നാടന്‍പാട്ട് കലാകാരന്‍ എന്ന നിലയിലും ഒപ്പം അഭിനേതാവ് എന്ന നിലയിലും സര്‍വ്വോപരി പ്രഭാഷകന്‍ എന്ന നിലയിലും പ്രശസ്തനാണ് കൃഷ്ണന്‍ കുട്ടി ചാലിങ്കാല്‍. പഠനസമയത്ത് സമയത്ത് തന്നെ കലാ-സാഹിത്യരംഗത്ത് നിറസാന്നിദ്ധ്യമായിരുന്നു ഇദ്ദേഹം. ഗവണ്‍മെന്റ് എല്‍.പി.സ്‌കൂള്‍ തിരുമേനി, ജി.എച്ച്.എസ്. വയക്കര എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. സാഹിത്യസമാജങ്ങളിലൂടെയുള്ളനായിരുന്നു ഈ കലാകാരന്റെ വളര്‍ച്ചു. സാഹിത്യസമാജങ്ങളില്‍ പ്രബന്ധം അവതിരിപ്പിച്ച് അധ്യാപകരുടെ പ്രശംസയ്ക്ക് പാത്രമായി. കൂടാതെ യുവജനോത്സവ വേദികളില്‍ ഏകപാത്ര നാടങ്ങള്‍ അവതരിപ്പിച്ചു വന്നു. ബാലജനസഖ്യത്തിലുടെ അംഗത്വം സര്‍ഗ്ഗവാസനകളെ ഒന്നു കൂടി മെച്ചപ്പെടുത്താന്‍ കഴിഞ്ഞതായി ഇദ്ദേഹം ഓര്‍ക്കുന്നു. എസ്.എല്‍.സി.ക്ക് ശേഷം തലശ്ശേരി ബ്രണ്ണന്‍ കോളേജിലായിരുന്നു പി.ജി വരെയുള്ള പഠനം. ഇക്കാലത്ത് എം.എം.വിജയന്‍, ഒ.എന്‍.വി. എന്‍. പ്രഭാകരന്‍ കുറുപ്പ് തുടങ്ങിയ മലയാളത്തിലെ പ്രശസ്തവ്യതിത്വങ്ങളുടെ ക്ലാസ്സുകളില്‍ പഠിക്കാനുള്ള അവസരം കൃഷ്ന്‍കുട്ടി ചാലിങ്കാലിന് ഉണ്ടായി. സാമ്പത്തിക ശാസ്ത്രത്തിലായിരുന്നു ബിരുദപഠനം. എന്നാല്‍ താന്‍ ഏറെ ഇഷ്ടപ്പെടുന്നവിഷയം ചരിത്രം ആയിരുന്നു. അതുകൊണ്ട് തന്നെ ബിരുദാനന്തര ബിരുദത്തിന് ചരിത്രം ഐച്ഛിക വിഷയമായി എടുത്തു. ഈ സമയത്തും നാടകാഭിനയത്തിലും നാടന്‍ പാട്ടിലും ശ്രദ്ധചെലുത്താനും അതുവഴി സോണ്‍ കലോത്സവങ്ങളിലും പങ്കെടക്കുവാനും സാധിച്ചു. സ്‌പോട്‌സ് രംഗത്ത് നടത്തത്തിലായിരുന്ന യൂണിവേഴ്‌സിറ്റി തലത്തില്‍ സമ്മാനങ്ങള്‍ നേടിയത്.
സ്റ്റുഡന്‍സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയില്‍ അംഗത്വമെടുത്ത് നേതൃസ്ഥാനത്ത് എത്തിക്കാനും നല്ല ഒരു പ്രസംഗകനായ ഇദ്ദേഹത്തിന് കഴിഞ്ഞു. വിവിധ സ്ഥങ്ങളിലെ പ്രസംഗ മത്സരത്തില്‍ സമ്മാനം നേടാനും സാധിച്ചു. നല്ലൊരു നേതൃപാടവത്തിന് ഉടമയായ കൃഷ്ണന്‍ കുട്ടിക്ക് കോളേജില്‍ എന്‍.എസ്.എസ്. സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെടാന്‍ എളുപ്പമായിരുന്നു. ഏത് വിഷയമായാലും അതിനെ കുറിച്ച് ആധികാരിമായി പഠിച്ച് അത് അവതരിപ്പിക്കപ്പെടാനുള്ള അദ്ദേഹത്തിന്റെ അസാധാരണമായ കഴിവിനെ ഏവരും പ്രശംസിച്ചിരുന്നു.
സൈഡ് വ്യൂ ഓഫ് ഇന്ത്യ എന്ന പേരില്‍ ലഹരിക്കെതിരെയുള്ള മിനിസിനിമയില്‍ ശ്രദ്ധേയമായ വേഷം ചെയ്താണ് കൃഷ്ണന്‍കുട്ടി ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്. പഠനശേഷം ഏറെക്കാലം പാരലല്‍ കോളേജ് അധ്യാപകനായി ജോലിനോക്കി. ഇക്കാലത്തും വായനയും ക്ലബ്ബുകള്‍ കേന്ദ്രീകരിച്ചുള്ള നാടകപ്രവര്‍ത്തനങ്ങള്‍ നടത്തികൊണ്ടിരുന്നു. പെരുന്നാള്‍, ഉത്സവങ്ങള്‍ തുടങ്ങിയവയ്ക്ക് പലനാടകങ്ങളും അരങ്ങിലെത്തിച്ചു. ഡ്യൂറോഫ്‌ളക്‌സ് എന്ന പ്രൈവറ്റ് കമ്പനിയില്‍ കേരള മേഖല പ്രതിനിധിയായും അതിനിടയില്‍ ജോലിനോക്കി. മംഗലാപുരത്ത് താമസിച്ച് കന്നട ഭാഷ പഠനം നടത്തി.
1993 ല്‍ കൃഷി വകുപ്പില്‍ ലോവര്‍ഡിവിഷന്‍ ക്ലാര്‍ക്കായി പബ്ലിക് സര്‍വ്വീസ് കമ്മീഷനിലൂടെ ജോലി നേടി. റവന്യു വകുപ്പില്‍ വില്ലേജ് അസിസ്റ്റന്റായി ജോലി നോക്കുമ്പോള്‍ ചെയിന്‍ സര്‍വ്വേ പാസ്സായി. ഈ സമയത്താണ് ജോയിന്റ് കൗണ്‍സില്‍ ജില്ലാ ട്രഷറര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത്. തനിക്ക് തന്റെതായ ഒരു ദൈവം ഉണ്ട് എന്ന് വിശ്വസിക്കുന്ന ഇദ്ദേഹം നിശബ്ദമായി സേവനപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന അപൂര്‍വ്വ വ്യക്തികളില്‍ ഒരാളാണ്. വിവിധ കോളനികളില്‍ ചെന്ന് നിര്‍ധനരായ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആയിരത്തിലധികം കുടകളാണ് വിവിധ ഘട്ടങ്ങളിലായി വിതരണം ചെയ്ത്. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് വേണ്ടി ടി.വി.കളും സമ്മാനിച്ചിരുന്നു.
കേരള സാംസ്‌കാരിക പരിഷത്ത് സംസ്ഥാന സെക്രട്ടറിയായും ഏറെ നാള്‍ പ്രവര്‍ത്തിച്ചിരുന്നു. കൂടാതെ പുരോഗന കലാസാഹിത്യസംഘം ഭാരവാഹിയായും പ്രവര്‍ത്തിച്ചുവന്നിരുന്നു. ഇതിനിടയില്‍ നിരവധി അവാര്‍ഡുകളും ബഹുമതികളും ഇദ്ദേഹത്തെ തേടിയെത്തി. സാംസ്‌കാരിക പരിഷത്തിന്റെ മഹാത്മജി അവാര്‍ഡ്, അംബേദ്ക്കര്‍ പഠനകേന്ദ്രം അവാര്‍ഡ്, തുളുനാട് അവാര്‍ഡ്, ജീവിതസമന്വയ അവാര്‍ഡ് തുടങ്ങിയവ ഉദാഹരണങ്ങള്‍ മാത്രം.
നിരവധി ഹ്രസ്വചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യാന്‍ കൃഷ്ണന്‍ കുട്ടിക്ക് കഴിഞ്ഞു. നികാരം എന്ന ചിത്രത്തിലെ സഹദേവന്‍ എന്ന കഥാപാത്രം ശ്രദ്ധേയമായി, തീര്‍പ്പ്, ക്വയറ്റ് റിവഞ്ച് എന്ന ചിത്രത്തിലും പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു. ജീവിതത്തിന്റെ ചാക്രീകത വെളിവാക്കുന്ന ചിത്രീകരണം പുരോഗമിക്കുന്ന ദി സൈക്കില്‍ എന്ന ചിത്രത്തിലെ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നതും ഇദ്ദേഹമാണ്. റെയ്ക്കി ഹീലിംഗ് പഠിച്ച ഇദ്ദേഹം ഇതിന് പുറമെ മൈന്റ് പവര്‍ ടെക്‌നോളജി പരിശീലിക്കുകയും ക്ലാസ്സ് എടുക്കുകയും ചെയ്യുന്നുണ്ട്.കൂടാതെ യോഗാ പഠനം ഇപ്പോഴും തുടര്‍ന്ന് വരുന്നു. ജൈവകൃഷിയില്‍ വിവിധ പരീക്ഷണങ്ങള്‍ നടത്തുന്നത് ഇദ്ദേഹത്തിന്റെ ഹോബിയാണ്.
ഓമര്‍ഖയാമിന്റെ കവിതകളാണ് ഇദ്ദേഹത്തെ കൂടുതല്‍ ആകര്‍ഷിച്ചത്. കൂടാതെ സീക്രട്ട് എന്ന പുസ്തവും, ബൈബളും കൃഷ്ണന്‍ കുട്ടിയുടെ പരന്ന വായനയില്‍ ഇപ്പോഴുമുണ്ട്. ആനുകാലികങ്ങളിലും സോവനീയറുകളിലും എഴുതിവരുന്നുണ്ട്. കുഞ്ചന്‍ നമ്പ്യാരുടെ കൃതികള്‍ക്ക് പുറമെ റഷ്യന്‍ സാഹിത്യം ഇദ്ദേഹത്തെ ഏറെ ആകര്‍ഷിച്ചു ഗ്രീക്ക് ഇതിഹാസ കൃതികളും കൃഷ്ണന്‍ കുട്ടിക്ക് ഇപ്പോഴും ഏറെ ഇഷ്ടപ്പെട്ട ഒന്നാണ്.കെ.എസ്.എഫ്.സി കാഞ്ഞങ്ങാട് ബ്രാഞ്ച് മാനേജര്‍ ആയി റിട്ടയര്‍ ചെയ്തു. അതിന് മുമ്പ് കെ.എസ്.എഫ് ഇ ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ ഭാരവാഹിയും സംസ്ഥാന കമ്മറ്റിഅംഗമായും പ്രവര്‍ത്തിച്ചിരുന്നു. കൈതാങ്ങ് എന്ന് സംഘടനയുടെ ജില്ലാസെക്രട്ടറിയും കൂടിയായിരുന്നു. കന്നട, തുളു തുടങ്ങിയ ഭാഷകളില്‍ നല്ല പ്രാവിണ്യമുള്ള വ്യക്തികൂടിയാണ് കൃഷ്ണന്‍കുട്ടി ചാലിങ്കാല്‍. ഇപ്പോള്‍ മുഴുവന്‍ സമയവും കലാ-സാംസ്‌കാരിക രംഗത്ത് സക്രിയ സാന്നിദ്ധ്യമാണ്.
കെ.പി കൃഷ്ണന്‍കുട്ടി
ചാലിന്‍ങ്കാല്‍, കാസറഗോഡ്-ജില്ല
ഫോണ്‍ : 9447939370