരുന്നു.ഇത് കാസര്‍ഗോഡ് ജില്ലയിലെ സാഹിത്യ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിദ്ധ്യമായി നിന്നു.ഈ (കനല്‍) കവിതാ സമാഹാരത്തിന്റെ അവതാരകന്‍ അദ്ദേഹത്തിന്റെ ഗുരു വാര്യര്‍ സാറായിരുന്നു. വിവിധ സാഹിത്യ അക്കാദമി ഉള്‍പ്പെടെ വിവിധ സാഹിത്യ ക്യാമ്പുകളിലും ഇദ്ദേഹം പങ്കെടുക്കാന്‍ അവസരം ലഭിച്ചു. ഇപ്പോഴും എഴുത്തും വായനയും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഭാര്യ പ്രഭിഷ അക്കൗണ്ടന്റ്ആയി വര്‍ക്ക് ചെയ്യുന്നു. മകന്‍ നവനീത്. നവനീതും സാഹിത്യത്തില്‍ വാസനയുള്ള കുട്ടിയാണ്. വായനയെ കുറിച്ചുളള ഇദ്ദേഹത്തിന്റെ അഭിപ്രായം വായന മരിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്ന് പൊതുവെ പറയുന്നുണ്ടെങ്കിലും ഡിജിറ്റില്‍ തലത്തിലുള്ള വായന ഇന്നും തുടരുന്നുണ്ട്. കുട്ടികളുടെ വായന നോവല്‍ കഥ എന്നീ തലങ്ങളില്‍ കൂടുതലായി എത്തിക്കണം. വായന ചുരുക്കത്തില്‍ വായന എന്നത് പാഠ്യവിഷയത്തിന്റെ ഒരു ഭാഗം തന്നെയാക്കി മാറ്റണം.

രതീഷ് കെ പി
കുരിയാണിക്കല്‍’ ഹൗസ്. വാവാട്:ജീ
കൊടുവള്ളി: കോഴിക്കോട് 673572
ഫോണ്‍ : 7510352024


The post രതീഷ് താമരശ്ശേരി appeared first on Welcome to Jeevitha.org.

]]>
https://jeevitha.org/%e0%b4%b0%e0%b4%a4%e0%b5%80%e0%b4%b7%e0%b5%8d-%e0%b4%a4%e0%b4%be%e0%b4%ae%e0%b4%b0%e0%b4%b6%e0%b5%8d%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf/feed/ 0 378
തങ്കമണി അമ്മഗോഡ് https://jeevitha.org/%e0%b4%a4%e0%b4%99%e0%b5%8d%e0%b4%95%e0%b4%ae%e0%b4%a3%e0%b4%bf-%e0%b4%85%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%97%e0%b5%8b%e0%b4%a1%e0%b5%8d/ https://jeevitha.org/%e0%b4%a4%e0%b4%99%e0%b5%8d%e0%b4%95%e0%b4%ae%e0%b4%a3%e0%b4%bf-%e0%b4%85%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%97%e0%b5%8b%e0%b4%a1%e0%b5%8d/#respond Tue, 30 Jul 2024 07:05:49 +0000 https://jeevitha.org/?p=351 കലാ-സാഹിത്യ രംഗത്തും പുസ്തക രചന രംഗത്തും അറിയപ്പെട്ടുന്ന തങ്കമണി അമ്മഗോഡ് സ്‌കൂള്‍ തലം മുതല്‍ തന്റെ സര്‍ഗ്ഗവാസനകള്‍ പ്രകടമാക്കിതുടങ്ങിയിരുന്നു. കാസര്‍ഗോഡ് ജില്ലയിലെ അമ്മഗോഡ് എന്ന സ്ഥലത്ത് കച്ചവടക്കാരനായ ബാലന്‍ കുഞ്ഞാണി ദമ്പതികളുടെ മകളായി ജനിച്ച ഈ കലാകാരി കുണ്ടംകുഴി ഗവ:ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍…

The post തങ്കമണി അമ്മഗോഡ് appeared first on Welcome to Jeevitha.org.

]]>
കലാ-സാഹിത്യ രംഗത്തും പുസ്തക രചന രംഗത്തും അറിയപ്പെട്ടുന്ന തങ്കമണി അമ്മഗോഡ് സ്‌കൂള്‍ തലം മുതല്‍ തന്റെ സര്‍ഗ്ഗവാസനകള്‍ പ്രകടമാക്കിതുടങ്ങിയിരുന്നു. കാസര്‍ഗോഡ് ജില്ലയിലെ അമ്മഗോഡ് എന്ന സ്ഥലത്ത് കച്ചവടക്കാരനായ ബാലന്‍ കുഞ്ഞാണി ദമ്പതികളുടെ മകളായി ജനിച്ച ഈ കലാകാരി കുണ്ടംകുഴി ഗവ:ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ കഥാപ്രസംഗം, മോണോആക്ട്, മാപ്പിളപ്പാട്ട് തുടങ്ങിയവയിലും കവിതാ പാരായണത്തിലും (ഇംഗ്ലീഷ്, മലയാളം, ഹിന്ദി) തന്റെ കഴിവുകള്‍ തെളിയിച്ചിരുന്നു. കഥാപ്രസംഗം സബ്ബ് ജില്ലാ തലം വരെ മത്സരിക്കാന്‍ അവസരം ലഭിച്ചു. കൂടാതെ പ്രബന്ധരചനമത്സരത്തിലും നിരവധി തവണ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. എസ്.എസ്.എസ്.എല്‍ പഠനത്തിന് ശേഷം പ്രീ-ഡിഗ്രി പഠനസമയത്തും വായനയും സാഹിത്യ പ്രവര്‍ത്തനത്തിലം നിറസാന്നിദ്ധ്യമായിരുന്നു. കേരളോത്സവവേദിയില്‍ കണ്ണകി എന്ന കഥാപ്രസംഗത്തിലൂടെ കാണികളെ വിസ്മയപ്പെടുത്തി. ഡിഗ്രിക്ക് ഐച്ഛിക വിഷയം ചരിത്രമായിരുന്നു. തുടര്‍ന്ന് പോസ്റ്റ് ഗ്രാജേ്യഷനും പാസ്സായി. ശേഷം ബിഎഢ് (ട്രെയിനിംഗ് കോളേജ് മൂവാറ്റ്പുഴ) ചെയ്യുമ്പോള്‍ വായനയും സാഹിത്യ പ്രവര്‍ത്തനവും ഒഴിവാക്കിയിരുന്നില്ല. മലയാളം കഥാരചനയ്ക്ക് എപ്പോഴും നിദാനമായി വര്‍ത്തിച്ചത് സാമൂഹ്യ വിഷയങ്ങളായിരുന്നു. ഇതിനിടയില്‍ മലയാളം ദിനപത്രത്തില്‍ മഞ്ഞുപോലെ പെണ്‍കുട്ടി എന്ന കഥ എഴുതി. പി.ജി. പഠിക്കുമ്പോള്‍ ആണ് വായന എന്നത് ഗൗരവമായി എടുത്തിരുന്നത്. ഒ.വി.വിജയന്‍. എസ്.കെ പൊറ്റക്കാട്, മാധവികുട്ടി, വെക്കം മുഹമ്മദ് ബഷീര്‍, മധുസൂദനന്‍ നായര്‍ തുടങ്ങിയവരുടെ കൃതികളിലാണ് തങ്കമണി ഏറെ ആകൃഷ്ടയായത്. മാത്രമല്ല തോമസ് ഹൗസിയുടെ ദി വുഡ് ലാന്റ്‌സ്, ഖസാക്കിന്റെ ഇതിഹാസം എന്നി കൃതികളും ഈ എഴുത്തുകാരിക്ക് ഏറെ പ്രീയപ്പെട്ടതാണ്.
വിദ്യാനികേതനില്‍ പഠിപ്പിക്കുമ്പോള്‍ എഴുത്തിന് താത്പര്യമുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും അവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിലും ടീച്ചര്‍ സദാവ്യാപൃതയായിരുന്നു.കാഞ്ഞങ്ങാട് തുളുനാട് ബുക്ക്‌സ് ആണ് ടീച്ചറുടെ ആദ്യ കഥാസമാഹാരമായ മഞ്ഞുകുട്ടി പുറത്തിറക്കിയത്. പ്രസ്തുത പുസ്തകത്തിന്റെ പ്രകാശനം പ്രശസ്ത സാഹിത്യകാരന്‍ നാലപ്പാടം പത്മനാഭന്‍ റിട്ട. ഡി.എ.ഇ.ഒ. മാസ്റ്റര്‍ക്ക് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. കേരള സാക്ഷരമിഷന്റെ സജീവ പ്രവര്‍ത്തകയായിരുന്നു ഇവര്‍ കൂടാതെ ഫ്‌ളൈ എന്ന സന്നദ്ധസംഘടനയുമായും ബന്ധപ്പെടു പ്രവര്‍ത്തിച്ചുവരുന്നു. വിദ്യാനികേതന്‍ കാസര്‍ഗോഡ് റിസോഴ്‌സ് പേഴ്‌സണ്‍ കൂടിയാണ് തങ്കമണി അമ്മഗോഡ്. ഭര്‍ത്താവ് ജയരാജന്‍ രാജ് റസിഡന്‍സി ജീവനക്കാരനാണ്. മകള്‍ തന്‍മയ.
തങ്കമണി അമ്മന്‍ഗോഡ്
കാഞ്ഞങ്ങാട് , ലക്ഷ്മി നഗര്‍
കാഞ്ഞങ്ങാട് – 671315
ഫോണ്‍ : 9495191301


തങ്കമണി, അമ്മന്‍ഗോഡ്
കാഞ്ഞങ്ങാട് തെരു,
കാഞ്ഞങ്ങാട് – 671315
ഫോണ്‍ : 9495191301

The post തങ്കമണി അമ്മഗോഡ് appeared first on Welcome to Jeevitha.org.

]]>
https://jeevitha.org/%e0%b4%a4%e0%b4%99%e0%b5%8d%e0%b4%95%e0%b4%ae%e0%b4%a3%e0%b4%bf-%e0%b4%85%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%97%e0%b5%8b%e0%b4%a1%e0%b5%8d/feed/ 0 351
പി. പി. രാധാമണി https://jeevitha.org/%e0%b4%aa%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%b0%e0%b4%be%e0%b4%a7%e0%b4%be%e0%b4%ae%e0%b4%a3%e0%b4%bf/ https://jeevitha.org/%e0%b4%aa%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%b0%e0%b4%be%e0%b4%a7%e0%b4%be%e0%b4%ae%e0%b4%a3%e0%b4%bf/#respond Tue, 30 Jul 2024 06:33:02 +0000 https://jeevitha.org/?p=346 കണ്ണൂര്‍ ജില്ലയിലെ പ്രാപ്പൊയിലില്‍ കര്‍ഷക കുടംബത്തില്‍ വെളുത്തമ്പു യശോദ ദമ്പതികളുടെ നാല് മക്കളില്‍ രണ്ടാമത്തെയാളാണ് രാധാമണി. പ്രാപ്പൊയില്‍ ഹൈസ്‌കൂളില്‍ ഒന്നാതരം മുതല്‍ പത്താം തരം വരെ പഠിച്ചു. പഠനസമയത്ത് തന്നെ കവിതകളോട് താത്പര്യംപ്രകടിപ്പിച്ചിരുന്ന പി. രാധാമണിക്ക് സംസ്ഥാന യുവജനോത്സവത്തില്‍ മലയാളം കവിത…

The post പി. പി. രാധാമണി appeared first on Welcome to Jeevitha.org.

]]>

കണ്ണൂര്‍ ജില്ലയിലെ പ്രാപ്പൊയിലില്‍ കര്‍ഷക കുടംബത്തില്‍ വെളുത്തമ്പു യശോദ ദമ്പതികളുടെ നാല് മക്കളില്‍ രണ്ടാമത്തെയാളാണ് രാധാമണി. പ്രാപ്പൊയില്‍ ഹൈസ്‌കൂളില്‍ ഒന്നാതരം മുതല്‍ പത്താം തരം വരെ പഠിച്ചു. പഠനസമയത്ത് തന്നെ കവിതകളോട് താത്പര്യംപ്രകടിപ്പിച്ചിരുന്ന പി. രാധാമണിക്ക് സംസ്ഥാന യുവജനോത്സവത്തില്‍ മലയാളം കവിത വിഭാഗത്തില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചു. സ്‌കൂള്‍ പഠനകാലത്ത് ചെറുതായി കവിതകള്‍ രചിച്ചിരുന്നത് പ്രകൃതിയെക്കുറിച്ച് മനസ്സില്‍ കടന്നുവന്ന ആശയങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നു. സ്‌കൂള്‍ പഠനകാലം മുതല്‍ പാഠ്യവിഷയങ്ങളില്‍ എപ്പോഴും ഒന്നാം സ്ഥാനത്തായിരുന്നു രാധാമണി. മാതാവില്‍ നിന്നും പകര്‍ന്ന് കിട്ടിയ വായനാശീലം പില്‍ക്കാല ജീവിതത്തിലെ രചനകള്‍ക്ക് മാറ്റ് കൂട്ടാനും പുതിയ പുതിയ ആശയങ്ങള്‍ കണ്ടെത്താനുമുള്ള മാര്‍ഗ്ഗദീപങ്ങളായി വര്‍ത്തിച്ചു. ചെറുപ്പം മുതല്‍ അമ്മയില്‍ നിന്നും നല്ല നല്ല കഥകള്‍ കേട്ടാണ് ഈ കവയിത്രി വളര്‍ന്നത്. വടക്കന്‍ പാട്ടുകള്‍ ഈണത്തില്‍ അമ്മചൊല്ലുന്നത് അര്‍ത്ഥങ്ങള്‍ ഉള്‍ക്കൊണ്ട് ഇവര്‍ കേട്ടിരിക്കും.
ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം കണ്ണൂര്‍ ശ്രീനാരായണ കോളേജില്‍നിന്നും പ്രീ-ഡിഗ്രിക്ക് ചേര്‍ന്നതോട് കൂടി അവിടുത്തെ ലൈബ്രററി പരമാവധി പ്രയോജനപ്പെടുത്താന്‍ രാധാമണി ശ്രമിച്ചു. വായനക്കും ഒപ്പം എഴുത്തിനും അധ്യാപകരില്‍നിന്നും സുഹൃത്തുക്കളില്‍ നിന്നും ലഭിച്ച നിര്‍ലോഭമായ പ്രോത്സാഹനങ്ങള്‍ കൊണ്ട് തന്നെയാണ് ഇവര്‍ക്ക് കോളേജില്‍ വെച്ച് സോണല്‍ തല മത്സരങ്ങള്‍ക്ക് കഥയ്ക്കും, കവിതയ്ക്കും മത്സരിക്കാന്‍ സാധിച്ചത്. പ്രീഡിഗ്രിക്ക് സയന്‍സ് വിഷയമാണ് പഠിച്ചിരുന്നതെങ്കിലും അതിന് ശേഷം കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി.
അന്നത്തെ പ്രശസ്തമായ വാരികകളില്‍ ഒന്നായിരുന്നു കഥ ദ്വൈവാരിക അതിലാണ് പ്രഥമകഥ പ്രസിദ്ധീകൃതമായത്. അലയിളകുന്ന കുറത്തിപ്പുഴ- എന്നായിരുന്നു കഥയുടെ പേര്. ഈ കാലഘട്ടത്തില്‍ തന്നെ സ്മരണികളില്‍ പുതുമായര്‍ന്ന സൃഷ്ടികള്‍ നടത്തിവന്നിട്ടുണ്ട്.
തിരുവല്ല മാര്‍സെവേറിയോസ് മെമ്മോറിയല്‍ ട്രെയിനിംഗ് കോളേജ് ചെങ്ങരൂരില്‍ നിന്നു അധ്യാപക പരിശീലനം പൂര്‍ത്തിയാക്കി. ഒമ്പത് വര്‍ഷത്തോളം ചെറുപുഴ അണ്‍ എയ്ഡഡ് സ്‌കൂളില്‍ (സെന്റ് ജോസഫ് ഹയര്‍ സെക്കന്ററി സ്‌കൂള്‍) സേവനം അനുഷ്ഠിച്ചു. 2000-ത്തില്‍ കൊടക്കാട് ഓലാട്ട് സ്വദേശി സി. വാസുവുമായുള്ള വിവാഹം നടത്തു. അദ്ദേഹവും സാഹിത്യപ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ലോഭമായ സഹായവും പ്രോത്സാഹനവും നല്‍കി. സംയുക്ത കവിതാ സമാഹരാങ്ങളായ സമന്വയം, കാവ്യലോകം എന്നിവയില്‍ ശ്രദ്ധേയമായ കവിതകള്‍ പ്രസിദ്ധീകരിച്ചു. ഇതില്‍ സമന്വയത്തില്‍ പ്രസിദ്ധീകരിച്ച അടഞ്ഞ വാതിലുകളുള്ള വീട്, അവതാര രഹസ്യം എന്നീ കവിതകള്‍ രചനാ വൈഭവം കൊണ്ടും അനേകം അര്‍ത്ഥതലങ്ങള്‍ ഉള്ളതുകൊണ്ടും എടുത്തുപറയേണ്ടുന്ന കവിതകളായിരുന്നു. ഹൊസ്ദുര്‍ഗ്ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവ സ്മരണികയുടെ എഡിറ്ററായി പ്രവര്‍ത്തിച്ചു. (ജീവിതം ഒരാള്‍ ജീവിച്ചു തീര്‍ത്ത ഒന്നല്ല) സ്‌കൂള്‍ കുട്ടികള്‍ക്ക് വേണ്ടി ശില്പശാലകള്‍ സംഘടിപ്പിക്കുകയും അവരുടെ സര്‍ഗ്ഗവാസനകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് എല്ലാവിധ ശ്രമങ്ങള്‍ നടത്തുന്നതിനും തിരിക്കിനിടയിലും രാധാമണി ടീച്ചര്‍ സമയം കണ്ടെത്തുന്നു. ചുരുക്കത്തില്‍ ടീച്ചറുടെ ഏറ്റവും വലിയ ഹോബി എന്നത് പുസ്തകം വാങ്ങി സൂക്ഷിക്കുക എന്നത് തന്നെയാണ്.


വായനയുടെ പരന്ന ലോകത്തേക്ക് എത്തിയ സംഭവം ടീച്ചര്‍ ഇന്നും വിടാതെ മനസ്സില്‍ സൂക്ഷിക്കുന്നു. പത്താംതരത്തിലായിരിക്കുമ്പോള്‍ സ്‌കൂള്‍ യുവജനോത്സവത്തിന് ജഡ്ജ്‌മെന്റിന് എത്തിയ ചെറുപുഴ പത്മാലയത്തില്‍ ശ്രീധരന്‍ മാസ്റ്റര്‍ വീട്ടില്‍ വന്ന് ഒരു പുസ്തകം വായിക്കാന്‍ കൊടുത്തു. മാഷിന്റെ വീട്ടിലുളള ലൈബ്രററിയില്‍ കയറാനും ഇഷ്ടമുള്ള പുസ്തകങ്ങള്‍ എടുത്ത് വായിക്കാനുമുള്ള സ്വാതന്ത്ര്യം കൊടുത്തു. ഇതിലൂടെ വിശ്വസാഹിത്യത്തിലെ പലകൃതികളും പരിചയപ്പെടാനും പുതിയ പുതിയ പുസ്തകള്‍ വായനയില്‍ ഉള്‍പ്പെടുത്താനും അവര്‍ക്ക് സാധിച്ചു.
ടീച്ചറുടെ ആദ്യത്തെ കവിതാ സമാഹാരം തിരിച്ചറിവുകള്‍ 2010-ല്‍ പുറത്തിറക്കിയത് അങ്കണം ബുക്‌സായിരുന്നു. രണ്ടാമത്ത കവിതാസമാഹാരം തിരസ്‌കാരമില്ലാതിരിക്കട്ടെ- പുതുമയാര്‍ന്ന അമ്പതോളം കവിതകള്‍ ഉള്‍പ്പെടുത്തി കാഞ്ഞങ്ങാട് തുളുനാട് ബുക്‌സ് പുറത്തിറക്കിയത്.ആരോഗ്യവകുപ്പ് ജീവനക്കാരനായ ഭര്‍ത്താവ് സി. വാസുവില്‍നിന്നും, വിദ്യാര്‍ത്ഥികളായ മക്കള്‍ സാരംഗി.പി.പി യില്‍നന്നും സൗരവില്‍ നിന്നും എല്ലാവിധ സാഹിത്യപ്രവര്‍ത്തനങ്ങള്‍ക്കുമുള്ള പിന്തുണയും സഹായങ്ങളും ഇപ്പോള്‍ ഹൊസ്ദുര്‍ഗ് സ്‌കൂളില്‍ സേവനം അനുഷ്ഠിക്കുന്ന ടീച്ചര്‍ക്ക് ലഭിച്ചുവരുന്നു.


ചെറുക്കോണത്ത്
ഓലാട്ട് പി.ഒ.
കൊടക്കാട്
ഫോണ്‍ : 9847990101

The post പി. പി. രാധാമണി appeared first on Welcome to Jeevitha.org.

]]>
https://jeevitha.org/%e0%b4%aa%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%b0%e0%b4%be%e0%b4%a7%e0%b4%be%e0%b4%ae%e0%b4%a3%e0%b4%bf/feed/ 0 346
അജിത്ത് കൂവോട് https://jeevitha.org/%e0%b4%85%e0%b4%9c%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b5%82%e0%b4%b5%e0%b5%8b%e0%b4%9f%e0%b5%8d/ https://jeevitha.org/%e0%b4%85%e0%b4%9c%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b5%82%e0%b4%b5%e0%b5%8b%e0%b4%9f%e0%b5%8d/#respond Tue, 30 Jul 2024 05:54:56 +0000 https://jeevitha.org/?p=334 കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരിയില്‍ അദ്ധ്യാപകനായിരുന്ന കളത്തില്‍ വളപ്പില്‍ പണിക്കര്‍ ഭാസ്‌കരന്റെയും അമ്മന്‍കോവില്‍ കാര്‍ത്ത്യായനിയുടെയും അഞ്ച് മക്കളില്‍ മൂന്നാമന്‍ . ഇപ്പോള്‍ തളിപ്പറമ്പിനടുത്ത കൂവോട് താമസിക്കുന്നു. അരോളി, കല്ല്യാശ്ശേരി എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്ന് തളിപ്പറമ്പ് കോ-ഓപ്പ് ആര്‍ട്സ് കോളേജ്, കണ്ണൂര്‍ എസ്.എന്‍.…

The post അജിത്ത് കൂവോട് appeared first on Welcome to Jeevitha.org.

]]>
കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരിയില്‍ അദ്ധ്യാപകനായിരുന്ന കളത്തില്‍ വളപ്പില്‍ പണിക്കര്‍ ഭാസ്‌കരന്റെയും അമ്മന്‍കോവില്‍ കാര്‍ത്ത്യായനിയുടെയും അഞ്ച് മക്കളില്‍ മൂന്നാമന്‍ . ഇപ്പോള്‍ തളിപ്പറമ്പിനടുത്ത കൂവോട് താമസിക്കുന്നു. അരോളി, കല്ല്യാശ്ശേരി എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്ന് തളിപ്പറമ്പ് കോ-ഓപ്പ് ആര്‍ട്സ് കോളേജ്, കണ്ണൂര്‍ എസ്.എന്‍. എന്നിവിടങ്ങളില്‍ കോളേജ് വിദ്യാഭ്യാസം. സാവത്തിക ശാസ്ത്രത്തില്‍ ബിരുദവും, മാവേലിക്കര പീറ്റ് മെമ്മോറിയല്‍ ട്രെയിനിംഗ് കോളേജില്‍ നിന്നും ബി.എഡും (ഇംഗ്ലീഷ്) കരസ്ഥമാക്കി.
പഠനസമയത്ത് തന്നെ സിനിമയോട് അടങ്ങാത്ത ഒരു ഒരു കമ്പം ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. പഠനത്തിന് വിഘാതം കൂടാതെ അക്കാലത്ത് ഇറങ്ങുന്ന ഒട്ടുമിക്ക കലാമൂല്യമുള്ളതും ജീവിതഗന്ധികളുമായ സിനിമകള്‍ കാണുന്നതിന് അജിത്ത് സമയം കണ്ടെത്തിയിരുന്നു. ഇതിന് പുറമെ നല്ലൊരു കഥാപ്രസംഗ ആസ്വാദകന്‍ കൂടിയായിരുന്നു ഇദ്ദേഹം. ഇഷ്ട കാഥികന്‍ ശ്രീ.വി. സാബശിവന്‍. പ്രീ-ഡിഗ്രി പഠനസമയം മുതല്‍ തന്നെ സാഹിത്യരംഗത്തോടുള്ള അടങ്ങാത്ത അഭിവാഞ്ച ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. അത് ചെന്നെത്തിച്ചത് പാപ്പിനിശ്ശേരി പബ്ലിക്ക് ലൈബ്രറിയില്‍ ആണ്. അവിടുത്തെ ശേഖരത്തില്‍ നിന്നും ഒട്ടേറെ കൃതികള്‍ വായിക്കാന്‍ സാധിച്ചു.


ഡിഗ്രിപഠനസമയത്ത് എസ്.എന്‍ കോളേജ് ലൈബ്രറിയും പരമാവധി പ്രയോജനപ്പെടുത്തിയത് പില്‍ക്കാല സാഹിത്യ പ്രവര്‍ത്തനത്തിന് മാറ്റ് കൂട്ടി. ടീച്ചേഴ്സ് ട്രെയിനിംഗ് സമയത്ത് കെ.പി.എ.സി. സന്ദര്‍ശിക്കാന്‍ ലഭിച്ച അവസരത്തിലൂടെയാണ് സാഹിത്യരംഗത്ത് കൂടുതല്‍ സജ്ജീവമായത്. ഈ സമയത്ത് ഫൈന്‍ആര്‍ട്സ് എക്സിക്യൂട്ടീവ് അംഗമായും മാഗസിന്‍ കമ്മറ്റി അംഗമായും പ്രവര്‍ത്തിച്ചു. മാത്രമല്ല ചെറുകഥാ രചനയ്ക്ക് നാന്ദി കുറിച്ചതും ഈ കാലഘട്ടത്തില്‍ തന്നെയായിരുന്നു.
ആകാശവാണി കണ്ണൂര്‍ നിലയത്തില്‍ അവതരിപ്പിച്ചുവന്ന കഥകളും ഏറെ ശ്രദ്ധേയമായിരുന്നു.
എഴുത്തിന് ജോലി സംബന്ധമായ തിരക്കുകള്‍ കാരണം താല്‍കാലിക വിരാമം ഇട്ടിരുന്നുവെങ്കിലും വായന എന്നത് ഒരു തപസ്യയായി അജിത്കൂവോട് കൊണ്ട് നടന്നു. എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് മുഖേന കാസര്‍ഗോഡ് ജില്ലയില്‍ ഹൈസ്‌കൂള്‍ അദ്ധ്യാപകനായും, കോഴിക്കോട് സര്‍വ്വകലാശാലയില്‍ ഉദ്യോഗസ്ഥനായും ജോലി ചെയ്തു. ഡല്‍ഹിയില്‍ ശ്രീലങ്ക ഹൈകമ്മീഷണനില്‍ സോഷ്യല്‍ സെക്രട്ടറിയായും ഇദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1995 ല്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ സ്ഥിര ജോലിയില്‍ പ്രവേശിച്ചു. സര്‍ക്കാര്‍ സേവനത്തില്‍ നിന്നും അവധിയെടുത്ത് 2005 ല്‍ വിദേശത്ത് ഏഴ് വര്‍ഷത്തോളം സൗദി അറേബ്യയിലെ അന്താരാഷ്ട്ര റീടെയ്ല്‍ സ്ഥാപനങ്ങളില്‍ മാനേജര്‍ ആയി ജോലി ചെയ്തതും വിവിധ ട്രെയിനിങ്ങുകള്‍ ലഭിച്ചതും ഒട്ടേറെ അംഗീകാരങ്ങള്‍ക്ക് വഴിവെച്ചു.
വിവിധ രാജ്യക്കാരും സംസ്‌കാരങ്ങളുമായും വ്യത്യസ്തരായ ആള്‍ക്കാരുമായും ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ അജിത്ത് കൂവോടിന് ഈ കാലഘട്ടത്തില്‍ സാധിച്ചു. ഈ കാലഘട്ടങ്ങളിലെ അനുഭവങ്ങള്‍ അറേബ്യന്‍ സ്റ്റോറീസ് എന്ന പേരില്‍ fb യില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചിട്ടുണ്ട്. fb യില്‍ തന്നെ 86 അദ്ധ്യായങ്ങളിലായി ‘ഞാനും എന്റെ ഓര്‍മ്മകളും’ എന്ന പംക്തി ഒട്ടേറെ വായനക്കാരെ ആകര്‍ഷിച്ചിട്ടുണ്ട്.വര്‍ഷങ്ങള്‍ക്ക് ശേഷം എഴുത്തിന്റെ ലോകത്ത് നിറസാന്നിദ്ധ്യമായി ഇദ്ദേഹം വീണ്ടും തിരിച്ചെത്തി. ജീവിതത്തിന്റെ നേര്‍കാഴ്ച്ചകളും, ജീവിതാനുഭവങ്ങളും എഴുത്തിന് പാത്രീഭൂതമായി. അങ്ങനെ പ്രഥമ കഥാസമാഹാരം ഋതുക്കള്‍ സാക്ഷി എന്ന, വ്യത്യസ്തതയാര്‍ന്ന നാല്പതോളം കഥകള്‍ ഉള്‍പ്പെടുത്തി സംസ്ഥാന ഗ്രന്ഥകാരസമിതി ആദ്യ ചെറുകഥാ സമാഹാരം പുറത്തിറക്കി.
പുതുമയാര്‍ന്ന മിനി സിനിമകള്‍ നിര്‍മ്മിക്കുകയും അഭിനയിക്കുകയും ചെയ്തു. ചിരി, കാത്തിരിപ്പ്, ആടി വേടന്‍, യാത്ര, താങ്ങും തണലും എന്നീ ഹ്രസ്വ ചിത്രങ്ങളില്‍, ചിരി ഏറെ ശ്രദ്ധേയമായിരുന്നു. ചിരിക്കാന്‍ മറന്നുപോയ ആധുനിക സമൂഹത്തിന്റെ ഒരു നേര്‍കാഴ്ചയായിരുന്നു ഈ ഹ്രസ്വചിത്രം. മാത്രമല്ല കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളേജിനെ കുറിച്ച് ഒരു ഡോക്യുമെന്ററിയും ചെയ്തിട്ടുണ്ട്. ഇതിനുപുറമേ, ശ്രദ്ധേയമായ, പോയി പഠിക്കെടാ, പുതുനാമ്പിന്‍ നൊമ്പരം, തുടങ്ങി ഏതാനും മ്യൂസിക്കല്‍ ആല്‍ബങ്ങളും ചെയ്തിട്ടുണ്ട്.കനല്‍ കനവുകള്‍ എന്ന രണ്ടാമത്തെ കഥാസമാഹാരം പുറത്തിറക്കിയത് കേരള ബുക്ക് ട്രസ്റ്റ് ആയിരുന്നു. അമ്പതിലധികം കഥകളാണ് കനല്‍കനവുകള്‍ എന്ന 2017 ല്‍ പുറത്തിറക്കിയ ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. സംയുക്ത കവിതാ സമാഹാരങ്ങളില്‍ കവിതകള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. വാര്‍ത്താസ്വാന്തനം എന്ന മാസികയില്‍ കഥകളും കവിതകളും എഴുതി ഒരു കാലഘട്ടത്തില്‍ പ്രസ്തുത മാസികയിലെ നിറസാന്നിദ്ധ്യം തന്നെയായിരുന്നു ഇദ്ദേഹം.


നിരവധി സാംസ്‌കാരിക സംഘടനകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം തളിപ്പറമ്പ് ഫിലിം സൊസൈറ്റി, പു.ക.സ. തുടങ്ങിയവയുടെ സജീവ സാന്നിധ്യം കൂടെയാണ്. നല്ലൊരു വായനക്കാരന്‍ എന്നതിനൊപ്പം ഇദ്ദേഹം എഴുതുന്ന പുസ്തക റിവ്യൂകളും സിനിമാ ആസ്വാദനങ്ങളും ഏറെ ശ്രദ്ധേയവും പ്രചോദനപരവുമാണ്. ഒരു കാലത്ത് മലയാള പാഠശാലയോടൊപ്പം ചേര്‍ന്ന് നടത്തിയ അക്ഷരയാത്രകളുടെയും വീട്ടകം സാഹിത്യ ക്യാമ്പുകളുടെയും സംഘാടകന്‍ കൂടിയായിരുന്നു ഇദ്ദേഹം. തളിപ്പറമ്പ് ഫിലിംസൊസൈറ്റി, മാതൃഭൂമി സ്റ്റഡിസര്‍ക്കിള്‍, മലയാള ഭാഷപാഠശാല, എഴുത്തുകൂട്ടം (എഴുത്തുകാരുടെ ദേശീയ സംഘടന) തുടങ്ങിയവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. ഇതിന്റെ ഉത്തരമേഖലാ സാരഥ്യം വഹിക്കുന്നതോടൊപ്പം കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം കൂടെയാണ്. നല്ലൊരു സംഘാടകന്‍ കൂട്ടിയായ ഇദ്ദേഹം ആനുകാലികങ്ങളിലുംസോഷ്യല്‍ മീഡിയകളിലും ഇപ്പോഴും വളരെ സജീവമാണ്. ഫോട്ടോഗ്രാഫി എന്നത് അജിത്ത് കൂവോടിന്റെ ഹോബികളില്‍ ഒന്നാണ്. വയലപ്രയിലെ സന്ധ്യ- മാതൃഭൂമി കാഴ്ചയില്‍ പ്രസിദ്ധപ്പെടുത്തിയത് ഏറെ ശ്രദ്ധേയമായിരുന്നു. അജിത്ത് കൂവോട് എന്ന യുട്യൂബ് ചാനലില്‍ സ്പാര്‍ക്ക് എന്ന പേരില്‍ തന്റെ പരിസര പ്രദേശത്തെ ചെറുതും വലുതുമായ കലാ-സാഹിത്യ- സാംസ്‌കാരിക രംഗത്തെ വേറിട്ട വ്യക്തിത്വങ്ങളെ ഉള്‍പ്പെടുത്തി കൂടികാഴ്ചകള്‍ പരമ്പരയായി ചെയ്തുവരുന്നത് ഒരു പുതുമയാര്‍ന്ന പരിപാടിയാണ്.
സഞ്ചാരപ്രിയനായ ഇദ്ദേഹം ഒട്ടേറെ യാത്രാവിവരണങ്ങള്‍ സചിത്ര ലേഖനങ്ങളായി fb യില്‍ പങ്കുവെച്ചത് നല്ല സഞ്ചാര സാഹിത്യത്തിന് ഉദാഹരണങ്ങളാണ്.
2023 മെയ് മാസം സാകേതിക വിദ്യാഭ്യാസ വകുപ്പില്‍ നിന്നും സൂപ്രണ്ടായി വിരമിച്ച അജിത്ത് കൂവോട് എഴുത്തും വായനയും യാത്രയും അഭിമുഖങ്ങളുമായി ഇപ്പഴും സജീവമാണ്, നല്ലൊരു സഹയാത്രികനാണ്.അവാര്‍ഡുകള്‍: ബാലകൃഷ്ണന്‍ മാങ്ങാട് കഥാ പുരസ്‌കാരം, പൂമരം മാസിക കഥാ പുരസ്‌കാരം, എഴുത്തുകൂട്ടം കഥാ പുരസ്‌കാരം, തുടങ്ങി, ചെറുതും വലുതുമായ അംഗീകാരങ്ങള്‍ കിട്ടിയിട്ടുണ്ട്.അജിത്കൂവോടിന്റെ എല്ലാ സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും സര്‍വ്വവിധ പിന്തുണയും പ്രോത്സാഹനങ്ങളും നല്‍കിവരുന്ന ഭാര്യ ലത നടുവില്‍ എഴുത്തുകാരിയാണ്. മക്കള്‍ ഐശ്വര്യഅജിത്ത്, ഐശ്യാനി അജിത്ത്.


വിലാസം:
അജിത് കൂവോട്
എടക്കാട് ഹൗസ്
കൂവോട്- കുറ്റിക്കോല്‍ പോസ്റ്റ്
തളിപ്പറമ്പ്-670562 -NO : 9447331181

The post അജിത്ത് കൂവോട് appeared first on Welcome to Jeevitha.org.

]]>
https://jeevitha.org/%e0%b4%85%e0%b4%9c%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b5%82%e0%b4%b5%e0%b5%8b%e0%b4%9f%e0%b5%8d/feed/ 0 334
കൃഷ്ണന്‍ കുട്ടി ചാലിങ്കാല്‍ https://jeevitha.org/%e0%b4%95%e0%b5%83%e0%b4%b7%e0%b5%8d%e0%b4%a3%e0%b4%a8%e0%b5%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%9a%e0%b4%be%e0%b4%b2%e0%b4%bf%e0%b4%99%e0%b5%8d%e0%b4%95%e0%b4%be/ https://jeevitha.org/%e0%b4%95%e0%b5%83%e0%b4%b7%e0%b5%8d%e0%b4%a3%e0%b4%a8%e0%b5%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%9a%e0%b4%be%e0%b4%b2%e0%b4%bf%e0%b4%99%e0%b5%8d%e0%b4%95%e0%b4%be/#respond Tue, 30 Jul 2024 05:30:40 +0000 https://jeevitha.org/?p=331 നാടന്‍പാട്ട് കലാകാരന്‍ എന്ന നിലയിലും ഒപ്പം അഭിനേതാവ് എന്ന നിലയിലും സര്‍വ്വോപരി പ്രഭാഷകന്‍ എന്ന നിലയിലും പ്രശസ്തനാണ് കൃഷ്ണന്‍ കുട്ടി ചാലിങ്കാല്‍. പഠനസമയത്ത് സമയത്ത് തന്നെ കലാ-സാഹിത്യരംഗത്ത് നിറസാന്നിദ്ധ്യമായിരുന്നു ഇദ്ദേഹം. ഗവണ്‍മെന്റ് എല്‍.പി.സ്‌കൂള്‍ തിരുമേനി, ജി.എച്ച്.എസ്. വയക്കര എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം.…

The post കൃഷ്ണന്‍ കുട്ടി ചാലിങ്കാല്‍ appeared first on Welcome to Jeevitha.org.

]]>
നാടന്‍പാട്ട് കലാകാരന്‍ എന്ന നിലയിലും ഒപ്പം അഭിനേതാവ് എന്ന നിലയിലും സര്‍വ്വോപരി പ്രഭാഷകന്‍ എന്ന നിലയിലും പ്രശസ്തനാണ് കൃഷ്ണന്‍ കുട്ടി ചാലിങ്കാല്‍. പഠനസമയത്ത് സമയത്ത് തന്നെ കലാ-സാഹിത്യരംഗത്ത് നിറസാന്നിദ്ധ്യമായിരുന്നു ഇദ്ദേഹം. ഗവണ്‍മെന്റ് എല്‍.പി.സ്‌കൂള്‍ തിരുമേനി, ജി.എച്ച്.എസ്. വയക്കര എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. സാഹിത്യസമാജങ്ങളിലൂടെയുള്ളനായിരുന്നു ഈ കലാകാരന്റെ വളര്‍ച്ചു. സാഹിത്യസമാജങ്ങളില്‍ പ്രബന്ധം അവതിരിപ്പിച്ച് അധ്യാപകരുടെ പ്രശംസയ്ക്ക് പാത്രമായി. കൂടാതെ യുവജനോത്സവ വേദികളില്‍ ഏകപാത്ര നാടങ്ങള്‍ അവതരിപ്പിച്ചു വന്നു. ബാലജനസഖ്യത്തിലുടെ അംഗത്വം സര്‍ഗ്ഗവാസനകളെ ഒന്നു കൂടി മെച്ചപ്പെടുത്താന്‍ കഴിഞ്ഞതായി ഇദ്ദേഹം ഓര്‍ക്കുന്നു. എസ്.എല്‍.സി.ക്ക് ശേഷം തലശ്ശേരി ബ്രണ്ണന്‍ കോളേജിലായിരുന്നു പി.ജി വരെയുള്ള പഠനം. ഇക്കാലത്ത് എം.എം.വിജയന്‍, ഒ.എന്‍.വി. എന്‍. പ്രഭാകരന്‍ കുറുപ്പ് തുടങ്ങിയ മലയാളത്തിലെ പ്രശസ്തവ്യതിത്വങ്ങളുടെ ക്ലാസ്സുകളില്‍ പഠിക്കാനുള്ള അവസരം കൃഷ്ന്‍കുട്ടി ചാലിങ്കാലിന് ഉണ്ടായി. സാമ്പത്തിക ശാസ്ത്രത്തിലായിരുന്നു ബിരുദപഠനം. എന്നാല്‍ താന്‍ ഏറെ ഇഷ്ടപ്പെടുന്നവിഷയം ചരിത്രം ആയിരുന്നു. അതുകൊണ്ട് തന്നെ ബിരുദാനന്തര ബിരുദത്തിന് ചരിത്രം ഐച്ഛിക വിഷയമായി എടുത്തു. ഈ സമയത്തും നാടകാഭിനയത്തിലും നാടന്‍ പാട്ടിലും ശ്രദ്ധചെലുത്താനും അതുവഴി സോണ്‍ കലോത്സവങ്ങളിലും പങ്കെടക്കുവാനും സാധിച്ചു. സ്‌പോട്‌സ് രംഗത്ത് നടത്തത്തിലായിരുന്ന യൂണിവേഴ്‌സിറ്റി തലത്തില്‍ സമ്മാനങ്ങള്‍ നേടിയത്.
സ്റ്റുഡന്‍സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയില്‍ അംഗത്വമെടുത്ത് നേതൃസ്ഥാനത്ത് എത്തിക്കാനും നല്ല ഒരു പ്രസംഗകനായ ഇദ്ദേഹത്തിന് കഴിഞ്ഞു. വിവിധ സ്ഥങ്ങളിലെ പ്രസംഗ മത്സരത്തില്‍ സമ്മാനം നേടാനും സാധിച്ചു. നല്ലൊരു നേതൃപാടവത്തിന് ഉടമയായ കൃഷ്ണന്‍ കുട്ടിക്ക് കോളേജില്‍ എന്‍.എസ്.എസ്. സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെടാന്‍ എളുപ്പമായിരുന്നു. ഏത് വിഷയമായാലും അതിനെ കുറിച്ച് ആധികാരിമായി പഠിച്ച് അത് അവതരിപ്പിക്കപ്പെടാനുള്ള അദ്ദേഹത്തിന്റെ അസാധാരണമായ കഴിവിനെ ഏവരും പ്രശംസിച്ചിരുന്നു.
സൈഡ് വ്യൂ ഓഫ് ഇന്ത്യ എന്ന പേരില്‍ ലഹരിക്കെതിരെയുള്ള മിനിസിനിമയില്‍ ശ്രദ്ധേയമായ വേഷം ചെയ്താണ് കൃഷ്ണന്‍കുട്ടി ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്. പഠനശേഷം ഏറെക്കാലം പാരലല്‍ കോളേജ് അധ്യാപകനായി ജോലിനോക്കി. ഇക്കാലത്തും വായനയും ക്ലബ്ബുകള്‍ കേന്ദ്രീകരിച്ചുള്ള നാടകപ്രവര്‍ത്തനങ്ങള്‍ നടത്തികൊണ്ടിരുന്നു. പെരുന്നാള്‍, ഉത്സവങ്ങള്‍ തുടങ്ങിയവയ്ക്ക് പലനാടകങ്ങളും അരങ്ങിലെത്തിച്ചു. ഡ്യൂറോഫ്‌ളക്‌സ് എന്ന പ്രൈവറ്റ് കമ്പനിയില്‍ കേരള മേഖല പ്രതിനിധിയായും അതിനിടയില്‍ ജോലിനോക്കി. മംഗലാപുരത്ത് താമസിച്ച് കന്നട ഭാഷ പഠനം നടത്തി.
1993 ല്‍ കൃഷി വകുപ്പില്‍ ലോവര്‍ഡിവിഷന്‍ ക്ലാര്‍ക്കായി പബ്ലിക് സര്‍വ്വീസ് കമ്മീഷനിലൂടെ ജോലി നേടി. റവന്യു വകുപ്പില്‍ വില്ലേജ് അസിസ്റ്റന്റായി ജോലി നോക്കുമ്പോള്‍ ചെയിന്‍ സര്‍വ്വേ പാസ്സായി. ഈ സമയത്താണ് ജോയിന്റ് കൗണ്‍സില്‍ ജില്ലാ ട്രഷറര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത്. തനിക്ക് തന്റെതായ ഒരു ദൈവം ഉണ്ട് എന്ന് വിശ്വസിക്കുന്ന ഇദ്ദേഹം നിശബ്ദമായി സേവനപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന അപൂര്‍വ്വ വ്യക്തികളില്‍ ഒരാളാണ്. വിവിധ കോളനികളില്‍ ചെന്ന് നിര്‍ധനരായ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആയിരത്തിലധികം കുടകളാണ് വിവിധ ഘട്ടങ്ങളിലായി വിതരണം ചെയ്ത്. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് വേണ്ടി ടി.വി.കളും സമ്മാനിച്ചിരുന്നു.
കേരള സാംസ്‌കാരിക പരിഷത്ത് സംസ്ഥാന സെക്രട്ടറിയായും ഏറെ നാള്‍ പ്രവര്‍ത്തിച്ചിരുന്നു. കൂടാതെ പുരോഗന കലാസാഹിത്യസംഘം ഭാരവാഹിയായും പ്രവര്‍ത്തിച്ചുവന്നിരുന്നു. ഇതിനിടയില്‍ നിരവധി അവാര്‍ഡുകളും ബഹുമതികളും ഇദ്ദേഹത്തെ തേടിയെത്തി. സാംസ്‌കാരിക പരിഷത്തിന്റെ മഹാത്മജി അവാര്‍ഡ്, അംബേദ്ക്കര്‍ പഠനകേന്ദ്രം അവാര്‍ഡ്, തുളുനാട് അവാര്‍ഡ്, ജീവിതസമന്വയ അവാര്‍ഡ് തുടങ്ങിയവ ഉദാഹരണങ്ങള്‍ മാത്രം.
നിരവധി ഹ്രസ്വചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യാന്‍ കൃഷ്ണന്‍ കുട്ടിക്ക് കഴിഞ്ഞു. നികാരം എന്ന ചിത്രത്തിലെ സഹദേവന്‍ എന്ന കഥാപാത്രം ശ്രദ്ധേയമായി, തീര്‍പ്പ്, ക്വയറ്റ് റിവഞ്ച് എന്ന ചിത്രത്തിലും പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു. ജീവിതത്തിന്റെ ചാക്രീകത വെളിവാക്കുന്ന ചിത്രീകരണം പുരോഗമിക്കുന്ന ദി സൈക്കില്‍ എന്ന ചിത്രത്തിലെ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നതും ഇദ്ദേഹമാണ്. റെയ്ക്കി ഹീലിംഗ് പഠിച്ച ഇദ്ദേഹം ഇതിന് പുറമെ മൈന്റ് പവര്‍ ടെക്‌നോളജി പരിശീലിക്കുകയും ക്ലാസ്സ് എടുക്കുകയും ചെയ്യുന്നുണ്ട്.കൂടാതെ യോഗാ പഠനം ഇപ്പോഴും തുടര്‍ന്ന് വരുന്നു. ജൈവകൃഷിയില്‍ വിവിധ പരീക്ഷണങ്ങള്‍ നടത്തുന്നത് ഇദ്ദേഹത്തിന്റെ ഹോബിയാണ്.
ഓമര്‍ഖയാമിന്റെ കവിതകളാണ് ഇദ്ദേഹത്തെ കൂടുതല്‍ ആകര്‍ഷിച്ചത്. കൂടാതെ സീക്രട്ട് എന്ന പുസ്തവും, ബൈബളും കൃഷ്ണന്‍ കുട്ടിയുടെ പരന്ന വായനയില്‍ ഇപ്പോഴുമുണ്ട്. ആനുകാലികങ്ങളിലും സോവനീയറുകളിലും എഴുതിവരുന്നുണ്ട്. കുഞ്ചന്‍ നമ്പ്യാരുടെ കൃതികള്‍ക്ക് പുറമെ റഷ്യന്‍ സാഹിത്യം ഇദ്ദേഹത്തെ ഏറെ ആകര്‍ഷിച്ചു ഗ്രീക്ക് ഇതിഹാസ കൃതികളും കൃഷ്ണന്‍ കുട്ടിക്ക് ഇപ്പോഴും ഏറെ ഇഷ്ടപ്പെട്ട ഒന്നാണ്.കെ.എസ്.എഫ്.സി കാഞ്ഞങ്ങാട് ബ്രാഞ്ച് മാനേജര്‍ ആയി റിട്ടയര്‍ ചെയ്തു. അതിന് മുമ്പ് കെ.എസ്.എഫ് ഇ ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ ഭാരവാഹിയും സംസ്ഥാന കമ്മറ്റിഅംഗമായും പ്രവര്‍ത്തിച്ചിരുന്നു. കൈതാങ്ങ് എന്ന് സംഘടനയുടെ ജില്ലാസെക്രട്ടറിയും കൂടിയായിരുന്നു. കന്നട, തുളു തുടങ്ങിയ ഭാഷകളില്‍ നല്ല പ്രാവിണ്യമുള്ള വ്യക്തികൂടിയാണ് കൃഷ്ണന്‍കുട്ടി ചാലിങ്കാല്‍. ഇപ്പോള്‍ മുഴുവന്‍ സമയവും കലാ-സാംസ്‌കാരിക രംഗത്ത് സക്രിയ സാന്നിദ്ധ്യമാണ്.

കെ.പി കൃഷ്ണന്‍കുട്ടി
ചാലിന്‍ങ്കാല്‍, കാസറഗോഡ്-ജില്ല

ഫോണ്‍ : 9447939370


The post കൃഷ്ണന്‍ കുട്ടി ചാലിങ്കാല്‍ appeared first on Welcome to Jeevitha.org.

]]>
https://jeevitha.org/%e0%b4%95%e0%b5%83%e0%b4%b7%e0%b5%8d%e0%b4%a3%e0%b4%a8%e0%b5%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%9a%e0%b4%be%e0%b4%b2%e0%b4%bf%e0%b4%99%e0%b5%8d%e0%b4%95%e0%b4%be/feed/ 0 331
സുരേന്ദ്രന്‍ പട്ടേന https://jeevitha.org/%e0%b4%b8%e0%b5%81%e0%b4%b0%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d-%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%87%e0%b4%a8/ https://jeevitha.org/%e0%b4%b8%e0%b5%81%e0%b4%b0%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d-%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%87%e0%b4%a8/#respond Tue, 30 Jul 2024 04:59:19 +0000 https://jeevitha.org/?p=320 നൃത്തം എന്നത് ഇന്നും എന്നും നെഞ്ചേറ്റി നടക്കുന്ന ഈ അനുഗ്രഹീത കലാകാരന്‍ കാസര്‍ഗോഡ് ജില്ലയിലെ പട്ടേന കന്ന്യാടിയില്‍ നാരായണന്‍ നായരുടെയും (സഹകരണ ബാങ്ക് സെക്രട്ടറി) പട്ടേന രുഗ്മിണിയമ്മയുടെയുംഅഞ്ച് മക്കളില്‍ മൂത്തമകനാണ.് കുട്ടിക്കാലത്ത് അധ്യാപകനായും അധ്യാപകനായിരിക്കുമ്പോള്‍ വിദ്യാര്‍ത്ഥിയായും കഴിഞ്ഞ അപൂര്‍വ്വ വ്യക്തികൂടിയാണ് ഇദ്ദേഹം.…

The post സുരേന്ദ്രന്‍ പട്ടേന appeared first on Welcome to Jeevitha.org.

]]>
നൃത്തം എന്നത് ഇന്നും എന്നും നെഞ്ചേറ്റി നടക്കുന്ന ഈ അനുഗ്രഹീത കലാകാരന്‍ കാസര്‍ഗോഡ് ജില്ലയിലെ പട്ടേന കന്ന്യാടിയില്‍ നാരായണന്‍ നായരുടെയും (സഹകരണ ബാങ്ക് സെക്രട്ടറി) പട്ടേന രുഗ്മിണിയമ്മയുടെയുംഅഞ്ച് മക്കളില്‍ മൂത്തമകനാണ.് കുട്ടിക്കാലത്ത് അധ്യാപകനായും അധ്യാപകനായിരിക്കുമ്പോള്‍ വിദ്യാര്‍ത്ഥിയായും കഴിഞ്ഞ അപൂര്‍വ്വ വ്യക്തികൂടിയാണ് ഇദ്ദേഹം. സുരേന്ദ്രന്‍ പട്ടേനയുടെ പ്രാഥമിക വിദ്യാഭ്യാസത്തിന് ഹരിശ്രീ കുറിച്ചത് വീട്ടിനടുത്തുള്ള പട്ടേന എ.എല്‍.പി സ്‌കൂളിലായിരുന്നു. തുടര്‍ന്ന് രാജാസ് ഹൈസ്‌കൂളില്‍ ചേര്‍ന്നു. മാമുനി കുഞ്ഞിക്കണ്ണനാണ് ആദ്യ ഗുരു. പന്ത്രണ്ടാം വയസ്സില്‍ തന്നെ ശാസ്ത്രീയ നൃത്തം പഠിച്ചു. പ്രീഡിഗ്രിയും ഡിഗ്രിയും പഠിച്ചത് കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് & സയന്‍സ് കോളേജിലായിരുന്നു. മാത്ത്‌സ് & സ്റ്റാന്റിസിക്‌സിലായിരുന്നു ബിരുദം എടുത്തത്. തുടര്‍ന്ന് രാമകൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മോറല്‍ എജുക്കേഷന്‍ നില്‍ നിന്ന് ബി.എഢ് പാസ്സായി. കൂടാതെ ദക്ഷിണ ഭാരത് ഹിന്ദി പ്രചാര സഭയുടെ ഹിന്ദി പ്രവീണ്‍ പാസ്സായി. എസ്സ്.എസ്സ്. എല്‍.സിക്ക് ശേഷം ഹിന്ദിക്ലാസ്സുകള്‍ കൈകാര്യം ചെയ്യാനും ഇദ്ദേഹം സമയം കണ്ടെത്തി.


ഡിഗ്രിക്ക് പഠിക്കുമ്പോള്‍ രണ്ടു വര്‍ഷം കുറ്റിക്കോല്‍ ശ്യാമള ടീച്ചറുടെ ശിഷ്യത്വം സ്വീകരിച്ചു. പ്രശസ്ത നൃത്താധ്യാപകന്‍ രാജു മാസ്റ്ററുടെ ശിക്ഷണത്തില്‍ അദ്ദേഹത്തിന്റെ നൃത്ത വിദ്യാലയമായ നൂപുരധ്വനിയില്‍ ഏറെ നാള്‍ പഠനം നടത്തി. പിന്നീട് നൃത്താദ്ധ്യാപകനായി. ശാന്താധനഞ്ജയന്റെ കീഴിലുളള കൈതപുറത്ത് നിന്ന് ഭരതനാട്യത്തില്‍ ഡിപ്ലോമ നേടി. ബി എഡിനു ശേഷം അരുണാചലില്‍ വിവേകാനന്ദ കേന്ദ്രീയ വിദ്യാലയത്തില്‍ രണ്ടര വര്‍ഷം സ്‌കൂള്‍ ടീച്ചറായി സുരേന്ദ്രന്‍ പട്ടനേ സേവനം അനുഷ്ഠിച്ചു.എന്നാല്‍ പിതാവിന്റെ മരണത്തെ തുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തി. പിന്നീട് കേരളത്തില്‍ എംപ്ലോയ്‌മെന്റ് മുഖാന്തിരം താല്‍ക്കാലിക അധ്യാപകനായി നിയമനം കിട്ടി. അതിനിടയില്‍ കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ ആയി നാലരവര്‍ഷം ജോലി ചെയ്തു. പിന്നീട് വീണ്ടും അധ്യാപക സേവനത്തിലേക്ക് തന്നെ തിരിച്ചു. പ്രൈമറി ടീച്ചറായി മൊഗ്രാലില്‍ ജോലി ഏറെക്കാലം ജോലി ചെയ്തു. കേരള പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ മുഖാന്തിരം കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ക്യാഷ്യര്‍ ആയി ജോലി ചെയ്യവെയാണ് അവധിയെടുത്ത് നൃത്തത്തില്‍ ഡിപ്ലോമ നേടിയത്. സാംസ്‌കാരിക വകുപ്പിന് കീഴില്‍ തിരുവനന്തപുരം വട്ടിയൂര്‍കാവ് ഗുരു ഗോപിനാഥ് നടന കലാമന്ദിരത്തില്‍ നിന്ന് കേരള നടനത്തിന്റെ ഉപഞ്ജാനാതാവായ ഡോക്ടര്‍ ഗുരു ഗോപിനാഥിന്റെ ശിഷ്യ പങ്കജവല്ലി ടീച്ചറുടെ കീഴില്‍ കേരള നടനത്തില്‍ ടി.ടി.സി പാസ്സായി. തുടര്‍ന്ന് നൃത്തം പഠിപ്പിക്കാന്‍ തുടങ്ങി. ഭരതനാട്യം, കേരള നടനം, നാടോടി നൃത്തം, കുച്ചുപ്പുടി, മോഹിനിയാട്ടം എന്നിവ കലാമണ്ഠലം ലീലാമണി ടീച്ചറുടെ ശിക്ഷണത്തില്‍ നിന്നാണ് പഠിച്ചെടുത്തത്. ദശാവതാരം നൃത്തശില്‍പം,ദേവീമാഹാത്മ്യം,ശിവ പുരാണം എന്നിവ ഇദ്ദേഹം സ്വന്തമായി എഴുതി ചിട്ടപ്പെടുത്തി രംഗത്ത് അവതരിപ്പിച്ചിരുന്നു.
രണ്ടായിരത്തി പതിനാറില്‍ സാംസ്‌കാരിക മന്ത്രി കടകംപളളിയില്‍ നിന്ന് ഗുരുഗോപിനാഥ് ട്രസ്റ്റ് നടന തിലകം അവാര്‍ഡ് ലഭിച്ചു. രണ്ടായിരത്തി പത്തൊന്‍പതില്‍ ജെ.സി ഡാനിയല്‍ അക്കാദമി കലാശ്രീ അവാര്‍ഡ് തൃശ്ശൂര്‍ അക്കാദമി വേദിയില്‍ വെച്ച് ഹാരിസ് ഡാനിയലില്‍ നിന്നും ഏറ്റുവാങ്ങി. കലാസമിതികള്‍, ക്ഷേത്രങ്ങള്‍ തുടങ്ങിയവയിലൊക്കെ നൃത്തപരിപാടികള്‍ അവതരിപ്പിച്ചിരുന്നു. നീലേശ്വരം പട്ടേനയില്‍ വീടിനോട് ചേര്‍ന്ന് കിങ്കിണി കലാക്ഷേത്രം എന്നപേരില്‍ നൃത്തവിദ്യാലയങ്ങള്‍ നടത്തുന്നു. സംസ്ഥാന യുവജനോത്സവം വരെ ആയിരക്കണക്കിന് ശിഷ്യമാരെ നൃത്തരംഗത്ത് ശോഭിപ്പിക്കാന്‍ ഈ സ്ഥാപനത്തിന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. കൂടാതെ പലരും പ്രൊഫണല്‍ രംഗത്തും, സിനിമ സീരിയല്‍ രംഗത്തും ഇപ്പോഴും നിറസാന്നിദ്ധ്യമായിട്ടുണ്ട്. സംസ്ഥാനത്തെ നിരവധി നൃത്ത മത്സരങ്ങള്‍ക്ക് വിധികര്‍ത്താവായി സുരേന്ദ്രന്‍മാസ്റ്റര്‍ എത്താറുണ്ട്. കുട്ടികള്‍ക്കെന്നപോലെ മുതിര്‍ന്നവര്‍ക്കും, ചെറുപ്പത്തില്‍ പഠിക്കാനുള്ള അവസരം നഷ്ടപ്പെട്ടവര്‍ക്കുമുള്ള ശാസ്ത്രീയ നൃത്തത്തിന്റെ ക്ലാസ്സുകളും പ്രസ്തുത സ്ഥാപനത്തില്‍ നടത്തിവരുന്നുണ്ട്. കരിവെള്ളൂര്‍ നെടപ്രം നന്ന സ്ഥലത്ത് ദശാവതാരം ചെയ്ത് പുറത്ത്‌വരുന്ന സമയത്ത് അമ്മമാര്‍ അടക്കമുള്ള ജനക്കൂട്ടം എത്തി ഭഗവാന്‍ പ്രത്യക്ഷപ്പെട്ടത് പോലെ തോന്നി… എന്ന അഭിനന്ദനം ഒരിക്കലും മറക്കാനാവാത്ത സംഭവമായി മാസ്റ്റര്‍ മനസ്സില്‍ സൂക്ഷിക്കുന്നു.
നിരവധി ആല്‍ബങ്ങളിലും സിനിമകളിലൂടെയും തന്റെ അഭിനയ മികവ് പ്രകാശിപ്പിക്കാന്‍ ഇദ്ദേഹത്തിന് അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. വിഷക്കാറ്റ്, കനലെരിയും ബാല്യം എന്നിവയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ഇപ്പോഴും സ്റ്റേജ് പരിപാടികള്‍ അവതരിപ്പിച്ചുകൊണ്ടിരുക്കുന്നു. പട്ടേന ജനശക്തി കലാ-സാംസ്‌കാരിക വേദിയിലൂടെയാണ് സുരേന്ദ്രന്‍ കലാരംഗത്ത് കൂടുതല്‍ സജീവമായത് എന്ന് ഓര്‍ക്കുന്നു. സിനിആര്‍ട്ടിസ്റ്റ് രവിപട്ടേന സുന്ദ്രേന്‍മാഷിന്റെ സഹോദരനാണ്. കെ.എസ്.ഇ.ബി ക്യാഷ്യര്‍ തസ്തികയില്‍ നിന്നും വിരമിച്ചശേഷം മുഴുവന്‍ സമയവും കലാപ്രവര്‍ത്തനത്തിലാണ് സുരേന്ദ്രന്‍മാസ്റ്റര്‍.

സുരേന്ദ്ര പട്ടേന
ഭവാനി നിലയം
പട്ടേന- നീലേശ്വരം പോസ്റ്റ്
കാസര്‍ഗോഡ് – 671314
ഫോണ്‍: 9447400102

The post സുരേന്ദ്രന്‍ പട്ടേന appeared first on Welcome to Jeevitha.org.

]]>
https://jeevitha.org/%e0%b4%b8%e0%b5%81%e0%b4%b0%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d-%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%87%e0%b4%a8/feed/ 0 320
പി.വി. കുമാരന്‍ മൊനാച്ച https://jeevitha.org/%e0%b4%aa%e0%b4%bf-%e0%b4%b5%e0%b4%bf-%e0%b4%95%e0%b5%81%e0%b4%ae%e0%b4%be%e0%b4%b0%e0%b4%a8%e0%b5%8d-%e0%b4%ae%e0%b5%8a%e0%b4%a8%e0%b4%be%e0%b4%9a%e0%b5%8d%e0%b4%9a/ https://jeevitha.org/%e0%b4%aa%e0%b4%bf-%e0%b4%b5%e0%b4%bf-%e0%b4%95%e0%b5%81%e0%b4%ae%e0%b4%be%e0%b4%b0%e0%b4%a8%e0%b5%8d-%e0%b4%ae%e0%b5%8a%e0%b4%a8%e0%b4%be%e0%b4%9a%e0%b5%8d%e0%b4%9a/#respond Fri, 26 Jul 2024 05:24:10 +0000 https://jeevitha.org/?p=317 രുചിക്കുംതോറും ആസ്വാദനം വര്‍ദ്ധിപ്പിക്കുന്നു എന്നതാണു കവിതയുടെ മഹത്ത്വം . വാച്യമായ അര്‍ത്ഥം ഭാഷാപ്രയോഗത്തിലൂടെ വ്യക്തമാക്കുക എന്നതിലുപരിയായോ പ്രസ്തുത അര്‍ത്ഥം വ്യക്തമാക്കുന്ന എന്ന ധര്‍മ്മത്തിനു പകരമായിത്തന്നെ നിലനിന്നുകൊണ്ടോ ഭാഷയുടെ സൗന്ദര്യവും ആവാഹനശേഷിയും പ്രകടമാക്കുന്നതിന് ഊന്നല്‍ നല്‍കുന്നവയാണ് കവിതകള്‍. ആസര്‍ഗാത്മക സൃഷ്ടിയില്‍ ഒന്നാണ് കവിത.…

The post പി.വി. കുമാരന്‍ മൊനാച്ച appeared first on Welcome to Jeevitha.org.

]]>
രുചിക്കുംതോറും ആസ്വാദനം വര്‍ദ്ധിപ്പിക്കുന്നു എന്നതാണു കവിതയുടെ മഹത്ത്വം . വാച്യമായ അര്‍ത്ഥം ഭാഷാപ്രയോഗത്തിലൂടെ വ്യക്തമാക്കുക എന്നതിലുപരിയായോ പ്രസ്തുത അര്‍ത്ഥം വ്യക്തമാക്കുന്ന എന്ന ധര്‍മ്മത്തിനു പകരമായിത്തന്നെ നിലനിന്നുകൊണ്ടോ ഭാഷയുടെ സൗന്ദര്യവും ആവാഹനശേഷിയും പ്രകടമാക്കുന്നതിന് ഊന്നല്‍ നല്‍കുന്നവയാണ് കവിതകള്‍. ആസര്‍ഗാത്മക സൃഷ്ടിയില്‍ ഒന്നാണ് കവിത. കവിതയ്ക്ക് ഏറ്റവും നല്ല വിശേഷണം കൊടുത്തത് വേര്‍ദ്‌സ്വോര്‍ത്ത് ആണല്ലോ?. തനി ഗ്രാമീണതയുടെ നിഷ്‌കളങ്കതയില്‍ പച്ചയായ ജീവിതാനുഭവങ്ങളില്‍ നിന്നും സാമൂഹ്യപരമായ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കവിതയുടെ നിര്‍വ്വചനങ്ങളില്‍ നിന്ന് വേര്‍പെട്ടുപൊകാതെ കാവ്യരചന നടത്തുന്ന ഈ കവി പി.വി.കുമാരന്‍ മൊനാച്ച 1995 ല്‍ രചിച്ച ഹര്‍ത്താല്‍ എന്ന കവിതയ്ക്കാണ് ആദ്യമായി അച്ചടി മഷിപുരണ്ടത്. അക്കാലത്ത് തൊട്ടതിനും പിടിച്ചതിനുമൊക്കെ രാഷ്ട്രീയകക്ഷികള്‍ മത്സരിച്ച് ഹര്‍ത്താല്‍ അഘോഷിച്ചപ്പോള്‍ ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി തന്റെ പ്രതിഷേധം കാവ്യരൂപത്തില്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കേശവജി വായനശാല മൂന്നാം മൈയില്‍ പുറത്തറക്കിയ സ്മരണികയിലാണ് ഹര്‍ത്താലിന്റെ ദുരിതം വിളിച്ചോതുന്ന ശ്രദ്ധേയമായ കവിത പ്രസിദ്ധപ്പെടുത്തിയത്.
കാസര്‍ഗോഡ് ജില്ലയിലെ മടിക്കൈ പഞ്ചായത്തില്‍ മൊനാച്ചഗ്രാമത്തില്‍ പെയടത്ത് അറിയപ്പെടുന്ന കൃഷിക്കാരനായ പുതുക്കൈ പെരിയടത്ത് കുഞ്ഞമ്പുവിന്റെയും പൂച്ചക്കാടന്‍ വീട്ടില്‍ ചോയിച്ചിയമ്മയുടെയും ഏഴ് മക്കളില്‍ മൂന്നാമനായി ജനിച്ചു. അരയി ജി.എല്‍.പി. സ്‌കൂള്‍, മടിക്കൈ യൂ.പി.സ്‌കൂള്‍, കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. കാഞ്ഞങ്ങാട് ഹൈസ്‌കൂളിലേക്കുള്ള വഴി മനോഹരമായ അരയിപ്പുഴക്കരികിലൂടെയായിരുന്നു. ഈ മനോഹാരിത വര്‍ണ്ണിച്ച് തനി ഗ്രാമീണതയുടെ നിഷ്‌കളങ്കതില്‍ ചാലിച്ച് പി.വി. കുമാരന്‍ മൊനാച്ചയുടെ ആദ്യകവിത പിറവിയെടുത്തു. പഠനകാലത്ത് തന്നെ വായനശാലകള്‍ സന്ദര്‍ശിച്ച് പ്രധാനപ്പെട്ട എല്ലാ എഴുത്തുകാരുടെയും പുസ്തകങ്ങള്‍ വായിക്കാനും അവയുടെ ആസ്വാദന തലത്തില്‍ എത്തുവാനും ഈ സാഹിത്യകാരന് സാധിച്ചു. കുമാരനാശന്റെ കാവ്യങ്ങളിലാണ് ഏറെ ആകൃഷ്ടനായതെങ്കിലും, തകഴി, എം.ടി. വാസുദേവന്‍നായര്‍ തുടങ്ങിയവരുടെ കൃതികളും ഇദ്ദേഹം വായിക്കാനും മനസ്സിലാക്കാനും സമയം കണ്ടെത്തി.
ഹൈസ്‌കൂള്‍ വിദ്യാഭ്യസത്തിന് ശേഷം ബീഡിതൊഴിലാളിയായും, കല്ല്‌വെട്ട് തൊഴിലാളിയായും, കൃഷിക്കാരനായും ഒക്കെ ജീവിതം മുമ്പോട്ട് കൊണ്ടുപോകുമ്പോഴും വായനക്ക് സമയം കണ്ടെത്തിയിരുന്നു. കൂടാതെ സമൂഹ്യ പ്രവര്‍ത്തനരംഗത്തും സക്രിയ സാന്നിദ്ധയമായിരുന്നു പി.വി.കുമാരന്‍ മൊനാച്ച. എപ്പോഴും ഒരു ഇടതുപക്ഷ സഹയാത്രികനായിരുന്നു ഈ എഴുത്തുകാരന്‍. കാര്‍ത്തിക നിത്യാനന്ദകലാകേന്ദ്രത്തിന്റെ ഭാരവാഹിയായി ഒരു പാട് കാലം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു.
വാമൊഴിയായി പിതാവില്‍ നിന്നും സംസ്‌കൃതം അര്‍ത്ഥം സഹിതം പഠിക്കാന്‍ കഴിഞ്ഞത് പില്‍ക്കാല സാഹിത്യയാത്രയില്‍ ഇദ്ദേഹത്തിന് മുതല്‍ക്കൂട്ടായി. പ്രിയദര്‍ശിനി കൈയ്യെഴുത്തുമാസികയിലാണ് ആദ്യമായി എഴുതിയത്. കാഞ്ഞങ്ങാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തുളുനാട് പബ്ലിക്കേഷന്റെ സംയുക്ത കവിതാ സമാഹരമായ കാവ്യദേവതയെ തിരയുമ്പോള്‍ എന്ന കാവ്യസമാഹാരത്തില്‍ പ്രസിദ്ധപ്പെടുത്തിയ പൊന്‍പ്രഭാതം, പൂര്‍ണ്ണേന്ദു, പൊന്നോണം തുടങ്ങിയ കവിതകള്‍ ഏറെ ശ്രദ്ധേയമായിരുന്നു.
നല്ലൊരു അഭിനേതാവ് കൂടിയായിരുന്ന പി.വി.കുമാരന്‍ 1982 ല്‍ യുഗേ..യുഗേ എന്ന നാടകത്തിന്റെ ഓര്‍മ്മകള്‍ ഇന്നും അയവിറക്കുന്നു. ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പി.എന്‍. പണിക്കന്‍ ഗ്രന്ഥവേദി മൊനാച്ച, മൊനാച്ച ഭഗവതിക്ഷേത്രം ഭാരവാഹി, യാദവസഭ, മടിയന്‍ പൂച്ചക്കാട് തറവാട് പ്രസിഡണ്ട് തുടങ്ങിയവയുടെ സജീവ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു ഇദ്ദേഹം. ഇവയില്‍ പലതിന്റെയും ഭാരവാഹിയായും പ്രവര്‍ത്തിക്കേണ്ടിവന്നിട്ടുമുണ്ട്.
1987 മുതല്‍ കേരള വാട്ടര്‍ അതോറിറ്റി ജീവനക്കാരനായി സേവനം അനുഷ്ഠിക്കുമ്പോള്‍ എഴുത്തും, വായനയും കൈവിടാതെ സൂക്ഷിച്ചു. 1992 മുതല്‍ കേരളസര്‍ക്കാന്‍ റവന്യൂ വകുപ്പില്‍ വില്ലേജ്മാന്‍ ആയി ജോലിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് ചെയിന്‍ സര്‍വ്വേ പൂര്‍ത്തിയാക്കി. കാസര്‍ഗോഡ് ജില്ലയിലെ വിവിധ വില്ലേജുകളില്‍ സേവനം അനുഷ്ഠിച്ചു. 2012 ല്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചു. ശേഷം മുഴുന്‍ സമയവും സാംസ്‌കാരിക പ്രവര്‍ത്തനത്തിലും സാഹിത്യ പ്രവര്‍ത്തനത്തിലും വ്യാപൃതനായി. എപ്പോഴും കവിതയ്ക്ക് നിദാനം ആനുകാലിക സംഭവങ്ങളും സാമൂഹ്യപ്രശ്‌നങ്ങളും തന്നെയായിരുന്നു. സര്‍വ്വീസില്‍ നിന്ന് പിരിയുമ്പോള്‍ ഒരു എഴുതിയ ഒരു വിലാപം എന്ന കവിത ഏറെ ശ്രദ്ധേയമായിരുന്നു. സര്‍വ്വീസിലിരിക്കെ പ്രമോഷന്‍ കിട്ടാത്തതിന്റെ ആത്മസംഘര്‍ഷത്തിനും ഇദ്ദേഹം കാവ്യഭാഷ്യം നല്‍കിയിരുന്നു. റവന്യൂജീവനക്കാരുടെ മുഖപത്രമായ ഭരണയന്ത്രത്തില്‍ അക്കാലത്ത് കവിതകള്‍ പ്രസിദ്ധീകരിച്ചുവന്നിരുന്നു. അച്ചടിമഷി പുരളാത്ത നിരവധി കവിതകള്‍ ഇപ്പോഴും വീട്ടില്‍ സൂക്ഷിച്ചിരിക്കുകയാണ്. സമന്വയം കാസര്‍ഗോഡിന്റെ പരിപാടിക്ക് 2004 ല്‍ തനിയെ കവിത എഴുതി. വിഷയം തത്സമയം നല്‍കിയതായിരുന്നു. പ്രാസം ഒപ്പിച്ചുള്ള കവിതകള്‍ പി.വി. കുമാരന്റെ ഒരു പ്രതേ്യകതയായി എല്ലാവരും എടുത്തു പറയുന്നു. ബി.എല്‍.ഓഫീസര്‍ ആയും സേവനം നടത്തിയിരുന്നു. കൂടാതെ ഇപ്പോള്‍ ലൈഫ് ഇന്‍ഷൂറന്‍സ് ഏജന്റായും, ഫീല്‍ഡ് സര്‍വ്വേയര്‍ ആയും ജോലിനോക്കുന്നുണ്ട്. സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ പിന്തുണയും നല്‍കുന്ന കാഞ്ഞങ്ങാട് വനിതാ സര്‍വ്വീസ് സൊസൈറ്റി കലക്ഷന്‍ ഏജന്റ് ആയി വഥക്ക് ചെയ്യുന്ന യമുനയാണ് ഭാര്യ. മക്കള്‍ ഹരീഷ്,

ഹരിശ്രീ.
പി.വി. കുമാരന്‍ മൊനാച്ച
മൊനാച്ച
മടിക്കൈ
കാസര്‍ഗോഡ് ജില്ല-
ഫോണ്‍:- 9400886393

The post പി.വി. കുമാരന്‍ മൊനാച്ച appeared first on Welcome to Jeevitha.org.

]]>
https://jeevitha.org/%e0%b4%aa%e0%b4%bf-%e0%b4%b5%e0%b4%bf-%e0%b4%95%e0%b5%81%e0%b4%ae%e0%b4%be%e0%b4%b0%e0%b4%a8%e0%b5%8d-%e0%b4%ae%e0%b5%8a%e0%b4%a8%e0%b4%be%e0%b4%9a%e0%b5%8d%e0%b4%9a/feed/ 0 317
ജബ്ബാര്‍ പി.പി https://jeevitha.org/%e0%b4%9c%e0%b4%ac%e0%b5%8d%e0%b4%ac%e0%b4%be%e0%b4%b0%e0%b5%8d-%e0%b4%aa%e0%b4%bf-%e0%b4%aa%e0%b4%bf/ https://jeevitha.org/%e0%b4%9c%e0%b4%ac%e0%b5%8d%e0%b4%ac%e0%b4%be%e0%b4%b0%e0%b5%8d-%e0%b4%aa%e0%b4%bf-%e0%b4%aa%e0%b4%bf/#respond Tue, 23 Jul 2024 11:31:55 +0000 https://jeevitha.org/?p=304 അവിഭക്ത കണ്ണൂര്‍ ജില്ലയിലെ ചെറുവത്തൂരില്‍ പരേതനായ മാടാപ്പുറം ഇമ്പിച്ചിയുടെയും തൃക്കരിപ്പൂര്‍ ആയിറ്റി കുപ്പുരയില്‍ മൊയിലാക്കിരിയത്ത് പടന്നക്കാരന്‍ പടിഞ്ഞാറെ പുരയില്‍ നഫീസയുടെയും മകനായി തൃക്കരിപ്പൂര്‍ ആയിറ്റിയിലാണ് ഈ സാഹിതേ്യാപാകസന്റെ ജനനം.ചിറകറ്റ് വീഴുന്ന മഞ്ഞ് കണികകള്‍ പോലെ മനസ്സിന്റെ ആര്‍ദ്രതയില്‍ നിന്നും ലോകത്തിന്റെ കണ്‍മുന്നിലേക്ക്…

The post ജബ്ബാര്‍ പി.പി appeared first on Welcome to Jeevitha.org.

]]>
അവിഭക്ത കണ്ണൂര്‍ ജില്ലയിലെ ചെറുവത്തൂരില്‍ പരേതനായ മാടാപ്പുറം ഇമ്പിച്ചിയുടെയും തൃക്കരിപ്പൂര്‍ ആയിറ്റി കുപ്പുരയില്‍ മൊയിലാക്കിരിയത്ത് പടന്നക്കാരന്‍ പടിഞ്ഞാറെ പുരയില്‍ നഫീസയുടെയും മകനായി തൃക്കരിപ്പൂര്‍ ആയിറ്റിയിലാണ് ഈ സാഹിതേ്യാപാകസന്റെ ജനനം.
ചിറകറ്റ് വീഴുന്ന മഞ്ഞ് കണികകള്‍ പോലെ മനസ്സിന്റെ ആര്‍ദ്രതയില്‍ നിന്നും ലോകത്തിന്റെ കണ്‍മുന്നിലേക്ക് ഉദിക്കുന്ന വാക്കുകള്‍ക്ക് ഊര്‍ജ്ജപ്രസരണമേകാന്‍ കെല്പ്പ് നല്‍കിയ കാടങ്കോട് ഗവ: ഫിഷറീസ് ഹൈസ്‌കൂള്‍ 1972 ല്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ക്ലാസ്സ് മാസ്റ്ററും മലയാളം അധ്യാപകനുമായ പരേതനായ പണ്ഡിറ്റ് നാരായണ കുറുപ്പ് മാഷ് പി.പി. ജബ്ബാറിലെ സാഹിത്യാഭിരുചി കണ്ടെത്തിയത്. മാഷ് ചോദിച്ച ഏതോ ഒരു ചോദ്യം. അതിന് പ്രാസഭംഗിയോടെ ചിതലില്‍ ചിലത് എന്ന് എഴുതിയപ്പോള്‍. ആ ഗുരുനാഥന്‍ ജബ്ബാറിനോട് സ്‌നേഹം മുഴുവന്‍ വാക്കുകളാക്കി ഉപദേശരൂപത്തില്‍ പറഞ്ഞു. വായിക്കണം മനസ്സിലെ ആശയങ്ങളെ അക്ഷരങ്ങള്‍ കൊണ്ട് വരച്ച് വെക്കാനുള്ള ഉപാധിയാണ് വായന. ഹൃദയത്തില്‍ തട്ടിയുള്ള ഈ വാക്കുകള്‍ ജബ്ബാറിന്റെ കുഞ്ഞുമനസ്സിന്റെ ഹൃദയത്തില്‍ ചാലിച്ചു. പിന്നീട് അദ്ദേഹത്തിന്റെ യാത്ര അനേകായിരങ്ങള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന് നല്‍കിയ സ്വദേശത്തുള്ള ജയ്ഹിന്ദ് വായനശാലയിലേക്കായിരുന്നു. വരിക്കാരനായി ഇഷ്ടവിഷയമായ അപസര്‍പ്പക കഥകള്‍ മുതല്‍ എല്ലാം ഈ വിജ്ഞാനദാഹി വാരിവലിച്ച് വായിച്ചു. വായനയുടെ ചൂരും ചൂടും അറിഞ്ഞ് മഴയെകാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ പെയ്തിറങ്ങിയ അക്ഷരങ്ങള്‍, മനസ്സിന്റെ ഏതോ കോണില്‍നിന്നും താളലയ നിബിഢമായ ഒരു കൊച്ചു കവിത പെയ്തിറങ്ങി.. അതായിരുന്നു നിഴല്‍….
അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിയ ഈ കവിതയില്‍ ഒതുങ്ങി കവിതാരചന. അതെപ്പോഴോ ചെറുകഥയിലേക്കും, ലേഖനങ്ങളിലേക്കും വഴിമാറി. വാരാന്ത്യങ്ങളിലെ സാഹിത്യ സമാജങ്ങള്‍ സര്‍ഗ്ഗാത്മഗതയുടെ കളരിയായി മാറി.
എട്ടാം തരത്തില്‍ പഠിക്കുമ്പോഴാണ് സ്‌കൂള്‍ യുവജനോത്സവത്തില്‍ അശോകന്റെ പശ്ചാത്താപം- എന്ന ഏകാങ്ക നാടകത്തില്‍ അശോക ചക്രവര്‍ത്തിയായി വേഷമിട്ട് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഒമ്പതാം ക്ലാസ്സിലായിരിക്കുമ്പോള്‍ അവിഭക്ത കണ്ണൂര്‍ ജില്ലാ യുവജനോത്സവം പയ്യന്നൂര്‍ ബോയ് ഹൈസ്‌കൂളില്‍ വെച്ച് നടന്നു. സ്‌കൂളിനെ പ്രതിനിധീകരിച്ച് നടത്തിയ ദാഹം- എന്ന നാടകത്തില്‍ മികച്ച നടനുള്ള സമ്മാനം ലഭിച്ചത് ജബ്ബാറിനാണ്. സ്‌കൂളില്‍ നിന്നും ബാംഗ്ലൂര്‍-മൈസൂര്‍ വിനോദ യാത്രയില്‍, മൈസൂരില്‍ വച്ച് തങ്ങളുടെ വാഹനത്ത് സമിപം എത്തിയ ഒരു നാടോടി ഗായകന്‍ ചിരട്ടയില്‍ ശ്രുതികമ്പിയും കൊണ്ട് ഉണ്ടാക്കിയ വയലിനില്‍ സ്വരമാധുരിയൂടെ വയലിന്‍ മീട്ടുന്നത് ഇദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടപ്പോള്‍ ഏറെ കൗതുകത്തോടെ ഒന്ന് വാങ്ങി നാട്ടിലേക്ക് വന്നു. യാത്രമദ്ധ്യേ തന്ത്രികളില്‍ പലവുരു മീട്ടാന്‍ ശ്രമിച്ചുവെങ്കില്‍ അപശ്രുതി കാരണം പരാജയമായിരുന്നു. ഹൃദയത്തില്‍ അങ്കുരിച്ചിരുന്ന സംഗീത സപര്യ. സംഗീതം പഠിക്കാനുള്ള മോഹവുമായി ആദ്യം വാങ്ങിയ സംഗീതോപകരണമായ ബുള്‍ബുളുമായി ഒടുങ്ങാത്ത സംഗീത മോഹവുമായി ചെന്നെത്തിയത് ഒരു സിംഹ മടയിലായിരുന്നു. പൊള്ളയില്‍ താമസിച്ചിരുന്ന പ്രശസ്ത തെയ്യം കലാകാരനും സംഗീതജ്ഞനും, സകല കലാവല്ലഭനുമായ കണ്ണന്‍ പണിക്കരായിരുന്നു ആദ്യഗുരു. പണിക്കരാശന്റെ അടുത്ത് അയഞ്ഞ ഖദര്‍ ജുബ്ബയും നീണ്ട തലമുടിയുമായി ഒരു ഭാഗവതര്‍ ഭാവത്തോടെ സ്‌കൂള്‍ വിട്ടയുടന്‍ ബുള്‍ ബുളുമായി എത്തുമായിരുന്നു.
ഗുരുമുഖത്ത് നിന്നും സപ്തസ്വരങ്ങളില്‍ തുടങ്ങി കുറെയധികം കീര്‍ത്തനങ്ങള്‍ ഹൃദിസ്ഥമാക്കി എഴുപത്തി രണ്ട് മേളകള്‍ താരാരാഗങ്ങളില്‍ പതിനാലാമത്തെ രാഗമായ വഗുളാഭരണം സ്വായത്തമാക്കിയത് വഴി മിക്ക മാപ്പിളപ്പാട്ട് ഈണങ്ങളും ഹൃദിസ്ഥമാക്കാന്‍ കഴിഞ്ഞു. തോഡി, മോഹനം, മേഘമല്‍ഹര്‍ തുടങ്ങി ഒട്ടുമിക്ക രാഗങ്ങളും ഗുരുമുഖത്ത് നിന്നും പഠിക്കുവാന്‍ ഇദ്ദേഹത്തിന് സാധിച്ചു. സംഗീത മഭി സാഹിത്യം എന്ന അദ്ദേഹത്തിന്റെ ആപ്തവാക്യം ഇന്നും കര്‍ണ്ണപടങ്ങളില്‍ മുഴങ്ങുന്നതായി ജബ്ബാറിന് അനുഭവപ്പെടുന്നു. അക്കാലത്ത് ഹിന്ദിപാട്ടുകളില്‍ മാത്രം ഉപയോഗിച്ചിരുന്ന ബുള്‍ ബുളില്‍ തമ്പ്രാന്‍ തൊട്ടെടുത്തും… കായലരികത്തും.. വായിച്ച് ഗുരുവിന്റെ അഭിന്ദനത്തിന് അര്‍ഹനായി. സ്‌കൂള്‍ കലോത്സവങ്ങളില്‍ ഉപകരണ സംഗീതത്തില്‍ സമ്മാനങ്ങള്‍ നേടി. ഒടുങ്ങാത്ത സംഗീതാഭിനിവേശം ഒരു ഹാര്‍മോണിയം സ്വന്തമാക്കാന്‍ ഇദ്ദേഹത്തെ പ്രേരിപ്പിച്ചു. ആ ഇടയ്ക്ക് കാടങ്ങോട് ഉയര്‍ന്ന് വന്ന കോസ്‌മോസ് ക്ലബ്ബില്‍ ഇടംപിടിച്ചു.അങ്ങിനെ എന്റെ ഹാര്‍മോണിയം ക്ലബ്ബില്‍ ഇടം പിടിച്ചു. ഗുരു കണ്ണനാശന്റെ ശിക്ഷണത്തില്‍ ക്ലാസ്സുകള്‍ ആരംഭിച്ചു. പല രാവുകളും സംഗീത സാന്ദ്രമാക്കി മാറ്റി. കര്‍ണ്ണാട്ടിക് സംഗീതപഠനങ്ങള്‍ക്കിടയിലെപ്പോഴോ ആണ് പഴയങ്ങാടി സ്വദേശിയും മത്സ്യമൊത്ത വ്യാപാരിയും ആയിരുന്ന ഹിന്ദുസ്ഥാനി സംഗീജ്ഞന്‍ അലീക്കയുടെ വരവ് ഹിന്ദുസ്ഥാനി രാഗങ്ങള്‍ ക്ലബ്ബ് രാവുകളെ ഖരാനകളുടെ രാഗതാളങ്ങളാക്കി മാറ്റി. എന്നിട്ടരിശം തീരാതെ… എന്ന് കുഞ്ചന്‍ നമ്പ്യാര്‍ പാടിയത് പോലെ സംഗീതാനുരാഗം പുതിയ തലത്തിലേക്ക് നീക്കി. സംഗീത സമ്രാട്ട് കാഞ്ഞങ്ങാട് രാമചന്ദ്രന്റെ സര്‍ഗ്ഗം ഓര്‍ക്കസ്ട്രയിലേക്ക് ജബ്ബാറിനെ എത്തിച്ചു. ഞായറാഴ്ചകളിലെ ക്ലാസ്സുകള്‍ യാത്ര ദൈര്‍ഘ്യം കാരണം കുറച്ച് കാലത്തിന് ശേഷം ഒഴിവാക്കി പിന്നീട് നാടക നടനും സംഗീതജ്ഞനുമായിരുന്ന തൃക്കരിപ്പൂര്‍ ചന്ദ്രന്റെ ശിഷ്യത്വം സ്വീകരിച്ചു. അദ്ദേഹത്തിന്റെ വസതിയില്‍ സംഗീത പഠനം തുടര്‍ന്നു. യാഥാസ്തികത ചുറ്റുപാടില്‍ മുസ്ലിം സമുദായത്തില്‍ നിന്നും ഒരു കുട്ടി സംഗീത പഠനത്തെ സ്വയം വരിച്ചു എന്നുള്ളത് തന്നെ ആ കാലഘട്ടത്തില്‍ അത്ഭുതം ഉളവാക്കുന്നതായിരുന്നു. കാലത്തിന്റെ കുത്തുഒഴുക്കില്‍ ആ കാലഘട്ടത്തിന്റെ പ്രതേ്യകതയായിരുന്ന ഗല്‍ഫ് എന്ന മോഹവുമായി കടല്‍ കടന്നപ്പോള്‍ ഏറെ കഷ്ടപ്പെട്ട് നേടിയ സംഗീത സപര്യയാണ് ഇദ്ദേഹത്തിന് നഷ്ടപ്പെട്ടത്. പക്ഷേ അവിടുത്തെ ഏകാന്തതയുടെ തടവറയില്‍ പഴയ സാഹിതേ്യാത്സുകതയ്ക്ക് ചിറകണിഞ്ഞു. ആനുകാലികങ്ങളില്‍ തന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെട്ടപ്പോള്‍ എന്തെന്നില്ലാത്ത ആവേശമായിരുന്നു. പതിനൊന്ന് വര്‍ഷത്തെ വനവാസത്തിനൊടുവില്‍ നാട്ടില്‍ തിരിച്ചെത്തി സാംസ്‌കാരിക സംഘടനയുടെ ഭാഗമാകാന്‍ കഴിഞ്ഞതോടെ ആനുകാലികങ്ങളിലും സോവനിറുകളിലും കഥകളും ലേഖനങ്ങളും എഴുതി തുടങ്ങി. ഈ കാലയളവിനിടയില്‍ നാല് പുസ്തകങ്ങള്‍ പുറത്തിറക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. വ്യാപാരി (ചെറുകഥാ സമാഹാരം) മാര്‍ക്കോവയുടെ വേദനകള്‍ (ചെറുകഥാ സമാഹാരം) ന്റെ മാടായിനഗരേ (ചരിത്ര ലേഖന സമാഹാരം) സലാമത്ത് ദാത്താങ്ങ് കെ മലേഷ്യ (മലേഷ്യന്‍ യാത്രാ വിവരണം) സമദര്‍ശിനി ക്രിയേഷന്റെ ബാനറില്‍ (മൈത്രി എന്ന പേരില്‍ ചെയ്ത ഡോക്യൂഫിഷന്‍) ശ്രീ.എം. കുഞ്ഞിരാമന്‍ എം.എല്‍.എ ആണ് അതിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചത്.
ഇതിനിടയില്‍ നിരവധി അവാര്‍ഡുകളും ബഹുമതികളും ഈ സാഹിത്യകാരനെ തേടിയെത്തി. കാഞ്ഞങ്ങാട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന തുളുനാട് മാസികയുടെ യുവകഥാകൃത്തിനുള്ള അവാര്‍ഡ്, മദ്രാസ് നായര്‍ സമാജം അവാര്‍ഡ്, തിരുവന്തപുരം ഫോര്‍ത്ത് എസ്റ്റേറ്റ് പുരസ്‌കാരം, മാക്കാവോയുടെ വേദനകള്‍ എന്ന ചെറുകഥയ്ക്ക് യുവകലാ സാഹിതി സംസ്ഥാനതലപുരസ്‌കാരം, കാലചക്രം എന്ന കഥയ്ക്ക് പട്ടികജാതി ക്ഷേമ സമിതിയുടെ സംസ്ഥാന തല പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. കാടങ്കോടിന്റെ കാവല്‍ കോട്ടകളായ ശ്രീ നെല്ലിക്കാല്‍ തുരുത്തി ഭഗവതി ക്ഷേത്രത്തിന്റെയും കോട്ടപ്പള്ളി മഖാമിന്റെയും നിഴലില്‍ അനേകായിരങ്ങള്‍ വിദ്യ പകര്‍ന്ന് നല്‍കിയ കാടങ്കോഷ് ഗവ: ഫിഷറീസ് ഹൈസ്‌കൂള്‍ ഇദ്ദേഹത്തിന്റെ കലാ സാഹിത്യ അഭിരുചിക്ക് തണലേകാന്‍ എല്ലാ പ്രോത്സാഹനങ്ങളും സഹകരണങ്ങളും നല്‍കുന്ന ഹസീന സീതിരകത്ത് ആണ് ഇദ്ദേഹത്തിന്റെ ഭാര്യ. മക്കള്‍ റാമീസ് ജഹാസ്, ഡോ: റോഷ്‌ന ജഹാന്‍.

ബ്ബാര്‍ ചെറുവത്തൂര്‍
റസ്‌ന
വടക്കേകൊവ്വല്‍
തൃക്കരിപ്പൂര്‍ (പി ഒ )
കാസറഗോഡ് (ജില്ല )
പിന്‍ :671310
മൊബൈല്‍ :8075111080
വാട്ട്‌സപ്പ് :9744111398

The post ജബ്ബാര്‍ പി.പി appeared first on Welcome to Jeevitha.org.

]]>
https://jeevitha.org/%e0%b4%9c%e0%b4%ac%e0%b5%8d%e0%b4%ac%e0%b4%be%e0%b4%b0%e0%b5%8d-%e0%b4%aa%e0%b4%bf-%e0%b4%aa%e0%b4%bf/feed/ 0 304
യശോദ പുത്തിലോട്ട് https://jeevitha.org/%e0%b4%af%e0%b4%b6%e0%b5%8b%e0%b4%a6-%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d/ https://jeevitha.org/%e0%b4%af%e0%b4%b6%e0%b5%8b%e0%b4%a6-%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d/#respond Tue, 23 Jul 2024 04:43:23 +0000 https://jeevitha.org/?p=296 മലയാള പ്രൊഫഷണല്‍ രംഗത്തും അതുപോലെ അമേച്ചര്‍ നാടരംഗത്തും വ്യത്യസ്തയാര്‍ന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രശസ്തിനേടിയ യശോദ പുത്തിലോട്ട് എന്ന അനുഗ്രഹീത അഭിനേത്രി ഇന്നും തിരക്കിലാണ്. ഇപ്പോള്‍ എഴുത്തിനും വായനക്കും വേണ്ടിയാണ് സമയം കണ്ടെത്തുന്നത്. പ്രശസ്ത തെയ്യം കലാകാരന്‍ എം.വി. കണ്ണന്‍ മണക്കാടന്റെയും പി.പി.…

The post യശോദ പുത്തിലോട്ട് appeared first on Welcome to Jeevitha.org.

]]>

മലയാള പ്രൊഫഷണല്‍ രംഗത്തും അതുപോലെ അമേച്ചര്‍ നാടരംഗത്തും വ്യത്യസ്തയാര്‍ന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രശസ്തിനേടിയ യശോദ പുത്തിലോട്ട് എന്ന അനുഗ്രഹീത അഭിനേത്രി ഇന്നും തിരക്കിലാണ്. ഇപ്പോള്‍ എഴുത്തിനും വായനക്കും വേണ്ടിയാണ് സമയം കണ്ടെത്തുന്നത്. പ്രശസ്ത തെയ്യം കലാകാരന്‍ എം.വി. കണ്ണന്‍ മണക്കാടന്റെയും പി.പി. കുഞ്ഞാതിയമ്മയുടെയും നാല് പെണ്‍മക്കളില്‍ ഇളയമകളായി ജനിച്ച ഈ കലാകാരിയുടെ കുടുംബം തന്നെ കലാകുടുംബമാണ്. വളരെ ചെറിയ പ്രായത്തില്‍ തന്നെ അതായത് തന്റെ പതിമൂന്നാമത്തെ വയസ്സിലാണ് നാടകവുമായി ബന്ധപ്പെടുന്നത്. പ്രശസ്ത നാടക നടി അമ്മിണിക്കൊപ്പം നാലാം തരത്തില്‍ പഠിക്കുമ്പോള്‍ തന്നെ പിന്നണി പാടി ശ്രദ്ധനേടി. അക്കാലത്ത് റിക്കാഡിംഗ് ചെയ്യുന്ന സമ്പ്രദായം കുറവായിരുന്നു.
ആദ്യമായി യശോദ പുത്തിലോട്ട് പ്രവര്‍ത്തിച്ച നാടകം ഇപ്പോഴും അവര്‍ ഓര്‍ക്കുന്നു, എന്നിട്ടും നിങ്ങളെന്നെ സ്‌നേഹിക്കുന്നു എന്നതായിരുന്നു ആ നാടകം. പഠന സമയത്ത് തന്നെ പാടാനും അഭിനയിക്കാനുമുള്ള യശോദയില്‍ അന്തര്‍ലീനമായിരിക്കുന്ന കഴിവുകളെ അദ്ധ്യാപകര്‍ തിരിച്ചറിഞ്ഞിരുന്നു. വെള്ളൂരിലെ വിജയന്‍ മാഷില്‍നിന്നുമൊക്കെ നിര്‍ലോഭമായ പ്രോത്സാഹനം ഇവര്‍ക്ക് ലഭിച്ചു. സ്‌കൂള്‍ തലം മുതല്‍ വിവിധ മത്സരങ്ങള്‍ക്ക് സമ്മാനങ്ങള്‍ വാരിക്കൂട്ടി. യശോദയുടെ ചേച്ചി അറിയപ്പെടുന്ന നാടക പ്രവര്‍ത്തകയായിരുന്നു. അവര്‍ക്കൊപ്പം അഭിനയിക്കാന്‍ എത്തിയപ്പോള്‍ പ്രായത്തില്‍ കഴിഞ്ഞ വേഷങ്ങള്‍ പോലും യശോദ അനായാസം കൈകാര്യം ചെയ്ത് നാടക പ്രേമികളുടെ മുക്തകണ്ഠമായ പ്രശംസയ്ക്ക് അര്‍ഹയായി. മലബാറിലെ പ്രശസ്തമായ നാടക സംഘമായിരുന്നു കാഞ്ഞങ്ങാട് ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന കാകളി തീയറ്റേഴ്‌സ്. പ്രസ്തുത നാടക സംഘത്തിലെ പ്രധാന വേഷങ്ങള്‍ ചെയ്തതും യശോദ പുത്തിലോട്ടായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ സംഘചേതനയുടെ പഴശ്ശിരാജയില്‍ അഭിനിയിച്ചു. തുടര്‍ച്ചയായി അഞ്ച് വര്‍ഷത്തോളും ഇതില്‍ തുടര്‍ന്നു. പ്രശസ്ത നാടക കൃത്തുക്കള്‍ക്കും സംവിധായകരന്‍ മാര്‍ക്കും ഒപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം ഇവര്‍ക്ക് ലഭിച്ചു. ചെഗുവേര, കേളു തുടങ്ങിയ നാടങ്ങളിലെ യശോദ പുത്തിലോട്ട് അവതരിപ്പിച്ച വേഷങ്ങള്‍ ഇന്നും പ്രേക്ഷക മനസ്സുകളില്‍ മായാതെ നില്‍ക്കുന്നു. പ്രഫഷണല്‍ നാടകരംഗത്ത് എന്നപോലെ അമേച്ചര്‍ നാടക രംഗത്തും ഇരുന്നൂറ്റി അമ്പതിലധികം വേദികളില്‍ ഇവര്‍ അരങ്ങ്തകര്‍ത്തഭിനയിച്ചു. കേരളത്തിലെ പ്രധാന നാടക സംഘങ്ങളായ അങ്കമാലി അജ്ഞലിയുടെ ആഘോഷമെന്ന നാടകവും നിരവധി വേദികള്‍ പിന്നിട്ട ഒന്നാണ്. കോഴിക്കോട് വിശ്വഭാരതിയിലും ഏറെ കാലം അഭിനയിച്ചിരുന്നു. നഴ്‌സിംഗ് ഹോം എന്ന നാടകത്തിലെ അഭിനയത്തിന് നിരവധി സമ്മാനങ്ങളും ആദരവുകളും ലഭിച്ചത് യശോദ ഇന്നും അഭിമാനത്തോടെ ഓര്‍മ്മിക്കുന്നു. വേദികളില്‍ നിന്ന് വേദികളിലേക്കുള്ള യാത്രയില്‍ പരിചയപ്പെട്ട സൗഹൃദങ്ങളുടെയും ആരാധകരുടെയും സ്‌നേഹവും പ്രോത്സാഹനവും എപ്പോഴും അഭിനയജീവിതത്തിനും ഒപ്പം ജീവതയാത്രയിലേയും ഏറ്റവും വലിയ അംഗീകാരമായി ഈ കലാകാരി കാണുന്നു. ആയിരത്തോളം നാടകങ്ങളില്‍ അഭിനയിച്ച ഈ അനുഗ്രീത കലാകാരി നല്ലൊരു കവിയും കൂടിയാണ്. ആനുകാലിക പ്രസിദ്ധീകരണങ്ങളിലും വിവിധ സൗയുക്ത കവിതാ സമാഹാരങ്ങളിലും ഇവരുടെ കവിതകള്‍ക്ക് അച്ചടിമഷി പുരണ്ടു. ഭക്തിയും സാമൂഹ്യ വിഷയങ്ങളുമാണ് കഥയ്ക്കും കവിതയ്ക്കും എപ്പോഴും വിഷയമാക്കുന്നത്. കവിതയെഴുത്ത് എന്നത് സ്‌കൂള്‍ പഠനകാലത്ത് തന്നെ ആരംഭിച്ചതായിരുന്നു. ഭക്തിഗാനങ്ങളുടെ ഒരു സിഡിയും പുറത്തിറക്കിയിരുന്നു. എല്ലാ കലാ-സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍വ്വവിധ പ്രോത്സാഹനവും നല്‍കിവരുന്ന രാജു, യമുന എന്നിവരാണ് മക്കള്‍. നന്മ എന്ന കലാകാരന്മാരുടെ സംഘടനയുടെ സജ്ജീവ പ്രവര്‍ത്തക കൂടിയാണ്.


യശോദപുത്തിലോട്ട്
ജ്യോതിര്‍ഗമയ
കൊടക്കാട്
വഴി തൃക്കരിപ്പൂര്‍ – 671310
ഫോണ്‍ : 9746550425

The post യശോദ പുത്തിലോട്ട് appeared first on Welcome to Jeevitha.org.

]]>
https://jeevitha.org/%e0%b4%af%e0%b4%b6%e0%b5%8b%e0%b4%a6-%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d/feed/ 0 296