നൃത്തം എന്നത് ഇന്നും എന്നും നെഞ്ചേറ്റി നടക്കുന്ന ഈ അനുഗ്രഹീത കലാകാരന്‍ കാസര്‍ഗോഡ് ജില്ലയിലെ പട്ടേന കന്ന്യാടിയില്‍ നാരായണന്‍ നായരുടെയും (സഹകരണ ബാങ്ക് സെക്രട്ടറി) പട്ടേന രുഗ്മിണിയമ്മയുടെയുംഅഞ്ച് മക്കളില്‍ മൂത്തമകനാണ.് കുട്ടിക്കാലത്ത് അധ്യാപകനായും അധ്യാപകനായിരിക്കുമ്പോള്‍ വിദ്യാര്‍ത്ഥിയായും കഴിഞ്ഞ അപൂര്‍വ്വ വ്യക്തികൂടിയാണ് ഇദ്ദേഹം. സുരേന്ദ്രന്‍ പട്ടേനയുടെ പ്രാഥമിക വിദ്യാഭ്യാസത്തിന് ഹരിശ്രീ കുറിച്ചത് വീട്ടിനടുത്തുള്ള പട്ടേന എ.എല്‍.പി സ്‌കൂളിലായിരുന്നു. തുടര്‍ന്ന് രാജാസ് ഹൈസ്‌കൂളില്‍ ചേര്‍ന്നു. മാമുനി കുഞ്ഞിക്കണ്ണനാണ് ആദ്യ ഗുരു. പന്ത്രണ്ടാം വയസ്സില്‍ തന്നെ ശാസ്ത്രീയ നൃത്തം പഠിച്ചു. പ്രീഡിഗ്രിയും ഡിഗ്രിയും പഠിച്ചത് കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് & സയന്‍സ് കോളേജിലായിരുന്നു. മാത്ത്‌സ് & സ്റ്റാന്റിസിക്‌സിലായിരുന്നു ബിരുദം എടുത്തത്. തുടര്‍ന്ന് രാമകൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മോറല്‍ എജുക്കേഷന്‍ നില്‍ നിന്ന് ബി.എഢ് പാസ്സായി. കൂടാതെ ദക്ഷിണ ഭാരത് ഹിന്ദി പ്രചാര സഭയുടെ ഹിന്ദി പ്രവീണ്‍ പാസ്സായി. എസ്സ്.എസ്സ്. എല്‍.സിക്ക് ശേഷം ഹിന്ദിക്ലാസ്സുകള്‍ കൈകാര്യം ചെയ്യാനും ഇദ്ദേഹം സമയം കണ്ടെത്തി.
ഡിഗ്രിക്ക് പഠിക്കുമ്പോള്‍ രണ്ടു വര്‍ഷം കുറ്റിക്കോല്‍ ശ്യാമള ടീച്ചറുടെ ശിഷ്യത്വം സ്വീകരിച്ചു. പ്രശസ്ത നൃത്താധ്യാപകന്‍ രാജു മാസ്റ്ററുടെ ശിക്ഷണത്തില്‍ അദ്ദേഹത്തിന്റെ നൃത്ത വിദ്യാലയമായ നൂപുരധ്വനിയില്‍ ഏറെ നാള്‍ പഠനം നടത്തി. പിന്നീട് നൃത്താദ്ധ്യാപകനായി. ശാന്താധനഞ്ജയന്റെ കീഴിലുളള കൈതപുറത്ത് നിന്ന് ഭരതനാട്യത്തില്‍ ഡിപ്ലോമ നേടി. ബി എഡിനു ശേഷം അരുണാചലില്‍ വിവേകാനന്ദ കേന്ദ്രീയ വിദ്യാലയത്തില്‍ രണ്ടര വര്‍ഷം സ്‌കൂള്‍ ടീച്ചറായി സുരേന്ദ്രന്‍ പട്ടനേ സേവനം അനുഷ്ഠിച്ചു.എന്നാല്‍ പിതാവിന്റെ മരണത്തെ തുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തി. പിന്നീട് കേരളത്തില്‍ എംപ്ലോയ്‌മെന്റ് മുഖാന്തിരം താല്‍ക്കാലിക അധ്യാപകനായി നിയമനം കിട്ടി. അതിനിടയില്‍ കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ ആയി നാലരവര്‍ഷം ജോലി ചെയ്തു. പിന്നീട് വീണ്ടും അധ്യാപക സേവനത്തിലേക്ക് തന്നെ തിരിച്ചു. പ്രൈമറി ടീച്ചറായി മൊഗ്രാലില്‍ ജോലി ഏറെക്കാലം ജോലി ചെയ്തു. കേരള പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ മുഖാന്തിരം കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ക്യാഷ്യര്‍ ആയി ജോലി ചെയ്യവെയാണ് അവധിയെടുത്ത് നൃത്തത്തില്‍ ഡിപ്ലോമ നേടിയത്. സാംസ്‌കാരിക വകുപ്പിന് കീഴില്‍ തിരുവനന്തപുരം വട്ടിയൂര്‍കാവ് ഗുരു ഗോപിനാഥ് നടന കലാമന്ദിരത്തില്‍ നിന്ന് കേരള നടനത്തിന്റെ ഉപഞ്ജാനാതാവായ ഡോക്ടര്‍ ഗുരു ഗോപിനാഥിന്റെ ശിഷ്യ പങ്കജവല്ലി ടീച്ചറുടെ കീഴില്‍ കേരള നടനത്തില്‍ ടി.ടി.സി പാസ്സായി. തുടര്‍ന്ന് നൃത്തം പഠിപ്പിക്കാന്‍ തുടങ്ങി. ഭരതനാട്യം, കേരള നടനം, നാടോടി നൃത്തം, കുച്ചുപ്പുടി, മോഹിനിയാട്ടം എന്നിവ കലാമണ്ഠലം ലീലാമണി ടീച്ചറുടെ ശിക്ഷണത്തില്‍ നിന്നാണ് പഠിച്ചെടുത്തത്. ദശാവതാരം നൃത്തശില്‍പം,ദേവീമാഹാത്മ്യം,ശിവ പുരാണം എന്നിവ ഇദ്ദേഹം സ്വന്തമായി എഴുതി ചിട്ടപ്പെടുത്തി രംഗത്ത് അവതരിപ്പിച്ചിരുന്നു.
രണ്ടായിരത്തി പതിനാറില്‍ സാംസ്‌കാരിക മന്ത്രി കടകംപളളിയില്‍ നിന്ന് ഗുരുഗോപിനാഥ് ട്രസ്റ്റ് നടന തിലകം അവാര്‍ഡ് ലഭിച്ചു. രണ്ടായിരത്തി പത്തൊന്‍പതില്‍ ജെ.സി ഡാനിയല്‍ അക്കാദമി കലാശ്രീ അവാര്‍ഡ് തൃശ്ശൂര്‍ അക്കാദമി വേദിയില്‍ വെച്ച് ഹാരിസ് ഡാനിയലില്‍ നിന്നും ഏറ്റുവാങ്ങി. കലാസമിതികള്‍, ക്ഷേത്രങ്ങള്‍ തുടങ്ങിയവയിലൊക്കെ നൃത്തപരിപാടികള്‍ അവതരിപ്പിച്ചിരുന്നു. നീലേശ്വരം പട്ടേനയില്‍ വീടിനോട് ചേര്‍ന്ന് കിങ്കിണി കലാക്ഷേത്രം എന്നപേരില്‍ നൃത്തവിദ്യാലയങ്ങള്‍ നടത്തുന്നു. സംസ്ഥാന യുവജനോത്സവം വരെ ആയിരക്കണക്കിന് ശിഷ്യമാരെ നൃത്തരംഗത്ത് ശോഭിപ്പിക്കാന്‍ ഈ സ്ഥാപനത്തിന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. കൂടാതെ പലരും പ്രൊഫണല്‍ രംഗത്തും, സിനിമ സീരിയല്‍ രംഗത്തും ഇപ്പോഴും നിറസാന്നിദ്ധ്യമായിട്ടുണ്ട്. സംസ്ഥാനത്തെ നിരവധി നൃത്ത മത്സരങ്ങള്‍ക്ക് വിധികര്‍ത്താവായി സുരേന്ദ്രന്‍മാസ്റ്റര്‍ എത്താറുണ്ട്. കുട്ടികള്‍ക്കെന്നപോലെ മുതിര്‍ന്നവര്‍ക്കും, ചെറുപ്പത്തില്‍ പഠിക്കാനുള്ള അവസരം നഷ്ടപ്പെട്ടവര്‍ക്കുമുള്ള ശാസ്ത്രീയ നൃത്തത്തിന്റെ ക്ലാസ്സുകളും പ്രസ്തുത സ്ഥാപനത്തില്‍ നടത്തിവരുന്നുണ്ട്. കരിവെള്ളൂര്‍ നെടപ്രം നന്ന സ്ഥലത്ത് ദശാവതാരം ചെയ്ത് പുറത്ത്‌വരുന്ന സമയത്ത് അമ്മമാര്‍ അടക്കമുള്ള ജനക്കൂട്ടം എത്തി ഭഗവാന്‍ പ്രത്യക്ഷപ്പെട്ടത് പോലെ തോന്നി… എന്ന അഭിനന്ദനം ഒരിക്കലും മറക്കാനാവാത്ത സംഭവമായി മാസ്റ്റര്‍ മനസ്സില്‍ സൂക്ഷിക്കുന്നു.
നിരവധി ആല്‍ബങ്ങളിലും സിനിമകളിലൂടെയും തന്റെ അഭിനയ മികവ് പ്രകാശിപ്പിക്കാന്‍ ഇദ്ദേഹത്തിന് അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. വിഷക്കാറ്റ്, കനലെരിയും ബാല്യം എന്നിവയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ഇപ്പോഴും സ്റ്റേജ് പരിപാടികള്‍ അവതരിപ്പിച്ചുകൊണ്ടിരുക്കുന്നു. പട്ടേന ജനശക്തി കലാ-സാംസ്‌കാരിക വേദിയിലൂടെയാണ് സുരേന്ദ്രന്‍ കലാരംഗത്ത് കൂടുതല്‍ സജീവമായത് എന്ന് ഓര്‍ക്കുന്നു. സിനിആര്‍ട്ടിസ്റ്റ് രവിപട്ടേന സുന്ദ്രേന്‍മാഷിന്റെ സഹോദരനാണ്. കെ.എസ്.ഇ.ബി ക്യാഷ്യര്‍ തസ്തികയില്‍ നിന്നും വിരമിച്ചശേഷം മുഴുവന്‍ സമയവും കലാപ്രവര്‍ത്തനത്തിലാണ് സുരേന്ദ്രന്‍മാസ്റ്റര്‍.
സുരേന്ദ്ര പട്ടേന
ഭവാനി നിലയം
പട്ടേന- നീലേശ്വരം പോസ്റ്റ്
കാസര്‍ഗോഡ് – 671314
ഫോണ്‍: 9447400102