മലബാറിലെ ക്ഷേത്രോത്സവങ്ങളില്‍ ഉച്ചഭാഷിണിയിലൂടെ പ്രസ്തുത ക്ഷേത്രത്തിന്റെ ഐതിഹ്യത്തെയും, ചരിത്രത്തേയും സര്‍വ്വോപരി പ്രാധ്യാന്യത്തെയും കുറിച്ച് ലളിതമായ ഭാഷയില്‍ വിവരണങ്ങള്‍ നല്കുന്ന ഘനഗംഭീരമായ ശബ്ദത്തിന്റെ ഉടമയാണ് ശ്രീ അജിത്ത് കളനാട്. കൂടാതെ പൊതുപരിപാടിളുടെയും അനൗണ്സര്.കഴിഞ്ഞ 25 വർഷത്തിലേറെയായി ചെറുതും വലുതുമായ ഒട്ടനവധി വേദികളിൽ തന്റെ ശബ്ദം സംഭാവന ചെയ്തു.കഴിഞ്ഞ സംസ്ഥാന കലോൽസവം കാഞ്ഞങ്ങാട് വച്ച് നടന്നപ്പോൾ ഏവരെയും ആകർഷിച്ച പ്രധാന അനൗൻസർ ആണ് അജിത്.ബ്രഹ്മകലശോത്സവം അടക്കം നിരവധി ശ്രീ വയനാട്ട് കുലവൻ തെയ്യം കെട്ട് മഹോത്സവം പറമ്പിലും ദിവസങ്ങളോളം അനൗൻസ് ചെയ്ത് ശ്രദ്ധേയനായ കലാകാരൻ. സാമൂഹ്യപ്രവര്‍ത്തകന്‍, വ്യക്തിത്വവികസന പരിശീലകന്, വിവിധ സാമൂഹ്യ സന്നദ്ധസംഘടനകളുടെ അമരക്കാരന് എന്നീനിലകളില്‍ പ്രശസ്തനായ ഇദ്ദേഹം കാസര്‍ഗോഡ് ജില്ലയിലെ കളനാട്ടെ പ്രശസ്ത പൂരക്കളി കലാകാരന് ശ്രീ സി.രാഘവന് പണിക്കരുടെയും സര്‍ക്കാര്‍സര്‍വ്വീസില്‍ നിന്ന് റിട്ടയര്‍ ചെയ്ത ശ്രീമതി പി. ലീലയുടെയും അഞ്ച് മക്കളില്‍ നാലാമനാണ്.
ചെമ്പരിക്ക യു.പി.സ്കളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസത്തിന് ഹരിശ്രീ കുറിച്ച അജിത്ത് പഠനകാലത്ത് തന്നെ നേതൃരംഗത്ത് എന്നപോലെ കലാ-കായിക രംഗത്തും സക്രിയ സാന്നിധ്യമായിരുന്നു. മൂന്നാംതരത്തില്‍ പഠിക്കുമ്പോള്‍ തന്നെ ആദ്യമായി സ്റ്റേജില്‍ പരിപാടികള്‍ അവതരിപ്പിച്ചു. GHS ചന്ദ്രഗിരി, GMVHSS തളങ്കര തുടങ്ങിയ സ്കൂളുകളില്‍ നിന്ന് ഹൈസ്കൂള്‍- VHSE വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഈ കാലഘത്തില്‍ തന്നെ സ്കൂള്‍ യുവജനോത്സവവേദികളില്‍ മിമിക്രി, മോണോ ആക്ട്, കഥാപ്രസംഗം, പ്രസംഗം, അഭിനയം എന്നീ നിലകളില്‍ ശോഭിച്ചിരുന്നു. UP, HS, VHSE, ഡിഗ്രി പഠനകാലത്തും കലാപ്രതിഭാ പട്ടം അലങ്കരിച്ചിരുന്നു. പാലക്കുന്ന് അംബികാ കോളേജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ജില്ലാ പാരല്‍ കോളേജ് കലോത്സവത്തില്‍ കൂടുതൽ പോയിന്റ് നേടി കോളേജിന്റെ അഭിമാനമായി. കോളേജ് പഠനസമയം 3 വർഷവും മാരത്തോൺ മത്സരത്തിൽ ജേതാവായി. ബാലജനസഖ്യത്തില്‍ സജീവ സാന്നിദ്ധമായിരുന്ന അജിത്ത് യൂണിയന് തലത്തില്‍ തന്റെ കലാപ്രാവീണ്യം തെളിയിച്ച് തുടർച്ചയായി 3 തവണ സീനിയർ കാസർകോട് യൂണിയൻ കലാപ്രതിഭാപട്ടത്തിന് അര്‍ഹനായി. കോളേജ് പഠനസമയത്തും കലാ രംഗത്തെന്നപോലെ കായിക രംഗത്തും തന്റെ കഴിവ് പ്രകടിപ്പിനുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തുമായിരുന്നു.
1990-91 ല്‍ ചന്ദ്രഗിരിസ്കൂളലെ പഠനസമയത്ത് സ്കൗട്ടില് ചേർന്ന് ശേഷം സ്കൂളിലെ ആദ്യ രാജ്യപുരസ്കാര്‍ ബഹുതിക്ക് അര്‍ഹാനായത് അജിത്താണ്. രാഷ്ട്രപതി സ്കൗട്ട്സ് അവാർഡിന് ആ കാലഘട്ടത്തിൽ അർഹനായെങ്കിലും ചില കാരണത്താൽ ആ അംഗീകാരം നഷ്ടമായത് ഇന്നും വേദനിക്കുന്ന ഓർമ്മയാണ്.
നല്ല ഒരു അഭിനേതാവ് കൂടിയ അജിത്ത് ശ്രീമൂലനഗരം മോഹനന്റെ അനുഷ്ഠാനം ഇബ്രാഹിംവെങ്ങരയുടെ പെരുന്തി എന്ന നാടകത്തില്‍ ചെയ്ത ശ്രദ്ധേയമായ വേഷം അദ്ദേഹം ഇന്നും ഓര്‍ക്കുന്നു. നിരവധി നാടകത്തിലും തെരുവ് നാടകത്തിലും പല ക്ലബ്ബ് കൾക്ക് വേണ്ടി അവതരിപ്പിച്ചു. യാതൊരു പ്രതിഫലേച്ഛയുമില്ലാതെ എകാഭിനയും, മിമിക്രി,കഥാപ്രസംഗം, എന്നിവയില്‍ ഒരുപാട് കുട്ടികൾക്ക് പരിശീലനവും കൊടുത്തു.
ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണലിന്റെ പാലക്കുന്ന് ചാപ്റ്ററില്‍ ജൂനിയര്‍ ജേസിയായി ചേര്‍ന്ന ഇദ്ദേഹം പ്രഭത്ഭരായ പല പരിശീലകരുടെയും ക്ലാസ്സുകളില്‍ ആകൃഷ്ടനായി ട്രെയിനിംഗ് മേഖലയിലേക്ക് പ്രവേശിച്ചു. പാലക്കുന്ന് ജേസീസിന്റെ നിരവധി ഭാരവാഹിയായും പ്രവര്‍ത്തിച്ചു. നിരവധി തവണ ഔട്ട് സ്റ്റാൻഡിങ് ജെസി ആയും തെരഞ്ഞെടുത്തു. ജേസീസ് ഇന്റര്‍നാഷണലിന്റെ മേഖലാ പരിശീലകനായി. ഇപ്പോൾ 25 ആം വർഷത്തിൽ എത്തിനിൽക്കുന്ന ജെസിഐ പാലക്കുന്നിന്റെ ഊർജ്ജസ്വലനായ പ്രസിഡന്റ് ആണ്.20 വർഷത്തിലേറെയായി ഈ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നു. ഒരു പതിറ്റാണ്ടിലധികമായി കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലയിലെ കുട്ടികളുടെ സ്പെഷ്യല്‍ ട്രെയിനര്‍ എന്ന നിലയില്‍ പരിശീലനപരിപാടികള്‍ സംഘടിപ്പിച്ചുവരുന്നുണ്ട്. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ വിഷയങ്ങളിൽ ട്രെയിനിംഗ് ക്ലാസ്സുകള്‍ സംഘടിപ്പിക്കാന്‍ അജിത്ത് കളനാടിന് സാധിച്ചു. റോവര്‍ സ്കൗട്ട്സ് വിഭാഗത്തില്‍ സംസ്ഥാനത്തെ മികച്ച 289 ചന്ദ്രഗിരി റോവർ ക്രൂവിന്റെ ലീഡറായ അജിത്ത് റോവര്‍ വിഭാഗത്തില്‍ ലീഡറിനുള്ള ദേശീയ ബഹുമതി ഹിമാലയ വുഡ് ബാഡ്ജ് നേടിയ കാസര്‍ഗോഡ് ജില്ല അസോസിയേഷൻ ആദ്യലീഡര് കൂടിയാണ്. സ്കൗട്ട് വിഭാഗം ജില്ലാ ഓർഗനൈസിങ് കമ്മീഷണർ ആയി സേവനം ചെയ്ത ഇദ്ദേഹം ഇപ്പോൾ കാസർകോട് ജില്ലാ റോവർ വിഭാഗം ഹെഡ് ക്വർട്ടർസ് കമ്മീഷണർ ആണ്.2021 ലെ ലോങ്ങ് സർവീസ് അവാർഡ് നേതാവാണ്.
ലൈഫ് ഇന്‍ഷൂറന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ ജില്ലയിലെ പ്രമുഖഏജന്റുമാരില് ഒരാള്‍ കൂടിയാണ് അജിത്ത്. രണ്ടുപതിറ്റാണ്ടിലധികമായി ഇന്‍ഷൂറന്‍സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന അജിത്ത് പത്തൊമ്പത് വര്‍ഷം കോടിപതി ബഹുമതിക്ക് അര്‍ഹനായി. ഒരുവര്‍ഷം ട്രിപ്പിള്‍ കോടിപതി ബഹുമതിയും നേടിയ അജിത്തിന്റെ കഠിനാദ്ധ്വാനവും ചിട്ടയായ പ്രവര്‍ത്തനവും കൊണ്ട് യുവസംരംഭകര്ക്ക് എന്നും മാതൃകയാണ്.
പരിസ്ഥിതി പ്രവര്ത്തകന് കൂടിയായ അജിത്ത് വൃക്ഷത്തൈകള്‍ പച്ചുപിടിപ്പിച്ചും, വിതരണം ചെയ്തും യുവതലമുറക്ക് മാതൃകപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട്. ക്ഷേത്രങ്ങളോട് ചേന്ന് ഒഴിഞ്ഞ് കിടക്കുന്ന പ്രദേശങ്ങളില്‍ ജന്മനക്ഷത്രമരങ്ങള് നടുന്ന പ്രവര്‍ത്തനവുമായി ഇപ്പോഴും മുമ്പോട്ട് പോകുന്നു.
മികച്ച ഒരു സംഘാടകന്‍ കൂടിയായ അജിത്ത് ജില്ലയിലെ വിവിധ മെഗാപരിപാടികളുടെ ഓര്‍ഗനൈസര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതിനിടിയില്‍ നിരവധി പുരസ്കാരങ്ങളും അവാര്‍ഡുകളും ഇദ്ദേഹത്തെ തേടിയെത്തി. തപസ്യയുടെ വിദ്യാസാരഥി പുരസ്കാരം, സ്കൗട്ട് ആന്റ് ഗൈഡ്സ് ലോങ് സര്‍വ്വീസ് അവാര്‍ഡ് എന്നിവ കേവലം ഉദാഹരണം മാത്രം.നിരവധി ക്ലബ്ബുകളും കൂട്ടായ്മകളും അജിത്തിനെ കലാ സാംസ്കാരിക രംഗത്തെ മികവിനെ കണ്ടറിഞ്ഞ് ആദരിച്ചിട്ടുണ്ട്. അറിയപ്പെട്ട കലാകേന്ദ്രമായ ചന്ദ്രഗിരി കൈരളികലാകേന്ദ്രത്തെ ദീർഘകാലം നയിച്ചിരുന്ന വ്യക്തിയാണ്. നന്മ ഉദുമ മേഖല സെക്രട്ടറി ചെമ്പരിക്ക സ്കൂള്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന സാരഥി,പാലക്കുന്ന് അംബിക കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ജനറൽ സെക്രട്ടറി, കീഴൂർ ശ്രീ കളരി അമ്പലം സെക്രട്ടറി ഇങ്ങിനെ പോകുന്നു ഉത്തരവാദിത്വങ്ങൾ.
നല്ലൊരു സ്റ്റുഡന്‍സ് കൗണ്‍സിലര്‍ കൂടിയായ പഠനവൈകല്ല്യമുള്ള കുട്ടികള്‍ക്ക് സൗജന്യമായി നിര്‍ദ്ദേശങ്ങള്‍ നല്കി അവരെ മുഖ്യധാരയില്‍ എത്തിക്കുന്ന ശ്രദ്ധേയമായ പ്രവര്‍ത്തനം കൂടി ഏറ്റെടുത്ത് നടത്തുന്നുണ്ട്.സ്കൗട്ട്സ് ഗൈഡ്സ്, NSS, SPC കുട്ടികളുടെ ഏറെ ഇഷ്ടമുള്ള വ്യക്തിത്വ വികസന പരിശീലകൻ ആണ് .ഒട്ടുമിക്ക വിദ്യാലയങ്ങളിലും പരിശീലനം കൊടുക്കാൻ അജിത്തിന് സാധിച്ചിട്ടുണ്ട്.
എത്രയോ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് എന്നും മുന്നിൽ നിന്ന് നയിച്ച നാട്ടിലെ ശ്രദ്ധേയനായ കാരുണ്യപ്രവർത്തകണകൂടിയാണ്.
കോവിഡ് കാലത്ത് സധൈര്യം ജില്ലയിൽ നിറഞ്ഞു നിന്ന കോവിഡ് പോരാളിയാണ്.ഇപ്പോഴും ഈ സേവനം തുടർന്നുകൊണ്ടിരുന്നു.
എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നിര്‍ലോഭമായ സഹായസഹകരങ്ങള്‍ നല്കുന്ന ജിജിസുധാകരനാണ് ഭാര്യ (കാഞ്ഞങ്ങാട് PWD ഹെഡ് ക്ലര്‍ക്ക്)
മക്കള്‍: എ.കെ. അഭിനന്ദ്(GHSS ഉദുമ)എ.കെ. അനിരുദ്ധ്(GLPS ഉദുമ) വിദ്യാര്‍ത്ഥികളാണ്.