തന്റെ ദീര്‍ഘകാല സര്‍ക്കാര്‍ സേവനത്തിന് ശേഷം അന്തര്‍ലീനമായിരിക്കുന്ന സാഹത്യ വാസനകള്‍ അനുവാചകരില്‍ എത്തിക്കുന്നതില്‍ പരിപൂര്‍ണ്ണമായി വിജയിച്ച വ്യക്തിത്വമാണ് ഉമാവതി കാഞ്ഞിരോട്. ദുര്‍ഗ്രഹതകളും, വളച്ചുകെട്ടുകളുമില്ലാതെ അനുവാചനെ ഏറെ കുഴപ്പിക്കാതെയുള്ള എഴുത്തുകളാണ് തന്നില്‍നിന്ന് ഉണ്ടാകണമെന്ന് എഴുത്തുകാരിക്ക് നിര്‍ബന്ധമുണ്ട്. കാവ്യരചനയിലെന്നപോലെ തന്നെ സഞ്ചാരകൃതികളും ഒപ്പം മറ്റ് സാഹത്യശാഖകളും തനിക്ക് വഴങ്ങുമെന്ന് സൃഷ്ടികളിലൂടെ അവര്‍ക്ക് തെളിയിക്കാന്‍ പറ്റുന്നുമുണ്ട്. ഇത് പലപ്പോഴും ഉമാവതിയുടെ കൃതിക ളിലൂടെ കടന്ന് പോകുന്നവര്‍ക്ക് ബോധ്യമാകുന്ന ഒരു കാര്യമാണ് ഇവരുടെ അന്തരാത്മാ വിന്റെ നോവുകള്‍ക്ക് കാവ്യഭാഷ്യം നല്കിയവയാണ് മിക്ക സൃഷ്ടികളും ഇന്ന് സമൂഹത്തില്‍ നടമാടികൊണ്ടിരിക്കുന്ന തെറ്റായ പ്രവണതകള്‍ക്ക് - പരിസ്ഥിതി വിനാശനവും, യുവതലമുറയുടെ അപഥസഞ്ചാരങ്ങളും മറ്റ് സാമൂഹ്യവിപത്തുക്കളും കണ്ട് എഴുത്തുകാരിയുടെ മനസ്സ് വീര്‍പ്പുമുട്ടുന്നു. പ്രതികരണങ്ങള്‍ പലതും തൂലീകതുമ്പിലൂടെ സൃഷ്ടികളായി ഒഴുകിയെത്തുന്നു. സൃഷ്ടികളിലൂടെ കടന്ന് പോകുന്ന ഏവര്‍ക്കും ഇത് എളുപ്പത്തില്‍ മനസ്സിലാക്കാവുന്നതേയുള്ളൂ.
കുട്ടിക്കാലവും വിദ്യാഭ്യാസവും
കെ. ഉമാവതി കാഞ്ഞിരോട് കണ്ണൂര്‍ ജില്ലയിലെ ഏച്ചൂരില്‍ കുഞ്ഞപ്പ കേളമ്പേത്ത് ദേവകി ദമ്പതികളുടെ രണ്ട് മക്കളില്‍ മൂത്തമകളാണ്. ഏച്ചൂരിലെ സെന്‍ട്രന്‍ എല്‍.പി. സ്കൂള്‍, ഏച്ചൂര്‍ വെസ്റ്റ് യു.പി. സ്കൂള്‍ എന്നിവടങ്ങളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. പഠനസമയത്ത് തന്നെ സാഹിത്യ സാംസ്കാരിക പ്രവര്‍ത്തനം ഉമാവതിയുടെ കൂടപ്പിറപ്പായിരുന്നു. കണ്ണൂര്‍ ജില്ലയിലെ കൂടാളി ഹൈസ്കൂളില്‍ നിന്ന് എസ്സ്.എസ്സ്. എല്‍.സി. പാസ്സായി. തുടര്‍ന്ന് കണ്ണൂര്‍ എസ്.എന്‍. കോളേജില്‍ നിന്നും പ്രീഡിഗ്രിയും ശേഷം അതേ കോളേജില്‍ നിന്നും ഗണിതശാസ്ത്രത്തില്‍ ബിരുദവും നേടി. ഈ കാലഘട്ടത്തില്‍ പാഠ്യവിഷയങ്ങളില്‍ മാത്രമായിരുന്നു ശ്രദ്ധകേന്ദ്രീകരിച്ചിരിന്നതെങ്കിലും സാഹിത്യകൃതികളോ ടുള്ള അഗാധമായ അടുപ്പവും മനസ്സില്‍ സൂക്ഷിച്ചിരുന്നു. പഠനത്തിന് ശേഷം വേദഭാഷയായ സംസ് കൃതപഠനത്തിന് വേണ്ടിയും ഈ സാഹിത്യകാരി സമയം കണ്ടെത്തി. കൂടാതെ പത്താംതരത്തിന് ശേഷം ടൈപ്പ് റൈറ്റിംഗില്‍ പരിശീലനം നേടാനും സാധിച്ചു.
വായനയെ സ്നേഹിച്ച ജീവിതം
ബാല്യം മുതലുള്ള പുസ്തകങ്ങളോടുള്ള അടങ്ങാത്ത പ്രണയവും, പരന്നവായനയും പില്ക്കാ ല ജീവിതത്തിലെ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് തീര്‍ച്ചയായും നിദാനമായി വര്‍ത്തിച്ചിരുന്നു എന്നുവേണം കരുതാന്‍. പ്രശസ്തരായ എഴുത്തുകാരായ വൈക്കം മുഹമ്മദ് ബഷീറിന് ന്റെയും, മുട്ടത്ത് വര്‍ക്കിയുടെയും കൃതികളും ഉമാവതിയുടെ വായനക്ക് ഏറെ മാറ്റ് കൂട്ടി യിരുന്നു. പലപ്പോഴും ഇത്തരം പ്രശസ്ത കൃതികളുടെ ഉമാവതിയുടെ വരികള്ക്കടയിലൂടെയുള്ള വായന പില്ക്കാല ജീവിതത്തില്‍ അവരുടെ സൃഷ്ടികള്‍ വായിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയും.
വിവാഹവും കുടുംബജീവിതവും
ബിരുദ പഠനത്തിന് ശേഷം വിവാഹം നടന്നു. നല്ലൊരു സാഹിത്യപ്രേമിയും സര്‍വ്വോപരി സംഗീതത്തെ സ്നേഹിക്കുകയും ചെയ്യുന്ന ബി.പി.കരുണാകരനാണ് ഉമാവതി കാഞ്ഞി രോടി ന്റെ ഭര്‍ത്താവ്. ഒരു മാതൃകാ കൃഷിക്കാരനും സാമൂഹ്യപ്രവര്‍ത്തനുമായ അദ്ദേഹം എന്നും എല്ലാ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍വ്വ പിന്തുണ യും പ്രോത്സാഹനവും നല്കി വരുന്നു. കാര്‍ഷിക രംഗത്ത് വിവിധ പരീക്ഷണങ്ങള്‍ നടത്തുകയും മാധ്യമങ്ങളുടെയും ശ്രദ്ധനേടുകയും ചെയ്ത വ്യക്തിത്വമാണ് ശ്രീ കരുണാകരന്. മക്കള്‍ റസീന, ജാന്‍സി (ചിത്രകാരിയാണ്) നിശാന്ത്. ഇവരില്‍ നിന്നും ഏല്ലാ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്കും നിര്‍ലോഭമായ സഹകര ണവും പ്രോത്സാഹനവും എപ്പോഴും ലഭിച്ചു കൊണ്ടിരിക്കുന്നു.
സര്‍ക്കാര്‍ജീവനം
ഇതിനിടയില്‍ പി.എസ്.സി. മുഖാന്തിരം കണ്ണൂര്‍ ജില്ലാ ട്രഷറിയില്‍ ജോലി ലഭിച്ചു. ജൂനിയര്‍ എക്കൗണ്ടന്റായി നിയമനം ലഭിച്ചപ്പോഴും കവിതയെ നെഞ്ചോട് ചേര്‍ത്തിരുന്നു. തുടര്‍ന്ന് പ്രോമോഷനായി കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം ട്രഷറിയില്‍ നിയമിതയായി. പിന്നീടുള്ള കാലഘട്ടത്തില്‍ കണ്ണൂര്‍ ജില്ലയ്ക്ക് അകത്തും പുറത്തും നിരവധി സ്ഥലങ്ങളില്‍ ജോലി നോക്കി. ഇക്കാലമത്രയും വലിയൊരു സുഹൃത് ശൃംഖലയുടെ ഉടമയായി മാറി ഉമാവതി. സാഹിത്യം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുന്ന ഇവര്‍ക്ക് നല്ല രീതിയിലുള്ള സ്വതസിദ്ധമായ സംഭാഷണരീതികൊണ്ടും സഹൃദയത്ത്വം കൊണ്ടും ഒട്ടേറെ നല്ല നല്ല ബന്ധങ്ങള്‍ ഉണ്ടാക്കി എടുക്കാന്‍ ഒരിക്കലും പ്രയാസമുണ്ടായിരുന്നില്ല. ഇപ്പോഴും സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും മുമ്പ് കണ്ട് മുട്ടിയ മുഖങ്ങളുമായുള്ള സ്നേഹസൗഹൃദം കാത്ത് സൂക്ഷിക്കുന്ന വ്യക്തികൂടിയാണ് ഈ എഴുത്തുകാരി.
സര്‍ക്കാര്‍ സേവനത്തിന് ശേഷം
2002 ജൂലൈ മാസം ഔദ്യോഗിക ജീവിതത്തില്‍ നിന്ന് ട്രഷറി ഓഫീസറായി റിട്ടയര്‍ ചെയ്തശേഷം സാമൂഹ്യ-സാഹിത്യ പ്രവര്‍ത്തനം മൂലം സമയം തികയാതെവന്നു. ജീവനക്കാരുടെ പരിപാടികളില്‍ പലപ്പോഴും ഈശ്വരപ്രാര്‍ത്ഥനയ്ക്ക് ഉമാവതിയെ ആണ് ക്ഷണിച്ചിരുന്നത്. മാത്രമല്ല കണ്ണൂര്‍ നര്‍മ്മവേദിയുടെ സാഹിത്യ സദസ്സുകളില്‍ കവിതകള്‍ അവതരിപ്പിച്ച് സമ്മാനങ്ങളും േനടിയിട്ടുണ്ട്. നിവരധി സന്നദ്ധ സംഘടനകളുടെ ഭാഗമാകാന്‍ റിട്ടയര്‍മെന്റിന് ശേഷം അവര്‍ക്ക് സാധിച്ചു. പെന്‍ഷനേഴ്സ് യൂണിയന് കണ്ണൂര്‍ ജില്ല കമ്മറ്റി അംഗമായും കേരള സ്റ്റേറ്റ് കൗണ്‍സിലര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ എസ്.എന്‍ കോളേജ് കണ്ണൂര്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയു ടെ പ്രവര്‍ത്തനത്തിനും തിരക്കേറിയ സാഹിത്യ പ്രവര്‍ത്തനത്തിനിടയില്‍ ഉമാവതി സമയം കണ്ടെത്തുന്നു. ഇതിന് പുറമെ വര്‍ഷങ്ങളായി താന്‍ ജോലി ചെയ്ത ട്രഷറി ജീവനക്കാരുടെ റിട്ടയര്‍മെന്റ് സംഘടനയിലും നിറസാന്നിധ്യമായി പ്രവര്‍ത്തിച്ചുവരുന്നു. താന്‍ വര്‍ഷങ്ങളായി നേടിയെടുത്ത സുഹൃദവലയത്തിന്റെ സൗഹാര്‍ദ്ദം പുതുക്കലും ഒക്കെ ഇത്തരം കൂട്ടായ്മയുടെ കൂടിച്ചേരലുകളിലൂടെയാണെന്നാണ് ഉമാവതിയുടെ പക്ഷം. ഇതിനിടയില്‍ ഇലക്ഷന് കമ്മീഷന്റെ ബൂത്ത് ലെവല്‍ ഓഫീസറായും േസവനം അനുഷ്ഠിച്ചിരുന്നു.
യാത്രകളും അനുഭവ കുറിപ്പുകളും
ഒഴിവുസമയങ്ങളില്‍ നടത്തുന്ന ഓരോ യാത്രയും ജീവിതത്തിലെ അനുഭവമായി കരുതി ഓരോന്നിന്റെ കുറിപ്പുകള്‍ സ്വതസിദ്ധമായ ശൈലിയില്‍ എഴുതി സൂക്ഷിക്കുന്ന പതിവ് ഉമാവതിക്കുണ്ട്. ഒട്ടുമിക്ക ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ഇവരുടെ കവിതകളും ലേഖനങ്ങളും, ഓര്‍മ്മകുറിപ്പുകളും ഉണ്ടാകും. പലപ്പോഴും കവിതകളെ ഏതാനും വരികളില്‍ ഒതുക്കിനിര്‍ത്താതെ ആശയപൂര്‍ത്തീകരണത്തിന് വേണ്ടി നീണ്ട കവിതകളായാണ് എഴുതാറുള്ളത്.
രചനകളിലൂടെ….
2021-ല്‍ പുറത്തിറങ്ങിയ അക്ഷരപുഷ്പം അക്ഷരാര്ത്ഥ ത്തില്‍ ഒരു അക്ഷര പുഷ്പം തന്നെയെന്ന് നിരൂപകന്മാര് വിലയിരുത്തി യിരുന്നു. ഇരുപത്തിയാ റോളം പുതുമയാര്‍ന്ന കവിതകളാണ് പ്രസ്തുത കൃതിയില്‍ ഉള്ക്കൊ ള്ളിച്ചിട്ടുള്ളത്. ലോകത്തെ മുഴുവന്‍ പിടിച്ചുകുലു ക്കിയ കോവിഡ്-മഹാമാരിക്കാലത്താണ് ഈ കാവ്യസമാഹാരം പുറത്തിറ ക്കിയത്. അവതാരിക യില്‍ പ്രശസ്ത എഴുത്തുകാരനും നിരൂപകനുമാ യ ഡോ: എന്‍.കെ. ശശീന്ദ്രന് വിശേഷിപ്പിച്ചത് ലോകത്ത് ശാന്തിയും സമാധാനവും നിലനിര് ത്താനുതകുന്ന ഒരു മഹാസംരംഭം എന്നാണ്. കണ്ണൂര്‍ തോട്ടടയിലെ ചിലങ്ക സാംസ ്കാരിക വേദിയാണ് അക്ഷരപുഷ്പം പ്രസിദ്ധീകരിച്ചത്. ഈ സമാഹാരത്തിലെ അനാഥാലയത്തിലെ അമ്മ എന്ന കവിത ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരു ന്നു. ജീവിത ഡിജറ്റല്‍ മാസികയിലും ശ്രദ്ധേയമായ കവിതകള്‍ എഴുതിയിരുന്നു. വിശ്രമ വേളകളില്‍ മനസ്സില്‍ തോന്നിയ ചില കാര്യങ്ങളും വിനോദയാത്രകളില്‍ ഉണ്ടായ അനുഭവങ്ങളും കോര്‍ത്തിണക്കി രചിക്കപ്പെട്ട മറ്റൊരു കൃതിയാണ് ജീവിതയാത്രയും ചിന്തകളും (സാഹി ത്യ സമാഹാരം) എന്ന രണ്ടാമത്തെ കൃതി. കണ്ണൂരിലെ ഉത്തരകേരള കവിതാ സാഹിത്യവേദി യാണ് ഡോ: എന്‍.െക. ശശീന്ദ്രന്റെ അവതാരിക യോടു കൂടി പ്രസ്തുത കൃതി പ്രസിദ്ധീകരിച്ചത്. ഇപ്പോള്‍ മറ്റൊരു സാഹിത്യ സമാഹാരത്തിന്റെ പണിപ്പുരയിലാണ് ഉമാവതി. കാസര്‍ഗോഡ് ജില്ലയിലെ തുളുനാട് പബ്ലിക്കേഷനാണ് കൃതി പ്രസിദ്ധ പ്പെടുത്തന്നത്. കോഴിക്കോട് നിന്നും പ്രസിദ്ധപ്പെടു ത്തുന്ന പ്രിയദര്‍ശിനി മാസിക യിലും കാവ്യാര്‍ച്ചന, കാവ്യലയം എന്നീ കൃതികളിലും കവിതകള്‍ പ്രസിദ്ധി കരിച്ചിട്ടുണ്ട്. കണ്ണൂര്‍ ഓതേര്‍സ് ഫോറത്തിന്റെ സ ്ത്രൈണ സ്ഫുരണം കൃതിയിലും ശ്രദ്ധേയമായ കവിതകള്‍ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. കണ്ണൂര്‍ തോട്ടട ചിലങ്കയുടെ പ്രസിദ്ധീകരണങ്ങള്‍ക്കും, മാകന്ദം മാസികയ്ക്കും പുറമെ നിരവധി മാസികളില് ഇപ്പോഴും രചനകള്‍ നടത്തിവരുന്നുണ്ട്. മുകളങ്ങള്‍ എന്ന കാവ്യമാഹാരത്തിലും കവിതകള്‍ പ്രസിദ്ധീകരി ച്ചിരുന്നു.
അവാര്‍ഡുകളും പുരസ്കാരങ്ങളും
ഇതിനിടയില്‍ നിരവധി പുരസ് കാരങ്ങളും അവാര്‍ഡു കളും ഈ എഴുത്തുകാരിയെ തേടിയെത്തിയിരുന്നു. തുളുനാട് മാസികയുടെ ഗോവിന്ദപെ സ്മാരക സംസ്ഥാന അവാര്‍ഡ്, ഉത്തരകേരള കവിതാ സാഹിത്യവേദിയുടെ അക്ഷര അവാര്‍ഡ് പ്രശസ്ത ഗായകന് ശ്രീ. കാഞ്ഞങ്ങാട് രാമചന്ദ്രനില്‍ നിന്നാണ് ഏറ്റുവാങ്ങിയത്. പോണ്ടിച്ചേരി മലയാളി അസോസിയേഷനും ഒരു തുള്ളി കവിതൈ പുതുച്ചേരിയും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ സാഹിതിശ്രീ പുരസ്കാരം കെ.ഉമാവതി കാഞ്ഞിരോടിന് കണ്ണൂര്‍ കലക് ടര്‍ ചന്ദ്രശേഖര്‍.എസ് ഐ.എ.എസ് സമ്മാനിച്ചു. 'ജീവിത യാത്രയും ചിന്തകളും' എന്ന ലേഖന സമാഹാരത്തിനാണ് പുരസ്കാരം. ഇനിയും ഈ തൂലിക തുമ്പില്‍ നിന്നും ഒരു പാട് നവ സൃഷ്ടികള്‍ പിറക്കട്ടെ.
Posted inPoet Socil Service Writer