യമുന കെ. നായര്‍

യമുന കെ. നായര്‍

കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം പടിഞ്ഞാറ്റം കൊഴുവല്‍ നാരായണന്‍ നായര്‍ നാരായണിയമ്മ ദമ്പതികളുടെ മൂന്ന് മക്കളില്‍ മൂത്തവളാണ് ഈ അനുഗ്രഹീത കലാകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ യുമന കെ. നായര്‍. തന്റെ അഞ്ചാമത്തെ വയസ്സില്‍ തന്നെ നൃത്തകല അഭ്യസിക്കാന്‍ തുടങ്ങിയ യമുനയുടെ പ്രാഥമിക വിദ്യാഭ്യാസം നീലേശ്വരം ഗവര്‍മെന്റ് എല്‍.പി. സ്‌കൂളിലായിരുന്നു. തുടര്‍ന്ന് രാജാസ് ഹയര്‍സെക്കന്ററി സ്‌കൂള്‍, ചിന്മയകോളേജ് എന്നിവിടങ്ങളില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കി. പഠന സമയത്ത് തന്നെ നൃത്തവേദികളില്‍ നിറസാന്നിധ്യമായിരുന്നു ഈ കലാകാരി.ക്ലാസ്സിക്കല്‍ നൃത്തരംഗത്ത് യമുന നായര്‍ക്ക് പല പ്രഗത്ഭരായ നൃത്താധ്യാപകരില്‍ നിന്നും പഠിക്കാനുള്ള അവസരം ഉണ്ടായി. വിഭാവസു മാസ്റ്റര്‍, പി.കെ.റാം, രാജുമാസ്റ്റര്‍, പുഷ്പടീച്ചര്‍, സുരേന്ദ്രന്‍മാസ്റ്റര്‍ തുടങ്ങിയവരില്‍ നിന്നും ഇവര്‍ നൃത്തം അഭ്യസിച്ചു. അതോടൊപ്പം മധുമാസ്റ്റര്‍ തട്ടാത്തിന്റെ കീഴില്‍ തിരുവാതിരയും അഭ്യസിച്ചു. കഥകളിയിലെ ഗുരു കലാമണ്ഡലം ആദിത്യന്‍ ആയിരുന്നു. ചെറിയ പ്രായത്തില്‍ കഥകളി അഭ്യസിക്കാന്‍ സാധിച്ചില്ല എന്ന വൈഷമ്യത്തില്‍ നിന്ന് കരകയിറിയത് ഏറെ വൈകി കഥകളിയുടെ അരങ്ങേറ്റം കുറിച്ചപ്പോഴാണ്.
സാമൂഹ്യ സാംസ്‌കാരിക രംഗത്തും നിറസാന്നിദ്ധ്യമായ യുമുന നായര്‍ നീലേശ്വരം രാജാസ് മദര്‍ പി.ടി.എ. പ്രസിഡണ്ടായി ഏറെ കാലം പ്രവര്‍ത്തിച്ചിരുന്നു. ഏഴ് വര്‍ഷക്കാലം മാതൃകാപരമായ പ്രവര്‍ത്തനിരക്കിനിടയിലും ഇവര്‍ കലാ പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കും സമയം കണ്ടെത്തുന്നുണ്ട്. നിരവധി കലാ സാംസ്‌കാരി സംഘടനകളുടെ അമരത്ത് ഇപ്പോഴും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. എന്‍.എസ്.എസ്. നിര്‍വ്വാഹക സമിതി അംഗം, മാതൃഭൂമി ഗൃഹലക്ഷമി ജില്ലാ ഭാരാവാഹി, കലാകാരന്മാരുടെ സംഘടനയായ നന്മയുടെ ഭാരവാഹി, ജനതകലാസമിതി നീലേശ്വരം, ഇന്നര്‍വീല്‍ ക്ലബ്ബ്, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാവിഭാഗം ബ്യൂട്ടീഷന്‍സ് അസോസിയേഷന്‍ എന്നിവയിലോക്കെ ഇപ്പോഴും പ്രവര്‍ത്തിച്ചുവരുന്നു. സ്ത്രീകളുടെ കൂട്ടായ്മകള്‍ രൂപീകരിച്ച് അവര്‍ക്ക് സ്വയം തൊഴില്‍ പരിശീലനം നല്‍കുന്ന സേവന പ്രവര്‍ത്തനവും ഇവല്‍ ചെയ്തുവരുന്നുണ്ട്.
സിംഗപൂര്‍, മലേഷ്യ, ഗള്‍ഫ്, നേപ്പാള്‍ – ഇന്ത്യയുടെ ഒട്ടുമിക്കവാറും ഭാഗങ്ങള്‍ (കാശി ഉള്‍പ്പെടെ) എന്നിവിടങ്ങളിലെല്ലാം ഇവര്‍ യാത്രചെയ്തിട്ടുണ്ട്. അവിടുത്തെ കല കളെയും സംസ്‌കാരങ്ങളെയും കുറിച്ച് പഠിക്കാന്‍ ഈ യാത്രകള്‍ യമുന നായരെ സഹായച്ചു. ഓരോ യാത്രകളും ഓരോ അനുഭവങ്ങളായി ഇവര്‍ മനസ്സില്‍ ഓര്‍ത്തുവെക്കുന്നു.
നിരവധി സ്ഥലങ്ങളില്‍ തിരുവാതിരകളിക്ക് വിധികര്‍ത്താവായി ഇവര്‍ എത്താറുണ്ട്. നിരവധി അനാഥാലയങ്ങളിലും വൃദ്ധസദനങ്ങളിലും തന്റെ സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സംഘടനാ തലത്തിലും വ്യക്തിപരമായും സഹായസഹകരണങ്ങള്‍ ഇപ്പോഴും ചെയ്തുവരുന്നുണ്ട് ഈ കലാകാരി. പ്രാദേശീക ചാനലുകള്‍ ഇവരെ കുറിച്ചുള്ള അഭിമുഖങ്ങള്‍ നിരവധി തവണ സംപേക്ഷണം ചെയ്തിട്ടുണ്ട്. മകന്‍ ഗൗതംകൃഷ്ണ നല്ലൊരു ചിത്രകാരനാണ്. മകന്റെ ഭാര്യയും നര്‍ത്തകിയാണ്. ഗുരുവായര്‍, മൂകാംബിക തുടങ്ങിയ വിവിധ ക്ഷേത്രങ്ങളിലും യമുന നായര്‍ തന്റെ നൃത്തപരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഭര്‍ത്താവില്‍ നിന്നും മക്കളായ ഗൗതംകൃഷ്ണ, രാഹൂല്‍ എന്നിവരില്‍ നിന്നും എല്ലാവിധ പ്രോത്സാഹനവും സഹകരണവും ഈ ദൈവത്തിന്റെ കയ്യൊപ്പ് ചാര്‍ത്തിയ അനുഗ്രഹീത കലാകാരിക്ക് ലഭിച്ചുവരുന്നു.


യമുന കെ.നായര്‍
പടിഞ്ഞാറ്റം കൊഴുവില്‍
നീലേശ്വരം പോസ്റ്റ് കാസറഗോഡ് ജില്ല-671314
ഫോണ്‍ : 9567767367

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *