അധ്യാപനത്തോടൊപ്പം കലാ-സാംസ്കാരിക പ്രവര്‍ത്തനവും കൈമുതലാക്കിയ ഈ യുവ എഴുത്തുകാരന് കാസര്‍ഗോഡ് ജില്ലയിലെ പടന്ന പഞ്ചായത്തിലാണ് ജനിച്ചത്. ഓരിയിലെ എ.എല്‍.പി.സ്കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഹരിശ്രീകുറിച്ച രഞ്ജിത്ത് പിന്നീട് ഗവര്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂള്‍ കുട്ടമത്തില്‍ നിന്നും (ചെറുവത്തൂര്‍) ഹൈസ്കൂള്‍ വിദ്യാഭ്യാസവും തുടര്‍ന്ന് കരിവെള്ളൂര്‍ എ.വി.സ്മാരക ഹയര്‍സെക്കന്ററി സ്കൂളില്‍ നിന്ന് പ്ലസ്ടുവും കാഞ്ഞങ്ങാട് നെഹ്റുആര്ട്സ് & സയന്‍സ് കോളേജില്‍ നിന്നും സ്റ്റാറ്റിസിക്സില്‍ ബിരുദവും തുടര്‍ന്ന് ശങ്കാരാചാര്യ യുണിവേഴ്സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. പഠനസമയത്ത് തന്നെ പാഠ്യവിഷയങ്ങളിലെന്ന പോലെ പാഠേ്യതര വിഷയങ്ങളിലും മികവ് തെളിയിച്ച ഇദ്ദേഹം മൈംഷോ, നാടകം, തുടങ്ങിയവയില്‍ സക്രിയസാന്നിധ്യമായിരുന്നു. നാടകം, മൈം എന്നിവയുടെ സ്ക്രിപ്റ്റ് തയ്യാറാക്കുന്നതിലും സംവിധാനം നിര്‍വ്വഹിക്കുന്നതിലും സര്‍വ്വോപരി അവ വേദിയില്‍ എത്തിക്കുന്നതിലും ശ്രദ്ധപതിപ്പിക്കാന്‍ രഞ്ജിത്തിന് കഴിഞ്ഞു.
പ്രൊഫഷണല്‍ സോഷ്യല്‍ വര്ക്കര്ക്കറായ ശ്രീ. രഞ്ജിത്ത് ഓരി ദാരിദ്ര്യ ലഘൂകരണം, കമ്മ്യൂണിറ്റി ഡവലപ്മെന്റ്, പൊതുവിദ്യാലയ ‘ശാക്തീകരണം, ഭിന്നശേഷിക്കാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മേഖലയിലെ സുത്യര്‍ഹമായ സേവനങ്ങള്‍ ഇപ്പോഴും നടത്തിവരുന്നു. 2004 മുതല്‍ സാമൂഹ്യ-സാംസ്കാരിക മണ്ഡലങ്ങളില്‍ നിറസാന്നിദ്ധ്യമാണ് ഈ യുവ അധ്യാപകന്. കാസറഗോഡ് ജില്ലാ കുടുംബശ്രീ മിഷന് കോര്‍ഡിനേറ്ററായും കണ്ണൂര്‍ ജില്ലാ അസിസ്റ്റന്റ് കോര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചു. ഓരി ഹോപ് പാലിയേറ്റീവ് സൊസൈറ്റിയുടെ പ്രഥമ പ്രസിഡന്റാണ്. സ്വദേശത്തെ വായനശാലയായ വള്ളത്തോള്‍ വായനശാല & ഗ്രന്ഥാലത്തിന്റെയും യങ്മെന്റസ് ക്ലബ്ബിന്റെയും സജീവപ്രവര്‍ത്തകനും കൂടിയാണ് ഇദ്ദേഹം.
2015ല്‍ ചെറുവത്തൂര്‍ സബ് ജില്ലയില്‍ ഭിന്നശേഷി കുട്ടികള്‍ക്കായി നടപ്പാക്കിയ സ്നേഹത്തണല്‍ പദ്ധതിയുടെ ആസൂത്രണത്തിലും നടത്തിപ്പിലും മുഖ്യ പങ്കുവഹിച്ചു. ലോകം മുഴുവന്‍ പെയ്തിറങ്ങിയ കോവിഡ് മഹാമാരി കാലത്ത് സെക്ടറല്‍ മജിസ്ട്രേറ്റായി കോവി ഡ് – 19 പ്രതിരോധ – നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് തവണയും നേതൃത്വം കൊടുക്കുവാന്‍ ഇദ്ദേഹത്തിന് സാധിച്ചു.. പടന്ന പഞ്ചായത്ത് സീറോ കോവിഡ് പദ്ധതി രൂപപ്പെടുത്തി നടപ്പിലാക്കുന്നതിലും ‘മാഷ്’ പദ്ധതി ഏകോപിപ്പിക്കുന്നതിലും നേതൃപരമായ പങ്കുവഹിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
ഇതിനിടയില്‍ സിസ്വാര്ത്ഥവും നിശബ്ദ്വുമായ പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി അവാര്‍ഡുകളും ബഹുമതികളും ഇദ്ദേഹത്തെ തേടിയെത്തി. മലപ്പുറം ജില്ലയില്‍ മലയാള മനോരമ നല്ലപാഠം 2014-ലെ മികച്ച പത്ത് കോര്‍ഡിനേറ്റര്‍മാരില്‍ ഒരാളായി രഞ്ജിത്ത്മാസ്റ്റര്‍ തെരഞ്ഞെടുക്കപ്പെട്ടു. സ്വന്തമായി രൂപപ്പെടുത്തി കൊടിഞ്ഞി സ്കൂളില്‍ നടപ്പാക്കിയ ‘ക്ഷേമ ‘ പദ്ധതിക്കായിരുന്നു അവാര്‍ഡ്. 2018ലെ കാതറീന് ടീച്ചര്‍ ദേശീയ കാവ്യപുരസ്കാരം, കേരളത്തില്‍ മികച്ച വിദ്യാഭ്യാസ പ്രവര്ത്തകന് നല്കുന്ന 2020 ലെ തുളുനാട് കൃഷ്ണചന്ദ്ര വിദ്യാഭ്യാസ അവാര്‍ഡിനും അര്‍ഹനായി. ഇന്റര്‍ യൂനിവേഴ്സിറ്റി തലത്തില്‍ മൈം ഷോ, യൂനിവേഴ്സിറ്റി നാടകം, സ്കിറ്റ് ജേതാവ്, കണ്ണൂര്‍ ജില്ലാ കലോത്സവം മികച്ച നടന് എന്നീ നിലയിലുള്ള അംഗീകാരങ്ങളും ഈ യുവപ്രതിഭയെ നിരവധി തവണ തേടിയെത്തിയിരുന്നു.
2008 മുതല്‍ സര്‍ക്കാര്‍ സ്കൂളില്‍ അധ്യാപകനായി നിയമതനായ രഞ്ജിത്ത്. ഇപ്പോള്‍ കാസറഗോഡ് ജില്ലയിലെ ബളാന്തോട് ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ സോഷ്യല്‍ വര്‍ക് അധ്യാപകനായി സേവനം അനുഷ്ടിക്കുന്നു. ആദൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പാള്‍, കരിയര്‍ ഗൈഡ് എന്നീ ചുമതലകള്‍ വഹിച്ചിരുന്നു. അധ്യാപക പരിശീലകന്, ജില്ലാ റിസോഴ്സ് ഗ്രൂപ്പ്, സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ്, അങ്കണ്‍വാടി വര്‍ക് ബുക് നിര്‍മ്മാണം സംസ്ഥാന റിസോഴ്സ് അംഗം, ഹയര്‍ സെക്കന്ററി അധ്യാപക പരിശീലനത്തിന്റെ മൊഡ്യൂള്‍ നിര്‍മ്മാണ സംസ്ഥാന റിസോഴ്സ് പേഴ്സണ്‍ എന്നിങ്ങനെ പ്രവര്‍ത്തിച്ചിട്ടുണ്ട്. കുടാതെ നിരവധി പരിശീലപരിപാടികളില് ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുകയും ക്യാമ്പുകള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്തിരുന്നു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വിക്ടേഴ്സ് ചാനലിലൂടെയും, ദൂരദര്‍ശനിലൂടെയും ഹയര്‍സെക്കന്ററി സോഷ്യല്‍ വര്‍ക്ക് ഓണ്‍ ലൈനിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സ് എടുക്കാനുള്ള അവസരവും ഈ അധ്യാപകനെ തേടിയെത്തിയിരുന്നു.
2015ല്‍ കാസറഗോഡ്, മലപ്പുറം ജില്ലകളിലെ സ്കൂളുകളില്‍ പൊതുവിദ്യാസ സെമിനാറുകള്‍ അവതരിപ്പിച്ചു കൊണ്ട് പൊതുവിദ്യാസ മേഖലയെ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സേവന പ്രവര്‍ത്തനം നടത്താന്‍കഴിഞ്ഞു. വായന ശീലമാക്കിയ ഈ അധ്യാപകനെ ഏറെ സ്വാധീനിച്ച എഴുത്തുകാര്‍ ശ്രീ ഒ.വി. വിജയനും, പെരുമ്പടവം ശ്രീധരനുമാണ്. ഖസാക്കിന്റെ ഇതിഹാസവും, ഒരു സങ്കീര്‍ത്തനം പോലെയും മാഷ് മനസ്സില്‍ സൂക്ഷിക്കുന്നു.
കഥാരചനപോലെ തന്നെ സമകാലിക സംഭങ്ങളെയും ആനുകാലിക സംഭവങ്ങളെയും ആസ്പദമാക്കി അനുവാചകരില്‍ എത്തിക്കുന്ന മാഷിന്റെ കവിതകള്‍ ഏറെ ശ്രദ്ധേയമാണ്. ‘പ്രണഹൃദം ‘ ,’നന്മ ജീവികള്‍ പാര്‍ക്കുന്ന ഇടം’, ‘പരുറാം എക്സ്പ്രസ്സ്” മുകളുങ്ങള് (സംയുക്തം) അരൂപികള്‍ (സംയുക്തം), എന്നീ കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു.
വ്യക്തിത്വ വികസനം, ലീഡര്‍ഷിപ്പ്, ലൈഫ് സ്കില്‍, കൗണ്‍സിലിംഗ്, തുടങ്ങിയ മേഖലകളില്‍ പരിശീലനം നല്കുന്നു ഇദ്ദേഹം. ടിച്ചേഴ്സ് ട്രയിനിംഗ് കോഴ്സ് കൂടാതെ, എം.എസ്. ഡബ്ലു, എം.എസ്സി അപ്ലൈയിഡ് സൈക്കോളജി, എം.എഡ്, യു ജി സി നെറ്റ് (സോഷ്യല്‍ വര്‍ക്ക്), യു ജി സി നെറ്റ് (എജ്യുക്കേഷന്‍), സെറ്റ് (സോഷ്യല്‍വര്‍ക്ക്), സെറ്റ് (സൈക്കോളജിയും) എന്നിവയും നേടിയിട്ടുണ്ട്. കേരള അസോസിയേഷന് ഓഫ് പ്രഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്സ് ന്റെ സംസ്ഥാന ഗവേണിംഗ് ബോഡി അംഗവും കാസര്‍ഗോഡ് ജില്ലാസെക്രട്ടറിയും കൂടിയാണ്.
നവമാധ്യമരംഗത്ത് അധുനിക ലോകം എത്തി നില്ക്കുന്ന ഈ അവസരത്തിലാണ് രഞ്ജിത്ത് ഓരിയുടെ ശ്രദ്ധേമായ ഹ്രസ്വചിത്രങ്ങളും മ്യൂസിക് ആല്‍ബവും പുറത്തിറങ്ങിയത്. കുടാതെ മൂന്നോളം ഹ്രസ്വചിത്രങ്ങളില്‍ വേഷം ചെയ്ത് തന്റെ അഭിനയപാടവും തെളിയിക്കാനും ഇദ്ദേഹം തയ്യാറായി. റൂട്ട് ടു ദി റൂട്ട്, ഒ സി ഡെത്ത്, ഇഷാന് എന്നീ ഹ്രസ്വ സിനിമകള്‍ സംവിധാനം ചെയ്തു. കൂടാതെ ‘പ്രണഹൃദം’ എന്ന പേരില്‍ വീഡിയോ ആല്‍ബം എഴുതി സംവിധാനവും ചെയ്തിട്ടുണ്ട്.
വിലാസം
രഞ്ജിത്ത് ഓരി, കുതിരുമ്മള് ഹൗസ്ചെറുവത്തൂര് – 671313കാസറഗോഡ്- ജില്ല. ഫോണ്‍: 7356746790
ഇ-മെയില്‍: ranjiorimsw@gmail.com