രഞ്ജിത്ത് ഓരി

 രഞ്ജിത്ത് ഓരി

അധ്യാപനത്തോടൊപ്പം കലാ-സാംസ്‌കാരിക പ്രവര്‍ത്തനവും കൈമുതലാക്കിയ ഈ യുവ എഴുത്തുകാരന്‍ കാസര്‍ഗോഡ് ജില്ലയിലെ പടന്ന പഞ്ചായത്തിലാണ് ജനിച്ചത്. ഓരിയിലെ എ.എല്‍.പി.സ്‌കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഹരിശ്രീകുറിച്ച രഞ്ജിത്ത് പിന്നീട് ഗവര്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍ കുട്ടമത്തില്‍ നിന്നും (ചെറുവത്തൂര്‍) ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും തുടര്‍ന്ന് കരിവെള്ളൂര്‍…
 രാമകൃഷ്ണന്‍ മൊനാച്ച

 രാമകൃഷ്ണന്‍ മൊനാച്ച

മലബാറിലെ അറിയപ്പെടുന്ന ഗ്രന്ഥകര്‍ത്താവും പ്രഭാഷകനുമായ ഇദ്ദേഹം കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റിയില്‍പ്പെട്ട മൊനാച്ച ഗ്രാമത്തില്‍ മാവില വളപ്പില്‍ അമ്പാടിയുടെയും വീട്ടമ്മയായ മീത്തല്‍ വീട്ടില്‍ ഉണ്ടച്ചിയമ്മയുടെ മകനായി ജനിച്ചു. പിതാവ് പാരമ്പര്യ വെദ്യന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വേണ്ടി ഔഷധചെടികള്‍ ശേഖരിക്കുന്ന പതിവുണ്ടായി രുന്നുത് കൊണ്ട്…
പ്രൊഫ: കെ.പി. ജയരാജന്‍

പ്രൊഫ: കെ.പി. ജയരാജന്‍

നിര്‍ധന വിദ്യാര്‍ത്ഥികളുടെ പഠനത്തിന് ധനസമാഹരണം നടത്തുവാന്‍ 2011 ല്‍ സംഘടിപ്പിച്ച മലബാറിന്റെതന്നെ ഉത്സവമായിമാറിയ നീലേശ്വരംമഹോത്സവത്തിന് ചുക്കാന്‍ പിടിച്ച,  2016 മുതല്‍ അഞ്ച്‌വര്‍ഷക്കാലം നീലേശ്വരം മുന്‍സിപ്പാലിറ്റിയുടെ പ്രഥമപൗരനുമായിരുന്ന, അധ്യാപനവും സാമൂഹ്യ - സാംസ്‌കാരിക-രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ചുകൊണ്ട് വ്യക്തിമുദ്രപതിപ്പിച്ച പ്രൊഫ: കെ.പി. ജയരാജന്‍ പ്രശസ്തമായ…
ഗോപിക പ്രദീപ്

ഗോപിക പ്രദീപ്

വളരെ ചെറിയ പ്രായത്തില്‍ തന്നെ നവമാധ്യമങ്ങളില്‍ അഭിനയചാതുരിയാല്‍ നിറഞ്ഞ് നിന്ന് പ്രേക്ഷകരുടെ കണ്ണിലുണ്ണിയായി മാറിയ കലാദേവതയുടെ കയ്യൊപ്പ് ചാര്‍ത്തിയ ഈ കൊച്ചു കലാകാരി ഗോപികപ്രദീപ് എറണാകുളം ജില്ലയിലെ നേര്യമംഗലത്ത് ഡ്രൈവറും നല്ലൊരു കലാസ്വാദകനും സര്‍വ്വോപരി വായനയേയും എഴുത്തിനേയും  നെഞ്ചോട് ചേര്‍ത്ത് സ്‌നേഹിക്കുന്ന…
അജിത്ത് കളനാട്.

അജിത്ത് കളനാട്.

മലബാറിലെ ക്ഷേത്രോത്സവങ്ങളില്‍ ഉച്ചഭാഷിണിയിലൂടെ പ്രസ്തുത ക്ഷേത്രത്തിന്റെ ഐതിഹ്യത്തെയും, ചരിത്രത്തേയും സര്‍വ്വോപരി പ്രാധ്യാന്യത്തെയും കുറിച്ച് ലളിതമായ ഭാഷയില്‍  വിവരണങ്ങള്‍ നല്‍കുന്ന ഘനഗംഭീരമായ ശബ്ദത്തിന്റെ ഉടമയാണ് ശ്രീ അജിത്ത് കളനാട്. കൂടാതെ പൊതുപരിപാടിളുടെയും അനൗണ്‍സര്‍.കഴിഞ്ഞ 25 വർഷത്തിലേറെയായി ചെറുതും വലുതുമായ ഒട്ടനവധി വേദികളിൽ തന്റെ…
വിജയകുമാര്‍.കെ.ബി. വെള്ളിക്കോത്ത്

വിജയകുമാര്‍.കെ.ബി. വെള്ളിക്കോത്ത്

സര്‍ക്കാര്‍ സേവന രംഗത്തും ഒപ്പം കായിക രംഗത്തും സുത്യര്‍ഹമായ നേട്ടങ്ങള്‍ കൈവരിച്ച ശ്രീ. കെ. ബി വിജയകുമാര്‍ വെള്ളിക്കോത്ത്, കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് മുച്ചിലോട്ട് ഗവ.എല്‍.പി. സ്‌കൂള്‍ പ്രധാന അധ്യാപകനായ കായക്കീല്‍ ശ്രീ കെ.ബി രാമന്‍ മാസ്റ്ററുടെയും അത്തിരവളപ്പില്‍ ചിറ്റേയി അമ്മയുടെയും…
സി.ഗംഗാധരന്‍ എടച്ചൊവ്വ

സി.ഗംഗാധരന്‍ എടച്ചൊവ്വ

വളരെ ചെറിയ പ്രായത്തില്‍ തന്നെ എസ്.കെ. പൊറ്റക്കാടിന്റ യാത്രവിവരണങ്ങളിലൂടെ വായനയുടെ ലോകത്ത് എത്തി ഇന്നും വായന എന്നത് ഒരു തപസ്യയായി കൊണ്ടുനടക്കുന്ന ഗംഗാധരന്‍ എടച്ചൊവ്വ എന്ന എം. ഗംഗാധരന്‍ ഇന്നും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും കാവ്യ സദസ്സുകളിലും സാഹിത്യവേദിളിലും നിറസാന്നിദ്ധ്യമാണ്.  പ്രസംഗം എന്നതും…